സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്നതിനു വേണ്ടിയുള്ള യുക്തികള്‍

Date : Rev. 22-10-2017 / AV 8-02-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സകല കുട്ടികളുടെയും ഹൃദയേശ്വരനായ ബാബ, കുട്ടികളുടെ ഹൃദയത്തിന്‍റെ ശബ്ദം, മനസ്സിന്‍റെ മധുര മധുരമായ വാര്‍ത്താലാപങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ കുട്ടികളുടെ ഇടയിലേക്ക് വന്നിരിക്കുകയാണ്. അമൃതവേള മുതല്‍ ബാപ്ദാദ നാലുഭാഗത്തുമുള്ള കുട്ടികളുടെ ഭിന്ന ഭിന്ന താളാത്മകമായ വാദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മുഴുവന്‍ ദിവസത്തില്‍ എത്ര കുട്ടികളുടെ എത്ര പ്രകാരത്തിലുള്ള വാദ്യങ്ങള്‍ കേള്‍ക്കുന്നുണ്ടായിരിക്കും. ഓരോ കുട്ടിക്കും ഓരോ സമയത്ത് ഭിന്ന ഭിന്ന വാദ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ സ്വാഭാവികമായി കേള്‍ക്കുന്ന വാദ്യമേതാണ്? സ്വാഭാവികമായ വസ്തു സദാ പ്രിയമായി തോന്നും. അപ്പോള്‍ കുട്ടികളുടെ ഭിന്ന ഭിന്ന വാദ്യങ്ങള്‍ കേട്ടുകൊണ്ട് ബാപ്ദാദ  മുഖ്യമായ കാര്യങ്ങള്‍ സാരത്തില്‍ കേള്‍പ്പിക്കുകയാണ്.

എല്ലാ കുട്ടികളും യഥാശക്തി പ്രേമത്തില്‍ ലയിച്ച അവസ്ഥയില്‍ സ്ഥിതി ചെയ്തിരിക്കുന്നതിനു വേണ്ടി അഥവാ മഗ്ന സ്വരൂപത്തിന്‍റെ അനുഭവീ മൂര്‍ത്തിയാകുന്നതിനു വേണ്ടി ശ്രദ്ധ കൊടുത്തുകൊണ്ട് വളരെ നല്ല രീതിയില്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഒരേ ഉണര്‍വ്വും ഉത്സാഹവുമാണ്ഞാന്‍ ബാപ് സമാന്‍ സമീപ രത്നമായി മാറി സദാ സുപുത്രനായി തെളിവു നല്‍കും ഉണര്‍വ്വും ഉത്സാഹവും സര്‍വ്വരുടെയും പറക്കുന്ന കലയുടെ ആധാരമണ്. ഉണര്‍വ്വ് അനേക പ്രകാരത്തില്‍ വരാവുന്ന വിഘ്നങ്ങളെ സമാപ്തമാക്കി സമ്പന്നമാകുന്നതിനു വേണ്ട സഹയോഗം നല്‍കും. ഉണര്‍വ്വിലുള്ള ശുദ്ധവും ദൃഢവുമായ സങ്കല്പം വിജയി ആകുന്നതിനു വിശേഷ ശക്തിശാലി ശസ്ത്രമായി മാറും. അതുകൊണ്ട് സദാ മനസ്സില്‍ ഉണരര്‍വ്വും ഉത്സാഹവും അഥവാ പറക്കുന്ന കലയെ നിലനിര്‍ത്തണം. ഒരിക്കലും ഉണര്‍വ്വും ഉത്സാഹവും കുറയരുത്. ഉണര്‍വ്വിതാണ്എനിക്ക് ബാബക്കു സമാനം സര്‍വ്വശക്തികള്‍കൊണ്ടും, സര്‍വ്വ ഗുണങ്ങള്‍കൊണ്ടും, ജ്ഞാനത്തിന്‍റെ സര്‍വ്വ ഖജനാവുകള്‍ കൊണ്ടും സമ്പന്നമായേ പറ്റൂ. കാരണം