സഹജയോഗിയാകുന്നതിനുള്ള സാധനം- അനുഭവങ്ങളുടെ ആധികാരികതയുടെ ആസനം (കുമാരിമാരോടൊത്തുള്ള കൂടിക്കാഴ്ച)

Date : Rev. 26-11-17 / AV 30-03-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന്  പരിധിയില്ലാത്ത ഡ്രാമയുടെ രചയിതാവായ ബാബ പരിധിയില്ലാത്ത ഡ്രാമയുടെ അത്ഭുതകരമായ സംഗമയുഗത്തിന്‍റെ ദൃശ്യത്തിനുള്ളില്‍ മധുബന്‍റെ വിശേഷദൃശ്യം കാണുകയായിരുന്നു. മധുബനാകുന്ന സ്റ്റേജില്‍ ഓരോ നിമിഷവും എത്ര ഹൃദയാനന്ദകരമായ രമണീയ പാര്‍ട്ടാണ് നടക്കുന്നത്അത് ബാപ്ദാദ ദുരെയിരുന്നു കൊണ്ടും സമീപത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. സമയത്ത് സ്റ്റേജിലെ നായകകഥാപാത്രം ആരാണ്? ഡബിള്‍ പാവന ആത്മാക്കള്‍, ശ്രേഷ്ഠ ആത്മാക്കള്‍. ലൗകീക ജീവിതത്തിലും പവിത്രം, ആത്മാവിലും പവിത്രം. അതിനാല്‍ ഡബിള്‍ പാവനമായ വിശേഷ ആത്മാക്കളുടെ ഹീറോ പാര്‍ട്ട് മധുബനാകുന്ന സ്റ്റേജില്‍ നടക്കുന്നത് കണ്ട് ബാപ്ദാദ അതീവസന്തുഷ്ടനാണ്. എന്തെന്തെല്ലാം പദ്ധതികളാണുണ്ടാക്കുന്നത്, എന്തെന്തെല്ലാം സങ്കല്പങ്ങള്‍ വരുന്നുണ്ട്, ഏതെല്ലാം ചാഞ്ചാട്ടങ്ങളില്‍ വരുന്നു, തന്‍റേടത്തിന്‍റെയും ഉലച്ചിലിന്‍റെയും കളി ബാബ കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നല്ല തന്‍റേടവും കാണിക്കുന്നുണ്ട്, നല്ല ഉത്സാഹവും ഉന്മേഷവുമുണ്ട്, എന്നാല്‍ അതോടൊപ്പം വേണോ വേണ്ടയോ എന്ന ഇടകലര്‍ന്ന സങ്കല്പവും കുറച്ച് വരുന്നുണ്ട്. ബാപ്ദാദ ചിരിക്കാന്‍ വകയുള്ള കളി കണ്ടുകൊണ്ടിരിക്കുകയാണ്. കാണിക്കും, ചെയ്തു കാണിക്കും എന്ന വളരെ ശ്രേഷ്ഠമായ ആഗ്രഹമുണ്ട്. എന്നാല്‍ മനസ്സിന്‍റെ ഉത്സാഹത്തിന്‍റെ ആഗ്രഹം അഥവാ സങ്കല്പം മുഖത്ത് തിളക്കമായി കാണപ്പെടുന്നില്ല. ശുദ്ധ സങ്കല്പത്തിന്‍റെ തിളക്കം മുഖത്ത് വെളിച്ചമായി കാണപ്പെടണം, അത് ശതമാനത്തിലാണ് കാണപ്പെട്ടത്അതെന്തുകൊണ്ടാണ്? ഇതിന്‍റെ കാരണം? ശുഭസങ്കല്പമുണ്ട്, എന്നാല്‍ സങ്കല്പത്തില്‍ ശക്തി കുറച്ച് മാത്രയിലേയുള്ളൂ! സങ്കല്പമാകുന്ന ബീജമുണ്ടെങ്കിലും പ്രത്യക്ഷഫലം നല്‍കുന്ന ശക്തിശാലിയായ ബീജം, അതായത് പ്രത്യക്ഷരൂപത്തിന്‍റെ തിളക്കം കാണപ്പെടണം, അതിപ്പോള്‍ കുറച്ചു കൂടി വേണം.

