ഇന്നത്തെ ജ്ഞാനയോഗ ദിനചര്യ

3.30 am - 4.45 am : അമൃതവേള യോഗം
6.30 am – 8.30 am : മുരളി, മെഡിറ്റേഷൻ

പ്രഭാത മുരളി സൂമിൽ ലൈവ് ആയി കേൾക്കുന്നതിന്

Zoom meeting.

Meeting ID: 940 064 9625
Passcode: baba

ഫേസ്ബുക്കിൽ ലൈവ് മുരളി ലഭിക്കുന്നതിന്

6.00 pm – 7.30 pm : സന്ധ്യായോഗം
മുരളി- ടെക്സ്റ്റ്

31-07-2025

31-07-2025       പ്രഭാത മുരളി         ഓം ശാന്തി            ബാപ്ദാദ           മധുബന്

മധുരമായ കുട്ടികളെനിങ്ങള്അതിരാവിലെ ഉണര്ന്ന് വളരെ സ്നേഹപൂര്വം ബാബയ്ക്ക് ഗുഡ് മോര്ണിംഗ് പറയൂ, ഓര്മ്മയിലൂടെ നിങ്ങള്സതോപ്രധാനമാകും.

ചോദ്യം:-കൃത്യമായ ഓര്മ്മയിലൂടെ ബാബയുടെ കറണ്ട് നേടുന്നതിനായി മുഖ്യമായി ഏത് ഗുണങ്ങള്ആവശ്യമാണ്?

ഉത്തരം : – വളരെ ക്ഷമയോടെ, തിരിച്ചറിവും ഗംഭീരതയോടെയും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ഓര്മ്മിക്കുന്നതിലൂടെ ബാബയുടെ കറണ്ട് ലഭിക്കും, ആത്മാവ് സതോപ്രധാനമായി മാറും. ഇപ്പോള്ബാബയുടെ ഓര്മ്മ നിങ്ങളെ അലട്ടികൊണ്ടിരിക്കണം, ബാബയില്നിന്ന് വളരെയധികം സമ്പത്താണ് ലഭിക്കുന്നത്, നിങ്ങള്മുള്ളില്നിന്നും പുഷ്പമാകുന്നു, എല്ലാ ദൈവീക ഗുണങ്ങളും വന്നു ചേരുന്നു

ഓം ശാന്തി. ബാബ പറയുന്നു മധുരമായ കുട്ടികളെ തത്വം അര്ത്ഥം ആത്മാക്കളാകുന്ന നിങ്ങളും ശാന്ത സ്വരൂപമാണ്. ആത്മാക്കളാകുന്ന നിങ്ങള്എല്ലാവരുടെയും സ്വധര്മ്മം ശാന്തിയാണ്. ശാന്തി ധാമത്തില്നിന്നും ഇവിടെ വന്ന് ടാക്കി ആകുന്നു. പാര്ട്ട് അഭിനയിക്കുന്നതിനാണ് കര്മ്മേന്ദ്രിയങ്ങള്നിങ്ങള്ക്ക് ലഭിച്ചിട്ടുള്ളത്. ആത്മാവിനു വലിപ്പ ചെറുപ്പമില്ല, ശരീരമാണ് വലുതും ചെറുതുമാകുന്നത്. ബാബ പറയുന്നു ഞാന്ശരീരധാരി അല്ല. എനിക്ക് സന്മുഖത്ത് കുട്ടികളുമായുള്ള മിലനത്തിനു വരണം. ഏതുപോലെ അച്ഛനില്നിന്ന് കുട്ടികള്ജന്മമെടുക്കുന്നു, എന്നാല്അവരിങ്ങനെ പറയുകയില്ല ഞാന്പരാംധാമില്നിന്ന് വന്ന് ജന്മമെടുത്തു മാതാപിതാക്കളെ കാണുന്നതിനായി വന്നതാണ്. പുതിയ ആത്മാവ് വരുമ്പോഴും,പഴയ ആത്മാവായാലും ഏതെങ്കിലും ശരീരത്തില്പ്രവേശിക്കുമ്പോള്മാതാപിതാവുമായി മിലനത്തിനായി ഞാന്വന്നതാണ് എന്ന പറയില്ല. അവര്ക്ക് സ്വതവേ മാതാവും പിതാവും ലഭിക്കുന്നു. ഇവിടെ ഇത് പുതിയ കാര്യമാണ്. ബാബ പറയുന്നു ഞാന്പരാംധാമില്നിന്ന് കുട്ടികളായ നിങ്ങളുടെ സന്മുഖത്തു വന്നതാണ്. നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു, കാരണം ഞാന്നോളഡ്ജ് ഫുള്ആണ്, ജ്ഞാനത്തിന്റെ സാഗരമാണ്, ഞാന്വരുന്നത് കുട്ടികളായ നിങ്ങളെ പഠിപ്പിക്കുന്നതിനാണ്, രാജയോഗം പഠിപ്പിക്കുകയാണ്

