31-01-2026

31-01-2026       പ്രഭാതമുരളി        ഓം ശാന്തി          ബാപ്ദാദ          മധുബൻ

മധുരമായ കുട്ടികളെ – നിങ്ങളിവിടെ സർവ്വശക്തിവാനായ ബാബയിൽ നിന്ന് ശക്തിയെടുക്കുന്നതിന് വന്നിരിക്കുകയാണ് അതായത് ദീപത്തിൽ ജ്ഞാനമാകുന്ന നെയ്യ് ഒഴിക്കുന്നതിന്.

ചോദ്യം – ശിവന്റെ വിവാഹ ഘോഷയാത്രയുടെ മഹിമയുള്ളത് എന്തുകൊണ്ട്?

ഉത്തരം – എന്തുകൊണ്ടെന്നാൽ ശിവബാബ എപ്പോൾ തിരിച്ച് പോകുന്നുവോ അപ്പോൾ എല്ലാ ആത്മാക്കളുടെയും കൂട്ടം ശിവബാബയുടെ പുറകെയായി ഓടി പോകുന്നു. മൂലവതനത്തിലും ആത്മാക്കളുടെ കുട പോലെയാണ്. നിങ്ങൾ പവിത്രമായി മാറുന്ന കുട്ടികൾ ബാബയോടൊപ്പം തന്നെ പോകുന്നു. കൂടെയുള്ളത് കാരണമാണ് വിവാഹഘോഷയാത്രയുടെ മഹിമയുള്ളത്.