ഏറ്റവും കൂടുതല്‍ മുഖത്ത് ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും ശോഭയും തിളക്കവും വരുന്നതിനുള്ള സാധനംഓരോ ഗുണത്തിലും, ഓരോ ശക്തിയിലും, ഓരോ ജ്ഞാനത്തിന്‍റെ പോയന്‍റിലും അനുഭവങ്ങളാല്‍ സമ്പന്നമാകുകയാണ്. അനുഭവം വലുതിലും വലിയ അതോറിട്ടിയാണ്. അധികാരത്തിന്‍റെ തിളക്കം മുഖത്തും പ്രവൃത്തിയിലും സ്വാഭാവികമായി വന്നു ചേരും. ബാപ്ദാദ വര്‍ത്തമാന ഹീറോ പാര്‍ട്ടുധാരികളെ കണ്ട് പുഞ്ചിരിക്കുകയാണ്. സന്തോഷത്താല്‍ നൃത്തം ചെയ്യുന്നുണ്ട്, എന്നാല്‍ ചിലര്‍ നൃത്തമാടുമ്പോള്‍ കൂട്ടത്തില്‍ മുഴുവന്‍ വായുമണ്ഡലവും നൃത്തമാടും. അവരുടെ പ്രവൃത്തിയില്‍ തിളക്കം കാണപ്പെടും. നിങ്ങള്‍ പറയും നൃത്തമാടിയാടി കൊഴുപ്പിച്ചു, അതായത് എല്ലാവരെയും കൊണ്ട് നൃത്തമാടിച്ചു. അപ്രകാരം ശോഭയുള്ള തിളക്കം ഇപ്പോള്‍ ഇനിയും കാണപ്പെടണം. അതിന്‍റെ ആധാരം കേട്ടു. കേള്‍ക്കുന്നവരും കേള്‍പ്പിക്കുന്നവരും ആയി കഴിഞ്ഞല്ലോ, അതോടൊപ്പം അനുഭവി മൂര്‍ത്തിയുടെ വിശേഷ പാര്‍ട്ടും അഭിനയിക്കൂ. അനുഭവങ്ങളുടെ അതോറിട്ടിയുള്ളവര്‍ ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള മായയുടെ ഭിന്ന ഭിന്ന റോയല്‍ രൂപങ്ങളാല്‍ ചതിക്കപ്പെടില്ല. അനുഭവങ്ങളുടെ അതോറിട്ടിയുള്ള ആത്മാവ് സ്വയത്തെ സദാ നിറഞ്ഞിരിക്കുന്നതായി അനുഭവം ചെയ്യുന്നു. നിര്‍ണ്ണയശക്തിയിലോ, സഹനശക്തിയിലോ, മറ്റേതൊരു ശക്തിയിലും യാതൊരു കുറവും അവര്‍ക്കുണ്ടാവില്ല. ബീജം നിറഞ്ഞിരിക്കുന്നതു പോലെ ജ്ഞാനത്തിലും ഗുണങ്ങളിലും ശക്തിയിലും അവര്‍ നിറഞ്ഞിരിക്കും. അങ്ങനെയുള്ളവരെയാണ് മാസ്റ്റര്‍ ആള്‍മൈറ്റി അതോറിട്ട് (മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍) എന്ന് പറയുന്നത്. അങ്ങനെയുള്ളവരുടെ മുന്നില്‍ മായ തല കുമ്പിടും, ഒരിക്കലും തല കുനിപ്പിക്കില്ല. പരിധിയുള്ള അധികാരികളുടെ മുന്നില്‍ എല്ലാവരും തല കുനിക്കും, കാരണം അധികാരത്തിന്‍റെ മഹാനത എല്ലാവരെയും സ്വാഭാവികമായും കുനിപ്പിക്കും. അപ്പോള്‍ വിശേഷമായി എന്താണ് കണ്ടത്? അനുഭവങ്ങളുടെ അധികാരത്തിന്‍റെ സീറ്റില്‍ ഇപ്പോള്‍ സെറ്റായികൊണ്ടിരിക്കുകയാണ്. സ്പീക്കറുടെ സീറ്റെടുത്തിട്ടുണ്ട്, എന്നാല്‍സര്‍വ്വ അനുഭവങ്ങളുടെ അധികാരത്തിന്‍റെ ആസനംഇപ്പോള്‍ എടുക്കണം. കേള്‍പ്പിച്ചിരുന്നല്ലോ ലോകരുടേത് സിംഹാസനമാണ്, നിങ്ങളുടേത് അധികാരത്തിന്‍റെ ആസനമാണ്. ആസനത്തില്‍ സദാ സ്ഥിതി ചെയ്തിരിക്കൂ. അപ്പോള്‍ സഹജയോഗിയാണ്, സദാ യോഗിയാണ്, സ്വാഭാവിക യോഗിയാണ്.

