സമ്പൂര്‍ണ്ണ കാമ ജീത്ത് അര്‍ത്ഥം പരിധിയുള്ള കാമനകളില്‍ നിന്നുപരി

Date : Rev. 12-05-2019 / AV 05-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ തന്‍റെ സര്‍വ്വ ശ്രേഷ്ഠരായ ഭുജങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വ ഭുജങ്ങളും സ്നേഹത്തിലൂടെയും ശക്തിയിലൂടെയും വിശ്വ പരിവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ മുഴുകിയിരിക്കുന്നു. ഒന്നിന്‍റെയാണ് സര്‍വ്വ ഭുജങ്ങളും. അതിനാല്‍ സര്‍വ്വരുടെയുമുള്ളില്‍ ഒരേയൊരു ലഹരിയാണ് കാണുന്നത്- ഈശ്വരീയ പരിവാരത്തിലെ തന്‍റെ സഹോദരി സഹോദരന്‍മാര്‍ ആരാണോ തന്‍റെ യഥാര്‍ത്ഥ പരിവാരത്തെ മനസ്സിലാക്കാതെ കുട്ടിയായിട്ടും ഭാഗ്യവിധാതാവിലൂടെ ഭാഗ്യം പ്രാപ്തമാക്കുന്നതില്‍ നിന്നും വഞ്ചിക്കപ്പെട്ടിരിക്കുന്നത്, അവരെ ഉണര്‍ത്തണം. എന്തെങ്കിലും അധികാരത്തിലൂടെ അവര്‍ക്കും ബാബയുടെ പരിചയം നല്കണം കാരണം നിങ്ങള്‍ എല്ലാവരും മുഴുവന്‍ വംശത്തിലെ മുതിര്‍ന്നവരാണ്. അതിനാല്‍ വലിയ കുട്ടികളെ ബാബയ്ക്ക് സമാനമായവര്‍ എന്നാണ് പാടപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് ചെറിയ അറിവില്ലായ്മയുള്ള സഹോദരി സഹോദരന്‍മാരോട് സ്വതവേ ദയയും സ്നേഹവും ഉണ്ടായിരിക്കും. പരിധിയുള്ള പരിവാരത്തിലെ മുതിര്‍ന്നവര്‍ക്ക് പരിവാരത്തില്‍ സദാ ശ്രദ്ധയുണ്ടായിരിക്കും, അതേപോലെ നിങ്ങള്‍ പരിധിയില്ലാത്ത പരിവാരത്തിലെ മുതിര്‍ന്നവര്‍ക്കും ശ്രദ്ധയുണ്ടായിരിക്കുമല്ലോ. എത്ര വലിയ പരിവാരമാണ്. മുഴുവന്‍ പരിധിയില്ലാത്ത പരിവാരം മുന്നിലുണ്ടോ? സര്‍വ്വരെ പ്രതി ദയയുടെ കിരണങ്ങള്‍, ആത്മീയ ആശീര്‍വാദത്തിന്‍റെ കിരണങ്ങള്‍, വരദാനത്തിന്‍റെ കിരണങ്ങള്‍ പരത്തുന്ന മാസ്റ്റര്‍ സൂര്യനല്ലേ. സൂര്യന്‍ എത്രത്തോളം സ്വയം ഉയര്‍ന്നതാണോ, കിരണങ്ങള്‍ നാല് ഭാഗത്തും പരക്കും. താഴെയാണെങ്കില്‍ കിരണങ്ങള്‍ നാല് ഭാഗത്തും വ്യാപിപ്പിക്കാന്‍ സാധിക്കില്ല. അതേപോലെ നിങ്ങള്‍ ഉയര്‍ന്നതിലും വച്ച് ഉയര്‍ന്ന ബാബയ്ക്ക് സമാനം ഉയര്‍ന്ന സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നു എന്നാലേ പരിധിയില്ലാത്ത കിരണങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിക്കൂ അര്‍ത്ഥം പരിധിയില്ലാത്ത സേവാധാരിയാകാന്‍ സാധിക്കൂ. സര്‍വരും അങ്ങനെയുള്ള പരിധിയില്ലാത്ത സേവാധാരികളല്ലേ. സര്‍വ്വ ആത്മാക്കളുടെയും മനോകാമനകളെ പൂര്‍ത്തീകരിക്കുന്ന