സദാ ഏകമതം, ഏകമാര്‍ഗ്ഗത്തിലൂടെ, ഏകരസ സ്ഥിതി

Date : Rev. 25-02-2018 / AV 04-05-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ വതനത്തില്‍ സര്‍വ്വ കുട്ടികളെ പ്രതി ആത്മീയ സംഭാഷണം നടത്തി പുഞ്ചിരിക്കുകയായിരുന്നു. ഏതു കാര്യത്തെക്കുറിച്ചാണ്? കുട്ടികള്‍ എല്ലാവരും തന്നെ വിശ്വത്തെ മുഴുവന്‍ വെല്ലുവിളിക്കുകയാണ്ഒരു സെക്കന്‍റില്‍ മുക്തിയും ജീവന്മുക്തിയും പ്രാപ്തമാക്കാമെന്ന്. അങ്ങനെ വെല്ലുവിളിക്കാറില്ലേ? അനുഭവത്തിലൂടെ നോക്കൂ ഓരോ ബ്രാഹ്മണനും ദിവ്യ ബുദ്ധി പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നു. ബ്രാഹ്മണനായി, നാമകരണ ചടങ്ങ് നടന്നു, ബാപ്ദാദയിലൂടെ ദിവ്യ ബുദ്ധിയാകുന്ന ഈശ്വരീയ സമ്മാനവും ലഭിച്ചു. ദിവ്യബുദ്ധിയുടെ ആധാരത്തില്‍ ചിന്തിച്ചു നോക്കൂജ്ഞാനം ഒരു സെക്കന്‍റിന്‍റെ കാര്യമാണ്സൃഷ്ടിയും സൃഷ്ടാവും, ഈശ്വരനും സമ്പത്തും. യോഗവും സെക്കന്‍റിന്‍റെ കാര്യമാണ്ഞാന്‍ ബാബയുടെ, ബാബ എന്‍റെ. ദിവ്യഗുണധാരിയാകണംഅതും ഒരു സെക്കന്‍റിന്‍റെ കാര്യമാണ് കാരണം ഏതുപോലെ ജന്മം, ഏതുപോലെ കുലം, അതുപോലെ ധാരണയും സ്വാഭാവികവും സഹജവുമായിരിക്കും. ഈശ്വരീയ കുലമാണെങ്കില്‍ ഗുണങ്ങള്‍ അതായത് ധാരണകള്‍ ഈശ്വരീയമായിരിക്കും. ബ്രാഹ്മണ ജന്മം ഉയര്‍ന്നതിലും ഉയര്‍ന്ന ജന്മമാണ്, അപ്പോള്‍ ധാരണയും ഉയര്‍ന്നതായിരിക്കും. അതുകൊണ്ട് ധാരണയും സെക്കന്‍റിന്‍റെ കാര്യമാണ്. ഏതുപോലെ അച്ഛന്‍ അതുപോലെ കുട്ടികള്‍. സേവനവും സെക്കന്‍റിന്‍റെ കാര്യമാണ്അനുഭവിയായി, ഖജനാവുകളുടെ അധികാരിയായി മാറി ബാബയുടെ പരിചയം കൊടുക്കണം. തന്‍റെയടുത്ത് ഉള്ള ഒരു സാധനം മറ്റൊരാള്‍ക്കു കൊടുക്കുക സെക്കന്‍റുകൊണ്ട് ചെയ്യാവുന്നതും സഹജവുമാണ്. ബാപ്ദാദ നോക്കുകയായിരുന്നു, സെക്കന്‍റിന്‍റെ കാര്യത്തിന് എത്ര സമയമായി മാര്‍ഗ്ഗത്തില്‍ നടക്കുന്നു, രണ്ടു മാസത്തെ ബ്രാഹ്മണനായാലും, വളരെക്കാലമായിട്ടുള്ള ബ്രാഹ്മണനായാലും, ബ്രാഹ്മണന്‍ എന്നാലര്‍ത്ഥം സെക്കന്‍റില്‍ സമ്പത്തിന്‍റെ അധികാരി. സെക്കന്‍റിന്‍റെ അധികാരി പിന്നെ അധീനനായി പോകുന്നതെന്തുകൊണ്ട്? തന്‍റെ അധികാരത്തിന്‍റെ സീറ്റില്‍ സെറ്റായിട്ടിരിക്കുവാന്‍ അറിയില്ലാന്നുണ്ടോ. ആരാമത്തോടെ ഇരിക്കാവുന്ന സീറ്റ് ഉപേക്ഷിച്ച്, അസ്വസ്ഥതകളിലേക്കും ഇളക്കങ്ങളിലേക്കും എന്തിനാണ് പോകുന്നത്? സീറ്റ് ഉപേക്ഷിച്ചതിനു ശേഷം അടിക്കടി സീറ്റില്‍ കയറിയിരിക്കുവാന്‍ പ്രയാസപ്പെടുകയും ചെയ്യുന്നു. സീറ്റില്‍ നിന്നും താഴെയിറങ്ങി, സര്‍വ്വശക്തികളുടെ പ്രാപ്തി പോയി. ശ്രേഷ്ഠ സീറ്റ് അതായത് സ്ഥിതിയില്‍ സെറ്റായിരിക്കുന്നതാണ് അധികാരം. സീറ്റ് ഉപേക്ഷിച്ചാല്‍ അധികാരമെവിടെ? സീറ്റില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ശക്തികള്‍ക്ക് ആജ്ഞ നല്‍കുന്നത്, അതുകൊണ്ടാണ് അവര്‍ ആജ്ഞ അനുസരിക്കാത്തത്. പിന്നെ ഇരുന്ന് ചിന്തിക്കും ഞാന്‍ മാസ്റ്റര്‍ സര്‍വ്വ ശക്തിമാനായിരുന്നിട്ടും ശക്തികളൊന്നും പ്രവര്‍ത്തിക്കുന്നില്ലല്ലോ ! ഒരു ദാസന്‍റെ ആജ്ഞ വേറൊരു ദാസന്‍ മാനിക്കുമോ അതോ ഒരു അധികാരിയുടെ ആജ്ഞയാണോ ദാസന്‍ മാനിക്കുക? അപ്പോള്‍ മുഖം എങ്ങനെയായിരിക്കും? ആരോഗ്യമില്ലാത്തവരടെ മുഖം മഞ്ഞളിക്കും കാരണം രക്തത്തിന്‍റെ ശക്തിയില്ല. അങ്ങനെയുള്ള ദുര്‍ബ്ബല ആത്മാവ് ഉദാസീനനാകും. ജ്ഞാനം കേള്‍ക്കും, സേവനവും ചെയ്യും പക്ഷെ ഉദാസീന രൂപത്തിലായിരിക്കും. സന്തോഷത്തിന്‍റെ ശക്തി, സര്‍വ്വപ്രാപ്തികളുടെ ശക്തി ഒന്നും ഉണ്ടാവില്ല. ദാസന്‍ സദാ ഉദാസീനനായിരിക്കും. ദാസ ആത്മാക്കളുടെ കാര്യത്തില്‍ ചിരി വരുന്ന മറ്റൊരു വിശേഷ കാര്യമേതാണ്? കൊച്ചു കൊച്ചു കാര്യങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കെ ചിന്താക്കുഴപ്പത്തിലാകും. കണ്ണുകള്‍ക്ക് കാഴ്ച കുറയുമ്പോള്‍ ഒരു വസ്തുവിനു പകരം രണ്ടും മൂന്നും വസ്തുക്കള്‍ കാണപ്പെടുന്നതു പോലെ, അതില്‍ തന്നെ ഇതാണോ ശരി, അതാണോ ശരി എന്ന ചിന്താക്കുഴപ്പത്തിലേക്ക് വരുന്നു. ഇപ്രകാരമുള്ള ദുര്‍ബ്ബല ആത്മാക്കള്‍ക്ക് ഒരു വഴിക്കു പകരം അനേകം വഴികള്‍ കാണുവാന്‍ സാധിക്കും. ഒരു ശ്രീമത്തിനോടൊപ്പം അനേകം മതങ്ങള്‍ കാണപ്പെടും. പിന്നെ ചിന്തിച്ചുകൊണ്ടിരിക്കുംഇത് ചെയ്യണോ അത് ചെയ്യണോ, ഇതാണോ യഥാര്‍ത്ഥ്യം അതാണോ യഥാര്‍ത്ഥ്യം. വഴി ഒന്നേ ഉള്ളു എങ്കില്‍, ഒരേ ഒരു ശ്രേഷ്ഠ മതമേ ഉള്ളുവെങ്കില്‍ ഇതാണോ അതാണോ, എന്തു ചെയ്യും എന്ന ചോദ്യമേ വരുന്നില്ല. ചിന്താക്കുഴപ്പത്തില്‍ എങ്ങനെ വരാതിരിക്കും, സ്വയം രണ്ടുണ്ടാക്കി ദു:ഖത്തിലാണ്. വിചിത്രമായ പെരുമാറ്റം കണ്ട് ബാപ്ദാദ പുഞ്ചിരിക്കുകയാണ്. ബാപ്ദാദ പറയുകയാണ്സീറ്റില്‍ ഉറച്ചിരിക്കുകയാണെങ്കില്‍ ഏകരസമായിട്ടിരിക്കാം പക്ഷെ ചഞ്ചലരായ കുട്ടികളെ പോലെ അടിക്കടി കറങ്ങി നടക്കുന്നത് ശീലമാക്കിയവര്‍ പറയും മായയുടെ ചക്രം വീണ്ടും വന്നു എന്ന്. ചിന്താക്കുഴപ്പത്തിനു യാതൊരു ആധാരവുമില്ല. പക്ഷെ വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ സങ്കല്പങ്ങളുടെ ആധാരമെടുക്കുന്നു. വ്യര്‍ത്ഥവും ദുര്‍ബ്ബലവുമാണ് ആധാരമെങ്കില്‍ റിസള്‍ട്ടെന്തായിരിക്കും? ഇവര്‍ ഉടക്കും, ഇവര്‍ തൂങ്ങും, ഇവര്‍ താഴെ വീഴും. പിന്നെ നിലവിളിക്കുംബാബ ഞാന്‍ നിന്‍റെയാണ്, എനിക്കു ശക്തി തരൂ. സീറ്റില്‍ സെറ്റായിരിക്കുമെങ്കില്‍ ജ്ഞാന സൂര്യന്‍റെ ശക്തി കിരണങ്ങള്‍ നിങ്ങളുടെ സീറ്റിനു കുടയായി നില്‍ക്കും, ഛത്രഛായ സദാ പ്രാപ്തമാണ്. സീറ്റില്‍ നിന്നും താഴെയിറങ്ങി വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ സങ്കല്പങ്ങളുടെ മതില്‍ പണിയുന്നു. വ്യര്‍ത്ഥ സങ്കല്പം ഒന്നല്ല, ഒരു സെക്കന്‍റില്‍ അനേകം സങ്കല്പങ്ങള്‍ ജനിക്കുന്നു, അതില്‍ നിന്നും അനേകം ഇഷ്ടികകളുടെ മതില്‍ നിര്‍മ്മിക്കപ്പെടുന്നു. അതിലൂടെ ജ്ഞാന സൂര്യന്‍റെ ശക്തി കിരണങ്ങള്‍ക്ക് പ്രവേശിക്കുവാനാവില്ല, പിന്നെ എന്തു പറയും സഹായം ലഭിക്കുന്നില്ല, ശക്തി ലഭിക്കുന്നില്ല. സന്തോഷമുണ്ടാകുന്നില്ല, ഓര്‍മ്മ നില്‍ക്കുന്നില്ല. ഓര്‍മ്മ എങ്ങനെ വരുവാനാണ്. ബാപ്ദാദ പഴയവരും പുതിയവരുമായ എല്ലാവരുടെയും കളി കണ്ട് പുഞ്ചിരിക്കുകയാണ്. ഒരു സെക്കന്‍റിന്‍റെ കാര്യത്തെ ഇത്ര ബുദ്ധിമുട്ടുള്ളതാക്കി തീര്‍ത്തെന്തുകൊണ്ട്? ഒരു വഴി ഒരു മതം വിട്ട് മന്മത്തിനെയും പരമത്തിനെയും മിക്സ് ചെയ്യുന്നതെന്തിനാണ്? തന്‍റെ ദുര്‍ബ്ബലതകള്‍ കൊണ്ടുണ്ടാക്കിയ വഴിയേ, അങ്ങനെയൊക്കെ സംഭവിക്കും, ഇതൊക്കെ പതിവാണ്ഇങ്ങനെയുള്ള വഴിയൊക്കെ സ്വയമുണ്ടാക്കി, സ്വയത്തെ മറന്ന്, മറവിയുടെ കളിയിലേക്കു വരുന്നു. ലക്ഷ്യം വളരെ ദൂരെയാണ്. ഇങ്ങനെ ചെയ്യുന്നതെന്തിനാണ്? ഇനി അതുമല്ലെങ്കില്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുംസംഭവിച്ചു പോകുന്നു, മനപ്പൂര്‍വ്വം ചെയ്യുന്നതല്ല സംഭവിച്ചു  പോകുന്നതാണ്. സംഭവിച്ചു പോകുന്നതെന്തുകൊണ്ടാണ്? അസുഖം വരുന്നതെന്തുകൊണ്ടാണ്? പഥ്യം പാലിക്കാത്തതുകൊണ്ടാണ് അല്ലെങ്കില്‍ ദുര്‍ബ്ബലതകള്‍ കൊണ്ടാണ്. ദുര്‍ബ്ബലരാകാതിരിക്കൂ, മര്യാദകളുടെ പഥ്യത്തില്‍ നിന്നും അഥവാ മര്യാദകളുടെ രേഖക്കകത്തു നിന്നും പുറത്ത് വരാതിരിക്കൂ. ഇനിയും കളി കളിച്ചുകൊണ്ടിരിക്കണമോ? വിശ്വമംഗളമാകുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവര്‍, ഇനി എത്ര നാള്‍ കുട്ടിക്കളി കളിച്ചുകൊണ്ടിരിക്കും? വിശ്വം നിങ്ങളെ കാത്തിരിക്കുന്നുശാന്തി ദൂതന്മാര്‍ ഇപ്പേള്‍ വരുമെന്ന്, ഞങ്ങളുടെ ഇഷ്ട ദേവന്മാര്‍ ഞങ്ങള്‍ക്കു മേല്‍ ശാന്തിയുടെ ആശീര്‍വാദവും കൃപയും വര്‍ഷിക്കുവാന്‍ ഇപ്പോള്‍ വരുമെന്ന് അവര്‍ കാത്തിരിക്കുന്നു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് മണി അടിക്കുന്നു. ചിലപ്പോള്‍ ചേങ്ങലയും, ചിലപ്പോള്‍ ഉടുക്കും കൊട്ടുന്നു. വരൂ വരൂ എന്നു പറഞ്ഞ് വിളിക്കുന്നു. അങ്ങനെയുള്ള ദേവാത്മാക്കള്‍ അഥവാ അവരുടെ കുട്ടിക്കാലത്തെ കളിയും കളിച്ചുകൊണ്ടിരുന്നാല്‍ അവരുടെ നിലവിളി എങ്ങനെ കേള്‍ക്കും, അതുകൊണ്ട് നിലവിളി കേള്‍ക്കൂ, ഉപകാരം ചെയ്യൂ. മനസ്സിലായോ എന്തു ചെയ്യണമെന്ന്? ശരി. ബാബക്കു സമയത്തെക്കുറിച്ച് ബോധമുണ്ട്, നിങ്ങള്‍ക്ക് അതില്ല.