ഇപ്പോഴത്തെ അമൃതവേളയുടെ ദൃശ്യം ചിരിക്കുവാനും ചിരിപ്പിക്കുവാനുമുള്ളതാണ്. ചിലര്‍ ലക്ഷ്യത്തിലേക്ക്  ഉന്നം പിടിച്ച് പിടിച്ച് ക്ഷീണിച്ചു പോകുന്നു. ചിലര്‍ രണ്ടു ഊഞ്ഞാലിലാണ് ആടുന്നത്, ചിലര്‍ ഹഠയോഗിയായിട്ടാണിരിക്കുന്നത്. ചിലര്‍ പേരിനു മാത്രം ഇരിക്കുകയാണ്. ചിലര്‍ പ്രേമത്തില്‍ ലയിച്ചിരിക്കുകയാണ്. ഓര്‍മ്മ എന്ന വാക്കിന്‍റെ അര്‍ത്ഥസ്വരൂപമാകുന്നതിനു ഇപ്പോള്‍ വിശേഷ ശ്രദ്ധ കൊടുക്കൂ. യോഗി ആത്മാവാണെന്ന തിളക്കം മുഖത്തിലൂടെ അനുഭവപ്പെടണം. മനസ്സിലുള്ള തിളക്കം മസ്തകത്തില്‍ തീര്‍ച്ചയായും കാണപ്പെടും. മനസ്സിലെനിക്കു വളരെയധികം തിളക്കമുണ്ട് എന്നൊന്നും വിചാരിക്കണ്ട. മനസ്സിന്‍റെ കണ്ണാടിയാണ് മുഖം. മുഖം ഉദാസീനമായിരിക്കുമ്പോള്‍, ഞാന്‍ സന്തോഷം കൊണ്ട് മനസ്സില്‍ നൃത്തമാടുകയാണ് എന്ന് എത്ര തന്നെ നിങ്ങള്‍ പറഞ്ഞാലും ആരും മാനിക്കില്ല. എന്തോ നഷ്ടപ്പെട്ടതു പോലെയുള്ള മുഖവും, എന്തോ നേടിയെടുത്തതു പോലെയുള്ള മുഖവും തമ്മിലുള്ള  അന്തരം അറിയാമല്ലോ. “നേടി കഴിഞ്ഞുഎന്ന സന്തോഷത്തിന്‍റെ തിളക്കം മുഖത്തു കാണപ്പെടണം. സന്താപത്തിന്‍റെ മുഖമല്ല, സന്തോഷത്തിന്‍റെ മുഖമാണ് കാണപ്പെടേണ്ടത്. ബാപ്ദാദ ഹീറോ പാര്‍ട്ടുധാരികളായ കുട്ടികളുടെ മഹിമ പാടുകയാണ്. അതൊക്കെ പോട്ടെ, ഇക്കാലത്തെ ഫാഷന്‍ നിറഞ്ഞ ലോകത്തില്‍ നിന്നും, മനസ്സില്‍ നിന്നും, ശരീരത്തില്‍ നിന്നും അകന്ന് ബാബയെ ആശ്രയമാക്കി മാറ്റിയല്ലോ ദൃഢ സങ്കല്പത്തിനു ആശംസകള്‍. സദാ സങ്കല്പത്തില്‍ തന്നെ ജീവിച്ചിരിക്കൂ. വരദാനം ബാപ്ദാദ നല്‍കുകയാണ്. ശ്രേഷ്ഠ ഭാഗ്യത്തിന്‍റെ സന്തോഷത്തില്‍, സ്നേഹത്തിന്‍റെ പുഷ്പങ്ങളും ബാബ അര്‍പ്പിക്കുന്നുണ്ട്ഒപ്പം, ഓരോ കുട്ടിയും സമ്പന്നനാണ്, ബാബക്കു സമാനം അധികാരിയാണ്, ശുദ്ധസങ്കല്പത്തിന്‍റെ വിധിയും പറഞ്ഞു തരികയാണ്. ആശംസകള്‍ നല്‍കുന്നതിനൊപ്പം വിധിയും പറഞ്ഞു തരുന്നുണ്ട്