 

ഇപ്പോള്നിങ്ങള്സംഗമത്തില്ആണ്, പിന്നീട്  നമ്മുടെ വീട്ടിലേക്ക് പോകണം,അതിനായി തീര്ച്ചയായും പാവനമാകണം. ഉള്ളില്വളരെയധികം സന്തോഷം വേണം. ആഹാ! പരിധിയില്ലാത്ത അച്ഛന്പറയുന്നു മധുര മധുരമായ കുട്ടികളെ എന്നെ ഓര്മ്മിക്കുകയാണെങ്കില്നിങ്ങള്സതോപ്രധാനവും വിശ്വത്തിന്റെ അധികാരിയുമാകും. ബാബ കുട്ടികളെ എത്രമാത്രമാണ് സ്നേഹിക്കുന്നത്. വെറുതെ ടീച്ചറിന്റെ രൂപത്തില്പഠിപ്പിച്ചിട്ട് വീട്ടിലേക്ക് പോവുകയല്ല. ഇതാകട്ടെ അച്ഛനുമാണ്, ടീച്ചറുമാണ്. നിങ്ങളെ പഠിപ്പിക്കുന്നു. ഓര്മ്മയുടെ യാത്രയും പഠിപ്പിക്കുന്നു. വിശ്വത്തിന്റെ അധികാരി ആക്കുന്ന , പതിതരില്നിന്നും പാവനമാക്കുന്ന ബാബയോടു വളരെ സ്നേഹം ഉണ്ടാകണം. അതിരാവിലെ ഉണര്ന്നു ഏറ്റവുമാദ്യം ശിവബാബയ്ക്ക് ഗുഡ്മോര്ണിംഗ് പറയണം. കുട്ടികള്സ്വന്തം ഹൃദയത്തോട് ചോദിക്കണം, നന്നായി അതിരാവിലെ ഉണര്ന്നു പരിധിയില്ലാത്ത അച്ഛനെ എത്രമാത്രം ഓര്മ്മിക്കുന്നുണ്ട്! അതിരാവിലെ ഉണര്ന്നു ബാബയോട് ഗുഡ്മോര്ണിംഗ് പറഞ്ഞു, ജ്ഞാന ചിന്തനം ചെയ്തിരുന്നാല്സന്തോഷത്തിന്റെ അളവ് വര്ധിക്കും. മുഖ്യമായത് ഓര്മ്മയാണ്. ഇതിലൂടെയാണ് ഭാവിയിലേക്ക് വളരെ കനത്ത സമ്പാദ്യം ഉണ്ടാകുന്നത്. കല്പകല്പങ്ങളോളം സമ്പാദ്യം ഉപയോഗം വരും. നിങ്ങള്വളരെ ക്ഷമയുള്ളവരായി, ഗംഭീരതയോടെയും തിരിച്ചറിവോടെയും ഓര്മ്മിക്കണം. വലിയ കണക്ക് കൂട്ടലില്ഞങ്ങള്ബാബയെ വളരെയധികം ഓര്മ്മിക്കുന്നുണ്ട് എന്ന് പറഞ്ഞാലും കൃത്യമായി ഓര്മ്മിക്കുന്നതിന് പരിശ്രമം വേണം. ആരാണോ ബാബയെ കൂടുതല്ഓര്മ്മിക്കുന്നത് അവര്ക്ക് കൂടുതലായി കറണ്ട് ലഭിക്കും, കാരണം ഓര്മ്മ ഓര്മ്മയുമായി ചേരുന്നു. യോഗവും ജ്ഞാനവും രണ്ടു കാര്യങ്ങളാണ്. യോഗത്തിന്റേതു വളരെ ഭാരിച്ച വിഷയമാണ്.യോഗത്തിലൂടെയാണ് ആത്മാവ് സതോപ്രധാനമാകുന്നത്. ഓര്മ്മ ഇല്ലാതെ സതോപ്രധാനമാകുന്നത് അസംഭവ്യമാണ്. നല്ലവണ്ണം സ്നേഹത്തോടെ ഓര്മ്മിച്ചാല്സ്വാഭാവികമായി കറണ്ട് ലഭിക്കും. ആരോഗ്യമുള്ളവരാകും. കറണ്ടിലൂടെ ആയുസ്സ് വര്ദ്ധിക്കും. കുട്ടികള്ഓര്മ്മിക്കുമ്പോള്ബാബയും സര്ച്ച് ലൈറ്റ് നല്കും

 

മധുരമായ കുട്ടികള്ഇത് തീര്ച്ചയായും ഓര്മ്മയില്വയ്ക്കണം. ശിവബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്. ശിവബാബ പതിതാപവാനനാണ്. സത്ഗതി അര്ത്ഥം സ്വര്ഗ്ഗത്തിന്റെ രാജ്യാധികാരം തരുന്നു. ബാബ എത്ര മധുരമുള്ളതാണ്. എത്ര സ്നേഹത്തോടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ബാബ ദാദായിലൂടെ നമ്മളെ പഠിപ്പിക്കുന്നു. ബാബ കുട്ടികളെ എത്രമാത്രമാണ് സ്നേഹിക്കുന്നത്, കഷ്ടത ഒന്നും തരുന്നില്ല. എന്നെ ഓര്മ്മിക്കൂ, ചക്രത്തിനെ ഓര്മ്മിക്കൂ എന്ന് മാത്രമാണ് പറയുന്നത്. ബാബയുടെ ഓര്മ്മയില്ഹൃദയം പൂര്ണ്ണമായും ശീതളമാകണം. ഒരു ബാബയുടെ ഓര്മ്മ അലട്ടികൊണ്ടിരിക്കണം, ബാബയില്നിന്ന് എത്ര ഭാരിച്ച സമ്പത്താണ് ലഭിക്കുന്നത്. സ്വയത്തെ നോക്കണം നമ്മുക്ക് ബാബയോട് എത്ര സ്നേഹം ഉണ്ട്. നമ്മളില്എത്രമാത്രം ദൈവീകഗുണങ്ങള്ഉണ്ട്! കാരണം കുട്ടികളായ നിങ്ങള്ഇപ്പോള്മുള്ളില്നിന്നും പുഷ്പമാകുന്നു. എത്രമാത്രം യോഗത്തിലിരിക്കുന്നുവോ അത്രയും മുള്ളില്നിന്നും പുഷ്പ്പമാകും, സതോപ്രധാനമായി മാറും. ആരാണോ ധാരാളം മുള്ളുകളെ പുഷ്പമാക്കുന്നതു അവരെയാണ് സത്യമായ സുഗന്ധം നിറഞ്ഞ പുഷ്പമെന്നു വിളിക്കുന്നത്. അവര്ഒരിക്കലും ആരെയും മുള്ള് കൊള്ളിക്കില്ല. ക്രോധം വളരെ വലിയ മുള്ളാണ്. ധാരാളം പേര്ക്ക് ദുഃഖം നല്കും. ഇപ്പോള്കുട്ടികളായ നിങ്ങള്മുള്ളുകളുടെ ലോകത്തില്നിന്ന് ദൂരെ വന്ന് കഴിഞ്ഞു, നിങ്ങള്സംഗമത്തിലാണ്. തോട്ടക്കാരന്പുഷ്പങ്ങളെ പ്രത്യേകം പാത്രത്തിലാക്കി വയ്ക്കുന്നത് പോലെ, പുഷ്പങ്ങളായ നിങ്ങളെയും ഇപ്പോള്സംഗമയുഗമാകുന്ന പാത്രത്തില്പ്രത്യേകം വച്ചിരിക്കുകയാണ്. പിന്നീട് പുഷ്പങ്ങളായ നിങ്ങള്സ്വര്ഗത്തിലേക്ക്  പോകും. കലിയുഗത്തിലെ മുള്ളുകള്ഭസ്മമാകും

 

