സമ്പന്ന ആത്മാവ് സദാ സ്വയത്താലും സേവനത്താലും സന്തുഷ്ടനായിരിക്കും

Date : Rev. 04-03-2018 / AV 14-04-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ദൂര ദേശവാസി കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടി കുട്ടികളുടെ സാകാരി ലോകത്തില്‍ സാകാരത്തിന്‍റെ ആധാരമെടുത്ത് കുട്ടികളെയും സാകാരി പഴയ ലോകത്തെയും കാണുകയാണ്. പഴയ ലോകമെന്നാല്‍ ഇളക്കങ്ങളുടെ ലോകം. ബാപ്ദാദ ഇളക്കങ്ങളുടെ ലോകത്തിന്‍റെ തിളക്കവും കുട്ടികളുടെ അചഞ്ചല സ്ഥിതിയും നോക്കുകയായിരുന്നു. ഇവരെല്ലാവരും തന്നെ ഇളക്കങ്ങളുടെ കാഴ്ചകള്‍ സാക്ഷിയായി കണ്ടുകൊണ്ടിരിക്കുകയാണ്. കളിയില്‍ കാഴ്ചകള്‍ ഒന്നുകൂടി തന്‍റെ അചഞ്ചലവും മധുരവുമായ വീടിന്‍റെയും, തന്‍റെ നിര്‍വിഘ്ന മധുരമായ രാജധാനിയുടെയും ഓര്‍മ്മ നല്‍കുന്നു. സ്മൃതി ഉണരുന്നുഎന്‍റെ വീട്, എന്‍റെ രാജധാനി, അതെന്തായിരുന്നു, ഇനി ഇപ്പോള്‍ ഏതു രാജ്യമാണ് വരാന്‍ പോകുന്നത്, വീട്ടിലേക്ക് മടങ്ങി പോവുകയുമാണ്. ഇന്ന് ബാപ്ദാദ ദൃശ്യം കണ്ട് ആത്മീയ സംഭാഷണം നടത്തുകയായിരുന്നു. ഇവരെല്ലാവരും ഇളക്കങ്ങളുടെ ലോകത്തില്‍ കഴിഞ്ഞുകൊണ്ട്, എത്ര നാള്‍ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കും? ബ്രഹ്മാബാബക്ക് കുട്ടികള്‍ അല്പം സഹിക്കുന്ന ദൃശ്യം കണ്ടിട്ടു പോലും എല്ലാവരെയും ഉടനെ വതനത്തിലേക്ക് വിളിച്ചാലോ എന്നു തോന്നി പോവുകയാണ്. കാര്യം കുട്ടികള്‍ക്ക് ഇഷ്ടമാണോ? പറക്കുവാനാവുമോ? കെട്ടിയിട്ടിരിക്കുന്ന ചരടുകള്‍ ഒന്നുമില്ലല്ലോ അല്ലേ? ഏതെങ്കിലും പ്രകാരത്തിലുള്ള മോഹത്താല്‍ ചിറകുകള്‍ ദുര്‍ബ്ബലമായിട്ടില്ലല്ലോ അല്ലേ? ഇപ്പോള്‍ അങ്ങനെയുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ? ബാപ്ദാദ ഒരു സെക്കന്‍റുകൊണ്ട് പറന്നുയരുകയും നിങ്ങള്‍ തയ്യാറെടുപ്പ് നടത്തി നടത്തി താഴെ ഇരുന്നു പോവുകയും ചെയ്താലോ ! തയ്യാറല്ലേ ! ആദ്യം സ്വയത്തോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുക

ആദ്യത്തേത് ഞാന്‍ സമ്പൂര്‍ണ്ണ സ്വതന്ത്ര ആത്മാവാണോ? എന്‍റെ പുരുഷാര്‍ത്ഥത്തിന്‍റെ വേഗതയില്‍ ഞാന്‍ എന്നോടു തന്നെ സന്തുഷ്ടനാണോ? എന്‍റെ സന്തോഷത്തിനൊപ്പം എന്‍റെ ശ്രേഷ്ഠ സ്ഥിതിയാല്‍ സമ്പര്‍ക്കത്തില്‍ വരുന്ന സര്‍വ്വ ആത്മാക്കളില്‍ നിന്നും സന്തോഷത്തിന്‍റെ പ്രതികരണം ലഭിക്കുന്നുണ്ടോ

രണ്ടാമതായി സേവനത്തില്‍ ഞാന്‍ എന്നോടു സന്തുഷ്ടനാണോ? യഥാര്‍ത്ഥ ശക്തിശാലി വിധിയുടെ റിട്ടേണായി സിദ്ധി പ്രാപ്തമാകുന്നുണ്ടോ? തന്‍റെ രാജ്യത്തിലെ വിവിധ പ്രകാരത്തിലുള്ള ആത്മാക്കളെ അതായത് രാജ്യ അധികാരി റോയല്‍ ഫാമിലിയുടെ അധികാരികളെ, റോയല്‍ പ്രജയുടെ അധികാരികളെ, സാധാരണ പ്രജയുടെ അധികാരികളെഇങ്ങനെ സര്‍വ്വ പ്രകാരത്തിലുള്ള ആത്മാക്കളെയും സംഖ്യ പ്രമാണം തയ്യാറാക്കിയോ? ചെയ്യിപ്പിക്കുന്നവന്‍ ബാബയാണ് പക്ഷെ ചെയ്യുവാന്‍ നിമിത്തമാക്കുന്നത് കുട്ടികള്‍ തന്നെയാണ് എന്തുകൊണ്ടെന്നാല്‍ കര്‍മ്മത്തിന്‍റെ ഫലമായി പ്രാലബ്ധം ലഭിക്കുന്നു. നിമിത്തമായി കര്‍മ്മം ചെയ്യേണ്ടത് കുട്ടികള്‍ തന്നെയാണ്. സംബന്ധങ്ങളില്‍ ബ്രഹ്മാബാബയോടൊപ്പം കുട്ടികള്‍ വരണം. ബാബ വേറിട്ടും പ്രിയപ്പെട്ടും തന്നെ ആയിരിക്കുമിരിക്കുക. ഇങ്ങനെയുള്ള പരിശോധന നടത്തിയ ശേഷം അറിയിക്കൂ തയ്യാറാണോ എന്ന്? കാര്യങ്ങള്‍ പകുതിക്ക് ഉപേക്ഷിക്കുവാന്‍ പറ്റില്ലല്ലോ അല്ലേ ! കൂടാതെ സമ്പന്നനായ ആത്മാവ് കര്‍മ്മാതീതമാകാതെ ബാബയോടൊപ്പം പോവുക സാദ്ധ്യമല്ലസമാനമായവര്‍ക്കു മാത്രമേ കൂടെ പോകുവാന്‍ സാധിക്കൂ. കൂടെ തന്നെ പോകണം അല്ലേ, അതോ പുറകെ പുറകെ വന്നാല്‍ മതിയോ ! ശിവന്‍റെ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരല്ലല്ലോ ആകേണ്ടത് അല്ലേ? ഇനി പറയൂ തയ്യാറാണോ? അതോ ഛൂ മന്ത്രത്തിന്‍റെ കളി വല്ലതും നടക്കുമെന്ന് വിചാരിച്ചിരിക്കയാണോ. ശിവ മന്ത്രമാണ് ഛൂ മന്ത്രം. അത് കിട്ടിയല്ലോ. ബ്രഹ്മാബാബക്ക് ചിന്ത ഉണ്ടായിരുന്നുകുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന്. ബുദ്ധിമുട്ടായോ അതോ മനോരഞ്ജനമായിരുന്നോ? (ഇന്ന് വളരെയധികം മഴ പെയ്തതു കാരണം ടെന്‍റുകളൊക്കെ വീണു പോയിരുന്നു) ടെന്‍റ് മാത്രമാണോ ഇളകിയത് അതോ മനസ്സും ഇളകിയോ? മനസ്സ് ശക്തിശാലിയല്ലേ. എന്ത് സംഭവിക്കും, എങ്ങനെ പോകുംഇങ്ങനെയുള്ള ഇളക്കങ്ങളൊന്നുമില്ലല്ലോ? എന്തെങ്കിലുമൊരു പുതുമ കാണൂആബുവിലെ മണ്‍സൂണ്‍ നിങ്ങളാരും കണ്ടിട്ടില്ലല്ലോ. ഇതൊരു ചെറിയ അനുഭവം മാത്രമല്ലേ. പര്‍വ്വതങ്ങളിലെ മഴയും കാണേണ്ട കാഴ്ചയല്ലേ. ഒരു രമണീക ദൃശ്യമല്ലേ കണ്ടത്. ഇവിടെ നിന്നും വേഗം ഓടി പോകണമെന്ന സങ്കല്പമൊന്നും വരുന്നില്ലല്ലോ അല്ലേ. എന്തായാലും അവസാന ദിവസം കൊടുങ്കാറ്റ് വന്നത് വളരെ നന്നായി. അവിടെ പോയിട്ട് എന്തെല്ലാം കണ്ടു എന്നു പറയുമ്പോള്‍ ഒരു പുതിയ വാര്‍ത്ത കേള്‍പ്പിക്കാമല്ലോ. കേള്‍പ്പിക്കുന്ന വാര്‍ത്തകളില്‍ രമണീകത വരുമല്ലോ. എല്ലാവരും തന്നെ അചഞ്ചലരാണ്. ഇനി എന്തെല്ലാം സംഭവിക്കാനിരിക്കുന്നു. ഇതൊക്കെ ഒന്നുമല്ല. ഇതെല്ലാം തത്വങ്ങള്‍ പരിവര്‍ത്തനപ്പെടുന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് കാണുമ്പോള്‍ തത്വങ്ങള്‍ക്ക് വേഗത വര്‍ദ്ധിച്ചിരിക്കുന്നു എന്നു മനസ്സിലാക്കണം. അപ്രകാരം സ്വപരിവര്‍ത്തനത്തിന്‍റെയും വേഗത വര്‍ദ്ധിക്കണം. ശരി.