എല്ലാവരും സമാരോഹം ആഘോഷിച്ചില്ലേ. എല്ലാവരും സമാരോഹം ആഘോഷിച്ച് സമ്പന്നമാകാനുള്ള ലക്ഷ്യം വച്ചല്ലേ പോകുന്നത്. ആദ്യം വന്നവര്‍ പഴയതിലും പഴയവരായിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ വര്‍ണ്ണിക്കാവുന്നതിനു അതീതമാണ്. എല്ലാവരുടെയും ഫോട്ടോ എടുത്തല്ലോ അല്ലേ. ഇനി ആരെല്ലാം അധികാരത്തിന്‍റെ ആസനത്തില്‍ ഉറച്ചിട്ടുണ്ട് എന്ന് ദീദി ദാദിമാര്‍ നോക്കട്ടെ. സെന്‍ററില്‍ കഴിയുന്നു എന്നത് ഒരു വലിയ കാര്യമല്ല, എന്നാല്‍ വിശേഷ പാര്‍ട്ടുധാരിയായി പാര്‍ട്ട് അഭിനയിക്കണം, അതാണ് അത്ഭുതം. ഗ്രൂപ്പിലുള്ള ഓരോ ആത്മാവും ബാബക്കു സമാനം സമ്പന്ന സ്വരൂപമാണെന്ന് എല്ലാവരും പറയണം. കാലിയായിരിക്കരുത്. ഒഴിഞ്ഞിരുന്നാല്‍ ഇളക്കമുണ്ടാകും. വിവേകമുള്ളവരാകൂ, അതായത് സമ്പന്നരാകൂകുമാരിമാരോട് മാത്രമല്ല പറയുന്നത്, എല്ലാവരോടും കൂടിയാണ്. എല്ലാവര്‍ക്കും സമ്പന്നമാകണ്ടേ. ആരെല്ലാം വന്നിട്ടുണ്ടോ അവര്‍ക്കെല്ലാം മധുബന്‍റെ വിശേഷ സമ്മാനം– ” സകല അനുഭവങ്ങളുടെ അധികാരത്തിന്‍റെ ആസനംകൂടെ കൊണ്ടു പോകണം. സമ്മാനം നിങ്ങളില്‍ നിന്നും മാറ്റരുത്. എല്ലാവര്‍ക്കും സമ്മാനം കിട്ടിയില്ലേ, അതോ കുമാരിമാര്‍ക്ക് മാത്രമേ കിട്ടിയുള്ളോ? മധുബന്‍ നിവാസികള്‍ക്കും ഇന്നത്തെ സമ്മാനമിതാണ്. എവിടെയിരുന്നാലും ബാബയുടെ സമ്മുഖത്തില്‍ തന്നെയാണ്.

വന്നു ചേര്‍ന്നിരിക്കുന്ന കമല പുഷ്പ സമാനമായ എല്ലാ കുട്ടികള്‍ക്കും, മധുബന്‍ നിവാസികള്‍ക്ക്, നാലു ഭാഗത്തുമുള്ള ദേശ വിദേശങ്ങളിലെ കുട്ടികള്‍ക്ക്, വര്‍ത്തമാന സ്റ്റേജിലെ ഹീറോ പാര്‍ട്ടുധാരികളായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, എല്ലാവര്‍ക്കുംڅഅനുഭവി ഭവچ എന്ന വരദാനത്തോടൊപ്പം വരദാതാവായ ബാബയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