കാമധേനുവല്ലേ! സര്‍വ്വരുടെയും മനോകാമനകളെ പൂര്‍ത്തീകരിക്കുന്നവര്‍ ഇപ്പോഴും തന്‍റെ മനസ്സിന്‍റെ കാമനകളെ പൂര്‍ത്തീകരിക്കുന്നതില്‍ ബിസിയല്ലല്ലോ? തന്‍റെ മനസ്സിന്‍റെ കാമനകള്‍ പൂര്‍ത്തിയാകുന്നില്ലായെങ്കില്‍ മറ്റുള്ളവരുടെ മനോകാമനകളെ എങ്ങനെ പൂര്‍ത്തീകരിക്കും? ഏറ്റവും വലുതിലും വച്ച് വലിയ മനോകാമന ബാബയെ പ്രാപ്തമാക്കണം എന്നായിരുന്നു. ആ ശ്രേഷ്ഠമായ കാമന പൂര്‍ത്തിയായി അതിനാല്‍ ആ ശ്രേഷ്ഠമായ കാമനയില്‍ സര്‍വ്വ ചെറിയ ചെറിയ പരിധിയുള്ള കാമനകള്‍ അടങ്ങിയിട്ടുണ്ട്. ശ്രേഷ്ഠമായ പരിധിയില്ലാത്ത കാമനയ്ക്കു മുന്നില്‍, പരിധിയുള്ള കാമനകള്‍ അവശേഷിക്കുന്നുണ്ടോ? ഈ പരിധിയുള്ള കാമനകളുണ്ടെങ്കില്‍ മായയോട് നേരിടാന്‍ സാധിക്കില്ല. ഈ പരിധിയുള്ള കാമനയുണ്ടെങ്കില്‍ പരിധിയില്ലാത്ത സ്ഥിതിയിലൂടെ പരിധിയില്ലാത്ത സേവനം ചെയ്യാനാകില്ല. പരിധിയുള്ള കാമനകളെ സൂക്ഷ്മ രൂപത്തിലൂടെ ചെക്ക് ചെയ്യൂ- മുഖ്യമായും കാമ വികാരത്തിന്‍റെ അംശം അഥവാ വംശമുണ്ടോ. കാമനയ്ക്ക് വശപ്പെട്ടവര്‍ക്ക് നേരിടുവാന്‍ സാധിക്കില്ല. പരിധിയില്ലാത്ത മനോകാമനകളെ പൂര്‍ത്തീകരിക്കുന്നവരാകാന്‍ സാധിക്കില്ല. കാമജീത്ത് അര്‍ത്ഥം പരിധിയുള്ള കാമനകളുടെ മേല്‍ വിജയി. അങ്ങനെയുള്ള മനോകാമനകളെ പൂര്‍ത്തീകരിക്കുന്ന വിശേഷ ആത്മാക്കളാണ്. മന്‍മനാഭവ സ്ഥിതിയിലൂടെ മനസ്സിന്‍റെ പരിധിയുള്ള കാമനകളെ പൂര്‍ത്തിയാക്കി അര്‍ത്ഥം സമാപ്തമാക്കി മറ്റുള്ളവരുടെയും മനോകാമനകള പൂര്‍ത്തീകരിക്കാനാകും. ഇപ്പോള്‍ ശബ്ദത്തിനുപരി സ്ഥതിയില്‍ സ്ഥിതി ചെയ്യുന്നതിന്‍റെ വാനപ്രസ്ഥ അവസ്ഥയില്‍ കാമനാ ജീത്ത് അര്‍ത്ഥം വിശ്വത്തിന്‍റെ മുന്നില്‍ സമ്പൂര്‍ണ്ണ കാമ ജീത്തിന്‍റെ ഉദാഹരണമാകൂ. നിങ്ങളുടെ ചെറിയ ചെറിയ സഹോദരി സഹോദരന്‍മാര്‍ ഇതേ ആഗ്രഹത്തോടെയാണ് നിങ്ങള്‍ മുതിര്‍ന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മനോകാമനകളെ പൂര്‍ത്തീകരിക്കൂ, സുഖത്തിന്‍റെയും ശാന്തിയുടെയും ഇച്ഛകളെ പൂര്‍ത്തിയാക്കൂ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എന്ത് ചെയ്യും, തന്‍റെ ഇച്ഛകളെ പൂര്‍ത്തീകരിക്കുമോ അതോ അവരുടെ ഇച്ഛകളെ പൂര്‍ത്തീകരിക്കുമോ? സര്‍വ്വരുടെയും ഹൃദയത്തില്‍ നിന്നും, വാക്കുകളിലൂടെയല്ല അഥവാ അന്തരീക്ഷത്തിന്‍റെ സംഘടനയുടെ നിയമമനുസരിച്ചല്ല, ഹൃദയത്തില്‍ നിന്നും ഈ ശ്രേഷ്ഠ മുദ്രാവാക്യം മുഴങ്ങണം- ഇച്ഛാ മാത്രം അവിദ്യ.

