ഹോളി ഉത്സവം പവിത്രമാകുന്നതിന്‍റേയും ആക്കുന്നതിന്‍റേയും സ്മരണ

Date : Rev. 17-03-2019 / AV 15-03-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഹോളിയസ്റ്റായ(പരമപവിത്രമായ) ബാബ ഹോളീഹംസങ്ങളുമായി ഹോളീഡേ(ഒഴിവുദിനം) ആഘോഷിക്കാന്‍ വന്നിരിക്കുന്നു. സംഗമയുഗത്തെയാണ് ഹോളീഡേയെന്ന് പറയുന്നത്. സംഗമയുഗം ഹോളീഡേ തന്നെയാണ്. അതിനാല്‍ ഹോളീയസ്റ്റായ ബാബ ഹോളീ കുട്ടികളുമായി ഹോളീഡേ ആഘോഷിക്കാന്‍ വേണ്ടി വന്നിരിക്കുന്നു. ലോകത്തിലെ ഹോളി ഒന്നോ രണ്ടോ ദിനം മാത്രം ഉള്ളതാണ്, നിങ്ങള്‍ ഹോളീ ഹംസങ്ങള്‍ സംഗമയുഗം തന്നെ ഹോളിയായി ആഘോഷിക്കുന്നു. അവര്‍ നിറം ചാര്‍ത്തുന്നു, നിങ്ങള്‍ ബാബയുടെ കൂട്ട്ക്കെട്ടിന്‍റെ പ്രഭാവത്തില്‍(നിറം) ബാബയ്ക്ക് സമാനം സദാ ഹോളിയായി തീരുന്നു. പരിധിയില്‍ നിന്നും പരിധിയില്ലാത്തതിലേക്ക് പോകുമ്പോള്‍ സദാക്കാലത്തേക്ക് ഹോളി അര്‍ത്ഥം പവിത്രമായി തീരുന്നു. ഈ ഹോളിയുടെ ഉത്സവം ഹോളി അര്‍ത്ഥം പവിത്രമാകുന്നതിന്‍റെ, പവിത്രമാക്കുന്നതിന്‍റേതാണ്. ഓര്‍മ്മചിഹ്നത്തില്‍ എന്തെല്ലാം വിധികള്‍ ആഘോഷിക്കുന്നുവൊ, ആ സര്‍വ്വ വിധികളിലും പവിത്രമാകുന്നതിന്‍റെ സാരം അടങ്ങിയിട്ടുണ്ട്. ആദ്യം ഹോളിയാകുന്നതിന് അഥവാ ഹോളി ആഘോഷിക്കുന്നതിന് അപവിത്രത, മോശമായതിനെ ഭസ്മമാക്കുക, കത്തിക്കുക. അപവിത്രതയെ സമ്പൂര്‍ണ്ണമായി സമാപ്തമാക്കിയില്ലായെങ്കില്‍ പവിത്രതയുടെ നിറം പതിയില്ല. പവിത്രതയുടെ ദൃഷ്ടിയിലൂടെ പരസ്പരം നിറം ചാര്‍ത്തുന്ന ഉത്സവം ആഘോഷിക്കാന്‍ സാധിക്കില്ല. വ്യത്യസ്ഥമായ ഭാവത്തെ മറന്ന് ഒരേയൊരു പരിവാരത്തിലേതാണ്, സമാനമാണ് അര്‍ത്ഥം ഭായി ഭായിക്ക് സമാനമായ മനോഭാവനയിലൂടെ ആഘോഷിക്കുന്നതിന്‍റെ സ്മരണയാണ്. അവര്‍ ലൗകീക രൂപത്തില്‍ ആഘോഷിക്കുന്നതിന് ചെറുത്- വലുത്, നരന്‍ -നാരിക്ക് സമാനമായ ഭാവത്തോടെയാണ് ആഘോഷിക്കുന്നത്. വാസ്തവത്തില്‍ ഭായി-ഭായിക്ക് സമാനമായ സ്വരൂപത്തിന്‍റെ സ്മൃതി അവിനാശി കൂട്ട്ക്കെട്ടിന്‍റെ അനുഭവം ചെയ്യിക്കുന്നു. ഈ സമാന സ്വരൂപത്തിന്‍റെ സ്ഥിതിയില്‍ സ്ഥിതി ചെയ്യുമ്പോഴേ അവിനാശി സന്തോഷത്തിന്‍റെ തിളക്കം