ബാപ്ദാദ അച്ഛന്‍റെയും കുട്ടികളുടെയും മേള കണ്ട് സന്തോഷിക്കുകയാണ്. ദ്വാപരം മുതല്‍ ഏതെല്ലാം മേളകള്‍ വിശേഷ രൂപത്തില്‍ നടന്നിട്ടുണ്ടോ അതെല്ലാം ഏതെങ്കിലുമേതെങ്കിലും നദിയുടെ തീരത്തായിരുന്നു, അല്ലെങ്കില്‍ ഏതെങ്കിലും ദേവിയുടെയോ ദേവന്‍റെയോ മൂര്‍ത്തിക്കു സമക്ഷമായിരുന്നു. ഒരു ശിവരാത്രി മാത്രമാണ് ബാബയുടെ ഓര്‍മ്മയില്‍ ആഘോഷിക്കുന്നത്. പക്ഷെ പരിചയമില്ല. ദ്വാപരത്തിലെ മേളകള്‍ ഭക്തരും ദേവിമാരും ദേവന്മാരുമായിട്ടുള്ളതാണ്. എന്നാല്‍ ഈ മേള മഹാനദിയുടെയും സാഗരത്തിന്‍റെയും തീരത്ത് ബാബയും കുട്ടികളുമായിട്ടുള്ളതാണ്. ഇങ്ങനെയൊരു മേള കല്പത്തില്‍ മറ്റൊരിക്കലുമുണ്ടാവില്ല. മധുബനില്‍ ഡബിള്‍ മേളയാണ് കാണുന്നത്. ഒന്ന് ബാബയും ദാദയും അതായത് സാഗരവും മഹാനദിയും തമ്മിലുള്ള മേള കാണുന്നു. അതിനൊടൊപ്പം കുട്ടികളും ബാപ്ദാദയും തമ്മിലുള്ള മേള കാണുന്നു. അപ്പോള്‍ മേള ആഘോഷിച്ചില്ലേ. ഈ മേള വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ഒരുവശത്ത് വൃദ്ധി പ്രാപ്തമാക്കുന്നതിനു വേണ്ടി സേവനം ചെയ്യുന്നുണ്ട്. അപ്പോള്‍ വൃദ്ധി പ്രാപ്തമാക്കുകയും വേണം, മേള ആഘോഷിക്കുകയും വേണം.
ബാപ്ദാദ പരസ്പരം ആത്മീയ സംഭാഷണം നടത്തുകയായിരുന്നു. ബ്രഹ്മാവ് പറഞ്ഞു, യജ്ഞ സമാപ്തി വരെ ബ്രാഹ്മണരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കണം. പക്ഷെ സാകാര സൃഷ്ടിയില്‍ സാകാര രൂപത്തില്‍ മിലനം ആഘോഷിക്കുന്നതിനുള്ള വിധി, വൃദ്ധിക്കൊപ്പം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കും. വായ്പയെടുത്ത വസ്തുവും സ്വന്തം വസ്തുവും തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമാണ്ടായിരിക്കും. സ്വന്തം വസ്തുവാണെങ്കില്‍ ആഗ്രഹിക്കുന്നതു പോലെ ഉപയോഗിക്കുവാന്‍ സാധിക്കും. വായ്പയെടുത്ത സാകാര ശരീരമാണെങ്കിലോ അന്തിമജന്മത്തിലെ ശരീരമാണ്. വായ്പയെടുത്ത പഴയ സാധനം പ്രവര്‍ത്തിപ്പിക്കുവാനുള്ള വിധി കൂടി നോക്കേണ്ടി വരും. ശിവബാബ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, മൂന്നു സംബന്ധങ്ങളിലൂടെ മൂന്നു രീതിയില്‍ വിധി വൃദ്ധിക്കനുസരിച്ച് പരിവര്‍ത്തനപ്പെടും. അതെന്തായിരിക്കും?
അച്ഛന്‍റെ രൂപത്തില്‍ വിശേഷ അധികാരമാണ് മിലനത്തിന്‍റെ വിശേഷ ടോളി, ശിക്ഷകന്‍റെ രൂപത്തില്‍ മുരളി, സത്ഗുരുവിന്‍റെ രൂപത്തില്‍ ദൃഷ്ടികൊണ്ട് കടാക്ഷിക്കും, അതാണ് അവ്യക്ത മിലനത്തിന്‍റെ ആത്മീയ സ്നേഹ ദൃഷ്ടി. ഈ വിധിക്കനുസരിച്ച് വൃദ്ധി പ്രാപ്തമാക്കുന്ന കുട്ടികളുടെ സ്വാഗതവും മിലന മേളകളും നടന്നുകൊണ്ടിരിക്കും. എന്തെങ്കിലും വരദാനം ലഭിക്കണമെന്ന് എല്ലാവര്‍ക്കും സങ്കല്പമുണ്ടായിരിക്കും. ബാപ്ദാദ പറഞ്ഞു, വരദാതാവിന്‍റെ കുട്ടികളാണെന്നിരിക്കെ സകല വരദാനങ്ങളും നിങ്ങളുടെ ജന്മസിദ്ധഅധികാരമാണ്. ഇപ്പോഴത്തെ കാര്യം പോട്ടെ ജനിച്ചപ്പോള്‍ തന്നെ വരദാതാവ് വരദാനം തന്നു. വിധാതാവ് അവിനാശിയായ ഭാഗ്യരേഖ ജാതകത്തില്‍ ഉള്‍പ്പെടുത്തി. ലൗകികത്തിലാണെങ്കിലും പേരിടും മുന്‍പ് ജാതകം എഴുതിക്കാറുണ്ട്. ഇവിടെ ഭാഗ്യവിധാതാവായ ബാബ, വരദാതാവായ ബാബ ബ്രഹ്മാവാകുന്ന അമ്മയോടൊത്ത് ബ്രഹ്മാകുമാര്‍ അഥവാ ബ്രഹ്മാകുമാരി എന്നു നാമകരണം ചെയ്യും മുന്‍പു തന്നെ സര്‍വ്വ വരദാനങ്ങളും തന്ന് അവിനാശിയായ ഭാഗ്യരേഖ സ്വയം വരച്ചു, ജാതകം തയ്യാറാക്കി. അപ്പോള്‍ സദാകാലത്തെ വരദാനിയായി കഴിഞ്ഞു. സ്മൃതിസ്വരൂപരായ കുട്ടികള്‍ക്ക് സദാ സര്‍വ്വ വരദാനങ്ങളും പ്രാപ്തമാണ്. പ്രാപ്തി സ്വരൂപരായ കുട്ടികളാണ്. പ്രാപ്തമാക്കേണ്ടതായ അപ്രാപ്തികള്‍ എന്തെങ്കിലുമുണ്ടോ? ഇപ്രകാരമുള്ള ആത്മീയ സംഭാഷണം ബാപ്ദാദക്കിടയില്‍ നടന്നു. ഈ ഹാള്‍ പണിതിരിക്കുന്നത് തന്നെ എന്തിനാണ്. മൂവായിരം, നാലായിരം ബ്രാഹ്മണര്‍ വരണം. മേള വര്‍ദ്ധിച്ചുകൊണ്ടിരിക്കണം. നന്നായി വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കൂ. മുരളിയും കാര്യങ്ങളും വേണ്ടേ. ങ്ഹാ, ദൃഷ്ടി പതിയണം, ഇതെല്ലാം പൂര്‍ത്തീകരിക്കപ്പെടും.
ആബു വരെ ക്യൂ ഉണ്ടാവണം. അത്രയും എണ്ണം വര്‍ദ്ധിപ്പിക്കണ്ടേ. അതോ കുറച്ചു പേര്‍ മതി, അതാണ് നല്ലതെന്നു തോന്നുന്നുണ്ടോ? സേവാധാരി സദാ സ്വയം ത്യാഗം ചെയ്ത് മറ്റുള്ളവരുടെ സേവനം ചെയ്യുന്നതില്‍ സന്തോഷിക്കുന്നു. മാതാക്കള്‍ സേവനത്തിന്‍റെ അനുഭവികളാണ്. തന്‍റെ ഉറക്കത്തെ ത്യാഗം ചെയ്ത് കുട്ടികളെ മടിയില്‍ കിടത്തി ആട്ടികൊണ്ടിരിക്കും. നിങ്ങളിലൂടെ വൃദ്ധി പ്രാപ്തമാക്കുന്നവര്‍ക്കും ഒരു പങ്ക് കൊടുക്കണം അല്ലേ. ശരി.
