സഹജപുരുഷാര്‍ത്ഥിയുടെ ലക്ഷണങ്ങള്‍

Date : Rev. 17-12-2017 / AV 11-04-1983

അവ്യക്തബാപ്ദാദ  മധുബന്‍

ബാപ്ദാദ തന്‍റെ സ്നേഹികളും സഹയോഗികളുമായ കുട്ടികളെ കണ്ട് ഹര്‍ഷിതനാവുകയാണ്. സ്നേഹത്തിന്‍റെയും മിലനത്തിന്‍റെയും ഭാവനയാകുന്ന രണ്ടു ശക്തികളുടെ ആധാരത്തില്‍ നിരാകാരനും ആകാരനുമായ ബാബയെ തനിക്കു സമാനം സാകാര രൂപത്തില്‍ സാകാര സൃഷ്ടിയില്‍ കൊണ്ടു വരുവാന്‍ കുട്ടികള്‍ നിമിത്തമായി തീരുന്നു. ബാബയെയും കുട്ടികള്‍ സ്നേഹത്തിന്‍റെയും ഭാവനയുടെയും ബന്ധനത്തില്‍ ബന്ധിക്കുകയാണ്. അതില്‍ ഭൂരിപക്ഷവും മാതാക്കളാണ്. ഭഗവാനേയും ബന്ധിച്ചുവെന്ന് മാതാക്കളുടെ ചരിത്രവും ചിത്രവുമാണ് കാണിച്ചിരിക്കുന്നത്. ഏതു വൃക്ഷത്തിലാണ് ബന്ധിച്ചത്? പരിധിയില്ലാത്ത കല്പവൃക്ഷത്തില്‍ സ്നേഹത്തിന്‍റെയും ഭാവനയുടെയും കയറുകൊണ്ട് കല്പം മുന്‍പും കെട്ടിയിട്ടിട്ടുണ്ട്, ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ബാപ്ദാദ അങ്ങനെയുള്ള കുട്ടികളുടെ സ്നേഹത്തിനു പ്രതികരണമായി, ഏതു കയറുകൊണ്ടാണോ ബാബയെ ബന്ധിച്ചത്, സ്നേഹത്തിന്‍റെയും ഭാവനയുടെയും രണ്ടു കയറുകള്‍ക്ക് ഹൃദയ സിംഹാസനമാകുന്ന പലക കൊടുത്ത് ഊഞ്ഞാലാക്കി മാറ്റി കുട്ടികള്‍ക്ക് കൊടുക്കുകയാണ്. കല്പവൃക്ഷത്തിനത്ത് പാര്‍ട്ട് അഭിനയിക്കുന്നവര്‍ ഊഞ്ഞാലില്‍ സദാ ആടികൊണ്ടിരിക്കൂ. എല്ലാവര്‍ക്കും ഊഞ്ഞാല്‍ കിട്ടിയല്ലോ, ഇരിപ്പിടത്തില്‍ നിന്നും ഇളകി പോകുന്നില്ലല്ലോ അല്ലേ? സ്നേഹത്തിന്‍റെയും ഭാവനയുടെയും കയറുകള്‍ ശക്തിശാലിയാണല്ലോ, കീഴ്മേലായി പോകുന്നില്ലല്ലോ. ഊഞ്ഞാലാട്ടി തരുന്നുമുണ്ട്, ഉയരത്തിലേക്ക് പറപ്പിക്കുന്നുമുണ്ട്, അഥവാ അല്പമെങ്കിലും കീഴ്മേലായാല്‍ മുകളില്‍ നിന്നും താഴേക്ക് വീഴും. ഊഞ്ഞാല്‍ ബാപ്ദാദ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. അപ്പോള്‍ സദാ ആടികൊണ്ടിരിക്കുകയല്ലേ. മാതാക്കള്‍ക്ക് ഊഞ്ഞാലാടിയതിന്‍റെയും ആട്ടിയതിന്‍റെയും അനുഭവമുണ്ട്. ഏതു കാര്യത്തിലാണോ അനുഭവികളായിട്ടുള്ളത് കാര്യം തന്നെയാണ് ബാപ്ദാദ പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതിയ കാര്യമൊന്നമല്ലല്ലോ അല്ലേ. അനുഭവിച്ച കാര്യങ്ങള്‍ ചെയ്യുക എളുപ്പമാണോ ബുദ്ധിമുട്ടാണോ?