ചില കുട്ടികള്‍ വളരെ സാമര്‍ത്ഥ്യക്കാരാണ്. സര്‍വസമര്‍ത്ഥനായ ബാബയോട് പോലും സാമര്‍ത്ഥ്യം കാണിക്കുന്നു. പരിധിയുള്ള ഇച്ഛയാണുള്ളത്, പറയുന്നത് ഇങ്ങനെ ഇങ്ങനെയെന്ന്. ഇത് ശുഭമായ ഇച്ഛയാണ്, സേവനത്തെ പ്രതിയുള്ള ഇച്ഛയാണ്. യഥാര്‍ത്ഥത്തില്‍ സ്വന്തം ഇച്ഛയാണ് എന്നാല്‍ പുറമേ അതിനെ സേവനത്തിന്‍റെ സ്വരൂപമാക്കുന്നു. അതിനാല്‍ ബാപ്ദാദാ പുഞ്ചിരിക്കുന്നു, അറിഞ്ഞിട്ടും, കണ്ടിട്ടും, സാമര്‍ത്ഥ്യത്തെ മനസ്സിലാക്കിയിട്ടും പല കുട്ടികള്‍ക്കും പുറമേ നിന്ന് സൂചന നല്കുന്നില്ല . എന്നാല്‍ ഡ്രാമയനുസരിച്ച് തീര്‍ച്ചയായും സൂചന ലഭിക്കുന്നുണ്ട്. അതെങ്ങനെ? പരിധിയുള്ള ഇച്ഛകളെ പൂര്‍ത്തീകരിക്കുമ്പോള്‍ രൂപം പ്രാപ്തിയുടേതായിരിക്കും എന്നാല്‍ ഉള്ളില്‍ ഒരു ഇച്ഛ അനേക ഇച്ഛകള്‍ക്ക് ജന്മം നല്കുന്നു. അതിനാല്‍ മനസ്സിന്‍റെ ആശയക്കുഴപ്പത്തിന്‍റെ രൂപത്തില്‍ സൂചന ലഭിച്ചു കൊണ്ടിരിക്കുന്നു. പുറമേ ആര് എത്ര തന്നെ പരിധിയുള്ള പ്രാപ്തിയില്‍ കഴിക്കുന്നു, കുടിക്കുന്നു, പാട്ട് പാടുന്നു എന്നാല്‍ ഇതെല്ലാം മനസ്സിന്‍റെ ആശയക്കുഴപ്പത്തെ മറയ്ക്കാനായാണ് ചെയ്യുന്നത്. ഉള്ളില്‍ മനസ്സ് തൃപ്തമായിരിക്കില്ല. അല്പക്കാലത്തേക്കായിരിക്കും എന്നാല്‍ സദാക്കാലത്തേക്കുള്ള തൃപ്ത അവസ്ഥ അഥവാ ഈ ഹൃദയത്തിന്‍റെ ഗീതം- ബാബയെ ലഭിച്ചു മുഴുവന്‍ ലോകം ലഭിച്ചു, ഈ ഗീതം പാടാനാകില്ല. അവര്‍ ബാബയോടും പറയും- അങ്ങയെ ലഭിച്ചു, എന്നാല്‍ ഇതും തീര്‍ച്ചയായും വേണം. ഈ വേണം വേണം എന്ന ആഗ്രഹത്തിന് തൃപ്തിയുണ്ടാകില്ല. സമയത്തിനനുസരിച്ച് ഇപ്പോള്‍ സര്‍വ്വരിലൂടെയും- ഇച്ഛാ മാത്രം അവിദ്യ എന്ന ശബ്ദം മുഴങ്ങണം, എന്നാലേ മറ്റുള്ളവരുടെ ഇച്ഛകളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ കുറച്ച് സമയത്തിനുള്ളില്‍ നിങ്ങള്‍ ഓരോ ശ്രേഷ്ഠ ആത്മാവിനും വിശ്വത്തിന്‍റെ ചൈതന്യ ഖജനാവാണെന്ന അനുഭവമുണ്ടാകും. യാചകരായി വരും. നിങ്ങള്‍ തന്നെയാണ് സമ്പന്നമായ ഖജനാവ് എന്ന ശബ്ദം മുഴങ്ങും. ഇപ്പോഴും ആരോ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു, എന്നാല്‍ അവര്‍ എവിടെയാണ്, ആരാണ് എന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ സമയത്തിന്‍റെ ആരോ-ചിഹ്നം കാണാന്‍ സാധിക്കും. മാര്‍ഗ്ഗം കാണിക്കുന്നതിന്‍റെ ചിഹ്നമുണ്ടായിരിക്കില്ലേ. ചിഹ്നം, ഇന്ന