ഇപ്രകാരം സദാ ശ്രേഷ്ഠ വിവേകികള്‍ക്ക്, സദാ ഏകമതത്തില്‍ ഏകമാര്‍ഗ്ഗത്തില്‍ നടക്കുന്നവര്‍ക്ക്, ഏകരസ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നവര്‍ക്ക്, സദാ സെക്കന്‍റിന്‍റെ അധികാരത്തെ സ്മൃതിയില്‍ വച്ച് സമര്‍ത്ഥ ആത്മാവായി കഴിയുന്നവര്‍ക്ക്, വ്യര്‍ത്ഥ സങ്കല്പങ്ങളുടെ കളിയെ സമാപ്തമാക്കി വിശ്വമംഗളം ചെയ്യുന്ന ശ്രേഷ്ഠ സേവാധാരികള്‍ക്ക്അങ്ങനെയുള്ള മഹാന്‍ ആത്മാക്കള്‍ക്ക് ദേവ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

 കുമാരിമാരോടൊപ്പംഎല്ലാ കുമാരിമാരും സ്വയത്തെ ശിവശക്തികളെന്ന് മനസ്സിലാക്കുന്നുണ്ടോ? ശക്തികള്‍ സദാ എവിടെയാണ് വസിക്കുന്നത്? ശിവന്‍റെ കൂടെ അല്ലേ ! ആര് ആരുടെ കൂടെയാണോ വസിക്കുന്നത്, ആളിന്‍റെ കൂട്ടുകെട്ടിന്‍റെ നിറം തീര്‍ച്ചയായും പിടിക്കും. അപ്പോള്‍ എന്താണോ ബാബയുടെ ഗുണം, എന്താണോ ബാബയുടെ കര്‍ത്തവ്യം, അതു തന്നെയല്ലേ നിങ്ങളുടെയും. ബാബയുടെ കര്‍ത്തവ്യമാണ് സേവനം, നിങ്ങളെല്ലാവരും സേവാധാരികള്‍ അല്ലേ ! സേവനം ചെയ്തുകൊണ്ടിരിക്കുകയാണോ അതോ ചെയ്യുവാന്‍ പോകുന്നതേയുള്ളോ, സദാ ലക്ഷ്യം വയ്ക്കൂബാബക്കു സമാനമാകണം. ഓരോ കാര്യത്തിലും പരിശോധിക്കൂഇതു ബാബക്കു സമാനമായ കര്‍മ്മമാണോ, ബാബക്കു സമാനമായ സങ്കല്പമാണോ, വാക്കാണണോ. ആണെങ്കില്‍ അത് ചെയ്യൂ, അല്ലെങ്കില്‍ പരിവര്‍ത്തനപ്പെടുത്തൂ കാരണം സാധാരണ കര്‍മ്മങ്ങള്‍ അരകല്പം ചെയ്തു, ഇനി ബാബക്കു സമാനമാകണം. എല്ലാവരും ബാബക്കു സമാനം വിശ്വ സേവാധാരികള്‍ അല്ലേ? പരിധിയുള്ളവരല്ലല്ലോ. നല്ല ധൈര്യമുണ്ട്. ധൈര്യത്താലും ഉത്സാഹത്താലും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഉണര്‍വ്വും ഉത്സാഹവും സദാ മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരിക്കും.

സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്നവര്‍ ഓരോ കാര്യത്തിലും നമ്പര്‍ വണ്ണായിരിക്കും. ഓര്‍മ്മയിലും നമ്പര്‍ വണ്‍, ജ്ഞാനത്തിലും ധാരണയിലും സേവനത്തിലും നമ്പര്‍ വണ്‍. അങ്ങനെയല്ലേ? ്നമ്പര്‍ വണ്‍ ഉണര്‍വ്വും ഉത്സാഹവുമുള്ളവര്‍ എങ്ങനെ വീടിനുള്ളിലിരിക്കും. ബന്ധനമില്ലാത്തവരല്ലേ. എല്ലാവരും ആരാണ്? കൂട്ടിലെ കിളികളാണോ അതോ സ്വതന്ത്ര പക്ഷികളാണോ? പഠിപ്പെന്ന കൂട്ടിനകത്താണോ? അച്ഛനമ്മമാരെന്ന കൂട്ടിനകത്താണോ? കൂട്ടിനകത്ത് കിടക്കുന്നവരെ നമ്പര്‍ വണ്‍ എന്ന് എങ്ങനെ വിളിക്കും. ഇപ്പോള്‍ ബന്ധനമില്ലാത്തവരാകൂ. ശക്തിശാലി ആത്മാക്കളെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. അതിവേഗത്തില്‍ തീ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അതിനു മുന്നില്‍ ആരും