ഇന്ന് ഇത് ഏതു സഭയാണ്. എല്ലാവരും തന്നെ സഹജയോഗികളും സഹജ പുരുഷാര്‍ത്ഥികളും സഹജ പ്രാപ്തിസ്വരൂപരുമാണ്. അതോ ചിലപ്പോള്‍ സഹജയോഗികളും മറ്റുചിലപ്പോള്‍ കഷ്ടപ്പാട് യോഗിയുമാണോ? സഹജ പുരുഷാര്‍ത്ഥിയെന്നാല്‍ വന്നിരിക്കുന്ന ഹിമാലയ പര്‍വ്വതം പോലെയുള്ള സമസ്യകളെ പോലും പറക്കുന്ന കലയുടെ ആധാരത്തില്‍ സെക്കന്‍റു കൊണ്ട് മറിക്കടക്കുന്നവരെന്നാണ്. മറികടന്നുവെന്നു പറഞ്ഞാല്‍ എന്തോ ഒരു സാധനമുണ്ടായിരുന്നു, അതുകൊണ്ടല്ലേ അതിനെ കടന്നു പോയത്. ഇപ്രകാരം സഹജമായി മറികടന്ന് പറന്നു കൊണ്ടിരിക്കുകയല്ലേ, അതോ ഇടയ്ക്ക് പര്‍വ്വത മുകളിലേക്ക് താഴ്ന്ന് വന്നിരിക്കാറുണ്ടോ? ചിലപ്പോള്‍ നദിയിലേക്ക് ഇറങ്ങിപ്പോകുന്നു, ചിലപ്പോള്‍ ചിലര്‍ കാട്ടിലേക്കിറങ്ങി പോകുന്നു. എന്നിട്ട് എന്താണ് പറയുന്നത്? ഇവിടെ നിന്നും പുറത്തെടുക്കൂ, രക്ഷിക്കൂ. ഇങ്ങനെ നിലവിളിക്കുന്നവരല്ലല്ലോ, അല്ലേ. ഭക്തിയുടെ സംസ്ക്കാരം സമാപ്തമായില്ലേ. ദ്രൗപദിയുടെ നിലവിളി അവസാനിച്ചോ, അതോ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണോ? ഇപ്പോള്‍ അധികാരിയായി മാറിയില്ലേ. നിലവിളിയുടെ സമയം സമാപ്തമായി. സംഗമയുഗം പ്രാപ്തിയുടെ സമയമാണ്, നിലവിളിയുടെ സമയമല്ല. സഹജ പുരുഷാര്‍ത്ഥിയെന്നാല്‍ എല്ലാവരെയും മറി കടന്ന് സഹജ പ്രാപ്തി നേടുന്നവര്‍. സഹജ പുരുഷാര്‍ത്ഥി സദാ വര്‍ത്തമാനത്തിലേയും ഭാവിയിലേയും പ്രാലബ്ധം നേടുന്ന അനുഭവിയായിരിക്കും. പ്രാലബ്ധം അത്രയും സ്പഷ്ടമായി സ്ഥൂല നേത്രങ്ങളാല്‍ സദാ കാണപ്പെടും, സ്ഥൂല വസ്തു സ്പഷ്ടമായി കാണപ്പെടുന്ന പോലെ. ഇപ്രകാരം ബുദ്ധിയുടെ അനുഭവ നേത്രങ്ങളിലൂടെ അതായത് മൂന്നാമത്തെ ദിവ്യ നേത്രത്തിലൂടെ പ്രാലബ്ധം കാണപ്പെടും. സഹജ പുരുഷാര്‍ത്ഥി ഓരോ ചുവടിലും കോടികളെക്കാള്‍ അധികം സമ്പാദ്യമുള്ളതായി അനുഭവം ചെയ്യും. സ്വയത്തെ സദാ സംഗമയുഗത്തിലെ സര്‍വ്വ ഖജനാവുകളാലും നിറഞ്ഞിരിക്കുന്ന ആത്മാവായി അനുഭവം ചെയ്യും. ഏതെങ്കിലും ഒരു ശക്തിയിലോ, ഗുണങ്ങളുടെ ഖജനാവിലോ, ജ്ഞാനത്തിന്‍റെ പോയന്‍റുകളുടെ ഖജനാവിലോ, സന്തോഷത്തിലോ ലഹരിയിലോ ഒന്നിലും