സര്‍വ്വ ശ്രേഷ്ഠവും, സഹജവും, സ്പഷ്ടവുമായ മാര്‍ഗ്ഗം

Date : Rev. 30-06-2019 / AV 19-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ വിശേഷിച്ച് സ്നേഹി, സദാ കൂട്ട്കെട്ട് നിറവേറ്റുന്ന തന്‍റെ കൂട്ടുകാരെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. കൂട്ടുകാരന്‍ അര്‍ത്ഥം സദാ കൂടെയിരിക്കുന്നവര്‍. ഓരോ കര്‍മ്മത്തില്‍, സങ്കല്പത്തില്‍ കൂട്ട്കെട്ട് നിറവേറ്റുന്നവര്‍. ഓരോ ചുവടിന്‍മേല്‍ ചുവട് വച്ച് മുന്നോട്ട് പോകുന്നവര്‍. ഒരു ചുവട് പോലും മന്‍മതം, പരമതമനുസരിച്ച് വയ്ക്കാത്തവര്‍. അങ്ങനെയുള്ള സദാ കൂട്ടുകാരോടൊപ്പം കൂട്ട്കെട്ട് നിറവേറ്റുന്നവര്‍, സദാ സഹജമായ മാര്‍ഗ്ഗത്തിന്‍റെ അനുഭവം ചെയ്യുന്നു കാരണം ബാബ അഥവാ ശ്രേഷ്ഠമായ കൂട്ടുകാരന്‍ ഓരോ ചുവട് വയ്ക്കുമ്പോള്‍ മാര്‍ഗ്ഗം സ്പഷ്ടമാക്കി തരുന്നു. നിങ്ങള്‍ സര്‍വ്വരും കേവലം ചുവടിന്‍മേല്‍ ചുവട് വെച്ച് പോകണം. മാര്‍ഗ്ഗം ശരിയാണോ സഹജമാണോ, സ്പഷ്ടമാണോ- എന്ന് പോലും ചിന്തിക്കേണ്ട ആവശ്യമില്ല. ബാബയുടെ ചുവട് ഉള്ളയിടത്ത് അത് ശ്രേഷ്ഠമായ മാര്‍ഗ്ഗം തന്നെയാണ്. കേവലം ചുവട് വെയ്ക്കൂ, ഓരോ ചുവടിലും കോടി മടങ്ങ് നേടൂ. എത്ര സഹജമാണ്. ബാബ കൂട്ടുകാരനായി കൂട്ട്കെട്ട് നിറവേറ്റുന്നതിന് സാകാര മാധ്യമത്തിലൂടെ ഓരോ ചുവടാകുന്ന കര്‍മ്മം ചെയ്ത് കാണിക്കുന്നതിന് സാകാര സൃഷ്ടിയില്‍ അവതരിക്കുന്നു. ഇതും സഹജമായി ചെയ്യുന്നതിന് സാകാരത്തെ മാധ്യമമാക്കി. സാകാരത്തില്‍ അനുകരിക്കുക അഥവാ ചുവടിന്‍മേല്‍ ചുവട് വയ്ക്കുക, ഇത് സഹജമല്ലേ. ശ്രേഷ്ഠമായ കൂട്ടുകാരന്‍ കൂട്ടുകാര്‍ക്ക് അത്രയും സഹജമായ മാര്‍ഗ്ഗം കേള്‍പ്പിച്ചു- കാരണം കൂട്ടുകാരനായ ബാബയ്ക്കറിയാം, ഇവര്‍ വളരെ അലഞ്ഞത് കാരണം ക്ഷീണിച്ചു. നിരാശരാണ്, നിര്‍ബലരാണ്. പ്രയാസമാണെന്ന് മനസ്സിലാക്കി നിരാശരായി എന്നാല്‍ കേവലം ചുവട് വയ്ക്കൂ, ഇത് സഹജത്തിലും വെച്ച് സഹജമായ കാര്യമാണ്. ഈ സഹജമായ മാര്‍ഗ്ഗമാണ് ബാബ കേള്‍പ്പിക്കുന്നത്. കേവലം ചുവട് വയ്ക്കുക എന്നത് നിങ്ങളുടെ കര്‍ത്തവ്യമാണ്, നടത്തിക്കുക, ഉപരിയെത്തിക്കുക, ഓരോ ചുവടിലും ശക്തി നിറയ്ക്കുക, ക്ഷീണത്തെയകറ്റുക ഇതെല്ലാം കൂട്ടുകാരുടെ കര്‍ത്തവ്യമാണ്. ചുവട് മാറ്റരുത്. ചുവട് വയ്ക്കുക എന്നത് പ്രയാസമല്ലല്ലോ. ചുവട് വയ്ക്കുക