ആത്മീയ സ്നേഹികളായ കുട്ടിള്‍ക്ക്, ആത്മീയ മിലനത്തിന്‍റെ അനുഭവം ചെയ്യുന്നവര്‍ക്ക്, ജനിച്ചപ്പോഴെ സര്‍വ്വ വരദാനങ്ങളാല്‍ സമ്പന്നരായ അനശ്വര ശ്രേഷ്ഠ ഭാഗ്യവാന്മാര്‍ക്ക്, മഹാത്യാഗികള്‍ക്ക്, ത്യാഗത്തിലൂടെ ഭാഗ്യം നേടുന്ന കോടാനുകോടി ഭാഗ്യശാലികളായ കുട്ടികള്‍ക്ക്, സ്നേഹത്തിന് വേഴാമ്പലായ നാലു ഭാഗത്തുമുള്ള കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്ക്കാരവും.
10-12-17 അവ്യക്ത ബാപ്ദാദ ഓംശാന്തി 07-04-83 മധുബന്‍
മാതാക്കളെ പ്രതി അവ്യക്ത ബാപ്ദാദയുടെ മഹാവാക്യങ്ങള്‍
ഇന്ന് വിശേഷിച്ച് നിമിത്തമായിട്ടുള്ള ഡബിള്‍ സേവാധാരികളായ, ബാപ്ദാദയുടെ സ്നേഹികളായ മാതാക്കളെ പ്രതി വിശേഷിച്ച് രണ്ടു വാക്കുകള്‍ കേള്‍പ്പിക്കുകയാണ്. ബാപ്ദാദയുടെ ശിക്ഷണങ്ങളുടെ ഈ സമ്മാനം സദാ കൂടെ വയ്ക്കണം.
ഒന്ന് സദാ ലൗകികത്തില്‍ അലൗകിക സ്മൃതി, സദാ സേവാധാരിയാണെന്ന സ്മൃതി, സദാ ട്രസ്റ്റിയാണെന്ന സ്മൃതി ഉണ്ടായിരിക്കണം. എല്ലാവരെ പ്രതിയും ആത്മീക ഭാവവും, ശുഭ മംഗളഭാവനയും, ശ്രേഷ്ഠമാക്കി തീര്‍ക്കുന്നതിനുള്ള ശുഭഭാവനയുണ്ടായിരിക്കണം. അന്യ ആത്മാക്കളെ സേവനത്തിന്‍റെ ഭാവനയോടുകൂടി കാണുന്നതു പോലെ, സംസാരിക്കുന്നതു പോലെ, നിമിത്തമായിട്ടുള്ള ലൗകിക പരിവാരത്തിലെ ആത്മാക്കളെയും അപ്രകാരം നടത്തികൊണ്ടിരിക്കണം. എന്‍റെ കുട്ടി, എന്‍റെ ഭര്‍ത്താവ്, ഇവരുടെ മംഗളമുണ്ടാകണം– പരിധികളിലേക്ക് വരരുത്. എല്ലാവരുടെയും മംഗളമുണ്ടാകണം, അഥവാ څഎന്‍റെچയുണ്ടെങ്കില്‍ ആത്മീക ദൃഷ്ടിയോ മംഗള ദൃഷ്ടിയോ കൊടുക്കുക സാധിക്കില്ല. എന്‍റെ കുട്ടി പരിവര്‍ത്തനപ്പെടണം, എന്‍റെ ഭര്‍ത്താവ് കൂടെ നില്‍ക്കണം, വീട്ടുകാര്‍ കൂടെ നില്‍ക്കുന്നവരാകണം തുടങ്ങിയവയാണ് ഭൂരിഭാഗം പേരും ബാപ്ദാദക്കു മുന്നില്‍ വയ്ക്കുന്ന ആശ. എന്നാല്‍ ഈ ആത്മാക്കളെ മാത്രം സ്വന്തമെന്നു വിചാരിച്ച് ഇങ്ങനെയൊരു ആശ വയ്ക്കുന്നതെന്തിനാണ്? ഈ പരിധിയുള്ള മതില്‍ കാരണം നിങ്ങളുടെ ശുഭഭാവന, മംഗളത്തിനു വേണ്ടിയുള്ള ശുഭ ഇച്ഛ ആ ആത്മാക്കളിലേക്ക് എത്തുന്നില്ല, അതുകൊണ്ട് സങ്കല്പം