ഹേ യുവാക്കളേ വിശ്വ പരിവര്‍ത്തന കാര്യത്തില്‍ നിമിത്തമായി മാറൂ

Date : Rev. 18-03-2018 / AV 11-05-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ ഹംസാസനധാരികളായ ഹോളിഹംസങ്ങളുടെ സഭ കാണുകയായിരുന്നു. ഓരോരുത്തരും ശ്രേഷ്ഠ ആത്മാക്കളാണ്, ഹോളി ഹംസങ്ങളാണ്, സദാ ഒരേ ഒരു ബാബ രണ്ടാമതൊരളില്ല ഒരൊറ്റ ലഹരിയില്‍ മഗ്നമായിരിക്കുന്ന ആത്മാക്കളാണ്, ഒരു സ്ഥിതി ഹംസാസനമാണ്. അങ്ങനെയുള്ള ഹോളിഹംസങ്ങളെ കണ്ട് ബാപ്ദാദ ഹര്‍ഷിതനാവുകയാണ്. ഓരോ ഹോളിഹംസവും ജ്ഞാനി ആത്മാവാണ്, യോഗി ആത്മാവാണ്, വിശ്വമംഗളകാരിയാണ്. ഓരോരുത്തരുടെയും ഹൃദയത്തില്‍ ഹൃദയരാമനായ ബാബയുടെ ഓര്‍മ്മ ലയിച്ചു ചേര്‍ന്നിരിക്കുന്നു. ഓരോരുത്തരും അവരുടെ വര്‍ത്തമാനവും ഭാവിയും പണിയുന്നതില്‍ മുഴുകിയിരിക്കുന്നു. ഇങ്ങനെയൊരു ശ്രേഷ്ഠ സംഘടന മുഴുവന്‍ കല്പത്തില്‍ സംഗമയുഗത്തിലല്ലാതെ മറ്റൊരിക്കലും കാണുവാന്‍ സാധിക്കില്ല. ഒരു പരിവാരം, ഒരു താത്പര്യം, ഒരു ലക്ഷ്യംഇങ്ങനെ പിന്നീടെപ്പോഴെങ്കിലും കാണുവാന്‍ സാധിക്കുമോ? ബാപ്ദാദക്ക് കുട്ടികളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഇത്രയും വലിയ പരിവാരം അഥവാ സംഘടന, ഓരോരുത്തരും ബാബയുടെ കുട്ടിയാകുന്നതു കാരണം ബാബയുടെ സമ്പത്തിനു അധികാരിയാണ്. ഇത്രയും നിമിത്ത ആത്മാക്കളുണ്ട്. ഓരോ തിളങ്ങളുന്ന നക്ഷത്രവും വിശ്വത്തെ പ്രകാശിപ്പിക്കുന്നതാണ്. ഓരോരുത്തരുടെയും ഭാഗ്യത്തിന്‍റെ അവിനാശി രേഖ മസ്തകത്തില്‍ കാണപ്പെടുന്നുണ്ട്. ഇങ്ങനെയൊരു ശ്രേഷ്ഠ സംഘടന വിശ്വത്തില്‍ ഒരു മതം, ഒരു രാജ്യം, ഒരു ധര്‍മ്മം സ്ഥാപിക്കുന്നതിനു ദൃഢ സങ്കല്പധാരിയാണ്. ബാപ്ദാദ യുവാക്കളെ കാണുകയായിരുന്നു. കുമാരനാകട്ടെ കുമാരിയാകട്ടെ ഓരോരുത്തരുടെയും മനസ്സില്‍ ഉണര്‍വവ്വും ഉത്സാഹവുമുണ്ട്ഞങ്ങള്‍ ഞങ്ങളുടെ വിശ്വത്തിലെ അഥവാ ദേശത്തിലെ, സുഖ ശാന്തിക്കു വേണ്ടി അലയുന്ന ആത്മാക്കളെ, അതായത് ഞങ്ങളുടെ സഹോദരി സഹോദരന്മാരെ, തീര്‍ച്ചയായും സുഖ ശാന്തിയുടെ അധികാരിയാക്കി മാറ്റും. വിശ്വത്തെ വീണ്ടും സുഖ ശാന്തിമയ സംസാരമാക്കി മാറ്റും. ദൃഢ സങ്കല്പമല്ലേയുള്ളത്? ഇത്രയും വലിയ സംഘടനക്ക് എന്താണ് ചെയ്യുവാന്‍ സാധിക്കാത്തത്. ഒന്നാമതായി ശ്രേഷ്ഠ ആത്മാക്കളാണ്, പവിത്ര ആത്മാക്കളായതു കാരണം പവിത്രതയുടെ ശക്തിയുണ്ട്. രണ്ടാമതായിമാസ്റ്റര്‍ സര്‍വ്വശക്തിമാന്മാരായതു കാരണം സര്‍വ്വശക്തികള്‍ കൂടെയുണ്ട്. സംഘടനയുടെ ശക്തിയുണ്ട്, ഒപ്പം തന്നെ ത്രികാലദര്‍ശിയായതു കാരണം അറിയുകയും ചെയ്യാം അനേക പ്രാവശ്യം വിശ്വ പരിവര്‍ത്തകരായിട്ടുണ്ട്. കല്പ കല്പങ്ങളിലെ വിജയി ആയതു കാരണം ഇപ്പോഴും വിശ്വ പരിവര്‍ത്തന കാര്യത്തില്‍ വിജയം സുനിശ്ചിതമാണ്. വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. നിശ്ചയ ബുദ്ധി വിജയിക്കുംഅനുഭവം ചെയ്യുന്നുണ്ടല്ലോ അല്ലേ സുഖത്തിന്‍റെ ലോകം ദാ വന്നു കഴിഞ്ഞു എന്ന്. വിശ്വത്തിന്‍റെ അധികാരികള്‍ക്ക് വിശ്വരാജ്യം പ്രാപ്തമാകും എന്നത് സുനിശ്ചിതമാണ്. യുവ വിഭാഗം എന്താണ് ചെയ്യുക? അവരവരുടെ ദേശത്തെ രാഷ്ട്ര നേതാക്കന്മരോട് സന്തോഷ വാര്‍ത്ത പറയൂഎന്തു കാര്യമാണോ നിങ്ങള്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്അങ്ങനെ വേണം, ഇങ്ങനെ വേണം എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ പൂര്‍ത്തീകരിച്ചു തരും. ദേശത്തിലെ ഒരു വിലക്കയറ്റമല്ല ഡബിള്‍ വിലക്കയറ്റങ്ങള്‍ ഇല്ലാതാക്കി കാണിച്ചു തരും, കാരണം വിലക്കയറ്റത്തിന്‍റെ ആധാരമാണ് ചരിത്രത്തിന്‍റെ ദു:ഖം. ചരിത്രത്തിന്‍റെ ദു:ഖവും, അശാന്തിയും ദാരിദ്ര്യവും ഇല്ലാതായാല്‍ സ്വാഭാവികമായും സര്‍വ്വ ആത്മാക്കളും ധനവാന്മാരെന്നല്ല രാജ്യാധികാരികള്‍ തന്നെയായി മാറും. ശുഭ പ്രതീക്ഷവിശ്വത്തിലെ നിമിത്ത ആത്മാക്കള്‍ക്ക് പൂര്‍ത്തീകരിച്ചു കാണിച്ചു കൊടുക്കൂ. ദേശത്തെ ശ്രേഷ്ഠമാക്കി കാണിച്ചു കൊടുക്കൂ. അത്രയും ദേശത്തെ സമ്പന്നമാക്കണംഅവിടെ യാതൊരു അപ്രാപ്തിയുമുണ്ടാകരുത്. സര്‍വ്വ സമസ്യകള്‍ക്കും കാരണം അപ്രാപ്തിയാണ്. ദൃഢ സങ്കല്പം എല്ലാവരെയും കേള്‍പ്പിച്ചാല്‍ പോരാ, പരിവര്‍ത്തനത്തിന്‍റെ ഉദാഹരണമായി കാണിക്കൂ, കാരണം എല്ലാ ഭാഗങ്ങളില്‍ നിന്നും വിശ്വസിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ എല്ലാവരും ധാരാളം കേട്ടു കഴിഞ്ഞു. അത് കേട്ട് കേട്ട് അവരുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെ പറയുന്നവരെ ധാരാളം കണ്ടു കണ്ട് സത്യം പോലും അവര്‍ക്ക് ചതിയായിട്ടേ തോന്നൂ. അതിനാല്‍ വെറുതെ പറഞ്ഞാല്‍ പോരാ, നാവുകൊണ്ട് പറയണ്ട, നിങ്ങളുടെ ജീവിതത്തിന്‍റെ ശ്രേഷ്ഠത സംസാരിക്കട്ടെ. നിങ്ങള്‍ ഓരോ ഹോളി ഹംസങ്ങളുടെ പവിത്രതയുടെ തിളക്കം പെരുമാറ്റത്തില്‍ കാണപ്പെടണം. നിങ്ങളെല്ലാവരുടെ ശ്രേഷ്ഠ സ്മൃതിയുടെ സമര്‍ത്ഥത പ്രതീക്ഷ നഷ്ടപ്പെട്ടു പോയ ആത്മാക്കളില്‍ പ്രതീക്ഷയുടെ സമര്‍ത്ഥത ജനിപ്പിക്കും. മനസ്സിലായോ യുവ വിഭാഗം എന്തു ചെയ്യണമെന്ന്.

