ഇന്ന് വിശേഷ മിലനം ആഘോഷിക്കുന്നതിനു വേണ്ടി, സദാ ഉണര്‍വ്വിലും ഉല്ലാസത്തിലും കഴിയുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടി ബാപ്ദാദ വന്നിരിക്കുകയാണ്. രാവും പകലും കുട്ടികള്‍ക്ക് ഒരു സങ്കല്പമാണ്, മിലനം ആഘോഷിക്കണം. ആകാര രൂപത്തില്‍ മിലനം ആഘോഷിക്കുന്നുണ്ട് എങ്കിലും സാകാര രൂപത്തിലൂടെ കൂടിക്കാഴ്ച നടത്തുവാനുള്ള ശുഭ ആശ ഉണ്ടായിരിക്കും. എല്ലാവരും ദിവസങ്ങള്‍ എണ്ണി കഴിയും, ഇന്ന് കൂടിക്കാഴ്ചയുണ്ടാകും. ഓരോ കുട്ടിയുടെയും ഈ സങ്കല്പം ബപ്ദാദയുടെയടുത്ത് എത്തികൊണ്ടിരിക്കുന്നുണ്ട്. ബാപ്ദാദയും ഇതേ പ്രതികരണം നല്‍കുന്നതിനു വേണ്ടി ഓരോ കുട്ടിയെയും ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇന്ന് മുരളി കേള്‍പ്പിക്കുവാനല്ല, എന്നാല്‍ കൂടിക്കാഴ്ചയുടെ ആശ പൂര്‍ത്തീകകരിക്കുവാനാണ് വന്നിരിക്കുന്നത്. ചില കുട്ടികള്‍ ഹൃദയത്തില്‍ തന്നെ മധുര മധുരമായ പരാതികള്‍ പറഞ്ഞ ുകൊണ്ടിരിക്കുകയാണ്. വാക്കുകളിലൂടെ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലല്ലോ. ബാപ്ദാദയും ഓരോ കുട്ടിയുമായി ഹൃദയം നിറയുവോളം കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹിക്കുന്നു. പക്ഷെ സമയവും മാദ്ധ്യമവുമെല്ലാം നോക്കണമല്ലോ. ആകാരി രൂപത്തില്‍ ഒരേ സമയം എത്ര ആഗ്രഹിക്കുന്നു, എത്ര സമയം ആഗ്രഹിക്കുന്നു, അത്രയും സമയം എത്ര പേര്‍ക്ക് വേണമെങ്കിലും കൂടിക്കാഴ്ച നടത്തുവാന്‍ സാധിക്കും, അതിനു ഊഴം കാത്തു നില്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ സാകാര സൃഷ്ടിയില്‍ സാകാര ശരീരത്തിലൂടെ മിലനം നടക്കുമ്പോള്‍ സാകാര ലോകത്തെയും സാകാര ശരീരത്തിന്‍റെ കണക്കുകളെയും നോക്കേണ്ടി വരും. ആകാരി ലോകത്തില്‍ എപ്പോഴെങ്കിലും ദിവസം തീരുമാനിച്ച് ഇന്ന ഗ്രൂപ്പ് ഇന്ന ദിവസം കൂടിക്കാഴ്ച നടത്തും, ഒരു മണിക്കൂറിനു ശേഷം അല്ലെങ്കില്‍ അര മണിക്കൂറിനു ശേഷം കൂടിക്കാഴ്ചക്കു വരൂ എന്നു പറയാറുണ്ടോ. ഈ ബന്ധനം നിങ്ങള്‍ക്കോ ബാബക്കോ സൂക്ഷ്മ ലോകത്തില്‍ സൂക്ഷ്മ ശരീരത്തില്‍ ഇല്ല. ആകാരി രൂപത്തില്‍ മിലനം ആഘോഷിക്കുന്ന അനുഭവിയല്ലേ. അവിടെ ദിവസം മുഴുവന്‍ വന്നിരിക്കൂ, ആരും നിങ്ങളെ എഴുന്നേല്‍പ്പിക്കില്ല. ഇവിടെയാണെങ്കില്‍ മുന്നോട്ട് നീങ്ങിയിരിക്കൂ, പിന്നോട്ട് നീങ്ങിയിരിക്കൂ എന്നൊക്കെ പറയും. എങ്കില്‍ പോലും രണ്ടു മിലനവും മധുരമുള്ളതു തന്നെ. നിങ്ങള്‍ ഡബിള്‍ വിദേശി കുട്ടികളായാലും ദേശത്തു വസിക്കുന്ന കുട്ടികളായാലും, ആര്‍ക്കാണോ ഡ്രാമയനുസരിച്ച് സാകാര പാലന ലഭിക്കാതെ പോയത്, അഥവാ പ്രാക്ടിക്കല്‍ സ്വരൂപം കാണുവാന്‍ സാധിക്കാതെ പോയത്, അപ്രകാരം വളരെക്കാലം തിരഞ്ഞ ശേഷം കണ്ടു കിട്ടിയ കുട്ടികളെ ബ്രഹ്മാബാബ വളരെയധികം ഓര്‍മ്മിക്കുകയാണ്. ബ്രഹ്മാബാബ അങ്ങനെയുള്ള കുട്ടികളുടെ വിശേഷ ഗുണഗാനം പാടുകയാണ്. അവസാനമാണ് വന്നതെങ്കിലും ആകാര രൂപത്തിലൂടെ സാകാര രൂപത്തിന്‍റെ അനുഭവം ചെയ്യുന്നു, ആ അനുഭവത്തിന്‍റെ ആധാരത്തില്‍, സാകാരത്തെ കണ്ടിട്ടില്ല എന്നു ഞങ്ങള്‍ക്ക് തോന്നുന്നതേയില്ല എന്ന് പറയുന്നു. സാകാര പാലനയും എടുത്തു, ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്നു. ആകാര രൂപത്തില്‍ സാകാരത്തെ അനുഭവം ചെയ്യുക എന്നത് ബുദ്ധിയുടെ ഇഷ്ടത്തിന്‍റെ, സ്നേഹത്തിന്‍റെ പ്രത്യക്ഷ സ്വരൂപമാണ്. ആകാരത്തില്‍ സാകാരത്തെ കാണുന്നതായി തോന്നും. അങ്ങനെ അനുഭവം ചെയ്യാറില്ലേ. ഇത് കുട്ടികളുടെ ബുദ്ധി അത്ഭുതം കാണിക്കുന്നതിന്‍റെ തെളിവാണ്. കൂടാതെ ഹൃദയേശ്വരനായ ബാബയുടെ മുന്നില്‍ ഹൃദയേശ്വരികളായ കുട്ടികളാണെന്നതിന്‍റെയും തെളിവാണ്. ഹൃദയേശ്വരികളായ കുട്ടികളല്ലേ! ഹൃദയേശ്വരികളുടെ ഹൃദയത്തില്‍ ഏതു പാട്ടാണ് മുഴങ്ങികൊണ്ടിരിക്കുന്നത്? ആഹാ ബാബ, ആഹാ എന്‍റെ ബാബ.
ബാപ്ദാദ ഓരോ കുട്ടിയെയും ഓര്‍മ്മിക്കുന്നു. ഇങ്ങനെ വിചാരിക്കരുത്– ഇവരെ ഓര്‍മ്മിച്ചു, എന്നെ ഓര്‍മ്മിച്ചോ ഇല്ലയോ, ആര്‍ക്കറിയാം. ഇവരോടാണ് കൂടുതല്‍ സ്നേഹം, എന്നോട് സ്നേഹം കുറവാണ് – അല്ല. നിങ്ങള്‍ ചിന്തിച്ചു നോക്കൂ, ബാപ്ദാദക്കു നഷ്ടപ്പെട്ടുപോയ കുട്ടികളെ 5000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു കിട്ടിയിരിക്കുകയാണ്. അപ്പോള്‍ ആ 5000 വര്‍ഷത്തെ സ്നേഹം ഓരോ കുട്ടിക്കും ഒരുമിച്ചു തന്നെ ലഭിക്കും, ഇല്ലേ. 5000 വര്‍ഷത്തെ സ്നേഹം 5-6 വര്‍ഷം കൊണ്ട് അഥവാ 10-12 വര്‍ഷം കൊണ്ട് നല്‍കണമെങ്കില്‍ എത്ര സ്റ്റോക്ക് വേണം, സമയം എത്ര കുറവാണ്. എത്ര കൂടുതല്‍ കൊടുക്കാമോ അത്രയും കൂടുതല്‍ കൊടുത്താലേ പൂര്‍ണ്ണമാകൂ. അത്രയും സ്നേഹത്തിന്‍റെ സ്റ്റോക്ക് ഓരോ കുട്ടിയെയും പ്രതി ബാബയുടെയടുത്തുണ്ട്. സ്നേഹം ഒരിക്കലും കുറയില്ല.
രണ്ടാമത്തെ കാര്യം ബാപ്ദാദ സദാ കുട്ടികളുടെ വിശേഷതയാണ് കാണുക. ചില സമയങ്ങളില്‍ കുട്ടികള്‍ മായയുടെ പ്രഭാവത്താല്‍ അല്പം ആടിയുലയുന്ന കളി കളിക്കുന്നുണ്ടെങ്കിലും ബാപ്ദാദ ആ സമയത്തും അതേ ദൃഷ്ടിയോടെയാണ് നോക്കുന്നത്. ഈ കുട്ടി വന്നിരിക്കുന്ന ഈ വിഘ്നത്തെ വളരെ ഉത്സാഹത്തോടുകൂടി മറി കടന്ന് വീണ്ടും വിശേഷ ആത്മാവായി മാറി വിശേഷ കാര്യം ചെയ്യും. വിഘ്നത്തിലും ആ ഇഷ്ടരൂപത്തെയാണ് ബാബ കാണുന്നത്, പിന്നെ എങ്ങനെയാണ് സ്നേഹം കുറയുക. ഓരോ കുട്ടിയോടും കൂടുതലിലും കൂടുതല്‍ സദാ സ്നേഹമുണ്ട്, കൂടാതെ ഓരോ കുട്ടിയും സദാ ശ്രേഷ്ഠനാണ്. മനസ്സിലായോ.
പാര്‍ട്ടികളുമായി അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച
ന്യൂയോര്‍ക്ക് – ബാബയുടേതാവുക എന്നാലര്‍ത്ഥം വിശേഷാത്മാവാകുക. എപ്പോഴാണോ ബാബയുടേതായത്, ആ നിമിഷം മുതല്‍ വിശ്വത്തില്‍ സര്‍വ്വരേക്കാള്‍ ശ്രേഷ്ഠ കീര്‍ത്തനത്തിനു യോഗ്യനും പൂജനീയനുമായ ആത്മാവായി മാറി. തന്‍റെ മാന്യതയും, തന്‍റെ പൂജയും ചൈതന്യ രൂപത്തില്‍ കാണുന്നുമുണ്ട്, കേള്‍ക്കുന്നുമുണ്ട്. അങ്ങനെ അനുഭവം ചെയ്യുന്നുണ്ടോ? എവിടെ ഭാരതം, എവിടെ അമേരിക്ക. എന്നാല്‍ ബാബ ആ മൂലയില്‍ നിന്നും തപ്പിയെടുത്ത് ഈ തോട്ടത്തിലേക്ക് കൊണ്ടു വന്നു. ഇപ്പോള്‍ എല്ലാവരും ആരാണ്? അള്ളാഹുവിന്‍റെ തോട്ടത്തിലെ ആത്മീയ റോസാ പുഷ്പങ്ങള്‍. സാധാരണ ഇന്നയാള്‍ ഇന്ന ദേശത്തെ എന്നു പറയും, അതുപോലെ ഒരേ തോട്ടത്തിലെ ഒരേയൊരു ബാബയുടെ പാലനയില്‍ വരുന്ന, ആത്മീയ റോസാപുഷ്പങ്ങളാണ്. ഇപ്പോള്‍ അങ്ങനെയല്ലേ തോന്നുന്നത്– ഞങ്ങളെല്ലാവരും ഒരാളുടേതാണ്, ഞങ്ങള്‍ ഒരേ വഴിയേ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. ബാബയും ഓരേരുത്തരെയും കണ്ട് സന്തോഷിക്കുകയാണ്. എല്ലാവരുടെയും ശുഭഭാവന, എല്ലാവരുടെയും സേവനത്തിലുള്ള അക്ഷീണ പ്രയത്നവും ദൃഢസങ്കല്പവും പ്രത്യക്ഷ തെളിവു നല്‍കി. നാലു ഭാഗത്തുമുള്ള ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും സഹയോഗം നല്ല റിസള്‍ട്ട് കാണിച്ചു. പുറത്തു നിന്നുമുള്ള ശബ്ദം ഭാരതത്തിലുള്ളവരെ ഉണര്‍ത്തും, അതുകൊണ്ട് ബാപ്ദാദ ആശംസകള്‍ നല്‍കുകയാണ്.