നല്ലതാണ്, പക്ഷെ മാര്‍ഗം യഥാര്‍ത്ഥമല്ലാത്തതു കാരണം റിസള്‍ട്ട് എങ്ങനെയുണ്ടാകും. പിന്നെ പരാതി പറഞ്ഞുകൊണ്ടിരിക്കും. പരിധിയില്ലാത്ത ആത്മീക ദൃഷ്ടിയിലൂടെ, ഭായി–ഭായി സംബന്ധത്തിന്‍റെ വൃത്തിയിലൂടെ ഏതൊരു ആത്മാവിനെ പ്രതിയും ശുഭ ഭാവന പുലര്‍ത്തിയാല്‍ ഫലം തീര്‍ച്ചയായും പ്രാപ്തമാകും. അതുകൊണ്ട് പുരുഷാര്‍ത്ഥത്തില്‍ തളരരുത്. വളരെയധികം പരിശ്രമിച്ചു, ഇവര്‍ ഒരിക്കലും പരിവര്‍ത്തനപ്പെടുവാന്‍ പോകുന്നില്ല – ഇങ്ങനെ നിരാശരാവാതിരിക്കൂ. നിശ്ചയ ബുദ്ധിയായിരിക്കൂ, څഎന്‍റെچയെന്ന സംബന്ധത്തില്‍ നിന്നും വേറിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കൂ. ചില ആത്മാക്കള്‍ക്ക് ഈശ്വരീയ സമ്പത്ത് നേടണമെങ്കില്‍ കുറച്ചു സമയത്തെ കൂടി ഭക്തിയുടെ കണക്ക് തീര്‍ക്കേണ്ടതായിട്ടുണ്ടായിരിക്കും. അതുകൊണ്ട് ധൈര്യമായിരിക്കൂ, സാക്ഷി സ്ഥിതിയില്‍ സ്ഥിതി ചെയ്യൂ, നിരാശപ്പെടാതിരിക്കൂ. ശാന്തിയുടെയും ശക്തിയുടെയും സഹയോഗം ആത്മാക്കള്‍ക്ക് കൊടുത്തുകൊണ്ടിരിക്കൂ. അങ്ങനെയുള്ള സ്ഥിതിയില്‍ സ്ഥിതി ചെയ്ത് ലൗകികത്തിലും അലൗകിക ഭാവന പുലര്‍ത്തണം. ഡബിള്‍ സേവാധാരികളായ, ട്രസ്റ്റികളായ കുട്ടികള്‍ക്ക് വളരെ വലിയ മഹത്വമാണുള്ളത്. സ്വന്തം മഹത്വം തിരിച്ചറിയൂ. അപ്പോള്‍ ഏതു രണ്ടു വാക്കുകള്‍ ഓര്‍മ്മ വയ്ക്കും? څനഷ്ടോമോഹچ, څപരിധിയില്ലാത്ത സ്മൃതി സ്വരൂപംچ. പിന്നെ രണ്ടാമത്തേത്– ڇബാബയുടേതാണ്, ബാബ സദാ കൂടെയുണ്ട്. ബാബയോടൊപ്പം സര്‍വ്വ സംബന്ധങ്ങളും നിറവേറ്റണംڈ. ഇത്രയും ഓര്‍മ്മിക്കുവാന്‍ സാധിക്കുമല്ലോ. മതി, ഈ രണ്ടു വാക്കുകള്‍ ഓര്‍ത്താല്‍ മതി. ബാപ്ദാദ ഓരോ ശക്തികളോടും ഓരോ പാണ്ഡവരോടും വ്യക്തിപരമായി സംസാരിക്കുകയാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം. എന്നോട് വ്യക്തിപരമായി എന്താണ് പറയുന്നതെന്ന് ഓരോരുത്തരും ചിന്തിക്കുന്നില്ലേ. സഭയിലിരുന്നുകൊണ്ടും ബാപ്ദാദ എല്ലാ ഗൃഹസ്ഥരോടും വിശേഷമായി വ്യക്തിപരമായി സംസാരിക്കുകയാണ്. പൊതുസ്ഥല (ുൗയഹശര) ത്തിരുന്നുകൊണ്ട് വ്യക്തിപരമായി (ുൃശ്മലേ) സംസാരിക്കുകയാണ്. മനസ്സിലായോ? ഓരോ കുട്ടിക്കും ഒരാളെക്കാള്‍ മറ്റേയാള്‍ക്ക് കൂടുതല്‍ സ്നേഹം നല്‍കുകയാണ്. അതുകൊണ്ടല്ലേ വരുന്നത്. സ്നേഹം കിട്ടുമ്പോള്‍, സമ്മാനം കിട്ടുമ്പോള്‍ ഉന്മേഷമുള്ളവരാകുന്നു അല്ലേ. സ്നേഹത്തിന്‍റെ സാഗരം ഓരോ സ്നേഹി ആത്മാവിനും സ്നേഹത്തിന്‍റെ ഖജനാവു നല്‍കുകയാണ്, അത് ഒരിക്കലും തീരുകയില്ല. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ. കൂടിക്കാഴ്ച, സംസാരം, പിന്നെ എടുക്കല്‍. ഇതല്ലേ ആഗ്രഹിക്കുന്നത്. ശരി.
ഇപ്രകാരം സദാ പരിധിയുള്ള സംബന്ധങ്ങളില്‍ നിന്നും വേറിട്ടിരിക്കുന്ന, സദാ പ്രഭു സ്നേഹത്തിനു പാത്രമായിരിക്കുന്ന, څനഷ്ടോമോഹچയായിരിക്കുന്ന, വിശ്വമംഗളത്തിന്‍റെ സ്മൃതി സ്വരൂപര്‍ക്ക്, സദാ നിശ്ചയ ബുദ്ധികളായ വിജയികള്‍ക്ക്, ചാഞ്ചാട്ടങ്ങളില്‍ നിന്നും ഉപരിയായി അചഞ്ചലരായിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
പാര്‍ട്ടികളോടൊപ്പം
1) സദാ സ്വയത്തെ ബാബയുടെ കൂട്ടുകാരനെന്നു അനുഭവം ചെയ്യുന്നുണ്ടോ? ആര്‍ക്കാണോ സര്‍വ്വശക്തിമാന്‍ കൂട്ടുകാരനായിട്ടുള്ളത് അയാളുടെയടുത്ത് സദാ സര്‍വ്വ പ്രാപ്തികള്‍ ഉണ്ടായിരിക്കും. അവരുടെ മുന്നില്‍ ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള മായ വരില്ല. മായക്ക് വിട കൊടുത്തോ? ഇടയ്ക്ക് മായക്ക് വിരുന്നൊന്നും ഒരുക്കാറില്ലല്ലോ? മായക്ക് വിട കൊടുത്തവര്‍ക്ക് ഓരോ ചുവടിലും ബാബ ആശംസകള്‍ നല്‍കുകയാണ്. ഇപ്പോഴും വിട കൊടുത്തിട്ടില്ലെങ്കില്‍ അടിക്കടി നിലവിളിക്കേണ്ടി വരും – എന്തു ചെയ്യും, എങ്ങനെ ചെയ്യും. അതുകൊണ്ട് സദാ വിട കൊടുക്കുന്നവരും ആശംസകള്‍ നേടുന്നവരുമാകൂ. അങ്ങനെയുള്ള ഭാഗ്യശാലികളാണ്. ഓരോ ചുവടിലും ബാബ കൂടെയുണ്ടെങ്കില്‍ ആശംസകളും കൂടെയുണ്ട്. സദാ ഈ സ്മൃതിയിലിരിക്കൂ, സ്വയം ഭഗവാന്‍ ഞങ്ങള്‍ ആത്മാക്കള്‍ക്ക് ആശംസകള്‍ നല്‍കുകയാണ്. ചിന്തിക്കുക പോലും ചെയ്യാതിരുന്ന കാര്യം നേടി കഴിഞ്ഞു. ബാബയെ നേടി എല്ലാം നേടി. സര്‍വ്വ പ്രാപ്തി സ്വരൂപരായി കഴിഞ്ഞു. സദാ ഈ ഭാഗ്യത്തെ ഓര്‍മ്മിച്ചുകൊണ്ടിരിക്കൂ.