ഇപ്രകാരം സദാ പരിവര്‍ത്തനത്തില്‍ തീവ്രഗതിയില്‍ പോകുന്ന, സ്വയത്തിന്‍റെ സമ്പൂര്‍ണ്ണതയിലൂടെ സേവനക്കാര്യത്തെ സമ്പന്നമാക്കുന്ന, സദാ സാക്ഷി സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്ന, ഇളക്കങ്ങളുടെ പാര്‍ട്ടിനെ പോലും രമണീക പാര്‍ട്ടെന്നു മനസ്സിലാക്കി അചഞ്ചലരായിരുന്ന് നോക്കി കാണുന്ന, സദാ ശക്തിശാലി ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.         

പാര്‍ട്ടികളോടൊപ്പം അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച

1) സദാ സാക്ഷി സ്ഥിതിയില്‍ സ്ഥിതി ചെയ്തിരുന്ന് ഡ്രാമയിലെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണോ? സാക്ഷി സ്ഥിതി സദാ ഡ്രാമക്കുള്ളില്‍ ഹീറോ പാര്‍ട്ട് അഭിനയിക്കുന്നതിനു സഹയോഗിയായിരിക്കും. സാക്ഷി ഭാവമില്ലെങ്കില്‍ ഹീറോ പാര്‍ട്ട് അഭിനയിക്കുക സാദ്ധ്യമല്ല. അതില്ലെങ്കില്‍ ഹീറോ പാര്‍ട്ടുധാരിയില്‍ നിന്നും സാധാരണ പാര്‍ട്ടുധാരിയായി മാറും. സാക്ഷി ഭാവത്തിന്‍റെ സ്റ്റേജ് സദാ ഡബിള്‍ ഹീറോയാക്കി മാറ്റും. ഒന്ന് വജ്ര സമാനമാക്കി മാറ്റും രണ്ട് ഹീറോ പാര്‍ട്ടുധാരിയാക്കി മാറ്റും. സാക്ഷി ഭാവമെന്നാല്‍ ദേഹത്തില്‍ നിന്നും വേറിട്ട സ്ഥിതി, ആത്മാവ് അധികാരിയുടെ സ്റ്റേജില്‍ സ്ഥിതി ചെയ്തിരിക്കുന്നു. ദേഹത്തിനോടും സാക്ഷി, അധികാരി. ദേഹത്തിനെ കൊണ്ട് കര്‍മ്മം ചെയ്യിപ്പിക്കുകയാണ്, ചെയ്യുകയല്ല. അങ്ങനെയുള്ള സാക്ഷി സ്ഥിതി സദാ ഉണ്ടോ? സാക്ഷി സ്ഥിതി സഹജ പുരുഷാര്‍ത്ഥത്തിന്‍റെ അനുഭവം നല്‍കുന്നുണ്ടോ? കാരണം സാക്ഷിസ്ഥിതിയില്‍ ഒരു പ്രകാരത്തിലുമുള്ള വിഘ്നങ്ങളോ ബുദ്ധിമുട്ടുകളോ വരില്ല. ഇതാണ് മൂല അഭ്യാസം. ഇതു തന്നെയാണ് സാക്ഷി സ്ഥിതിയുടെ ആദ്യ പാഠവും അവസാന പാഠവും കാരണം അവസാന നാലു ഭാഗവും ഇളകിമറിയുമ്പോള്‍ സാക്ഷി സ്ഥിതിയിലൂടെ മാത്രമേ വിജയി ആകുവാന്‍ സാധിക്കൂ