കല്പം മുന്‍പും ഞാന്‍ ശ്രേഷ്ഠ ആത്മാവായതാണ്. ഒരു കല്പത്തേക്കുള്ള ഭാഗ്യമല്ല, അനേക പ്രാവശ്യത്തേക്കുള്ള ഭാഗ്യത്തിന്‍റെ രേഖ ഭാഗ്യവിധാതാവ് വരച്ചിരിക്കുകയാണ്. ഉണര്‍വ്വിന്‍റെ ആധാരത്തില്‍ സ്വാഭാവികമായും ഉത്സാഹമുണ്ടാകും. ഉത്സാഹമെന്താണ്? ڇആഹാ എന്‍റെ ശ്രേഷ്ഠ ഭാഗ്യംڈ. ബാപ്ദാദ ഭിന്ന ഭിന്ന ടൈറ്റിലുകള്‍ നല്‍കിയിട്ടുണ്ട്, അതിന്‍റെ സ്മൃതി സ്വരൂപമായി കഴിഞ്ഞാല്‍ ഉത്സാഹം അതായത് സന്തോഷം സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും, അത് സദാ നിലനില്‍ക്കുകയും ചെയ്യും. ഏറ്റവും വലിയ ഉത്സാഹത്തിന്‍റെ കാര്യമിതാണ്അനേക ജന്മങ്ങളില്‍ ഈശ്വരനെ അന്വേഷിച്ച് അലഞ്ഞു, എന്നാല്‍ ഇപ്പോള്‍ ഈശ്വരന്‍ എന്നെ തേടി വന്നു. എല്ലാവരും പല പ്രകാരത്തിലുള്ള പര്‍ദ്ദകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. പര്‍ദ്ദകള്‍ക്കുള്ളില്‍ നിന്നും തേടിയെടുത്തില്ലേ? ഈശ്വരനില്‍ നിന്നും വേര്‍പ്പെട്ട് എത്രയോ കാതം അകലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. ഭാരതദേശം തന്നെ വിട്ട് എവിടേയ്ക്കോ പോയി. ധര്‍മ്മം, കര്‍മ്മം, ദേശം, ആചാരാനുഷ്ഠാനങ്ങള്‍എന്തെന്തെല്ലാം പര്‍ദ്ദകള്‍ക്ക് അകത്തായിരുന്നുഅപ്പോള്‍ സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും അല്ലേ! ബാബ നിങ്ങളെ സ്വന്തമാക്കിയോ അതോ നിങ്ങള്‍ ബാബയെ സ്വന്തമാക്കിയോ? ആദ്യത്തെ സന്ദേശം ബാബയല്ലേ അയച്ചത്? തിരിച്ചറിയുന്നതിനു വേണ്ടി പലര്‍ക്കും സമയത്തിന്‍റെ കാലയളവു പലതായിരുന്നിരിക്കാം. സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്ന ആത്മാക്കള്‍ക്ക്, ഒരു ബലം ഒരു വിശ്വാസത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക്, ധൈര്യമുള്ള കുട്ടിക്ക് സദാ ബാബയുടെ സഹായം എന്ന അനുഭവം ഉണ്ടായികൊണ്ടിരിക്കും. ڇ നടക്കുക തന്നെ വേണംഎന്ന ധൈര്യം കാരണം സ്വാഭാവികമായും സഹായത്തിനു പാത്രമായി തീരുന്നു. ധൈര്യത്തിന്‍റെ സങ്കല്പത്തിനു മുന്നില്‍ മായക്ക് ധൈര്യം ചോര്‍ന്നു പോകുന്നു. നടക്കുമോ ഇല്ലയോ എന്നറിയില്ല, എന്നെക്കൊണ്ട് സാധിക്കുമോ എന്നറിയില്ലഇങ്ങനെയുള്ള സങ്കല്പങ്ങള്‍ മായയെ ആഹ്വാനം ചെയ്യലാണ്. വിളിച്ചു വരുത്തുകയാണെങ്കില്‍ മായക്ക് എന്തുകൊണ്ട് വന്നുകൂടാ. ഇങ്ങനെയുള്ള