ഇന്ന് മധുബന്വാസിയായ ബാബ മധുബനില്‍ കുട്ടികളുമായി മിലനത്തിന് വന്നിരിക്കുന്നു. ഇന്ന് അമൃതവേള മുതല്‍ തന്നെ സ്നേഹീ കുട്ടികളുടെ സ്നേഹത്തിന്റെ ഗീതം, സമാനമായ കുട്ടികളുടെ മിലനമാഘോഷിക്കുന്നതിന്റെ ഗീതം, സമ്പര്‍ക്കത്തില്‍ കഴിയുന്ന കുട്ടികളുടെ ഉണര്‍വ്വിലേക്ക് വന്നുകൊണ്ടുള്ള ഉത്സാഹം നിറഞ്ഞ ശബ്ദം, ബന്ധിതകളായ കുട്ടികളുടെ സ്നേഹം നിറഞ്ഞ മധുരമായ പരാതികള്‍, പല കുട്ടികളുടെയും സ്നേഹത്തിന്റെ പുഷ്പം ബാപ്ദാദയുടെ അടുത്ത് എത്തിച്ചേര്‍ന്നു. ദേശ–വിദേശത്തുള്ള കുട്ടികളുടെ സമര്‍ത്ഥ സങ്കല്പങ്ങളുടെ ശ്രേഷ്ഠ പ്രതിജ്ഞകള്‍ എല്ലാം ബാബ്ദാദയുടെ അടുത്ത് സമീപത്ത് നിന്ന് തന്നെ എത്തിച്ചേര്‍ന്നു. ബാപ്ദാദ എല്ലാ കുട്ടികളുടെയും സ്നേഹ സങ്കല്പങ്ങള്ക്കും സമര്‍ത്ഥ സങ്കല്പങ്ങള്ക്കുമുള്ള പ്രതികരണം അറിയിക്കുകയാണ് ڇസദാ ബാപ്ദാദയുടെ സ്നേഹിയായി ഭവിക്കൂڈ. ڇസദാ സമര്‍ത്ഥരും സമാനരുമായി ഭവിക്കൂ, സദാ ഉണര്‍വ്വിലും ഉത്സാഹത്താലും സമീപരായി ഭവിക്കൂ, സ്നേഹത്തിന്റെ അഗ്നിയിലൂടെ ബന്ധനമുക്ത സ്വതന്ത്ര ആത്മാവായി ഭവിക്കൂڈ. കുട്ടികള്‍ ബന്ധനമുക്തമാകുന്നതിന്റെ ദിവസം വന്നു കഴിഞ്ഞു. കുട്ടികളുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹത്തിന്റെ ശബ്ദം കുംബകര്‍ണ്ണ ആത്മാക്കളെ അവശ്യം ഉണര്‍ത്തും. ബന്ധനത്തിലാക്കുന്ന ഇതേ ആത്മാക്കള്‍ സ്വയം പ്രഭു സ്നേഹത്തിന്റെ ബന്ധനത്തില്‍ ബന്ധിതരാകും. ബാപ്ദാദ വിശേഷിച്ചും ബന്ധിതകളായ കുട്ടികള്‍ക്ക് ശുഭദിനം വരുമെന്നതിന്റെ ഹൃദയത്തില്‍ നിന്നുള്ള ധൈര്യം നല്‍കുകയാണ് എന്തുകൊണ്ടെന്നാല്‍ ഇന്നത്തെ വിശേഷ ദിവസത്തില്‍ വിശേഷ സ്നേഹത്തിന്റെ മുത്തുകള്‍ ബാപ്ദാദയുടെ അടുത്ത് എത്തിച്ചരുന്നുണ്ട്. ഈ സ്നേഹത്തിന്റെ മുത്താണ് ശ്രേഷ്ഠ വജ്രമാക്കി മാറ്റുന്നത്. ഇന്നത്തെ ദിവസം സമര്‍ത്ഥ ദിവസമാണ്. ഇന്നത്തെ ദിവസം സമാനരായ കുട്ടികള്‍ക്ക് തത്ത്വം എന്ന വരദാനത്തിന്റെ ദിവസമാണ്. ഇന്നത്തെ ദിവസം ബാപ്ദാദ ശക്തി സൈന്യത്തിന് സര്‍വ്വശക്തികളുടെയും വില്‍ ചെയ്യുകയാണ്, വില്‍ പവര്‍ നല്‍കുകയാണ്. വില്‍ ന്റെ ശക്തി നല്‍കുകയാണ്. ഇന്നത്തെ ദിവസം ബാബയുടെ നട്ടെല്ലായി കുട്ടികളെ വിശ്വത്തിന്റെ മൈതാനത്തില്‍ മുന്നില്‍ വയ്ക്കുന്നതിന്റെ ദിവസമാണ്. ബാബ ഗുപ്തമാണ് കുട്ടികള്‍ പ്രശസ്തരാണ്. ഇന്നത്തെ ദിവസം ബ്രഹ്മാബാബ കര്‍മ്മാതീതമായ ദിവസമാണ്. തീവ്രഗതിയില്‍ വിശ്വ മംഗളം, വിശ്വ പരിക്രമണത്തിന്റെ കാര്യം ആരംഭിക്കുന്നതിന്റെ ദിവസമാണ്. ഇന്നത്തെ ദിവസം കുട്ടികളുടെ ദര്‍പ്പണത്തിലൂടെ ബാപ്ദാദയുടെ പ്രത്യക്ഷത ഉണ്ടാകുന്നതിന്റെ ദിവസമാണ്. സര്‍വ്വ കുട്ടികളെയും തന്റെ സ്ഥിതി, ജ്ഞാന സ്തംഭം, ശക്തി സ്തംഭം അര്‍ത്ഥം സ്തംഭത്തിന് സമാനം അചഞ്ചലരും ഉറച്ചവരുമാക്കുന്നതിന്റെ പ്രേരണ നല്‍കുന്നതിന്റെ ദിവസമാണ്. ഓരോ കുട്ടിയും ബാബയുടെ ഓര്‍മ്മ ചിഹ്നമായ ശക്തി സ്തംഭമാണ്. ഇവിടെ സ്ഥൂല ശക്തി സ്തംഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ബാബയുടെ ഓര്‍മ്മയില്‍ കഴിയുന്ന ഓര്‍മ്മയുടെ സ്തംഭങ്ങളായ താങ്കള്‍ എല്ലാ കുട്ടികളും ചൈതന്യ സ്തംഭങ്ങളാണ്. ബാപ്ദാദ എല്ലാ ചൈതന്യ സ്തംഭങ്ങളായ കുട്ടികളെയും വലംവയ്ക്കുകയാണ്. ഏതുപോലെയാണോ ഇന്ന് ശാന്തി സ്തംഭത്തിന് മുന്നില്‍ നില്‍ക്കുന്നത്, ബാപ്ദാദ താങ്കള്‍ എല്ലാ ഓര്‍മ്മയില്‍ കഴിയുന്ന സ്തംഭങ്ങളുടെയും മുന്നില്‍ നില്‍ക്കുകയാണ്. ഇന്നത്തെ ദിവസം വിശേഷിച്ചും താങ്കള്‍ ബാബയുടെ മുറിയില്‍ പോകുന്നു. ബാപ്ദാദയും ഓരോ കുട്ടിയുടെയും ഹൃദയമാകുന്ന മുറിയില്‍ കുട്ടികളുമായി ഹൃദയത്തിലെ കാര്യങ്ങള്‍ സംസാരിക്കുന്നു അതുപോലെ താങ്കള്‍ കുടിലിലും പോകുന്നു. കുടില്‍ ഹൃദയേശ്വരന്റെയും പ്രിയതമയുടെയും ഓര്‍മ്മചിഹ്നമാണ്. പ്രിയതമകളായ കുട്ടികളുമായി ഹൃദയേശ്വരനായ ബാബ വിശേഷ മിലനം ആഘോഷിക്കുകയാണ്. അപ്പോള്‍ ബാപ്ദാദയും പ്രിയതമകളായ കുട്ടികളുടെ വ്യത്യസ്ത പ്രകാരത്തിലുള്ള സംഗീതം കേട്ടുകൊണ്ടിരിക്കുകയാണ്. ചിലര്‍ സ്നേഹത്തിന്റെ കൈതട്ടിയാണ് നാദം മുഴക്കുന്നത്, ചിലര്‍ ശക്തിയുടെ കൈ തട്ടി, ചിലര്‍ ആനന്ദത്തിന്റെ, ചിലര്‍ പ്രേമത്തിന്റെ കൈതട്ടി കൊണ്ടാണ് നാദം മുഴക്കുന്നത്. വ്യത്യസ്ത പ്രകാരത്തിലുള്ള കൈ തട്ടലുകളോടെ സംഗീതം കേട്ടുകൊണ്ടിരിക്കുന്നു. ബാപ്ദാദയും നിങ്ങള്‍ എല്ലാവരോടുമൊപ്പം തന്നെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഇന്നത്തെ ദിവസത്തിന്റെ മഹത്ത്വം മനസ്സിലായോ!