ബാബ പറയുകയാണ് മധുരമായ കുട്ടികളെ അനേകം പേരുടെ മംഗളം ചെയ്യുന്നത്രയും നിങ്ങള്ക്ക് പ്രതിഫലം ലഭിക്കും. അനേകര്ക്ക് വഴി കാണിച്ച് കൊടുത്താല്അനേകം പേരുടെ ആശീര്വ്വാദം ലഭിക്കും. ജ്ഞാന രത്നങ്ങളാല്സഞ്ചികള്നിറച്ച് ദാനം ചെയ്യണം. ജ്ഞാന സാഗരന്നിങ്ങള്ക്ക് രത്നങ്ങളുടെ തളികകള്നിറച്ച് തരുന്നു, ആരാണോ അതിന്റെ ദാനം ചെയ്യുന്നത് അവര്എല്ലാവര്ക്കും പ്രീയപെട്ടവരാകും. കുട്ടികള്ക്ക് ഉള്ളില്എത്ര സന്തോഷം ഉണ്ടാകണം. വിവേകമുള്ള കുട്ടികള്പറയും ഞങ്ങള്ബാബയില്നിന്ന് പൂര്ണ്ണമായും സമ്പത്ത് നേടും. പൂര്ണ്ണമായും പറ്റിച്ചേരും. പ്രാണന്നല്കുന്ന ബാബയെയാണ് കിട്ടിയിരിക്കുന്നതെന്ന് അറിയാം അതിനാല്ബാബയോട് കൂടുതല്സ്നേഹം ഉണ്ടാകും. അങ്ങനെയുള്ള ജ്ഞാനത്തിന്റെ വരദാനങ്ങള്നല്കുന്നു അതിലൂടെ നമ്മള്എന്തില്നിന്നും എന്താകുന്നു, പാപ്പരില്നിന്നും സമ്പന്നനായി ആയിമാറുന്നു. അത്രയ്ക്ക് ഭണ്ഡാരം നിറയ്ക്കുന്നു. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ടോ അത്രയും സ്നേഹം ഉണ്ടാകും, ആകര്ഷണം വരും. സൂചി ശുദ്ധമാണെങ്കില്കാന്തത്തിലേക്ക് ആകര്ഷിക്കപ്പെടും. ബാബയുടെ ഓര്മ്മയിലൂടെ തുരുമ്പ് ഇളകിപ്പോകും. ഒരു ബാബയല്ലാതെ മറ്റാരെയും ഓര്മ്മ വരരുത്

 

ബാബ മനസിലാക്കിത്തരുന്നു മധുരമായ കുട്ടികളെ തെറ്റുകള്ചെയ്യരുത്. സ്വദര്ശന ചക്രധാരിയാകൂ, ലൈറ്റ് ഹൗസ് ആകൂ. സ്വദര്ശന ചക്രധാരിയാകുന്നതിന്റെ  അഭ്യാസം നല്ലവണ്ണം ആകുമ്പോള്നിങ്ങള്ജ്ഞാന സാഗരം പോലെ ആകും. വിദ്യാര്ത്ഥികള്പഠിച്ച് അധ്യാപകരായി മാറുന്നത് പോലെ. നിങ്ങളുടെ തൊഴിലാണിത്. സര്വ്വരെയും സ്വദര്ശന ചക്രധാരിയാക്കൂ,അപ്പോള്ചക്രവര്ത്തി രാജാവും റാണിയുമാകും. ബാബ പറയുന്നത് കുട്ടികള്ഇല്ലാതെ എനിക്കും അസ്വസ്ഥത തോന്നുന്നു. സമയമാകുമ്പോള്അസ്വസ്ഥത തോന്നും. ഇനി ഞാന്ചെല്ലണം. കുട്ടികള്ഒത്തിരി വിളിച്ചു, വളരെയധികം ദുഃഖിതരാണ്. ദയ തോന്നുമ്പോഴാണ് കുട്ടികളായ നിങ്ങളെ സര്വ്വദുഃഖങ്ങളില്നിന്ന് മോചിപ്പിക്കാന്ഞാന്വരുന്നത്. ഇപ്പോള്കുട്ടികളായ നിങ്ങള്ക്ക് വീട്ടിലേക്ക് പോകണം, അവിടെ നിന്ന് നിങ്ങള്സ്വതവേ സുഖധാമത്തിലേക്കു പോകും. അവിടെ ഞാന്നിങ്ങളുടെ കൂടെ വരില്ല. അവസ്ഥയ്ക്കനുസരിച്ച് നിങ്ങളുടെ ആത്മാവ് പോകും.