സങ്കല്പങ്ങള്‍ മായക്ക് വഴികാട്ടിയാണ്. നിങ്ങള്‍ വഴി തുറന്നു കൊടുക്കുകയാണെങ്കില്‍ എന്തുകൊണ്ട് മായക്ക് വന്നുകൂടാ. അരക്കല്പത്തെ പ്രീതി നിറഞ്ഞ വഴി തുറന്നു കിട്ടുമ്പോള്‍ എന്തുകൊണ്ട് വന്നുകൂടാ. അതുകൊണ്ട് സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്ന ധൈര്യവാന്‍ ആത്മാവായി ഭവിക്കൂ. വിധാതാവും വരദാതാവുമായ ബാബയുടെ സംബന്ധത്തിലൂടെ ബാലകരും അധികാരികളുമായി മാറി. സര്‍വ്വ ഖജനാവുകളുടെ അധികാരിയായി, ഖജനാവുകളില്‍ അപ്രാപ്തമായ ഒരു വസ്തുവില്ല. അങ്ങനെയുള്ള അധികാരികള്‍ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര് കഴിയും. സ്ലോഗന്‍ സദാ മസ്തകത്തില്‍ സ്മൃതി രൂപത്തില്‍ ഉണ്ടായിരിക്കണംڇഞാന്‍ തന്നെ ആയിരുന്നു, ഞാന്‍ തന്നെ ആണ്, ഞാന്‍ തന്നെ ആയിരിക്കുംഓര്‍മ്മയുണ്ടല്ലോ. സ്മൃതിയാണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത്. സദാ സ്മൃതിയിലിരിക്കൂ. ശരി.  

ഇന്ന് ഡബിള്‍ വിദേശികളുമായി, ഏറ്റവുമധികം ദൂരദേശവാസികളായ, ദൂരത്തു നിന്നും വരുന്ന കുട്ടികളുമായി വിശേഷ കൂടിക്കാഴ്ച നടത്തുവാന്‍ വന്നിരിക്കുകയാണ്. ഭാരതത്തിലെ കുട്ടികള്‍ സദാ അധികാരികള്‍ തന്നെയാണല്ലോ. എങ്കിലും ചാന്‍സലറായി മാറി ചാന്‍സ് (രവമിരല അവസരം) നല്‍കുകയാണ്. അതുകൊണ്ടാണ് ഭാരതത്തില്‍ മഹാദാനിയാകുന്ന രീതി ഇപ്പോഴുമുള്ളത്. എല്ലാവരും അവരവരുടെ രൂപത്തില്‍ വിശ്വസേവനം എന്ന മഹായജ്ഞത്തില്‍ സഹയോഗം നല്‍കി. ഓരോരുത്തരും വളരെ താത്പര്യത്തോടുകൂടി അവരവരുടെ പാര്‍ട്ട് അഭിനയിച്ചു. സര്‍വ്വരുടെയും എക സങ്കല്പത്തിലൂടെ വിശ്വത്തിലെ അനേക ആത്മാക്കള്‍ക്ക് ബാബയുടെ സമീപത്തേക്കെത്തുവാനുള്ള സന്ദേശം ലഭിച്ചു. സന്ദേശത്തിലൂടെ ഉണര്‍ന്ന ജ്യോതി അനേകരെ ഉണര്‍ത്തികൊണ്ടിരിക്കും. ഡബിള്‍ വിദേശികളായ കുട്ടികള്‍ അവരുടെ ദൃഢസങ്കല്പത്തെ സാകാരത്തിലേക്ക് കൊണ്ടുവന്നു. ഭാരതവാസി കുട്ടികളും അനേകം പേരു പ്രശസ്തമാക്കുന്നവരെയും, സന്ദേശമെത്തിക്കുന്ന വിശേഷ ആത്മാക്കളെയും സമീപത്തേക്ക് കൊണ്ടു വന്നു. പത്രക്കാരെയും സ്നേഹത്തിലും സമ്പര്‍ക്കത്തിലും സമീപത്തേക്കു കൊണ്ടു വന്നു. പേനയുടെ ശക്തിയും നാവിന്‍റെ ശക്തിയും ചേര്‍ന്ന് സന്ദേശത്തിന്‍റെ ജ്യോതി തെളിയിച്ചു. അതുകൊണ്ട് ഡബിള്‍ വിദേശികളായ കുട്ടികള്‍ക്കും ദേശത്തില്‍ സമീപത്തിരിക്കുന്ന കുട്ടികള്‍ക്കും, രണ്ടു കൂട്ടര്‍ക്കും ആശംസകള്‍. ഡബിള്‍ വിദേശികളായ കുട്ടികള്‍ ശക്തിയായി ശബ്ദം പരത്തുന്നതിനു നിമിത്തമായ വിശേഷ ആത്മാക്കളെ കൊണ്ടു വന്നു. അതിനും വിശേഷ ആശംസകള്‍. ബാബ സദാ കുട്ടികളുടെ സേവാധാരിയാണ്. ആദ്യം കുട്ടികള്‍. ബാബ നട്ടെല്ലാണ്. മുന്നില്‍ മൈതാനത്തേക്ക് കുട്ടികളാണ് വരുന്നത്. പരിശ്രമം കുട്ടികളുടെ, സ്നേഹം ബാബയുടേത്. ശരി

ഇപ്രകാരം സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്ന, സദാ ബാപ്ദാദയുടെ സഹായത്തിനു പാത്രമായിരിക്കുന്ന ധൈര്യമുള്ള കുട്ടികള്‍ക്ക്, സദാ സേവനത്തില്‍ മുഴുകിയിരിക്കുന്നവര്‍ക്ക്, സദാ സ്വയം പ്രാപ്തമായ ശക്തികളിലൂടെ സര്‍വ്വ ആത്മാക്കള്‍ക്കും ശക്തികളുടെ പ്രാപ്തി നല്‍കുന്ന, ബാബയുടെ അങ്ങനെയുള്ള സദാ അധികാരികളും ബാലകരുമായ അധികാരി കുട്ടികള്‍ക്ക്  ബാപ്ദാദയുടെ വിശേഷ സ്നേഹസമ്പന്ന സ്നേഹസ്മരണകളും നമസ്ക്കാരവും      

ജാനകി ദാദിയോട്څബാപ്സമാന്‍ ഭവچ യുടെ വരദാനിയല്ലേ. ഡബിള്‍ സേവനം ചെയ്യുന്നുണ്ട്. കുട്ടിയുടെ മനസാ സേവനത്തിന്‍റെ സഫലത നല്ലതു പോലെ കാണപ്പെടുന്നുണ്ട്. സഫലത സ്വരൂപത്തിന്‍റെ പ്രത്യക്ഷ തെളിവാണ്. എല്ലാവരും തന്നെ ബാബയുടെ ഗുണഗാനങ്ങള്‍ക്കൊപ്പം കുട്ടിയുടെയും പാടുന്നുണ്ട്. ബാബയോടൊപ്പമല്ലേ കറങ്ങുവാന്‍ പോകുന്നത്. ചക്രവര്‍ത്തി രാജാവാണ്. പ്രകൃതിജീത്തായി നല്ലൊരു പാര്‍ട്ടാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നല്ലൊരു പ്രാക്ടിക്കല്‍ തെളിവാണ്. ഇനി വലിയ വലിയ ആളുകള്‍ വരും. വിദേശത്തെ ശബ്ദം ദേശവാസികളിലേക്ക് എത്തിച്ചേരും. എല്ലാ വിദേശികളായ കുട്ടികളും സേവനം വളരെ ഉണര്‍വ്വോടും ഉത്സാഹത്തോടും ചെയ്ത് നല്ലൊരു പ്രാക്ടിക്കല്‍ തെളിവു കാണിച്ചിരിക്കുന്നു. അതുകൊണ്ട് എല്ലാവരെയും പ്രതി താങ്കള്‍ക്ക് വളരെ വളരെ അനുമോദനങ്ങള്‍. നല്ലൊരു മൈക്ക് കൊണ്ടു വന്നിട്ടുണ്ട്, ഓര്‍മ്മയുടെ സ്വരൂപമായി സേവനം ചെയ്തു. അതുകൊണ്ട് സഫലത ലഭിച്ചു. നല്ലൊരു പൂന്തോട്ടം തയ്യാറാക്കി. അല്ലാഹു തന്‍റെ പൂന്തോട്ടം കണ്ടുകൊണ്ടിരിക്കുകയാണ്

