Play Video
സംക്ഷിപ്ത പരിചയം

ധാർമികതയുടെ അധഃപതനവും മൂല്യങ്ങളുടെ ശോഷണവും അതിശീഘ്രവും പ്രവചനാതീതവുമായ മാറ്റങ്ങളും അലയടിക്കുന്ന കരകാണാ കടലിൽ നിന്ന് ഈശ്വരീയ ജ്ഞാനത്തിൽ അധിഷ്ഠിതമായ രാജയോഗം എന്ന നൗകയിലൂടെ വ്യക്തിയേയും സമൂഹത്തേയും മറുകര എത്തിക്കുന്ന മഹൽ കർത്തവ്യമാണ് പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഴ്ച വെയ്ക്കുന്നത്.

ഉദ്ദേശ്യലക്ഷ്യങ്ങൾ

വിശ്വ വ്യാപകമായി സമൂഹത്തിന്റെ നാനാതുറകളിലും ആത്മീയ ധാർമിക മൂല്യങ്ങളുടെ ധാരണ യിലൂടെ അന്തസ്സും മൂല്യവും ഉയർത്തുന്നതിനു വേണ്ടിയുള്ള വിദ്യാഭ്യാസ പരിപാടിയാണ് പ്രസ്ഥാനം ഊന്നൽ നൽകുന്നത് .
ഈശ്വരീയ ജ്ഞാനത്തിൽ അധിഷ്ഠിതമായ രാജയോഗധ്യാനം വ്യക്തിയെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമാക്കി ഉയർന്ന മാനസിക ഏകാഗ്രത കൈവരിച്ച് പോസിറ്റീവ് വ്യക്തിത്വവും മെച്ചപ്പെട്ട ജീവിതശൈലിയും പ്രാപ്തമാക്കാൻ സഹായിക്കുന്നു.
മദ്യത്തിന്റെ യും മയക്കുമരുന്നിന്റെയും ദൂഷ്യ സ്വഭാവങ്ങളുടെയും പിടിയിൽനിന്ന് വ്യക്തികളെ മോചിപ്പിക്കുന്നതിനും ഉതകുന്നു.

പ്രസ്ഥാനത്തിൻ്റെ ചരിത്രം

പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ സ്ഥാപനം ഒരു ആത്മീയ സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ്.1936 ൽ അവിഭക്ത ഭാരതത്തിൽ, ഇന്നത്തെ പാകിസ്താനിലെ സിന്ധിൽ ഏതാണ്ട് നാനൂറോളം പേർ, കൂടുതലും സ്ത്രീകളും കുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ മൗണ്ട് ആബു ആസ്ഥാനമാക്കി ആഗോളവ്യാപകമായി 140 ഓളം രാജ്യങ്ങളിലായി 10000ൽ പരം സേവാ കേന്ദ്രങ്ങളിലൂടെ 14 ലക്ഷത്തോളം കുടുംബങ്ങളുടെ ആത്മീയ-മാനസിക സേവനം നടത്തി വരുന്നു.
മാനവ കുലത്തിൽ അധർമത്തിന്റെ ആധിക്യവും ധർമ്മത്തിന്റെ അപചയവും വർദ്ധിക്കുമ്പോൾ അധർമ്മത്തെ ഇല്ലാതാക്കാനും ധർമ്മം പുനസ്ഥാപിക്കാനും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന ആപ്തവാക്യം - യദാ യദാഹി ധർമ്മസ്യ... പ്രസിദ്ധമാണല്ലോ .കാലോചിതമായി ഈ ഇടപെടലിനു സമയമായപ്പോൾ സ്വയം നിരാകാരനും ജ്യോതിസ്വരൂപനുമായ ഈശ്വരൻ ഈ കർത്തവ്യം നിർവഹിക്കുന്നതിനു വേണ്ടി ഒരു സാധാരണ മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് മാനവകുലത്തിന്റെ സർവതോന്മുഖമായ ഉന്നതിക്കുവേണ്ടി നൽകിയ ഒരു മൃതസഞ്ജീവനി ഔഷധം തന്നെയാണ് രാജയോഗം എന്ന ഈ അത്ഭുത വിദ്യ.