ഇന്നത്തെ ദിവസം കേവലം സ്മൃതി ദിവസമല്ല എന്നാല്‍ സ്മൃതിയിലൂടെ സമര്ത്ഥമാകുന്നതിന്റെ ദിവസമാണ്. ഇന്നത്തെ ദിവസം വിയോഗത്തിന്റെയോ വൈരാഗ്യത്തിന്റെയോ ദിവസമല്ല എന്നാല്‍ സേവനത്തിന്റെ ഉത്തരവാദിത്ത്വത്തിന്റെ കിരീടധാരണത്തിന്റെ ദിവസമാണ്. സമര്ത്ഥീ സ്ഥിതിയുടെ തിലകത്തിന്റെ ദിവസമാണ്. ڇമുന്പില് കുട്ടികള്‍ പിറകില്‍ ബാബڈ ഈ സങ്കല്പത്തെ സാകാരമാകുന്ന ദിവസമാണ്. ഇന്നത്തെ ദിവസം ബ്രഹ്മാബാബ വിശേഷിച്ചും ഡബിള്‍ വിദേശീ കുട്ടികളെ ബാബയുടെ സങ്കല്പത്തിനും ആഹ്വാനത്തിനും സാകാര രൂപം നല്കുന്ന സ്നേഹീ കുട്ടികളെ കണ്ട് ഹര്ഷിതമാകുകയാണ്. എങ്ങനെയാണ് സ്നേഹത്തിലൂടെ ബാബയുടെ സന്മുഖത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. ബ്രഹ്മാ ബാബയുടെ ആഹ്വാനത്തിന്റെ പ്രത്യക്ഷ ഫല സ്വരൂപം, ഇങ്ങനെ സര്‍വ്വ ശക്തികളുടെയും രസം നിറഞ്ഞ ശ്രേഷ്ഠ ഫലങ്ങളെ കണ്ട് ബ്രഹ്മാ ബാബ കുട്ടികള്‍ക്ക് വിശേഷ ആശംസകളും വരദാനവും നല്‍കുകയാണ്. സദാ സഹജ വിധിയിലൂടെ വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കൂ. ഏതുപോലെയാണോ കുട്ടികള്‍ ഓരോ ചുവടിലും ڇബാബയുടെ അദ്ഭുതംڈ എന്ന ഗീതം പാടിക്കൊണ്ടിരിക്കുന്നത്, ഇതുപോലെ ബാപ്ദാദയും കുട്ടികളുടെ അദ്ഭുതം എന്നാണ് പറയുന്നത്. ദൂരെ വസിക്കുന്നവരും, ദൂര ധര്‍മ്മത്തില്‍ പെട്ടവരായിട്ടും എത്ര സമീപമായിരിക്കുന്നു. സമീപം അബുവില്‍ വസികക്കുന്നവര് ദൂരെയായിരിക്കുന്നു. സാഗരത്തിന്റെ തീരത്ത് വസിക്കുന്നവര്‍ ദാഹികളായിരിക്കുന്നു എന്നാല്‍ ഡബിള്‍ വിദേശീ കുട്ടികള്‍ മറ്റുള്ളവരുടെ പോലും ദാഹം ശമിപ്പിക്കുന്ന ജ്ഞാന ഗംഗകളായിരിക്കുന്നു. കുട്ടികളുടെ അദ്ഭുതമല്ലേ അതുകൊണ്ട് ഇങ്ങനെയുള്ള ഭാഗ്യശാലീ കുട്ടികളില്‍ ബാപ്ദാദയും സദാ സന്തുഷ്ടനാണ്. താങ്കള്‍ എല്ലാവരും ഡബിള്‍ സന്തുഷ്ടരല്ലേ. ശരി–
ഇങ്ങനെയുള്ള സദാ സമാനമാകുന്നതിന്റെ ശ്രേഷ്ഠ സങ്കല്പധാരി, സര്‍വ്വ ശക്തികളുടെയും വില്ലിലൂടെ വില്‍ പവറില്‍ കഴിയുന്ന, സദാ പ്രിയതമന്റെ പ്രണയിനിയായി ഭിന്ന–ഭിന്നമായ സംഗീതം കേള്‍പ്പിക്കുന്ന സദാ സ്തംഭത്തിന് സമാനം അചഞ്ചലരും–ഇളകാത്തവരുമായി കഴിയുന്ന, സദാ സഹജ വിധിയിലൂടെ വൃദ്ധിനേടി അഭിവൃദ്ധി പ്രാപ്തമാക്കുന്ന, സദാ മധുര മിലനം ആഘോഷിക്കുന്ന ദേശ–വിധേശത്തെ സര്‍വ്വ പ്രകാരത്തിലുമുള്ള വെറൈറ്റീ കുട്ടികള്‍ക്ക് പുഷ്പ വൃഷ്ടി സഹിതം ബാപ്ദാദയുടെ സ്നേഹ–സ്മരണകളും സമസ്ക്കാരവും.
