ഇന്ന് ബാപ്ദാദ രാജ്യ അധികാരി സഭ കണ്ടുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ കല്‍പത്തിലും ഏറ്റവും വലിയ രാജ്യ അധികാരി സഭ സംഗമത്തില്‍ തന്നെയാണ് നടക്കുന്നത്. ബാപ്ദാദ മുഴുവന്‍ വിശ്വത്തിലെയും ബ്രാഹ്മണ കുട്ടികളുടെ സഭ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യ അധികാരികളും സംഖ്യാക്രമത്തില്‍ തന്‍റെ സമ്പൂര്‍ണ്ണ സ്ഥിതിയുടെ സീറ്റില്‍ സെറ്റായി സ്വരാജ്യത്തിന്‍റെ ആത്മീയ ലഹരിയില്‍ ചിന്തയില്ലാ ചക്രവര്‍ത്തിക്ക് സമാനം ഇരിക്കുകയാണ്. ഓരോരുത്തരുടെയും ഭ്രൂമദ്ധ്യത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന മസ്തകമണി എത്ര മനോഹരമായ അലങ്കാരമായി ഇരിക്കുന്നത്. എല്ലാവരുടെയും ശിരസ്സില്‍ സംഖ്യാ ക്രമത്തില്‍ തിളങ്ങികൊണ്ടിരിക്കുന്ന പ്രകാശ കിരീടം കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും തന്നെ കിരീട ധാരികളാണ് എന്നാല്‍ നമ്പര്‍വൈസാണ്. എല്ലാവരുടെയും കണ്ണുകളില്‍ ബാപ്ദാദയുടെ ഓര്‍മ്മ ലയിച്ചിരിക്കുന്നത് കാരണം കണ്ണുകളിലൂടെ ഓര്‍മ്മയുടെ പ്രകാശം ചുറ്റുപാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അലങ്കരിക്കപ്പെട്ട മനോഹരമായ സഭ ദര്‍ശിച്ച് ബാപ്ദാദ സന്തോഷിക്കുകയാണ്. ആഹാ എന്‍റെ സ്വരാജ്യ അധികാരി കുട്ടികളേ ആഹാ! ഈ സ്വരാജ്യം, മായയെ ജയിച്ച രാജ്യം എല്ലാവര്‍ക്കും ജന്മ സിദ്ധ അധികാരമായി ലഭിക്കുന്നു. വിശ്വ രചയിതാവിന്‍റെ കുട്ടികള്‍ സ്വാഭാവികമായും തന്നെ സ്വരാജ്യ അധികാരികളാണ്. സ്വരാജ്യം താങ്കള്‍ എല്ലാവരുടെയും അനേകം തവണകളിലെ ജന്മാവകാശമാണ്. ഇപ്പോഴത്തേതല്ല എന്നാല്‍ അനേക പ്രാവശ്യം പ്രാപ്തമാക്കിയ വളരെ പഴയ അവകാശം, ഓര്‍മ്മയുണ്ടോ. ഓര്‍മ്മയില്ലേ! അനേക പ്രാവശ്യം സ്വരാജ്യത്തിലൂടെ വിശ്വത്തിന്‍റെ രാജ്യം പ്രാപ്തമാക്കിയിട്ടുണ്ട്. ഡബിള്‍ രാജ്യ അധികാരികളാണ്. സ്വരാജ്യവും വിശ്വരാജ്യവും. സ്വരാജ്യം സദാസമയത്തേക്ക് രാജയോഗിയും സ്വരാജ്യ അധികാരിയാക്കി മാറ്റുന്നു. സ്വരാജ്യം ത്രിനേത്രി, ത്രികാലദര്‍ശി, മൂന്ന് ലോകങ്ങളുടെയും നോളജ്ഫുള്‍ അര്‍ത്ഥം ത്രിലോകീ നാഥനാക്കി മാറ്റുന്നു. സ്വരാജ്യം മുഴുവന്‍ വിശ്വത്തിലും കോടിയിലും ചിലര്‍, അതിലും ചില വിശേഷ ആത്മാക്കളാണ് നേടിയെടുക്കുന്നത്. സ്വരാജ്യം ബാബയുടെ കഴുത്തിലെ മാലയാക്കി മാറ്റുന്നു. ഭക്തരുടെ സ്മരണയുടെ മാലയാക്കി മാറ്റുന്നു. സ്വരാജ്യം ബാബയുടെ സിംഹാസനധാരിയാകക്കി മാറ്റുന്നു. സ്വരാജ്യം സര്‍വ്വ പ്രാപ്തികളുടെയും ഖജനാവിന്‍റെ അധികാരിയാക്കി മാറ്റുന്നു. അചഞ്ചലവും, ഉറച്ചതും, അഖണ്ഢവുമായ സര്‍വ്വ അധികാരവും പ്രാപ്തമാക്കി തരുന്നു. ഇങ്ങനെയുള്ള സ്വരാജ്യ അധികാരി ശ്രേഷ്ഠ ആത്മാകകളല്ലേ!