ഇന്നത്തെക്കാലത്തെ നേതാക്കള്‍, യുവാക്കളെ അവരുടെ വിനാശകാരിയായ പ്രവര്‍ത്തികള്‍ കാരണം ഭയപ്പെടുന്നു. നിങ്ങള്‍ വിശ്വമംഗളകാരികള്‍ അവര്‍ക്ക് തെളിയിച്ചു കൊടുക്കണം ഇതേ ദേശത്തിലെ ഞങ്ങള്‍ യുവാക്കള്‍, ഭാരത ദേശത്തെ വിശ്വത്തിലെ സര്‍വ്വശ്രേഷ്ഠ സ്വര്‍ഗ്ഗ സ്ഥാനമാക്കി, വിശ്വത്തിനു കാണിച്ചു കൊടുക്കും. ഭാരതം പ്രാചീന, അവിനാശി, സര്‍വ്വ സമ്പന്ന, സര്‍വ്വ ശ്രേഷ്ഠ ദേശമാണ്. ഭാരതം വിശ്വത്തിനു ആദ്ധ്യാത്മിക പ്രകാശം നല്‍കുന്ന ലൈറ്റ് ഹൗസ്സാണ് കാരണം ശ്രേഷ്ഠ കര്‍ത്തവ്യം ചെയ്യിപ്പിക്കുന്ന ആളാരാണ്, ആളെ പരിചയപ്പെടുത്തിയാല്‍ പിന്നെ ചോദ്യങ്ങളൊന്നും ഉണ്ടാവില്ല. തന്‍റെ ജീവിതത്തിലൂടെ, കര്‍ത്തവ്യത്തിലൂടെ ബാബയുടെ പരിചയം നല്‍കൂ. അത്രയും ധൈര്യമില്ലേ. കുമാരിമാര്‍ എന്തു പറയുന്നു? ദുര്‍ഗ്ഗയുടെ പൂജ ചെയ്യുമ്പോള്‍ ലോകര്‍ സ്വയത്തെ ഭാഗ്യശാലിയെന്നു മനസ്സിലാക്കുന്നു. ഇവിടെ എത്ര ദുര്‍ഗ്ഗമാരാണുള്ളത് ! ഓരോ ശിവശക്തിയും അത്ഭുതം ചെയ്തു കാണിക്കുന്നവള്‍ അല്ലേ. അങ്ങനെയാണല്ലോ, അതുകൊണ്ടല്ലേ ഓരോ വീട്ടിലും പൂജ നടക്കുന്നത്. അപ്പോള്‍ ഹേ ശിവശക്തികളേ, തന്‍റെ ഭക്തര്‍ക്ക് ഫലം നല്‍കൂ, അവര്‍ പാവങ്ങള്‍ പഴങ്ങള്‍ സമര്‍പ്പിച്ച് സമര്‍പ്പിച്ച് ക്ഷീണിച്ചിരിക്കുന്നു. ഇത്രയും പഴങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് ഭക്തിയുടെ ഫലം കൊടുക്കുമല്ലോ അല്ലേ. ഭക്തരോട് ദയ തോന്നുന്നില്ലേ. പാണ്ഡവരുടെയും പൂജ നടക്കുന്നു. ഇന്നത്തെക്കാലത്ത് ഒരു മഹാവീരനായ ഹനുമാന്‍റെ വളരെയധികം പൂജ നടക്കുന്നു. പിന്നെ വിഘ്ന വിനാശകനായ ഗണേശനു പൂജ ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും ശക്തി ആഗ്രഹിച്ചുകൊണ്ടാണ് ഭക്തി ചെയ്യുന്നത്. അങ്ങനെയുള്ള ഭക്താത്മാക്കള്‍ക്ക്  സര്‍വ്വശക്തികളാകുന്ന ഫലം നല്‍കൂ. സദാകാലത്തേക്ക് വിഘ്നങ്ങളെ മറിക്കടക്കുവാനുള്ള സഹജമായ വഴി പറഞ്ഞുകൊടുക്കൂ. എല്ലാ നിലവിളികളില്‍ നിന്നും മോചിപ്പിക്കൂ, പ്രാപ്തി സ്വരൂപരാക്കി മാറ്റൂഅങ്ങനെയുള്ള സേവനം യുവ വിഭാഗം ചെയ്തു കാണിക്കൂ. മനസ്സിലായോ. ശരി.