ഇന്ന് എല്ലാ സ്നേഹീ വിശേഷ സേവാധാരീ കുട്ടികളെയും വതനത്തില്‍ വിളിച്ചിരുന്നു. ജഗദമ്പയെയും വിളിച്ചിരുന്നു, ദീദിയെയും വിളിച്ചിരുന്നു. വിശ്വ കിഷോര്‍ മുതലായ ഏതെല്ലാം സേവാര്‍ത്ഥം പോയ അനന്യരായിട്ടുള്ളവരുണ്ടോ, അവരെ എല്ലാവരെയും വതനത്തില്‍ വിളിച്ചിരുന്നു. വിശേഷ സ്മൃതി ദിവസം ആഘോഷിക്കുന്നതിന് വേണ്ടി എല്ലാ അനന്യ ഡബിള്‍ സേവനത്തിന് നിമിത്തമായിട്ടുള്ള കുട്ടികള്‍, സംഗമത്തിലെ ഈശ്വരീയ സേവനത്തിലും കൂട്ടുകാരാണ് അതുപോലെ ഭാവി രാജ്യം നല്‍കുന്നതിന്റെ സേവനത്തിലും കൂട്ടുകാരാണ്. അപ്പോള്‍ ഡബിള്‍ സേവാധാരികളായില്ലേ. ഇങ്ങനെയുള്ള ഡബിള്‍ സേവാധാരി കുട്ടികള്‍ വിശേഷ രൂപത്തില്‍ എല്ലാവരും മധുബനില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സ്നേഹീ സഹയോഗീ ആത്മാക്കള്‍ക്ക് സ്നേഹ സ്മരണകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ബാപ്ദാദ അവരുടെ ഭാഗത്തു നിന്നും സ്നേഹ–സ്മരണകളുടെ സന്ദേശം നല്‍കുകയാണ്. മനസ്സിലായോ. പലരും പലരെയാണ് ഓര്‍മ്മിക്കുന്നത്. ബാബയോടൊപ്പമൊപ്പം സേവാര്‍ത്ഥം അഡ്വാന്‍സ് പുരുഷാര്ത്ഥികളായ കുട്ടികളെ ആരെയെല്ലാമാണോ സങ്കല്പത്തില് ഓര്മ്മിചച്ചത് അവരെല്ലാവരുടെയും ഓര്‍മ്മയുടെ റിട്ടേണായി എല്ലാവരും സ്നേഹ സമരണകള് നല്‍കിയിട്ടുണ്ട്. പുഷ്പശാന്തയും സ്നേഹത്തോടെ ഓര്‍മ്മിച്ചിരുന്നു. ഇങ്ങനെ എത്ര പേരുടെ പേര് പറയും. എല്ലാവരുടെയും വിശേഷ പാര്‍ട്ടി വതനത്തില്‍ ഉണ്ടായിരുന്നു. ഡബിള്‍ വിദേശികള്‍ക്ക് വിശേഷിച്ചും ദാദി ഓര്‍മ്മ നല്‍കിയിട്ടുണ്ട്. ഇന്ന് വിശേഷിച്ചും ദീദിയെ ധാരാളം പേര് ഓര്‍മ്മിച്ചില്ലേ എന്തുകൊണ്ടെന്നാല്‍ ഇവര്‍ ദീദിയെ മാത്രമാണ് കണ്ടിട്ടുള്ളത്. ജഗദമ്പയെയോ ഭാവുവിനെയോ (വിശ്വ കിഷോര്‍) കണ്ടിട്ടില്ല അതുകൊണ്ട് വിശേഷിച്ചും ദീദിയുടെ ഓര്‍മ്മ വന്നു. ദീദി അവസാന സമയം തീര്‍ത്തും നിര്സങ്കല്പവും നിര്മ്മോഹിയുമായിരുന്നു. അവര്‍ക്കും ഓര്‍മ്മ വരിക തന്നെ ചെയ്യുന്നുണ്ട് എന്നാല്‍ അത് ആകര്‍ഷിക്കുന്ന ഓര്‍മ്മയല്ല. സ്വതന്ത്ര ആത്മാക്കളാണ്. അവരുടെയും സംഘടന ശക്തിശാലിയായിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പ്രസിദ്ധരല്ലേ. ശരി–