2)ബാര്‍ബേഡോസ് – ബാപ്ദാദ സദാ കുട്ടികള്‍ക്ക് നമ്പര്‍ വണ്‍ ആകുന്നതിനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്നു. ആര് എത്ര തന്നെ അവസാനമാണ് വന്നതെങ്കിലും മുന്നോട്ട് പോയി നമ്പര്‍ വണ്‍ ആകുവാന്‍ സാധിക്കും. ആര്‍ക്കറിയാം എനിക്കു ഉയര്‍ന്ന പാര്‍ട്ടുണ്ടോ ഇല്ലയോ എന്ന്, മുന്നോട്ട് എങ്ങനെ പോകുവാനാണ്– ഇങ്ങനെയൊന്നും ചിന്തിക്കുന്നില്ലല്ലോ. ബാപ്ദാദയുടെയടുത്ത് അവസാനം വന്നവരായാലും, ഏതു ദേശക്കാരായാലും, ഏതു ധര്‍മ്മത്തില്‍ പെട്ടവരായാലും, ഏതു മാന്യതയില്‍ പെട്ടവരായാലും എല്ലാവര്‍ക്കും ഒരേ പോലെ പൂര്‍ണ്ണ അധികാരമാണുള്ളത്. അച്ഛന്‍ ഒന്നേയുള്ളുവെങ്കില്‍ അധികാരവും ഒരേ പോലെയുള്ളതായിരിക്കും. ധൈര്യത്തിന്‍റെയും താത്പര്യത്തിന്‍റെയും കാര്യം മാത്രമേയുള്ളു. ആര് എത്ര തന്നെ നിരാശരാക്കിയാലും ഒരിക്കലും ധൈര്യമില്ലാത്തവരാകരുത്. ആര്‍ക്കറിയാം ഇവര്‍ക്കെന്തു സംഭവിച്ചിരിക്കുകയാണ്, ഇവര്‍ എവിടെയാണ് പോയിരിക്കുന്നത് എന്നൊക്കെ പറയുമായിരിക്കും. എന്നാല്‍ നിങ്ങള്‍ ഈ പറച്ചിലുകളിലേക്കൊന്നും പോകരുത്. നന്നായിട്ട് തിരിച്ചറിഞ്ഞ് മനസ്സിലാക്കി കച്ചവടം ഉറപ്പിച്ചതല്ലേ. ഞാന്‍ ബാബയുടെ, ബാബ എന്‍റെ. ബാബ ഓരോ കുട്ടിയെയും അധികാരി ആത്മാവെന്നു മനസ്സിലാക്കുന്നു. ആര്‍ക്ക് എത്ര വേണമെങ്കിലും എടുക്കാം. അതിനു യാതൊരു തടസ്സവുമില്ല. ഇപ്പോള്‍ സീറ്റുകളൊന്നും ബുക്കിംഗായിട്ടില്ല. എല്ലാ സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിസിലടിച്ചിട്ടില്ല. അതുകൊണ്ട് ധൈര്യം കാണിക്കുകയാണെങ്കില്‍ ബാബ കോടിമടങ്ങ് സഹായം നല്‍കും.
3)കാനഡ – സദാ പറക്കുന്ന കലയില്‍ പോകുന്നതിനുള്ള ആധാരമെന്താണ്? ഡബിള്‍ ലൈറ്റ്. സദാ പറക്കുന്ന പക്ഷിയല്ലേ. പറക്കുന്ന പക്ഷി ഒരിക്കലും ആരുടെയും ബന്ധനത്തിലേക്കു വരില്ല. താഴേക്കു ബന്ധനത്തില്‍ വന്നാല്‍ ബന്ധിക്കപ്പെടും, അതുകൊണ്ട് സദാ മുകളിലേയ്ക്ക് പറന്നുകൊണ്ടിരിക്കൂ. പറക്കുന്ന പക്ഷി എന്നാല്‍ സര്‍വ്വ ബന്ധനമുക്തം, ജീവന്മുക്തം. കാനഡയില്‍ സയന്‍സും പറക്കുന്ന കല പഠിപ്പിക്കുന്നു അല്ലേ. അപ്പോള്‍ കാനഡയില്‍ വസിക്കുന്നവര്‍ സദാ പറക്കുന്ന പക്ഷികളാണ്.