ഓം ശാന്തി. കുട്ടികൾക്ക് ആദ്യമാദ്യം ഒരേയൊരു പോയിന്റ് മനസ്സിലാക്കാനുണ്ട് നമ്മളെല്ലാവരും സഹോദര-സഹോദരരാണ് ബാബ എല്ലാവരുടെയും അച്ഛനാണ്. ബാബയെ സർവ്വശക്തിവാനെന്ന് പറയുന്നു. നിങ്ങളിലും സർവ്വ ശക്തികളും ഉണ്ടായിരുന്നു. നിങ്ങൾ വിശ്വത്തിന് മേൽ രാജ്യം ഭരിച്ചിരുന്നു. ഭാരതത്തിൽ തന്നെയായിരുന്നു ഈ ദേവീ ദേവതകളുടെ രാജ്യം. അതുപോലെ നിങ്ങൾ കുട്ടികളുടെ രാജ്യമായിരുന്നു. നിങ്ങൾ പവിത്ര ദേവീ ദേവതകളായിരുന്നു, നിങ്ങളുടെ കുലം അഥവാ രാജവംശമാണ്, അവരെല്ലാം നിർവികാരികളായിരുന്നു. ആരാണ് നിർവികാരികളായിരുന്നത്? ആത്മാക്കൾ. ഇപ്പോൾ വീണ്ടും നിങ്ങൾ നിർവികാരികളായി മാറികൊണ്ടിരിക്കുകയാണ്. സർവ്വശക്തിവാനായ ബാബയുടെ ഓർമ്മയിൽ ബാബയിൽ നിന്ന് ശക്തിയെടുത്തുകൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആത്മാവ് തന്നെയാണ് 84 ന്റെ പാർട്ടഭിനയിക്കുന്നത്. അതിൽ ഉണ്ടായിരുന്ന സതോപ്രധാന ശക്തി പിന്നീട് ദിനന്തോറും കുറഞ്ഞു പോകുന്നു. സതോപ്രധാനത്തിൽ നിന്ന് തമോപ്രധാനമായി മാറണം. എങ്ങനെയാണോ ബാറ്ററിയുടെ ശക്തി കുറഞ്ഞുപോകുമ്പോൾ മോട്ടോർ നിന്ന് പോകുന്നത്, ബാറ്ററി ഡിസ്ചാർജാവുന്നു. ആത്മാവിന്റെ ബാറ്ററി പൂർണ്ണമായും ഡിസ്ചാർജാവുന്നില്ല, കുറച്ചെന്തെങ്കിലും ശക്തിയുണ്ടാകുന്നു. എങ്ങനെയാണോ ചിലർ മരിച്ചാൽ വിളക്ക് കത്തിച്ച് വെയ്ക്കുന്നത്, അതിൽ ജ്യോതി അണയാതിരിക്കാൻ നെയ്യ് ഒഴിച്ചുകൊണ്ടിരിക്കുന്നു. ബാറ്ററിയിലെ ചാർജ് കുറയുമ്പോൾ വീണ്ടും ചാർജ് ചെയ്യാൻ വെയ്ക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലായി – നിങ്ങളുടെ ആത്മാവ് സർവ്വശക്തിവാനായിരുന്നു, ഇപ്പോൾ വീണ്ടും നിങ്ങൾ സർവ്വശക്തിവാനായ ബാബയോട് തന്റെ ബുദ്ധിയോഗം വെയ്ക്കുന്നു. അതിനാൽ ബാബയുടെ ശക്തി നമ്മിലേയ്ക്ക് വരും എന്തുകൊണ്ടെന്നാൽ ശക്തി കുറഞ്ഞിരിക്കുകയാണ്. തീർച്ചയായും കുറച്ച് അവശേഷിക്കുന്നു. തീർത്തും ഇല്ലാതായാൽ പിന്നെ ശരീരമുണ്ടാകില്ല. ആത്മാവ് ബാബയെ ഓർമ്മിച്ചോർമ്മിച്ച് തികച്ചും പവിത്രമാകുന്നു. സത്യയുഗത്തിൽ നിങ്ങളുടെ ബാറ്ററി ഫുൾ ചാർജാകുന്നു പിന്നീട് പതുക്കെ പതുക്കെ കുറയുന്നു. ത്രേതാ വരെ മീറ്റർ കുറവായിരിക്കും, അതിനെ കലയെന്ന് പറയുന്നു. പിന്നീട് പറയും ആത്മാവ് സതോപ്രധാനമായിരുന്നത് സതോ ആകും, ശക്തി കുറഞ്ഞ് പോകുന്നു. നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ സത്യയുഗത്തിൽ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. ഇപ്പോൾ ബാബ പറയുന്നു – എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറും. ഇപ്പോൾ നിങ്ങൾ തമോപ്രധാനമായി മാറിയിരിക്കുകയാണ് അതിനാൽ ശക്തിയുടെ കാര്യത്തിൽ പാപ്പരാകുന്നു. പിന്നീട് ബാബയെ ഓർമ്മിക്കുന്നതിലൂടെ പൂർണ്ണമായും ശക്തി വരും, എന്തുകൊണ്ടെന്നാൽ ദേഹ സഹിതം ദേഹത്തിന്റെ ഏതെല്ലാം സംബന്ധമുണ്ടോ, അതെല്ലാം അവസാനിക്കുന്നു പിന്നീട് നിങ്ങൾക്ക് പരിധിയില്ലാത്ത രാജധാനി ലഭിക്കുന്നു. ബാബയും പരിധിയില്ലാത്തതാണ് അതിനാൽ സമ്പത്തും പരിധിയില്ലാത്തത് നൽകുന്നു. ഇപ്പോൾ നിങ്ങൾ പതിതമാണ്, നിങ്ങളുടെ ശക്തി തികച്ചും കുറഞ്ഞു പോയിരിക്കുന്നു. അല്ലയോ കുട്ടികളെ – ഇപ്പോൾ നിങ്ങൾ എന്നെ ഓർമ്മിക്കൂ, ഞാൻ സർവ്വ ശക്തിവാനാണ്, എന്നിലൂടെ സർവ്വശക്തമായ രാജ്യം ലഭിക്കുന്നു. സത്യയുഗത്തിൽ ദേവീ ദേവതകൾ മുഴുവൻ വിശ്വത്തിന്റെ അധികാരിയായിരുന്നു, പവിത്രമായിരുന്നു, ദൈവീക ഗുണമുള്ളവരായിരുന്നു. ഇപ്പോൾ അവർ ദൈവീക ഗുണമുള്ളവരല്ല. എല്ലാവരുടെ ബാറ്ററിയും പൂർണ്ണമായും ഡിസ്ചാർജായിരിക്കുന്നു. ഇപ്പോൾ വീണ്ടും ബാറ്ററി നിറയ്ക്കുന്നു. പരംപിതാ പരമാത്മാവിനോടൊപ്പം യോഗം വെയ്ക്കാതെ ബാറ്ററി ചാർജാക്കാൻ സാധിക്കില്ല. ആ ബാബ തന്നെയാണ് സദാ പവിത്രം. ഇവിടെ എല്ലാവരും അപവിത്രരാണ്. എപ്പോൾ പവിത്രമായിരിക്കുന്നുവോ അപ്പോൾ ബാറ്ററി ചാർജാകുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ് ഒന്നിനെ മാത്രം ഓർമ്മിക്കണം. ഭഗവാൻ ഉയർന്നതിലും ഉയർന്നതാണ്. ബാക്കിയെല്ലാം രചനയാണ്. രചനയിൽ നിന്ന് രചനയ്ക്ക് ഒരിക്കലും സമ്പത്ത് ലഭിക്കുകയില്ല. രചയിതാവ് ഒരേയൊരു ബാബ മാത്രമാണ്. അത് പരിധിയില്ലാത്ത ബാബയാണ്. ബാക്കിയെല്ലാം പരിധിയുള്ളതാണ്. പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കുന്നതിലൂടെ പരിധിയില്ലാത്ത ചക്രവർത്തി പദവി ലഭിക്കുന്നു. അതിനാൽ കുട്ടികൾക്ക് ഹൃദയം കൊണ്ട് മനസ്സിലാക്കണം – നമുക്ക് വേണ്ടി ബാബ പുതിയ ലോകം സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തു കൊണ്ടിരിക്കുകയാണ്. ഡ്രാമാപ്ലാനനുസരിച്ച് സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം – സത്യയുഗം വരാൻ പോവുകയാണ്. സത്യയുഗത്തിൽ സദാ സുഖം തന്നെയാണ്. അത് എങ്ങനെ ലഭിക്കുന്നു? ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് എന്നെ മാത്രം ഓർമ്മിക്കൂ. ഞാൻ സദാ പവിത്രമാണ്. ഞാൻ ഒരിക്കലും മനുഷ്യ ശരീരമെടുക്കുന്നില്ല. ദൈവീക ശരീരവുമെടുക്കുന്നില്ല, മനുഷ്യ ശരീരവുമെടുക്കുന്നില്ല അർത്ഥം ഞാൻ ജനന മരണത്തിൽ വരുന്നില്ല. കേവലം നിങ്ങൾ കുട്ടികൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകുന്നതിന് വേണ്ടി, എപ്പോഴാണോ ഇദ്ദേഹം 60 വയസ്സിന്റെ വാനപ്രസ്ഥ അവസ്ഥയിലെത്തുന്നത് അപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ വരുന്നു. ഇദ്ദേഹം തന്നെയാണ് പൂർണ്ണമായും സതോപ്രധാനത്തിൽ നിന്ന് തമോപ്രധാനമായി മാറിയത്. നമ്പർ വൺ ഉയർന്നതിലും ഉയർന്ന ഭഗവാൻ പിന്നീട് സൂക്ഷ്മ വതനവാസികളായ ബ്രഹ്മാ-വിഷ്ണു-ശങ്കർ, അതിന്റെ സാക്ഷാത്ക്കാരമുണ്ടാകുന്നു. സൂക്ഷ്മവതനം ഇടയിലുള്ളതാണല്ലോ. അവിടെ ശരീരമുണ്ടാവുക സാധ്യമല്ല. സൂക്ഷ്മ ശരീരം കേവലം ദിവ്യ ദൃഷ്ടിയിലൂടെയേ കാണാൻ പറ്റൂ. മനുഷ്യ സൃഷ്ടിയാണെങ്കിൽ ഇവിടെയാണ്. ബാക്കി അതാണെങ്കിൽ കേവലം സാക്ഷാത്ക്കാരത്തിന് വേണ്ടിയുള്ള ഫരിസ്തയാണ്. നിങ്ങൾ കുട്ടികളും അവസാനം എപ്പോഴാണോ തികച്ചും പവിത്രമായി മാറുന്നത് അപ്പോൾ നിങ്ങളുടെയും സാക്ഷാത്ക്കാരമുണ്ടാകുന്നു. അങ്ങനെയുള്ള ഫരിസ്തയായി മാറി പിന്നീട് സത്യയുഗത്തിൽ ഇവിടെ തന്നെ വന്ന് സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. ഈ ബ്രഹ്മാവ് വിഷ്ണുവിനെയൊന്നും ഓർമ്മിക്കുന്നില്ല. ഇവരും ശിവബാബയെ ഓർമ്മിക്കുകയും ഈ വിഷ്ണുവായി മാറുകയും ചെയ്യുന്നു. അതിനാൽ ഇത് മനസ്സിലാക്കേണ്ടതാണല്ലോ. ഇവർ എങ്ങനെ രാജ്യം നേടി! യുദ്ധം മുതലായ ഒന്നും തന്നെയുണ്ടാകുന്നില്ല. ദേവതകൾ എങ്ങനെ ഹിംസ ചെയ്യും!