നില്‍ക്കില്ല, ദൂരെ ഓടി പോകും. നിങ്ങളും അപ്രകാരം യോഗാഗ്നിയെ ഉണര്‍ത്തൂ, ഒരു ബന്ധനത്തിനും അതിന്‍റെ മുന്നില്‍ നില്‍ക്കാനാകരുത്. മൃഗങ്ങളെ ഓടിക്കുന്നതിനു വേണ്ടി തീ കൂട്ടാറുണ്ട്, തീക്കു മുന്നില്‍ മൃഗങ്ങള്‍ക്കു വരാനാവില്ല. ഇപ്രകാരമുള്ള ബാബയോടുള്ള പ്രേമത്തിന്‍റെ അഗ്നിക്ക് വേഗത വര്‍ദ്ധിപ്പിക്കൂ. ഇപ്പോഴും ബന്ധനമുണ്ടെങ്കില്‍  ബാബയോട് പ്രേമമുണ്ട് പക്ഷെ തീ പിടിച്ചിട്ടില്ലാ. പ്രേമമുള്ളതുകൊണ്ടാണ് ഇവിടെ എത്തിയത് പക്ഷെ തീ പിടിച്ചാലേ ബന്ധനമുക്തമാകൂ. പ്രേമം ഫുള്‍ ഫോഴ്സിലായിരിക്കണം. ശക്തികള്‍ മൈതാനത്തേക്കിറങ്ങൂ. ഇത്രയും വലിയ ഗ്രൂപ്പിറങ്ങുമ്പോള്‍ തീര്‍ച്ചയായും അത്ഭുതം ചെയ്യുവാന്‍ സാധിക്കും ! ഇത്രയും കൈകള്‍ പുറപ്പെട്ടാല്‍ ആഹാ ആഹാ എന്നാകും. ശരി

അവ്യക്ത മഹാവാക്യം

മനസ്സിനെ നിയന്ത്രിച്ച് ഏകാഗ്രതയുടെ ശക്തി വര്‍ദ്ധിപ്പിക്കൂ

മനസ്സിന്‍റെ ഏകാഗ്രതയാണ് ഏകരസ സ്ഥിതിയുടെ അനുഭവം നല്‍കുന്നത്. ഏകാഗ്രതയുടെ ശക്തിയിലൂടെ അവ്യക്ത ഫരിസ്ഥ സ്ഥിതി സഹജമായി അനുഭവം ചെയ്യുവാന്‍ സാധിക്കും. ഏകാഗ്രതയുടെ ശക്തി, അധികാരിയുടെ ശക്തി സഹജമായി നിര്‍വിഘ്നമാക്കി തീര്‍ക്കും. ഏകാഗ്രത എന്നാല്‍ മനസ്സിനെ എവിടെ ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ, എത്ര സമയം ആഗ്രഹിക്കുന്നുവോ അവിടെ അത്രയും സമയം ഏകാഗ്രമാക്കൂ. മനസ്സ് വശത്തായിരിക്കണം. സാകാര രൂപത്തില്‍ ഫരിസ്ഥ സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് മനസ്സിന്‍റെ ഏകാഗ്രതയില്‍ ശ്രദ്ധ കൊടുക്കൂ, ആജ്ഞ കൊടുത്ത് മനസ്സിനെ നടത്തിക്കൂ. അധികാരി സ്റ്റേജിന്‍റെ സീറ്റില്‍, ഭിന്ന ഭിന്ന ശ്രേഷ്ഠ സ്ഥിതികളുടെ സീറ്റില്‍ സെറ്റായിട്ടിരിക്കൂ. മനസ്സില്‍ ദുര്‍ബ്ബല സങ്കല്പങ്ങള്‍ ഉത്പന്നമായാല്‍ അതിനെ അവിടെ വച്ചു തന്നെ സമാപ്തമാക്കി ശക്തിശാലിയാകൂ. സങ്കല്പ രൂപി അടിത്തറ ശക്തിശാലിയാക്കൂ, അപ്പോള്‍ അവ്യക്ത ആകര്‍ഷണമുണ്ടാകും. മനസ്സിന്‍റെ ഏകാഗ്രതക്കു വേണ്ടി ഓരോ സെക്കന്‍റും ഡ്രാമയുടെ ചരടില്‍ മുറുക്കി പിടിച്ച് നടക്കൂ. ഏതു രീതിയിലാണോ എങ്ങനെയാണോ ഡ്രാമ പൊയ്ക്കൊണ്ടിരിക്കുന്നത്, അതിനോടൊപ്പം തന്നെ മനസ്സിന്‍റെ സ്ഥിതി പൊയ്ക്കൊണ്ടിരിക്കണം. അല്പം പോലും ഇളകരുത്. മനസ്സ് അതായത് സങ്കല്പ ശക്തിക്ക് ബ്രേക്കിടാനും വളക്കാനും തിരിക്കുവാനുമുള്ള ശക്തി ഉണ്ടായിരിക്കണംഅങ്ങനെ ചെയ്താല്‍ ബുദ്ധിശക്തി പാഴായി പോകില്ല, ശക്തി സംഭരിക്കപ്പെടും. മനസ്സിന്‍റെയും ബുദ്ധിയുടെയും ശക്തി എത്രമാത്രം സംഭരിക്കപ്പെടുന്നുവോ അത്രയും തിരിച്ചറിയുവാനും തീരുമാനമെടുക്കുവാനുമുള്ള ശക്തി വര്‍ദ്ധിക്കും. മനസ്സിനെ നിയന്ത്രിക്കുവാന്‍ മനസ്സിനെ സമര്‍പ്പിച്ച് പൂര്‍ണ്ണമായും സറണ്ടറാകൂ. പിന്നെ തനിക്കു തോന്നുന്നതു പോലെയുള്ള സങ്കല്പങ്ങള്‍ക്ക് മനസ്സില്‍ വരാനാവില്ല. മനസ്സിനെ പോലും ബാബക്കു സമര്‍പ്പിച്ചവര്‍ സഹജമായി മന്മന ഭവ ആയിരിക്കും. മന്മന ഭവ ആയാല്‍ സഹജമായി മോഹജീത്തായിരിക്കും. മനസ്സിനെ സമര്‍പ്പിക്കുക അതായത് വ്യര്‍ത്ഥ സങ്കല്പങ്ങളെയും വികല്പങ്ങളെയും സമര്‍പ്പിക്കുക. മനസ്സില്‍ എന്തെങ്കിലും സങ്കല്പങ്ങള്‍ ഉത്പന്നമാവുകയാണെങ്കില്‍ അതില്‍ സത്യതയും ശുദ്ധിയും ഉണ്ടായിരിക്കണം. ഉള്ളില്‍ യാതൊരു വിധ വികര്‍മ്മങ്ങളുടെയോ, ഭാവ സ്വഭാവങ്ങളുടെയോ, പഴയ സംസ്ക്കാരങ്ങളുടെയോ ചപ്പുചവറുകള്‍ ഉണ്ടായിരിക്കരുത്. അത്രയും സത്യസന്ധര്‍ എല്ലാവര്‍ക്കും പ്രിയരായിരിക്കും. അവരോട് ഈശ്വരനും യോജിച്ചു നില്‍ക്കും. ഏതു സ്ഥിതി എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ സ്ഥിതിയിലേക്ക് വരുന്നതിനു മനസ്സിനെ കൊണ്ട് ഡ്രില്‍ ചെയ്യിപ്പിക്കൂ. ഒരു സെക്കന്‍റില്‍ ശബ്ദത്തിലേക്കു വരണം, അടുത്ത സെക്കന്‍റില്‍ ശബ്ദത്തിനുപരിയായി പോകണം. ഒരു സെക്കന്‍റില്‍ കാര്യ നിര്‍വ്വഹണത്തിനായി ശരീരത്തിന്‍റെ ബോധത്തിലേക്ക് വരിക, അടുത്ത സെക്കന്‍റില്‍ അശരീരിയാവുക. ഡ്രില്‍ ഉറക്കുമ്പോള്‍ ഓരോ പരിതസഥിതികളെയും നേരിടുവാന്‍ സാധിക്കും

സമയത്തിനനുസരിച്ച് ഇപ്പോള്‍ സങ്കല്പങ്ങളെ ഒതുക്കുവാനുള്ള ശക്തി ധാരണ ചെയ്യൂ. സങ്കല്പങ്ങളുടെ വിസ്താരമാകുന്ന കിടക്ക മടക്കിവച്ച് നടക്കൂ, അപ്പോള്‍ മറ്റുള്ളവരുടെ സങ്കല്പങ്ങളെ വായിക്കുവാന്‍ സാധിക്കും. കണ്ണുകള്‍ നല്‍കുന്ന സൂചന കൊണ്ടു പോലും മനസ്സിന്‍റെ ഭാവങ്ങളെ അറിയുവാന്‍ സാധിക്കും. ബാപ്ദാദ മുന്നില്‍ വരുന്ന എല്ലാവരുടെയും മനസ്സിന്‍റെ സങ്കല്പങ്ങളെയും, മനസ്സിന്‍റെ ഭാവങ്ങളെയും  പറയാതെ തന്നെ അറിയുന്നതു പോലെ നിങ്ങള്‍ കുട്ടികളും അന്തിമ കോഴ്സ് പഠിക്കണം. മനസ്സിനെ ആഗ്രഹിക്കുന്നിടത്ത് ഉടക്കി നിര്‍ത്തണം. മറ്റെങ്ങോട്ടും അത് പോകരുത്. മനസ്സിന്‍റെ സങ്കല്പങ്ങള്‍ കൊണ്ടു പോലും മായയോട് തോല്‍ക്കരുത്. അതിനു വേണ്ടി ശുദ്ധ സങ്കല്പങ്ങളില്‍ നേരത്തെ തന്നെ മനസ്സിനെ ബിസിയാക്കി വയ്ക്കൂ. മനസ്സ് ശുദ്ധ സങ്കല്പങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെങ്കില്‍ വ്യര്‍ത്ഥ സങ്കല്പങ്ങള്‍ക്ക് വരാനാവില്ല, തോല്‍ക്കുകയുമില്ല. ശുദ്ധവും ഏകാഗ്രവുമായ സങ്കല്പങ്ങളിലൂടെ ഏതൊരു  വായുമണ്ഡലത്തെയും മാറ്റുവാന്‍ സാധിക്കും. ചില ആളുകള്‍ കുട്ടിക്കാലം മുതലുള്ള ഭിന്ന ഭിന്ന രൂപങ്ങളാകുന്ന ഓര്‍മ്മചിഹ്നങ്ങള്‍ കൊണ്ട് അവരുടെ വീട് അലങ്കരിക്കുന്നു. അതുപോലെ നിങ്ങള്‍ നിങ്ങളുടെ മനസ്സാകുന്ന ക്ഷേത്രത്തില്‍ നിങ്ങളുടെ സമ്പൂര്‍ണ്ണ സ്വരൂപത്തിന്‍റെ മൂര്‍ത്തിയും, ഭാവിയിലെ അനേക ജന്മങ്ങളിലെ മൂര്‍ത്തികളും സ്പഷ്ട രൂപത്തില്‍ മുന്നില്‍ വയ്ക്കൂ, പിന്നെ മറ്റെങ്ങോട്ടെക്കും സങ്കല്പങ്ങള്‍ പോകില്ല. സ്വാഭാവികമായും അത് ഏകാഗ്രമാകും. ചില പ്രത്യേക ദിവസങ്ങളില്‍ ഓടികൊണ്ടിരിക്കുന്ന ട്രാഫിക്കിനെ പോലും നിശ്ചലമാക്കികൊണ്ട് മൂന്നു മിനിറ്റ് സൈലന്‍സില്‍ നിര്‍ത്താറുണ്ട്നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും നിറുത്തി വയ്ക്കുന്നു. അതുപോലെ നിങ്ങളും ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കിടക്ക് സങ്കല്പങ്ങളുടെ ട്രാഫിക്ക് സ്റ്റോപ്പ്    ചെയ്യുവാന്‍ അഭ്യസിക്കൂ. ഒരു മിനിറ്റെങ്കിലും മനസ്സിന്‍റെ സങ്കല്പങ്ങളെ, ശരീരത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങളെ നിറുത്തി വയ്ക്കുവാന്‍ അഭ്യസിക്കുമെങ്കില്‍ സങ്കല്പങ്ങള്‍ ശക്തിശാലിയായി  തീരും.

ബഹുമതിയോടുകൂടി പാസാകുന്നത് അവരാണ് ആരാണോ അവരുടെ സങ്കല്പങ്ങളുടെ ഉലച്ചിലുകള്‍ക്കുംശിക്ഷകള്‍ക്കും ഉപരിയായിട്ടിരിക്കുന്നത്. ധര്‍മ്മരാജന്‍റെ ശിക്ഷകള്‍ പിന്നീടുള്ള കാര്യമാണ്. ചില കുട്ടികള്‍ അവരുടെ തെറ്റുകള്‍ക്ക് സ്വയം സ്വയത്തിനു ശിക്ഷ നല്‍കുന്നുവ്യര്‍ത്ഥ സങ്കല്പങ്ങള്‍ രചിച്ച് അതില്‍ ഉലഞ്ഞ് പോകുന്നു. പിന്നെ നിലവിളിക്കും, ചിന്താക്കുഴപ്പത്തിലാകും, ഇതില്‍ നിന്നെല്ലാം ഉപരിയായിരിക്കുമെന്ന് പ്രതിജ്ഞ എടുക്കൂ. ഭൂരിപക്ഷം കുട്ടികളുടെയും പരാതി ഇതാണ്സമ്പൂര്‍ണ്ണമാകുന്നതില്‍ വ്യര്‍ത്ഥ സങ്കല്പങ്ങളുടെ കൊടുങ്കാറ്റ് വിഘ്നങ്ങളുണ്ടാക്കുന്നു. പരാതി സമാപ്തമാകണമെങ്കില്‍ അമൃതവേളയില്‍ ദിവസവും അപോയിന്‍റ്മെന്‍റിന്‍റെ ഡയറി തയ്യാറാക്കും. എല്ലാ സമയങ്ങളിലും മനസ്സിനെ അപോയിന്‍റ്മെന്‍റുകളില്‍ ബിസിയാക്കുമെങ്കില്‍ വ്യര്‍ത്ഥ സങ്കല്പങ്ങള്‍ക്ക് നല്‍കുവാന്‍ സമയം ഉണ്ടാവില്ല. സമയത്തിന്‍റെ ബുക്കിംഗ് നല്‍കുന്ന രീതി പഠിക്കൂ. എത്രമാത്രം ബാബയോട് സമാനതയും സമീപതയും വരുന്നുവോ അത്രയും സര്‍വ്വ ആത്മാക്കളുടെ സങ്കല്പങ്ങളെ പിടിച്ചെടുക്കുവാന്‍ സാധിക്കും. അതിനുവേണ്ടി സങ്കല്പങ്ങളില്‍ കലര്‍പ്പു വരാതെ നോക്കിയാല്‍ മാത്രം മതി. സങ്കല്പങ്ങള്‍ക്കു മേല്‍ നിയന്ത്രണ ശക്തി ഉണ്ടായിരിക്കണം. ഏതുപോലെ പുറത്തെ കാര്യവ്യവഹാരങ്ങള്‍ നിയന്ത്രിക്കുന്നുവോ അതുപോലെ മനസ്സിന്‍റെ കാര്യ വ്യവഹാരങ്ങളെ നിയന്ത്രിക്കൂ, അതിനു വേണ്ടി സദാ സ്മൃതിയില്‍ വയ്ക്കൂ – 1. ഞാന്‍ ഓരോ സമയത്തും ഓരോ സെക്കന്‍റിലും, ഓരോ കര്‍മ്മം ചെയ്യുമ്പോഴും സ്റ്റേജിലാണ്. 2. എന്‍റെ വര്‍ത്തമാന സ്റ്റാറ്റസും ഭാവി സ്റ്റാറ്റസും എന്താണ് !