4)സാന്‍ഫ്രാന്‍സിസ്കോ – എല്ലാവരും സ്വയത്തെ വിശ്വത്തിനകത്ത് ഹീറോ പാര്‍ട്ട് അഭിനയിക്കുന്ന നടനാണെന്നു മനസ്സിലാക്കി പാര്‍ട്ട് അഭിനയിക്കുകയാണോ? (ഇടയ്ക്കിടക്ക്) ബാപ്ദാദക്ക് കുട്ടികളുടെ ഇടയ്ക്കിടക്ക് എന്ന വാക്കു കേട്ട് ആശ്ചര്യം തോന്നുന്നു. സദാ ബാബയുടെ കൂടെയാണെങ്കില്‍ സദാ ആ ആളിന്‍റെ ഓര്‍മ്മയായിരിക്കില്ലേ. ബാബയെ കൂടാതെ നിങ്ങള്‍ക്ക് ആരാണുള്ളത്? ആരെയാണ് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? മറ്റുള്ളവരെ ഓര്‍മ്മിച്ചോര്‍മ്മിച്ച് ഇതുവരെ എന്തു നേടി? എവിടെ എത്തിച്ചേര്‍ന്നു? ഇതിന്‍റെയൊക്കെ അനുഭവമില്ലേ. ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞെങ്കില്‍ ഇനി ബാബയുടെതല്ലാത്ത മറ്റൊരു ഓര്‍മ്മ വരിക സാദ്ധ്യമാണോ? സര്‍വ്വ സംബന്ധങ്ങളുടെയും അനുഭവം ബാബയില്‍ നിന്നെടുത്തോ, അതോ ആരെങ്കിലും ഇനിയും അവശേഷിച്ചിട്ടുണ്ടോ? ഒരാളിലൂടെ സര്‍വ്വ സംബന്ധങ്ങളുടെയും അനുഭവം എടുക്കാമെങ്കില്‍ അനേകം സ്ഥലത്തേക്ക് പോകേണ്ട ആവശ്യം തന്നെ എന്തിരിക്കുന്നു? ഇതിനെയാണ് څഒരു ബലം ഒരു വിശ്വാസംچ എന്നു പറയുന്നത്. ശരി.
എല്ലാവരും നല്ലതു പോലെ പരിശ്രമിച്ച് വിശേഷ ആത്മാക്കളെ സമ്പര്‍ക്കത്തില്‍ കൊണ്ടു വന്നു, ആരെല്ലാം സേവനത്തില്‍ സഹയോഗം നല്‍കിയോ ആ സഹയോഗത്തിന്‍റെ റിട്ടേണ്‍ അനേകം ജന്മങ്ങളിലേക്ക് സഹയോഗം പ്രാപ്തമാക്കി തരുന്നതാണ്. ഒരു ജന്മത്തേ പരിശ്രമം കൊണ്ട് അനേക ജന്മങ്ങളിലെ പരിശ്രമത്തില്‍ നിന്നും മുക്തമാക്കുന്നതാണ്. സത്യയുഗത്തില്‍ ആരെങ്കിലും പരിശ്രമിക്കുമോ. ബാപ്ദാദ കുട്ടികളുടെ ധൈര്യവും നിമിത്ത ഭാവവും കണ്ട് സന്തോഷിക്കുകയാണ്. നിമിത്ത ഭാവത്തോടെചെയ്തില്ലെങ്കില്‍ ഫലമുണ്ടാവില്ല. ശരി.
05-11-17 അവ്യക്ത ബാപ്ദാദ ഓംശാന്തി 27-02-83 മധുബന്‍
സംഗമയുഗത്തില്‍ അലങ്കരിക്കപ്പെട്ട മധുര അലൗകിക മേള
ഇന്ന് ബാബയും കുട്ടികലും മിലനത്തിന്‍റെ മേള ആഘോഷിക്കുകയാണ്. മേളയില്‍ വളരെയധികം വൈവിദ്ധ്യമാര്‍ന്ന സുന്ദരവും ഭംഗിയുള്ളതുമായ വസ്തുക്കളുണ്ടായിരിക്കും, വളരെ ഭംഗിയുള്ള അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. പരസ്പരം കൂടിക്കാഴ്ചകള്‍ നടക്കും. ബാപ്ദാദ ഈ മധുര മേളയില്‍ എന്തു കാണുകയാണ്. ഇത്രയും അലൗകിക അലങ്കാരമുള്ള മേള സംഗമയുഗത്തിലല്ലാതെ മറ്റൊരിക്കലും ആഘോഷിക്കുക സാദ്ധ്യമല്ല. ഓരോരുത്തരും ഒരാളേക്കാള്‍ മറ്റേയാള്‍ അലങ്കരിക്കപ്പെട്ട അമൂല്യ രത്നമാണ്. സ്വന്തം അലങ്കാരത്തെക്കുറിച്ച് അറിയാമോ? എല്ലാവരുടെയും ശിരസ്സില്‍ എത്ര ഭംഗിയുള്ള പ്രകാശത്തിന്‍റെ കിരീടമാണ് തിളങ്ങുന്നത്. ഈ പ്രകാശ കിരീടത്തിന്‍റെ മദ്ധ്യത്തില്‍ ആത്മാവിന്‍റെ അടയാളം തിളങ്ങുന്ന മണി പോലെ ശോഭിക്കുകയാണ്. തന്‍റെ കിരീടം അണിഞ്ഞ രൂപം കാണുന്നുണ്ടോ? ഓരോരുത്തരും ദിവ്യഗുണങ്ങളാല്‍ അലങ്കരിക്കപ്പെട്ട് എത്ര സുന്ദരമായി ചമഞ്ഞൊരുങ്ങിയ മൂര്‍ത്തികളാണ്. അത്രയും സുന്ദരമായ അലങ്കാരമാണ്, ആ അലങ്കാരത്താല്‍ വിശ്വത്തിലെ ആത്മാക്കള്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും സ്വാഭാവികമായി അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അത്രയും ശ്രേഷ്ഠ അവിനാശിയായ അലങ്കാരം അണിഞ്ഞോ? ഈ സമയത്തെ അലങ്കാരങ്ങളുടെ ഓര്‍മ്മചിഹ്നം നിങ്ങളുടെ ജഢചിത്രങ്ങളില്‍ ഭക്തര്‍ എത്ര ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഇപ്പോഴത്തെ അലങ്കാരത്തിന്‍റെ ഫലമായി അരക്കല്പം ചൈതന്യ ദേവാത്മാ രൂപത്തില്‍ അലങ്കരിക്കപ്പെടും, പിന്നീട് അരക്കല്പം ജഢചിത്ര രൂപത്തില്‍ അലങ്കരിക്കപ്പെടും. അങ്ങനെയുള്ള അവിനാശിയായ അലങ്കാരം ബാപ്ദാദയിലൂടെ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ബാപ്ദാദ ഇന്ന് ഓരോ കുട്ടിയുടെയും മൂന്നു സ്വരൂപം– വര്ത്തമാനരൂപവും, സ്വന്തം രാജ്യത്തിലെ ദേവാത്മാവായും പിന്നെ ഭക്തി മാര്‍ഗ്ഗത്തിലെ ഓര്‍മ്മചിഹ്ന ചിത്രവും – ഓരോ കുട്ടിയുടെയും മൂന്നു സ്വരൂപങ്ങള്‍ കണ്ട് ഹര്‍ഷിതനാവുകയാണ്. നിങ്ങളെല്ലാവരും മൂന്നു രൂപങ്ങളെയും മനസ്സിലാക്കി കഴിഞ്ഞുവല്ലോ അല്ലേ. തന്‍റെ മൂന്നു രൂപങ്ങളും അറിവാകുന്ന കണ്ണിലൂടെ കണ്ടു കഴിഞ്ഞല്ലോ അല്ലേ!
ഇന്ന് ബാപ്ദാദ മിലനത്തിന്‍റെ പരാതി പൂര്‍ത്തീകരിക്കുവാന്‍ വന്നതാണ്. അത്ഭുതം കാണിക്കുന്നത് കുട്ടികളാണ് – നിര്ബന്ധനനെ പോലും ബന്ധനത്തിലാക്കുന്നു. ബാപ്ദാദയെയും കണക്കു പഠിപ്പിക്കുന്നു. ഈ കണക്കനുസരിച്ച് കൂടിക്കാഴ്ചക്കു വരൂ. അപ്പോള്‍ ഇന്ദ്രജാലക്കാര്‍ ആരാണ്, ബാബയാണോ കുട്ടികളാണോ? ഇങ്ങനെയുള്ള സ്നേഹത്തിന്‍റെ ഇന്ദ്രജാലം കുട്ടികള്‍ ബാബയില്‍ പ്രയോഗിക്കുന്നു, അതിലൂടെ ബാബക്കു കുട്ടികള്‍ അല്ലാതെ മറ്റൊന്നും കാണപ്പെടുന്നില്ല. നിരന്തരം കുട്ടികളെ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെല്ലാവരും കഴിക്കുമ്പോള്‍ പോലും ഒരാളെയാണ് ആഹ്വാനം ചെയ്യുന്നത്. അപ്പോള്‍ എത്ര കുട്ടികളുടെ കൂടെയിരുന്ന് കഴിക്കേണ്ടി വരും. എത്ര പ്രാവശ്യമാണ് ഭക്ഷണം കഴിക്കുവാന്‍ വിളിക്കുന്നത്. കഴിക്കുന്നുണ്ട്, നടക്കുന്നുണ്ട്, നടക്കുമ്പോഴും കൈയ്യില്‍ കൈ തന്നാണ് നടക്കുന്നത്. ഇത്രയും കുട്ടികളുടെ കൂടെ കഴിക്കണം, കുടിക്കണം, ഉറങ്ങണം, പിന്നെ സമയമെവിടെ! എന്തു പണി ചെയ്യുമ്പോഴും കുട്ടികള്‍ പറയും ഈ പണി ബാബയുടേതാണ്, ഞങ്ങള്‍ നിമിത്തം മാത്രമാണ്. ബാബ തന്നെ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുക, നിമിത്തമായി ഞാന്‍ കൈ ചലിപ്പിക്കാം. അപ്പോള്‍ അതും ചെയ്യണം. ഇനി ഏതെങ്കിലും സമയത്ത് കൊടുങ്കാറ്റടിച്ചാലോ, അപ്പോഴും പറയും ബാബ നോക്കട്ടെ. കൊടുങ്കാറ്റില്ലാതാക്കുന്ന പണിയും ബാബക്കു കൊടുക്കും. കര്‍മ്മക്കണക്കിന്‍റെ ഭാരവും ബാബക്കാണ് നല്‍കുന്നത്. സദാ കൂടെ നിര്‍ത്തുകയും ചെയ്യുന്നു, അപ്പോള്‍ വലിയ ഇന്ദ്രജാലക്കാര്‍ ആരാണ്? കൈകളുടെ സഹയോഗമില്ലാതെ ഒന്നും നടക്കില്ല, അതുകൊണ്ടല്ലേ മാല ജപിക്കുന്നത്. ശരി.