കുമാരിമാര്‍ വിശേഷ സങ്കല്പമെടുത്തോ! വിശേഷ സങ്കല്പത്തിലൂടെ വിശേഷ ആത്മാക്കളായോ? എന്തു വിശേഷ സങ്കല്പമാണെടുത്തത്? സദാ മഹാവീരണിയായി വിജയിയായിരിക്കും സങ്കല്പമല്ലേ എടുത്തത്? ഇതിനു ശേഷം ഇനി ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള മായ വരില്ലല്ലോ. അരക്കല്പത്തേക്കു മായ സമാപ്തമായില്ലേ, സങ്കല്പങ്ങളുടെ ഉരസല്‍ ഉണ്ടാവില്ലല്ലോ. വ്യര്‍ത്ഥ സങ്കല്പങ്ങളുടെ കൊടുങ്കാറ്റ് വരില്ലല്ലോ? അടിക്കടി ഉന്തും തള്ളും കൊണ്ടാല്‍ എല്ലുകള്‍ ദുര്‍ബ്ബലമാകുന്നതു പോലെ മായയുമായുള്ള യുദ്ധത്തില്‍ അടിക്കടി തോറ്റാല്‍ ആത്മാവ് ദുര്‍ബ്ബലരായി പോകും. പിന്നെ പ്ലാസ്റ്റര്‍ ഇടേണ്ടി വരും. അതുകൊണ്ട് ഒരിക്കലും ദുര്‍ബ്ബലരായി തോറ്റു പോകരുത്. മഹാവീരണി എന്നാല്‍ സങ്കല്പിച്ചു, സ്വരൂപമായി തീര്‍ന്നു. അവിടെ പോയിട്ട് നോക്കാം, ചെയ്യാം….. യാം യാം പറയുന്നവരാകരുത്. എന്താണോ സങ്കല്പിച്ചത് അതില്‍ ഉറച്ചു നിന്നാല്‍ വിജയത്തിന്‍റെ കൊടി പാറും. അത്രയും ദൃഢ സങ്കല്പമുള്ളവര്‍ അവരവരുടെ സ്ഥാനങ്ങളിലേക്കു പോയാല്‍ ജയജയാകാരമുണ്ടാകും. സങ്കല്പത്തിലൂടെ എല്ലാം സഹജമായി തീരും. എന്തു സങ്കല്പിച്ചുവോ അതിനു വെള്ളം കൊടുത്തുകൊണ്ടിരിക്കണം. എല്ലാ മാസവും റിസള്‍ട്ട് നോക്കണം. ഒരിക്കലും ദുര്‍ബ്ബല സങ്കല്പം രചിക്കരുത്. സംസ്ക്കാരം ഇവിടെ സമാപ്തമാക്കിയിട്ട് പോകണം. മുന്നോട്ടു പോകും വിജയിക്കും ദൃഢ സങ്കല്പമെടുത്ത് പോകണം. ശരി.

എല്ലാവരുടെയും ആശ പൂര്‍ത്തിയായോ? കുമാരിമാരുടെ ആശ പൂര്‍ത്തിയായെങ്കില്‍ മാതാക്കളുടെ ആശ എപ്പോഴേ പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ കുറച്ചു പേര്‍ വന്നിരിക്കുന്നതുകൊണ്ട് നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ കുമാരിമാരുടെ പരാതികള്‍ തീര്‍ന്നിരിക്കുകയാണ്. ഒരു പരാതിയുമില്ല (രീാുഹമശിേ), എല്ലാവരും സമ്പൂര്‍ണ്ണരായി (രീാുഹലലേ) പോവുകയാണ് അല്ലേ. ഇനി നോക്കട്ടെ നദികള്‍ എവിടെയാണ് ഒഴുകുക എന്ന്. കുളമാകുമോ, വലിയ നദിയാകുമോ, ചെറിയ നദിയാകുമോ, അതോ കിണറാകുമോ? കുളത്തിനെക്കാള്‍ ചെറുതാണ് കിണര്‍. നോക്കാം ആരാകുമെന്ന്. റിസള്‍ട്ട് വരുമല്ലോ. കുമാരിമാരെ കാണുമ്പോള്‍ ഇത്രയും കൈകള്‍ ലഭിച്ചല്ലോ എന്നു പറയും, മാതാക്കളെ കാണുമ്പോള്‍ ലഭിക്കുക സ്വല്പം ബുദ്ധിമുട്ടാണെന്നു പറയും. അതുകൊണ്ടിപ്പോള്‍ നിര്‍വിഘ്ന കൈകളായി മാറൂ. സേവനം ചെയ്യുക അതിനോടൊപ്പം കഷ്ടപ്പാടുമനുഭവിക്കുക, അങ്ങനെയാകരുത്. സേവനത്തിനോടൊപ്പം പരാതികളും വന്നുകൊണ്ടിരുന്നാല്‍ സേവനത്തിന്‍റെ ഫലം ഇല്ലാതായി പോകും. അതുകൊണ്ട് നിര്‍വ്വിഘ്ന കൈകളായി മാറണം. നിങ്ങള്‍ തന്നെ വിഘ്നരൂപരായി ദാദി ദീദിമാരുടെ മുന്നില്‍ വന്നു കൊണ്ടിരിക്കരുത്, സഹായികളായ കൈകളായി വരണം. സ്വയം സേവനം എടുക്കരുത്. അപ്പോള്‍ നിര്‍വ്വിഘ്നമായിരിക്കുവാനും നിര്‍വ്വിഘ്നമായി സേവനത്തെ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കും. അങ്ങനെയുള്ള ഉറച്ച സങ്കല്പമെടുത്തു പോകണം. ശരി.