കുറവ് അനുഭവപ്പെടുകയില്ല. കുറവ് അനുഭവപ്പെടുന്നത് വീഴാനുള്ള സാധനമാണ്. അതൊരു കുഴിയായി മാറുന്നു, കുഴിയിലേക്ക് വീണു പോകുന്നു. മാംസ പേശികള്‍ കോച്ചി പിടിക്കുമ്പോള്‍ പരവശരാകുന്നില്ലേ, ഇതും ബുദ്ധിയുടെ കോച്ചിപിടുത്തമാണ്, അപ്പോള്‍ സങ്കല്പം വളഞ്ഞു പോകുന്നു. ശക്തിശാലിയും സമ്പന്നരുമാകുന്നതിനു പകരം ദുര്‍ബ്ബലരും നിറവില്ലാത്തവരുമായി മാറുന്നു. സങ്കല്പങ്ങള്‍ക്ക് കോച്ചിപിടുത്തമായില്ലേ. ഇങ്ങനെ ചെയ്യുന്നതെന്തിനാണ്? എന്നിട്ട് വഴി വളഞ്ഞതാണെന്ന് പറയുന്നു. അല്ലാതെ നിങ്ങള്‍ വളഞ്ഞിരിക്കുകയല്ല? വളഞ്ഞ വഴിയെ നേരേയാക്കിയിരിക്കുകയല്ലേ! ശക്തി അവതാരമായിരിക്കുന്നതെന്തിനാണ്? വളഞ്ഞതിനെ നേരേയാക്കുവാന്‍ വേണ്ടിയാണ്. എന്ത് കോണ്ട്രാക്ടാണെടുത്തിരിക്കുന്നത്? ഏതുപോലെ ഹാളിന്‍റെ വളവ് നിവര്‍ത്തി നേരേയാക്കി, അതുകൊണ്ടല്ലേ സുഖമായി ഇരിക്കാന്‍ പറ്റുന്നത്. ഹാളിന്‍റെ കോണ്‍ട്രാക്ടറോട് ചോദിക്കൂ, ഇത് വളഞ്ഞിരിക്കുന്നല്ലോ നേരെയാക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നു അദ്ദേഹം ചിന്തിച്ചിരുന്നോ? അതിനെ നേരേയാക്കിയോ, അതോ വളഞ്ഞിരിക്കുന്നല്ലോ എന്നു ചിന്തിച്ചുകൊണ്ടിരുന്നോ! ചിലയിടത്തു നിന്നും കല്ലുകള്‍ എടുത്തു കളഞ്ഞു, ചിലയിടത്ത് കല്ലുകള്‍ കെട്ടി, വളരെയധികം പരിശ്രമിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗ്ഗം പണിയുവാനുള്ള കോണ്‍ട്രാക്ട് കിട്ടിയിട്ടുണ്ട്, ഇല്ലേ. ഇങ്ങനെയൊരു കോണ്‍ട്രാക്റ്റെടുക്കുന്നവര്‍ക്ക് ഒരിക്കലും വഴി വളഞ്ഞിരിക്കുന്നുവെന്ന് പറയാനാവില്ല. പെട്ടെന്ന് വീണു പോകുന്നത് ശ്രദ്ധയുടെ കുറവാണ്. സാകാര രൂപത്തില്‍ ഓര്‍മ്മയില്ലേ, ആരെങ്കിലും വീഴുകയാണെങ്കില്‍ എന്താണ് ചെയ്തിരുന്നത്അവര്‍ക്ക് ടോളി കൊടുക്കുന്നത് നിര്‍ത്തുമായിരുന്നു. എന്തിന്? ഭാവിയില്‍ ഇപ്രകാരം അശ്രദ്ധ കാണിക്കാതിരിക്കുന്നതിന്. ടോളി കൊടുക്കുന്നത് വലി കാര്യമല്ല, ടോളി കുട്ടികള്‍ക്ക് വേണ്ടിയുള്ളതു തന്നെയാണല്ലോ. എന്നാല്‍ ഇതും സ്നേഹമാണ്. ടോളി കൊടുക്കുന്നതും സ്നേഹമാണ്, നിര്‍ത്തലാക്കുന്നതും സ്നേഹമാണ്. പിന്നെയെന്താണ് ചിന്തിക്കുന്നത്? അപ്രതീക്ഷിതമായി