ആസ്ട്രേലിയ നിവാസികളായ കുട്ടികള്‍ വളരെ നല്ല ത്യാഗമാണ് ചെയ്തത്. ഓരോ പ്രാവശ്യവും ത്യാഗം ചെയ്യുന്നു. സദാ ലാസ്റ്റ് സോ ഫാസ്റ്റായി പോയി ഫസ്റ്റാകുന്നു. എത്രമാത്രം ത്യാഗം ചെയ്യുന്നുവോ, മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തുന്നുവോ അത്രയും എന്ത് ലഭിക്കുന്നുവോ അതിന്‍റെ അല്പാല്പം ഷെയര്‍ ആസ്ട്രേലിയക്കാര്‍ക്ക് ലഭിച്ചിരിക്കും. അപ്പോള്‍ ത്യാഗമാണോ ചെയ്തത്, അതോ ഭാഗ്യമെടുക്കുകയാണോ ചെയ്തത്. കൂടാതെ നിങ്ങളോടൊപ്പം യു. കെ. യുടേത് വലിയ ഗ്രൂപ്പാണല്ലോ. ഇവര്‍ രണ്ടു കൂട്ടരും ആദ്യകാലം മുതലുള്ള നിമിത്തമായ സെന്‍ററുകളാണ്. ഒന്നിലൂടെ അനേക സ്ഥാനങ്ങളില്‍ ബാബയെ പ്രത്യക്ഷമാക്കുന്ന കുട്ടികളാണ്. അതുകൊണ്ട് രണ്ടു കൂട്ടരും (ആസ്ട്രേലിയയും യു. കെ. യും) മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തണം. മറ്റുള്ളവരുടെ സന്തോഷത്തില്‍ നിങ്ങള്‍ സന്തുഷ്ടരല്ലേ. കണ്ടിടത്തോളം രണ്ടിടത്തേയും സേവാധാരികളായ, സഹയോഗികളായ, സ്നേഹികളായ കുട്ടികള്‍ എല്ലാ കാര്യത്തിലും വിശാല ഹൃദയരാണ്. ഈ കാര്യത്തിലും സഹയോഗം നല്‍കുന്നതില്‍ മഹാദാനികളാണ്. ബാപ്ദാദക്ക് എല്ലാ കുട്ടികളെയും ഓര്‍മ്മയുണ്ട്. എല്ലാവരുമായും കൂടിക്കാഴ്ച നടത്താം. ബാപ്ദാദക്ക് സന്തോഷം തോന്നുകയാണ്, എത്ര ദൂരെ ദൂരെ നിന്നും കുട്ടികള്‍ കൂടിക്കാഴ്ചക്കായുള്ള ഉണര്‍വ്വില്‍ മധുരമായ വീട്ടില്‍ എത്തിചേര്‍ന്നിരിക്കുന്നു. പറന്ന് പറന്ന് എത്തിച്ചേരുന്നു. ഇഹലോകത്തില്‍ പല ദേശക്കാരായിരിക്കാം, പക്ഷെ എല്ലാവരും ഇവിടെ ഒരു ദേശക്കാരാണല്ലോ. എല്ലാവരും ഒന്നാണ്. ഒരു അച്ഛന്‍, ഒരു ദേശം, ഒരു മതം പിന്നെ ഏകരസ സ്ഥിതിയില്‍ കഴിയുന്നവരാണ്. അല്പ സമയത്തെ കൂടിക്കാഴ്ചക്കായി നിമിത്ത മാത്രം ദേശത്തിന്‍റെ പേര് എടുത്ത് പറയുന്നു എന്നു മാത്രം. എല്ലാവരും ഒരു ദേശക്കാര്‍ തന്നെ. സാകാരത്തിന്‍റെ കണക്കനുസരിച്ചും ഈ സമയത്ത് എല്ലാവരും മധുബന്‍ നിവാസികളാണ്. സ്വയം മധുബന്‍ നിവാസിയാണെന്നു മനസ്സിലാക്കുന്നത് നല്ലതല്ലേ.