ഈശ്വരീയ ജ്ഞാന ക്ലാസുകളും രാജയോഗ ധ്യാന വും അടങ്ങിയതാണ് പഠനരീതി .നാമേവരും ഈ ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവാണ് (ജീവൻ, പ്രാണൻ) എന്ന് തിരിച്ചറിയുന്നതാണ് ആദ്യചുവട്. ഇതിലൂടെ ആത്മാവിന്റെ സ്വതസിദ്ധമായ സ്നേഹം, സുഖം, സന്തുഷ്ടത, ശാന്തി തുടങ്ങിയ ഗുണങ്ങളും ശക്തികളും ഓർമ്മ വരികയും ആ സ്ഥിതിയിൽ ഇരിക്കാനും കഴിയുന്നു .
അതോടൊപ്പം ആത്മാക്കളുടെയെല്ലാം പരമ പിതാവായ പ്രകാശരൂപിയായ പരമാത്മാവിനെ ഓർമ്മിക്കുമ്പോൾ പരമാത്മാവിന്റെ ഗുണങ്ങളും ശക്തികളും നമ്മളിലേക്ക് നിറയുന്നു. ഇപ്രകാരമുള്ള ഒരു ശാക്തീകരണ പ്രക്രിയയിലൂടെ ആത്മാവിനെ ഗുണവാനും ശക്തി ശാലിയുമാക്കി ഏതു വിപരീത സാഹചര്യങ്ങളെയും മാനസിക പക്വതയിലൂടെ നേരിടാൻ പ്രാപ്തമാക്കുന്നു.
രാജയോഗത്തിന്റെ ഏഴുദിവസത്തെ( ദിവസം ഒരു മണിക്കൂർ വീതം) പ്രാഥമിക ക്ലാസിനു ശേഷം രാവിലെ 7 മണി മുതൽ 8 മണി വരെ നിത്യേന ഈശ്വരീയ ജ്ഞാന ക്ലാസ്സുകൾ ഉണ്ടായിരിക്കും. ജാതിമതഭേദമെന്യേ എല്ലാ വിഭാഗക്കാർക്കും ഈ സേവനം സൗജന്യമാണ്.

ബ്രഹ്മാബാബ - സ്ഥാപകൻ

 