കുമാരിമാരുടെ ഗ്രൂപ്പിനോട്

നിങ്ങള്‍ എല്ലാ കുമാരിമാരും സ്വയത്തെ വിശേഷ ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടോ? വിശേഷ ആത്മാവെന്നാല്‍ വിശേഷ കാര്യത്തിനു നിമിത്തം. ഓരോരുത്തരും വിശേഷ കാര്യത്തിനു നിമിത്തമായിരിക്കുന്നു. ഓരോ കുമാരിയും 21 തലമുറയെ ഉദ്ധരിക്കുന്നു. എവിടെ എപ്പോള്‍ ആജ്ഞ ലഭിക്കുന്നു, അവിടെ ഹാജരായിരിക്കണം. അങ്ങനെയുള്ള നിര്‍വിഘ്ന സേവാധാരിയായിരിക്കണം. ഏതു സമയത്ത് എന്തു സേവനമാണോ ലഭിക്കുന്നത്ശരി, ഉത്തരവ്. സേവനം ചെയ്യുകയെന്നാല്‍ പ്രത്യക്ഷ ഫലം കഴിക്കുക. പ്രത്യക്ഷ ഫലം ലഭിക്കുമ്പോള്‍, അത് കഴിക്കുന്നതിലൂടെ ശക്തിയുണ്ടാകുന്നു. പ്രത്യക്ഷ ഫലം കഴിക്കുന്നതിലൂടെ ആത്മാവ് ശക്തിശാലിയാകുന്നു. സേവനത്തിന് അത്രയും പ്രാപ്തിയുണ്ടെങ്കില്‍ ചെയ്യുക തന്നെ വേണം, അല്ലേ. ലൗകികത്തിലാണെങ്കില്‍ ഒരു മാസം ജോലി ചെയ്തതിനു ശേഷം ശമ്പളം ലഭിക്കുന്നു. ഇവിടെ പ്രത്യക്ഷ ഫലം ലഭിക്കുന്നു. ഭാവി സ്വരൂപിക്കപ്പെടുന്നുണ്ട്, വര്‍ത്തമാനത്തിലും ലഭിക്കുന്നു. അപ്രകാരം ഇരട്ടി ഫലം ലഭിക്കുന്ന കാര്യം ആദ്യം ചെയ്യണം, അല്ലേ. പലര്‍ക്കും ബാപ്ദാദയും ദീദി ദാദിമാരും നിര്‍ദ്ദേശം നല്‍കാറുണ്ട്സേവനം ചെയ്യൂ, ശ്രീമത്തനുസരിച്ച് ചെയ്താല്‍ സ്വയം ഉത്തരവാദിയാവില്ല. തന്‍റെ മനസ്സിന്‍റെ മോഹങ്ങള്‍ കൊണ്ടും, ദുര്‍ബ്ബലതകള്‍ കൊണ്ടും ശ്രേഷ്ഠരാകുവാന്‍ സാധിക്കില്ല. ട്രയലില്‍ (സമയം) സ്വയം സന്തുഷ്ടമായിരിക്കണം, മറ്റുള്ളവരെയും സന്തുഷ്ടമാക്കണം, അപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്വയം എല്ലാവരുമായി ചേര്‍ന്നു പോകുവാനുള്ള ലക്ഷ്യം വയ്ക്കണം. څഎനിക്കു പരിവര്‍ത്തനപ്പെടണംچ. സ്വയം പരിവര്‍ത്തനപ്പെടണം എന്ന ഭാവനയുള്ളവര്‍ എല്ലാ കാര്യത്തിലും വിജയികളായിരിക്കും. മറ്റുള്ളവര്‍ പരിവര്‍ത്തനപ്പെടുവാന്‍ കാത്തിരിക്കുന്നവര്‍ ചതിക്കപ്പെടും. അതുകൊണ്ട് സദാ څഎനിക്കു പരിവര്‍ത്തനപ്പെടണംچ, څഎനിക്കു ചെയ്യണം,چ ആദ്യം എല്ലാ കാര്യങ്ങളിലും സ്വയത്തെ മുന്നോട്ട് കൊണ്ടു പോകണം, അഭിമാനത്തില്‍ അല്ല, പ്രവൃത്തിയില്‍ സ്വയത്തെ മുന്നോട്ടാക്കിയാല്‍ സഫലത തന്നെ സഫലതയായിരിക്കും.