വഴി വളഞ്ഞു പോയെന്നോ വീണു പോയെന്നോ പറയുമോ? പുരുഷാര്‍ത്ഥത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ഇപ്പോള്‍ അത്ര തിരക്കൊന്നുമായിട്ടില്ല. ഇപ്പോള്‍ 9 ലക്ഷം പ്രജകള്‍ പോലുമായിട്ടില്ല. ഒരു ലക്ഷമായപ്പോഴെക്കും സന്തോഷിച്ചിരിക്കുകയാണോ. (83 ല്‍ ഒരു ലക്ഷമായിരുന്നു സംഖ്യ). പുരുഷാര്‍ത്ഥത്തിന്‍റെ മാര്‍ഗ്ഗം പരിധിയില്ലാത്ത മാര്‍ഗ്ഗമാണ്. സഹജ പുരുഷാര്‍ത്ഥിയെന്ന് ആരെയാണ് പറയുന്നതെന്ന് മനസ്സിലായോ. കോച്ചിപിടിച്ചിരിക്കാതെ അവര്‍ സ്വയം വഴികാട്ടിയായി മറ്റുള്ളവരെ സഹജമായി വഴി കടത്തി കൊണ്ടു പോകും. അവര്‍ക്ക് വെറും സ്നേഹമല്ല, പകരം അവര്‍ ബാബയുടെ സ്നേഹത്തില്‍ ലയിച്ചിരിക്കുന്നവരായിരിക്കും. അങ്ങനെ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന ആത്മാവ് സഹജമായി നാലുഭാഗത്തുമുള്ള വൈബ്രേഷനില്‍ നിന്നും വായുമണ്ഡലത്തില്‍ നിന്നും ദൂരെയായിരിക്കും, കാരണം ലയിച്ചിരിക്കുക എന്നാല്‍ ബാബക്കു സമാനം ശക്തിശാലിയെന്നാണ്, അവര്‍ സകല പ്രശ്നങ്ങളില്‍ നിന്നും സുരക്ഷിതരായിരിക്കും. സമാനത വലുതിലും വലിയ സുരക്ഷിതത്വമാണ്. അവര്‍ മായാപ്രൂഫായിരിക്കും, സുരക്ഷിതരായിരിക്കും. സഹജ പുരുഷാര്‍ത്ഥം എന്താണെന്ന് മനസ്സിലായോ. സഹജ പുരുഷാര്‍ത്ഥമെന്നാല്‍ അലസതയല്ല. ചിലര്‍ അലസതയാണ് സഹജ പുരുഷാര്‍ത്ഥമെന്നു വിചാരിച്ച് നടക്കുന്നുണ്ട്. അവര്‍ സദാ സമ്പന്നരായിരിക്കില്ല. അലസരായ പുരുഷാര്‍ത്ഥികളുടെ ഏറ്റവും വലിയ വിശേഷത അവരുടെ ഉള്ളിന്‍റെയുള്ളില്‍ മനസ്സ് ഉരുകികൊണ്ടിരിക്കും, പുറമെ പാടിക്കൊണ്ടുമിരിക്കും. എന്തു പാടിക്കൊണ്ടിരിക്കും? സ്വന്തം മഹിമ പാടികൊണ്ടിരിക്കും. സഹജ പുരുഷാര്‍ത്ഥി സദാസമയത്തും ബാബയുടെ കൂട്ടുകെട്ട് അനുഭവിക്കും. അങ്ങനെയുള്ള സഹജ പുരുഷാര്‍ത്ഥിയാണോ? സഹജ പുരുഷാര്‍ത്ഥിക്ക് സദാ സഹജ യോഗി ജീവിതത്തിന്‍റെ അനുഭവമുണ്ടാകും. അപ്പോള്‍ ഏതാണ് ഇഷ്ടംസഹജ പുരുഷാര്‍ത്ഥമോ കഷ്ടപ്പാടോ? സഹജ പുരുഷാര്‍ത്ഥം തന്നെയാണ് ഇഷ്ടം, അല്ലേ. മനസ്സിനിഷ്ടപ്പെട്ട ഒരു സാധനം ബാബ തരുമ്പോള്‍ എന്തുകൊണ്ടത് വാങ്ങിക്കൂടാ. വിചാരിക്കാതെ തന്നെ സംഭവിക്കുന്നു എന്ന വാക്ക് മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍ പറയില്ല. ആഗ്രഹിക്കുന്നതൊന്ന്, സംഭവിക്കുന്നത് മറ്റൊന്ന്, എന്താ അങ്ങനെയുള്ളവരെ ശിവശക്തിയെന്നു പറയുമോ. ശിവശക്തിയെന്നാല്‍ അധികാരി. അധീനരല്ല. വാക്കുകള്‍ ബ്രാഹ്മണ ഭാഷയില്‍ തന്നെ ഉള്ളതല്ല. സ്വന്തം ബ്രാഹ്മണഭാഷ അറിയാമല്ലോ, അല്ലേ. സംഗമയുഗത്തിന്‍റെ അതായത് സഹജ പ്രാപ്തിയുടെ വളരെയധികം സമയം പൊയ്ക്കഴിഞ്ഞു. ഇനി ബാക്കി ഒരല്പം സമയമുണ്ട്. കിട്ടിയ സമയത്തിനുള്ളില്‍ സമയത്തിന്‍റെ വരദാനവും ബാബയുടെ വരദാനവും പ്രാപ്തമാക്കി സഹജ പുരുഷാര്‍ത്ഥിയാകുവാന്‍ സാധിക്കും. ബ്രാഹ്മണരുടെ പരിഭാഷ തന്നെ ബുദ്ധിമുട്ടിനെ സഹജമാക്കുന്നവര്‍ എന്നാണ്. ബ്രാഹ്മണരുടെ ധര്‍മ്മവും കര്‍മ്മവും തന്നെ അതാണ്. ബ്രാഹ്മണാത്മാക്കള്‍ എന്നാല്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും സഹജയോഗി, സഹജ പുരുഷാര്‍ത്ഥി. ഇവിടെ നിന്നും എന്തായിട്ടാണ് പോവുക

മധുബന്‍ പരിവര്‍ത്തന ഭൂമിയാണെന്ന് പറയുന്നു. ബുദ്ധിമുട്ട് എന്ന വാക്കിനെ തപോഭൂമിയില്‍ കത്തിച്ച് ചാമ്പലാക്കി പോകണം, പകരം സഹജ പുരുഷാര്‍ത്ഥത്തിന്‍റെ വരദാനം കൊണ്ടു പോകണം. പരിവര്‍ത്തന പാത്രം, അതായത് ദൃഢ സങ്കല്പം ധാരണ ചെയ്ത് പോകണം, അപ്പോള്‍ വരദാനം ധാരണ ചെയ്യുവാന്‍ സാധിക്കുംചിലര്‍ പറയാറുണ്ട്വരദാനം ബാബ തന്നു, പക്ഷെ അത് ആബുവില്‍ തന്നെ വച്ച് മറന്നു പോയി. അവിടെ പോയിട്ട് നോക്കുമ്പോള്‍ വരദാനം കൂടെ പോന്നിട്ടില്ല. വരദാതാവിന്‍റെ വരദാനം യോഗ്യപാത്രത്തിലെടുത്തോ? എടുത്തേയില്ലെങ്കില്‍ പിന്നെ അത് എങ്ങനെ കൂടെയുണ്ടാകും? തന്ന ആളിന്‍റെയടുത്ത് തന്നെയായി പോയി. അങ്ങനെ ചെയ്യരുത്. കുട്ടികള്‍ വളരെ സമര്‍ത്ഥരായി മാറിയിരിക്കുന്നു. സ്വന്തം തെറ്റ് മനസ്സിലാക്കുന്നില്ല, ബാബ എന്തുകൊണ്ട് അങ്ങനെ ചെയ്തു, അറിയില്ല എന്നു പറയും. തന്‍റെ ദുര്‍ബ്ബലതകളെല്ലാം ബാബക്കു മേല്‍ ആരോപിക്കുന്നു. ബാബ വിചാരിച്ചാല്‍ അതൊക്കെ നടക്കും, പക്ഷെ വിചാരിക്കില്ലല്ലോ. ബാബ ദാതാവാണോ, എടുക്കുന്നയാളാണോ? കൊടുക്കുന്നയാള്‍ കൊടുത്തു കൊണ്ടിരിക്കും, പക്ഷെ എടുക്കേണ്ടവര്‍ എടുത്താലല്ലേ. അതോ കൊടുക്കേണ്ടയാളും എടുക്കേണ്ടയാളും ബാബ തന്നെയാണോ. ബാബ എടുത്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കെങ്ങനെ നിറയും. അതുകൊണ്ട് എടുക്കുവാന്‍ പഠിക്കൂ. ശരി. മിലനം കഴിഞ്ഞില്ലേ. എല്ലാവരുമായിട്ട് ചിരിച്ചു, കളിച്ചു, എല്ലാവരുടെയും മുഖം കണ്ടു. സമയത്ത് വളരെ നല്ല സന്തോഷമുള്ള മുഖങ്ങളാണ്. എല്ലാവരും സന്തോഷത്തിന്‍റെ ഊഞ്ഞാലിലിരുന്ന് ആടുകയാണ്. അപ്പോള്‍ ഇത് മിലനമായില്ലേ. മിലനമെന്നാല്‍ മുഖം കാണിക്കുക, കാണുക. കണ്ടില്ലേ, പാത്രവും കിട്ടി, വരദാനവും കിട്ടി. ഇനി ബാക്കിയെന്തുണ്ട്? ടോളിയാണെങ്കില്‍ ദീദി ദാദിമാരില്‍ നിന്നും കിട്ടി, കഴിച്ചു. വ്യക്തരൂപത്തെ നിമിത്തമാക്കിയിട്ടുണ്ടല്ലോ, പിന്നെ എന്തിനാണ് അവ്യക്തനെ വ്യക്തനാക്കുന്നത്. ദീദി ദാദിമാരൊക്കെ ബാബക്കു സമാനമല്ലേ. ദീദിദാദിമാരില്‍ നിന്നും ടോളി വാങ്ങുമ്പോള്‍ എന്തു മനസ്സിലാക്കിയാണ് വാങ്ങുന്നത്? ബാപ്ദാദ ടോളി നല്‍കുകയാണ്. ദീദിയും  ദാദിയുമാണ് തരുന്നതെന്നു വിചാരിക്കുന്നതു തന്നെ തെറ്റാണ്. ഇനിയും ടോളി വേണമെന്ന ഇച്ഛയുണ്ട്, അല്ലേ. ടോളി കിട്ടുകയാണെങ്കില്‍ മുന്നിലേക്ക് ചെല്ലാമല്ലോ എന്നു വിചാരിക്കുന്നു. ശരി. ഇന്നു തന്നെ ക്യൂ നിന്ന് എല്ലാവരും ടോളി കഴിക്കൂ. ഹൃദയം എന്തായാലും ഒരിക്കലും നിറയുവാന്‍ പോകുന്നില്ല. ഹൃദയം നിറച്ചുകൊണ്ടേയിരിക്കണം, പക്ഷെ നിറഞ്ഞു പോകരുത്. കുറച്ചൊക്കെ ഒഴിഞ്ഞു കിടക്കുന്നത് നല്ലതാണ്. അപ്പോഴല്ലേ ഓര്‍മ്മിച്ചു കൊണ്ടിരിക്കൂ, നിറച്ചു കൊണ്ടിരിക്കൂ. നിറഞ്ഞു പോയാല്‍ പിന്നെ നിറഞ്ഞു പോയെന്നു പറയും. ഇപ്പോള്‍ കഴിക്കൂ, കുടിക്കൂ, ആനന്ദിക്കൂ. ശരി.

സദാ സഹജയോഗികളായ, സഹജ പുരുഷാര്‍ത്ഥികളായ, സദാ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ എളുതാക്കുന്ന, അങ്ങനെയുള്ള ബാപ്സമാന്‍ മാസ്റ്റര്‍ സര്‍വ്വശക്തിമാന്മാരായ, സദാ സമ്പന്നരായ, സര്‍വ്വ ഖജനാവുകളാല്‍ സ്വ സഹിതം വിശ്വത്തിന്‍റെ സേവനം ചെയ്യുന്ന എല്ലാ  ശ്രേഷ്ഠ ആത്മാക്കള്‍ക്കും ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.   