വിഷ്ണു ഭക്തനും സൗമ്യ ശീലനും സൽസ്വഭാവിയുമായ ദാദാ ലേഖരാജ് എന്ന ഒരു വജ്ര വ്യാപാരിക്ക് തന്റെ അറുപതാം വയസ്സിൽ,
1936ൽ വിശ്വത്തിന്റെ ഭാവിയെ കുറിച്ച് ഒരുപാട് അതിശയിപ്പിക്കുന്ന തരത്തിലുള്ള ദർശനങ്ങൾ ലഭിക്കുകയുണ്ടായി. വരാനിരിക്കുന്ന സ്വർണ്ണിമ യുഗത്തിന്റെ സ്ഥാപനക്ക് താൻ നിമിത്തമാണ് എന്ന ഈശ്വര നിർദ്ദേശം അദ്ദേഹം ശിരസാ വഹിച്ചു .നിരാകാര നും ജ്യോതിസ്വരൂപനുമായ പരമാത്മാശിവൻ അദ്ദേഹത്തെ മാധ്യമമായി ഉപയോഗിച്ചു കൊണ്ട് നടത്തുന്ന ഈശ്വരീയ ദർശനങ്ങളാണ് അത് എന്ന് ബോധ്യമായതോടെ അദ്ദേഹം തന്റെ സമ്പന്നമായ രത്ന വ്യാപാരം അവസാനിപ്പിച്ച് ഈശ്വരീയ ജ്ഞാനരത്നങ്ങളുടെ വ്യാപാരത്തിനായി 'ഓം മണ്ഡലി' എന്ന ആത്മീയ സത്സംഗം ആരംഭിച്ചു. അതോടെ പരമാത്മാവ് അദ്ദേഹത്തെ പ്രജാപിതാ ബ്രഹ്മാവ് എന്ന് പുനർനാമകരണം ചെയ്തു. ഇക്കാലത്ത് ഈശ്വരീയമായ പ്രേരണ ഉൾക്കൊണ്ടുകൊണ്ട് തന്റെ സർവ്വ സ്വത്തുക്കളും സത്സംഗത്തിലുള്ള 8 സ്ത്രീകളുടെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന ഈ ആത്മീയ സ്ഥാപനത്തിന്റെ തറക്കല്ലിട്ടു.
ആരംഭകാലത്ത് നാനൂറോളം സ്ത്രീകളും പെൺകുട്ടികളുമായി തുടങ്ങിയ സത്സംഗത്തിൽ 14 വർഷത്തോളം പഠനവും തപസ്യയും മാത്രമായിരുന്നു നടത്തിയിരുന്നത്, പ്രചരണം ഒന്നുമില്ലായിരുന്നു .സ്വാതന്ത്ര്യാനന്തരം നടന്ന വിഭജനത്തോടെ സത്സംഗം 1950ൽ രാജസ്ഥാനിലെ മൗണ്ട് ആബുവിലേക്ക് പ്രവർത്തന ആസ്ഥാനം മാറ്റുകയും താമസിയാതെ ഭാരതത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലേക്ക്, 14 വർഷം തപസ്സ് ചെയ്ത് പാകപ്പെട്ട ബ്രഹ്മാകുമാരീ നാരീരത്നങ്ങൾ മുഖേന പ്രചരണം ആരംഭിച്ചു.
സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം എന്ന മുദ്രാവാക്യവുമായി ആത്മീയ സാമൂഹ്യ വിദ്യാഭ്യാസ സേവനം നടത്തുന്ന പ്രസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യ സഞ്ചാലിക യജ്ഞ മാതാവ് എന്നറിയപ്പെടുന്ന ജഗദംബ സരസ്വതി ആയിരുന്നു. 1965 ൽ ജഗദംബാ സരസ്വതിയും 1969ൽ സ്ഥാപക പിതാവായ ബ്രഹ്മാ ബാബയും തങ്ങളുടെ ആത്മീയ സമ്പൂർണത കൈവരിച്ച് ശരീരം ഉപേക്ഷിച്ച ശേഷം 2007 വരെ ഭരണാധികാരി ദാദി പ്രകാശ് മണിജിയും പിന്നീട് 2020 വരെ ദാദി ജാനകി ജിയും ആയിരുന്നു. വർത്തമാന സമയത്ത് മുഖ്യ സഞ്ചാലികയുടെ ചുമതല വഹിക്കുന്നത് ദാദി ഹൃദയ മോഹിനി ജി ആണ് .

വിദേശ സേവനം

1970ലാണ് വിദേശ സേവനം ആരംഭിക്കുന്നത് . 1971 ൽ ലണ്ടനിൽ ദാദി ജാനകി ജിയുടെയും ദാദി രത്തൻമോഹിനി ജിയുടെയും നിർമ്മലാ ദീദിയുടെയും നേതൃത്വത്തിൽ വിദേശത്തെ ആദ്യത്തെ സേവാ കേന്ദ്രം തുറന്നു. വർത്തമാന സമയത്ത് ലണ്ടൻ ആസ്ഥാനമായി 130ൽ പരം വിദേശരാജ്യങ്ങളിൽ 500ൽ പരം സേവാ കേന്ദ്രങ്ങളിലൂടെ സേവനം നടന്നുവരുന്നു.