 

  ഇപ്പോൾ നിങ്ങൾ കുട്ടികൾ ബാബയെ ഓർമ്മിച്ച് രാജ്യം നേടുകയാണ്, ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും. ഗീതയിലുമുണ്ട് – അല്ലയോ കുട്ടികളെ, ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ഓർമ്മിക്കൂ. ബാബക്കാണെങ്കിൽ ദേഹമില്ല മമത്വം വെയ്ക്കാനായി. പറയുകയാണ് ഞാൻ കുറച്ച് സമയത്തേയ്ക്ക് വേണ്ടി ഇദ്ദേഹത്തിന്റെ ശരീരത്തെ ലോണെടുത്തുത്തിരിക്കുകയാണ്. ഇല്ലായെങ്കിൽ ഞാനെങ്ങനെ ജ്ഞാനം നൽകും! ഞാൻ ബീജ രൂപമാണല്ലോ. ഈ മുഴുവൻ വൃക്ഷത്തിന്റെയും ജ്ഞാനം എന്നിലുണ്ട്. വേറെയാർക്കും അറിയുകയില്ല, സൃഷ്ടിയുടെ ആയുസ്സെത്രയാണ്? എങ്ങനെ ഇതിന്റെ സ്ഥാപന, പാലന, വിനാശമുണ്ടാകുന്നു? മനുഷ്യർക്കാണെങ്കിൽ അറിയേണ്ടതുണ്ട്. മനുഷ്യർ തന്നെയാണ് പഠിക്കുന്നത്. മൃഗങ്ങളൊന്നും പഠിക്കുകയില്ലല്ലോ. അവർ പരിധിയുള്ള പഠിപ്പ് പഠിക്കുന്നു. ബാബ നിങ്ങൾക്ക് പരിധിയില്ലാത്ത പഠിപ്പ് പഠിപ്പിക്കുന്നു, അതിലൂടെ നിങ്ങളെ പരിധിയില്ലാത്ത അധികാരിയാക്കി മാറ്റുന്നു. അതിനാൽ ഇത് മനസ്സിലാക്കണം ഒരു മനുഷ്യൻ അഥവാ ദേഹധാരിയേയും ഭഗവാനെന്ന് പറയുകയില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരനും സൂക്ഷ്മ ശരീരമുണ്ടല്ലോ. ഇവരുടെ പേര് തന്നെ വേറെയാണ്, ഇവരെ ഭഗവാനെന്ന് പറയുകയില്ല. ഈ ശരീരമാണെങ്കിൽ ഈ ദാദയുടെ ആത്മാവിന്റെ സിംഹാസനമായിരുന്നു. അകാല സിംഹാസനമല്ലേ. ഇപ്പോൾ ഇത് അകാലമൂർത്തിയായ ബാബയുടെ സിംഹാസനമാണ്. അമൃതസറിലും ഒരു അകാല സിംഹാസനമുണ്ടല്ലോ. വലിയ വലിയ ആളുകളൊക്കെ അവിടെ അകാല സിംഹാസനത്തിൽ പോയി ഇരിക്കുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ് ഇത് എല്ലാ ആത്മാക്കളുടെയും അകാല സിംഹാസനമാണ്. ആത്മാവ് അകാലമാണ് കാലന് വിഴുങ്ങാൻ സാധിക്കാത്തയാണ്. ബാക്കി സിംഹാസനമെല്ലാം മാറികൊണ്ടിരിക്കുന്നു. അകാല മൂർത്തിയായ ആത്മാവ് ഈ സിംഹാസനത്തിൽ ഇരിക്കുന്നു. ആദ്യം ചെറിയ സിംഹാസനമാണ് പിന്നീട് വലുതാകുന്നു. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ആത്മാവ് അകാലമാണ്. ബാക്കി അതിൽ നല്ലതും മോശവുമായ സംസ്‌ക്കാരമുണ്ടാകുന്നു അപ്പോഴാണല്ലോ പറയുക – കർമ്മങ്ങളുടെ ഫലമാണിത്. ആത്മാവൊരിക്കലും വിനാശമാകുന്നില്ല. ആത്മാക്കളുടെ അച്ഛൻ ഒന്നാണ്. ഇതാണെങ്കിൽ മനസ്സിലാക്കണമല്ലോ. ഈ ബാബ ഏതെങ്കിലും