സദാ തന്‍റെ ശ്രേഷ്ഠ ജീവിതത്തിലൂടെ അനേകര്‍ക്ക് ജീവിതമുണ്ടാക്കുന്നവര്‍ക്ക്, സര്‍വ്വ ഭാരതവാസികളുടെ ശ്രേഷ്ഠ, സുഖി ലോകമെന്ന ശുഭ മനോകാമന പൂര്‍ത്തീകരിച്ചു കൊടുക്കുന്നവര്‍ക്ക്, ഓരോ വീട്ടിലും ശ്രേഷ്ഠ ചരിത്രത്തിന്‍റെ ദീപം കൊളുത്തുന്നവര്‍ക്ക്, സദാ അപ്രാപ്ത ആത്മാക്കള്‍ക്ക് പ്രാപ്തി നല്‍കുന്നവര്‍ക്ക്അങ്ങനെയുള്ള ദൃഢ സങ്കല്പധാരി നിശ്ചിത വിജയി ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

കുമാരന്മാരില്‍ സദാ ബാപ്ദാദക്ക് പ്രതീക്ഷയുണ്ട്. കുമാരന്മാര്‍ക്ക് വിശ്വത്തെ മാറ്റുവാന്‍ സാധിക്കും. എല്ലാ കുമാരന്മാരും ഒരേ ദൃഢ സങ്കല്പത്തോടെ മുന്നേറുമെങ്കില്‍ വലിയ അത്ഭുതം ചെയ്യുവാന്‍ സാധിക്കും. അത്ഭുതം ചെയ്തു കാണിക്കുന്ന കുമാരന്മാരല്ലേ. നോക്കൂ, ബാപ്ദാദയുടെ അടുത്ത് ആട്ടോമാറ്റിക് ഫോട്ടോ വരും. ദൃഢ സങ്കല്പമുള്ള കുമാരന്മാരല്ലേ. കുമാരന്മാര്‍ക്ക് ശരീര ബലവും കൂടുതലാണ്, അതുകൊണ്ട് ഇരട്ടി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. സ്ഥാപനയുടെ കാര്യത്തില്‍ വളരെ നല്ല സഹയോഗികളാകുവാന്‍ സാധിക്കും. കുമാരന്മാരുടെ ബുദ്ധിയില്‍ എന്‍റെ ബാബയെന്നും എന്‍റെ സേവനമെന്നും മാത്രമേയുള്ളു, മറ്റ് യാതൊരു കാര്യങ്ങളുമില്ല. ആരുടെ ബുദ്ധിയിലാണോ ബാബയും സേവനവും മാത്രമുള്ളത്, അവര്‍ സഹജമായി മായാജീത്തായി തീരും. കുമാരന്മാര്‍ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മാത്രം മതിസദാ സ്വയത്തെ ബിസിയാക്കി വയ്ക്കുക, ഖാലിയായിട്ടിരിക്കരുത്. ശരീരം കൊണ്ടും ബുദ്ധികൊണ്ടും രണ്ടുകൊണ്ടും ബിസിയായിരിക്കൂ. ബിസി മാന്‍ ആകൂ, ബിസിനസ്സ് മാന്‍ അല്ല. ഏതുപോലെ കര്‍മ്മത്തിന്‍റെ ദിനചര്യ സെറ്റ് ചെയ്യുന്നുവോ അതുപോലെ ബുദ്ധിയുടെ ദിനചര്യ സെറ്റ് ചെയ്യൂ. ഇനി ഇത് ചെയ്യണം, ഇനി ഇത് ആലോചിക്കണം, ദിനചര്യ സെറ്റ് ചെയ്യുന്നതിനൊപ്പം ബിസിയായികൊണ്ടിരിക്കും. ബിസിയായിരിക്കുന്നവരുടെ അടുത്തേക്ക് മായ യുദ്ധത്തിനു വരില്ല. ബുദ്ധിയെ ബിസിയാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വന്തമാക്കൂഏതുപോലെ ശരീരത്തെ ബിസിയാക്കുവാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ, അതുപോലെ ബുദ്ധികൊണ്ട് സദാ ഓര്‍മ്മയിലും ലഹരിയിലും ബിസിയായിരിക്കൂ. ഇങ്ങനെയൊരു ദിനചര്യ സെറ്റ് ചെയ്യുവാന്‍ അറിയാമോ? സദാകാലത്തേക്ക് നിയമം നിര്‍മ്മിക്കൂ. മറ്റു നിയമങ്ങള്‍ ഉള്ളതു പോലെ ഇതൊരു നിയമമാക്കൂ, ചെയ്തേ പറ്റൂ, ദൃഢ നിശ്ചയത്തോടു