2) സദാ സ്വയത്തെ സംഗമയുഗീ ശ്രേഷ്ഠ ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടോ? സംഗമയുഗം ശ്രേഷ്ഠ യുഗമാണ്, പരിവര്‍ത്തന യുഗമാണ്, ആത്മാ പരമാത്മാ മിലന മേളയുടെ യുഗമാണ്, ഇപ്രകാരം സംഗമയുഗത്തിന്‍റെ വിശേഷതകളെക്കുറിച്ച് ചിന്തിച്ചാല്‍ എത്രയായിരിക്കും. വിശേഷതകള്‍ സ്മൃതിയില്‍ വച്ച് സമര്‍ത്ഥരായി തീരൂ. സ്മൃതി പോലെയായിരിക്കും സ്വരൂപം. അതുകൊണ്ട് സദാ ജ്ഞാനം മനനം ചെയ്തുകൊണ്ടിരിക്കണം. മനനം ചെയ്യുമ്പോള്‍ ശക്തി നിറയും. അഥവാ മനനം ചെയ്യുന്നില്ല, വെറുതെ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ശക്തി സ്വരൂപമാകില്ല, പകരം ശബ്ദം കേള്‍പ്പിക്കുന്ന സ്പീക്കറായി തീരും. കുട്ടികള്‍ മനനം ചെയ്യുന്നതിന്‍റെ ചിത്രം ഭക്തിയില്‍ കാണിച്ചിട്ടുണ്ട്. എങ്ങനെയാണ് മനനം ചെയ്യുക ചിത്രം ഓര്‍മ്മയുണ്ടോ. വിഷ്ണുവിന്‍റെ ചിത്രം കണ്ടിട്ടില്ലേ? വളരെ ആരാമത്തോടെ കിടക്കുകയാണ്, മനനം ചെയ്യുകയാണ്, സ്മരിച്ചുകൊണ്ടിരിക്കുകയാണ്. സ്മരിച്ച് മനനം ചെയ്ത് ഹര്‍ഷിതനായിരിക്കുകയാണ്. അപ്പോള്‍ ഇത് ആരുടെ ചിത്രമാണ്? ശൈയ്യ നോക്കൂ എങ്ങനെയുള്ളതാണ്പാമ്പിനെ ശയ്യയാക്കി മാറ്റിയിരിക്കുന്നു അതായത് വികാരങ്ങള്‍ അധീനത്തിലായിരിക്കുന്നു. അതിന്‍റെ പുറത്തു കിടന്നാണ് ഉറങ്ങുന്നത്. താഴെയുള്ളത് അധീനതയിലായ സാധനമാണ്, മുകളില്‍ അധികാരിയാണ്. മായാജീത്തായി നിശ്ചിന്തനായി. മായയോട് തോല്‍ക്കുന്നതിന്‍റെയോ യുദ്ധത്തിന്‍റെയോ യാതൊരു ചിന്തയുമില്ല. നിശ്ചിന്തമായിരിക്കുന്നു, മനനം ചെയ്ത് ഹര്‍ഷിതനായിരിക്കുന്നു. ഇപ്രകാരം സ്വയത്തെ നോക്കൂമായാജീത്തായോ? ഒരു വികാരവും യുദ്ധത്തിനു വരരുത്ദിവസവും പുതിയ പുതിയ പോയന്‍റുകള്‍ സ്മൃതിയില്‍ വച്ച് മനനം ചെയ്താല്‍ വലിയ ആനന്ദമുണ്ടാകും. ആനന്ദത്തില്‍ കഴിയും കാരണം ബാബ നല്‍കിയ ഖജനാവ് മനനം ചെയ്യുമ്പോള്‍ സ്വന്തമായ അനുഭവമുണ്ടാകും. ഏതുപോലെ ആദ്യം ഭക്ഷണവും അതു കഴിക്കുന്നയാളും വേറേ വേറേയായിരിക്കും, എന്നാല്‍ അതു ദഹിച്ചു കഴിഞ്ഞാല്‍ അതു തന്നെ ചോരയായി മാറി ശക്തിയായി മാറി സ്വന്തമായി മാറും. അതുപോലെ ജ്ഞാനം മനനം ചെയ്തു കഴിയുമ്പോള്‍ സ്വന്തമായി മാറും. പിന്നെ സ്വന്തം ഖജനാവായി തോന്നലുണ്ടാകും.