കുറച്ച് വിദേശീ സഹോദരീ–സഹോദരന്മാര് സേവനത്തിനായി പോകുന്നതിനായി ബാപ്ദാദയോട് യാത്ര പറയുകയായിരുന്നു:-
എല്ലാ കുട്ടികളോടും ബാപ്ദാദ ഇതാണ് പറയുന്നത് പോകുകയല്ല എന്നാല്‍ വീണ്ടും വരുന്നതിനായി, വീണ്ടും സേവനം ചെയ്ത് ബാബയുടെ മുന്നില്‍ പൂച്ചെണ്ടുകള്‍ കൊണ്ടു വരുന്നതിനായി പോകുകയാണ് അതുകൊണ്ട് വീട്ടിലേക്കല്ല പോകുന്നത്, സേവനത്തിനായാണ് പോകുന്നത്. വീടല്ല സേവാസ്ഥാനമാണ്, ഇതെപ്പോഴും ഓര്‍മ്മ ഉണ്ടായിരിക്കണം. ദയാഹൃദയനായ ബാബയുടെ കുട്ടികളാണ് അതുകൊണ്ട് ദുഃഖീ ആത്മാക്കളുടെയും മംഗളം ചെയ്യൂ. സേവനം കൂടെ സുഖമായി ഉറങ്ങാന്‍ സാധിക്കരുത്. സ്വപ്നവും സേവനത്തിന്റേതല്ലേ വരുന്നത്. കണ്ണ് തുറന്നു ബാബയെ കണ്ടു പിന്നീട് മുഴുവന്‍ ദിവസവും ബാബയും സേവനവും. നോക്കൂ, ബാപ്ദാദയ്ക്ക് എത്ര അഭിമാനമാണുള്ളത് കേവലം ഒരു കുട്ടിയല്ല സര്‍വ്വീസബിള്‍ എന്നാല്‍ ഈ എല്ലാവരും സര്വ്വീസബിളാണ്. ഓരോ–ഓരോ കുട്ടിയും വിശ്വമംഗളകാരിയാണ്. ഇനി നോക്കാം ആരാണ് വലിയ പൂച്ചെണ്ട് കൊണ്ടുവരുന്നതെന്ന്. അപ്പോള്‍ പോകുകയാണോ അതോ വീണ്ടും വരികയാണോ! ഇപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സ്നേഹം? ബാബയ്ക്കാണോ താങ്കള്‍ക്കാണോ? അഥവാ കുട്ടികളുടെ സ്നേഹമാണ് കൂടുതലെങ്കില്‍ കുട്ടികള്‍ സുരക്ഷിതരാണ്. മഹാദാനീ, വരദാനീ, സമ്പന്ന ആത്മാക്കളാണ് പോകുന്നത്, എല്ലാവരും അനേകം ആത്മാക്കളെ ധനവാന്മാരാക്കി, അലങ്കരിച്ച് ബാബയുടെ മുന്നില്‍ കൊണ്ട് വരണം. പോകുകയല്ല എന്നാല്‍ സേവനം ചെയ്ത് ഒന്നില്‍ നിന്ന് മൂന്നിരട്ടിയായി തിരിച്ച് വരും. ശരീരം കൊണ്ട് എത്ര തന്നെ ദൂരെയാകട്ടെ എന്നാല്‍ ആത്മാവ് സദാ ബാബയോടൊപ്പമാണ്. ബാപ്ദാദ സഹയോഗീ കുട്ടികളെ സദാ തന്നെ കൂടെതന്നെയാണ് കാണുന്നത്. സഹയോഗീ കുട്ടികള്‍ക്ക് സദാ സഹയോഗം പ്രാപ്തമാകുന്നു. ശരി.
ഡബിള്‍ വിദേശീ സഹോദരീ സഹോദരന്മാരുടെ ചോദ്യം – ബാപ്ദാദയുടെ ഉത്തരം
ചോദ്യം:- പല ബ്രാഹ്മണ ആത്മാക്കളില്‍ പോലും ഈവിള്‍ സോളിന്റെ പ്രഭാവം ഉണ്ടാകുന്നുണ്ട്, ആ സമയം എന്താണ് ചെയ്യേണ്ടത്?