ജയന്തി ബഹനോട്ജനിച്ചപ്പോഴേ ലക്കിയും ലൗലിയുമാണ് (ഹൗരസ്യ മിറ ഹീ്ലഹ്യ). ജന്മം തന്നെ ഭാഗ്യംകൊണ്ടുള്ളതാണ്. എവിടെ പോയാലും സ്ഥലം പോലും ഭാഗ്യമുള്ളതായി തീരും. നോക്കൂ, ലണ്ടനിലെ മണ്ണ് തന്നെ ഭാഗ്യമുള്ളതായി തീര്‍ന്നു. എവിടെയെങ്കിലുമൊക്കെ കറങ്ങുവാന്‍ പോയാല്‍ എന്തു സമ്മാനമാണ് അവര്‍ക്ക് കൊടുത്തിട്ടു പോരിക? ഭാഗ്യവിധാതാവിലൂടെ ലഭിച്ച ഭാഗ്യം വീതിച്ചു കൊടുത്തു പോരുന്നു. എല്ലാവരും ഏതു കണ്ണിലൂടെയാണ് താങ്കളെ കാണുന്നത്, അറിയാമോ? ഭാഗ്യ നക്ഷത്രമായി. എവിടെയാണോ നക്ഷത്രം തിളങ്ങുന്നത് അവിടം പ്രകാശിക്കും. അങ്ങനെയുള്ള അനുഭവമില്ലേ. കുട്ടിയുടെ ചുവട്, ബാബയുടെ സഹായം. ഫോളോ ഫാദര്‍ ചെയ്യുക തന്നെയാണല്ലോ. കൂടാതെ ഫോളോ കൂട്ടുകാരി (ജാനകി ദാദി) നന്നായി ചെയ്യുന്നുണ്ട്. സമാനമാകുന്ന കാര്യത്തില്‍ കുട്ടിയും നന്നായി മത്സരിക്കുന്നുണ്ട്. ശരി.

ഗായത്രി ബഹനോട് (ന്യൂയോര്‍ക്ക്)- ഗായത്രിയും കുറവൊന്നുമല്ല, സേവനത്തിനുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആരൊക്കെയാണോ നിമിത്തമായി മാറി ആത്മാക്കളെ മധുബന്‍ വരെ എത്തിക്കുന്നത്, നിമിത്തമാകുന്നവര്‍ക്കു മേല്‍ ബാപ്ദാദയും പരിവാരവും ശുഭ സ്നേഹത്തിന്‍റെ പുഷ്പങ്ങള്‍ വര്‍ഷിക്കുകയാണ്. എത്രമാത്രം ڇശൈലിڈ നല്ലൊരു ആത്മാവാണോ അത്രയും വന്നിരിക്കുന്ന കുട്ടി (റോബര്‍ട്ട് മുലരി) യും സേവാക്ഷേത്രത്തില്‍ സഹയോഗി ആത്മാവാണ്. സത്യമായ ഹൃദയത്തോട് ഈശ്വരന്‍ ചേര്‍ന്നിരിക്കും. ശുദ്ധമായ ഹൃദയമാണ്, അതുകൊണ്ട് ബാബയുടെ സ്നേഹവും ശക്തിയും പെട്ടെന്ന് പിടിച്ചെടുക്കുവാന്‍ സാധിച്ചു. ഉണര്‍വ്വും ഉത്സാഹവും സങ്കല്പവും വളരെ നന്നായിരിക്കുന്നു. സേവനത്തില്‍ നല്ലൊരു ചാട്ടം ചാടും. ബാപ്ദാദയും നിമിത്തമായിട്ടുള്ള കുട്ടികളെ കണ്ട് ഹര്‍ഷിതനാവുകയാണ്. അവരോട് പറയണം സേവനത്തില്‍ പറക്കുന്ന കലയില്‍ പോകുന്ന ഫരിസ്ത സ്വരൂപരാണെന്നും, അങ്ങനെ തന്നെ അനുഭവം ചെയ്തുകൊണ്ടിരിക്കണമെന്നും. ശരി. എല്ലാവരുടെയും സഹയോഗത്താല്‍ സഫലത മധുബന്‍ വരെ കാണപ്പെടുന്നുണ്ട്. ആരുടെയും പേരു പറയുന്നില്ല, പക്ഷെ ബാബ നമ്മുടെ പേര് എടുത്തു പറഞ്ഞുവെന്ന് എല്ലാവരും വിചാരിക്കണം. ഒരാളും കുറവല്ല. സേവനത്തില്‍ ആദ്യം ഞാന്‍ മുന്നില്‍ എന്ന് വിചാരിക്കണം. ചെറുതും വലുതുമായ എല്ലാവരും ശരീരംമനസ്സ്ധനംസമയം സങ്കല്പം എല്ലാം സേവനത്തില്‍ ഉപയോഗിച്ചിരിക്കുന്നു.   

