ഇന്ന് ശബ്ദത്തില്‍ നിന്നുപരിയായിരിക്കുന്ന ബാബ ശബ്ദത്തിന്‍റെ ലോകത്തില്‍ സര്‍വ്വ കുട്ടികളെയും ശബ്ദത്തില്‍ നിന്നുപരിയായ സ്ഥിതിയിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടി വന്നിരിക്കുന്നു, കാരണം ശബ്ദത്തില്‍ നിന്നുപരിയായ സ്ഥിതിയില്‍ സുഖത്തിന്‍റേയും ശാന്തിയുടേയും അനുഭവം ഉണ്ടാകുന്നു. ശബ്ദത്തില്‍ നിന്നുപരിയായ ശ്രേഷ്ഠമായ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നതിലൂടെ സദാ സ്വയത്തെ ബാബയ്ക്ക് സമാനം സമ്പന്നമായ സ്ഥിതിയില്‍ അനുഭവിക്കുന്നു. ഇന്നത്തെ മനുഷ്യര്‍ ശബ്ദത്തില്‍ നിന്നുപരി സത്യമായ ശാന്തിക്ക് വേണ്ടി അനേക പ്രകാരത്തിലുള്ള പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്നു. എത്രയോ സാധനങ്ങള്‍ സ്വന്തമാക്കുന്നു. എന്നാല്‍ നിങ്ങള്‍ സര്‍വ്വരും ശാന്തി സാഗരന്‍റെ മക്കള്‍ ശാന്ത സ്വരൂപരാണ്, മാസ്റ്റര്‍ ശാന്തിയുടെ സാഗരമാണ്. സെക്കന്‍റില്‍ തന്‍റെ ശാന്തി സ്വരൂപത്തിന്‍റെ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നു. അങ്ങനെയുള്ള അനുഭവിയല്ലേ. സെക്കന്‍റില്‍ ശബ്ദത്തില്‍ വരിക, സെക്കന്‍റില്‍ ശബ്ദത്തിനുപരി സ്വധര്‍മ്മത്തില്‍ സ്ഥിതി ചെയ്യുക– ഈ അഭ്യാസമുണ്ടോ? ഈ കര്‍മ്മേന്ദ്രിയങ്ങളുടെ അധികാരിയല്ലേ! ആഗ്രഹിക്കുന്ന സമയത്ത് കര്‍മ്മം ചെയ്യൂ, ശേഷം കര്‍മ്മത്തില്‍ നിന്നുപരി കര്‍മ്മാതീത സ്ഥിതിയില്‍ സ്ഥിതി ചെയ്യൂ. ഇതിനെയാണ് പറയുന്നത് ഇപ്പോളിപ്പോള്‍ നിര്‍മ്മോഹി, ഇപ്പോളിപ്പോള്‍ കര്‍മ്മത്തിലൂടെ സര്‍വ്വര്‍ക്കും പ്രിയപ്പെട്ടവര്‍. അങ്ങനെയുള്ള നിയന്ത്രിക്കാനും, ഭരിക്കാനുമുള്ള ശക്തി അനുഭവപ്പെടിന്നില്ലേ, ഏത് കാര്യങ്ങളാണോ ലോകത്തിലെ മനുഷ്യര്‍ പ്രയാസമാണെന്ന് മനസ്സിലാക്കുന്നത്, ആ പ്രയാസമേറിയ കാര്യങ്ങള്‍ ശ്രേഷ്ഠ ആത്മാക്കളായ നിങ്ങള്‍ക്ക് സഹജമല്ല എന്നാല്‍ അതിസഹജമാണ് കാരണം മാസ്റ്റര്‍ സര്‍വ്വ ശക്തിമാനാണ്. ലോകത്തിലെ മനുഷ്യര്‍ ഇതെങ്ങനെ സംഭവിക്കും എന്ന് ചിന്തിക്കുന്നു. ഇതേ ചിന്തയില്‍ ബുദ്ധി കൊണ്ടും, ശരീരം കൊണ്ടും അലയുന്നു, നിങ്ങള്‍ എന്ത് പറയും? എങ്ങനെ സംഭവിക്കും– ഈ സങ്കല്പം വരുമോ? എങ്ങനെ അര്‍ത്ഥം ചോദ്യ ചിഹ്നം. അതിനാല്‍ എങ്ങനെ എന്നതിന് പകരം വീണ്ടും ഇതേ ശബ്ദം മുഴങ്ങുന്നു– ഇങ്ങനെ സംഭവിക്കുന്നു. ഇങ്ങനെ അര്‍ത്ഥം ഫുള്‍ സ്റ്റോപ്പ്. ചോദ്യ ചിഹ്നം പരിവര്‍ത്തനപ്പെട്ട് ഫുള്‍ സ്റ്റോപ്പ് ആയില്ലേ. ഇന്നലെ എന്തായിരുന്നു, ഇന്നെന്താണ്. വലിയ വ്യത്യാസം വന്നില്ലേ. വലിയ വ്യത്യാസം വന്നുവെന്ന് മനസ്സിലാക്കുന്നില്ലേ. ഇന്നലെ വരെ പറഞ്ഞിരുന്നു– ഹേ ഭഗവാനേ എന്ന്, ഇന്ന് ഹേ എന്നതിന് പകരം ആഹാ എന്ന് പറയുന്നു. ആഹാ മധുരമായ ബാബാ.. ഗോഡ് എന്നല്ല ബാബ എന്ന് പറയുന്നു. ദൂരെ നിന്ന് വളരെ അടുത്തായി ബാബയെ ലഭിച്ചു. നിങ്ങള്‍ ബാബയെ തെരഞ്ഞു, ബാബയും കുട്ടികളെ മുക്കിലും മൂലയിലും നിന്ന് തിരഞ്ഞെടുത്തു. എന്നാല്‍ ബാബയ്ക്ക് പരിശ്രമിക്കേണ്ടി വന്നില്ല. നിങ്ങള്‍ക്ക് വളരെ പരിശ്രമിക്കേണ്ടി വന്നു കാരണം ബാബയ്ക്ക് പരിചയമുണ്ടായിരുന്നു, നിങ്ങള്‍ക്കില്ലായിരുന്നു. നിങ്ങള്‍ എല്ലാവരും സ്നേഹത്തിന്‍റെ ഗീതം പാടുന്നുണ്ട്. ബാപ്ദാദയും കുട്ടികളുടെ സ്നേഹത്തിന്‍റെ ഗീതം പാടുന്നു. ഏറ്റവും വലുതിലും വച്ച് വലിയ സ്നേഹത്തിന്‍റെ ഗീതം ദിവസവും ബാപ്ദാദ പാടുന്നു. ആ ഗീതം കേട്ട് കേട്ട് സര്‍വ്വ സ്നേഹി കുട്ടികളുടെയും മനസ്സ് സന്തോഷത്തില്‍ നൃത്തം ചെയ്യുന്നു. ദിവസവും പാടുന്നുണ്ട് അതിനാല്‍ സ്നേഹസ്മരണയിലും ഗീതത്തിന് വളരെ മഹത്വം വളരെ ശ്രേഷ്ഠമാണ്. ബാബയുടെ ഗീതത്തിന്‍റെ സ്മരണയായി ഗീതയുണ്ടാക്കി. കുട്ടികളുടെ ഗീതം കേട്ട് സന്തോഷത്തില്‍ നൃത്തം ചെയ്യുന്നതിന്‍റെ, സന്തോഷം, ആനന്ദം, സുഖം എന്നിവയുടെ അനുഭവങ്ങളുടെ സ്മരണയായി ഭാഗവതം ഉണ്ടാക്കി. അതിനാല്‍ രണ്ടിന്‍റെയും സ്മരണയായില്ലേ. അങ്ങനെയുള്ള ശ്രേഷ്ഠമായ ഭാഗ്യവാനാണ് എന്ന് അനുഭവം ചെയ്യുന്നില്ലേ. മനസ്സിലാക്കുന്നവര്‍ നിറയെയുണ്ട് എന്നാല്‍ അനുഭവം ചെയ്യുന്നവര്‍ കോടിയില്‍ വിരളം പേരാണ്. അനുഭവി മൂര്‍ത്തിയായ ബാബയ്ക്ക് സമാനം സമ്പന്നമായ അനുഭവി മൂര്‍ത്താണ്. ഓരോ വാക്കിന്‍റേയും, ഓരോ സംബന്ധത്തിന്‍റേയും അനുഭവമുണ്ടാകണം. സംബന്ധത്തിലൂടെ വ്യത്യസ്തമായ പ്രാപ്തിയുടെ അനുഭവമുണ്ടാകണം. ഓരോ ശക്തിയുടെയും അനുഭവമുണ്ടാകണം. ആഗ്രഹിക്കുന്ന സമയത്ത് ഗുണങ്ങളുടെ ആഭരണങ്ങള്‍ ധാരണ ചെയ്യാം. ഈ സര്‍വ്വ ഗുണങ്ങള്‍ വ്യത്യസ്തമായ ആഭരണങ്ങളാണ്. സമയത്തിനനുസരിച്ച്, സ്ഥാനത്തിനനുസരിച്ച് ഗുണങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട് സ്വയത്തെ അലങ്കരിക്കാന്‍ സാധിക്കും. സ്വയത്തെ മാത്രമല്ല, മറ്റുള്ളവര്‍ക്കും ഗുണങ്ങള്‍ ദാനം ചെയ്യാം. ജ്ഞാനദാനത്തിനോടൊപ്പം ഗുണ ദാനത്തിനും വളരെ മഹത്വമുണ്ട്. ഗുണങ്ങളുടെ മഹാദാനി ആത്മാവ് ഒരിക്കലും മറ്റുളളവരുടെ അവഗുണങ്ങളെ കണ്ട് ധാരണ ചെയ്യില്ല. മറ്റുള്ളവരുടെ അവഗുണങ്ങളുടെ കൂട്ട്കെട്ടില്‍ വരില്ല, ഗുണദാനത്തിലൂടെ മറ്റുള്ളവരുടെ അവഗുണങ്ങളെ ഗുണത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും. ധനം യാചിക്കുന്നവര്‍ക്ക് ധനം നല്കി സമ്പന്നമാക്കുന്നു, അതേപോലെ അവഗുണങ്ങളുള്ളവര്‍ക്ക് ഗുണദാനം ചെയ്ത്, ഗുണമൂര്‍ത്താക്കൂ. ഏതു പോലെ യോഗദാനം, ശക്തികളുടെ ദാനം, സേവനത്തിന്‍റെ ദാനം പ്രസിദ്ധമാണ്, അതേപോലെ ഗുണദാനവും വിശേഷ ദാനമാണ്. ഗുണദാനത്തിലൂടെ ആത്മാവില്‍ ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും തിളക്കം അനുഭവം ചെയ്യിക്കാന്‍ സാധിക്കുന്നു. അതേപോലെ സര്‍വ്വ മഹാദാനി മൂര്‍ത്ത് അര്‍ത്ഥം അനുഭവി മൂര്‍ത്ത് ആയോ?
ഇന്ന് വിശേഷിച്ച് ഡബിള്‍ വിദേശി കുട്ടികളുമായി മിലനം ചെയ്യാന്‍ വന്നിരിക്കുകയാണ്. ഡബിള്‍ വിദേശി കുട്ടികളുടെ വിശേഷത ബാപ്ദാദ കേള്‍പ്പിച്ചിട്ടുണ്ട്. എന്നാലും ബാപ്ദാദ ഡബിള്‍ വിദേശി കുട്ടികളെ ദീര്‍ഘവീക്ഷണ ബുദ്ധിയുള്ള കുട്ടികള്‍ എന്നാണ് പറയുന്നത്. ദൂരത്തായിട്ടും ബുദ്ധിയിലൂടെ ബാബയെ തിരിച്ചറിഞ്ഞ് അധികാരിയായി. അങ്ങനെയുള്ള ദൂരാദേശി കുട്ടികളുടെ വിശേഷതയ്ക്കനുസരിച്ച് ബാപ്ദാദായ്ക്ക് വിശേഷ സ്നേഹമുണ്ട്. സര്‍വ്വരും ശലഭങ്ങളായി തന്‍റെ ദേശത്ത് നിന്ന് പറന്ന് പറന്ന് പ്രകാശത്തില്‍ എരിഞ്ഞടങ്ങുന്നവരല്ലേ അതോ കേവലം കറങ്ങി പോകുന്നവരാണോ? എരിയുക അര്‍ത്ഥം സമാനമാകുക. അതിനാല്‍ എരിയുന്നവരാണൊ അതോ കറങ്ങി പേകുന്നവരാണോ? കൂടുതല്‍ സംഖ്യ ഏതാണ്? എങ്ങനെയാണോ ഏത് പോലെയാണോ ബാപ്ദാദയ്ക്ക് പ്രിയപ്പെട്ടവരാണ്. എന്നാലും നോക്കൂ എത്ര പരിശ്രമിച്ച് എത്തി ചേര്‍ന്നു, അതിനാല്‍ സദാ മനസ്സിലാക്കൂ – ഞാന്‍ ബാബയുടേതാണ്, സദാ ബാബയുടേതായി തന്നെയിരിക്കും. ഈ ദൃഢ സങ്കല്പം സദാ മുന്നോട്ടുയര്‍ത്തുന്നു. കുറവുകളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതിരിക്കൂ. കുറവുകളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കൂടുതല്‍ ബലഹീനരാകുന്നു. ഞാന്‍ രോഗിയാണ്, രോഗിയാണ് എന്ന് പറയുന്നതിലൂടെ ഡബിള്‍ രോഗിയായി തീരുന്നു. ഞാന്‍ അത്രയും ശക്തിശാലിയല്ല, എന്‍റെ യോഗം അത്രയും പോരാ, എന്‍റെ സേവനം അത്രയും നല്ലതല്ല. ബാബയ്ക്ക് എന്നോട് സ്നേഹമുണ്ടോ ഇല്ലയോ. മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്നറിയില്ല– ഇങ്ങനെയുള്ള ചിന്തകള്‍ കൂടുതല്‍ ശക്തിഹീനരാക്കുന്നു. ആദ്യം മായ ചെറിയ രൂപത്തില്‍ പരീക്ഷിക്കുന്നു, നിങ്ങള്‍ അതിനെ വലിയ രൂപമാക്കുന്നു അപ്പോള്‍ മായക്ക് നിങ്ങളുടെ സാഥിയാകാനുള്ള അവസരം ലഭിക്കുന്നു. മായ കേവലം ട്രയലാണ് ചെയ്യുന്നത്, എന്നാല്‍ നിങ്ങളത് തിരിച്ചറിയാതെ മനസ്സിലാക്കുന്നു– ഞാന്‍ അങ്ങനെ തന്നെയാണ്, അപ്പോള്‍ മായയും സാഥിയായി തീരുന്നു. ബലഹീനരുടെ സാഥി മായയാണ്. ഒരിക്കലും ശക്തിഹീനമായ സങ്കല്പങ്ങളെ അടിക്കടി വര്‍ണ്ണിക്കാതിരിക്കൂ, ചിന്തിക്കാതിരിക്കൂ. അടിക്കടി ചിന്തിക്കുമ്പോള്‍ സ്വരൂപമായി തീരുന്നു. സദാ ചിന്തിക്കൂ– ഞാന്‍ ബാബയുടേതായില്ലായെങ്കില്‍ ആര് ബാബയുടേതാകും! ഞാന്‍ തന്നെയായിരുന്നു, ഞാന്‍ തന്നെയാണ്. കല്പ കല്പം ഞാന്‍ തന്നെയായി തീരും– ഈ സങ്കല്പം ആരോഗ്യശാലിയും മായാജീത്തുമാക്കി തീര്‍ക്കും. ബലഹീനത പിന്നീടാണ് വരുന്നത്. നിങ്ങള്‍ അതിനെ തിരിച്ചറിയാതെ സത്യമാണെന്ന് മനസ്സിലാക്കുന്നു അപ്പോള്‍ മായ സ്വന്തമാക്കുന്നു. ഏതു പോലെ സീതയുടെ നാടകം കാണിക്കാറില്ലേ. യാചകനായിരുന്നില്ല എന്നാല്‍ സീത യാചകനാണെന്ന് മനസ്സിലാക്കി. രാവണന്‍ കേവലം ട്രയലായിട്ടാണ് വന്നത്, എന്നാല്‍ അതിനെ സത്യമാണെന്ന് മനസ്സിലാക്കി അപ്പോള്‍ സീതയുടെ നിഷ്കളങ്കത കണ്ട് രാവണന്‍ സ്വന്തമാക്കി. വ്യര്‍ത്ഥ സങ്കല്പവും, ശക്തിഹീനമായ സങ്കല്പവും മായയുടെ രൂപമായി വരുന്നുണ്ട്. എന്നാല്‍ നിഷ്കളങ്കരായി തീരുന്നത് കൊണ്ട് അത് നമ്മെ സ്വന്തമാക്കുന്നു. ഞാന്‍ ഇങ്ങനെ തന്നെയാണ്– ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് മായ തന്‍റെ സ്ഥാനം കരസ്ഥമാക്കുന്നു. അങ്ങനെയുള്ള ബലഹീനരാകരുത്, സമര്‍ത്ഥരാകണം. മാസ്റ്റര്‍ സര്‍വ്വ ശക്തിവാനാകണം. ബാപ്ദാദ തിരഞ്ഞെടുത്ത കോടിയിലില്‍ ചിലരാണ്. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ ശക്തിഹീനരാകാന്‍ സാധിക്കും! ഇങ്ങനെ ചിന്തിക്കുന്നത് തന്നെ മായക്ക് സ്ഥാനം കൊടുക്കുന്നതിന് സമാനമാണ്. സ്ഥാനം നല്കി പിന്നീട് പറയുന്നു മായയെ മാറ്റൂ എന്ന്. എന്തിന് സ്ഥാനം നല്കുന്നു? ആരും ശക്തിഹീനരല്ല. സര്‍വ്വരും മാസ്റ്ററാണ്. സദാ ധൈര്യശാലികള്‍, സദാ മഹാവീരരാണ്. ഇതേ ശ്രേഷ്ഠ സങ്കല്പം വയ്ക്കൂ. സദാ ബാബയുടെ സാഥിയാണ്. ബാബ സാഥിയായി ഉള്ളയിടത്ത് മായക്ക് സാഥിയാകാന്‍ സാധിക്കില്ല. മധുബനില്‍ എന്തിന് വന്നിരിക്കുന്നു? (മായയെ ഉപേക്ഷിക്കുന്നതിന്) മധുബന്‍ മഹായജ്ഞമല്ലേ. അതിനാല്‍ യജ്ഞത്തില്‍ സ്വാഹാ ചെയ്യാനാണ് വന്നിരിക്കുന്നത് എന്നാല്‍ ബാപദാദ പറയുന്നു സര്‍വ്വരും തന്‍റെ വിജയാഷ്ടമി ആഘോഷിക്കാന്‍ വന്നിരിക്കുകയാണ്. വിജയ തിലകത്തിന്‍റെ ഉത്സവം ആഘോഷിക്കാന്‍ എത്തിയിരിക്കുന്നു. വിജയിയായി വിജയ തിലകത്തിന്‍റെ ഉത്സവം ആഘോഷിക്കാനല്ലേ എത്തിയിരിക്കുന്നത്. ഹാം ജി പറയുന്നതില്‍ സര്‍വ്വരും സമര്‍ത്ഥരാണ്. ഇതും ഗുണമാണ്. ഇവിടെയും ബാബയെ തന്നെ കോപ്പി ചെയ്യണം. അനുകരിക്കുക അര്‍ത്ഥം കോപ്പി ചെയ്യുക. ഇത് സഹജമല്ലേ. നിങ്ങള്‍ സ്വദേശം വിട്ട് വരുന്നു, അപ്പോള്‍ ബാപ്ദാദയും തന്‍റെ ദേശം വിട്ട് വരുന്നു.
ബാപ്ദാദയ്ക്ക് കുടുംബമില്ലേ! മുഴുവന്‍ വിശ്വത്തിന്‍റെ കാര്യത്തെ ഉപേക്ഷിച്ച് ഇവിടെ വരുന്നു. വിശ്വത്തിന്‍റെ കുടുംബം ബാബയുടെ കുടുംബമല്ലേ. ബാബയ്ക്ക് സര്‍വ്വരും മക്കളാണ്. സര്‍വ്വര്‍ക്കും അഞ്ജലി നല്കണം. സമ്പത്ത് എല്ലാവര്‍ക്കും നല്കുന്നില്ല, അഞ്ജലി കൊടുക്കുന്നുണ്ടല്ലോ. ശരി.
സര്‍വ്വ ശ്രേഷ്ഠ ആധികാരി ബാബയ്ക്ക് സമാനം സദാ മഹാദാനി, വരദാനി ആത്മാക്കള്‍ക്ക്, സദാ മഹാന്‍ വ്യത്യാസത്തിലൂടെ സ്വയത്തെ മഹാനാണെന്ന അനുഭവം ചെയ്യുന്ന , സദാ മായയെ തിരിച്ചറിഞ്ഞ് മായാജീത്താകുന്ന, സര്‍വ്വ ശക്തി സ്വരൂപരായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, നാല് ഭാഗത്തുമുള്ള ദേശ വിദേശത്തിലെ, ഓര്‍മ്മയില്‍ ലയിച്ചിരിക്കുന്ന, ബാബയുമായി ആത്മീയ സംഭാഷണം ചെയ്യുന്ന, ബാബയുമായി മിലനം ആഘോഷിക്കുന്ന, സ്നേഹസ്മരണ നല്കുകയും, കത്തുകളിലൂടെ അയക്കുകയും ചെയ്യുന്ന, മധുര മധുരമായ വാര്‍ത്തകളും സ്വയത്തിന്‍റെ സ്നേഹത്തിന്‍റെ പുരുഷാര്‍ത്ഥത്തിന്‍റെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന സര്‍വ്വ കുട്ടികളെ ബാപ്ദാദ സന്മുഖത്ത് കണ്ട് സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. അതോടൊപ്പം ശലഭമായി പ്രകാശത്തില്‍ എരിഞ്ഞടങ്ങുന്ന അര്‍ത്ഥം ഓരോ ചുവടിലും ബാബയ്ക്ക് സമാനമായി തീരുന്ന കുട്ടികള്‍ക്ക് സ്നേഹ സമ്പന്നമായ സ്നേഹ സ്മരണയും നമസ്തേയും.
മഹാരഥി സഹോദരി സഹോദരന്‍മാര്‍ക്കുള്ള അവ്യക്ത മഹാവാക്യം.
സേവനത്തിന് നിമിത്തമായിട്ടുള്ള കുട്ടികളുടെയും മാലയുണ്ടല്ലോ. സര്‍വ്വ വിശേഷ രത്നങ്ങളും നിമിത്തമായി. നിമിത്തമാകുന്നതിന്‍റെ വിശേഷത നിമിത്തമാക്കുന്നു. ബ്രഹ്മാബാബയ്ക്ക് നിങ്ങള്‍ സര്‍വ്വരോടും ഒരു കാര്യത്തിന് അഭിമാനമുണ്ട്. ഏതൊരു കാര്യത്തിന്‍റെ വിശേഷ അഭിമാനം? സര്‍വ്വ കുട്ടികളും സങ്കല്പത്തിന്‍റെ ഏകതയിലൂടെ, ഐക്യത്തിന്‍റെ രൂപം കാണിച്ചു, ഈ കാര്യത്തില്‍ ബ്രഹ്മാബാബയ്ക്ക് വിശേഷ അഭിമാനമുണ്ട്. ഐക്യം ഈ ബ്രാഹ്മണ പരിവാരത്തിന്‍റെ അടിത്തറയാണ് അതിനാല്‍ ബ്രഹ്മാബാബയ്ക്ക് അവ്യക്ത വതനത്തിലിരുന്നും കുട്ടികളോട് വളരെ അഭിമാനമുണ്ട്. പരിവാരത്തെ കാണുന്നുണ്ടല്ലോ.
