Day 04
- ശാന്തിയുടെ ഉറവിടം എവിടെയാണ് ?
- ശാന്തി സദാ നിലനിൽക്കുമോ ? അതെങ്ങനെ ?
- നമ്മുടെ ചിന്തകൾകൊണ്ട് ശാന്തി നിർമ്മിക്കുവാൻ സാധിക്കുമോ ?
- മറ്റുള്ളവർ നമ്മുടെ ശാന്തി നശിപ്പിക്കാൻ ശ്രമിച്ചാൽ എന്ത് ചെയ്യും ?
ശാന്തിയുടെ ധ്യാന സൂത്രങ്ങളാണ് ഇന്ന് നമ്മൾ പഠിക്കുന്നത്
- ശരീരവും ശ്വാസവും മനസും ശാന്തമാക്കുവാനുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ ഇയർഫോൺ ഉപയോഗിച്ച് കേൾക്കുക.

- താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
- ജീവിതത്തിൽ ശാന്തിയുടെ അനുഭവങ്ങൾ കുറച്ചുസമയത്തേക്ക് മാത്രമുള്ളതാണെന്ന് ആളുകൾ കരുതുന്നു. ശാന്തമായൊരു ജീവിതം നയിക്കുവാൻ ഇപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ എന്തെല്ലാമാണ് ?
- ഈ മഹാ നാടകത്തിലെ എല്ലാ മനുഷ്യരെയും അവരായിത്തന്നെ ഉൾക്കൊള്ളുവാൻ ഞാൻ എന്ത് ചെയ്യണം? ഞാൻ എല്ലാവരെയും അതുപോലെതന്നെ ഉൾക്കൊള്ളേണ്ട അതിൻറെ ആവശ്യം എന്താണ് ?
- ഇന്നത്തെ അധ്യായത്തിൽ നിന്നും ഞാൻ എന്റെ ജീവിതത്തിൽ പകർത്താൻ ഉദ്ദേശിക്കുന്ന മുഖ്യ കാര്യം എന്താണ്?
- ഈ പുതിയ ജീവിത രീതിയിലേക്ക് ഉള്ള കാൽ വെപ്പിൽ ഞാൻ അനുഷ്ടിക്കേണ്ട ചില ചര്യകൾ, ചിട്ടകൾ എന്തെല്ലാമാണ് ?
- ഞാൻ ആത്മാവാണ് ..ആത്മാവ് ശാന്തമാണ് ..അർത്ഥം ഞാൻ ശാന്തമാണ് ... ഈ അറിവും അനുഭൂതിയും നുകരുന്നതിന് സദാ ശാന്തമായി എൻറെ ജീവിതം നയിക്കുന്നതിനും എൻറെ ഉള്ളിൽ ഏതെങ്കിലും ചിന്താഗതി ഈ അനുഭൂതി നുകരുന്നതിനു വിഘാതമായി നിൽക്കുന്നുണ്ടോ ?
- സുഖശാന്തി സാധനങ്ങളിലും വ്യക്തികളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം തിരയുന്നത് ശരിയായ മാർഗ്ഗമല്ല എന്ന് ഇന്ന് തിരിച്ചറിഞ്ഞു. എല്ലാം നൈമിഷികവും പരാശ്രയബന്ധിതവുമാണ്... നൈമിഷികവും പരാശ്രിതവും അല്ലാതെ ശാന്തി ഉള്ളിൽതന്നെ ഉള്ളതായി എപ്പോഴെങ്കിലും അനുഭവം താങ്കൾക്ക് ഉണ്ടായിട്ടുണ്ടോ?