ലേഖനങ്ങൾ

പ്രേമം മനുഷ്യനെ മനുഷ്യനാക്കുന്ന ഔഷധം

ഓരോ മാനവനിലും നൈസർഗിക ഗുണമായി പ്രേമം കുടികൊള്ളുന്നു. പ്രേമം മാനവീകതയുടെ അസ്ഥിവാരമാണ്. എന്നാല്‍ പ്രേമം അശുദ്ധ പ്രേമമായും ശുദ്ധ പ്രേമമായും രണ്ടു തരത്തിൽ മാനവരിൽ  കാണപ്പെടുന്നു.പ്രകൃതി പ്രേമി, കലാപ്രേമി , ഈശ്വര പ്രേമി, മനുഷ്യ പ്രേമി എന്നിവയൊക്കെ നല്ല പ്രേമമായി നമ്മൾ മനസിലാകിയിട്ടുള്ളതാണ്. എന്നാൽ ഇതേ പ്രേമം ഒരു ഭീകരവാദിയിലുമുണ്ട് .പക്ഷെ അത് ആശുദ്ധമായിരിക്കുന്നുവെന്നു മാത്രം.   പ്രേമം സ്വന്തം ആശയത്തിനോടോ മതത്തിനോടോ രാജ്യത്തിനോടോ മാത്രമായി ഒതുങ്ങുമ്പോൾ അത് അശുദ്ധ പ്രേമമായി പരിണമിക്കുന്നതിനാലാണ് അയാൾ ഭീകരവാദം തുടങ്ങുന്നത് തന്നെ.പ്രേമം മാംസ ശരീരത്തിനോടാകുമ്പോൾ പ്രേമത്തെ കാമമെന്നു വിളിക്കേണ്ടിവരുംതന്റെ ശരീരവുമായി ബന്ധമുള്ള മറ്റുള്ളവരോടാണ് പ്രേമം എങ്കിൽ അതിനെ മോഹം എന്ന് വിളിക്കും. വസ്തുക്കളോടും സാമഗ്രികളോടും  പ്രേമം യോജിപ്പിക്കപ്പെടുമ്പോൾ ആ പ്രേമം ലോഭം അഥവാ ആർത്തിയായി മാറുന്നു. പ്രേമം തന്റെ കഴിവുകളോടോ താൻ ആർജിച്ച മറ്റു മിടുക്കുകളോടോ അതിരുവിട്ടു വർദ്ധിച്ചാൽ ആ പ്രേമം അഹങ്കാരമായി പരിണമിക്കും. കണ്ടില്ലേ പ്രേമം അശുദ്ധിയുടെ രൂപം പൂണ്ടു ആത്മാവിൽ പ്രവർത്തിക്കുന്നത്……നമ്മുടെ നന്മകളെ നശിപ്പിക്കുന്ന പ്രേമവൈകല്യങ്ങളെ പരിഹരിച്ചു പ്രേമത്തിന്റെ ശുദ്ധീകരണം ചെയ്യുക എന്നതാണ് ആത്മീയതയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്. അത്മശുദ്ധീകരണം എന്ന് പൊതുവേ പറയാറുണ്ടെങ്കിലും വാസ്തവത്തില്‍ ആത്മാവ് അശുദ്ധമാകുന്ന ഒന്നല്ല അതിനാല്‍ ആത്മാവിനെ ശുദ്ധമാകുവാനുമില്ല. ശുദ്ധമാക്കുവാനുള്ളത് ആത്മാവിലെ പ്രേമം, ശാന്തി, ശക്തി എന്നീ  ഗുണങ്ങളെയാണ്. ആത്മാവിലെ പ്രേമത്തെ ശുദ്ധമാക്കുവാൻ പരിശുദ്ധ പ്രേമത്തിന്റെ സ്രോതസ്സായ പരമാത്മാവിനെ സ്മരിക്കുകയാണ് രാജയോഗ മാർഗ്ഗത്തിൽ ചെയ്യുന്നത്. ശുദ്ധമായ പ്രേമത്തിന്റെ പരിണിത ഫലമായി  സമധാനവും സന്തോഷവും ജീവിതത്തിൽ കാണപ്പെടും. അശുദ്ധ പ്രേമമാകട്ടെ അശാന്തിയും അസംതൃപ്തിയെയും ജീവിതത്തിൽ വളർത്തും. അതിനാൽ നമ്മുടെ പ്രേമം പരിശുദ്ധമാക്കുവാൻ നമുക്ക് ജാഗരൂകരാകാം

Scroll to Top