ലണ്ടന്‍ ഗ്രൂപ്പിനോട് : സദാ ആത്മീയ റോസാപുഷ്പമായി മറ്റുള്ളവര്‍ക്കും സുഗന്ധം നല്കുന്ന അവിനാശി പൂന്തോട്ടത്തിലെ പുഷ്പമല്ലേ. സര്‍വ്വരും ആത്മീയ റോസാപുഷ്പമാണ്. ആ ആത്മീയ റോസാപുഷ്പത്തെ കണ്ട് മുഴുവന്‍ വിശ്വവും ആകര്‍ഷിക്കപ്പെടുന്നു. ഓരോ ആത്മീയ റോസാപുഷ്പവും എത്രയോ എത്രയോ അമൂല്യമാണ്. ഇപ്പോള്‍ വരെ നിങ്ങളുടെ ജഡ ചിത്രത്തിന് പോലും മൂല്യമുണ്ട്. ഓരോ ജഡ ചിത്രത്തെയും എത്രയോ മൂല്യത്തോടെ വാങ്ങുന്നു അഥവാ നല്കുന്നു. സാധാരണ കല്ലിന്‍റേയോ, സ്വര്‍ണ്ണത്തിന്‍റേയോ, വെള്ളിയുടേയോ ആണ് എന്നാല്‍ വളരെ അമൂല്യമാണ്. സ്വര്‍ണ്ണത്തിന്‍റെ മൂര്‍ത്തി എത്ര അമൂല്യമാണ്. ഇത്രയും മൂല്യം എങ്ങനെയുണ്ടായി! കാരണം ബാപ്ദാദയുടേതായപ്പോള്‍ സദാ ശ്രേഷ്ഠമായി. ഈ ഭാഗ്യത്തിന്‍റെ ഗീതം സദാ പാടി കൊണ്ടിരിക്കൂ. ആഹാ എന്‍റെ ഭാഗ്യം, ആഹാ ഭാഗ്യ വിദാതാവ്, ആഹാ സംഗമയുഗം. ആഹാ മധുരമായ ഡ്രാമ. സര്‍വ്വതിലും ആഹാ ആഹാ എന്ന് വരുന്നില്ലേ. ആഹാ ആഹാ എന്ന ഗീതം പാടി കൊണ്ടിരിക്കുകയല്ലേ. ബാപ്ദാദയ്ക്ക് ലണ്ടന്‍ നിവാസികളോട് അഭിമാനമുണ്ട്. സേവനത്തിന്‍റെ വൃക്ഷത്തിന്‍റെ ബീജം ലണ്ടനാണ്. അതിനാല്‍ ലണ്ടന്‍ നിവാസിയും ബീജരൂപമായി. യു. കെയിലുള്ളവര്‍ അര്‍ത്ഥം സദാ ഓ കെ ആയിട്ടിരിക്കുന്നവര്‍, സദാ പഠിത്തത്തിന്‍റേയും സേവനത്തിന്‍റേയും സന്തുലനം വയ്ക്കുന്നവര്‍. സദാ ഓരോ ചുവടിലും സ്വയത്തിന്‍റെ ഉന്നതി അനുഭവിക്കുന്നവര്‍. ബാബയുടേതായിയെങ്കില്‍ സദാ ബാബയുടെ കൈയ്യും കൂട്ട്കെട്ടും ഓരോ കുട്ടിയുടെയും മേല്‍ ഉണ്ട് എന്ന അനുഭവം ചെയ്യുന്നുണ്ടല്ലോ. ആരുടെ മേലാണോ ബാബയുടെ കൈയ്യുള്ളത് അവര്‍ സദാ സുരക്ഷിതരാണ്. സദാ സുരക്ഷിതരായിട്ടിരിക്കുന്നവരല്ലേ. ഓ കെ ഗ്രൂപ്പിന്‍റെയടുത്ത് മായ വരുന്നില്ലല്ലോ. മായയും സദാ കാലത്തേക്ക് ഓ കെ, ഓ കെ ചെയ്ത് വിട പറഞ്ഞ് പോകുന്നു. യു കെ അര്‍ത്ഥം ഓ കെ ഗ്രൂപ്പിന്‍റെ കൂട്ട്കെട്ടും ശ്രേഷ്ഠമല്ലേ. നല്ല കൂട്ട്കെട്ടും ശക്തിശാലി അന്തരീക്ഷവുമാണെങ്കില്‍ മായക്ക് എങ്ങനെ വരാന്‍ സാധിക്കും. സദാ സുരക്ഷിതരായിരിക്കും. ഓ കെ ഗ്രൂപ്പ് അര്‍ത്ഥം മായാജീത്ത് ഗ്രൂപ്പ്.