പാര്‍ട്ടികളുടെ കൂടെ (മാതാക്കളോട്

എല്ലാവരും തന്‍റെ കല്പത്തിനു മുമ്പുള്ള ചിത്രം കാണുന്നുണ്ടല്ലോ? ബാബയുടെ കൂടെയുമാണ്, കൂടാതെ സേവനവും കാണിച്ചിട്ടുള്ളത് ഏതു ചിത്രത്തിലാണ്? ഗോവര്‍ദ്ധനപര്‍വ്വതം ഉയര്‍ത്തുന്ന ചിത്രം! ചിത്രത്തില്‍ ബാബയുടെ കൂടെ കുട്ടികളുമുണ്ട്, കൂടാതെ രണ്ടു പേരും സേവനവും ചെയ്തു കൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തിന് വിരല്‍ കൊടുക്കുന്നത് സേവനമല്ലേ. സഹയോഗിയായതിന്‍റെ ഓര്‍മ്മചിഹ്നവുമുണ്ടായിട്ടുണ്ടെന്നുള്ളത് മനസ്സില്‍ ഉത്സാഹം കൊണ്ടു വരുന്നില്ലേ. വിരല്‍ സഹയോഗത്തിന്‍റെ അടയാളമാണ്. എല്ലാവരും ബാപ്ദാദയുടെ സഹയോഗികളല്ലേ. ജന്മമെടുത്തതു തന്നെ എന്തിനാണ്? സഹയോഗിയാകുന്നതിനാണ്. അതിനാല്‍ സദാ സ്മൃതിയില്‍ വയ്ക്കണം, നമ്മള്‍ ജനനത്താലെ സഹയോഗി ആത്മാക്കളാണ്. ശരീരവും മനസ്സും ധനവും, ആദ്യം അറിയില്ലായിരുന്നു, അതിനാല്‍ ഭക്തിയില്‍ ചിലവഴിച്ചു, ഇനി ബാക്കിയെന്താണോ അവശേഷിച്ചിട്ടുള്ളത് അത് സത്യമായ സേവനത്തില്‍, ബാബയുടെ സഹയോഗിയായി ചിലവഴിക്കുകയാണ്.  99 ശതമാനം നഷ്ടപ്പെടുത്തി, ബാക്കി ഒരു ശതമാനം അവശേഷിച്ചിട്ടുണ്ട്. അഥവാ അതും സഹയോഗത്തില്‍ ചിലവഴിച്ചില്ലെങ്കില്‍ പിന്നെ എവിടെ ചിലവഴിക്കും. നോക്കൂ, എവിടെ സത്യയുഗത്തിലെ രാജാവ്, ഇന്ന് ആരാണ്? ശരീരത്തില്‍ പോലും ശക്തിയെവിടെയുണ്ട്. ഇക്കാലത്തെ ചെറുപ്പക്കാര്‍ വൃദ്ധരാണ്. എത്രമാത്രം വൃദ്ധര്‍ക്ക് ചെയ്യാന്‍ കഴിയും അത്രയും ചെറുപ്പക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. പേരിനു മാത്രമുള്ള ചെറുപ്പമുണ്ട്. ധനവും നഷ്ടപ്പെടുത്തി, ദേവതയില്‍ നിന്ന് കച്ചവടം ചെയ്യുന്ന വൈശ്യരായി മാറി. മനസ്സിന്‍റെ ശക്തിയും എവിടെയുണ്ട്, അലഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാല്‍ മനസ്സിന്‍റെ ശക്തിയും ധനവും ശരീരവും എല്ലാം നശിപ്പിച്ചു, ബാക്കിയെന്തുണ്ട്? എന്നാലും നന്ദി പറയൂ. അവശേഷിച്ച ശരീരവും മനസ്സും ധനവും ഈശ്വരീയകാര്യത്തില്‍ ചിലവഴിക്കുന്നതിലൂടെ 21 ജന്മം 2500 വര്‍ഷത്തെയ്ക്ക് ശേഖരിക്കപ്പെടും. അങ്ങനെയുള്ള സഹയോഗികളായ കുട്ടികള്‍ക്ക് ബാബ സ്നേഹവും നല്‍കുന്നു, സഹയോഗവും നല്‍കുന്നു. സഹയോഗത്തിന്‍റെ ചിത്രം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ശരിക്കും ചെയ്തുകൊണ്ടുമിരിക്കുന്നു, ചിത്രം കണ്ടുകൊണ്ടുമിരിക്കുന്നു. ആരും മരിച്ചതിനു ശേഷം തന്‍റെ ചിത്രം കാണാറില്ല. നിങ്ങള്‍ ജീവിച്ചിരിക്കെ നിങ്ങളുടെ കല്പത്തിനു മുമ്പുള്ള ചിത്രം കാണുന്നു. ആദ്യം