 

വളരെ കാലത്തേ വേര്പാടിന് ശേഷം തിരിച്ച് കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

 

ധാരണയ്ക്കുള്ള മുഖ്യ സാരം: – 

 

1 ) സ്വാഭാവികമായി ബാബയില്നിന്ന് കറണ്ട് നേടുന്നതിനായി വളരെ സ്നേഹപൂര്വ്വം ബാബയെ ഓര്മിക്കണം. ഓര്മ്മ ആരോഗ്യമുള്ളവരാക്കും. കറണ്ട് നേടുന്നതിലൂടെ ആയുസ്സ് വര്ദ്ധിക്കും. ഓര്മ്മയിലൂടെ ബാബയുടെ സെര്ച്ച് ലൈറ്റ് ലഭിക്കും

 

2) തെറ്റുകള്ഉപേക്ഷിച്ചു സ്വദര്ശന ചക്രധാരി, ലൈറ്റ് ഹൗസ് ആകണം, ഇതിലൂടെ ജ്ഞാനസാഗരമായി ചക്രവര്ത്തി രാജാവും റാണിയുമാകും

 

വരദാനം: – സര്വ്വര്ക്കും സന്തോഷ വാര്ത്ത കേള്പ്പിക്കുന്ന സന്തോഷത്തിന്റെ ഖജനാവുകളാല്കലവറ സമ്പന്നമായി ഭവിക്കട്ടെ

 

സദാ തന്റെ സ്വരൂപം മുന്നില്വയ്ക്കൂ ഞങ്ങള്സന്തോഷത്തിന്റെ ഖജനാവിനാല്കലവറ സമ്പന്നമായവരാണ്. അവിനാശിയായ എണ്ണമറ്റ ഏതൊക്കെ ഖജനാവുകളാണോ കിട്ടിയിട്ടുള്ളത് ഖജനാവുകളെ സ്മൃതിയില്കൊണ്ട് വരൂ. ഖാജനാവുകളെ സ്മൃതിയില്കൊണ്ട് വരുമ്പോള്സന്തോഷം ഉണ്ടാകും, എവിടെ സന്തോഷം ഉണ്ടോ അവിടെ സദാ കാലത്തേയ്ക്ക് ദുഃഖം ദൂരെയാകും. ഖജനാവുകളുടെ സ്മൃതിയിലൂടെ ആത്മാവ് ശക്തിശാലിയാകുന്നു, വ്യര്ത്ഥം സമാപ്തമാകുന്നു. സമ്പന്ന ആത്മാവ് ഒരിക്കലും ചഞ്ചലതയില്വരില്ല,അവര്സ്വയം സന്തോഷത്തിലിരിക്കും, മറ്റുള്ളവര്ക്ക് സന്തോഷ വാര്ത്ത കേള്പ്പിക്കും

 

സ്ലോഗന്‍: – യോഗ്യരാകണമെങ്കില്കര്മ്മവും യോഗത്തിന്റെയും സന്തുലനം ഉണ്ടാക്കൂ

 

അവ്യക്ത സൂചനസങ്കലത്തിന്റെ ശക്തി ശേഖരിച്ച് ശ്രേഷ്ഠ സേവനത്തിനു നിമിത്തമാകൂ

സേവനത്തില്വാക്കിലൂടെ സന്ദേശം നല്കാന്സമയവും സമ്പത്തും ചിലവഴിക്കുന്നു ,ചഞ്ചലരാകുന്നു, ക്ഷീണിച്ച് പോകുന്നു. . പക്ഷെ ശ്രേഷ്ഠ സങ്കല്പത്തിന്റെ സേവനത്തില്ഇതെല്ലാം സമ്പാദ്യമാകുന്നു. അതിനാല് സങ്കല്പ ശക്തി വര്ധിപ്പിക്കൂ. ദൃഢത നിറഞ്ഞ സങ്കല്പമാണെങ്കില്പെട്ടെന്ന് പ്രത്യക്ഷത ഉണ്ടാകും

 

ഡ്രാമയുടെ കുറച്ച് ഗഹനമായ രഹസ്യങ്ങള്‍ (സന്ദേശ പുത്രിമാരിലൂടെ)