വഴിയിലൂടെ പോകൂ എന്ന് കാണിച്ചു തരുന്നു. അതേ പോലെ ഇങ്ങോട്ട് പോകൂ എന്ന് സര്‍വ്വര്‍ക്കും അനുഭവമുണ്ടാകും. അങ്ങനെ സമ്പന്നമായ ഭണ്ഡാരയായോ? സമയവും നിങ്ങളുടെ സഹയോഗിയായി തീരും, അധ്യാപകനല്ല സഹയോഗിയായി തീരും. ബാപ്ദാദ സമയത്തിനു മുമ്പ് സര്‍വ്വ കുട്ടികളെയും സമ്പന്ന സ്വരൂപത്തില്‍ നിറഞ്ഞ ഭണ്ഡാരയുടെ രൂപത്തില്‍, ഇച്ഛാ മാത്രം അവിദ്യ, തൃപ്ത സ്വരൂപത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. കാരണം ഇപ്പോള്‍ മുതലേ സംസ്ക്കാരം നിറച്ചില്ലായെങ്കില്‍ അന്തിമത്തില്‍ സംസ്ക്കാരം നിറയ്ക്കുന്നവര്‍ക്ക് വളരെ കാലത്തെ പ്രാപ്തിയുടെ അധികാരിയാകാന്‍ സാധിക്കില്ല. അതിനാല്‍ വിശ്വത്തിന് വിശ്വ ആധാരമൂര്‍ത്താണ് നിങ്ങള്‍. വിശ്വത്തിനു മുന്നില്‍ ഭൂമിയിലെ പ്രകാശമാണ് നിങ്ങള്‍. ഭൂമിയിലെ കുലദീപമാണ്. എന്തെല്ലാം ശ്രേഷ്ഠ മഹിമകളുണ്ടോ, സര്‍വ്വ ശ്രേഷ്ഠ മഹിമയുടെ അധികാരി ആത്മാക്കള്‍ ഇപ്പോള്‍ വിശ്വത്തിനു മുന്നില്‍ തന്‍റെ സമ്പന്ന സ്വരൂപത്തില്‍ പ്രത്യക്ഷമായി കാണിക്കൂ. മനസ്സിലായോ.

വന്നുചേര്‍ന്നിട്ടുള്ള സര്‍വ്വ വിശേഷ സേവാധാരി കുട്ടികള്‍ക്ക് വിശേഷ സ്നേഹ സ്വരൂപത്തിലൂടെ ബാപ്ദാദ സ്നേഹത്തിന്‍റെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നു. വലംകൈകളായ കുട്ടികള്‍ക്ക് സമാനതയുടെ ഹാന്‍റ് ഷേക്ക് ചെയ്തു കൊണ്ടിരിക്കുന്നു. വന്നാലും. ശരി.

സര്‍വ്വ വിശ്വത്തിന്‍റെ മനോകാമനകളെ പൂര്‍ത്തീകരിക്കുന്ന, സദാ സമ്പന്നരായ തൃപ്ത ആത്മാക്കള്‍ക്ക്, വിശ്വത്തിന്‍റെ ആധാര മൂര്‍ത്ത്, സദാ വിശ്വ മംഗളത്തിന്‍റെ ശ്രേഷ്ഠമായ കാമനയില്‍ സ്ഥിതി ചെയ്യുന്ന, വിശ്വത്തിന് മുന്നില്‍ മാസ്റ്റര്‍ വിശ്വ രക്ഷകരായി സര്‍വ്വരെയും രക്ഷിക്കുന്ന, സര്‍വ്വ ശ്രേഷ്ഠരായ മഹാന്‍ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേയും.

മീറ്റിംഗില്‍ വന്നിട്ടുള്ള സഹോദരി സഹോദരന്‍മാരോട് –

സേവാധാരി കുട്ടികള്‍ സേവനത്തിന്‍റെ പദ്ധതികള്‍ മനസ്സില്‍ ഉണ്ടാക്കി കാണുമല്ലോ, ബാക്കി മീറ്റിംഗിന്‍റെ സംഘടനയില്‍ സാകാരത്തില്‍ കൊണ്ടു വരുന്നതിന് വേണ്ടി വര്‍ണ്ണിക്കും. എന്തെങ്കിലും സേവനമാണോ നടന്നു കൊണ്ടിരിക്കുന്നത്,  ഓരോ സേവനം നല്ലതിലും വച്ച് നല്ലതാണ്. സമയം സമീപത്ത് വന്നു കൊണ്ടിരിക്കുന്നതനസരിച്ച് സമയം സര്‍വ്വരുടെയും ബുദ്ധിയെ ഇളക്കത്തില്‍ കൊണ്ടു വരുന്നു. സമയത്തിനനുസരിച്ച് ശക്തിശാലി പ്ലാന്‍ ഉണ്ടാക്കൂ, ഭൂമിയെ ഇളക്കി മറിക്കൂ, വിത്ത് പാകുന്നതിന് മുമ്പ് ഭൂമി ഉഴുതു മറിക്കാറില്ലേ. ഉഴുതു മറിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു? ഇളകിമറിയുന്നു, അതിന് ശേഷം പാകുന്ന വിത്ത് സഫലത പ്രാപ്തമാക്കുന്നു. ഇപ്പോള്‍ ഈ ഇളക്കം കാണിക്കൂ അര്‍ത്ഥം ഉഴുതു മറിക്കൂ. ഏത് ഇളക്കം? ഇന്ന് കേള്‍പ്പിച്ചതുപോലെ- ആരോ ഉണ്ട്, ഇത് എല്ലാവരും മനസ്സിലാക്കുന്നുണ്ട്, എന്നാല്‍ ഇത് തന്നെയാണ്, ഈ ഒന്ന് തന്നെയാണ്, ഈ ഇളകിമറിയല്‍ നടന്നിട്ടില്ല. ഇപ്പോള്‍ ഇനിയും ഉണ്ട്, ഇതും ഉണ്ട്- ഇവിടം വരെയെത്തി എന്നാല്‍ ഇതൊന്ന് തന്നെയാണ്, അങ്ങനെയുള്ള അമ്പേല്പ്പിക്കൂ. ഈ ടച്ചിംഗിനോടൊപ്പം അങ്ങനെയുള്ള ആത്മാക്കള്‍ നിങ്ങളുടെ മുന്നില്‍ വരും. അങ്ങനെയുള്ള ഇളക്കമുണ്ടായാലേ പ്രത്യക്ഷതയുണ്ടാകൂ. ഇതിനുള്ള വിധിയെന്ത്? സര്‍വ്വ വിധികളും നടന്നു കൊണ്ടിരിക്കുന്നു, വ്യത്യസ്ഥമായ പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുന്നു. സമ്മേളനങ്ങളും നടത്തുന്നു, മറ്റുള്ളവരുടെ സ്റ്റേജിലും പോകുന്നു, തന്‍റെ സ്റ്റേജും ഉണ്ടാക്കുന്നു. യോഗ ശിബിരവും ചെയ്യിക്കുന്നു. ഈ സര്‍വ്വ സാധനങ്ങളും സമീപത്ത് കൊണ്ടു വന്നു, ശങ്കളെല്ലാം സമാപ്തമായി, സമീപത്ത്  എത്തി ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ സമ്പത്തിന്‍റെ അധികാരത്തിന്‍റെ സമീപത്ത് എത്തണം. ആഹാ എന്ന് പറയുന്നവരായിക്കഴിഞ്ഞു, ഇനി അവകാശികളാകണം. ഇപ്പോള്‍ അങ്ങനെയുള്ള ശബ്ദം മുഴങ്ങണം- ഇവര്‍ തന്നെയാണ് സത്യമായ മാര്‍ഗ്ഗം കാണിച്ചു തരുന്നവര്‍, ബാബയുമായി മിലനം ചെയ്യിക്കുന്നവര്‍. രക്ഷിക്കുന്നവരാണ്, ഓടിക്കുന്നവരല്ല. അതിനാല്‍ ഇപ്പോള്‍ അതിന്‍റെ അന്തരീക്ഷം, വിധി അങ്ങനെയായിരിക്കണം. സ്റ്റേജിന്‍റെ രൂപരേഖയും അങ്ങനെയായിരിക്കണം, സര്‍വ്വരുടെയും സങ്കല്പവും ഒന്നാകണം. അന്തരീക്ഷത്തിന്‍റെ പ്രഭാവം ശക്തിശാലിയായിരിക്കണം. സ്നേഹത്തിന്‍റേതാണ് എന്നാല്‍ ശാന്തിയും ശക്തിയും അതില്‍ കൂട്ടിച്ചേര്‍ക്കണം. ലോകത്തിന്‍റെ കണക്കനുസരിച്ച് ശാന്തിയുടെ അനുഭവം ചെയ്യുന്നു,  ശാന്തി സാഗരനില്ലാതെയിരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ശാന്തിയുടെ  അമ്പേല്ക്കണം. നിങ്ങളുടെ കൂട്ടുകെട്ടിന്‍റെ പ്രഭാവം അത്രയും സമയം നന്നായിരിക്കും. എന്നാല്‍ അതിന്‍റെ പ്രഭാവത്തില്‍ വരണം, അതേ പ്രഭാവം അവരെ ആകര്‍ഷിക്കണം, സമീപത്ത് കൊണ്ടു വരണം. സംബന്ധത്തില്‍ കൊണ്ടു വരണം, ആ പക്കാ പ്രഭാവം കൊണ്ടു വരൂ. പറഞ്ഞുവല്ലോ- ഇതു വരെ ചെയ്തതെല്ലാം നല്ലതിലും വച്ച് നല്ലത് തന്നെ എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണം തയ്യാറാക്കി, ഇനി അതില്‍ തിളക്കം കൊണ്ടു വരണം. ഇന്നത്തെ ലോകത്തില്‍ പ്രത്യക്ഷ തെളിവാണ് വേണ്ടത്. പ്രത്യക്ഷ തെളിവാണ് ശാന്തിയുടെയും ശക്തിയുടെയും അനുഭവം. ഒരു നിമിഷത്തേക്കായിക്കോട്ടെ എന്നാല്‍ അനുഭവം അങ്ങനെയൊരു വസ്തുവാണ്, അനുഭവത്തിന്‍റെ ശക്തി തീര്‍ച്ചയായും സമീപ സംബന്ധത്തില്‍ കൊണ്ടു വരുന്നു. അപ്പോള്‍ പ്ലാന്‍ ഉണ്ടാക്കില്ലേ. ബാക്കി ബാപ്ദാദാ കുട്ടികളുടെ ധൈര്യത്തില്‍ ഉണര്‍വ്വിലും ഉത്സാഹത്തിലും സന്തുഷ്ടമാണ്. സേവനത്തിന്‍റെ താല്പര്യത്തിലിരിക്കുന്ന കുട്ടികളാണ്. സേവനത്തിന്‍റെ താല്പര്യം നന്നായിട്ടുണ്ട്. എന്തെങ്കിലും നവീനത കാണിക്കണം എന്ന സങ്കല്പം തീര്‍ച്ചയായും ഉണ്ട്. നവീനത കൊണ്ടു വരുന്നതിന്, ആദ്യം സര്‍വ്വരുടെയും സങ്കല്പം ഒന്നാകണം. ഒരാള്‍ കേള്‍പ്പിച്ചു, സര്‍വ്വരും സ്വീകരിച്ചു. ഒരു സങ്കല്പത്തില്‍ സദാ ദൃഢമായിരിക്കണം. ഒരു ഇഷ്ടികയെങ്കിലും കുലുങ്ങിയെങ്കില്‍ മുഴുവന്‍ ഭിത്തിയെയും അത് കുലുക്കുന്നു. ഒരാളുടെയെങ്കിലും സങ്കല്പം ഏതെങ്കിലും കാരണവശാല്‍ പരിതസ്ഥിതിക്കനുസരിച്ച് അയഞ്ഞുവെങ്കില്‍ മുഴുവന്‍ പ്രോഗ്രാമും ലൂസാകും. അതിനാല്‍ സ്വയത്തെ ഇങ്ങനെ ദൃഢ സങ്കല്പത്തില്‍ കൊണ്ടു വന്ന്-ചെയ്യുക തന്നെ വേണം, സര്‍വ്വരുടെയും സഹയോഗം ലഭിക്കുക തന്നെ വേണം- എന്നിട്ട് ട്രയല്‍ ചെയ്യൂ. ബാപ്ദാദാ സേവനത്തില്‍ സന്തുഷ്ടമാണ്. കുഴപ്പമൊന്നുമില്ല എന്നാല്‍ സ്വര്‍ണ്ണത്തില്‍ തിളക്കംകൊണ്ടു  വരുകയാണെങ്കില്‍ ദൂരെ നിന്നേ ആകര്‍ഷണം ഉണ്ടാകും.

വിദേശത്തും കുട്ടികള്‍ നന്നായി ധൈര്യം വയ്ക്കുന്നുണ്ട്. അവര്‍ പരസ്പരം ചിരിക്കുന്നുണ്ട്- മൈക്ക് എത്തി ചേര്‍ന്നല്ലോ, ശബ്ദം മുഴങ്ങിയല്ലോ എന്നോര്‍ത്ത് എന്നാല്‍ കുറച്ച് ശബ്ദമുള്ളവരാണ് എത്തിയിട്ടുള്ളത്. ഉയര്‍ന്ന ശബ്ദമുള്ളവര്‍ എത്തി ചേര്‍ന്നിട്ടില്ല. എന്നാലും ഇത്രയും വരെ എത്തി ചേര്‍ന്നില്ലേ. വളരെ നല്ല ധൈര്യം വയ്ക്കുന്നുണ്ട്. ശരി.