ശാസ്ത്രങ്ങളുടെ കാര്യം കേൾപ്പിക്കുന്നുണ്ടോ! ശാസ്ത്രം മുതലായവ പഠിക്കുന്നതിലൂടെ ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. അവസാനം എല്ലാവരും പോകും. എങ്ങനെയാണോ വെട്ടുകിളികളുടെ അഥവാ തേനിച്ചയുടെ കൂട്ടം പോകാറുണ്ടല്ലോ. തേനീച്ചകളുടെയും റാണിയുണ്ട്. അതിന് പുറകെ എല്ലാവരും പോകുന്നു. ബാബയും പോകും അപ്പോൾ ബാബയുടെ പുറകെ എല്ലാ ആത്മാക്കളും പോകും. അവിടെ മൂലവതനത്തിൽ എല്ലാ ആത്മാക്കളുടെയും കൂട്ടമാണ്. ഇവിടെ പിന്നെ മനുഷ്യരുടെ കൂട്ടമാണ്. അതിനാൽ ഈ കൂട്ടവും ഒരു ദിവസം ഇല്ലാതാകുന്നു. ബാബ വന്ന് എല്ലാ ആത്മാക്കളെയും കൂട്ടികൊണ്ട് പോകുന്നു. ശിവന്റെ വിവാഹ ഘോഷയാത്രയെന്ന് പറയപ്പെടുന്നു. കുട്ടികളെന്നും പറഞ്ഞാലും ശരി സജനിമാരെന്ന് പറഞ്ഞാലും ശരി, ബാബ വന്ന് കുട്ടികളെ പഠിപ്പിച്ച് ഓർമ്മയുടെ യാത്ര പഠിപ്പിക്കുന്നു. പവിത്രമാകാതെ ആത്മാവിന് തിരിച്ച് പോകാൻ സാധിക്കില്ല. എപ്പോൾ പവിത്രമായി മാറുന്നുവോ അപ്പോൾ ആദ്യമാദ്യം ശാന്തിധാമത്തിലേക്ക് പോകും. അവിടെ പോയി എല്ലാവരും ഇരിക്കുന്നു. അവിടെ നിന്ന് പിന്നീട് പതുക്കെ പതുക്കെ വന്നുകൊണ്ടിരിക്കുന്നു, വൃദ്ധി ഉണ്ടായികൊണ്ടിരിക്കുന്നു. നിങ്ങൾ തന്നെയാണ് ആദ്യമാദ്യം ബാബയുടെ പുറകെ ഓടുന്നത്. നിങ്ങൾക്ക് ബാബയോടൊപ്പം അഥവാ സജനിമാർക്ക് തന്റെ സാജനോടൊപ്പമാണ് യോഗം. രാജധാനിയുണ്ടാക്കണമല്ലോ. എല്ലാവരും ഒരുമിച്ച് വരില്ല. അവിടെ എല്ലാ ആത്മാക്കളുടെയും ലോകമാണ്. അവിടെ നിന്ന് പിന്നീട് യഥാക്രമമായി വരുന്നു. വൃക്ഷം പതുക്കെ പതുക്കെ വൃദ്ധി പ്രാപിക്കുന്നു. ആദ്യമാദ്യം ആദി സനാതന ദേവീ ദേവതാ ധർമ്മമാണ്, ഏതാണോ ബാബ സ്ഥാപിക്കുന്നത്. ആദ്യമാദ്യം നമ്മേ ബ്രാഹ്മണരാക്കി മാറ്റുന്നു. പ്രജാപിതാ ബ്രഹ്മാവാണല്ലോ. പ്രജയിൽ സഹോദരീ സഹോദരരായി മാറുന്നു. ബ്രഹ്മാകുമാരന്മാരും കുമാരിമാരും അനേകമുണ്ട്. തീർച്ചയായും നിശ്ചയബുദ്ധിയാകുമ്പോഴാണ് ഇത്രയധികം ഉണ്ടാകുന്നത്. ബ്രാഹ്മണർ എത്രയുണ്ടാകും? പാകമായവരോ പക്കാ ആയവരോ? ചിലരാണെങ്കിൽ 99 മാർക്ക് നേടുന്നു, ചിലർ 10 മാർക്ക് നേടുന്നു എങ്കിലും കുട്ടികൾ തന്നെയല്ലേ. നിങ്ങളിലും ആരാണോ ഉറച്ചവർ അവർ തീർച്ചയായും ആദ്യം വരും. പാകമാകാത്തവർ അവസാനം വരും. ഇത് പാർട്ട്ധാരികളുടെ ലോകമാണ് അത് കറങ്ങികൊണ്ടിരിക്കുന്നു. സത്യയുഗം, ത്രേതാ…. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഇത് ഇപ്പോൾ ബാബയാണ് പറഞ്ഞു തന്നത്. ആദ്യം നമ്മളും തലകീഴായി മനസ്സിലാക്കിയിരുന്നു കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമുണ്ടെന്ന്. ഇപ്പോൾ ബാബ പറഞ്ഞു തന്നു ഇതാണെങ്കിൽ പൂർണ്ണമായും 5000 വർഷത്തിന്റെ ചക്രമാണ്. അരകല്പം രാമരാജ്യമാണ്, അരകല്പം രാവണ രാജ്യവും. ലക്ഷക്കണക്കിന് വർഷത്തിന്റെ കല്പമാണെങ്കിൽ പകുതി പകുതി ആകാൻ സാധിക്കില്ല. ദുഖത്തിന്റെയും സുഖത്തിന്റെയും ഈ ലോകം ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഈ പരിധിയില്ലാത്ത ജ്ഞാനം പരിധിയില്ലാത്ത ബാബയിൽ നിന്നാണ് ലഭിക്കുന്നത്. ശിവബാബയുടെ ശരീരത്തിന്റെ ഒരു പേരൊന്നുമില്ല. ഈ ശരീരമാണെങ്കിൽ ഈ ദാദയുടെയാണ്. ബാബ എവിടെയാണ്? ബാബ കുറച്ച് സമയത്തേയ്ക്ക് ലോൺ എടുത്തതാണ്. ബാബ പറയുന്നു എനിക്ക് മുഖം വേണമല്ലോ. ഇവിടെയും ഗോമുഖം ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. പർവ്വതത്തിൽ നിന്ന് വെള്ളം അവിടെയും ഇവിടെയും വരുന്നു. ഇവിടെ പിന്നെ ഗോമുഖം ഉണ്ടാക്കിയിരിക്കുന്നു, അതിൽ നിന്ന് വെള്ളം വരുന്നു, അതിനെ ഗംഗാ ജലമാണെന്ന് മനസ്സിലാക്കി എടുക്കുന്നു. ഇപ്പോൾ പിന്നെ ഗംഗ എവിടെ നിന്ന് വന്നു? ഇതെല്ലാം അസത്യമാണ്. അസത്യമായ ശരീരം, അസത്യമായ മായ, ലോകം മുഴുവൻ അസത്യമാണ്. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ സത്യഖണ്ഡമെന്ന് പറയപ്പെടുന്നു പിന്നീട് ഭാരതം തന്നെയാണ് പഴയതായി മാറുമ്പോൾ അസത്യഖണ്ഡമെന്ന് പറയപ്പെടുന്നത്. ഈ അസത്യമായ ഖണ്ഡത്തിൽ എപ്പോൾ എല്ലാവരും പതിതമായി മാറുന്നുവോ അപ്പോൾ വിളിക്കുന്നു – ബാബാ ഞങ്ങളെ പാവനമാക്കി മാറ്റി ഈ പഴയ ലോകത്തിൽ നിന്ന് കൂട്ടികൊണ്ട് പോകൂ. ബാബ പറയുന്നു എന്റെ എല്ലാ കുട്ടികളും കാമ ചിതയിലിരുന്ന് കറുത്തവരായി മാറിയിരിക്കുന്നു. ബാബയിരുന്ന് കുട്ടികളോട് പറയുന്നു നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നല്ലോ. സ്മൃതി വന്നല്ലോ. കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്, മുഴുവൻ ലോകത്തിലുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നില്ല. നിങ്ങൾക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത് അതിനാൽ അറിയണം നമ്മുടെ അച്ഛനാരാണ്!