പാര്‍ട്ടികളുമായി കൂടിക്കാഴ്ച

ബാപ്ദാദ കുട്ടികളുടെ വിശേഷതകളുടെ ഗുണം കേള്‍പ്പിച്ചു കഴിഞ്ഞു. ബാപ്ദാദക്കു സമാനമായ സേവാധാരികളെ ബാപ്ദാദ സദാ എവിടെയാണ് ഇരുത്തിയിരിക്കുന്നത്? (കണ്ണുകളില്‍) മുഴുവന്‍ ശരീരത്തില്‍ കണ്ണ് സൂക്ഷ്മമാണ്, കണ്ണുകള്‍ക്കുള്ളിലെ പ്രകാശം എത്ര സൂക്ഷ്മമാണ്, ഒരു ബിന്ദുവാണ്. ബാബയുടെ കണ്ണുകളില്‍ ഇരിക്കുന്നവര്‍ എന്നാല്‍ അതി സൂക്ഷ്മം. അതിയായി വേറിട്ടവരും ബാബക്കു പ്രിയപ്പെട്ടവരുമാണ്. അങ്ങനെയല്ലേ അനുഭവം ചെയ്യുന്നത്. ഡ്രാമയനുസരിച്ച് നല്ലൊരു അവസരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് നല്ലതെന്നു പറയുന്നത്? കാരണം എത്രമാത്രം ബിസിയായിരിക്കുന്നുവോ അത്രയും മായാജീത്തായിരിക്കും. ബിസിയായിരിക്കുവാനുള്ള നല്ലൊരു സാധനം ലഭിച്ചിരിക്കുകയാണ്. സേവനം ബിസിയായിരിക്കുവാനുള്ള സാധനമാണ്. എത്ര സമയം മായയുടെ വിഘ്നത്തില്‍ പെട്ടു പോയാലും സേവനം ആവശ്യപ്പെടുന്നവര്‍ മുന്നില്‍ വന്നാല്‍ എല്ലാം ശരിയാക്കി അവരുടെ സേവനം ചെയ്യും. എന്തു തന്നെയാണെങ്കിലും തയ്യാറായി വന്ന് മുരളി കേള്‍പ്പിക്കും. അങ്ങനെ കേള്‍പ്പിച്ച് കേള്‍പ്പിച്ച് സ്വയം കേള്‍ക്കും. മറ്റുള്ളവരുടെ സേവനം ചെയ്യുന്നതിലൂടെ സ്വയം സഹായം ലഭിക്കും. അതുകൊണ്ട് വളരെ വളരെ ശ്രേഷ്ഠമായ സാധനമാണ് ലഭിച്ചിരിക്കുന്നത്. ഒന്ന് സ്വന്തം പുരുഷാര്‍ത്ഥം ചെയ്യുക, രണ്ട് മറ്റുള്ളവര്‍ക്ക് സഹയോഗം നല്‍കുക. അപ്പോള്‍ ഡബിള്‍ ആയില്ലേ. കുടുംബത്തെ സംരക്ഷിച്ചു കൊണ്ടും സേവനത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റികൊണ്ടിരിക്കുകഇത് ഡബിള്‍ ലാഭമാണ്. വഴിയെ പോയപ്പോള്‍ ഈശ്വരനാകുന്ന സുഹൃത്തിലൂടെ രാജപദവി ലഭിച്ചു. ഡബിള്‍ പ്രാപ്തി, ഡബിള്‍ ഉത്തരവാദിത്വം! ഡബിള്‍ ഉത്തരവാദിത്വമുണ്ടായിട്ടും ഡബിള്‍ ലൈറ്റെന്നു മനസ്സിലാക്കുമ്പോള്‍ ലൗകിക ഉത്തരവാദിത്വങ്ങള്‍ തളര്‍ത്തില്ല. എന്തുകൊണ്ടെന്നാല്‍ ട്രസ്റ്റിയാണ്. ട്രസ്റ്റിക്കു ക്ഷീണമുണ്ടാകില്ല. എന്‍റെ ഗൃഹസ്ഥം, എന്‍റെ കുടുംബം എന്നു വിചാരിച്ചാല്‍ ഭാരം വരും. എന്‍റേതല്ലെങ്കില്‍ പിന്നെ ഭാരം എവിടെ നിന്നും വരും? തികച്ചും വേറിട്ടവരും പ്രിയപ്പെട്ടവരും, ബാലകരും അധികാരികളും, അങ്ങനെയുള്ള ലഹരിയുണ്ടോ? അധികാരി എന്ന ലഹരി പരിധിയില്ലാത്തതാണ്. പരിധിയില്ലാത്ത ലഹരി പരിധിയില്ലാത്തതിലേക്കു കൊണ്ടു പോകും, പരിധിയുള്ള ലഹരി പരിധിയുള്ളതിലേക്കു കൊണ്ടു പോകും. സദാ പരിധിയില്ലാത്ത ലഹരി സ്മൃതിയില്‍ കൊണ്ടു വരണം. എന്തെല്ലാം ബാബ തന്നു, തന്ന ഖജനാവുകള്‍ മുന്നില്‍ കൊണ്ടു വന്നതിനു ശേഷം സ്വയം നോക്കണം എല്ലാ ഖജനാവുകളിലും  സമ്പന്നമായോ? ഇല്ലെങ്കില്‍ ഏതു ഖജനാവു, എന്തുകൊണ്ട് ധാരണയായില്ല എന്ന് പരിശോധിച്ച് അത് ധാരണ ചെയ്യണം. സമയം എങ്ങനെയുള്ളതാണ്? ബാബ ശ്രേഷ്ഠന്‍, പ്രാപ്തികള്‍ ശ്രേഷ്ഠം, സ്വയം ശ്രേഷ്ഠം. ശ്രേഷ്ഠതയുള്ളിടത്ത് പ്രാപ്തിയുണ്ട്. സാധാരണതയാണുള്ളതെങ്കില്‍ പ്രാപ്തിയും സാധാരണമായിരിക്കും. ശരി.