ڇഞാന്‍ ആരാണ്ڈഈ പ്രഹേളികയെ നല്ല രീതിയില്‍ മനസ്സിലാക്കിയില്ലേ! ഞാന്‍ ആരാണ്, ഈ സ്വമാനങ്ങളുടെ മാല എത്ര വലുതാണ്! ഓര്‍മ്മിച്ചുകൊണ്ടേയിരിക്കൂ അങ്ങനെ ഓരോരോ മുത്തിനേയും കറക്കിക്കൊണ്ടേയിരിക്കൂ. എത്ര സന്തോഷമുണ്ടാകും. തന്‍റെ മാല സ്മൃതിയില്‍ കൊണ്ടു വരികയാണെങ്കില്‍ എത്ര ലഹരി ഉണ്ടായിരിക്കും. ഇങ്ങനെയുള്ള ലഹരി ഉണ്ടാകാറുണ്ടോ? ഡബിള്‍ വിദേശികള്‍ക്ക് ഡബിള്‍ ലഹരി ഉണ്ടായിരിക്കില്ലേ. അവിനാശി ലഹരിയല്ലേ! എന്താ ഈ ലഹരിയെ കുറക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ! സര്‍വ്വശക്തികളുടെയും അധികാരിക്ക് മുന്നില്‍ മറ്റേതെങ്കിലും അധികാരിയുണ്ടോ! കേവലം അശ്രദ്ധയുടെ ആഴമേറിയ നിദ്രയില്‍ ഉങ്ങുന്നത് കാരണം താങ്കളുടെ അധികാരത്തിന്‍റെ ചാവി മായ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. പലരും ഒന്നും തന്നെ അറിയാന്‍ കഴിയാത്ത വിധത്തിലാണ് ഉറങ്ങുന്നത്. ഈ അശ്രദ്ധയുടെ ഉറക്കം പലപ്പോഴും വഞ്ചനയും നല്‍കുന്നു പിന്നീട് അനുഭവം ഇങ്ങനെ കേള്‍പ്പിക്കുന്നു ഞാന്‍ ഉറങ്ങിയിട്ടേയില്ല, ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മോഷണം നടക്കുന്നു, അതറിയുന്നില്ല. തെളിഞ്ഞിരിക്കുന്ന ആള്‍മൈറ്റി അതോറിറ്റി ജ്യോതിക്ക് മുന്നില്‍ മറ്റൊരു അതോറിറ്റിയും തന്നെ ഇല്ല. സ്വപ്നത്തില്‍ പോലും ഒരു ശക്തിക്കും ഇളക്കാന്‍ സാധിക്കില്ല. ഇങ്ങനെയുള്ള രാജ്യ അധികാരികളാണ്. മനസ്സിലായോ. ശരി–
ഇന്ന് മിലനത്തിന്‍റെ സഭയില്‍ വന്നിരിക്കുന്നു. ഏതുപോലെയാണോ കുട്ടികള്‍ തന്‍റെ മിലനത്തിന്‍റെ സമയത്തിനായി കാത്തിരിക്കുന്നത്. അതുപോലെ ബാബയും കുട്ടികളുമായുള്ള മിലനത്തിനായി ആഹാവാനം നടത്തുന്നു. ബാബയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം കുട്ടികളുമായി മിലനം നടത്തുന്നതാണ്. വ്യക്ത