കൂടി ആര് അത്ഭുതം ചെയ്തു കാണിക്കുവാന്‍  ആഗ്രഹിക്കുന്നുവോ അവര്‍ക്കത് ചെയ്യുവാന്‍ സാധിക്കും. കുമാരന്മാര്‍ ബാപ്ദാദയുടെ കര്‍ത്തവ്യത്തിലെ നക്ഷത്രങ്ങളാണ്. സേവനത്തിനു നിമിത്തമാകുന്നത് കുമാരന്മാരല്ലേ. എല്ലായിടത്തേക്കും ഓടുന്നത് കുമാരന്മാരാണ്. എന്തു സേവനം നടന്നാലും കുമാരന്മാര്‍ക്ക് അതില്‍ വിശേഷ പാര്‍ട്ടുണ്ട്വിശേഷ പാര്‍ട്ടെടുക്കുന്ന വിശേഷ ആത്മാക്കളാണ്. ലഹരിയിലിരിക്കൂ, സന്തോഷത്തിലിരിക്കൂ. നോക്കട്ടെ കുമാര്‍ ഗ്രൂപ്പ് എന്തു ചെയ്തു കാണിക്കുമെന്ന്. വെറുതെ പറഞ്ഞാല്‍ പോരാ, എന്തെങ്കിലും ചെയ്തു കാണിക്കണം. സേവനത്തില്‍ ഉണര്‍വ്വും ഉത്സാഹവുമുള്ളവരാണ്, നിശ്ചയ ബുദ്ധികളാണ്. അചഞ്ചലരാണ്, ഇളകുന്നവരല്ല. അങ്ങനെയുള്ള അഞ്ചല ആത്മാക്കള്‍ മറ്റുള്ളവരെയും അചഞ്ചലരാക്കി മാറ്റി കാണിക്കും 

മഹാദാനിയായി ദാനം ചെയ്ത് പോകൂ. സ്വയത്തിന്‍റെ ഭണ്ഡാര നിറഞ്ഞാണിരിക്കുന്നതെങ്കില്‍ ധാരാളം പേര്‍ക്ക് ദാനം ചെയ്യണം. സേവനത്തെ സദാ മുന്നോട്ട് കൊണ്ടു പോകണം. ഇന്ന് അവസരം കിട്ടി ചെയ്തു, ഇനി അവസരം കിട്ടുമ്പോള്‍ ചെയ്യാം എന്നായിരിക്കരുത്. ഒരാളുടെ ഭണ്ഡാര നിറഞ്ഞാണിരിക്കുന്നതെങ്കില്‍ പാവങ്ങളെ കണ്ടെത്തി പെരുമ്പറ മുഴക്കി തീര്‍ച്ചയായും ദാനം ചെയ്യും. കാരണം അയാള്‍ക്കറിയാം ദാനത്തിലൂടെയാണ് പുണ്യം ലഭിക്കുന്നതെന്ന്. മറ്റു ദാനങ്ങള്‍ വിനാശിയായതും സ്വാര്‍ത്ഥത നിറഞ്ഞതുമാകാം. നിങ്ങളെല്ലാവരും അവിനാശി ഖജനാവിന്‍റെ മഹാദാനികളാണ്. സേവനം വര്‍ദ്ധിപ്പിക്കൂ. മത്സരിക്കൂ, മഹാദാനിയാകൂ. നിശ്ചയത്തോടു കൂടി ചെയ്യൂ. ഭൂമി അങ്ങനെയുള്ളതാണ് എന്നു ചിന്തിച്ചിരിക്കരുത്. സമയം മാറി, സമയത്തോടൊപ്പം ഭൂമിയും മാറുകയാണ്. ആദ്യകാലത്ത് കിട്ടിയിരുന്ന റിസള്‍ട്ട് അല്ല ഇപ്പോള്‍. സമയം വായുമണ്ഡലത്തെ മാറ്റികൊണ്ടിരിക്കുകയാണ്. ആത്മാക്കളുടെ ഇച്ഛയും മാറുകയാണ്. എല്ലാവരും ഇത് ആവശ്യമാണെന്ന് അനുഭവം ചെയ്യുന്നു. ഇപ്പോള്‍ സമയമുണ്ട്. സമയത്തിനനുസരിച്ച് സദാകാലത്തെ മഹാദാനിയാകൂ. വാചാ അല്ലെങ്കില്‍ മനസാ. മനസാ അല്ലെങ്കില്‍ കര്‍മ്മണ. കര്‍മ്മത്തിലൂടെ ഒരാത്മാവിനെ പരിവര്‍ത്തനപ്പെടുത്തുക, അതാണ് കര്‍മ്മണ. സമ്പര്‍ക്കത്തിലൂടെയും ഒരാത്മാവിനെ പരിവര്‍ത്തനപ്പെടുത്താം. അങ്ങനെയുള്ള സേവാധാരിയാകൂ. ദിവസവും റിസള്‍ട്ട് നോക്കൂമനസാ വാചാ കര്‍മ്മണ എന്തു സേവനം ചെയ്തു, എത്ര പേരുടെ സേവനം ചെയ്തു. ഏത്ര ഉണര്‍വ്വോടും ഉത്സാഹത്തോടും സേവനം ചെയ്തു. ദിവസവുമുള്ള റിസള്‍ട്ട് സ്വയം നോക്കൂ. സ്വയത്തിന്‍റെയും സേവനത്തിന്‍റെയും വേഗത വര്‍ദ്ധിപ്പിക്കൂ. എന്തെങ്കിലും പുതിയതായി ചെയ്യൂ. സെന്‍റര്‍ തുറന്നു, ഗീതാ പാഠശാല തുറന്നു, മേള നടത്തിഇതെല്ലാം പഴയതായി. പുതിയതായി എന്തെങ്കിലും ചെയ്യൂ. ലക്ഷ്യം വയ്ക്കൂസ്വയത്തിലും സേവനത്തിലും എന്തെങ്കിലും പുതുമ കൊണ്ടു വരുമെന്ന്. അല്ലെങ്കില്‍ ഇടയ്ക്ക് ക്ഷീണിക്കും, ഇടയ്ക്ക് ബോറടിക്കും. നവീനത ഉണ്ടെങ്കില്‍ സദാ ഉണര്‍വ്വിലും ഉത്സാഹത്തിലുമായിരിക്കും. ശരി

മാതാക്കളോട്മാതാക്കള്‍ക്ക് വിശേഷമായി ബാപ്ദാദ സഹജ മാര്‍ഗ്ഗമാകുന്ന സമ്മാനം കൊണ്ടു വന്നിരിക്കുന്നു. എളുപ്പ വഴി എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. എളുപ്പമായുള്ള പ്രാപ്തി തന്നെയാണ് സമ്മാനം. പ്രത്യേകിച്ച് മാതാക്കള്‍ക്കായി ബാപ്ദാദ എളുപ്പ വഴിയാകുന്ന സമ്മാനം കൊണ്ടുവന്നിരിക്കുന്നു ലഹരിയിലിരിക്കൂ. ഏറ്റവും എളുപ്പമിതാണ് – “എന്‍റെ ബാബഎന്ന് വിളിക്കൂ, അത്രമാത്രം. എന്‍റെ ബാബ എന്നു പറയുമ്പോള്‍ അനുഭവം ചെയ്യുമ്പോള്‍ സര്‍വ്വ പ്രാപ്തികളും വന്നു ചേരും. മാതാക്കള്‍ വിശേഷമായി സന്തോഷിക്കണംപ്രത്യേകിച്ച് ഞങ്ങള്‍ക്കു വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്. ആരെല്ലാം ഇവിടെ വന്നോ അവരെല്ലാം പുരുഷന്മാരെ മുന്നില്‍ നിര്‍ത്തി. ധര്‍മ്മ പിതാക്കന്മാര്‍ ധര്‍മ്മം സ്ഥാപിച്ച് പോയി. ആരും മാതാക്കളെ പ്രശസ്തമാക്കിയില്ല. ബാബആദ്യം മാതാക്കള്‍എന്ന ആചാരം തുടങ്ങി വച്ചു. അപ്പോള്‍ മാതാക്കള്‍ സിക്കീലതകളായി. .എത്ര പ്രേമത്തോടു കൂടിയാണ് ബാബ തപ്പിയെടുത്ത് സ്വന്തമാക്കിയത്. നിങ്ങള്‍ അഡ്രസ്സില്ലാതെയാണ് തിരഞ്ഞത്, അതുകൊണ്ട് അത് തിരയലായില്ല. ബാബ നോക്കൂ ഏതെല്ലാം മൂലകളില്‍ നിന്നും തപ്പിയെടുത്ത് പുറത്തു കൊണ്ടു വന്നു. അനേകം വൃക്ഷത്തിലെ കൊമ്പുകള്‍ ഇപ്പോള്‍ ഒരു വൃക്ഷത്തിലേതായി. ഇത് ഒരു ചന്ദന മരമായി. ലോകര്‍ പറയുംനാലു സ്ത്രീകള്‍ ഒരുമിച്ച് കഴിയില്ല എന്ന്, ഇപ്പോള്‍ മാതാക്കള്‍ വിശ്വത്തില്‍ ഏകത സ്ഥാപിക്കുവാന്‍ നിമിത്തമായി. അവര്‍ പറയുംഒരുമിച്ചു കഴിയില്ല, ബാബ പറയുന്നുമാതാക്കള്‍ക്കു മാത്രമേ ഒരുമിച്ച് കഴിയുവാന്‍ സാധിക്കൂ. അങ്ങനെയുള്ള മാതാക്കള്‍ക്ക് വിശേഷ പദവിയുണ്ട്. സന്തോഷത്താല്‍ ആടൂ പാടൂ, ആഹാ! ഞങ്ങളുടെ ശ്രേഷ്ഠ ഭാഗ്യം. ഒരിക്കലും ദു:ഖത്തിന്‍റെ അലകള്‍ വരരുത്. എല്ലാവരും ദു:ഖധാമത്തെ ഉപേക്ഷിച്ചില്ലേ. ഞങ്ങള്‍ സംഗമയുഗീകളാണ്. സദാ സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും മുന്നേറികൊണ്ടിരിക്കണം. മാതാക്കളെ കണ്ട് ബാപ്ദാദക്ക് അഭിമാനം തോന്നുന്നു. പ്രതീക്ഷയറ്റു പോയവര്‍ പ്രതീക്ഷക്കു വകയുള്ളവരായി. വിശ്വമംഗളകാരിയായി മാറി. ഇപ്പോള്‍ വിശ്വം നിങ്ങളെ നോക്കുന്നുഞങ്ങളുടെ മംഗളം ചെയ്യുന്ന മാതാക്കളെവിടെ, ഇപ്പോള്‍ ജഗത്തിന്‍റെ അമ്മമാരായി ജഗത്തിന്‍റെ മംഗളം ചെയ്യൂ. ലൗകിക പരിവാരത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നവള്‍ മാത്രമല്ല വിശ്വത്തിലെ സര്‍വ്വ ആത്മാക്കളുടെയും സേവനത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നവളാണ്. നിമിത്തമായി എവിടെ കഴിഞ്ഞാലും സ്മൃതിയില്‍ വിശ്വസേവനമായിരിക്കണം. സ്വാഭാവികമായും ലക്ഷ്യം പോലെയായിരിക്കും ലക്ഷണം. ലക്ഷ്യം പരിധിയില്ലാത്തതാണെങ്കില്‍ ലക്ഷണത്തിലും പരിധിയില്ലായ്മ വരും. അല്ലെങ്കില്‍ പരിധിയില്‍ കുടുങ്ങിയിരിക്കും. സദാ ബാബയുടേതാണ്, പരിധിയില്ലാത്തവളാണ് എന്ന സ്മൃതിയിലിരുന്ന് സര്‍വ്വ ആത്മാക്കളെ പ്രതി ശുഭ സങ്കല്പത്തിലൂടെ സേവനം ചെയ്തു പോകൂ. രണ്ടും ഒരുമിച്ചുണ്ടായിരിക്കണം. നാവുകൊണ്ട് ആര്‍ക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കൂ, പക്ഷെ ശുഭ ഭാവനയുടെ ബലം ആത്മാവിനു കൊടുത്തില്ലെങ്കില്‍ ഫലമുണ്ടാകില്ല. മനസ്സുകൊണ്ടും വാക്കുകൊണ്ടും ഒരുമിച്ച് സേവനം നടക്കണം. വെറുതെ സന്ദേശം കൊടുത്താല്‍ പോരാ. അല്ലെങ്കില്‍ അവര്‍ ഹാം ഹാം എന്നു പറഞ്ഞ് പോകും. ഒപ്പത്തിനൊപ്പം മനസാ സേവനമുണ്ടെങ്കില്‍ അമ്പേല്‍ക്കും. മാതാക്കള്‍ സേവനത്തിന്‍റെ മൈതാനത്തിലേക്കിറങ്ങണം. ഓരോ മാതാക്കള്‍ ഓരോ സേവാകേന്ദ്രം സംരക്ഷിക്കണം. സമയമില്ലെങ്കില്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഗ്രൂപ്പുണ്ടാക്കൂ. വീടിന്‍റെ ബന്ധനമുണ്ട്, കുട്ടികളുണ്ട് എന്നല്ല, എത്രയോ മാതാക്കള്‍ സാമൂഹ്യ സേവകരുണ്ട്അവര്‍ക്കും കുട്ടികള്‍ ഇല്ലേ. അവരും പഠിക്കുന്നു. ഇപ്പോള്‍ സ്വയത്തെ ബാബയുടെ കൈയ്യാക്കി മാറ്റി സേവനം വര്‍ദ്ധിപ്പിക്കൂ. ആരെയെങ്കിലുമൊക്കെ കണ്ടുപിടിച്ച് അവര്‍ക്ക സ്ഥാനം നല്‍കി മുന്നോട്ട് കൊണ്ടു പോകൂ. ശക്തികള്‍ ഇപ്പോള്‍ മൈതാനത്തിലേക്കു വരൂ. എടുത്ത പാലനക്ക് റിട്ടേണ്‍ നല്‍കൂ. എത്രമാത്രം സേവനം വര്‍ദ്ധിപ്പിക്കുന്നുവോ അത്രയും സ്വയത്തിനു ഫലം ലഭിക്കും. വര്‍ത്തമാനം ശക്തിശാലിയാകും, ഭാവിയും രൂപപ്പെട്ടുകൊണ്ടിരിക്കും. എത്ര സേവനം ചെയ്യുന്നുവോ അത്രയും നിര്‍വ്വിഘ്നരായിരിക്കും, സന്തോഷവുമുണ്ടായിരിക്കും. ശരി.