2) സദാ ഒരു ബാബയുടെ സ്നേഹത്തില്‍ ലയിച്ചിരിക്കുകയാണോ? സാഗരത്തില്‍ ലയിച്ചു ചേരുന്നതുപോലെ ബാബയുടെ സ്നേഹത്തില്‍ സദാ ലയിച്ചിരിക്കൂ. സദാ സ്നേഹത്തില്‍ ലയിച്ചിരിക്കുന്നവര്‍ക്ക് ലോകത്തിലെ ഒരു കാര്യങ്ങളുടെയും ചിന്ത ഉണ്ടായിരിക്കില്ല. സ്നേഹത്തില്‍ ലയിച്ചിരിക്കുന്നതു കാരണം സഹജമായി എല്ലാ കാര്യങ്ങള്‍ക്കും ഉപരിയായിരിക്കും. പരിശ്രമിക്കേണ്ടി വരില്ല. ഇവര്‍ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണെന്ന് ഭക്തരെക്കുറിച്ചാണ് പറയുന്നത്, എന്നാല്‍ കുട്ടികള്‍ സദാ പ്രേമത്തില്‍ ലയിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഈ ലോകത്തിന്‍റെ സ്മൃതിയില്ല. എന്‍റെ വീട്, എന്‍റെ കുട്ടി, ഇത് എന്‍റെ വസ്തുവാണ്, ഈ څഎന്‍റെچ څഎന്‍റെچയെല്ലാം സമാപ്തമായി. ഒരു ബാബ മാത്രം څഎന്‍റെچ, ബാക്കി എല്ലാ څഎന്‍റെچയും സമാപ്തമായി. څഎന്‍റെچ അഴുക്ക് പിടിപ്പിക്കുന്നു, څഎന്‍റെ ബാബچ അഴുക്കിനെ സമാപ്തമാക്കുന്നു.
3) ബാബക്ക് ഓരോ കുട്ടിയും അതിപ്രിയമാണ്. എല്ലാവരും ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാണ്. ദരിദ്രരായിരിക്കാം, സമ്പന്നരായിരിക്കാം, പഠിപ്പും വിവരവും ഉള്ളവരായിരിക്കാം, അതില്ലാത്തവരായിരിക്കാം, എല്ലാവരും ഒരാള്‍ മറ്റേയാളെക്കാള്‍ അധികം പ്രിയമാണ്. ബാബക്ക് എല്ലാവരും വിശേഷ ആത്മാക്കളാണ്. എന്തു വിശേഷതയാണ് എല്ലാവരിലുമുള്ളത്? ബാബയെ തിരിച്ചറിഞ്ഞു എന്നുള്ളതാണ് വിശേഷത. വലിയ വലിയ ഋഷികള്‍ക്കും മുനിമാര്‍ക്കും സാധിച്ചില്ല, നിങ്ങള്‍ക്ക് സാധിച്ചു, നിങ്ങള്‍ നേടിയെടുത്തു. ആ പാവങ്ങള്‍ നേതി, നേതി എന്നു പറഞ്ഞു പോയി. നിങ്ങള്‍ എല്ലാം നേടിയെടുത്തു. ബാപ്ദാദ അങ്ങനെയുള്ള വിശേഷ ആത്മാക്കള്‍ക്ക് ദിവസവും സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. ദിവസവും മിലനം ആഘോഷിക്കുന്നു. അമൃതവേളയുടെ സമയം പ്രത്യേകിച്ച് കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. ഭക്തരുടെ നിര പുറകെ, കുട്ടികള്‍ ആദ്യം. വിശേഷ ആത്മാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന സമയവും വിശേഷപ്പെട്ടതായിരിക്കും. സദാ സ്വയത്തെ അങ്ങനെയുള്ള വിശേഷാത്മാവെന്നു മനസ്സിലാക്കൂ, സദാ സന്തോഷത്തില്‍ പറന്നുകൊണ്ടിരിക്കൂ.
4) ബ്രാഹ്മണ കുട്ടികള്‍ക്ക് അവരുടെ അസുഖത്തിനുള്ള ചികിത്സ സ്വയം ചെയ്യാം. സന്തോഷമാകുന്ന ടോണിക്ക് സെക്കന്‍റുകൊണ്ട് പ്രഭാവമുണ്ടാക്കുന്ന മരുന്നാണ്. അവര്‍ ശക്തിശാലിയായ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ മാറ്റമുണ്ടാകുന്നു. അതുപോലെ ബ്രാഹ്മണര്‍ സ്വയം സ്വയത്തിനു സന്തോഷത്തിന്‍റെ ഗുളിക നല്‍കണം, അല്ലെങ്കില്‍ സന്തോഷത്തിന്‍റെ ഇഞ്ചക്ഷന്‍ എടുക്കണം. ഇതിന്‍റെ സ്റ്റോക്ക് എല്ലാവരുടെയും അടുത്തുണ്ടല്ലോ. അറിവിന്‍റെ ആധാരത്തില്‍ ശരീരത്തെ നടത്തണം. അറിവിന്‍റെ വെളിച്ചവും ശക്തിയും വളരെയധികം സഹായിക്കും. അസുഖം വരികയാണെങ്കില്‍ അത് ബുദ്ധിക്കു വിശ്രമം നല്‍കുന്നതിനു വേണ്ടിയുള്ള സാധനമാണ്. ആ സമയത്ത് സൂക്ഷ്മവതനത്തിലേക്ക് അവ്യക്ത ബാപ്ദാദയോടൊപ്പം രണ്ടു ദിവസത്തെ ക്ഷണം സ്വീകരിച്ച് അഷ്ട ലീല കളിക്കുവാന്‍ എത്തിച്ചേരൂ, പിന്നെ ഒരു ഡോക്ടറെയും കാണേണ്ട ആവശ്യം വരില്ല. ആരംഭകാലത്ത് സന്ദേശികള്‍ പോയാല്‍ രണ്ടു ദിവസം വതനത്തില്‍ തങ്ങുമായിരുന്നു, അതുപോലെ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളും വതനത്തിലേക്കു പോരൂ. ബാപ്ദാദ വതനത്തില്‍ കറങ്ങുവാന്‍ കൊണ്ടു പോകാം, ഭക്തരുടെയടുത്ത് കൊണ്ടു പോകാം. ലണ്ടനിലും അമേരിക്കയിലും കൊണ്ടു പോകാം. വിശ്വം മുഴുവനും കറക്കി കൊണ്ടു വരാം. അസുഖം വരുമ്പോള്‍ വിചാരിച്ചോളണം വന്നിരിക്കുന്നത് അസുഖമല്ല, വതനത്തില്‍ നിന്നുമുള്ള ക്ഷണമാണ്.
ചോദ്യം ഃ – സഹജ യോഗി ജീവിതത്തിന്‍റെ വിശേഷത എന്താണ്?