മൗറീഷ്യസ് പാര്‍ട്ടി : സദാ സ്വയത്തെ ശ്രേഷ്ഠ ഭാഗ്യശാലിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഭാഗ്യമായി എന്താണ് ലഭിച്ചത്?ഭഗവാനെ തന്നെ ഭാഗ്യമായി ലഭിച്ചില്ലേ. സ്വയം ഭാഗ്യവിധാതാവായ ഭഗവാന്‍ ഭാഗ്യമായി ലഭിച്ചു, ഇതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തെങ്കിലുമുണ്ടോ? അതിനാല്‍ സദാ ഈ സന്തോഷമുണ്ട് വിശ്വത്തില്‍ ഏററവും വലുതിലും വച്ച് വലിയ ഭാഗ്യശാലികള്‍ നമ്മള്‍ ആത്മാക്കളാണ്. നമ്മളല്ല, നമ്മള്‍ ആത്മാക്കള്‍. ആത്മാക്കളാണെന്ന് പറയുകയാണെങ്കില്‍ ഒരിക്കലും വിപരീതമായ ലഹരി ഉണ്ടാകില്ല. ദേഹീയഭിമാനിയാകുന്നതിലൂടെ ശ്രേഷ്ഠമായ ലഹരി– ഈശ്വരീയ ലഹരിയുണ്ടാകും. ഭാഗ്യശാലികള്‍ ആത്മാക്കളാണ്, അവരുടെ ഭാഗ്യത്തിന്‍റെ മഹിമ ഇപ്പോഴും പാടികൊണ്ടിരിക്കുന്നു.
ഭാഗവതം നിങ്ങളുടെ ഭാഗ്യത്തിന്‍റെ സ്മരണയാണ്. അങ്ങനെയുള്ള അവിനാശിയായ ഭാഗ്യം, അതിന്‍റെ മഹിമ ഇപ്പോഴും പാടികൊണ്ടിരിക്കുന്നു, ഈ സന്തോഷത്തില്‍ സദാ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. കുമാരിമാര്‍ നിര്‍ബന്ധനരാണ്, ശരീരം കൊണ്ടും നിര്‍ബന്ധനര്‍, മനസ്സ് കൊണ്ടും നിര്‍ബന്ധനര്‍. അങ്ങനെയുള്ള നിര്‍ബന്ധനര്‍ക്കേ പറക്കുന്ന കലയുടെ അനുഭവം ചെയ്യാന്‍ സാധിക്കുകുള്ളൂ. ശരി. ഓം ശാന്തി.
വരദാനം– സേവനത്തിന്‍റെ പാര്‍ട്ടഭിനയിച്ച് പാര്‍ട്ടില്‍ നിന്നും വേറിട്ടും ബാബയോട് സ്നേഹിയുമായിരിക്കുന്ന സഹജയോഗി ഭവ.
ചില കുട്ടികള്‍ പറയുന്നു, ഇടയ്ക്ക് യോഗം ലഭിക്കുന്നു, ഇടയ്ക്ക് ലഭിക്കുന്നില്ല– ഇതിന്റെ കാരണമാണ് നിര്‍മ്മോഹി അവസ്ഥയുടെ കുറവ്. നിര്‍മ്മോഹിയാകാത്തത് കാരണം സ്നേഹത്തിന്‍റെ അനുഭവം ഉണ്ടാകുന്നില്ല, സ്നേഹമില്ലാത്തയിടത്ത് ഓര്‍മ്മയുമില്ല. എത്രത്തോളം കൂടുതല്‍ സ്നേഹം അത്രയും സഹജമായ ഓര്‍മ്മ. അതിനാല്‍ സംബന്ധത്തിന്‍റെ ആധാരത്തില്‍ പാര്‍ട്ടഭിനയിക്കാതിരിക്കൂ, സേവനത്തിന്‍റെ സംബന്ധത്തില്‍ പാര്‍ട്ടഭിനയിക്കൂ എങ്കില്‍ നിര്‍മ്മോഹിയായി തീരും. കമല പുഷ്പ സമാനം പഴയ ലോകത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നുപരി നിര്‍മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാകൂ എങ്കില്‍ സഹജയോഗിയായി തീരും.
സ്ലോഗന്‍ : കാരണം എന്ന ശബ്ദത്തെയില്ലാതാക്കി ഓരോ കാര്യത്തിന്‍റേയും നിവാരണം ചെയ്യുന്നവരാണ് ജ്ഞാനി.