മാർഗ്ഗദർശികൾ
അംഗീകാരങ്ങൾ

1980ൽ ബ്രഹ്മാകുമാരിസ് വേൾഡ് സ്പിരിച്വൽ യൂണിവേഴ്സിറ്റി യു.എന്നിൽ എൻ.ജി.ഒ ആയി അഫിലിയേറ്റ് ചെയ്യപ്പെട്ടു .തുടർന്ന് 1983 ൽ ECOSOC ൽ നിർദേശക പദവി ലഭിച്ചു. UNESCO യിലും UNICEF ലും നടത്തിയ ബ്രഹ്മാകുമാരിസിന്റെ മൂല്യാധിഷ്ഠിതമായ പ്രോഗ്രാമുകളും പ്രത്യേകിച്ച് സ്ത്രീകൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കും ഉള്ള ബോധവൽക്കരണ ക്ലാസുകളും വളരെ പ്രശംസാർഹമായി . തുടർന്ന്,
1980- Department of Public Information(DPI) ൽ അസോസിയേറ്റ് പദവി .

1983- Economic & Social Council(ECOSOC) ൽ ഉപദേശക പദവി.

1987ൽ (UNICEF) ഉപദേശക പദവി

2014 ൽ United Nations Environment Program (UNEP)ൽ നിരീക്ഷക പദവി .

United Nations Frame work Convention on Climate Change (UNFCC) ൽ നിരീക്ഷക പദവി .

Education for Rural People (ERP) ൽ മെമ്പർ.
Food and Agriculture Organization (FAO) ൽ മെമ്പർ.

1986 ൽ UN അന്താരാഷ്ട്ര ശാന്തി വർഷത്തിൽ ബ്രഹ്മാകുമാരിസ് The million Minutes of Peace , an Appeal എന്ന പ്രോജക്ട് 88 രാജ്യങ്ങളിൽ അവതരിപ്പിച്ച് നൂറുകണക്കിന് കമ്പനികളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും മെഡിറ്റേഷനിലൂടെ ജീവനക്കാരുടെ പോസിറ്റീവ് മനോഭാവത്തിലേക്കുള്ള മാറ്റത്തിനു വേണ്ടിയുളള പ്രേരണയ്ക്ക് വളരെ പ്രോത്സാഹനം ലഭിച്ചു
ഈ ചുവട് വെപ്പിന്റ പ്രതിഫലനമായി ബ്രഹ്മാകുമാരിസിന് 7 യു.എൻ പീസ് മെസ്സഞ്ചർ അവാർഡ് ലഭിക്കുകയുണ്ടായി.ബ്രഹ്മാകുമാരീസിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള ഈ സംരംഭം, ഗ്ലോബൽ കോ- ഓപ്പറേഷൻ ഫോർ എ ബെറ്റർ വേൾഡ് എന്ന പേരിലുള്ള ശാന്തിദൗത്യം 1988 ൽ ലണ്ടൻ പാർലമെൻറിലെ ഇരുസഭകളിലും അവതരിപ്പിച്ച് 129 രാജ്യങ്ങളിൽ പ്രചരിപ്പിച്ച് പ്രത്യാശയ്ക്ക് വഴിതെളിയിച്ചു . ഈ പ്രോഗ്രാമിന്റെ സമാപന ചടങ്ങ് നടത്തിയത് മൗണ്ട് അബുവിലെ ബ്രഹ്മാകുമാരിസ് ആസ്ഥാനത്ത് വച്ചായിരുന്നു .ഈ അവസരത്തിൽ Mt Abu Declaration എന്ന ഒരു പ്രമാണം മുന്നോട്ടു വയ്ക്കുകയും അത് പിന്നീട് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
1994ൽ പ്രസ്ഥാനം മൂന്നാമത്തെ ഇൻറർനാഷണൽ പ്രൊജക്ടായ ഷെയറിങ് ഔവർ വാല്യൂസ് ഫോർ എ ബെറ്റർ വേൾഡ് (നന്മ നിറഞ്ഞ ലോകത്തിനു വേണ്ടി നമ്മുടെ മൂല്യങ്ങളെ പങ്കുവെക്കുക )എന്ന 12 പ്രധാന സാർവ്വലൗകിക മൂല്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വ്യക്തിപരമായും കൂട്ടായും ഉള്ള വികാസത്തിന് വേണ്ടി നടത്തപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ UN ന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നു . ഇതിനോടനുബന്ധിച്ച് ലോകമെങ്ങുമുള്ള വിദ്യാഭ്യാസ പ്രവർത്തകർ LVEP പ്രോഗ്രാം വികസിപ്പിക്കാൻ സഹായിച്ചു .ഇപ്പോൾ എഴുപതിൽ പരം രാജ്യങ്ങളിൽ LVEP തുടർന്നുവരുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രവർത്തന പങ്കാളിയായി യുനെസ്കോ യും പിന്താങ്ങുന്നുണ്ട്. താത്വികമായ സഹായി എന്ന നിലയിലും മനുഷ്യന്റെ ഭൗതികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ പുരോഗതി യടക്കം സമൂലമാറ്റമാണ് ഇതിന്റെ ഉദ്ദേശ്യം.