3) എല്ലാവരും സ്വയത്തെ ശ്രേഷ്ഠ ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടോ? ശ്രേഷ്ഠാത്മാവെന്നാല്‍ ഓരോ സങ്കല്പവും വാക്കും കര്‍മ്മവും സദാ ശ്രേഷ്ഠമായിരിക്കും അതായത് ജീവിതം സാധാരണത്വത്തില്‍ നിന്നും ശ്രേഷ്ഠമായി തീരും. കലിയുഗത്തില്‍ നിന്നും സംഗമയുഗത്തിലേക്ക് വന്നു ചേര്‍ന്നു. യുഗം മാറിയപ്പോള്‍ ജീവിതം മാറി. ജീവിതം മാറിയപ്പോള്‍ എല്ലാം മാറി. സ്വന്തം ജീവിതത്തില്‍ അങ്ങനെയുള്ള പരിവര്‍ത്തനം കാണുന്നുണ്ടോ? ഏതൊരു കര്‍മ്മവും, പെരുമാറ്റവും സാധാരണ ആളുകളുടെതു പോലെ ആയിരിക്കരുത്. അവര്‍ ലൗകികരും നിങ്ങള്‍ അലൗകികരുമാണ്. അലൗകിക ജീവിതം നയിക്കുന്നവര്‍ ലൗകിക ആത്മാക്കളില്‍ നിന്നും വേറിട്ടവരായിരിക്കും. സങ്കല്പത്തെ പോലും പരിശോധക്കൂഅത് സാധാരണമാണോ, അലൗകികമാണോ? സാധാരണമാണെങ്കില്‍ അതിനെ പരിശോധിച്ച് പരിവര്‍ത്തനപ്പെടുത്തൂ. ഒരു സാധനം മുന്നില്‍ വന്നാല്‍ പരിശോധിക്കാറില്ലേഇത് കഴിക്കുവാന്‍ യോഗ്യമാണോ, എടുക്കുവാന്‍ യോഗ്യമാണോ, അഥവാ അല്ലയെങ്കില്‍ സ്വീകരിക്കാറില്ല, വിട്ടു കളയും അല്ലേ. അപ്രകാരം കര്‍മ്മം ചെയ്യുന്നതിനു മുന്‍പ് കര്‍മ്മത്തെ പരിശോധിക്കൂ. സാധാരണ കര്‍മ്മം ചെയ്ത് ചെയ്ത് സാധാരണ ജീവിതമായി തീരും, പിന്നെ ലോകത്തിലുള്ളവരെ പോലെ നിങ്ങളും അതില്‍ മിക്സായി പോകും. വേറിട്ടവരാണെന്ന് തോന്നില്ല. വേറിട്ടവരല്ലെങ്കില്‍ ബാബക്കു പ്രിയപ്പെട്ടരാകില്ല. ഇടയ്ക്കെപ്പോഴെങ്കിലും ബാബയുടെ സ്നേഹം കിട്ടുന്നില്ല എന്നു തോന്നുകയാണെങ്കില്‍ വിചാരിച്ചോളണം എവിടെയോ വേറിടുന്ന കാര്യത്തില്‍ കുറവു വന്നിട്ടുണ്ട്, എവിടെയോ മോഹത്താല്‍ ഉടക്കിയിട്ടുണ്ട്. വേറിട്ടിട്ടില്ല, അതുകൊണ്ടാണ് ബാബയുടെ സ്നേഹം അനുഭവപ്പെടാത്തത്. മോഹം ചിലപ്പോള്‍ സ്വന്തം ദേഹത്തോടായിരിക്കാം, ചിലപ്പോള്‍ സംബന്ധങ്ങളോടായിരിക്കാം, ചിലപ്പോള്‍ ഏതെങ്കിലും വസ്തുവിനോടായിരിക്കാം ……. സ്ഥൂലമായ ഒരു വസ്തു പോലും ചിലപ്പോള്‍ യോഗത്തെ മുറിക്കുവാന്‍ നിമിത്തമായേക്കാം. ചിലര്‍ക്ക് സംബന്ധങ്ങളിലായിരിക്കില്ല മോഹം  കഴിക്കുന്ന വസ്തുവിലോ അണിയുന്ന വസ്തുവിലോ ആയിരിക്കും. ഒരു ചെറിയ വസ്തുവിനു പോലും വലിയ നഷ്ടമുണ്ടാക്കുവാന്‍ സാധിക്കും. സദാ വേറിട്ടിരിക്കുക എന്നാലര്‍ത്ഥം സദാ അലൗകിക  ജീവിതം. അവര്‍ നടക്കുകയും, സംസാരിക്കുകയും, പെരുമാറുകയും ഗൃഹസ്ഥത്തില്‍ കഴിയുകയും ചെയ്യുന്നതു പോലെ നിങ്ങളുമാണെങ്കില്‍ പിന്നെ എന്താണ് അന്തരം. സ്വയം സ്വയത്തെ നോക്കൂഎത്രമാത്രം പരിവര്‍ത്തനം വന്നു എന്ന്. ലൗകിക സംബന്ധത്തില്‍ മരുമകളുണ്ടായിരിക്കാം, അമ്മായിയമ്മ ഉണ്ടായിരിക്കാം പക്ഷെ ആത്മാവിനെ കാണൂ. മരുമകള്‍ അല്ല ആത്മാവാണ്, ആത്മാവെന്നു കാണുമ്പോള്‍ ഒന്നുകില്‍ സന്തോഷമുണ്ടാകും അല്ലെങ്കില്‍ ദയ തോന്നും. ആത്മാവൊരു പാവമാണ്, പരവശയാണ്, അജ്ഞാനത്തിലാണ്, അറിവില്ലായ്മയിലാണ്. ഞാന്‍ ജ്ഞാനവാന്‍ ആത്മാവ് അറിവില്ലാത്ത ആത്മാവിനോട് ദയ കാണിച്ച് ശുഭ ഭാവന നല്‍കി അതിനെ മാറ്റിയെടുത്ത് കാണിക്കുക തന്നെ  ചെയ്യുംനിങ്ങളുടെ ചിന്തകളും ദൃഷ്ടിയും പരിവര്‍ത്തനപ്പെട്ടില്ലെങ്കില്‍ പരിവാരത്തില്‍ പ്രഭാവമുണ്ടാകില്ല. ചിന്തകളും ദൃഷ്ടിയും പരിവര്‍ത്തനപ്പെടുക തന്നെയാണ് അലൗകിക ജീവിതം. അജ്ഞാനികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് ചെയ്യാനാവില്ല. കൂട്ടുകെട്ടിന്‍റെ പ്രഭാവം നിങ്ങളില്‍ ഉണ്ടാകരുത്. സ്വയം നോക്കുക ഞാന്‍ ജ്ഞാനി ആത്മാവാണോ, അജ്ഞാനികള്‍ക്കു മേല്‍ എനിക്കു പ്രഭാവമുണ്ടാകുന്നുണ്ടോ, ഇല്ലെങ്കില്‍ ശുഭ ഭാവന ഇല്ല. വാക്കുകള്‍ കൊണ്ട് പ്രഭാവമുണ്ടാകില്ല എന്നാല്‍ സൂക്ഷ്മ ഭാവനകള്‍ക്ക് ഫലം ലഭിക്കുക തന്നെ ചെയ്യും. ശരി.

