Day 08
- മനസ് എന്നാൽ എന്താണ്, അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
- മനസ് എങ്ങനെ ഇന്ദ്രിയങ്ങളുടെ ബന്ധപ്പെട്ടു കിടക്കുന്നു?
- മനസിലെ മൂന്നു തലങ്ങൾ ഏതെല്ലാം ആണ്?
- മനസ്സിൽ നല്ല ചിന്തകൾ നിലനിർത്താൻ എന്ത് ചെയ്യണം?
- മനസിലെ ചിന്തകളെ ഇല്ലാതാക്കണോ, അതോ ചിന്തകളെ വഴിതിരിക്കണമോ?
- ശരീരവും ശ്വാസവും മനസും ശാന്തമാക്കുവാനുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ ഇയർഫോൺ ഉപയോഗിച്ച് കേൾക്കുക.

- ആത്മാവിൻ്റെ 3 അവയവങ്ങൾ അഥവാ ശക്തികളാണ് മനസ്സ്, ബുദ്ധി, സംസ്കാരം എന്നിവ. ആത്മാവ് ഏകമാണെങ്കിലും ഈ മൂന്നു തലങ്ങളിലും വർത്തിക്കുന്നു. നമ്മുടെ സർവ്വ ഇന്ദ്രിയങ്ങളുമായി ഏറ്റവും അടുപ്പം മനസ്സിനാണ്. ആത്മാവിൻ്റെ ചിന്തകളുടെ ഉറവിടവും ഇവിടെ തന്നെ.
- എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവും തന്നെയാണ്. പക്ഷേ പ്രായോഗിക തലത്തിൽ എന്താണ് സംഭവിക്കുന്നത്? നമ്മളിലെ അശാന്തിയുടെ ഉറവിടെ എവിടെനിന്നാണ്?
- നല്ല സ്വപ്നങ്ങൾ കാണാൻ ശ്രമിക്കുക. നല്ല ചിന്തകളും സ്വപ്നങ്ങളും നമുക്ക് തരുന്നത് ഒരു നല്ല, ശ്രേഷ്ഠമായ, ജീവിതമാണ്. മഹത്തായ ചിന്തകളാണ് മഹത്തുക്കളെ നിർമ്മിക്കുന്നത്. കിട്ടിയ അറിവ് വച്ച് സ്വയം ചിന്തിക്കൂ. കാരണം സ്വന്തം ജീവിതം നമ്മുടെ കയ്യിലാണ്.
- അംഗവൈകല്യം സംഭവിച്ചവർ പോലും നേട്ടങ്ങൾ കൊയ്യുന്നു. എന്നാൽ എല്ലാ അവയവങ്ങൾ ഉള്ളവർ പലരും തോറ്റവരായി ജീവിക്കുന്നു, കാരണം, നമ്മുടെ ചിന്തകൾ തന്നെയാണ് ഉയർത്തുന്നതും താഴ്ത്തുന്നതും.
- നെഗറ്റീവ് ചിന്തകളുണ്ടെങ്കിൽ അസുഖത്തിന് കഴിക്കുന്ന മരുന്ന് പോലും ഫലം തരില്ല. രോഗങ്ങൾ പോലും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാലാണ് രാജയോഗത്തിൽ മനസ്സിനെക്കുറിച്ച് പഠിക്കേണ്ടിവരുന്നത്. ധ്യാനത്തിൻ്റെ അടിസ്ഥാനം തന്നെ മനസ്സിനെ എങ്ങിനെ പോസിറ്റീവ് ആക്കി മാറ്റാം എന്നാണ്.
- ചിന്തിക്കാതിരിക്കുക പ്രായോഗികമല്ല. നെഗറ്റീവ് ചിന്തകളെ എങ്ങനെ പോസിറ്റീവ് പാതയിലേക്ക് തിരിച്ചുവിടാം എന്നതാണ് ചിന്തിക്കേണ്ട വിഷയം.. ഒപ്പം തന്നെ വേസ്റ്റ് ചിന്തകളെ കുറയ്ക്കുകയും വേണം. വേസ്റ്റിനെ ബെസ്റ്റ് ആക്കണം. അതുതന്നെയാണ് സഹജരാജയോഗം. ചിന്തകൾക്ക് ദിശാബോധം ഉണ്ടാക്കൂ.
- മനസ്സൊരു കുട്ടിയാണ്. കുട്ടിയുടെ കയ്യിൽ കത്തിയുണ്ടെങ്കിൽ കളിപ്പാട്ടം നൽകിയാൽ കത്തി താഴെയിടും. അതുപോലെ മനസ്സിന് ശുദ്ധവും, ശുഭവും, ശ്രേഷ്ഠവുമായ വിചാരങ്ങൾ കൊടുത്ത് അതിനെ ഉയർന്ന തലത്തിലെത്തിക്കാം. ധ്യാനത്തിൻ്റെ ആദ്യപടി അതാണ്.
- മനസ്സിന് 3 തലങ്ങൾ ഉണ്ട്. 1 ബോധമനസ്സ് 2. ഉപബോധമനസ്സ് 3. അബോധമനസ്സ്.
- രാജയോഗത്തിൽ ബോധപൂർവ്വം ചിന്തകളെ നയിക്കുന്നു. ശാന്തിയും ശക്തിയും സ്നേഹവും നിറഞ്ഞതാക്കുന്നു. പലതവണ ഉത്തമ വിചാരങ്ങൾ കൊണ്ടുവന്ന് ആവർത്തിക്കുമ്പോൾ കുറച്ചുകഴിയുമ്പോഴേക്കും അതൊരു ശീലമാകും. വിപരീത പരിതസ്ഥിതികളിലും രാജയോഗം അഭ്യസിക്കുന്നവർക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.

- താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
- ആത്മാവിനെപ്പറ്റി ഇന്ന് മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്ന് ഒന്ന് എഴുതുക ?
- കിട്ടിയ അറിവ് എങ്ങനെയെല്ലാമാണ് പ്രയോജനപ്പെടുത്തേണ്ടത് ?
- പാമ്പിൻ വിഷത്തേക്കാൾ ശക്തിയായി പ്രവർത്തിക്കുക വികാരവിചാരങ്ങൾ ആണ് എന്ന് ഇന്ന് മനസ്സിലാക്കി. അത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ?
- രാജയോഗം മാർഗ്ഗത്തിലെ ചര്യകളും ചിന്തകളും എങ്ങനെയെല്ലാമാണ് നമ്മളെ ഉൽകൃഷ്ടമാക്കുക ?
- രാജയോഗത്തിൽ മനസ്സിനെ ഒരു കുട്ടിയെ പോലെയാണ് കാണുന്നത്. നല്ല ചിന്തകൾ നൽകി മനസ്സിനെ സ്വയം പരിവർത്തനം പെടുത്തി സ്വയത്തെ സദാ ഭാര രഹിതമാക്കാം. താങ്കൾ മനസിനെ ഒരു കുട്ടിയെ പോലെ കണ്ടുകൊണ്ടു ഒരു ദിവസം ആ കുട്ടിയെ പരിപാലിച്ചു നോക്കി അനുഭവം എഴുതൂ?
- താങ്കൾക്ക് എന്തുകൊണ്ടാണ് മനസിന് ഭാരം അനുഭവപ്പെടുന്നത്? ചിന്തിച്ചുനോക്കൂ.. എങ്ങനെ ചിന്തിക്കുമ്പോൾ ഭാരം അനുഭവമാകുന്നു? ഭാരം ഇല്ലാത്ത രീതിൽ അതെ വിഷയത്തിൽ ചിന്തിയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടോ?