അബ്ബസ്നേഹിയായ പിതാവ്
അഭിമാൻധാർഷ്ട്ര്യം, അഹങ്കാരം
അഭോക്താഇന്ദ്രിയാനുഭവങ്ങൾ ഇല്ലാത്തവൻ  (ഈശ്വരൻ)
അധാർമൂർത്ലോകർ മാനദണ്ഡമായി കണക്കാക്കുന്നവൻ
അഹങ്കാരിശരീരബോധത്തിൽ അമിത അഭിമാനം കൊള്ളുന്നവൻ
അകാൽ മൂർത്സമയാതീതമായ അവസ്ഥയിലിരിക്കുന്നവൻ (ഈശ്വരൻ)
ആകാരിപ്രകാശ ശരീരസ്ഥനായ ആത്മാവ്
അകർമംനല്ലതോ മോശമോ ആയ ഫലം ഇല്ലാത്ത കർമ്മം
അകർത്താവ്കർമം ചെയ്യുന്നതിന്റെ പ്രഭാവം ഏൽക്കാത്തവൻ (ഈശ്വരൻ)
ആകാശ്അനന്തമായ ശൂന്യത
അലങ്കാരിശംഖു, ചക്ര, ഗദ, പത്മം ധരിച്ചവർ ( വിഷ്ണു, സമ്പൂർണ്ണൻ)
അലൗകിക്ഈ ലോകത്തിലേതല്ലാത്തത് (ആത്‌മീയ സംസ്കാരം ഉണർന്ന അവസ്ഥ)
അമാനത്വിശ്വസിച്ചു ഏൽപ്പിച്ച വസ്തു
അമരപുരിമരണബോധമില്ലാത്ത സ്ഥലം
അമർനാഥ്‌മരണമില്ലാത്ത നാഥൻ
അചൽഘർഇളകാത്ത അദൃശ്യകോട്ട, മൗണ്ട് ആബുവിലെ ഒരു ക്ഷേത്രം
അജാമിൾഒരു പുരാണ മഹാപാപി
അംബദേവിമാതാവ് (ഉത്തരേന്ത്യൻ ക്ഷേത്രദേവത)
അനാദിആരംഭമില്ലാത്തത്
അക് കി ഫൂൽ - എരുക്കിന്റെ പൂവ്
അമൃത് വേളപുലർച്ചെ 4  മണി സമയം,  സൂര്യോദയത്തിനു ഒന്നര മണിക്കൂർ മുൻപുള്ള സമയം
അംഗദ്രാമായണത്തിലെ അതിശക്തനായ വാനരൻ, ഇളകാത്തവൻ എന്നർത്ഥത്തിൽ ബാബ ഉപയോഗിക്കുന്നു
അന്തർമുഖിസ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കുന്നവൻ
അന്തർയാമിഹൃദയങ്ങളെ അറിയാൻ കഴിവുള്ളവൻ (ഈശ്വരൻ)
അശോക വാടികദുഃഖമില്ലാത്ത ഉദ്യാനം ( സത്യയുഗം)
അവ്യക്ത് സ്ഥിതിവ്യക്തിത്വ ഭാവം വെടിഞ്ഞ അവസ്ഥ (സൂക്ഷ്മ ശരീരസ്ഥൻ)
ആര്യൻഉയർന്നവൻ
ആഷിക്പ്രിയതമൻ
ബബുൾ നാഥ് - മുള്ളുകളെ പുഷ്പമാക്കുന്നവൻ (മുംബൈയിലെ ശിവക്ഷേത്രം, ഈശ്വരൻ)
ബഹിഷ്ത് - സ്വർഗ്ഗം
ബധായി - അഭിവാദ്യങ്ങൾ
ബനാ ബനായാ - മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്
ബ്രിഹസ്പതി - വ്യാഴം, വ്യാഴദശ
ഭണ്ഡാര - അടുക്കള
ഭണ്ഡാരി - കാണിക്കവഞ്ചി
ഭഗത് - ഭക്തൻ
ഭഗീരഥ് - പുരാണത്തിൽ ഗംഗയെ ഭൂമിയിലെത്തിച്ചവൻ, ഭാഗ്യശാലി രഥം
ഭസ്മാസുർ - പുരാണത്തിലെ  ഒരു വിഡ്ഢിയായ അസുരൻ, സ്വയം നശിക്കുന്നവൻ
ഭട്ടി - സമയ ബന്ധിതമായി ചെയ്യുന്ന തീവ്രമായ സാധന, ചൂള
ഭാഗ്യ - ഭാഗ്യം, വിധി
ഭോഗി - ഇന്ദ്രയ വിഷയങ്ങളിൽ ആസക്തൻ
ഭോലാനാഥ് - നിഷ്ക്കളങ്കനായ ഭഗവാൻ
ഭൃകുടി - പുരിക മദ്ധ്യം
ഭ്രമരി  - കീടങ്ങളെ റാഞ്ചുന്ന ഒരു വണ്ട്
ബ്രഹ്മാ ചാരി  - ബ്രഹ്മ ബാബയെ അനുകരിക്കുന്നവൻ
ബുൾബുൾ - രാപ്പാടി പക്ഷി
ചരിത്രവാൻ - നല്ല സ്വഭാവമുള്ളവൻ
ചതുർഭുജ് - മഹാവിഷ്ണു
ചക്രധാരി - സ്വദർശന ചക്രം ധരിച്ചവർ
ചിന്ത - വ്യാകുലത, വിഷമം
ചിന്തക് - മനനം ചെയ്യുന്നവൻ
ചിത്തം - അഗാധ ബോധതലം
ഛോട്ടി - ഉയർന്ന വർഗ്ഗം
ഛത്ര ഛായ - കുടത്തണൽ
ദാദാ - മുതിർന്ന ജ്യേഷ്ഠൻ
ദാദി - മുത്തശ്ശി, മുതിർന്ന സഹോദരി
ദിവാലി - ദീപാവലി
ദിയ - ദീപം
ദിൽവാല - ഹൃദയത്തിൽ ഇരിക്കുന്നവൻ, ഹൃദയത്തെ സമാശ്വസിപ്പിക്കുന്നവൻ
ദർശൻഉൾക്കാഴ്ച
ദധീചി ഋഷി - ഇന്ദ്രന് നട്ടെല്ല് ദാനം ചെയ്ത ഋഷി
ദേവത - ദിവ്യഗുണങ്ങളുള്ള മാനവൻ
ദസറ - രാവണനെ കത്തിക്കുന്ന ഉത്സവം, പത്തിനെ നശിപ്പിക്കുക
ധർമ്മശാല - തീർത്ഥാടനകേന്ദ്രങ്ങളിലെ സൗജന്യ താമസസ്ഥലം
ധാരണ - പഠിച്ച അറിവുകളെ ആചരിക്കുക
ഡബിൾ ലൈറ്റ് - ഭാരരഹിതവും പ്രകാശിതവും
ഡബിൾ താജ് - പവിത്രതയുടെ പ്രകാശ കിരീടവും അധികാരത്തിന്റെ സ്വർണ്ണ കിരീടവും
ഡബിൾ ഫോറിനർ - ഭാരതത്തിനു പുറത്തു ജീവിക്കുന്നവർ
ദൃഷ്ടി - കാഴ്ചപ്പാട്, (ശുഭ വിചാരത്തോടെ അഭിമുഖമാവുക)
ദുലാർ - ഓമന
ഏകജ് ഭൂൽ - അനവധി തെറ്റുകളെ ജനിപ്പിക്കുന്ന മുഖ്യ തെറ്റ്
ഏകാന്ത് - ഒന്നിൽ മുഴുകിയിരിക്കുക
ഏകമത് - ഒരേ അഭിപ്രായം
ഏകാനാമി - ഒരാളുടെ നാമം മാത്രം സ്മരിക്കുന്നവൻ
എക്കൊണോമി - മിതവ്യയം
ഏകരസ് - വൈകാരിക സന്തുലനം
ഏകവ്രത - ഒരാൾക്ക് വേണ്ടി ജീവിക്കുന്നവൻ
ഫായദാ - ലാഭം
ഫഖിർ - ഒരിടത്തും സ്ഥിരമായി താമസിക്കാത്തവൻ (വൈരാഗിയായ സത്യാന്വേഷി)
ഫരിസ്ഥ - മാലാഖ
ഫരിയാദ് - പരാതി, അപേക്ഷ
ഗരീബ് നിവാസ് - പാവങ്ങളുടെ ഭഗവാൻ
ഗതി - വിമോചനം, മുക്തി
ഗദ്ധി - സിംഹാസനം, മുരളി ക്ലാസെടുക്കാൻ ഇരിക്കുന്ന ഇരിപ്പിടം  
ഗൃഹസ്‌ഥി - വീട്ടുകാരൻ, കുടുംബസ്ഥൻ
ഗോപഗോപി - ഭഗവാന്റെ കൂട്ടുകാർ
ഗോപി വല്ലഭ് - പരമാത്മാവ്
ഗുപ്ത് - മറ്റൊരാൾ അറിയാതെ, പരസ്യപ്പെടുത്താതെ
ഗർഗ്ഗർഥാനി - ആശയക്കുഴപ്പം
ഗ്യാൻ സ്വരൂപ് - ജ്ഞാനത്തിനൊത്തു ജീവിക്കുന്നവൻ
ഗ്യാൻ യുക്ത് - ജ്ഞാനത്തെ കൃത്യമായി ഉപയോഗിക്കുന്നവൻ
ഗൗമുഖ് - തീർത്ഥജലം ഒഴുകുന്ന പശുവിന്റെ വായ, ബ്രഹ്മാബാബയുടെ ഉപമയായി ബാബ പ്രയോഗിക്കുന്നു
ഹാർ - പരാജയം
ഹാംജി - ശരിയെന്നു പറഞ്ഞു അനുസരിക്കുക
ഹദ് - പരിധിയുള്ളത്
ഹംസോ സോഹം - ഒരു മന്ത്രം, ഞാൻ അതാണ്... അത് ഞാനാകും
ഹംജിൻസ്‌ - ഒരേ തരത്തിൽ പെട്ടവർ
ഹരി - ദുഃഖം ഇല്ലാതാക്കുന്നവൻ
ഹാസീർ - ഉപസ്ഥിതനാവുക, ഹാജരാക്കുക
ഹസൂർ -  യജമാനൻ
ഹോ ലീ - കഴിഞ്ഞത് കഴിഞ്ഞു
ഹോളി - ഒരു നിറങ്ങളുടെ ഉത്സവം
ഇച്ഛാ മാത്രം അവിദ്യ - ആഗ്രഹങ്ങൾ എന്താണെന്ന് അറിയാത്ത അവസ്ഥ
ഇന്ദ്രപ്രസ്ഥം - സത്യയുഗത്തിലെ രാജധാനി, ഡൽഹിയുടെ പഴയ പേര് 
ജഗത് ഉണ്ടായി നിലനിന്നു നശിക്കുന്നത്, ഭൗതിക ലോകം
ജനക് - ആത്മബോധത്തിൽ ജീവിച്ച ഒരു പുരാണ രാജാവ് ( ജാനകിദാദിയെ ബാബ വിളിക്കുന്നത്)
ജാനീ ജാനൻഹാർ - അറിയേണ്ടതെല്ലാം അറിയുന്നവൻ
ഛമേല - ആശയക്കുഴപ്പം
ഛർമുയി ജഗ്മുയി - ലോക കാര്യങ്ങൾ, പരദൂഷണം, അനാവശ്യ സംഭാഷണം
ജി ഹാസീർ - ഞാനിതാ തയ്യാർ
ജി ഹസൂർ - ആജ്ഞപോലെ
ജീവൻ ബന്ധൻ - ബന്ധിതമായ ജീവിതം
ജീവൻ മുക്തി - ബന്ധന മുക്തമായ ജീവിതം
ജോഷ് ഹോഷ് - ആനന്ദവും വിവേകവും സന്തുലനം
കദം - ചുവട്
കദം മേം പദം - ചുവടുകളിൽ കോടികൾ
കച്ചാ - പാകമാകാത്ത
കഹാനി - കഥ
കായദ - നിയമം
കലൻഗിദർ - കിരീടം അണിഞ്ഞവൻ
കാലോം കാ കാൽ - മരണത്തിനു മരണം വരുത്തുന്നവൻ
കാമം - കാമവികാരം, കേന്ദ്രീകൃത ആഗ്രഹം
കുംഭകർണ - ഉറങ്ങുകയും ഉണ്ണുകയും മാത്രം ചെയ്യുന്ന അസുരൻ
കമാൽ - അത്ഭുതം
കമൽ - താമര
കാമന - സംഭവിക്കാനുള്ള ആഗ്രഹം
കായാ - ശരീരം
കർണ രസ് - കേൾവിസുഖം
കരൻ കരാവൻഹാർ - സ്വയം ചെയ്യുകയും മറ്റുള്ളവരെ ചെയ്യാൻ പ്രചോദിപ്പിക്കുകയും  ചെയ്യുന്നവൻ
കർമ്മ സന്യാസം - ഉത്തരവാദിത്വ കർമ്മങ്ങളെ ഉപേക്ഷിക്കുക
കർമ്മ യോഗ് - കർമ്മം ചെയ്യുമ്പോൾ ഈശ്വര സ്മരണ
കർമ്മ ഭോഗ് - ശാരീരിക അസുഖങ്ങൾ, ഭോഗകർമ്മങ്ങളുടെ വിപരീതഫലം
കർമക്ഷേത്രം - ഭൗതികലോകം, ജോലിസ്ഥലം
കർമാതീതം - കർമ്മം ചെയ്തുകൊണ്ടും അതിന്റെ പ്രഭാവമില്ലാതിരിക്കുക
കരോട്പതി - കോടിപതി
കൃതി - കർമ്മം
കുദ്റത് - പ്രകൃതിയുടെ അത്ഭുതം
കുൽ ദീപ് - കുലത്തെ പ്രസിദ്ധിപ്പെടുത്തുന്നവർ
കുസംഗ് - വഴിതെറ്റിക്കുന്ന കൂട്ടുകെട്ട്
ഖബ്‌റിസ്ഥാൻ - ശ്മശാന ഭൂമി
ഖയാമത് ദിൻ - വിധി നിർണ്ണയ ദിവസം
ഖുദാ ദോസ്ത്  - ദൈവമെന്ന സുഹൃത്ത്
ഖുദായി ഖിത്മത്ഗാർ - ഈശ്വരീയ യജ്ഞത്തെ സേവിക്കുന്നവർ
ഖുശ്‌നസീബ്  - ഭാഗ്യശാലി
ലഗാവ് - മോഹാകർക്ഷണം
ലാഖ്‌ - ലക്ഷം
ലങ്കാർ - നങ്കൂരം
ലവ്‌ലീൻ - സ്നേഹത്തിൽ മുഴുകിപ്പോയവൻ
ലേവത  - എടുക്കുന്നവർ, സ്വീകർത്താവ്
ലൗകിക് - ലോകവുമായി ബന്ധമുള്ളത്, ഇഹലോകകാര്യങ്ങൾ
മധു - തേൻ
മഗൻ - അനുഭവത്തിൽ ലയിക്കുക
മഹാബലി - വലിയ ത്യാഗം ചെയ്തവൻ
മഹാകാൽ - കാലത്തിന്റെ കാലൻ
മഹാ മണ്ഡലേശ്വർ - വലിയ ആശ്രമത്തിന്റെ അധിപൻ
മഹാൻ - ഉയർന്നവൻ
മഹാവീർ - ഉന്നതനായ പടയാളി, ഹനുമാൻ
മാലിക് - മുതലാളി, യജമാനൻ
മൻ - മനസ്
മൻ മത് - തോന്നുന്നത് ചെയ്യുക
മൻ  രസ് - മനോരസം
മന്ഥൻ - മനനം ചെയ്യൽ
മർജീവ  - ജ്ഞാനംകൊണ്ട് പുനർജനിച്ചവൻ
മൻമനാഭവ  - മനസ് ഭഗവാനിലർപ്പിക്കുക
മധ്യാജിഭവ  - വിഷ്ണുവായിത്തീരുക
മഹാരഥി - യുദ്ധത്തിൽ ആനപ്പുറത്ത് പോരാടുന്നവർ
മാഷുക് - പ്രിയതമ
മത് - അഭിപ്രായം, ഉപദേശം
മെഹ്‌മാൻ - അതിഥി
മെഹ് നത്  - പരിശ്രമം
മേള - സമ്മേളനം
മീട്ടാ - മധുരം
മിയാമിട്ടു - അവനവനെ പ്രശംസിക്കുന്നവൻ
മുരളി - ബാബയുടെ മഹാവാക്യങ്ങൾ
മൊഹബത് - പ്രണയം
മോക്ഷം - ലോകത്തിൽ നിന്നുള്ള സ്ഥിരമായ മുക്തി
മുബാറക് - ആശംസ
മുനി - മൗനമായിരുന്നു നിരീക്ഷിക്കുന്നവൻ
മുരബ്ബി - വിശ്വസ്തനും പ്രിയങ്കരനുമായ
നമസ്തേ - ഞാൻ നമിക്കുന്നു
നർ - മനുഷ്യൻ
നാരാസ് - നീരസം, മുഷിച്ചിൽ
നശ - ലഹരി
നെഷ്ഠ - ദീർഘനേരം ഇരുന്നുള്ള ധ്യാനം
നേതി നേതി - ഇതല്ല ഇതുമല്ല
നിമിത് - നിയമിക്കപ്പെട്ട വ്യക്തി, ഉപകരണ ഭാവം
നിരാലാ - തന്മയത്വമുള്ള, വ്യത്യസ്തനായ
നിർഭയ്‌ - ഭയമില്ലാത്ത
നിർമാൻ - വിനയാന്വിതൻ
നിരോഗി - ആരോഗ്യവാൻ
നിർ സങ്കൽപ് - സങ്കൽപ്പ രഹിതം
നിർവാൺ - ശബ്ദമില്ലാത്ത
നിർവൈർ - ശത്രുതയില്ലാത്തവൻ
നിശാന - ലക്‌ഷ്യത്തിന്റെ  ലക്ഷണം
നിശ്ചയ് - ഉറപ്പുള്ള, നിശ്ചയമുള്ള
നിശ്‌ചിന്ത് - ഉൽക്കണ്ഠയില്ലാത്ത
നിശ്ചിത് - തീരുമാനിക്കപ്പെട്ട
നിഷ്കാമ - പ്രതിഫലേച്ഛ ഇല്ലാത്ത
നിവാസി – അന്തേവാസി
നിവൃത്തി മാർഗ്ഗ് - ഗൃഹസ്ഥാശ്രമം സ്വീകരിക്കാത്തവർ
നൂരെ രത്തൻ - കണ്ണിലെ മാണിക്യം
ന്യാരാ - മുഴുകാതെയിരിക്കുക
ന്യാരാ പ്യാരാ - വേറിടാൻ കഴിയുന്ന സ്നേഹം, ആസക്തിയില്ലാത്ത സ്നേഹം
ഓം - ഞാൻ
ഓം ശാന്തി - ഞാൻ ശാന്ത സ്വരൂപ ആത്മാവാണ്
പദമാപദം പതി  -  അളവറ്റ സമ്പത്തിന്റെ ഉടമ
പക്കാ - ഉറച്ചവൻ, ഇളകാത്ത
പാലന - പരിപാലിക്കുക
പണ്ടാ - വഴികാട്ടി
പണ്ഡിത് - പുരോഹിതൻ
പർ - മറ്റുള്ളവർ
പരം ധാം - പരമമായ വീട്
പരചിന്തൻ - അന്യനെക്കുറിച്ചു ചിന്തിക്കൽ
പരദർശൻ - മറ്റുള്ളവരെ നോക്കൽ
പരിസ്ഥാൻ - മാലാഖമാരുടെ സ്ഥലം, സത്യയുഗം
പരിസ്ഥിതി - സാഹചര്യങ്ങൾ
പർലോക് - പരലോകം, ആത്മലോകം
പരമത് - അന്യന്റെ അഭിപ്രായം
പതി - ഭർത്താവ്, ഉടമസ്ഥൻ
പതിത് - പാപത്താൽ അധപ്പതിക്കപ്പെട്ടവൻ
പതിത് പാവൻ - പരിശുദ്ധീകരിക്കുന്നവൻ
പത്തർ - കല്ല്
പട്ടറാണി - പ്രധാന രാജ്ഞി,  മുരളി കേൾക്കാൻ കസേര ഒഴിഞ്ഞു കൊടുത്തിട്ട് സ്വയം നിലത്തിരിക്കുന്നവരെ ബാബ വിളിച്ചിരുന്ന പേര്  
പാരലോകിക് പിതാ   - അപരിമിതനായ അച്ഛൻ  ( ഈശ്വരൻ)
പാപ് - ആത്മാവിനെ അധപ്പതിപ്പിക്കുന്ന കർമ്മം
പാർ - ദൂരെ
പാരസ്‌ - കല്ലിനെ സ്വർണ്ണമാക്കാൻ കഴിവുള്ള ഒരു പുരാണ (സാങ്കൽപ്പിക) ദിവ്യവജ്രക്കല്ല്‌
പാരസ്‌ ബുദ്ധി - ദിവ്യ ബുദ്ധി
പാരസ്‌ പുരി - സത്യയുഗം 
പാരസ് നാഥ് - കല്ലിനെ സ്വർണ്ണമാക്കുന്ന നാഥൻ
പുരുഷാർത്ഥി - ആത്മീയ പുരോഗതിക്കായുള്ള പ്രയത്നം
പുരുഷോത്തം - ഉത്തമനായ ആത്മാവ്
പുരുഷോത്തമ മാസം - ചാന്ദ്രമാസ  കലണ്ടർ അനുസരിച്ചു 4 വർഷത്തിൽ ഒരിക്കൽ വരുന്ന പതിമൂന്നാം മാസം 
പ്രകൃതി ജിത് - പദാർത്ഥങ്ങളുടെയും സ്വ ശരീരത്തിന്റെയും പ്രഭാവത്തെ അതിജീവിച്ചു വാഴുന്നവർ
പ്രളയം - സമ്പൂർണ്ണ നാശം, തിരിച്ചു ലയിക്കൽ
പ്രാരബ്ധ് - ഒരുജന്മത്തിലെ കർമ്മങ്ങളുടെ ഫലം
പ്രസന്ന ചിത് - വർത്തമാനകാലത്തിൽ സന്തുഷ്ടനായിരിക്കുന്നവൻ
പ്രശ്ന ചിത് - ചോദ്യങ്ങൾ നിറഞ്ഞ മനസുള്ളവൻ
പ്രവൃത്തി മാർഗ്  -  ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നവർ
പ്യാരാ - സ്‌നേഹി, പ്രിയപ്പെട്ട
രാസ് - രഹസ്യം, സത്യയുഗത്തിലെ ലഘുചലന നൃത്തം
രാസ് യുക്ത് - കാര്യങ്ങളുടെ പിന്നിലെ കാരണം മനസിലാക്കി പ്രവർത്തിക്കുന്നവൻ
രാജ് ദുലാർ - രാജാവിന്റെ ഓമനക്കുട്ടി
രജോപ്രധാൻ - പകുതിയോളം പരിശുദ്ധമായ, ചലനാത്മക മനസുള്ള
രാജഋഷി - ഋഷിയെപ്പോലെ പരിശുദ്ധമായി ജീവിച്ചു രാജപദവി നേടുന്നവൻ
രമണീക് – മനോഹരമായ, രസകരമായ, ഹാസ്യമുള്ള
രാംരാജ്യ - സത്യയുഗം , ഈശ്വരന്റെ രാജ്യം
രഥ് - രഥം, ശരീരം
രഥി - തേരാളി, ആത്മാവ്
രാജി ഘുഷി - സംതൃപ്തിയുള്ള സന്തോഷം
റിധിസിദ്ധി - ആത്മീയതയുടെ പേരിലുള്ള മായാജാലങ്ങൾ
രെഹം - കരുണ
രൂഹ്  - ആത്മാവ്
രൂഹ് റിഹാൻ  - ആത്മീയ സംഭാഷണം
രുഹാബ്‌ - ലഹരി
രൂഹാനി - ആത്മീയ
രൂപ് ബസന്ത്  - യോഗത്തിന്റെ സ്വരൂപവും പ്രയോഗവും വശമുള്ളവർ
സച് തോ ബിടോ നച് - സത്യതയുള്ളവർ വൃത്തമാടും
സത്ഗതി - ദേവജന്മം, മുക്തിക്കു ശേഷം ലഭിക്കുന്ന കർമ്മപുണ്യം
സാധന - ആത്മീയ പരിശ്രമം
സഫൽ കർനാ - നല്ല കാര്യത്തിൽ ഉപയോഗിക്കുക
സഫലത - വിജയം
സഹയോഗി - സഹകരിക്കുന്നവർ
സാകാർ - ഭൗതികം, ബ്രഹ്മാബാബയെക്കുറിച്ചു ബാബ എന്തെങ്കിലും പ്രതിപാദിക്കുന്നു
സാകാർ ബാബ - ജീവിച്ചിരുന്ന കാലത്തെ  ബ്രഹ്മാബാബ
സകാശ് - ആത്മീയ കിരണങ്ങൾ
സാക്ഷാത്കാർ - ദിവ്യ ദർശനം
സമാധി - ബുദ്ധി യോഗത്തിൽ സ്ഥിരപ്പെട്ട അവസ്ഥ
സമാനാ - ഉൾക്കൊള്ളുക
സമച്ചാ - ബോധ്യമായോ
സമ്മാൻ - ബഹുമാനം
സനാതൻ ധർമ്മ - നശിക്കാത്ത മൂല്യംങ്ങൾ (സംസ്കാരം
സംസാർ - ലോകം
സന്തുഷ്ടത - സംതൃപ്തി
സന്തുഷ്ടമണി - സംതൃപ്‌തിയാൽ തിളങ്ങുന്നവൻ
സപൂത് - നല്ല അനുസരണയുള്ള കുട്ടി
സാർ യുക്‌ത - അർത്ഥം അറിഞ്ഞ പ്രവൃത്തി
സത് - സത്യം
സത് ഗുരുവാർ - വ്യാഴാഴ്ച
സാഥി - കൂട്ട്കാരൻ
സതോ പ്രധാനം - ഉയർന്ന പരിശുദ്ധിയുടെ അവസ്ഥ
സത്‌സംഗ് - സത്യവുമായുള്ള കൂട്ടുകെട്ട്, ആത്മീയ കൂട്ടായ്മ
സാത്വിക് - ശുദ്ധമായ
സിദ്ധി - ഫലം, നേട്ടം
സിന്ധു - കടൽ
സ്ഥിതി - അവസ്ഥ
സ്വച്ഛത - വൃത്തി
സ്വദർശൻ - സ്വയ നിരീക്ഷണം
സ്വധർമ്മ് - സ്വന്തം ധർമ്മം
സ്വസ്തിക - കാലത്തെ സൂചിപ്പിക്കുന്ന ചിഹ്നം
സ്വരാജ്യാധികാരി - മനസ്, ബുദ്ധി, സംസ്കാരം, കർമ്മേന്ദ്രിയങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നവൻ
ശ്രീമത് - ഈശ്വരന്റെ അഭിപ്രായം, ഈശ്വരാജ്ഞ
ശൂബീ രസം - സത്യയുഗത്തിലെ മാമ്പഴചാറ്
ശുക്രിയ  - നന്ദി
താജ് - കിരീടം
തക്ത് - സിംഹാസനം
തമോപ്രധാൻ - അതീവ അപവിത്രമായത്
താമ്സിക് - അശുദ്ധമായ
തൻ - ശരീരം
തപസ് - ആഴമേറിയ അന്വേഷണം, ദീർഘനേര ധ്യാനം
തൊഹ്ഫ - സമ്മാനം
തൂഫാൻ - കൊടുങ്കാറ്റ്‌
ത്രിനേത്രി - മൂന്നാംകണ് തുറന്നവൻ
ത്രികാല ദർശി - മൂന്നു കാലങ്ങൾ കാണുന്നവൻ
ത്രിലോകി നാഥ് - മൂന്നുലോകങ്ങളുടെ നാഥൻ  (അറിവുള്ളവൻ)
ഉബാസി - കോട്ടുവായിടുക
ഉദാസീ - വിഷണ്ണനായ, ഉദാസീനനായ
ഉദ്ധാർ മൂർത്തി - ഉദ്ധരിക്കുന്നതിനു മാതൃക
ഉല്ലു - മൂങ്ങ
ഉപരാമ - ഉപരിയായ അവസ്ഥ, ഉയർന്ന സ്ഥിതി
ഉസ്താദ് - അധ്യാപകൻ
വയദാ - പ്രതിജ്ഞ
വേശ്യാലയ് - കാമപൂർത്തീകരണം തൊഴിലാക്കിമാറ്റിയവർ താമസിക്കുന്ന സ്ഥലം
വംശ് - സന്താന പരമ്പര
വിചിത്ര - ശരീരം ഇല്ലാത്ത
വിധാതാ - വിധിക്കുന്നവൻ
വിധി - ശരിയായ രീതി,
വിഗ്യാൻ - (വിശേഷ ജ്ഞാനം) സയൻസ്, യോഗം എന്നതിന് ബാബ ഉപയോഗിക്കുന്ന ഒരു പദം
വികർമ് - പാപം ജനിപ്പിക്കുന്ന കർമ്മം, അധപ്പതിപ്പിക്കുന്ന കർമ്മം
വികർമജിത് - പാപ കർമ്മങ്ങൾ ചെയ്യാത്തവൻ
വിക്രം സംവത് - പാപാചാരികളുടെ യുഗാരംഭം
വിദായി - യാത്രയയപ്പ് 
വിശ്രാമ പുരി - വിശ്രമിക്കാനുള്ള സ്ഥലം
വൈരാഗി - വിരക്തി നേടിയവർ
വ്രത് - ഉറച്ച തീരുമാനം
വൃക്ഷപതി - മനുഷ്യ വംശവൃക്ഷത്തിന്റെ നാഥൻ
വൃത്തി - മനോഭാവം
വ്യക്ത് - ദേഹ സംയുക്തമായ ഭാവം
വൈഷ്ണവ് - സത്വയ്ക ജീവിതചര്യ ഉള്ളവർ
വാഹ് - ഭേഷ്
യാദ്  - ഓർമ്മ
യോഗയുക്ത് - ഈശ്വരനുമായി മനസ്സിനെ ബന്ധിപ്പിച്ച അവസ്ഥ
യുഗിൽ - ദമ്പതി
യുക്തി - സൂത്രം,
യുക്തിയുക്ത് - ശരിയായത് ചിന്തിച്ചു വേണ്ടത് ചെയ്യുക
യാദവ - യുദ്ധത്തിനുള്ള ഉത്സാഹം കാണിക്കുന്നവരെ  ബാബ വിളിക്കുന്ന ഉപമ
Scroll to Top