ഇപ്പോള്‍ നിങ്ങളുടെ പൂജനീയ സ്വരൂപം പ്രത്യക്ഷമാകണം, പൂജനീയരാണ് പൂജ ചെയ്യുന്നവരല്ല. ഇത് തന്നെയാണ് നമ്മുടെ ഇഷ്ട ദേവത, പൂര്‍വ്വജര്‍, പൂജനീയര്‍, ഇവിടെ നിന്ന് തന്നെ സര്‍വമനോകാമനകള്‍ പൂര്‍ത്തിയാകും, ഇപ്പോള്‍ ഈ അനുഭവമുണ്ടാകണം. പറഞ്ഞുവല്ലോ- ഇപ്പോള്‍ തന്‍റെ പരിധിയുള്ള സങ്കല്പം അഥവാ കാമനകള്‍ സമാപ്തമാകണം, എന്നാലേ ഈ അല വ്യാപിക്കൂ. ഇപ്പോഴും കുറച്ച് എന്‍റെ- എന്‍റെ എന്നുണ്ട്. എന്‍റെ സംസ്ക്കാരം, എന്‍റെ സ്വഭാവം ഇതും സമാപ്തമാകണം. ബാബയുടെ സംസ്ക്കാരം തന്നെയാണ് എന്‍റെ സംസ്ക്കാരം. യഥാര്‍ത്ഥ സംസ്ക്കാരം അതല്ലേ. ബ്രാഹ്മണരുടെ പരിവര്‍ത്തനം തന്നെയാണ് വിശ്വ പരിവര്‍ത്തനത്തിന്‍റെ ആധാാരം. അതിനാല്‍ ഇപ്പോള്‍ എന്ത് ചെയ്യും? പ്രഭാഷണം തീര്‍ച്ചയായും ചെയ്യണം എന്നാല്‍ നിങ്ങള്‍ ഭാഷയില്‍ വരണം, അവര്‍ ഭാഷയില്‍ നിന്നും ഉപരി പോകണം. അങ്ങനെയുള്ള പ്രഭാഷണമായിരിക്കണം. തീര്‍ച്ചയായും സംസാരിക്കണം. നിങ്ങള്‍ ശബ്ദത്തില്‍ വരൂ, അവര്‍ ശബ്ദത്തില്‍ നിന്നും ഉപരി പോകണം. വെറും പറച്ചിലല്ല, എന്നാല്‍ അനുഭവം നിറഞ്ഞ വാക്കുകളായിരിക്കണം. സര്‍വ്വരിലും അലകള്‍ വ്യാപിക്കണം. ആരെങ്കിലും എന്തെങ്കിലും കാര്യം കേള്‍പ്പിക്കുമ്പോള്‍ ചിലപ്പോള്‍ ചിരിക്കുന്നതിന്‍റെ, ചിലപ്പോള്‍ കരയുന്നതിന്‍റെ, ചിലപ്പോള്‍ വൈരാഗ്യത്തിന്‍റെ അലകള്‍ വ്യാപിക്കുന്നു, അത് തല്ക്കാലത്തേക്ക് മാത്രമായിരിക്കും എന്നാലും വ്യാപിക്കുന്നില്ലേ. അതേപോലെ അനുഭൂതിയുള്ള അലകള്‍ വ്യാപിക്കണം. ഇതാണ് സംഭവിക്കേണ്ടത്. സ്ഥാപനയുടെ ആദിയില്‍ ഓം ധ്വനി ആരംഭിച്ചിരുന്നു, എത്രയോ പേര്‍ സാക്ഷാത്ക്കാരത്തിലേക്ക് പോയിരുന്നു. അലകള്‍ വ്യാപിച്ചിരുന്നു. അതേപോലെ സഭകളില്‍ അനുഭവത്തിന്‍റെ അലകള്‍ വ്യാപിക്കണം. ചിലര്‍ക്ക് ശാന്തിയുടെ, ചിലര്‍ക്ക് ശക്തിയുടെ അനുഭവമുണ്ടാകണം. ഈ അല വ്യാപിക്കണം. കേവലം കേള്‍ക്കുന്നവര്‍ മാത്രമാകരുത് എന്നാല്‍ അനുഭവത്തിന്‍റെ അലയടിക്കണം. വെള്ളച്ചാട്ടത്തിനടിയില്‍ നില്ക്കുമ്പോള്‍ ശീതളതയുടെ, ഫ്രഷ് ആകുന്നതിന്‍റെ അനുഭവമുണ്ടാകുന്നില്ലേ. അതേപോലെ അവരും ശാന്തി, ശക്തി, സ്നേഹം, ആനന്ദം, അതീന്ദ്രിയ സുഖത്തിന്‍റെ  അനുഭവം ചെയ്തുപോകണം. ഇന്ന് സയന്‍സിന്‍റെ സാധനങ്ങള്‍ ചൂട്- തണുപ്പിന്‍റെ അനുഭവം ചെയ്യിക്കുന്നില്ലേ. മുഴുവന്‍ മുറിയിലും ആ അലകള്‍ വ്യാപിക്കുന്നു. അപ്പോള്‍ ഇത്രയും ശിവ ശക്തികള്‍, പാണ്ഡവര്‍, മാസ്റ്റര്‍ ശാന്തി, ശക്തി, സര്‍വ്വതിന്‍റെയും സാഗരം…. ഈ അലകള്‍ പരത്താന്‍ സാധിക്കില്ലേ! ശരി.