ഉത്തരം:- ഇതിന് വേണ്ടി സേവാകേന്ദ്രത്തിന്റെ അന്തരീക്ഷം സദാ വളരെ ശക്തിശാലിയായിരിക്കണം അതിനോടൊപ്പം തന്റെ അന്തരീക്ഷവും ശക്തിശാലിയായിരിക്കണം. പിന്നീട് ഈ ഈവിള്‍ ആത്മാവിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇത് മനസ്സിനെയാണ് പിടിക്കുന്നത്. മനസ്സിന്റെ ശക്തി കുറയുന്നത് കാരണത്താല്‍ തന്നെയാണ് ഇതിന്റെ പ്രഭാവം ഉണ്ടാകുന്നത്. അതുകൊണ്ട് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ യോഗയുക്ത ആത്മാക്കള്‍ വിശേഷ യോഗ ഭട്ഠി വച്ച് അവര്‍ക്ക് ശക്തി നല്‍കണം ഒപ്പം ആ യോഗയുക്ത ഗ്രൂപ്പ് നമുക്ക് ഈ വിശേഷ കാര്യം ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിയുകയും വേണം, ഏതുപോലെയാണോ മറ്റു പ്രോഗ്രാമുകള്‍ നടത്താറുള്ളത് അതുപോലെ ഈ പ്രോഗ്രാമും ഇത്രയും അറ്റന്‍ഷനോടെ ചെയ്യണം അപ്പോള്‍ തുടക്കത്തില്‍ തന്നെ ആ ആത്മാവിന് ശക്തി ലഭിക്കുന്നതിലൂടെ രക്ഷപ്പെടാന്‍ സാധിക്കും. ആ ആത്മാവ് പരവശമായതു കാരണം യോഗത്തില്‍ ഇരിക്കാന്‍ സാധിച്ചെന്നു വരില്ല, എന്തുകൊണ്ടെന്നാല്‍ അവരില്‍ മറ്റൊരാളുടെ പ്രഭാമുണ്ടായിരിക്കും, അതുകൊണ്ട് അവര്‍ ഇരിക്കുന്നില്ലെങ്കിലും താങ്കള്‍ തന്റെ കാര്യം നിശ്ചയ ബുദ്ധിയായി ചെയ്തുകൊണ്ടിരിക്കൂ. അപ്പോള്‍ പതുക്കെ–പതുക്കെ അവരുടെ ചഞ്ചലത ശാന്തമായി തീരും. ആ ഈവിള്‍ ആത്മാവ് ആദ്യം താങ്കള്‍ കുട്ടികളിലും യുദ്ധം ചെയ്യാന്‍ പരിശ്രമിക്കും എന്നാല്‍ താങ്കള്‍ ഈ കാര്യം ചെയ്യുക തന്നെ വേണം എന്ന് തിരിച്ചറിയണം, പേടിക്കരുത് എങ്കില്‍ പതുക്കെ–പതുക്കെ ഇതിന്റെ പ്രഭാവം ഇല്ലാതാകും.
ചോദ്യം:- സേവാകേന്ദ്രത്തില്‍ അഥവാ ഇത്തരം ബാധിതരായ ആത്മാക്കള്‍ ജ്ഞാനം കേള്‍ക്കുന്നതിനായി വരികയാണെങ്കില്‍ എന്ത് ചെയ്യണം?
ഉത്തരം:- അഥവാ ജ്ഞാനം കേള്‍ക്കുന്നതിലൂടെ അവരില്‍ അല്പമെങ്കിലും ഉള്ളിലേക്ക് പോകുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ സെക്കന്റിന്റെയെങ്കിലും അനുഭവം ചെയ്യുന്നുണ്ടെങ്കില്‍ അവരെ ഉത്സാഹത്തിലേക്ക് കൊണ്ട് വരണം. പലപ്പോഴും ആത്മാക്കള്‍ ചെറിയൊരു ആശ്രയം ലഭിക്കുന്നത് കാരണത്താല്‍ തന്നെ താങ്കളുടെ അടുത്തേക്ക് വരാറുണ്ട്, പരിവര്‍ത്തനപ്പെടുന്നതിന് വേണ്ടിയാണോ വന്നത് അതോ അതേ ഉന്മാദ അവസ്ഥയില്‍ കിട്ടിയ വഴിയിലൂടെ വന്നതാണോ അത് തിരിച്ചറിയണം എന്തുകൊണ്ടെന്നാല്‍ പലപ്പോഴും ഇങ്ങനെ ഉന്മാദരായവര് തുറന്ന വാതില്‍ എവിടെ കണ്ടാലും അവിടേക്ക് വരും. ബോധത്തിലായിരിക്കില്ല. അതുകൊണ്ട് ഇങ്ങനെയുള്ള പലരും വരും എന്നാല്‍ അവരെ ആദ്യം തിരിച്ചറിയണം. അല്ലെങ്കില്‍ അതില്‍ സമയം പാഴായി പോകും. ഇനി ആരെങ്കിലും പരവശരാണ്, എന്നാല്‍ നല്ല ലക്ഷ്യത്തോടെയാണ് വന്നത്, എങ്കില്‍ അവര്‍ക്ക് ശക്തി നല്‍കേണ്ടത് താങ്കളുടെ കര്‍ത്തവ്യമാണ്. എന്നാല്‍ ഇങ്ങനെയുള്ള ആത്മാക്കളെ ഒരിക്കലും തനിച്ച് കൈകാര്യം ചെയ്യരുത്. കുമാരി ഒരിക്കലും ഇങ്ങനെയുള്ള ആത്മാക്കളെ തനിച്ച് കൈകാര്യം ചെയ്യരുത് എന്തുകൊണ്ടെന്നാല്‍ കുമാരിയെ തനിച്ച് കണ്ട് അബോധന്റെ ഉന്മാദം വര്‍ദ്ധിക്കാം അതുകൊണ്ട് ഇങ്ങനെയുള്ള ആത്മാക്കള്‍ അഥവാ മനസ്സിലാക്കുന്നതിന് യോഗ്യരാണെങ്കില്‍, അവര്‍ക്ക് രണ്ടോ മൂന്നോ പേരുള്ള സമയം അല്ലെങ്കില്‍ ഉത്തരവാദിത്ത്വപ്പെട്ട ആരെങ്കിലുമുള്ള സമയം നല്‍കണം, പ്രായമായ അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ ആ സമയം അവരെ വിളിച്ചിരുത്തണം എന്തുകൊണ്ടെന്നാല്‍ ഭൂമി വളരെ മോശമാണ് വളരെ മോശം സങ്കല്പമുള്ള മനുഷ്യരാണ് അതുകൊണ്ട് അല്പം ശ്രദ്ധ വയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇതില്‍ വളരെ ക്ലിയറായ ബുദ്ധി ആവശ്യമാണ്. ബുദ്ധി ക്ലിയറാണെങ്കില്‍ ഓരോരുത്തരുടെയും വൈബ്രേഷനില്‍ നിന്ന് ഇവര്‍ എന്ത് ലക്ഷ്യത്തോടെയാണ് വന്നിരിക്കുന്നതെന്ന് പിടിച്ചെടുക്കാന്‍ സാധിക്കും.