4) ഓരോ ചുവടിലും സര്‍വ്വശക്തിമാനായ ബാബ കൂടെയുണ്ട്, അങ്ങനെ അനുഭവം ചെയ്യുന്നുണ്ടോ? എവിടെ സര്‍വ്വശക്തിമാനായ ബാബയുണ്ടോ അവിടെ സര്‍വ്വ പ്രാപ്തികള്‍ സ്വാഭാവികമായിട്ടുണ്ടാകും. ഏതുപോലെ ബീജത്തില്‍ വൃക്ഷം മുഴുവന്‍ അടങ്ങിയിരിക്കുന്നുവോ, അതുപോലെ സര്‍വ്വശക്തിമാനായ ബാബ കൂടെയുണ്ടെങ്കില്‍ സദാ സമ്പന്നത, സദാ തൃപ്തി, സദാ സമൃദ്ധിയായിരിക്കും. ഒരിക്കലും ഒരു കാര്യത്തിലും ദുര്‍ബ്ബലരാകില്ല. ഒരിക്കലും ഒരു പരാതി പറയില്ല. സദാ സമ്പൂര്‍ണ്ണരായിരിക്കും. എന്തു ചെയ്യും, എങ്ങനെ ചെയ്യും …… പരാതികളില്ല. കൂടെയുണ്ടെങ്കില്‍ സദാ വിജയി ആയിരിക്കും. അകറ്റിയാലോ വളരെ നീണ്ടൊരു നിരയാണ് (ക്യൂ) വരിക. ഒരുഎന്തുകൊണ്ട്തന്നെ ഒരു നിരയുണ്ടാക്കും. അതുകൊണ്ട് ഒരിക്കലും എന്തുകൊണ്ടിന്‍റെ നിരയുണ്ടാക്കരുത്. ഭക്ത പ്രജകളുടെ നിരയുണ്ടായിക്കൊള്ളട്ടെ പക്ഷെ എന്തുകൊണ്ടിന്‍റെ നിരയുണ്ടാകരുത്. ഇപ്രകാരം സദാ കൂടെ കഴിയുന്നവര്‍ പോകുന്നതും ഒരുമിച്ചു തന്നെയായിരിക്കും. സദാ കൂടെയാണ്, കൂടെ കഴിയും, കൂടെ പോകുംഇതാണ് ഉറച്ച പ്രതിജ്ഞ. വളരെക്കാലത്തെ കുറവ് അവസാനം ചതിക്കും. എന്തിന്‍റെയെങ്കിലും കുവാകുന്ന ചരട് ബാക്കി നില്‍പ്പുണ്ടെങ്കില്‍ പറക്കുവാനാവില്ല. എല്ലാ ചരടുകളും പരിശോധിക്കൂ. വിളി വന്നു, സമയത്തിന്‍റെ വിസിലൂതി, ദാ പോവുകയായി. ധൈര്യമുള്ള കുട്ടിക്ക് ബാബയുടെ സഹായമുണ്ടാകും. സഹായമുള്ളിടത്ത് ഒരു കാര്യത്തിനും ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞിരിക്കുകയാണ്.