 

  ഈ ലോകത്തെ മുള്ളുകളുടെ കാട് എന്ന് പറയുന്നു. ഏറ്റവും വലുത് കാമത്തിന്റെ മുള്ളാണ്. ഇവിടെ ഭക്തരും അനേകമുണ്ട്, സസ്യഭുക്കുകളാണ്, പക്ഷെ വികാരത്തിലേയ്ക്ക് പോകുന്നില്ല എന്നല്ല. ഒരുപാട് കാലം ബ്രഹ്മചാരികളായിരിക്കുന്നവരുമുണ്ട്. കുട്ടികാലം മുതൽക്കേ ഒരിക്കലും മോശമായ ഭക്ഷണം മുതലായവ കഴിക്കുന്നില്ല. സന്യാസിമാരും പറയുന്നു – നിർവികാരിയായി മാറൂ. അത് പരിധിയുള്ള സന്യാസമാണ് മനുഷ്യർ ചെയ്യിക്കുന്നത്. അടുത്ത ജന്മത്തിൽ പിന്നീട് ഗൃഹസ്ഥിയുടെയടുത്ത് പോയി ജന്മമെടുത്ത് പിന്നീട് വീടെല്ലാം ഉപേക്ഷിച്ച് പോകുന്നു. സത്യയുഗത്തിൽ ഈ കൃഷ്ണൻ മുതലായവർ എപ്പോഴെങ്കിലും വീട് ഉപേക്ഷിക്കുന്നുണ്ടോ? ഇല്ല. അതിനാൽ അവരുടെത് പരിധിയുള്ള സന്യാസമാണ്. ഇപ്പോൾ നിങ്ങളുടെത് പരിധിയില്ലാത്ത സന്യാസമാണ്. മുഴുവൻ ലോകത്തിന്റെയും, സംബന്ധി മുതലായവരുടെയും സന്യാസം ചെയ്യുന്നു. നിങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ബുദ്ധിയിപ്പോൾ സ്വർഗ്ഗത്തിന്റെ നേർക്കേ പോകൂ. അതിനാൽ ശിവബാബയെ തന്നെ ഓർമ്മിക്കണം. പരിധിയില്ലാത്ത ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ. മൻമനാ ഭവ, മദ്ധ്യാജി ഭവ. അപ്പോൾ നിങ്ങൾ ദേവതയായി മാറും. ഇത് അതേ ഗീതയുടെ എപ്പിസോഡാണ്. സംഗമയുഗവുമാണ്. ഞാൻ സംഗമത്തിൽ തന്നെയാണ് കേൾപ്പിക്കുന്നത്. രാജയോഗം തീർച്ചയായും അടുത്ത ജന്മത്തിൽ സംഗമത്തിൽ പഠിക്കും. ഈ സൃഷ്ടി മാറുകയാണല്ലോ, നിങ്ങൾ പതിതത്തിൽ നിന്ന് പാവനമായി മാറുകയാണ്. ഇപ്പോൾ ഇത് പുരുഷോത്തമ സംഗമയുഗമാണ്, എപ്പോഴാണോ നമ്മൾ ഇങ്ങനെ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുന്നത്. ഓരോ കാര്യവും നല്ല രീതിയിൽ മനസ്സിലാക്കി നിശ്ചയം ചെയ്യണം. ഇത് ഒരു മനുഷ്യനും പറയുകയില്ല. ഇതാണ് ശ്രീമതം അർത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം, ഭഗവാന്റെ. ബാക്കിയെല്ലാം മനുഷ്യ മതമാണ്. മനുഷ്യ മതത്തിലൂടെ വീണ് വന്നു. ഇപ്പോൾ ശ്രീമതത്തിലൂടെ നിങ്ങൾ കയറുകയാണ്. ബാബ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നു. ദൈവീക മതം സ്വർഗ്ഗവാസികളുടെതാണ്, അത് നരകവാസീ മനുഷ്യരുടെ മതമാണ്, ഏതിനെയാണോ രാവണ മതമെന്ന് പറയുന്നത്. രാവണ രാജ്യവും കുറവൊന്നുമല്ല. മുഴുവൻ ലോകത്തിലും രാവണന്റെ രാജ്യമാണ്. ഇത് രാവണ രാജ്യമുള്ള പരിധിയില്ലാത്ത ലങ്കയാണ്, പിന്നീടത് ദേവതകളുടെ പവിത്ര രാജ്യമായി മാറും. അവിടെ വളരെയധികം സുഖമുണ്ടാകുന്നു. സ്വർഗ്ഗത്തിന് എത്രയധികം മഹിമയാണ്. പറയുന്നുമുണ്ട് സ്വർഗ്ഗത്തിലേയ്ക്ക് പോയി. അതിനാൽ തീർച്ചയായും നരകത്തിലായിരിക്കുമല്ലോ. നരകത്തിൽ നിന്ന് പോയെങ്കിൽ പിന്നീട് നരകത്തിലേയ്ക്ക് തന്നെയല്ലേ വരൂ! ഇപ്പോൾ സ്വർഗ്ഗം എവിടെയാണ്? ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലും ഇല്ല. ഇപ്പോൾ ബാബ നിങ്ങൾക്ക് മുഴുവൻ ജ്ഞാനവും തരുന്നു. ബാറ്ററി നിറയ്ക്കുന്നു. മായ പിന്നീട് കണക്ഷൻ പൊട്ടിക്കുന്നു. ശരി.