ചോദ്യം:- ഇന്നത്തെ കാലത്ത് പല–പല സ്ഥലങ്ങളിലും മോഷണത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം കൂടുതലാണ്, അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും?
ഉത്തരം:- ഇതില്‍ വളരെയധികം യോഗത്തിന്റെ ശക്തി ആവശ്യമാണ്. ആരെങ്കിലും താങ്കളെ ഭയപ്പെടുത്തുന്നതിന്റെ ചിന്തയോടെ വരികയാണെന്ന് കരുതൂ ആ സമയം യോഗത്തിന്റെ ശക്തി നല്‍കൂ. അഥവാ അല്പമെന്തെങ്കിലും പറഞ്ഞാല്‍ പോലും നഷ്ടമുണ്ടാകും അതുകൊണ്ട് ഇങ്ങനെയുള്ള സമയത്തില്‍ ശാന്തിയുടെ ശക്തി നല്‍കൂ. ആ സമയം എന്തെങ്കിലും പറയുകയാണെങ്കില്‍ അവരില്‍ അത് അഗ്നില്‍ എണ്ണ ഒഴിക്കുന്നത് പോലെയായിരിക്കും. താങ്കള്‍ ചിന്തയില്ലാത്തത് പോലെയിരിക്കൂ, ഞങ്ങള്‍ക്ക് യാതൊരു ചിന്തയുമില്ല. സാക്ഷിയായി അവര്‍ക്ക് ഉള്ളില്‍ ശാന്തിയുടെ ശക്തി നല്‍കൂ അങ്ങനെയെങ്കില്‍ അവരുടെ കൈ ചലിക്കില്ല. ഇവര്‍ക്ക് യാതൊരു ചിന്തയുമില്ലെന്ന് അവര്‍ മനസ്സിലാക്കും. അല്ല പേടിക്കുകയാണണെങ്കില്, ഇളക്കത്തിലേക്കോ ഭയത്തിലേക്കോ വരികയാണെങ്കില്‍ അവര്‍ കൂടുതല്‍ ഇളക്കത്തിലേക്ക് കൊണ്ടുവരും. ഭയവും അവര്‍ക്ക് ധൈര്യം നല്‍കുന്നതാണ് അതുകൊണ്ട് ഭയത്തിലേക്ക് വരരുത്. ഇങ്ങനെയുള്ള സമയത്ത് സാക്ഷീദൃഷ്ടാവിന്റെ സ്ഥിതി പ്രയോഗിക്കണം. അഭ്യാസം ഇങ്ങനെയുള്ള സമയത്ത് വളരെ ആവശ്യമാണ്.
ചോദ്യം:- ബാപ്ദാദയിലൂടെ ഏതൊരു ആശീര്വ്വാദമാണോ ലഭിക്കുന്നത്, അതിന്റെ തെറ്റായ പ്രയോഗം എന്താണ്?
ഉത്തരം:- പലപ്പോഴും ബാപ്ദാദ ഏതുപോലെയാണോ കുട്ടികളെ സര്‍വ്വീസബിള്‍ എന്നോ അനന്യരെന്നോ പറയുന്നത് അല്ലെങ്കില്‍ മറ്റേതെങ്കിലും വിശേഷ ടൈറ്റിലുകള്‍ നല്‍കുന്നത് അപ്പോള്‍ ആ ടൈറ്റിലിനെ മിസ്യൂസ്(ദുരുപയോഗം) ചെയ്യുന്നു, ഞാന്‍ അതുപോലെ തന്നെ ആയെന്ന് കരുതുന്നു. ഞാന്‍ അതുപോലെ തന്നെയാണ്. ഇങ്ങനെ ചിന്തിച്ച് തന്റെ മുന്നോട്ടുള്ള പുരുഷാര്‍ത്ഥം ഉപേക്ഷിക്കുന്നു, ഇതിനെയാണ് മിസ്യൂസ് അര്‍ത്ഥം തെറ്റായ പ്രയോഗമെന്ന് പറയുന്നത് എന്തുകൊണ്ടെന്നാല്‍ ബാപ്ദാദ എന്ത് വരദാനമാണോ നല്‍കുന്നത്, ആ വരദാനത്തെ സ്വയത്തെ പ്രതിയും മറ്റുള്ളവരെ പ്രതിയും ഉപയോഗിക്കുക, ഇതാണ് ശരിയായ രീതിയിലുള്ള ഉപയോഗം അല്ലാതെ അശ്രദ്ധരായി മാറുക, ഇതാണ് ദുരുപയോഗം.
ചോദ്യം:- ബൈബിളില്‍ അന്തിമത്തില്‍ ആന്റി ക്രൈസ്റ്റിന്റെ രൂപം ഉണ്ടാകും എന്ന് കാണിക്കുന്നുണ്ട്, ഇതിന്റെ രഹസ്യം എന്താണ്?
ഉത്തരം:- ആ ധര്‍മ്മത്തിന്റെ പ്രഭാവം കുറക്കുന്നവര്‍ എന്നാണ് ആന്റി ക്രൈസ്റ്റിന്റെ അര്‍ത്ഥം. ഇന്നത്തെ കാലത്ത് നോക്കൂ അതേ ക്രിസ്ത്യന്‍ ധര്‍മ്മത്തില്‍ തന്നെ ആ ധര്‍മ്മത്തിന്റെ മൂല്യം കുറവാണെന്നാണ് മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. ആ ധര്മ്മത്തിലുള്ളവര് തന്നെ തന്റെ ധര്‍മ്മം ഇത്രയും ശക്തിശാലിയാണെന്ന് മനസ്സിലാക്കുന്നില്ല മറ്റുള്ളവരിലാണ് കൂടുതല്‍ ശക്തി എന്നാണ് അനുഭവം ചെയ്യുന്നത്, ഇതു തന്നെ ആന്റി ക്രൈസ്റ്റായി. ഏതുപോലെയാണോ ഇന്നതത്തെ കാലത്ത് പല പാദിരിമാരും ബ്രഹ്മചര്യത്തിന് മഹത്വം നല്‍കുന്നില്ല ഒപ്പം അവര്‍ക്ക് ഗൃഹസ്ഥിയാകുന്നതിനുള്ള പ്രേരണ നല്‍കാനും ആരംഭിച്ചിരിക്കുന്നു അപ്പോള്‍ ഇത് അതേ ധര്മ്മത്തിലുള്ളവര് ആന്റി ക്രൈസ്റ്റ് ആയതുപോലെയാണ്. ശരി!
വരദാനം:- ബാബയുടെ വലം കൈ ആയി ഓരോ കാര്യത്തിലും സദാ എവര്റെഡിയായി കഴിയുന്ന മാസ്റ്റര്‍ ഭാഗ്യ വിധാതാവായി ഭവിക്കൂ
ഏത് കുട്ടികളാണോ വലം കൈ ആയി ബാബയുടെ ഓരോ കാര്യത്തിലും സദാ സഹയോഗീ, സദാ എവര്റെഡിയായി കഴിയുന്നത്, ആജ്ഞാകാരിയായി ശരി ബാബാ ഞാന്‍ തയ്യാറാണെന്ന് സദാ പറയുന്നത്. ഇങ്ങനെയുള്ള സഹയോഗീ കുട്ടികളെ ബാബയും സദാ വിശേഷ കുട്ടി, സത്പുത്രനായ കുട്ടി, വിശ്വത്തിന്റെ അലങ്കാരമായ കുട്ടി എന്ന് പറഞ്ഞ് മാസ്റ്റര്‍ വരദാതാവിന്റെയും ഭാഗ്യ വിധാതാവിന്റെയും വരദാനം നല്കുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ പ്രവൃത്തിയില്‍ കഴിഞ്ഞുകൊണ്ടും പ്രവൃത്തിയുടെ വൃത്തിയില്‍ നിന്ന് ഉപരിയായി കഴിയുന്നു, വ്യവഹാരത്തില്‍ കഴിഞ്ഞുകൊണ്ടും സദാ അലൗകിക വ്യവഹാരതത്തിന്റെ ശ്രദ്ധ വയ്ക്കുന്നു.
സ്ലോഗന്:- ഓരോ വാക്കിലും കര്‍മ്മത്തിലും സത്യതയും ശുദ്ധതയും ഉണ്ടെങ്കില്‍ പ്രഭുവിന്റെ പ്രിയ രത്നമായി തീരും.