അനുഭവപ്പെടുകയുള്ളൂ, സര്‍വ്വാത്മാക്കളെയും അവിനാശി നിറത്തിന്‍റെ പ്രഭാവത്തില്‍ കൊണ്ടു വരണമെന്ന  ഉത്സാഹവും സദാ ഉണ്ടായിരിക്കും. പീച്ചാങ്കുഴലിലൂടെയാണ് നിറം ചാര്‍ത്തുന്നത്. നിങ്ങളുടെ പീച്ചാങ്കുഴല്‍ ഏതാണ്? നിങ്ങളുടെ ദിവ്യ ബുദ്ധിയാകുന്ന പീച്ചാങ്കുഴലില്‍ അവിനാശി നിറം നിറഞ്ഞിരിക്കുകയല്ലേ. കൂട്ട്ക്കെട്ടിന്‍റെ പ്രഭാവത്തിലൂടെ അനുഭവം ചെയ്യുന്നു, ആ വ്യത്യസ്ഥമായ അനുഭവങ്ങളുടെ നിറങ്ങളിലൂടെ പീച്ചാങ്കുഴല്‍ നിറഞ്ഞിരിക്കുകയല്ലേ. നിറഞ്ഞിരിക്കുന്ന ബുദ്ധിയുടെ പീച്ചാങ്കുഴലിലൂടെ ഏതൊരാത്മാവിനെയും ദൃഷ്ടിയിലൂടെ, വൃത്തിയിലൂടെ, മുഖത്തിലൂടെ സദാ ഹോളിയാകുന്നതിന് ഈ നിറത്തിന്‍റെ പ്രഭാവത്തില്‍ കൊണ്ടു വരാന്‍ സാധിക്കും. അവര്‍ ഹോളി ആഘോഷിക്കുന്നു, നിങ്ങള്‍ ഹോളിയാക്കി മാറ്റുന്നു. സര്‍വ്വ ദിനങ്ങളെയും ഹോളിഡേയാക്കി മാറ്റുന്നു. അവര്‍ അല്പക്കാലത്തേക്ക് തന്‍റെ സന്തോഷത്തിന്‍റെ അവസ്ഥ ഉണ്ടാക്കുകയാണ് ആഘോഷിക്കുന്നതിന് വേണ്ടി എന്നാല്‍ നിങ്ങള്‍ സര്‍വ്വരും സദാ ആഘോഷിക്കുന്നതിന് ഹോളി, ഹാപ്പി മൂഡിലിരിക്കുന്നു. മൂഡ്(അവസ്ഥ)ഉണ്ടാക്കേണ്ടി വരുന്നില്ല. സദാ ഹോളി മൂഡില്‍ തന്നെയിരിക്കുന്നു, മറ്റൊരു പ്രകാരത്തിലുമുള്ള മൂഡില്ല. ഹോളി മൂഡ് സദാ ഭാരരഹിതം, സദാ നിശ്ചിന്തം, സദാ സര്‍വ്വ ഖജനാക്കള്‍ കൊണ്ട് സമ്പന്നം, പരിധിയില്ലാത്ത സ്വരാജ്യ അധികാരി. ചിലപ്പോള്‍ മൂഡ് മാറുന്നുണ്ട്, ചിലപ്പോള്‍ സന്തോഷത്തിന്‍റെ, ചിലപ്പോള്‍ കൂടുതല്‍ ചിന്തിക്കുന്നതിന്‍റെ, ചിലപ്പോള്‍ ഭാരമുള്ളത്, ചിലപ്പോള്‍ ഭാരരഹിതം- ഈ സര്‍വ്വ മൂഡും മാറ്റി  സദാ ഹാപ്പി, ഹോളി മൂഡുള്ളവരായി തീരുന്നു. അങ്ങനെയുള്ള അവിനാശി ഉത്സവം ബാബയോടൊപ്പം ആഘോഷിക്കുന്നു. ഇല്ലാതാക്കുക, ആഘോഷിക്കുക, പിന്നീട് മിലനം ആഘോഷിക്കുക. സ്മരണയ്ക്കായി കത്തിക്കുന്നു, നിറം ചാര്‍ത്തുന്നു, പിന്നീട് മിലനം ആഘോഷിക്കുന്നു. നിങ്ങള്‍ സര്‍വ്വരും ബാബയുടെ നിറത്തിന്‍റെ പ്രഭാവത്തില്‍ വരുമ്പോള്‍, ജ്ഞാനത്തിന്‍റെ നിറത്തില്‍, സന്തോഷത്തിന്‍റെ നിറത്തില്‍, എത്ര നിറങ്ങളിലാണ് ഹോളി കളിക്കുന്നത്. ഈ സര്‍വ്വ നിറങ്ങളാലും അലങ്കരിക്കപ്പെടുമ്പോള്‍ ബാബയ്ക്ക് സമാനമായി തീരുന്നു. സമാനമായവര്‍ പരസ്പരം മിലനം ചെയ്യുമ്പോള്‍ എങ്ങനെ മിലനം ചെയ്യും? സ്ഥൂലത്തിലാണെങ്കില്‍ ആലിംഗനം ചെയ്യും, എന്നാല്‍ നിങ്ങള്‍ എങ്ങനെ മിലനം ചെയ്യുന്നു? സമാനമാകുമ്പോള്‍ സ്നേഹത്തില്‍ മുഴുകുന്നു. മുഴുകുക തന്നെയാണ് മിലനം ചെയ്യുക. അതിനാല്‍ ഈ സര്‍വ്വ വിധികളും എവിടെ നിന്ന് ആരംഭിച്ചു? നിങ്ങള്‍ അവിനാശിയായത് ആഘോഷിക്കുന്നു, അവര്‍ വിനാശി സ്മരണയുടെ രൂപം ആഘോഷിച്ച് സന്തോഷിക്കുന്നു. ഇതിലൂടെ ചിന്തിക്കൂ- നിങ്ങള്‍ സര്‍വ്വരും എത്രയോ അവിനാശി ഉത്സവം അര്‍ത്ഥം ഉത്സാഹത്തിലിരിക്കുന്നതിന്‍റെ അനുഭവിയായി, ഇപ്പോള്‍ കേവലം നിങ്ങളുടെ സ്മരണയുടെ ദിനം ആഘോഷിക്കുമ്പോള്‍ തന്നെ സന്തോഷിക്കുന്നു. അന്ത്യം വരെ നിങ്ങളുടെ ഉത്സാഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്മരണ അനേക ആത്മാക്കളെ സന്തോഷത്തിന്‍റെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ അങ്ങനെയുള്ള ഉത്സാഹം നിറഞ്ഞ, സന്തോഷം കൊണ്ട് നിറഞ്ഞ ജീവിതമായില്ലേ.

ഡ്രാമയ്ക്കുള്ളില്‍ സംഗമയുഗത്തിന്‍റെ വിചിത്രമായ പാര്‍ട്ടിതാണ്- അവിനാശി ഉത്സവം ആഘോഷിച്ച് തന്‍റെ സ്മരണയുടെ ഉത്സവവും കണ്ടു കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് ചൈതന്യ ശ്രേഷ്ഠ ആത്മാക്കള്‍. മറു ഭാഗത്ത് തന്‍റെ ചിത്രവും കണ്ടു കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് ഓര്‍മ്മയുടെ സ്വരൂപരായി തീര്‍ന്നു, മറു ഭാഗത്ത് തന്‍റെ ഓരോ ശ്രേഷ്ഠ കര്‍മ്മത്തിന്‍റെ സ്മരണയും കണ്ടു കൊണ്ടിരിക്കുന്നു. മഹിമായോഗ്യരായി, കഴിഞ്ഞ കല്പത്തിലെ എന്‍റെ മഹിമ കേട്ടു കൊണ്ടിരിക്കുകയാണ്. ഇത് അതിശയമല്ലേ. ഈ സ്മൃതിയോടെ കാണൂ- ഇത് എന്‍റെ തന്നെ മഹിമയാണ്. സാധാരണ ഗതിയില്‍ ഓരോ ആത്മാവും വ്യത്യസ്ഥമായ നാമ രൂപത്തിലൂടെ തന്‍റെ ശ്രേഷ്ഠ കര്‍മ്മത്തിന്‍റെ ഓര്‍മ്മ ചിഹ്നത്തിന്‍റെ ചിത്രം കാണുന്നുണ്ട് എന്നാല്‍ അറിയുന്നില്ല. ഇപ്പോള്‍ ഗാന്ധിജിയും വ്യത്യസ്ഥ നാമ രൂപത്തിലൂടെ തന്‍റെ ഫിലിം കണ്ടു കൊണ്ടിരിക്കുകയായിരിക്കുമല്ലോ. എന്നാല്‍ തിരിച്ചറിവില്ല. നിങ്ങള്‍ തിരിച്ചറിവോടെ തന്‍റെ ചിത്രം കാണുന്നു. അറിയാം- ഇത് എന്‍റെ തന്നെ ചിത്രമാണ്, ഇത് നമ്മുടെ ഉത്സാഹം നിറഞ്ഞ ദിനങ്ങളുടെ സ്മരണയായി ഉത്സവത്തിന്‍റെ രൂപത്തില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഈ ജ്ഞാനം മുഴുവനും ലഭിച്ചില്ലേ. ഡബിള്‍ വിദേശികളുടെ ചിത്രം ക്ഷേത്രങ്ങളിലുണ്ടോ? ഈ ദില്‍വാഡാ ക്ഷേത്രത്തില്‍ തന്‍റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? അതോ കേവലം ഭാരതത്തിലുള്ളവരുടെ മാത്രം ചിത്രങ്ങളാണോ? സര്‍വ്വരും തന്‍റെ ചിത്രം കണ്ടോ? എന്‍റെ ചിത്രമാണെന്ന് തിരിച്ചരിഞ്ഞോ? ഏതു പോലെ- ഹേ, അര്‍ജ്ജുനാ! ഒരാളുടെ ഉദാഹരണമാണ്, ഓര്‍മ്മ ചിഹ്നം വളരെ കുറച്ച് പേരുടേതാണ് കാണിക്കുക. എന്നാല്‍ സര്‍വ്വരുടേയുമാണ്. വളരെ കുറച്ച് ചിത്രങ്ങളെയുള്ളൂ, ഞാന്‍ എങ്ങനെ ഇതില്‍ ഉണ്ടാകും എന്ന് മനസ്സിലാക്കരുത്. ഇത് സാംപിളായാണ് (മാതൃക) കാണിക്കുന്നത്, എന്നാല്‍ നിങ്ങള്‍ സര്‍വ്വരുടെയും സ്മരണയാണ്. ഓര്‍മ്മയിലിരിക്കുന്നവരുടെ ഓര്‍മ്മ ചിഹ്നം തീര്‍ച്ചയായും ഉണ്ടാകുന്നു. മനസ്സിലായോ. അതിനാല്‍ സര്‍വ്വരുടെയും പീച്ചാങ്കുഴല്‍ നിറഞ്ഞിരിക്കുകയല്ലേ. ഒരു പ്രാവശ്യം കൊണ്ട് സമാപ്തമാകുന്ന രീതിയില്‍ ചെറുതൊന്നുമല്ലല്ലോ. പിന്നീട് അടിക്കടി നിറയ്ക്കേണ്ടി വരും. അങ്ങനെ പരിശ്രമിക്കേണ്ട ആവശ്യം ഇല്ല. സര്‍വ്വരെയും അവിനാശി നിറം കൊണ്ട് ചാര്‍ത്തൂ. ഹോളിയാക്കുന്നതിന്‍റെ ഹോളി ആഘോഷിക്കൂ.ഹോളിയായി കഴിഞ്ഞോ അതോ ആഘോഷിക്കണോ? ഹോളിയായി കഴിഞ്ഞു അര്‍ത്ഥം ഹോളി ആഘോഷിച്ചു. നിറം പതിഞ്ഞല്ലോ. ഈ നിറം വൃത്തിയാക്കേണ്ട ആവശ്യമില്ല. സ്ഥൂല നിറം സന്തോഷത്തോടെ ചാര്‍ത്തുന്നു, പിന്നെ അതില്‍ നിന്നും രക്ഷപ്പെടാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ നിറം വീണ്ടും കൂടുതലായി ചാര്‍ത്തി തരാനേ പറയൂ. ഇതിനെ ആരും ഭയക്കില്ല. ആ നിറത്തെ ഭയക്കുന്നുണ്ട്- കണ്ണില്‍ പോകുമോ എന്നോര്‍ത്ത്. ഇവിടെ പറയും എത്ര വേണമെങ്കിലും ചാര്‍ത്തിക്കോളൂ എന്ന്. അപ്പോള്‍ അങ്ങനെയുള്ള ഹോളി ആഘോഷിച്ചില്ലേ. ഹോളിയായി! ഇത് പവിത്രമാകുന്നതിന്‍റെയും, ആക്കുന്നതിന്‍റെയും സ്മരണയാണ്.