സേവനവിഭാഗങ്ങൾ

ആത്മീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ധനത്തിന്റെ യും സാധനങ്ങളുടെയും സമയത്തിന്റെയും മിതവ്യത്തോടെയുള്ള മാനേജ്മെൻറിലൂടെ എങ്ങനെ കർമ്മകുശലതയും മികച്ച നേട്ടങ്ങളും കൈവരിക്കാം എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ സമൂഹത്തിന്റെ നാനാതുറകളിലും സന്ദേശം എത്തിക്കുന്നതിന് വേണ്ടി 20 വിഭാഗങ്ങളിലൂടെ സേവനം കാഴ്ച വയ്ക്കുന്നു.
1.Administrators Service Wing
2.Art& Cultural Wing
3. Business & Industries Wing
4. Education Wing
5. Jurists Wing
6.Media Wing
7. Medical Wing
8. Politicians Service Wing
9. Religious Wing
10. Rural Development Wing
11. Scientist & Engineers Wing
12. Security Wing
13. Social Service Wing
14.SpARC Wing
15. Sports Wing
16.Transport (Aviation & Shipping)Wing
17.Transport(Surface)Wing
18. Women's Service Wing
19. Youth Wing
20. IT.Wing

യൂണിവേഴ്സിറ്റി പഠന കോഴ്സുകൾ

രാജയോഗ പഠനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിലെ എല്ലാ തുറകളിലും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മാറ്റൊലി എത്തിക്കുന്നതിന് വേണ്ടി വിവിധ വിഷയങ്ങളിൽ ഭാരതത്തിലെയും നേപ്പാളിലെയും വിവിധ യൂണിവേഴ്സിറ്റികളുമായി ഒത്തുചേർന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ വരെ നടത്തിവരുന്നു.

a) Diploma, Degree, PG diploma and MSc in Value Education & Spirituality.
b) Diploma and PG diploma in Values in Healthcare.
c) MBA in Self Management & Crisis Management.

1.Administrators Service Wing
2.Art& Cultural Wing
3. Business & Industries Wing
4. Education Wing
5. Jurists Wing
6.Media Wing
7. Medical Wing
8. Politicians Service Wing
9. Religious Wing
10. Rural Development Wing
11. Scientist & Engineers Wing
12. Security Wing
13. Social Service Wing
14.SpARC Wing
15. Sports Wing
16.Transport (Aviation & Shipping)Wing
17.Transport(Surface)Wing
18. Women's Service Wing
19. Youth Wing
20. IT.Wing

പ്രധാന ക്യാമ്പസുകൾ

Updating...

FAQs

Updating..

Scroll to Top