രൂപത്തിലാകട്ടെ അവ്യക്ത രൂപത്തിലാകട്ടെ. ബാബയുടെ ദിനചര്യയിലെ വിശേഷ കര്‍ത്തവ്യം കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതാണ്. അവരെ അലങ്കരിക്കുന്നതിന്‍റെ, അവരെ പാലിക്കുന്നതിന്‍റെ, സമാനമാക്കി വിശ്വത്തിന്‍റെ മുന്നില്‍ നിമിത്തമാക്കുക, ഇതാണ് കര്‍ത്തവ്യം. ഇതില്‍ ബിസിയായാണ് കഴിയുന്നത്. ശാസ്ത്രജ്ഞര്‍ക്ക് പ്രേരണ നല്‍കുന്നു, അതും കുട്ടികള്‍ക്ക് വേണ്ടിയാണ്. ഭക്തര്‍ക്ക് ഭാവനയുടെ ഫലം നല്‍കുമ്പോഴും കുട്ടികളെ തന്നെയാണ് മുന്നില്‍ വയ്ക്കുന്നത്. ബിന്ദുവിനെ ആര്‍ക്കും തന്നെ അറിയില്ല. ദേവീ–ദേവതകളെ തന്നെയാണ് അറിയുന്നത്. ഭക്തരുടെ മുന്നിലും കുട്ടികളെ തന്നെയാണ് പ്രത്യക്ഷമാക്കുന്നത്. എല്ലാവരെയും മുക്തിയിലേക്ക് കൊണ്ടുപോകുന്നു അതും നിങ്ങള്‍ കുട്ടികള്‍ക്ക് സുഖ– ശാന്തിമയമായ രാജ്യം നല്‍കുന്നതിന് വേണ്ടിയാണ്. ശരി.
ഇങ്ങനെയുള്ള സദാ കാല സ്വരാജ്യ അധികാരി, സദാ ഉറച്ചതും അഖണ്ഢവുമായ, അചഞ്ചല സ്ഥിതിയില്‍ കഴിയുന്ന, സദാ ആത്മീയ ലഹരിയില്‍ അവിനാശിയായി കഴിയുന്ന, ഡബിള്‍ സ്വരാജ്യ അധികാരി, ബാപ്ദാദയുടെ നയനങ്ങളില്‍ അടങ്ങിയിരിക്കുന്ന രത്നങ്ങള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
മദ്രാസ്, ബാംഗ്ലൂര്‍, മൈസൂര്‍, കല്‍ക്കട്ട എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ദാദി ജി തിരിച്ച് മധുബനില്‍ എത്തിയപ്പോള്‍ ദാദി ജിയോട് ബാബ പറഞ്ഞത്:-
ചുവടുകളില്‍ കോടികളുടെ സേവനം അടങ്ങിയിട്ടുണ്ട്. ചക്രവര്‍ത്തിയായി ചുറ്റിക്കറങ്ങി തന്‍റെ ഓര്‍മ്മചിഹ്ന സ്ഥാനങ്ങള്‍ ഉണ്ടാക്കി. എത്ര തീര്‍ത്ഥ സ്ഥാനങ്ങള്‍ ഉണ്ടായി! മഹാവീരരായ കുട്ടികള്‍ ചുറ്റിക്കറങ്ങുക അര്‍ത്ഥം ഓര്‍മ്മ ചിഹ്നങ്ങള്‍ ഉണ്ടാക്കുക. ഓരോ ചുറ്റിക്കറങ്ങലിലും അതിന്‍റേതായ വിശേഷത ഉണ്ടായിരിക്കും. ഇത്തവണ പല