അര്‍ത്ഥം സങ്കല്പിക്കുക. കൂട്ടുകാര്‍ എന്ത് പറയുന്നുവോ, എങ്ങനെ നടത്തിക്കുന്നുവൊ അതേപോലെ നടക്കും. സ്വന്തം അഭിപ്രായം അനുസരിക്കില്ല. സ്വന്തം അഭിപ്രായം അനുസരിക്കുക അര്‍ത്ഥം നിലവിളിക്കുക. അതിനാല്‍ അങ്ങനെ ചുവട് വയ്ക്കാന്‍ അറിയാമല്ലോ. ഇത് പ്രയാസമാണോ? ഉത്തരവാദിത്വമേറ്റെടുക്കുന്നവന്‍ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടിരിക്കുന്നു, അപ്പോള്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ അറിയില്ലേ? സാകാര മാധ്യമത്തെ മാര്‍ഗ്ഗദര്‍ശനമായി ഉദാഹരണമാക്കിയിട്ടുണ്ട്, പിന്നെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ പ്രയാസം എന്ത് കൊണ്ട്? സഹജമായ മാര്‍ഗ്ഗം സെക്കന്‍റിന്‍റെ മാര്‍ഗ്ഗമാണ്. സാകാര രൂപത്തില്‍ ബ്രഹ്മാബാബ എന്ത് ചെയ്തുവോ അത് തന്നെ ചെയ്യണം. ഫാദറിനെ അനുകരിക്കണം.

ഓരോ സങ്കല്പത്തെയും പരിശോധിക്കൂ. ബാബയുടെ സങ്കല്പം തന്നെയാണോ എന്‍റെ സങ്കല്പം? കോപ്പിയടിക്കാന്‍ പോലും അറിയില്ലേ? ലോകത്തിലുള്ളവര്‍ കോപ്പിയടിക്കുന്നതില്‍ നിന്നും തടയുന്നു. ഇവിടെ കോപ്പിയടിക്കുകയാണ് ചെയ്യേണ്ടത്. അപ്പോള്‍ സഹജമാണോ അതോ പ്രയാസമാണോ? സഹജവും, സരളവും, സ്പഷ്ടവുമായ മാര്‍ഗ്ഗം ലഭിച്ചു അപ്പോള്‍ അനുകരിക്കൂ. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ എന്തിന് പോകുന്നു? മറ്റ് മാര്‍ഗ്ഗം അര്‍ത്ഥം വ്യര്‍ത്ഥ സങ്കല്പങ്ങളാകുന്ന മാര്‍ഗ്ഗം. ശക്തിഹീനമായ സങ്കല്പങ്ങളാകുന്ന മാര്‍ഗ്ഗം. കലിയുഗീ ആകര്‍ഷണങ്ങളുടെ വ്യത്യസ്ഥമായ സങ്കല്പങ്ങളുടെ മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗങ്ങളിലൂടെ സംശങ്ങളുടെ കാട്ടിലകപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടുന്നതിന് എത്രത്തോളം പരിശ്രമിക്കുന്നു, അത്രത്തോളം നാല് ഭാഗത്തും മുള്ളായതിനാല്‍ രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. മുള്ളെന്തായിരിക്കും? എവിടെ, എന്ത് സംഭവിക്കും- ഈ എന്ത് എന്ന മുള്ളേല്‍ക്കുന്നു, ചിലപ്പോള്‍ എങ്ങനെ എന്ന മുള്ളേല്‍ക്കുന്നു. ചിലപ്പോള്‍ സ്വന്തം ശക്തിഹീനമായ സംസ്ക്കാരങ്ങളുടെ മുള്ളേല്‍ക്കുന്നു. നാല് ഭാഗത്തും മുള്ള് തന്നെ ദൃശ്യമാകുന്നു. പിന്നെ നിലവിളിക്കുന്നു- കൂട്ടുകാരാ വന്ന് രക്ഷിക്കൂ എന്ന്. അപ്പോള്‍ കൂട്ടുകാരനും പറയുന്നു ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്നതിന് പകരം മറ്റ് മാര്‍ഗ്ഗത്തിലൂടെ എന്തിന് സഞ്ചരിച്ചു? കൂട്ടുകാരന് കൂട്ട്കെട്ട് നല്കുന്നതിനുള്ള വാഗ്ദാനം സ്വയം നല്‍കിക്കൊണ്ടിരിക്കുകയാണ്, പിന്നെയെന്തിന് കൂട്ടുകാരനെ ഉപേക്ഷിക്കുന്നു? വേറിട്ട് നില്‍ക്കുക അര്‍ത്ഥം ആശ്രയം ഇല്ലാതാകുക. എന്ത് കൊണ്ട് ഒറ്റപ്പെടുന്നു? പരിധിയുള്ള കൂട്ടിന്‍റെ ആകര്‍ഷണം, ഏതെങ്കിലും സംബന്ധത്തിന്‍റെ, ഏതെങ്കിലും സാധനം തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍, ഈ ആകര്‍ഷണത്തിലൂടെ സാധനത്തെയോ വിനാശി സംബന്ധത്തെയോ തന്‍റെ കൂട്ടുകാരനാക്കുന്നു അഥവാ ആശ്രയമാക്കുന്നു, അപ്പോള്‍ അവിനാശി കൂട്ടുകാരില്‍ നിന്നും വേറിടുന്നു, ആശ്രയമില്ലാതാകുന്നു. അരകല്പം ഈ പരിധിയുള്ള ആശ്രയത്തെ ആശ്രയമാണെന്ന് മനസ്സിലാക്കി അനുഭവിച്ചു- ഇത് ആശ്രയമാണോ ചെളിയായോ. കുടുക്കി, വീഴ്ത്തിയോ ലക്ഷ്യത്തിലെത്തിച്ചോ? നന്നായി അനുഭവിച്ചില്ലേ. ഒരു ജന്മത്തിന്‍റെ മാത്രം  അനുഭവിയല്ലല്ലോ. 63 ജന്മങ്ങളുടെ അനുഭവിയല്ലേ. ഇനിയും രണ്ട് ജന്മം വേണോ? ഒരു പ്രാവശ്യം ചതിക്കപ്പെടുന്നവര്‍ പിന്നെ രണ്ടാമത് ചതിക്കപ്പെടില്ല. അടിക്കടി ചതിക്കപ്പെടുകയാണെങ്കില്‍ അവരെ ഭാഗ്യഹീനരെന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ സ്വയം ഭാഗ്യ വിധാതാവായ ബ്രഹ്മാബാബ സര്‍വ്വ ബ്രാഹ്മണരുടെയും ജാതകത്തില്‍ ശ്രേഷ്ഠമായ സമയത്തിന്‍റെ രേഖ വരച്ചിരിക്കുന്നു. ഭാഗ്യ വിദാതാവ് നിങ്ങളുടെ ഭാഗ്യത്തെയുണ്ടാക്കി. ബാബ ഭാഗ്യവിദാതാവായത് കാരണം ഓരോ ബ്രാഹ്മണ കുട്ടിക്കും ഭാഗ്യത്തിന്‍റെ ഖജനാവിന്‍റെ സമ്പത്ത് നല്കി. അതിനാല്‍ ചിന്തിക്കൂ ഭാഗ്യത്തിന്‍റെ ഖജനാവിന്‍റെ അധികാരിയുടെ കുട്ടികള്‍ക്ക് എന്ത് കുറവാണ് ഉള്ളത്.

എന്‍റെ ഭാഗ്യം എന്താണ്- ചിന്തിക്കേണ്ട ആവശ്യം പോലുമില്ല കാരണം ബാബ ഭാഗ്യവിധാതാവായി അപ്പോള്‍ കുട്ടികള്‍ക്ക് ഭാഗ്യത്തിന്‍റെ സമ്പത്തിന്‍റെ എന്ത് കുറവാണുള്ളത്. ഭാഗ്യത്തിന്‍റെ ഖജനാവിന്‍റെ അധികാരിയായില്ലേ. അങ്ങനെയുള്ള ഭാഗ്യവാന്‍മാര്‍ക്ക് ഒരിക്കലും ചതിവില്‍പ്പെടാന്‍ സാധിക്കില്ല അതിനാല്‍ സഹജമായ മാര്‍ഗ്ഗം ചുവടിന്‍മേല്‍ ചുവട് വയ്ക്കൂ. സ്വയം സ്വയത്തെ ആശയക്കുഴപ്പത്തിലാക്കുന്നു, കൂട്ടുകാരന്‍റെ കൈ ഉപേക്ഷിക്കുന്നു. ഞാന്‍ ശ്രേഷ്ഠമായ കൂട്ടുകാരന്‍റെ കൂടെയാണ് എന്ന കാര്യം മാത്രം ഓര്‍മ്മിക്കൂ. പരിശോധിക്കൂ. എങ്കില്‍ സദാ സ്വയത്തില്‍ സംതൃപ്തരായിരിക്കും. മനസ്സിലായോ- സഹജമായ മാര്‍ഗ്ഗം. സഹജമായതിനെ പ്രയാസമാക്കാതിരിക്കൂ. സങ്കല്പത്തില്‍ പോലും ഒരിക്കലും പ്രയാസമായി അനുഭവിക്കരുത്. അങ്ങനെ ദൃഢ സങ്കല്‍പം ചെയ്യാനറിയാമല്ലോ, അവിടെ പോയി പ്രയാസം എന്നു പറയില്ലല്ലോ. ബാപ്ദാദ കാണുന്നുണ്ട് പേര് സഹജയോഗിയെന്നാണ്, എന്നാല്‍ അനുഭവമുണ്ടാകുന്നില്ല. സ്വയം അധികാരിയാണെന്ന് അംഗീകരിക്കുന്നുണ്ട്, പക്ഷെ അധീനമായി തീരുന്നു. ഭാഗ്യവിദാതാവിന്‍റെ മക്കളാണ്, ചിന്തിക്കുന്നത്- എനിക്ക് ഭാഗ്യമുണ്ടാകുമോ ഇല്ലയോ, ഒരു പക്ഷെ ഇതായിരിക്കും എന്‍റെ ഭാഗ്യം….അതിനാല്‍ സ്വയത്തെ മനസ്സിലാക്കൂ, സ്വയത്തെ സദാ കൂട്ടുകാരനാണെന്ന് മനസ്സിലാക്കി മുന്നോട്ടു പോകൂ- ശരി.

അങ്ങനെ സദാ ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്ന, ഫാദറിനെ ഫോളോ ചെയ്യുന്ന, സദാ ഓരോ സങ്കല്പത്തില്‍ സാഥിയുടെ കൂട്ട്ക്കെട്ടിന്‍റെ അനുഭവം ചെയ്യുന്ന, സദാ ഒരേയൊരു സാഥി രണ്ടാമതായി ആരുമില്ല, അങ്ങനെ സ്നേഹം നിറവേറ്റുന്ന,സദാ സഹജയോഗി, ശ്രേഷ്ഠ ഭാഗ്യവാനായ വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

അവ്യക്ത ബാപ്ദാദായുടെ ആത്മീയ സംഭാഷണം- കുമാരിമാരോട്

  1. കുമാരിമാര്‍ അര്‍ത്ഥംഅത്ഭുതംകാണിക്കുന്നവര്‍. സാധാരണകുമാരിമാരല്ല, അലൗകീകകുമാരിമാരാണ്. ഈലോകത്തിലെലൗകീകകുമാരിമാര്‍ എന്താണ്ചെയ്യുന്നത്, നിങ്ങള്‍ അലൗകീകകുമാരിമാര്‍ എന്ത്ചെയ്യുന്നു? രാപകല്‍ വ്യത്യാസമില്ലേ. അവര്‍ ദേഹാഭിമാനത്തില്‍പ്പെട്ട്മറ്റുള്ളവരെയുംദേഹാഭിമാനത്തില്‍ വീഴ്ത്തുന്നു, നിങ്ങള്‍ സദാദേഹീയഭിമാനിയായിസ്വയവുംപറക്കുന്നുമറ്റുള്ളവരെയുംപറത്തുന്നു- അങ്ങനെയുള്ളകുമാരിമാരല്ലേ. ബാബയെലഭിച്ചുവെങ്കില്‍ സര്‍വ്വസംബന്ധവുംസദാഒരേയൊരുബാബയുമായാണ്. നേരത്തെഇത്വാക്കുകളില്‍ മാത്രമായിരുന്നു, ഇപ്പോള്‍ പ്രാക്ടിക്കലിയാണ്. ഭക്തിമാര്‍ഗ്ഗത്തിലും, സര്‍വ്വസംബന്ധംഭഗവാനിലാണെന്ന്മഹിമചെയ്തിരുന്നുഎന്നാലിപ്പോള്‍ പ്രാക്ടിക്കലില്‍ സര്‍വ്വസംബന്ധങ്ങളുടെയുംരസംബാബയിലൂടെലഭിക്കുന്നു. അങ്ങനെഅനുഭവിക്കുന്നവരല്ലേ. സര്‍വ്വരസങ്ങളുംഒരുബാബയിലൂടെലഭിക്കുമ്പോള്‍ മറ്റെങ്ങുംപോകുന്നതിനുള്ളസങ്കല്പംവരില്ല. അങ്ങനെനിശ്ചയമുള്ളവിജയിരത്നങ്ങല്‍ സദാപൂജിക്കപ്പെടുന്നു, മഹിമയുംലഭിക്കുന്നു. അതിനാല്‍ വിജയിആത്മാക്കളാണഅ, സദാസ്മൃതിയുടെതിലകധാരിആത്മാക്കളാണ്എന്നസ്മൃതിയുണ്ടോ? ഇത്രയുംകുമാരിമാര്‍ എന്ത്അത്ഭുതംകാണിക്കും? സദാഓരോകര്‍മ്മത്തിലൂടെബാബയെപ്രത്യക്ഷമാക്കും. ഓരോകര്‍മ്മത്തിലുംബാബകാണപ്പെടണം. ഏതൊരുവാക്ക്ഉച്ഛരിക്കുമ്പോഴും, ആവാക്കില്‍ ബാബകാണപ്പെടണം.ലോകത്തില്‍ വളരെനന്നായിസംസാരിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ ചോദിക്കാറുണ്ട്- ഇവരെപഠിപ്പിക്കുന്നതാരാണ്? അവരുടെനേര്‍ക്ക്ദൃഷ്ടിപോകുന്നു. അതേപോലെനിങ്ങളുടെഓരോകര്‍മ്മത്തിലൂടെബാബയുടെപ്രത്യക്ഷതയുണ്ടാകണം. അങ്ങനെയുള്ളധാരണാമൂര്‍ത്ത്ദിവ്യമൂര്‍ത്ത്കുട്ടികളുടെവിശേഷതയാണിത്. സര്‍വ്വരുംപ്രഭാഷണംചെയ്യുന്നവരായിമാറുന്നുണ്ട്എന്നാല്‍ തന്‍റെകര്‍മ്മത്തിലൂടെപ്രഭാഷണംചെയ്യുന്നവര്‍ കോടിയില്‍ വിരളംപേരാണ്. അതിനാല്‍ അങ്ങനെയുള്ളവിശേഷതകള്‍ കാണിക്കില്ലേ. തന്‍റെചരിത്രത്തിലൂടെബാബയുടെചിത്രംകാണിക്കണം. ശരി.
  1. കുമാരിമാരുടെകൂട്ടമാണ്. സൈന്യംതയ്യാറായികൊണ്ടിരിക്കുന്നു. അവര്‍ ലെഫ്റ്റ്റൈറ്റ്ചെയ്യുന്നു, നിങ്ങള്‍ സദാറൈറ്റാണ്ചെയ്യുന്നത്. ഈസൈന്യംഎത്രയോശ്രേഷ്ഠമാണ്, ശാന്തിയിലൂടെവിജയിയായിതീരുന്നു. ശാന്തിയിലൂടെതന്നെസ്വരാജ്യംപ്രാപ്തമാക്കുന്നു. യാതൊരുചഞ്ചലതയുംകാണിക്കേണ്ടിവരുന്നില്ല.അതിനാല്‍ പക്കാശക്തിസൈന്യത്തിന്‍റെശക്തികളാണ്, സൈന്യംവിട്ട്പോകുന്നവരല്ല. സ്വപ്നത്തില്‍ പോലുംആര്‍ക്കുംകുലുക്കാന്‍ സാധിക്കില്ല. ഒരിക്കലുംആരുടെയുംകൂട്ട്കെട്ടില്‍ വരുന്നവരല്ല. സദാബാബയുടെകൂട്ട്കെട്ടിലിരിക്കുന്നവര്‍ക്ക്മറ്റുള്ളവരുടെകൂട്ട്കെട്ടില്‍ വരാന്‍ സാധിക്കില്ല. അതിനാല്‍ മുഴുവന്‍ ഗ്രൂപ്പുംധൈര്യശാലികളല്ലേ. ധൈര്യശാലികള്‍ എന്താണ്ചെയ്യുന്നത്? മൈതാനത്ത്വരുന്നു. സര്‍വ്വരുംധൈര്യശാലികളാണ്എന്നാല്‍ മൈതാനത്തില്‍ എത്തിയിട്ടില്ല. ധൈര്യശാലികള്‍ മൈതാനത്തില്‍ വരുമ്പോള്‍, അവരുടെധൈര്യത്തിന്വേണ്ടിബാന്‍റ്മേളംവയ്ക്കുന്നു. കുമാരിമാര്‍ സദാശ്രേഷ്ഠഭാഗ്യശാലികളാണ്. കുമാരിമാര്‍ക്ക്സേവനത്തിന്‍റെവളരെഅവസരങ്ങളുണ്ട്, അവസരങ്ങള്‍ ലഭിക്കാനിരിക്കുന്നവരാണ്കാരണംസേവനംവളരെയധികമുണ്ട്, സേവാധാരികള്‍ കുറവുമാണ്. സേവാധാരികള്‍ സേവനത്തിന്ഇറങ്ങുമ്പോള്‍ എത്രസേവനംനടക്കും. ബാബനോക്കുംകുമാരിമാര്‍ എന്ത്അത്ഭുതമാണ്കാണിക്കാന്‍ പോകുന്നത്എന്ന്. സാധാരണകാര്യംസര്‍വ്വരുംചെയ്യുന്നുണ്ട്എന്നാല്‍ നിങ്ങള്‍ വിശേഷകാര്യംചെയ്ത്കാണിക്കൂ. കുമാരിമാര്‍ വീടിന്‍റെഅലങ്കാരമാണ്. ലൗകീകത്തില്‍ കുമാരിമാരെക്കുറിച്ച്എങ്ങനെമനസ്സിലാക്കിയാലുംപാരലൗകീകവീട്ടില്‍ കുമാരിമാര്‍ മഹാനാണ്. കുമാരിമാര്‍ സേവാകേന്ദ്രത്തിന്‍റെപ്രകാശമാണ്. മാതാക്കള്‍ക്കുംവിശേഷലിഫ്റ്റാണ്. ആദ്യംമാതാഗുരു. ബാബമാതാവായഗുരുവിനെയാണ്മുന്നില്‍ വച്ചിരിക്കുന്നത്അതിനാല്‍ ഭാവിയില്‍ മാതാക്കളുടെപേര്മുന്നില്‍ വരുന്നു. ശരി.

ടീച്ചേഴ്സിനോട്- ടീച്ചേഴ്സ് അര്‍ത്ഥം ബാബക്ക് സമാനം. ഏതുപോലെ ബാബ അതേപോലെ നിമിത്തസേവാധാരികളും. ബാബയും നിമിത്തമാണ്, സേവാധാരികളും നിമിത്തമാണ്. നിമിത്തമാണെന്ന് മനസ്സിലാക്കുന്നതിലൂടെ സ്വതവേ ബാബയ്ക്ക് സമാനമാകുന്നതിന്‍റെ സംസ്ക്കാരം പ്രാക്റ്റിക്കലില്‍ ഉണ്ടാകുന്നു. നിമിത്തമാണെന്ന് മനസ്സിലാക്കുന്നില്ലായെങ്കില്‍ ബാബയ്ക്ക് സമാനമാകാന്‍ സാധിക്കില്ല. അതിനാല്‍ ഒന്ന് നിമിത്തം, രണ്ട് സദാ സ്നേഹി നിര്‍മ്മോഹി. ഇത് ബാബയുടെ വിശേഷതയാണ്. സ്നേഹിയുമാകുന്നു, നിര്‍മ്മോഹിയുമായിട്ടിരിക്കുന്നു. നിര്‍മ്മോഹിയായി സ്നേഹിയായി തീരുന്നു. അതിനാല്‍ ബാബയ്ക്ക് സമാനം അര്‍ത്ഥം അതി നിര്‍മ്മോഹിയും അതി പ്രിയപ്പെട്ടവരും. മറ്റുള്ളവരോട് നിര്‍മ്മോഹി, ബാബയ്ക്ക് പ്രിയപ്പെട്ടവരും. ഇതാണ് സമാനത. ഇത് ബാബയുടെ രണ്ട് വിശേഷതകളാണ്. അപ്പോള്‍ ബാബയ്ക്ക് സമാനമായ സേവാധാരികളും ഇങ്ങനെയാണ്. ഈ വിശേഷതയെ സദാ സ്മൃതിയില്‍ വച്ച് സഹജമായി മുന്നേറിക്കൊണ്ടിരിക്കും.പരിശ്രമിക്കേണ്ടി വരില്ല.നിമിത്ത ഭാവമുള്ളയിടത്ത് സഫലതയുണ്ട്. അവിടെ എന്‍റെ എന്ന ബോധം ഉണ്ടാകുന്നില്ല. എന്‍റെ എന്ന ബോധമുള്ളയിടത്ത് സഫലതയുണ്ടാകില്ല. നിമിത്ത ഭാവം സഫലതയുടെ താക്കോലാണ്. പരിധിയുള്ള ലൗകീകമായ എന്‍റെ എന്ന ബോധം ഉപേക്ഷിച്ചുവെങ്കില്‍ പിന്നെ എന്‍റെ എന്നത് എവിടെ നിന്ന് വന്നു. എന്‍റെ എന്നതിന് പകരം ബാബ ബാബ എന്ന് പറയുകയാണെങ്കില്‍ സുരക്ഷിതരായിരിക്കും. എന്‍റെ സെന്‍റര്‍ അല്ല, ബാബയുടെ സെന്‍റര്‍. എന്‍റെ വിദ്യാര്‍ത്ഥികളല്ല, ബാബയുടേതാണ്. എന്‍റെ എന്നത് ഇല്ലാതായി നിന്‍റെ എന്നതായി മാറുന്നു. നിന്‍റെ എന്ന് പറയുക അര്‍ത്ഥം പറക്കുക. അതിനാല്‍ നിമിത്ത ടീച്ചര്‍ അര്‍ത്ഥം പറക്കുന്ന കലയുടെ ഉദാഹരണമായിട്ടുള്ളവര്‍. നിങ്ങള്‍ പറക്കുന്ന കലയുടെ ഉദാഹരണമായി മാറുന്നത് പോലെ മറ്റുള്ളവരും ആയി തീരുന്നു. ആര്‍ക്ക് നമ്മള്‍ നിമിത്തമാകുന്നുവൊ അവരില്‍ ആ വൈബ്രേഷന്‍ സ്വതവേ നിറയുന്നു. അതിനാല്‍ നിമിത്തമായ ടീച്ചര്‍, സേവാധാരികള്‍ സദാ നിര്‍മ്മോഹി, സദാ പ്രിയപ്പെട്ടവരായിരിക്കും. ഏത് പേപ്പര്‍ വന്നാലും അതില്‍ പാസാകുന്നവരാണ്.നിശ്ചയ ബുദ്ധി വിജയികളാണ്.

പാര്‍ട്ടികളോട്

  1. സദാസ്വയത്തെഡബിള്‍ ലൈറ്റ്ഫരിസ്ഥയാണെന്ന്അനുഭവിക്കുന്നുണ്ടോ? ഫരിസ്ഥഅര്‍ത്ഥംഅവരുടെലോകംബാബമാത്രമാണ്. അങ്ങനെയുള്ളഫരിസ്ഥകള്‍ സദാബാബയ്ക്ക്പ്രിയപ്പെട്ടവരായിരിക്കും. ഫരിസ്ഥഅര്‍ത്ഥംദേഹം, ദേഹത്തിന്‍റെസംബന്ധങ്ങളോട്യാതൊരുആകര്‍ഷണവുമില്ല. നിമിത്തമാത്രമായിദേഹത്തിലുംദേഹത്തിന്‍റെസംബന്ധികളിലൂടെകാര്യത്തില്‍ വരുന്നുഎന്നാല്‍ ആകര്‍ഷണമില്ലകാരണംഫരിസ്ഥകള്‍ക്ക്മറ്റാരുമായുംബന്ധങ്ങളുണ്ടായിരിക്കില്ല. ഫരിസ്ഥകളുടെസംബന്ധംഒരുബാബയുമായിട്ടായിരിക്കും. അങ്ങനെയുള്ളഫരിസ്ഥകളല്ലേ. ഇപ്പോളിപ്പോള്‍ ദേഹത്തില്‍ കര്‍മ്മംചെയ്യാന്‍ വേണ്ടിവരുന്നു, ഇപ്പോളിപ്പോള്‍ ദേഹത്തില്‍ നിന്നുംനിര്‍മ്മോഹി. ഫരിസ്ഥകള്‍ സെക്കന്‍റില്‍ ഇവിടെ, സെക്കന്‍റില്‍ അവിടെ, കാരണംപറക്കുന്നവരാണ്. കര്‍മ്മംചെയ്യുന്നതിന്ദേഹത്തെആധാരമാക്കിപിന്നെമുകളിലേക്ക്. അങ്ങനെയുള്ളഅനുഭവംചെയ്യുന്നുണ്ടോ? എവിടെയെങ്കിലുംആകര്‍ഷണമുണ്ടെങ്കില്‍, ബന്ധനമുണ്ടെങ്കില്‍ ബന്ധനമുള്ളവര്‍ക്ക്മുകളിലേക്ക്പറക്കാനാകില്ല. അവര്‍ താഴേക്ക്വരുന്നു. ഫരിസ്ഥഅര്‍ത്ഥംസദാപറക്കുന്നകലയിലുള്ളവര്‍. താഴേക്കുംമുകളിലേക്കുംവരുന്നവരല്ല. സദാഉയര്‍ന്നസ്ഥിതിയിലിരിക്കുന്നവര്‍. ഫരിസ്ഥകളുടെലോകത്തിലിരിക്കുന്നവര്‍. അതിനാല്‍ ഫരിസ്ഥസ്മൃതിസ്വരൂപരാകൂഎങ്കില്‍ സര്‍വ്വബന്ധനങ്ങളുംസമാപ്തം. അങ്ങനെയുള്ളഅഭ്യാസികളല്ലേ. കര്‍മ്മംചെയ്തുപിന്നീട്വേറിടുന്നു. ലിഫ്റ്റില്‍ എന്താണ്ചെയ്യുന്നത്? ഇപ്പോളിപ്പോള്‍ താഴെ, ഇപ്പോളിപ്പോള്‍ മുകളില്‍. താഴെവന്നുകര്‍മ്മംചെയ്തു, പിന്നെസ്വിച്ച്അമര്‍ത്തിമുകളിലേക്ക്. അങ്ങനെയുള്ളഅഭ്യാസി. ശരി. ഓംശാന്തി.
  1. സര്‍വ്വരുംആത്മീയറോസാപുഷ്പങ്ങളല്ലേ. മുല്ലയാണോഅതോറോസയാണോ? സര്‍വ്വപുഷ്പങ്ങളില്‍ വച്ച്ഏറ്റവുംശ്രേഷ്ഠംറോസാപുഷ്പമാണ്അതേപോലെആത്മീയറോസാപുഷ്പംഅര്‍ത്ഥംശ്രേഷ്ഠമായആത്മാക്കള്‍. ആത്മീയറോസ്സദാആത്മീയതയിലിരിക്കുന്നവര്‍, സദാആത്മീയലഹരിയിലിരിക്കുന്നവരാണ്. സദാആത്മീയസേവനത്തിലിരിക്കുന്നവര്‍- അങ്ങനെയുള്ളആത്മീയറോസാപുഷ്പമാണ്. ഇന്നത്തെസമയത്തിനനുസരിച്ച്ആത്മീയതയുടെആവശ്യമാണുള്ളത്. ആത്മീയതയില്ലാത്തതിനാലാണ്ഈസര്‍വ്വവഴക്കുംകലഹങ്ങളുംനടക്കുന്നത്. അതിനാല്‍ ആത്മീയറോസാപുഷ്പമായിആത്മീയതയുടെസുഗന്ധംവ്യാപിപ്പിക്കുന്നവരാണ്. ഇത്തന്നെയാണ്ബ്രാഹ്മണജീവിതത്തിന്‍റെകര്‍ത്തവ്യം. സദാഇതേകര്‍ത്തവ്യത്തില്‍ തന്നെബിസിയായിരിക്കൂ.

വരദാനം- ബ്രഹ്മാബാബയ്ക്ക് സമാനം ജീവന്‍മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്ന കര്‍മ്മത്തിന്‍റെ ബന്ധനങ്ങളില്‍ നിന്നും മുക്തരായി ഭവിക്കട്ടെ.

ബ്രഹ്മാബാബ കര്‍മ്മം ചെയ്യുമ്പോഴും കര്‍മ്മത്തിന്‍റെ ബന്ധനങ്ങളില്‍ കുടുങ്ങിയില്ല. സംബന്ധങ്ങളെ നിറവേറ്റി കൊണ്ടും സംബന്ധങ്ങളുടെ ബന്ധനങ്ങളില്‍ ബന്ധിക്കപ്പെട്ടില്ല. ധനത്തിന്‍റെയും സാധനങ്ങളുടെയും ബന്ധനത്തില്‍ നിന്ന് പോലും മുക്തമായിരുന്നു, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടും ജീവന്‍മുക്ത സ്ഥിതിയുടെ അനുഭവം ചെയ്തു. അതേപോലെ ഫാദറിനെ ഫോളോ ചെയ്യൂ. പഴയ കര്‍മ്മ കണക്കിന്‍റെ ബന്ധനങ്ങളില്‍ കുടുങ്ങരുത്. സംസ്ക്കാരം, സ്വഭാവം, പ്രഭാവം, സമര്‍ദ്ദത്തിന്‍റെ ബന്ധനത്തിലും വരരുത് എങ്കില്‍ പറയാം കര്‍മ്മ ബന്ധന മുക്തം, ജീവന്‍ മുക്തം.

സ്ലോഗന്‍- തന്‍റെ ആത്മീയ വൃത്തിയിലൂടെ കുടുംബത്തിലെ സര്‍വ്വ പരിതസ്ഥിതികളെയും പരിവര്‍ത്തനപ്പെടുത്തൂ.

Scroll to Top