ഇവിടെ ഭാരതത്തില്‍ അനേക കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്, കാരണം കഥകള്‍ കേള്‍ക്കാന്‍ താല്പര്യം വയ്ക്കുന്നു. അതിനാല്‍ ഓരോ ഉത്സവത്തിന്‍റെ കഥകളും ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ ജീവിത കഥയിലൂടെ വ്യത്യസ്ഥമായ ചെറിയ ചെറിയ കഥകള്‍ ഉണ്ടാക്കി. ചിലര്‍ രാഖിയുടെ കഥകളുണ്ടാക്കി, ചിലര്‍ ഹോളിയുടെ, ചിലര്‍ ജന്മങ്ങളുടെ കഥയുണ്ടാക്കി. ചിലര്‍ രാജ്യ ദിവസത്തിന്‍റെയും. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ജീവിത കഥകളുടെ കഥകളാണ്. ദ്വാപരത്തില്‍ കാര്യവ്യവഹാരങ്ങളില്‍ അത്രയും സമയം നല്കേണ്ടി വന്നിരുന്നില്ല, അത്രയും ഫ്രീയായിരുന്നു. നിങ്ങളുടെ കണക്കനുസരിച്ച് ജനസംഖ്യയും കുറവായിരുന്നു. സമ്പത്തും, സ്ഥിതിയും രജോപ്രധാനമായിരുന്നു, അതിനാല്‍ നിങ്ങള്‍ ബിസിയായിരിക്കുന്നതിന് വേണ്ടി ഈ കഥകളും, കീര്‍ത്തനങ്ങളും സ്വന്തമാക്കി. എന്തെങ്കിലും സാധനങ്ങള്‍ വേണ്ടേ. നിങ്ങള്‍ ഇവിടെ ഫ്രീയാകുമ്പോള്‍ സേവനം ചെയ്യുന്നു അല്ലെങ്കില്‍ ഓര്‍മ്മയിലിരിക്കുന്നു. അവര്‍ ആ സമയത്ത് എന്ത് ചെയ്യും. പ്രാര്‍ത്ഥിക്കും അല്ലെങ്കില്‍ കഥ, കീര്‍ത്തനങ്ങള്‍ ചൊല്ലും അതിനാല്‍ ഫ്രീ ബുദ്ധിയുള്ളവരായി വളരെ നല്ല നല്ല കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും നല്ലതാണ്, അപവിത്രതയില്‍ കൂടുതല്‍ പോകുന്നതില്‍ നിന്നും മുക്തമായി. ഇന്നത്തെ കാലത്തെ സാധനങ്ങള്‍, 5 വയസ്സുള്ള കുട്ടിയെ പോലും വികാരിയാക്കി മാറ്റുന്നു. ആ സമയത്ത് പിന്നെയും കുറച്ച് മര്യാദകള്‍ ഉണ്ടായിരുന്നു എന്നാല്‍ സര്‍വ്വതും നിങ്ങളുടെ സ്മരണയാണ്. നമ്മുടെ സ്മരണയാണ് ആഘോഷിച്ചു കൊണ്ടിരിക്കുന്നത് എന്ന ലഹരിയും സന്തോഷവുമില്ലേ. നമ്മുടെ ഗീതമാണ് പാടിക്കൊണ്ടിരിക്കുന്നത്. എത്രയോ സ്നേഹത്തോടെ ഗീതം പാടുന്നു. നിങ്ങള്‍ അത്രയും സ്നേഹ സ്വരൂപരായതിനാലാണ് സ്നേഹത്തോടെ പാടുന്നത്. മനസ്സിലായോ, ഹോളിയുടെ സ്മരണയെന്താണെന്ന്. സദാ സന്തോഷത്തോടെയിരിക്കൂ, ഭാര രഹിതരായിരിക്കൂ- ഇത് തന്നെയാണ് ആഘോഷിക്കുക. ശരി- ഒരിക്കലും മൂഡ് ഓഫ് ആകരുത്. സദാ ഹോളി മൂഡ്, ലൈറ്റ് മൂഡ്, ഹാപ്പി മൂഡ്. ഇപ്പോള്‍ വളരെ വിവേകശാലികളായി മാറ്. ആദ്യത്തെ ദിവസം മധുബനില്‍ വരുമ്പോഴുള്ള ഫോട്ടോയും, തിരിച്ചു പോകുമ്പോഴുള്ള ഫോട്ടോയും എടുക്കണം. സൂചനയിലൂടെ മനസ്സിലാക്കിത്തരുന്നു, എന്നാലും ബാപ്ദാദയുടെയും  അഥവാ ബാപ്ദാദായുടെ വീടിന്‍റെയും അലങ്കാരമാണ്. താങ്കളുടെ വരവിലൂടെ നോക്കൂ, മധുബന്‍റെ തിളക്കം എത്ര നന്നായിട്ടിരിക്കുന്നു. എവിടെ നോക്കിയാലും ഫരിസ്തകള്‍ വന്നും പൊയ്ക്കൊണ്ടിരിക്കുന്നു. അത് തിളക്കമല്ലേ. ബാപ്ദാദയ്ക്കറിയാം നിങ്ങള്‍ അലങ്കാരങ്ങളാണ്. ശരി.

ജ്ഞാനത്തിന്‍റെ നിറത്തില്‍ പ്രഭാവിതരായ, സദാ ബാബയുടെ കൂട്ട്ക്കെട്ടിന്‍റെ നിറത്തിലിരിക്കുന്ന, ബാബയ്ക്ക് സമാനം സമ്പന്നമായി മറ്റുള്ളവരെയും അവിനാശി നിറത്തിന്‍റെ പ്രഭാവത്തില്‍ കൊണ്ടു വരുന്ന, സദാ ഹോലിഡേ ആഘോഷിക്കുന്ന, ഹോളി ഹംസങ്ങളായ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സദാ ഹാപ്പിയും, ഹോളിയായിരിക്കുന്നതിന്‍റെ ആശംസകള്‍. സദാ സ്വയത്തെ സമ്പന്നമാക്കുന്നതിന്‍റെ, ഉണര്‍വ്വിലും ഉത്സാഹത്തിലുമിരിക്കുന്നതിന്‍റെ ആശംസകള്‍. അതോടൊപ്പം നാനാഭാഗത്തുമുള്ള ലഹരിയില്‍ മുഴുതിയിരിക്കുന്ന, സദാ മിലനം ആഘോഷിക്കുന്ന, വിശേഷ കുട്ടികള്‍ക്ക് സ്നേഹ സ്മരണയും നമസ്തേ.

പ്രത്യേക മിലനം

  1. സദാസ്വയത്തെബാബയുടെസമ്പത്തിന്‍റെഅധികാരിയാണെന്ന്അനുഭവിക്കുന്നുണ്ടോ? അധികാരിഅര്‍ത്ഥംശക്തിശാലിആത്മാവ്, അങ്ങനെമനസ്സിലാക്കികര്‍മ്മംചെയ്യൂ. ഏതെങ്കിലുംപ്രകാരത്തിലുള്ളകുറവുകള്‍ അവശേഷിച്ചിട്ടില്ലല്ലോ? സദാസ്വയത്തെ, ബാബഎങ്ങനെഅതേപോലെനമ്മളും, ബാബസര്‍വ്വശക്തിവാനെങ്കില്‍ കുട്ടികള്‍ മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍, ഈസ്മൃതിയിലൂടെസദാസഹജമായിമുന്നോട്ടുയരാന്‍  സാധിക്കും. ഈസന്തോഷംസദാഉണ്ടായിരിക്കണംകാരണംഇപ്പോഴത്തെസന്തോഷംമുഴുവന്‍ കല്പത്തിലുംഉണ്ടായിരിക്കില്ല. ഇപ്പോള്‍ ബാബയിലൂടെപ്രാപ്തിയുണ്ട്, പിന്നീട്ആത്മാക്കളിലൂടെആത്മാക്കള്‍ക്ക്പ്രാപ്തി. ബാബയിലൂടെലഭിക്കുന്നപ്രാപ്തിആത്മാക്കളിലൂടെയുണ്ടാകില്ല. ആത്മാവ്സ്വയംസര്‍വ്വജ്ഞനല്ല, അതിനാല്‍ അതിലൂടെലഭിക്കുന്നപ്രാപ്തിഅല്പക്കാലത്തേതായിതീരുന്നു, ബാബയിലൂടെസദാകാലത്തെഅവിനാശിപ്രാപ്തിയുണ്ടാകുന്നു. ഇപ്പോള്‍ ബാബയിലൂടെഅവിനാശിസന്തോഷംലഭിക്കുന്നു. സദാസന്തോഷത്തില്‍ നൃത്തംചെയ്തുകൊണ്ടിരിക്കുകയല്ലേ. സദാസന്തോഷത്തിന്‍റെഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കൂ. താഴെവന്നാല്‍ അഴുക്കാകുംകാരണംതാഴെമണ്ണാണ്. സദാഊഞ്ഞാലിലാണെങ്കില്‍ സദാസ്വച്ഛമാണ്, സ്വച്ഛമാകാതെബാബയുമായിമിലനംആഘോഷിക്കാനാകില്ല, ബാബസ്വച്ഛമാണ്അതേപോലെബാബയുമായിമിലനംചെയ്യുന്നതിന്‍റെവിധിസ്വച്ഛമാക്കണം. അതിനാല്‍ സദാഊഞ്ഞാലിലിരിക്കുന്നവര്‍ സദാസ്വച്ഛമാണ്. ഊഞ്ഞാല്‍ ലഭിക്കുമ്പോള്‍ പിന്നെതാഴേക്ക്എന്തിന്വരുന്നു! ഊഞ്ഞാലില്‍ തന്നെകഴിക്കൂ, കുടിക്കൂ, നടക്കൂ…..അത്രയുംവലിയഊഞ്ഞാലാണ്. താഴേക്ക്വരുന്നതിന്‍റെദിനംസമാപ്തമായി, ഇപ്പോള്‍ ആടുന്നതിന്‍റെദിനമാണ്. അതിനാല്‍ സദാബാബയോടൊപ്പംസുഖത്തിന്‍റെഊഞ്ഞാലില്‍, സന്തോഷം, സ്നേഹം, ജ്ഞാനം, ആനന്ദത്തിന്‍റെഊഞ്ഞാലില്‍ ആടുന്നശ്രേഷ്ഠആത്മാക്കളാണ്, ഇത്സദാഓര്‍മ്മിക്കൂ. എന്തെങ്കിലുംകാര്യംവരുമ്പോള്‍ ഈവരദാനംഓര്‍മ്മിക്കുക, വരദാനത്തിന്‍റെആധാരത്തില്‍ കൂട്ട്കെട്ടിന്‍റെ, ആടുന്നതിന്‍റെഅനുഭവംഉണ്ടാകും. ഈവരദാനംസദാസുരക്ഷയുടെസാധനമാണ്. വരദാനംഓര്‍മ്മയുണ്ടാകുകഅര്‍ത്ഥംവരദാതാവിന്‍റെഓര്‍മ്മയുണ്ടാകുക. വരദാനത്തില്‍ യാതൊരുപരിശ്രമവുമില്ല. സര്‍വ്വപ്രാപ്തികളുംസഹജമായിഉണ്ടാകുന്നു.