വര്‍ത്തമാന സമയത്തിനനുസരിച്ച് ഇപ്പോള്‍ മനസാ മഹാദാനിയായി മാറൂ, അപ്പോള്‍ മനസ്സിന്‍റെ സങ്കല്പങ്ങള്‍ക്കു മേല്‍ വിജയി ആകുവാന്‍ സാധിക്കും. ആര് എത്ര തന്നെ ചഞ്ചല സങ്കല്പങ്ങള്‍ ഉള്ളവരാകട്ടെ, ഒരു സെക്കന്‍റു പോലും അവര്‍ക്ക് ഒരു സങ്കല്പത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ സാധിക്കുന്നില്ലഅങ്ങനെയുള്ള ചഞ്ചല സങ്കല്പമുള്ളവരെ പോലും തന്‍റെ വിജയത്തിന്‍റെ ശക്തിയിലൂടെ തത്ക്കാലത്തേക്ക്  ശാന്തമാക്കുവാനും ചഞ്ചലതയില്‍ നിന്നും അചഞ്ചലതയിലേക്ക് കൊണ്ടു വരുവാനും സാധിക്കും. സങ്കല്പങ്ങളില്‍ ഏകാഗ്രത വന്നാല്‍ സങ്കല്പത്തിലൂടെ ഒരാളെ വിളിക്കുവാന്‍ സാധിക്കും. സങ്കല്പത്തിലൂടെ ഒരാള്‍ക്ക് ഒരു കാര്യം ചെയ്യുവാനുള്ള പ്രേരണ നല്‍കാം. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ടെലിവിഷനില്‍ എല്ലാ കാഴ്ചകളും മുന്നില്‍ വരുന്നതു പോലെ, ആര്‍ക്കു വേണ്ടി എന്തു സങ്കല്പമാണോ രചിക്കുന്നത്, അയാളുടെ ബുദ്ധിയില്‍ വ്യക്തമായി ചിത്രം വരയ്ക്കപ്പെടും. അതിനു വേണ്ടി ശ്രീമത്തിലൂടെ ലഭിച്ചിട്ടുള്ള ആജ്ഞകള്‍ സങ്കല്പങ്ങളിലും നടന്നുകൊണ്ടിരിക്കണം, കലര്‍പ്പുകള്‍ വരരുത്. നിങ്ങള്‍ സര്‍വ്വശക്തിമാന്‍റെ ഗവണ്‍മെന്‍റിന്‍റെ സന്ദേശ വാഹകരാണ്. ആരുമായുള്ള ചര്‍ച്ച നിങ്ങളെ അസ്വസ്ഥമാക്കരുത്. ഒരു കാര്യത്തിലും നിങ്ങളുടെ മുഖത്തിലോ മനസ്സിന്‍റെ സ്ഥിതിയിലോ മാറ്റം വരരുത്. മന്ത്രം സദാ ഓര്‍മ്മയിലുണ്ടായിരിക്കണം. അങ്ങനെയുള്ള എന്തെങ്കിലും പ്രശ്നം മുന്നില്‍ വന്നാല്‍ തന്‍റെ ആത്മീക ദൃഷ്ടിയും മന്മന ഭവ മന്ത്രവും പ്രയോഗിക്കൂ, അപ്പോള്‍ പ്രശ്നം സമാപ്തമാകും.

വരദാനം:- ബാബ എന്ന ഡയമണ്ട് കീ (താക്കോല്‍) ഉപയോഗിച്ച് സര്‍വ്വ ഖജനാവുകള്‍ പ്രാപ്തമാക്കുന്ന പരമാത്മ സ്നേഹിയായി ഭവിക്കൂ

പരമാത്മ സ്നേഹികളായ കുട്ടികള്‍ക്ക് ബാബ ഒരു ഡയമണ്ട് വാക്കാകുന്ന മനോഹരമായ സമ്മാനം നല്‍കുന്നുണ്ട് വാക്കാണ്ബാബ“. താക്കോല്‍ സദാ കൂടെ വയ്ക്കുമെങ്കില്‍ സര്‍വ്വ ഖജനാവുകളുടെയും പ്രാപ്തിയുണ്ടാകും. താക്കോലിനൊരു കീചെയിനുണ്ട്സദാ സര്‍വ്വ സംബന്ധങ്ങളുടെ സ്മൃതി സ്വരൂപരായിരിക്കൂ. ഒപ്പം തന്നെ പ്രതിജ്ഞയാകുന്ന വളയും സര്‍വ്വ ഗുണങ്ങളുടെ അലങ്കാരവുമുണ്ട്. ഇതെല്ലാം കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുമെങ്കില്‍ മാത്രമേ വിശ്വത്തിനു മുന്നില്‍ ഫരിസ്ഥ രൂപത്തില്‍ അല്ലെങ്കില്‍ ദേവ രൂപത്തില്‍ പ്രഖ്യാതമാകൂ.

സ്ലോഗന്‍കഴിഞ്ഞു പോയത് കടന്നു പോയി (പാസ് ചെയ്തു), ഇനി ബാപ്ദാദയുടെ സമീപത്ത് (പാസ്) ഇരിക്കൂ, അപ്പോള്‍ ബഹുമതിയോടുകൂടി പാസാകാം.

Scroll to Top