5) സദാ സ്വയത്തെ മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍ എന്നു അനുഭവം ചെയ്യുന്നുണ്ടോ? സ്വരൂപത്തിന്‍റെ സ്മൃതിയില്‍ കഴിയുന്നതിലൂടെ പരിതസ്ഥിതികള്‍ പരിതസ്ഥിതികളായല്ല, ഒരു സൈഡ് സീനായിട്ടാണ് അനുഭവപ്പെടുക. പരിതസ്ഥിതി എന്നു വിചാരിക്കുമ്പോള്‍ ഭയന്നു പോകും പക്ഷെ സൈഡ് സീന്‍ എന്നാല്‍ വഴിയോര കാഴ്ചയാണ്, അത് സഹജമായി മറിക്കടന്നു പോകാം, കാരണം കാഴ്ചകള്‍ കാണുന്നത് സന്തോഷമാണ്, ഭയം തോന്നില്ല. വിഘ്നങ്ങള്‍ വിഘ്നങ്ങളല്ല, മുന്നോട്ടു കൊണ്ടു പോകുന്ന സാധനങ്ങളാണ്. പരീക്ഷ ക്ലാസ്സ് കയറ്റം നല്‍കുവാനാണ് വരുന്നത്. അപ്പോള്‍ വിഘ്നങ്ങള്‍, പരിതസ്ഥിതികള്‍, പരീക്ഷകള്‍ എല്ലാം മുന്നോട്ടു കൊണ്ടു പോകുവാന്‍ വേണ്ടി വരുന്നതാണ്. അങ്ങനെയല്ലേ മനസ്സിലാക്കുന്നത്. എപ്പോഴെങ്കിലും ഏതെങ്കിലും കാര്യം ചിന്തിക്കുമ്പോള്‍ഇതെന്താണ് സംഭവിച്ചത്, എന്തുകൊണ്ട് സംഭവിച്ചു എന്നൊക്കെ ചിന്തിക്കുന്നതില്‍ തന്നെ സമയം പാഴാകും. ചിന്തിക്കുക എന്നാലര്‍ത്ഥം നിന്നു പോവുക. മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍ ഒരിക്കലും നിന്നു പോകില്ല. സദാ തന്‍റെ ജീവിതത്തില്‍ പറക്കുന്ന കലയുടെ അനുഭവം ചെയ്യും.