ഉത്തരം ഃ – യോഗി ജീവിതമെന്നാല്‍ സദാ സുഖമയ ജീവിതം. സഹജയോഗികള്‍ സദാ സുഖത്തിന്‍റെ ഊഞ്ഞാലില്‍ ആടുന്നവരായിരിക്കും. സുഖദാതാവായ ബാബ തന്നെ സ്വന്തമായപ്പോള്‍ സുഖം തന്നെ സുഖമല്ലേ. അതിനാല്‍ സുഖത്തിന്‍റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കൂ. സുഖദാതാവായ ബാബയെ ലഭിച്ചു, സുഖത്തിന്‍റെ ജിവിതമായി, സുഖത്തിന്‍റെ ലോകം ലഭിച്ചു, ഇതാണ് യോഗീജീവിതത്തിന്‍റെ വിശേഷത, അതില്‍ ദുഃഖത്തിന്‍റെ പേരോ അടയാളമോ ഉണ്ടാകില്ല.
ചോദ്യം ഃ – വൃദ്ധരും പഠിക്കാത്തവരും എന്തിന്‍റെ ആധാരത്തില്‍ സേവനം ചെയ്യണം?
ഉത്തരം ഃ – തന്‍റെ അനുഭവത്തിന്‍റെ ആധാരത്തില്‍. അനുഭവത്തിന്‍റെ കഥ എല്ലാവരെയും കേള്‍പ്പിക്കൂ. വീട്ടില്‍ അച്ഛാമ്മയും അമ്മൂമ്മയുമൊക്കെ കഥ കേള്‍പ്പിക്കാറില്ലേ, അപ്രകാരം നിങ്ങളും അനുഭവത്തിന്‍റെ കഥ കേള്‍പ്പിക്കൂ, എന്താണ് കിട്ടിയത്, എന്താണ് നേടിയത്… അത് കേള്‍പ്പിക്കണം. ഇതാണ് ഏറ്റവും വലിയ സേവനം, ഇതാര്‍ക്കും ചെയ്യാന്‍ സാധിക്കും. ഓര്‍മ്മയിലും സേവനത്തിലും തന്നെ സദാ തല്‍പ്പരരായിരിക്കൂ, ഇതാണ് ബാബക്കു സമാനമായ കര്‍ത്തവ്യം.
വരദാനം ഃ ബ്രാഹ്മണജന്മത്തിന്‍റെ വിശേഷതയെ സ്വാഭാവിക പ്രകൃതമാക്കി മാറ്റുന്ന സഹജ പുരുഷാര്‍ത്ഥിയായി ഭവിക്കൂ.
ആരുടെയെങ്കിലും ജന്മം രാജകുടുംബത്തിലാണെങ്കില്‍ ഞാന്‍ രാജകുമാരനാണ്, അല്ലെങ്കില്‍ രാജകുമാരിയാണ് എന്ന കാര്യം അടക്കടി സ്മൃതിയില്‍ കൊണ്ടു വരും, രുചി കാരണം കര്‍മ്മം സാധാരണമാണെങ്കിലും തന്‍റെ ജന്മത്തിന്‍റെ വിശേഷതയെ മറക്കില്ല. അപ്രകാരം ബ്രാഹ്മണജന്മം വിശേഷ ജന്മമാണ്, അതിനാല്‍ ജന്മവും ശ്രേഷ്ഠമാണ്, ധര്‍മ്മവും ശ്രേഷ്ഠമാണ്, കര്‍മ്മവും ശ്രേഷ്ഠമാണ്. ഈ ശ്രേഷ്ഠത, അതായത് വിശേഷതയുടെ ജീവിതം സ്മൃതിയില്‍ സ്വാഭാവികമായിട്ടുണ്ടായിരിക്കുമെങ്കില്‍ സഹജപുരുഷാര്‍ത്ഥിയായി മാറും. വിശേഷ ജീവിതമുള്ളവര്‍ ഒരിക്കലും സാധാരണ കര്‍മ്മം ചെയ്യില്ല.
സ്ലോഗന്‍ ഃ – ഡബിള്‍ ലൈറ്റായി കഴിയണമെങ്കില്‍ വിഘ്നവിനാശകരായി മാറൂ.