മാതാക്കളുടെയും ഹൃദയത്തിലെ ആശ പൂര്‍ത്തീകരിക്കുന്നതിന്‍റെ വിശേഷത ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ ഈ ആശ പൂര്‍ത്തീകരിക്കുക അര്‍ത്ഥം വരദാനിയാകുക. വരദാനിയുമായി മഹാദാനിയുമായി. ഡ്രാമയനുസരിച്ച് എന്തെല്ലാം പ്രോഗ്രാമുകളാണോ ഉണ്ടാകുന്നത് അതില്‍ പല രഹസ്യങ്ങളും നിറഞ്ഞിട്ടുണ്ട്. രഹസ്യവും എടുത്തുകൊണ്ടാണ് പോകുന്നത്. ശരി–
ജാനകി ദാദിയോട്:- താങ്കള്‍ എല്ലാവര്‍ക്കും പേരുകൊണ്ടുള്ള ദാനം നല്‍കുന്നു! പേരുകൊണ്ടുള്ള ദാനം എന്താണ്? താങ്കളുടെ പേര് എന്താണ്! പേരുകൊണ്ടുള്ള ദാനം നല്‍കുക അര്‍ത്ഥം ട്രസ്റ്റിയായി വരദാനം നല്‍കുക. താങ്കളുടെ പേര് പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും എന്താണ് ഓര്‍മ്മവരിക? സെക്കന്‍റില്‍ ജീവന്‍മുക്തി. ട്രസ്റ്റിയാകണം. ഇതാണ് താങ്കളുടെ പേരിന്‍റെ വിശേഷത അതുകൊണ്ട് പേരുകൊണ്ടുള്ള ദാനം നല്‍കുന്നതിലൂടെയും പലരുടെയും തോണി അക്കരെയെത്തും. ബാബ ഇപ്പോള്‍ താങ്കളുടെ ട്രസ്റ്റീ വിശേഷതയുടെ മഹിമയാണ് നടത്തിയത്, ഇത് തന്നെയാണ് ഓര്‍മ്മ ചിഹ്നം. ഇങ്ങനെയായിരിക്കും ജനകന്‍ എന്ന വാക്ക് അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരിക്കുക. ഒരു ജനകന് തന്നെ രണ്ട് കഥകളുണ്ട്. ഒന്ന് സെക്കന്‍റില്‍ വിദേഹിയായ ജനകന്‍. രണ്ടാമത്തേത് സെക്കന്‍റില്‍ ട്രസ്റ്റിയായ ജനകന്‍. എന്‍റേതല്ല നിന്‍റേത്. ത്രേതായിലെ ജനകനെയും കാണിക്കുന്നുണ്ട്. എന്നാല്‍ താങ്കള്‍ ബാബയുടെ ജനകനാണ്, സീതയുടേതല്ല. പേരുകൊണ്ടുള്ള ദാനത്തിന്‍റെ മഹത്വം എന്തുകൊണ്ടാണുള്ളത്, ഇതില്‍ ക്ലാസ്സ് നടത്തണം. പേരാകുന്ന തോണിയിലൂടെയും അക്കരെയെത്തുന്നു. മറ്റൊന്നും തന്നെ മനസ്സിലാക്കിയില്ലെങ്കിലും ശിവബാബ, ശിവബാബ എന്ന് പറയുകയാണെങ്കിലും സ്വര്‍ഗ്ഗത്തിന്‍റെ ഗേറ്റ് പസ്സ് ലഭിക്കുന്നു. ശരി.