  1. സര്‍വ്വരുംഒരുബലം, ഒരുവിശ്വാസത്തില്‍ മുന്നോട്ടുപോകുന്നശ്രേഷ്ഠമായആത്മാക്കളല്ലേ. ഒരുബലം, ഒരുവിശ്വാസത്തിലൂടെനടക്കുന്നനിശ്ചയബുദ്ധികുട്ടികള്‍ക്കറിയാം, ഈസാകാരമുരളിതന്നെയാണ്മുരളി, മധുബനില്‍ നിന്നുംലഭിക്കുന്നശ്രീമതംതന്നെയാണ്ശ്രീമത്ത്, ബാബയെമധുബനിലല്ലാതെമറ്റെങ്ങുംലഭിക്കില്ല. സദാഒരേയൊരുബാബയുടെപഠിപ്പില്‍ നിശ്ചയമുണ്ടായിരിക്കണം. മധുബനില്‍ നിന്നുംഎന്തെല്ലാംപാഠമാണോപഠിപ്പിക്കുന്നത്, അത്തന്നെയാണ്പഠിപ്പ്, മറ്റൊരുപഠിപ്പുമില്ല, അഥവാമറ്റെവിടെയെങ്കിലുംഭോഗിന്‍റെസമയത്ത്സന്ദേശികളിലൂടെബാബയുടെപാര്‍ട്ട്നടക്കുന്നുവെങ്കില്‍, അത്തീര്‍ത്തുംതെറ്റാണ്, ഇതുംമായയാണ്, ഇതിനെഒരുബലംഒരുവിശ്വാസംഎന്ന്പറയില്ല. മധുബനില്‍ നിന്നുംവരുന്നമുരളിയില്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ മറ്റേതെങ്കിലുംമാര്‍ഗ്ഗത്തിലൂടെപോകും. മധുബനില്‍ തന്നെയാണ്ബാബമുരളിഉച്ഛരിക്കുന്നത്, മധുബനില്‍ തന്നെയാണ്ബാബവരുന്നത്അതിനാല്‍ ഓരോകുട്ടിയുംഈകാര്യത്തില്‍ കരുതലോടെഇരിക്കണം, ഇല്ലായെങ്കില്‍ മായയുടെചതിയില്‍പ്പെടും.

വരദാനം- ദൃഢതയുടെ ശക്തിയിലൂടെ സഫലത പ്രാപ്തമാക്കുന്ന ത്രികാലദര്‍ശി ആസനധാരിയായി ഭവിക്കട്ടെ.

ദൃഢതയുടെ ശക്തി ശ്രേഷ്ഠമായ ശക്തിയാണ്, അത് അലസതയുടെ ശക്തിയെ സഹജമായി പരിവര്‍ത്തനപ്പെടുത്തുന്നു. ബാപ്ദാദയുടെ വരദാനമാണ്-ദൃഢതയുള്ളയിടത്ത് സഫലതയുണ്ട്. കേവലം സമയത്തിനനുസരിച്ചുള്ള വിധിയിലൂടെ സിദ്ധി സ്വരൂപരാകൂ. ഏതൊരു കര്‍മ്മവും ചെയ്യുന്നതിനു മുമ്പ് അതിന്‍റെ ആദി മദ്ധ്യ അന്ത്യത്തെ ചിന്തിച്ച് മനസ്സിലാക്കി കാര്യം ചെയ്യൂ, ചെയ്യിക്കൂ അര്‍ത്ഥം ത്രികാലദര്‍ശി ആസനധാരിയാകൂ എങ്കില്‍ അലസത സമാപ്തമാകും. സങ്കല്പമാകുന്ന ബീജം ശക്തിശാലിയും ദൃഢതാ സമ്പന്നവുമാണെങ്കില്‍ വാണിയിലും കര്‍മ്മത്തിലും സഹജമായി സഫലതയുണ്ടാകും.

സ്ലോഗന്‍- സദാ സന്തുഷ്ടമായിരുന്നുകൊണ്ട് സര്‍വ്വരെയും സന്തുഷ്ടമാക്കുന്നവരാണ് സന്തുഷ്ടമണികള്‍.

സൂചന-   ഇന്ന് മാസത്തിന്‍റെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, അതിനാല്‍ എല്ലാ സഹോദരി സഹോദരന്‍മാരും സന്ധ്യക്ക് 6.30 മുതല്‍ 7.30 വരെ വിശേഷിച്ചും ഒരുമിച്ചിരുന്നുകൊണ്ട് ദിവ്യ ബുദ്ധിയാകുന്ന വിമാനത്തിലൂടെ അവ്യക്ത വതനവാസിയായി സര്‍വ്വ ആത്മാക്കളെ പ്രതിയും ശുഭ ഭാവന, ശുഭ കാമനയുടെ സഹയോഗത്തിന്‍റെ അലകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ സേവനം ചെയ്താലും.

Scroll to Top