എത്രയോ വിശാല ബുദ്ധിയുള്ളവരാണ് ഒരുമിച്ചിരിക്കുന്നത്. ശക്തി സേനയും നിറയേയുണ്ട്. മധുബനില്‍ ഒരേ സമയത്ത് ഇത്രയും ശ്രേഷ്ഠ ആത്മാക്കള്‍ എത്തി ചേരുക എന്നത് ചെറിയൊരു കാര്യമല്ല. ഇപ്പോള്‍ പരസ്പരം സാധാരണമായതിനാല്‍ സാധാരമ കാര്യാമായാണ് തോന്നുന്നത്. ഓരോരുത്തരും എത്രയോ മഹാന്‍ ആത്മാക്കളാണ്. ഇത്രയും മഹാന്‍ ആത്മാക്കളുടെ സംഘടന മുഴുവന്‍ കല്പത്തിലും ഉണ്ടായിരിക്കില്ല. ആരുടെയും മഹത്വം കുറവൊന്നുമല്ല. ഇപ്പോള്‍ പരസ്പരം സാധാരണമാണെന്നാണ് മനസ്സിലാക്കുന്നത്, പോകുന്തോറും മറ്റുള്ളവരുടെ വിശേഷതയ്ക്കനുസരിച്ച് വിശേഷ ആത്മാവാണെന്ന് മനസ്സിലാക്കും. ഇപ്പോള്‍ വിശേഷതകളേക്കാള്‍ കൂടുതല്‍ ചെറിയ ചെറിയ കാര്യങ്ങാണ് കൂടുതല്‍ നോട്ട് ചെയ്യുന്നത്. ഇരുന്ന് ചിന്തിക്കൂവെങ്കില്‍ ഓരോരുത്തരും എത്രയോ ഭക്തരുടെ പൂര്‍വ്വജരാണ്. എല്ലാവരും ഇഷ്ട ദേവനും ദേവിമാരുമല്ലേ. ഓരോ ഇഷ്ട ദേവനും എത്ര ഭക്തരുണ്ടായിരിക്കും? കുറവൊന്നുമല്ലല്ലോ. ഒരു മൂര്‍ത്തിക്ക് പോലും എത്രയോ ഭക്തരുണ്ട്, അപ്പോള്‍ ഇത്രയും ഇഷ്ട ദേവന്‍മാര്‍ ഒരുമിച്ചാല്‍ എന്ത് സംഭവിക്കും! ശക്തിശാലികളാണ്. എന്നാല്‍ പരസ്പരവും മറഞ്ഞിരിക്കുന്നു, വിശ്വത്തിന്‍റെ മുന്നിലും മറഞ്ഞിരിക്കുന്നു. ഓരോരുത്തരും വളരെ അമൂല്യമാണ്. ബാപ്ദാദാ കുട്ടികളുടെ മഹത്വത്തെ കാണുമ്പോള്‍ ഓരോ കുട്ടിയും എത്ര മഹാനാണെന്ന അഭിമാനം ബാബയ്ക്കുണ്ട്. സ്വയത്തെയും ചിലപ്പോള്‍ മനസ്സിലാക്കുന്നു, ചിലപ്പോഴില്ല. വളരെ മഹാനാണ്. സാധാരണമല്ല. കുറച്ചെങ്കിലും പ്രത്യക്ഷതയുണ്ടായാല്‍ സ്വയം ആരാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ബാബ അതേ മഹാനതയിലൂടെയാണ് കാണുന്നത്. ബാബയുടെ മുന്നില്‍ സര്‍വ്വരും പ്രത്യക്ഷമല്ലേ. ശരി- ഓരോരുത്തരുടെയും മഹാനതയെന്തൊണ് എന്ന ക്ലാസ്സ് ചെയ്യേണ്ടതാണ്. ശരി

വരദാനം- അവിനാശി ലഹരിയിലിരുന്ന് ആത്മീയ രസത്തിന്‍റെയും ആനന്ദത്തിന്‍റെയും അനുഭവം ചെയ്യുന്ന ബ്രാഹ്മണന്‍ തന്നെ ഫരിസ്ഥയായി ഭവിക്കട്ടെ.

നിങ്ങള്‍ ബ്രാഹ്മണര്‍ തന്നെ ഫരിസ്ഥ, ദേവതമാരേക്കാള്‍ ഉയര്‍ന്നതാണ്, ദേവതാ ജീവിതത്തില്‍ ബാബയുടെ ജ്ഞാനം ഇമര്‍ജാകില്ല. പരമാത്മ മിലനത്തിന്‍റെ അനുഭവമുണ്ടാകില്ല. അതിനാല്‍ ഇപ്പോള്‍ സദാ ഈ ലഹരിയുണ്ടായിരിക്കണം- നമ്മള്‍ ദേവതമാരേക്കാള്‍ ഉയര്‍ന്ന ബ്രാഹ്മണര്‍ തന്നെ ഫരിസ്ഥയാണ്. ഈ അവിനാശി ലഹരി തന്നെയാണ് ആത്മീയ  രസത്തിന്‍റെയും ആനന്ദത്തിന്‍റെയും അനുഭവം ചെയ്യിക്കുന്നത്. ലഹരി സദായില്ലെങ്കില്‍ ഇടയ്ക്ക് ആനന്ദത്തിലിരിക്കും, ഇടയ്ക്ക് പരവശരും.

സ്ലോഗന്‍ – തന്‍റെ സേവനത്തെയും ബാബയുടെ മുന്നില്‍ അര്‍പ്പിക്കൂ എങ്കില്‍ പറയാം സമര്‍പ്പിത ആത്മാവ്

Scroll to Top