ചോദ്യംബാബക്കു ഏതു കുട്ടികളെക്കുറിച്ചാണ് അഭിമാനമുള്ളത്?

ഉത്തരംസമ്പാദിക്കുന്ന കുട്ടികളില്‍. സമ്പാദിക്കുന്ന കുട്ടികളില്‍ ബാബക്കു വളരെ വളരെ അഭിമാനമുണ്ട്, ഓരോരോ സെക്കന്‍റിലും കോടിമടങ്ങ് സമ്പാദിക്കുവാന്‍ സാധിക്കും. ഒന്നിനു മുന്നില്‍ പൂജ്യമിട്ടാല്‍ പത്താകും, ഒന്നുകൂടി പൂജ്യമിട്ടാല്‍ നൂറാകും, അപ്രകാരം ഓരോ സെക്കന്‍റിലും ബാബയെ ഓര്‍മ്മിച്ചു, സെക്കന്‍റു കടന്നു പോയി, പൂജ്യം വീണു! അത്രയും വലിയ സമ്പാദ്യം ഇപ്പോള്‍ മാത്രമേ നേടുവാന്‍ സാധിക്കൂ, പിന്നെ അനേക ജന്മങ്ങളില്‍ അത് കഴിച്ചുകൊണ്ടിരിക്കാം.   

വരദാനം :- ഏകാഗ്രതയുടെ അഭ്യാസത്തിലൂടെ മനസ്സിനെയും ബുദ്ധിയെയും അനുഭവങ്ങളുടെ സീറ്റില്‍ സെറ്റാക്കുന്ന നിര്‍വ്വിഘ്നരായി ഭവിക്കൂ.

ഏകാഗ്രതയുടെ ശക്തി സഹജമായി തന്നെ നിര്‍വ്വിഘ്നമാക്കി മാറ്റും. ഇതിനു വേണ്ടി മനസ്സിനെയും ബുദ്ധിയെയും ഏതെങ്കിലും അനുഭവത്തിന്‍റെ സീറ്റില്‍ ഉറപ്പിക്കൂ. ഏകാഗ്രതയുടെ ശക്തി സഹജമായി തന്നെ څഒരു ബാബ രണ്ടാമതൊരാളില്ലچ എന്ന അനുഭൂതി ചെയ്യിപ്പിക്കും. ഇതിലൂടെ സഹജമായി തന്നെ ഏകരസസ്ഥിതി സംജാതമാകും, എല്ലാവരെ പ്രതിയും മംഗളഭാവന വരും. ഏകാഗ്രതയുടെ അഭ്യാസത്തിലൂടെ ഭായിഭായി ദൃഷ്ടിയുണ്ടാകും. അവരെ ഒരിക്കലും ഏതെങ്കിലും ദുര്‍ബ്ബല സംസ്കാരമോ, ഏതെങ്കിലും ആത്മാവോ, പ്രകൃതിയോ, ഏതെങ്കിലും പ്രകാരത്തിലുള്ള രാജകീയ മായയോ നിരാശരാക്കില്ല.

സ്ലോഗന്‍ :- സെക്കന്‍റില്‍ വിസ്താരത്തെ സാരത്തിലേയ്ക്ക് ഒതുക്കുന്നതിനുള്ള അഭ്യാസം മാത്രമാണ് അന്തിമ സര്‍ട്ടിഫിക്കറ്റ് നേടിത്തരുന്നത്.

Scroll to Top