കുമാരിമാരോട്കുമാരിമാര്‍ക്ക് അവരുടെ ശ്രേഷ്ഠ ഭാഗ്യത്തെക്കുറിച്ച് നല്ലതു പോലെ അറിയാം അല്ലേ? ഇടയ്ക്ക് തന്‍റെ ശ്രേഷ്ഠ ഭാഗ്യത്തെ മറന്നു പോകുന്നില്ലല്ലോ. സദാ ഭാഗ്യത്തെ സ്മൃതിയില്‍ വച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. സംഗമയുഗത്തില്‍ വിശേഷമായി ലിഫ്റ്റാകുന്ന ഗിഫ്റ്റ് കുമാരിമാര്‍ക്ക് ലഭിക്കുന്നു കാരണം കുമാരി ജീവിതം ചിന്തയില്ലാത്ത ചക്രവര്‍ത്തി ജീവിതമാണ്. കുടുംബം നടത്തികൊണ്ടു പോകണം, ജോലി കൂലി ഇതിന്‍റെയൊന്നും യാതൊരു ചിന്തയുമില്ല. കുമാരി എന്നാല്‍ സ്വതന്ത്ര. സ്വാതന്ത്ര്യം എല്ലാവര്‍ക്കും പ്രിയമാണ്. അജ്ഞാനത്തില്‍ പോലും എല്ലാവരുടെയും ലക്ഷ്യം സ്വതന്ത്രമായി കഴിയണമെന്നാണ്, അതുകൊണ്ട് സ്വതന്ത്ര ആത്മാവാണ് സ്വാതന്ത്ര്യത്തിന്‍റെ വരദാനം നിങ്ങളെല്ലാവര്‍ക്കും പ്രാപ്തമാണ്. സ്വാതന്ത്ര്യത്തിന്‍റെ വരദാനി എല്ലാവര്‍ക്കും വരദാനം കൊടുക്കുമല്ലോ അല്ലേ. ഒരാളുടെയും ചക്രത്തില്‍ കുടുങ്ങുന്നവള്‍ അല്ല. ചക്രത്തില്‍ നിന്നും പുറത്തു വന്നു, ഇനി സ്വതന്ത്രമായി സേവനം ചെയ്യില്ലേ. നിമിത്തമായി ഇപ്പോഴത്തെ പഠിപ്പ് പഠിച്ചുകൊണ്ടും സദാ സേവനത്തിന്‍റെ സ്മൃതി ഉണ്ടായിരിക്കണം. പഠിപ്പ് പഠിക്കുമ്പോഴും ലക്ഷ്യമുണ്ടായിരിക്കണം അങ്ങനെ ഏതൊരാത്മാവാണുള്ളത്, ബാബയുടെതാക്കുവാന്‍ സാധിക്കുന്നത്. പഠിപ്പ് പഠിക്കുമ്പോഴും തിരഞ്ഞുകൊണ്ടിരിക്കൂ ഏത് ആത്മാക്കളാണ് യോഗ്യരായിട്ടുള്ളത്. അപ്പോള്‍ അവിടെയും സേവനം നടക്കും. കുമാരിമാര്‍ തീര്‍ച്ചയായും പ്രഭാഷണം ചെയ്യുവാന്‍ പഠിക്കണം. എല്ലാ പഠിപ്പുകള്‍ പഠിച്ചുകൊണ്ടും തയ്യാറായികൊണ്ടിരിക്കൂ. പഠിപ്പ് പൂര്‍ത്തി ആയാല്‍ ഉടനെ സേവനത്തില്‍ മുഴുകണം. ശരി.  

വരദാനം:- ഹൃദയത്തിലെ സ്നേഹത്തിന്‍റെയും സംബന്ധത്തിന്‍റെയും ആധാരത്തില്‍ സമീപതയുടെ അനുഭവം ചെയ്യുന്ന നിരന്തര യോഗിയായി ഭവിക്കൂ

ബ്രാഹ്മണ ആത്മാക്കളില്‍ ചിലര്‍ ഹൃദയത്തിന്‍റെ സ്നേഹ, സംബന്ധത്തിലൂടെ ഓര്‍മ്മിക്കുന്നു, ചിലര്‍ ബുദ്ധി അതായത് അറിവിന്‍റെ ആധാരത്തില്‍ സംബന്ധത്തിന്‍റെ അനുഭവം ചെയ്യുവാന്‍ വീണ്ടും വീണ്ടും പ്രയത്നിക്കുന്നു. ഇവിടെ ഹൃദയത്തിന്‍റെ സ്നേഹവും സംബന്ധവും അതി പ്രിയമാണ് അതായത് സമീപത്താണെങ്കില്‍ മറക്കുക ബുദ്ധിമുട്ടാണ്. ശരീരത്തിന്‍റെ ഓരോ കോശങ്ങളിലും രക്തമുള്ളതു പോലെ ആത്മാവില്‍ ഓരോ നിമിഷവു ഓര്‍മ്മ അടങ്ങിയിരിക്കുന്നു, ഇതിനെയാണ് പറയുക ഹൃദയത്തിന്‍റെ സ്നേഹ സമ്പന്ന നിരന്തര ഓര്‍മ്മ

 

സ്ലോഗന്‍നിസ്വാര്‍ത്ഥ നിര്‍വ്വികല്പ സ്ഥിതിയില്‍ സേവനം ചെയ്യൂ അപ്പോള്‍ സഫലത ലഭിക്കും.

Scroll to Top