1) വിശാലമായ സിനിമയചലച്ചിത്രത്തില്‍ (ഡ്രാമ ) അവരവരുടെ പദവിയ്ക്കനുസരിച്ചുള്ള മുഴുവന്ജീവിതത്തിന്റെ ജ്ഞാനവും പ്രവര്ത്തികളും ആദ്യം തന്നെ മെര്ജ് രൂപത്തില്ഓരോ മനുഷ്യാത്മാവിലും അടങ്ങിയിട്ടുണ്ട്. ജീവാത്മാവില്മുഴുവന്ജീവിതത്തിന്റെയും തിരിച്ചറിവ് മെര്ജായിട്ടുള്ളത് ഇമെര്ജ്ജാകും. ഓരോരുത്തരിലും തന്റെ സമ്പൂര്ണതയുടെ അവസ്ഥയ്ക്കനുസരിച്ച് തിരിച്ചറിവും പ്രവൃത്തികളും മെര്ജ് ആയിട്ടുണ്ട്, സമയമാകുമ്പോള്അത് ഇമെര്ജ് ആകുന്നു, അതില്കൂടി നിങ്ങള്ഓരോരുത്തരും എല്ലാം അറിയുന്നവര്ആകുന്നു

2) വിശാല ചലച്ചിത്രത്തിലെ ഓരോ സെക്കന്റിലെയും പ്രവൃത്തികള്പുതിയതായത് കാരണം നിങ്ങള്ക്കും ഇപ്പോള്മാത്രമാണ് ഇവിടെ എത്തിയതെന്ന് അനുഭവപ്പെടും. ഓരോ നിമിഷത്തിലെയും പ്രവൃത്തികള്വ്യത്യസ്തമാണ്, കല്പം മുന്പുള്ള നിമിഷമാണ് ആവര്ത്തിക്കുന്നത് എങ്കിലും ,പ്രായോഗിക ജീവിതത്തില്സംഭവിക്കുമ്പോള് സമയത്ത് പുതിയതായി അനുഭവപ്പെടും. തിരിച്ചറിവോടെ മുന്നോട്ട് പോയ്കൊണ്ടിരിക്കൂ. ജ്ഞാനം പ്രാപ്തമാക്കി ഇനി ഞാന്പോകുകയാണ് എന്നാര്ക്കും പറയാന്കഴിയില്ല, വിനാശം സംഭവിക്കാത്തിടത്തോളം എല്ലാം പ്രവൃത്തികളും മുഴുവന്ജ്ഞാനവും പുതിയതാണ്

3) വിശാലമായ ഡ്രാമയുടെ ഭാവി നിശ്ചിതമാണ്. . . , അത് നിശ്ചയമായും ഉണ്ടാക്കിയിട്ടുള്ളതാണ്. ആരെങ്കിലും ഭാവിയെ മാറ്റുന്നതും ഉണ്ടാക്കുന്നതും അവനവന്റെ കൈകളിലാണ്. എന്റെ ശത്രുവും എന്റെ മിത്രവും ഞാനാണ്. ഇപ്പോള്നിങ്ങള്വളരെ ആനന്ദദായകരും,മധുരതയുള്ളവരും ആകണം മറ്റുള്ളവരെ ആക്കണം

4) വിശാല ചലച്ചിത്രത്തില് സഹനവും ഇപ്പോള്നിങ്ങള്ക്ക് കല്പം മുന്പേയുള്ള മധുരമായ സ്വപ്നമാണ്,നിങ്ങള്ക്ക് ഒന്നും സംഭവിക്കുകയില്ല,ആരാണോ നിങ്ങളെ ഉപദ്രവിക്കുന്നത് അവരും പറയും ഞാന്ഇവരെ ഇത്ര ഉരുപദ്രവിച്ചു, ദുഃഖിപ്പിച്ചു, എന്നിട്ടും ഇവര്ദൈവീക ഏകതയും, പരമോന്നത ഏകതയും ഉള്ള വിജയികളായ പാണ്ഡവരായിരിക്കുന്നു. ഉണ്ടാക്കപ്പെട്ടിട്ടുള്ള ഭാവിയെ ആര്ക്കും മാറ്റാന്സാധിക്കില്ല