തന്‍റെ തന്നെ ചിത്രത്തിന്‍റെ പൂജ ചെയ്തിരുന്നു. അറിയാമായിരുന്നുവെങ്കില്‍ മഹിമ ചെയ്യില്ലായിരുന്നു, ആയി തീരുമായിരുന്നു. അപ്പോള്‍ എല്ലാവരും സഹയോഗികളാണല്ലോ. സദാ ഓരോ കാര്യത്തിലും സഹയോഗം നല്‍കുന്നതിനുള്ള ശുഭസങ്കല്പം വയ്ക്കണം. എപ്പോഴും ഏത് പ്രകാരത്തിലുള്ള അന്തരീക്ഷത്തെയും ശക്തിശാലിയാക്കുന്നതില്‍ സഹയോഗിയായിരിക്കണം. അന്തരീക്ഷത്തെപ്പോലും കീഴ്മേല്‍ മറിയാന്‍ അനുവദിക്കരുത്. സഹയോഗിയാകുന്നതിനു പകരം ഒരിക്കലും കോലാഹലമുണ്ടാക്കുന്നവരാകരുത്. സദാ സഹയോഗിയെന്നാല്‍ സദാ സന്തുഷ്ടം. ഒരു ബാബ രണ്ടാമതൊരാളില്ല, നടന്നു കൊണ്ടിരിക്കൂ, പറന്നു കൊണ്ടിരിക്കൂ. ഏത് സങ്കല്പം വന്നാലും മുകളില്‍ കൊടുത്തിട്ട് സ്വയം നിര്‍സങ്കല്പമായി മാറി പൊയ്ക്കൊണ്ടിരിക്കൂ. അഭിപ്രായം പറയുക, സൂചന നല്‍കുക അത് വേറൊരു കാര്യം, കോലാഹലത്തില്‍ വരികയെന്നത് വേറെ കാര്യം. സദാ ഏകരസമായിരിക്കണം. സങ്കല്പങ്ങള്‍ നല്‍കി, നിര്‍സങ്കല്പമായി. സദാ സ്വഉന്നതിയിലും സേവനത്തിന്‍റെ ഉന്നതിയിലും മുഴുകിയിരിക്കു, കൂടാതെ സര്‍വ്വരെ പ്രതിയും ശുഭഭാവനയും പുലര്‍ത്തൂ. ശുഭഭാവനയിലൂടെ ഏത് സങ്കല്പം വച്ചുവോ അത് പൂര്‍ത്തീകരിക്കപ്പെടും. ശുഭസങ്കല്പങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനുള്ള സാധനമാണ് ഏകരസ അവസ്ഥശുഭചിന്തനം, ശുഭചിന്തക്ഇതിലൂടെ എല്ലാ കാര്യങ്ങളും സമ്പന്നമാകും. നാനാഭാഗത്തേയും അന്തരീക്ഷത്തെ ശക്തിശാലിയാക്കി മാറ്റുക, ഇതാണ് ശക്തിശാലിയായ ശ്രേഷ്ഠ ആത്മാക്കളുടെ കര്‍ത്തവ്യം. ശരി.  

വരദാനം :-  അവ്യക്തപാലനയിലൂടെ ശക്തിശാലിയായി മാറി അവസാനം (ഹമെേ) വന്ന് വേഗം (ളമെേ)പോയി ആദ്യ (ളശൃെേ) നമ്പറിന്‍റെ അധികാരിയായി ഭവിക്കൂ.

 അവ്യക്തപാര്‍ട്ടില്‍ വന്ന ആത്മാക്കള്‍ക്ക് പുരുഷാര്‍ത്ഥത്തില്‍ തീവ്രഗതിയില്‍ പോകാനുള്ള ഭാഗ്യം സഹജമായി ലഭിച്ചിട്ടുണ്ട്. അവ്യക്തപാലന സഹജമായി തന്നെ ശക്തിശാലിയാക്കുന്നതാണ്അതിനാല്‍ ആര് എത്രമാത്രം മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു അത്രയും മുന്നേറാന്‍ സാധിക്കും. സമയം അവസാനം വന്ന് വേഗം പോയി ആദ്യം വരാനുള്ള വരദാനം പ്രാപ്തമാണ്. അതിനാല്‍ വരദാനത്തെ ജീവിതത്തില്‍ ഉപയോഗിക്കൂ, അതായത് സമയത്തിനനുസരിച്ച് വരദാനത്തെ സ്വരൂപത്തില്‍ കൊണ്ടു വരൂ. എന്താണോ ലഭിച്ചിരിക്കുന്നത് അത് ഉപയോഗിച്ചാല്‍ ആദ്യനമ്പറില്‍ വരാനുള്ള അധികാരം പ്രാപ്തമാകും.

സ്ലോഗന്‍ :- സ്വമാനത്തിന്‍റെ സീറ്റില്‍ സെറ്റായിരുന്നാല്‍ സര്‍വ്വരുടെയും മാനം താനേ പ്രപ്തമാകും.

Scroll to Top