 

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്‌നേഹസ്മരണയും  പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീ യകുട്ടികൾക്ക് നമസ്‌കാരം.

ധാരണയ്ക്കുളള മുഖ്യമായ സാരം 

  1. മനസാ-വാചാ-കർമ്മത്തിലൂടെ പവിത്രമായി മാറി ആത്മാവാകുന്ന ബാറ്ററിയെ ചാർജ് ചെയ്യണം. ഉറച്ച ബ്രാഹ്മണനായി മാറണം.

 

  1. മൻമത്ത് അഥവാ മനുഷ്യ മതം ഉപേക്ഷിച്ച് ഒരു ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന് സ്വയത്തെ ശ്രേഷ്ഠമാക്കി മാറ്റണം. സതോപ്രധാനമായി മാറി ബാബയോടൊപ്പം പറന്ന് പോകണം. 

 

വരദാനം:- സത്യതയുടെ ശക്തിയിലൂടെ പ്രകൃതിയെയും ലോകത്തിനെയും സതോപ്രധാനമാക്കുന്ന മാസ്റ്റർ നിയമനിർമ്മാതാവായി ഭവിക്കട്ടെ.

 

സത്യതയുടെ ശക്തി ധാരണ ചെയ്ത് കുട്ടികളായ നിങ്ങൾ മാസ്റ്റർ നിയമ നിർമ്മാതാക്കളാകുമ്പോൾ പ്രകൃതി സതോപ്രധാനമായി മാറുന്നു, യുഗം സത്യയുഗമായി മാറുന്നു. എല്ലാ ആത്മാക്കളും സത്ഗതിയുടെ ഭാഗ്യം ഉണ്ടാക്കുന്നു. നിങ്ങളുടെ സത്യത പാരസ് കല്ല് പോലെയാണ്. പാരസ് കല്ല് ഇരുമ്പിനെ കല്ലാക്കി മാറ്റുന്നത് പോലെ സത്യതയുടെ ശക്തി ആത്മാവ്, പ്രകൃതി, സമയം, സർവ്വ സംബന്ധങ്ങൾ, സംസ്‌കാരങ്ങൾ, ആഹാരം വ്യവഹാരം, ഇവയെല്ലാം സതോപ്രധാനമാക്കി മാറ്റുന്നു. 

 

സ്ലോഗൻ:- പ്രകൃതിയുടെ കോലാഹലങ്ങളിലേക്ക് പോലും ആകർഷിക്കപ്പെടാത്തവരാണ് യോഗി ആത്മാക്കൾ. 

 

അവ്യക്ത സൂചന-  ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ. 

സ്വദർശന ചക്രധാരിയും, ഛത്രധാരിയുമാകൂ, എങ്കിൽ ദേഹത്തിന്റെ സ്മൃതിയുടെ അനേക വ്യർത്ഥ സങ്കല്പങ്ങളുടെ ചക്രത്തിൽ നിന്ന്,പ്രകൃതിയുടെ പലതരം ആകർഷണങ്ങളുടെ ചക്രത്തിൽ നിന്നും, മുക്തമാകുമ്പോൾ ബാബയിൽ നിന്ന് ലഭിക്കുന്ന ശക്തികളിലൂടെ അന്യ ആത്മാക്കളെയും അനേക ചക്രങ്ങളിൽ നിന്ന് മോചിപ്പിച്ച് ജീവൻമുക്തരാക്കാൻ കഴിയും. 

 

Scroll to Top