5) വിശാല ചലച്ചിത്രം എത്ര അത്ഭുതകരമാണ് നിങ്ങള്പ്രത്യക്ഷ പാണ്ഡവരും എത്തിക്കഴിഞ്ഞു , നിങ്ങളുടെ പഴയ ചിത്രങ്ങളും അടയാളങ്ങളും ഇപ്പോഴും നിലനില്ക്കുന്നു. പഴയ കടലാസ്സ്, പഴയ ശാസ്ത്രം, ഗീതയുടെ പുസ്തകം ഇവയൊക്കെ സംരക്ഷിച്ച് വയ്ക്കുന്നത് പോലെ. പിന്നീട് അതിന്റെ മഹത്വം കൂടുന്നു. പഴയ വസ്തുക്കള്അതുപോലെ സൂക്ഷിക്കുമ്പോഴും പുതിയ കണ്ടെത്തലുകള്ഉണ്ടാകുന്നുണ്ട്. പഴയ ഗീത പ്രായോഗികമായി നടക്കുമ്പോള്പുതിയത് കണ്ടുപിടിക്കുന്നു. പഴയത് സമാപ്തമാകുമ്പോള്പുതിയത് സ്ഥാപിക്കും. ഇപ്പോള്പ്രാക്ടിക്കലായി ജ്ഞാനം ജീവിതത്തില്ധാരണ ചെയ്യുമ്പോഴാണ് ദുര്ഗയും കാളിയുമൊക്കെ ആകുന്നത്. പിന്നീട് പഴയ ജഡചിത്രങ്ങളുടെ വിനാശവും പുതിയ ചൈതന്യ സ്വരൂപങ്ങളുടെ സ്ഥാപനയും നടക്കുന്നു

6) വിശാലമായ ചലച്ചിത്രത്തിന്റെ പ്ലാന്അനുസരിച്ച് സംഗമത്തിലെ മധുരമായ സമയത്തു ചെതന്യ ദൈവീക കുട്ടികളായ നിങ്ങള്വികാരങ്ങള്ക്ക് മേല്വിജയം പ്രാപ്തമാക്കി വൈകുണ്ഡത്തിന്റെ മധുരമായ ലോട്ടറി പ്രാപ്തമാക്കുന്നു. നിങ്ങളുടെ വദനം എത്ര ഭാഗ്യദായകമാണ്. സമയത്ത് നിങ്ങള്നരനും നാരിയും അവിനാശി ജ്ഞാനത്തിലൂടെ പൂജ്യ യോഗ്യ ദേവത പദവി പ്രാപ്തമാക്കുകയാണ്, ഇതാണ് സുന്ദരമായ അത്ഭുതകരമായ സംഗമ സമയത്തിന്റെ അത്ഭുതകരമായ രീതി

7) ഞാന്ഏത് അഭിനേതാക്കളെയാണോ അനേകം ആഭരണങ്ങളാല്അലങ്കരിച്ച് സൃഷ്ടിയാകുന്ന വേദിയില്നൃത്തം ചെയ്യാന്അയച്ചിരുന്നത് അവര്എങ്ങനെയാണ് അഭിനയിക്കുന്നതെന്നു ഈശ്വരന്സാക്ഷിയായിരുന്ന് നോക്കുകയാണ്. ഞാന്എന്റെ ദൈവീക കുട്ടികള്ക്ക് സ്വര്ണ്ണ മണിയും , വെള്ളി മണിയും നല്കയിട്ട് പറഞ്ഞു ആഭരണങ്ങളും അലങ്കാരങ്ങളും അണിഞ്ഞു പ്രസന്നരായി സാക്ഷിയായി അഭിനയിക്കുകയും സാക്ഷിയായി കളിയെ കാണുകയും ചെയ്യണം. കുടുങ്ങരുത് പക്ഷെ അരകല്പം രാജ്യഭാഗ്യം അനുഭവിച്ച് പിന്നെയുള്ള അരകല്പം തന്റെ രചനയായ മായയില്കുടുങ്ങിയവരായി. ഇപ്പോള്വീണ്ടും ഞാന്നിങ്ങളോട് പറയുകയാണ് മായയെ ഉപേക്ഷിക്കൂ. ജ്ഞാന മാര്ഗ്ഗത്തില്വികാരി കാര്യങ്ങളില്നിന്ന് മാറി നിര്വ്വികാരി ആകുന്നതിലൂടെ ആദി മധ്യ അന്ത്യം ദുഃഖങ്ങളില്നിന്നും മോചിതരായി സുഖം പ്രാപ്തമാക്കും