ആസ്ട്രേലിയന്‍ പാര്‍ട്ടിയോട്:- ബാപ്ദാദയ്ക്ക് ആസ്ട്രേലിയന്‍ നിവാസി അതി പ്രിയരാണ്, എന്തുകൊണ്ടാണ്? ഓസ്ട്രേലിയയുടെ വിശേഷത എന്താണ്? ഓസ്ട്രേലിയയുടെ വിശേഷതയാണ് സ്വയത്തില്‍ ധൈര്യം വച്ച് എല്ലായിടത്തും സേവാധാരിയായി സേവാസ്ഥാനം തുറക്കുന്നതിന്‍റെ അവരുടെ വിധി നല്ലതാണ്. എവിടെയാണോ ധൈര്യമുള്ളത് അവിടെ ധൈര്യശാലികളെ കണ്ട് ബാബയ്ക്ക് വിശേഷ സന്തോഷമുണ്ടാകുന്നു. ലണ്ടനും വിശേഷതയുണ്ട്, അവിടെ അനേകം അനുഭവീ രത്നങ്ങളിലൂടെ വിശേഷ പാലന ലഭിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഓസ്ട്രേലിയക്ക് ഇത്രയും പാലനയ്ക്കുള്ള അവസരം ലഭിക്കുന്നില്ല. എന്നിട്ടും സ്വന്തം കാലില്‍ നിന്നുകൊണ്ട് സേവനത്തില്‍ അഭിവൃദ്ധിയും സഫലതയും നന്നായി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും ഓര്‍മ്മയുടെയും സേവനത്തിന്‍റെയും ലഹരിയില്‍ നന്നായി കഴിയുന്നുണ്ട്. ഓര്‍മ്മയില്‍ നല്ല താത്പര്യമുണ്ട് അതുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട് ഇനിയും മുന്നേറിക്കൊണ്ടിരിക്കും. ഭൂരിപക്ഷവും നിര്‍വിഘ്നരാണ്. ചില നല്ല–നല്ല കുട്ടികള്‍ പോയിട്ടുമുണ്ട്. എങ്കിലും ബാബയെ ഇപ്പോഴും എല്ലാവരും ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ട് അതുകൊണ്ട് അവരെ പ്രതിയും സദാ ശുഭ ഭാവന വച്ച് വീണ്ടും അവരെ ബാബയുടെ സമീപത്തേക്ക് തന്നെ കൊണ്ട് വരണം. ഇങ്ങനെയുള്ള ഉത്സാഹം വരുന്നില്ലേ. കുറച്ച് ഫലങ്ങള്‍ വൃക്ഷത്തില്‍ നിന്ന് വീഴുക തന്നെ ചെയ്യും, പുതിയ കാര്യമല്ല അതുകൊണ്ട് ഇപ്പോള്‍ സ്വയത്തെയും മറ്റുള്ളവരെയും ഇങ്ങനെ ഉറച്ചവരാക്കൂ, എല്ലാവരും തന്നെ സഫലതാ സ്വരൂപരാകണം. ഏതൊരു ഗ്രൂപ്പാണോ ഇപ്പോള്‍ വന്നിരിക്കുന്നത്, നിങ്ങള്‍ ഉറച്ചവരല്ലേ. മായ പിടിക്കില്ലല്ലോ. അഥവാ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ ഇവിടെ മധുബനില്‍ നിന്ന് സമ്പന്നമായ് തന്നെ വേണം പോകാന്‍. മധുബനില്‍ നിന്ന് അമര്‍ ഭവയുടെ വരദാനം നേടി പോകണം. ഇങ്ങനെയുള്ള വരദാനം സദാ തന്നോടെപ്പം വയ്ക്കണം ഒപ്പം മറ്റുള്ളവരേയും ഇതേ വരദാനത്തിലൂടെ ബോധം തെളിയിക്കണം. ബാപ്ദാദയ്ക്ക് ഡബിള്‍ വിദേശീ കുട്ടികളില്‍ അഭിമാനമില്ലേ! താങ്കള്‍ക്കും ഈ ലഹരിയില്ലേ അതായത് മുഴുവന്‍ വിശ്വത്തിലും നമ്മള്‍ ബാബയെ തിരിച്ചറിഞ്ഞു. സദാ ഈ ലഹരിയിലും സന്തോഷത്തിലും അവിനാശിയായി കഴിയൂ. ഇപ്പോള്‍ ബാപ്ദാദ എല്ലാവരുടെയും ഫോട്ടോ എടുത്തിരിക്കുന്നു. പിന്നീട് നോക്കൂ നിങ്ങള്‍ കൈ ഉയര്‍ത്തിയിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞ് ഫോട്ടോ കാണിക്കും. മായയുടെയും നോളജ്ഫുളായി നടക്കൂ. നോളജ്ഫുള്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ല എന്തുകൊണ്ടെന്നാല്‍ മായ എപ്പോഴാണ് വരിക എങ്ങനെയാണ് വരി, ഈ ജ്ഞാമുള്ളത് കാരണം സദാ സുരക്ഷിതരായിരിക്കും. മായാ എപ്പോഴാണ് വരിക എന്ന് അറിയില്ലേ? എപ്പോഴാണോ ബാബയില്‍ നിന്ന് മാറി തനിച്ചിരിക്കുന്നത് അപ്പോഴാണ് മായ വരുന്നത്. സദാ കമ്പയിന്‍ഡായി കഴിയുന്നതിലൂടെ മായ ഒരിക്കലും വരില്ല. ഓസ്ട്രേലിയയുടെ വിശേഷതയാണ് അവരില്‍ കൂടുതലും പാണ്ഢവ സൈന്യത്തിനാണ് ഉത്തരവാദിത്വം. സാധാരണ ഭൂരിപക്ഷവും ശക്തികളാണ് ഉണ്ടാകുക. ഇവിടെ പാണ്ഢവര്‍ അദ്ഭുതം ചെയ്തിരിക്കുന്നു. പാണ്ഢവര്‍ അര്‍ത്ഥം പാണ്ഢവ പതിയോടൊപ്പം സദാ കഴിയുന്നവര്‍. ധൈര്യം നന്നായി കാണിച്ചു, കുട്ടികളുടെ സേവനത്തിന് ബാപ്ദാദ ആശംസകള്‍ നല്‍കുന്നു. ഇപ്പോള്‍ കേവലം അവിനാശീ ഭവയുടെ വരദാനം കൂടെ വയ്ക്കണം. ശരി.
ബ്രസീല്‍:- ബാപ്ദാദയ്ക്കറിയാം സ്നേഹീ ആത്മാക്കള്‍ സ്നേഹത്തിന്‍റെ സാഗരത്തില്‍ ലയിച്ചാണ് കഴിയുന്നത്. ശരീരം കൊണ്ട് എത്ര തന്നെ ദൂരെയാണ് കഴിയുന്നതെങ്കിലും സ്നേഹീ കുട്ടികള്‍ സദാ ബാപ്ദാദയുടെ സന്മുഖത്താണ്. സ്നേഹത്തിന്‍റെ ലഹരി എല്ലാ വിഘ്നങ്ങളെയും മറികടത്തിക്കൊണ്ട് ബാബയുടെ സമീപം എത്തിക്കുന്നതില്‍ സഹായിയാകുന്നു, അതുകൊണ്ട് ബാപ്ദാദ കുട്ടികള്‍ക്ക് ആശംസകള്‍ നല്‍കുന്നു. എത്ര പരിശ്രമത്തെയാണ് പ്രേമത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി ഇവിടെ വരെ എത്തുന്നതെന്ന് ബാപ്ദാദയ്ക്കറിയാം അതുകൊണ്ടാണ് സ്നേഹത്തിന്‍റെ കൈകള്‍ കൊണ്ട് ബാപ്ദാദ കുട്ടികളെ സദാ തലോടിക്കൊണ്ടിരിക്കുന്നത്. അതി സ്നേഹികളായ കുട്ടികളെ മാതാ–പിതാക്കള്‍ സ്നേഹത്തോടെ തലോടാറില്ലേ. ബാപ്ദാദ കുട്ടികളുടെ ഭാഗ്യത്തിന്‍റെ നക്ഷ്ത്രത്തെ കാണുകയാണ്. തിളങ്ങുന്ന നക്ഷത്രങ്ങളാണ്. നാടിന്‍റെ അവസ്ഥ എന്ത് തന്നെ ആയാലും ബാബയുടെ കുട്ടികള്‍ സദാ ബാബയുടെ സ്നേഹത്തില്‍ കഴിയുന്നത് കാരണം സുരക്ഷിതരായിരിക്കും. ബാപ്ദാദയുടെ ഛത്രഛായ സദാ കൂടെയുണ്ട്. ഇങ്ങനെയുള്ള നഷ്ടപ്പെട്ട് തിരികെ ലഭിച്ച ഓമനകളാണ്. കുട്ടികള്‍ അനേകം കത്തുകളുടെ മാല ബാപ്ദാദയുടെ കഴുത്തിലിട്ടു, ഇപ്പോള്‍ കുട്ടികള്‍ക്ക് ഇതിന് റിട്ടേണായി ബാപ്ദാദ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. എല്ലാവരോടും പറയണം എത്രത്തോളം സ്നേഹത്തോടെയാണോ കതത്തുകള്‍ എഴുതിയത്, വാര്‍ത്തകള്‍ നല്‍കിയത്, അത്രയും തന്നെ സ്നേഹത്തോടെ അതു സ്വീകരിച്ചു ഒപ്പം ധൈര്യശാലി കുട്ടികളെ സഹായിക്കുന്ന ബാബ സദാ ഉണ്ട് സദാ ഉണ്ടായിരിക്കുകയും ചെയ്യും. മാല ലഭിച്ചു, മാലയിലെ മുത്തുകളുടെ മാല ഇപ്പോഴും ബാപ്ദാദ ഓര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
ബാപ്ദാദയ്ക്കറിയാം ശരീരം കൊണ്ട് ദൂരെയാണെങ്കിലും മനസ്സുകൊണ്ട് മധുബന്‍ നിവാസികളാണ്. മനസ്സുകൊണ്ട് സദാ മന്‍മനാഭവ ആയതുകാരണം ബാബയുടെ സമീപവും സന്മുഖത്തുമാണ്. ഇങ്ങനെ സമീപത്തും സന്മുഖത്തും കഴിയുന്ന കുട്ടികളെ ബാപ്ദാദ സന്മുഖത്ത് കണ്ട് പേരെടുത്ത് ഓരോരുത്തര്‍ക്കും സ്നേഹ–സ്മരണകള്‍ നല്‍കുകയാണ്, സദാ ശ്രേഷ്ഠമായി ശ്രേഷ്ഠമാക്കുന്നതിന്‍റെ സേവനത്തില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരികക്കൂ, ഈ വരദാനം എല്ലാ നഷ്ടപ്പെട്ട് തിരികെ ലഭിച്ച കുട്ടികള്‍ക്കും നല്‍കുകയാണ്. എല്ലാവരും പേര് സഹിതം സ്നേഹ സ്മരണകള്‍ സ്വീകരിച്ചാലും. ശരി.
വരദാനം:- ശാന്തിയുടെ ശക്തിയിലൂടെ സര്‍വ്വരെയും ആകര്‍ഷിക്കുന്ന മാസ്റ്റര്‍ ശാന്തി ദേവനായി ഭവിക്കൂ
ഏതുപോലെയാണോ വാക്കിലൂടെ സേവനം ചെയ്യുന്നതിന്‍റെ വിദ്യ പഠിച്ചത് ഇതുപോലെ ഇപ്പോള്‍ ശാന്തിയുടെ വിദ്യ പ്രയോഗിക്കൂ, ഈ ശാന്തിയുടെ ശക്തിയിലൂടെ മരുഭൂമിയില്‍ പോലും ഹരിതാഭയുണ്ടാക്കാന്‍ സാധിക്കും. എത്ര തന്നെ കടുത്ത പാറയില്‍ പോലും ജലം കൊണ്ട് വരാന്‍ സാധിക്കും. ശാന്തിയുടെ ഈ മഹാന്‍ ശക്തിയെ സങ്കല്‍പം, വാക്ക്, കര്‍മ്മത്തില്‍ പ്രത്യക്ഷമായി കൊണ്ട് വരികയാണെങ്കില്‍ ശാന്തി ദേവനായി തീരും. പിന്നീട് ശാന്തിയുടെ കിരണങ്ങള്‍ വിശ്വത്തിലെ സര്‍വ്വ ആത്മാക്കളെയും ശാന്തിയുടെ അനുഭൂതിയുടെ വശത്തേക്ക് ആകര്‍ഷിക്കും, താങ്കള്‍ ശാന്തിയുടെ കാന്തമായി തീരും.
സ്ലോഗന്‍:- ആത്മ–അഭിമാനി സ്ഥിതിയുടെ വ്രതം ധാരണ ചെയ്യൂ എങ്കില്‍ മനോഭാവങ്ങള്‍ പരിവര്‍ത്തനപ്പെടും.