6) വദദാതാവായ ബാബയിലൂടെ സര്‍വ്വ വരദാനങ്ങള്‍ പ്രാപ്തമായോ? ബാബയിലൂടെ മുഖ്യമായിട്ടും ഏതു വരദാനമാണ് ലഭിച്ചത്? ഒന്ന് സദാ യോഗി ഭവ, രണ്ട് പവിത്ര ഭവ. രണ്ടു വിശേഷ വരദാനങ്ങളും സദാ ജീവിതത്തില്‍ അനുഭവം ചെയ്യുന്നുണ്ടോ? യോഗീ ജീവിതമാണോ അതോ യോഗം ചേര്‍ക്കുന്ന യോഗിയാണോ? യോഗം ചേര്‍ക്കുന്ന യോഗി മൂന്നോ നാലോ മണിക്കൂര്‍ യോഗത്തിലിരിക്കും, തീര്‍ന്നു. യോഗീ ജീവിതം എന്നാലര്‍ത്ഥം നിരന്തരം. നിരന്തര യോഗീ ജീവിതമുണ്ടോ? അതുപോലെ തന്നെ പവിത്ര ഭവ എന്ന വരദാനം കിട്ടിയിട്ടുണ്ട്, അതിലൂടെ പൂജ്യ ആത്മാവായി തീര്‍ന്നു. യോഗി ഭവ എന്ന വരദാനത്തിലൂടെ സദാ ശക്തി സ്വരൂപമായി മാറി. അപ്പോള്‍ ശക്തി സ്വരൂപരും പൂജ്യ പവിത്ര സ്വരൂപരും രണ്ടുമായി മാറി അല്ലേ? സദാ പവിത്രമായി കഴിയുന്നില്ലേ, ഇടയ്ക്കിടക്കൊന്നുമല്ലല്ലോ അല്ലേ. ഒരു ദിവസം പോലും അപവിത്രമായാല്‍ അപവിത്രരുടെ ലിസ്റ്റിലേക്ക് വരും. പവിത്രതയുടെ ലിസ്റ്റില്‍ തന്നെയില്ലേ? ഇടയ്ക്ക് ക്രോധം വരുന്നില്ലല്ലോ? ക്രോധമോ മോഹമോ വന്നാല്‍ പവിത്രത എന്നു പറയുമോ? മോഹം അപവിത്രത അല്ലേ. നഷ്ടോമോഹ ആയില്ലെങ്കില്‍ സ്മൃതി സ്വരൂപകില്ല. ഒരു വികാരത്തേയും വരുവാന്‍ അനുവദിക്കരുത്. ഒരു വികാരത്തെയും വരുവാന്‍ അനുവദിക്കില്ലയെങ്കില്‍  പറയാം പവിത്ര യോഗി ഭവ !

ബാപ്ദാദ എല്ലാ കുട്ടികളിലും ഒരു പ്രതീക്ഷ പുലര്‍ത്തുന്നു, ഓരോ കുട്ടിയും ദൃഢ സങ്കല്പമെടുക്കണം, വ്യര്‍ത്ഥം ചിന്തിക്കില്ല, വ്യര്‍ത്ഥം പ്രവര്‍ത്തിക്കില്ല, വ്യര്‍ത്ഥമെന്ന രോഗം സദാകാലത്തേക്ക് സമാപ്തമാക്കും. ഒരു ദൃഢ സങ്കല്പം സദാ കാലത്തേക്ക് സഫലതമൂര്‍ത്തിയാക്കി മാറ്റും. സദാ ജാഗ്രതയോടെയിരിക്കണം അതായത് വ്യര്‍ത്ഥത്തെ സമാപ്തമാക്കണം. ശരി. ഓംശാന്തി.    

വരദാനം:- ദിവ്യ ബുദ്ധിയിലൂടെ ദിവ്യ സിദ്ധികള്‍ പ്രാപ്തമാക്കുന്ന സിദ്ധി സ്വരൂപരായി ഭവിക്കൂ

സമയത്തിനനുസരിച്ച് ദിവ്യ ബുദ്ധിയെ ഉപയോഗിക്കുമെങ്കില്‍ സര്‍വ്വ സിദ്ധികളും ഉള്ളം കൈയ്യില്‍ വന്നു ചേരും. സിദ്ധി വലിയ കാര്യമൊന്നുമല്ല, ദിവ്യ ബുദ്ധിയുടെ ശുദ്ധിയാണ് കാര്യം. ഏതുപോലെ ഇന്നത്തെക്കാലത്തെ ജാലവിദ്യക്കാര്‍ കൈ ശുദ്ധമാണെന്ന് കാണിക്കുന്നുവോ, ദിവ്യബുദ്ധിയുടെ ശുദ്ധി സര്‍വ്വ സിദ്ധികളെയും കൈയ്യില്‍ കൊണ്ടു വന്നു തരും. നിങ്ങള്‍ ബ്രാഹ്മണ ആത്മാക്കള്‍ എല്ലാ ദിവ്യ സിദ്ധികളും പ്രാപ്തമാക്കി, അതുകൊണ്ടാണ് നിങ്ങളുടെ മൂര്‍ത്തിയിലൂടെ ഭക്തര്‍ ഇന്നും സിദ്ധികള്‍ പ്രാപ്തമാക്കുന്നത്

സ്ലോഗന്‍ആരുടെയടുത്താണോ സര്‍വ്വശക്തിമാനായ ബാബയുടെ സര്‍വ്വശക്തികള്‍ ഉള്ളത്, അവര്‍ക്ക് ഒരിക്കലും തോല്‍ക്കാനാവില്ല

Scroll to Top