8)നമ്മളെക്കാള്ഉയര്ന്ന അവസ്ഥയുള്ളവരില്നിന്ന് എന്തെങ്കിലും ശിക്ഷണം ലഭിച്ചാല്അത് രഹസ്യം നിറഞ്ഞതാണെന്ന് മനസിലാക്കി അനുസരിക്കുന്നതിലാണ് മംഗളം ഉള്ളത്. അതിന്റെ ആഴത്തിലുള്ള രഹസ്യം മനസിലാക്കണം തീര്ച്ചയായും അതില്മംഗളം അടങ്ങിയിട്ടുണ്ട്. എനിക്ക് ഇവരിലൂടെ പ്രാപ്തമായ പോയിന്റ് തീര്ച്ചയായും ശരിയായതാണ്, അത് വളരെ സന്തോഷത്തോടെ സ്വീകരിക്കണം, എന്നിലൂടെ ഏതെങ്കിലും തെറ്റ് സംഭവിച്ചാലും പോയിന്റ് ഓര്മ്മ വരുമ്പോള്സ്വയത്തിനെ തിരുത്തും. അതുകൊണ്ടു ഏത് ശിക്ഷണം ആണെങ്കിലും നിങ്ങള്വിശാല ബുദ്ധിയുള്ളവരായി ധാരണ ചെയ്യുന്നതിലൂടെ നിങ്ങള്ക്ക്  ഉന്നതി പ്രാപ്തമാകും

9) ഇപ്പോള്നിങ്ങള്നിത്യവും അന്തര്മുഖിയായി യോഗത്തിലിരിക്കണം, അന്തര്മുഖിയാകുന്നതിലൂടെ സ്വയത്തെ കാണാന്കഴിയും. നോക്കുക മാത്രമല്ല പരിവര്ത്തനം ചെയ്യാന്സാധിക്കും. ഇതാണ് സര്വ്വോത്തമമായ അവസ്ഥ. ഓരോരുത്തരും അവരവരുടെ സ്ഥിതി അനുസരിച്ച് പുരുഷാര്ത്ഥികളാണ്, ഒരു പുരുഷാര്ത്ഥിയ്ക്കും വേണ്ടി തര്ക്കിക്കാന്കഴിയില്ല,കാരണം അവര്തന്റെ സ്ഥിതിയ്ക്കനുസരിച്ചുള്ള പുരുഷാര്ത്ഥിയാണ്, അവരുടെ സ്ഥിതി കണ്ടു അവരില്നിന്നും ഗുണം എടുക്കണം. ഗുണം എടുക്കാന്കഴിയില്ലെങ്കില്അവരെ വിട്ടേക്ക്

10) നിങ്ങള്സദാ തന്റെ സര്വ്വോത്തമമായ ലക്ഷ്യം മുന്നില്വച്ച് ലക്ഷ്യത്തെ മാത്രം കാണൂ. നിങ്ങള്ഓരോരുത്തരും വ്യക്തിഗത പുരുഷാര്ത്ഥികളാണ്, നിങ്ങള്സ്വയത്തിലേക്ക് നോക്കി മുന്നോട്ടു ഓടിക്കൊണ്ടിരിക്കൂ,ആര് എന്ത് ചെയ്തുകൊണ്ടിരുന്നാലും ഞാന്എന്റെ സ്വരൂപത്തില്സ്ഥിതി ചെയ്യും,മറ്റുള്ളവരെ നോക്കില്ല. എന്റെ ബുദ്ധിയിലും യോഗബലത്തിലും കൂടി ഞാന്അവരുടെ അവസ്ഥ മനസിലാക്കും. അന്തര്മുഖതയുടെ അവസ്ഥയിലൂടെ നിങ്ങള്ക്ക് അനേകം പരീക്ഷകളില്ജയിക്കാന്സാധിക്കും. ഓം ശാന്തി

മുരളി- ഓഡിയോ

ട്രാഫിക് കൺട്രോൾ

5 :45 am - സ്നേഹം

7 :00 am - ജ്ഞാനം
10 :30 am - ശാന്തി
12 :00 pm - ശക്തി
05 :30 pm - ആനന്ദം
07 :30 pm - സുഖം
09 :30 pm - പവിത്രത
Scroll to Top