പുതിയ സ്ഥലത്ത് സേവനത്തിന്‍റെ സഫലതക്കുള്ള ആധാരം
ഏതെങ്കിലും പുതിയ സ്ഥലത്ത് സേവനം ആരംഭിക്കുമ്പോള്‍ ഒരേ സമയം സര്‍വ്വ പ്രകാരത്തിലുമുള്ള സേവനം ചെയ്യൂ. മനസ്സുകൊണ്ട് ശുഭഭാവന, വാണി കൊണ്ട് ബാബയുമായി സംബന്ധം ചേര്‍പ്പിക്കുന്ന ശുഭകാമനയുടെ ശ്രേഷ്ഠമായ വാക്കുകള്‍, സംബന്ധ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും സ്വരൂപത്തിലൂടെയുള്ള ആകര്‍ഷണം. അങ്ങനെ എല്ലാ പ്രകാരത്തിലുള്ള സേവനത്തിലൂടെ സഫലത പ്രാപ്തമാകും. വാക്കുകൊണ്ട് മാത്രമല്ല, ഒരേ സമയം ഒപ്പത്തിനൊപ്പം സേവനം നടക്കണം. അങ്ങനെയുള്ള പ്ലാനുണ്ടാക്കൂ, കാരണം ആരുടെയെങ്കിലും സേവനം ചെയ്യണമെങ്കില്‍ വിശേഷമായി ആദ്യം സ്വയം സ്റ്റേജില്‍ സ്ഥിതി ചെയ്യേണ്ടത് ആവശ്യമാണ്. സേവനത്തിന്‍റെ റിസള്‍ട്ട് എന്തുമാകട്ടെ, സേവനത്തിന്‍റെ ഓരോ ചുവടിലും മംഗളം നിറഞ്ഞിരിക്കുന്നു. ഒരാള്‍ വന്നു കിട്ടിയാല്‍ പോലും അതില്‍ സഫലത അടങ്ങിയിരിപ്പുണ്ട്. അനേകം ആത്മാക്കളുടെ ഭാഗ്യരേഖ വരക്കുന്നതിനു നിമിത്തമായി. അപ്രകാരം വിശേഷ ആത്മാവെന്നു മനസ്സിലാക്കി സേവനം ചെയ്തു പോകൂ. ശരി. ഓംശാന്തി.
വരദാനം – പരമാത്മ സ്നേഹത്തിന്‍റെ ശക്തിയിലൂടെ അസംഭവ്യമായതിനെ സംഭവ്യ മാക്കുന്ന കോടാനുകോടി ഭാഗ്യവാനായി ഭവിക്കൂ
കോടാനുകോടി ഭാഗ്യശാലികളായ കുട്ടികള്‍ സദാ പരമാത്മ സ്നേഹത്തില്‍ ലവ്ലീനായിരിക്കുന്നു. പരമാത്മ സ്നേഹത്തിന്‍റെ ശക്തി ഏതൊരു പരിതസ്ഥിതിയെയും ശ്രേഷ്ഠ സ്ഥിതിയിലേക്കു പരിവര്‍ത്തനപ്പെടുത്തുന്നു. അസംഭവ്യമായ കാര്യത്തെ സംഭവ്യമാക്കുന്നു. ബുദ്ധിമുട്ടുകളെ എളുതാക്കി മാറ്റുന്നു കാരണം, ഓരോ സമസ്യയെയും മറിക്കടക്കുന്നതിനായി പ്രീതിയുടെ രീതി പാലിക്കുമെന്നത് ബാപ്ദാദ നല്‍കിയിരിക്കുന്ന വാക്കാണ്. എന്നാല്‍ ഇടയ്ക്കിടക്ക് മാത്രം പ്രീതിയുള്ളവരാകരുത്, സദാ പ്രീതിയുള്ളവരാകണം.
സ്ലോഗന് – തന്‍റെ ശ്രേഷ്ഠ കര്‍മ്മത്തിലൂടെയും ശ്രേഷ്ഠ പെരുമാറ്റത്തിലൂടെയും അനുഗ്രഹങ്ങള്‍ സ്വരൂപിക്കുമെങ്കില്‍ പര്‍വ്വതം പോലുള്ള കാര്യങ്ങള്‍ പഞ്ഞിക്കു സമാനം അനുഭവപ്പെടും.