മുരളി ഭായിയോടും രജനി ബഹനോടുംബാപ്ദാദയുടെ സ്നേഹത്തിന്‍റെ ചരട് വലിച്ചു കൊണ്ടു വന്നു അല്ലേ. സദാ ഇപ്പോള്‍ എന്താണ് ഓര്‍മ്മയിലുള്ളത്? ശ്വാസാ ശ്വാസങ്ങളില്‍ ഓരോ സെക്കന്‍റില്‍ എന്താണ് ഓര്‍മ്മയിലുള്ളത്? സദാ ഹൃദയത്തില്‍ നിന്നും ബാബ എന്നാണ് വരുന്നത് അല്ലേ. മനസ്സിന്‍റെ സന്തോഷം, ഓര്‍മ്മയാകുന്ന അനുഭവത്തിലൂടെ അനുഭവിച്ചറിഞ്ഞു. ഇനി ഏകാഗ്രമായി എന്തു ചിന്തിച്ചാലും അതെല്ലാം മുന്നോട്ടു പോകുവാനുള്ള സാധനങ്ങളായി തീരും. ഒരു ബലം ഒരു വിശ്വാസംഅതില്‍ മാത്രം ഏകാഗ്രമായിരുന്ന് ചിന്തിക്കൂ. ഒരു ബലം ഒരു വിശ്വാസംഅതാണ് നിശ്ചയംഅതുകൊണ്ട് എന്തു തന്നെ സംഭവിച്ചാലും അതു നല്ലതിനായിരിക്കും. ബാപ്ദാദ സദാ കൂടെയുണ്ട്, സദാ കൂടെ ഉണ്ടായിരിക്കും. ധൈര്യശാലിയല്ലേ. ബാപ്ദാദ കുട്ടിയുടെ ധൈര്യവും നിശ്ചയവും കണ്ട് ധൈര്യത്തിനും നിശ്ചയത്തിനും ആശംസകള്‍ നല്‍കുകയാണ്. ചിന്തയില്ലാത്ത ചക്രവര്‍ത്തിയുടെ മക്കള്‍ ചക്രവര്‍ത്തിമാരല്ലേ. ഡ്രാമയിലെ  ഭാവി സമീപ രത്നമാക്കി മാറ്റുക തന്നെ ചെയ്തു. വളരെ നല്ല കൂട്ടുമാണ് ലഭിച്ചിരിക്കുന്നത്. സാകാരത്തിലെ കൂട്ടുകെട്ട് ശക്തിശാലിയാണ്. ആത്മാവിന്‍റെ കൂട്ടുകാരന്‍ ബാബ തന്നെയാണ്. ഡബിള്‍ ലിഫ്റ്റ് കിട്ടിയിരിക്കുകയാണ്, അതുകൊണ്ട് ചിന്തയില്ലാത്ത ചക്രവര്‍ത്തിയാണ്. സമയത്ത് പുണ്യാത്മാവായി പുണ്യ കാര്യം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് സദാ ബാപ്ദാദയുടെ സഹയോഗത്തിനു പാത്രമാണ്. എത്രമാത്രം പുണ്യത്തിന്‍റെ അധികാരിയായി മാറി. പുണ്യ സ്ഥാനത്തിനു നിമിത്തമായി മാറി. ഏതു രീതിയിലാണെങ്കിലും ഭാഗ്യം ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്തല്ലോ. പുണ്യത്തിന്‍റെ വാല് ഒരുമിച്ചുണ്ട്. മുരളീധരന്‍റെ മുരളി, മാസ്റ്റര്‍ മുരളിയാണ്. ബാബയുടെ കൈ സദാ കൈയ്യിലുണ്ട്. സദാ ഓര്‍മ്മിച്ചുകൊണ്ടിരിക്കൂ, ശക്തി എടുത്തുകൊണ്ടിരിക്കൂ. ബാബയുടെ ഖജനാവ് നിങ്ങളുടെ ഖജനാവാണ്. അധികാരിയെന്നു മനസ്സിലാക്കി നടക്കൂ. വീട്ടിലെ കുട്ടി വീട്ടിലെ അധികാരിയാണെന്നാണ് ബാപ്ദാദ മനസ്സിലാക്കുന്നത്. പരമാര്‍ത്ഥവും വ്യവഹാരവും രണ്ടും ഒപ്പത്തിനൊപ്പമുണ്ട്. വ്യവഹാരത്തിലും കൂടെ തന്നെയായിരുന്നു. ശരി

യു കെ ഗ്രൂപ്പിനോട്എല്ലാവരും സ്വയത്തെ സ്വരാജ്യ അധികാരിയെന്നും വിശ്വരാജ്യ അധികാരിയെന്നും മനസ്സിലാക്കുന്നുണ്ടോ? അല്ലെങ്കില്‍ തന്നെ ലണ്ടന്‍ രാജധാനിയല്ലേ. രാജധാനിയില്‍ വസിക്കുമ്പോള്‍ തന്‍റെ രാജ്യം സദാ ഓര്‍മ്മയില്‍ വരില്ലേ. റാണിയുടെ കൊട്ടാരം കാണുമ്പോള്‍ തന്‍റെ കൊട്ടാരം ഓര്‍മ്മയില്‍ വരില്ലേ. നിങ്ങളുടെ കൊട്ടാരം എത്ര സൗന്ദര്യമുള്ളതായിരിക്കും, അറിയാമല്ലോ. അങ്ങനെയുള്ളതായിരിക്കും നിങ്ങളുടെ രാജ്യം, ഇന്നുവരെ അങ്ങനെയൊരു രാജ്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അത്രയും ലഹരിയുണ്ടോ? ഇപ്പോള്‍ എല്ലാം വിനാശത്തില്‍ പെട്ടു പോകും. നിങ്ങള്‍ ഭാരതത്തില്‍ തന്നെ വന്നു ചേരും അല്ലേ. അത് ഉറപ്പല്ലേ. എവിടെയെല്ലാം ബ്രാഹ്മണ ആത്മാക്കള്‍ അത്രയും സേവനം ചെയ്തു, അവിടമെല്ലാം പിക്നിക് സ്ഥാനമായി മാറും. ജനസംഖ്യ വളരെ കുറവായിരിക്കും, ഇത്രയും വിസ്താരത്തിന്‍റെ ആവശ്യം ഉണ്ടാവില്ല. ശരിസ്വന്തം വീട്, സ്വന്തം രാജ്യം, സ്വന്തം അച്ഛന്‍, സ്വന്തം കര്‍ത്തവ്യം എല്ലാം ഓര്‍മ്മയുണ്ടല്ലോ.

ചോദ്യംസദാ മുന്നോട്ട് പോകുന്നതിനുള്ള മാര്‍ഗ്ഗമെന്താണ്

ഉത്തരംജ്ഞാനവും സേവനവും. ഏതു കുട്ടികളാണോ ജ്ഞാനം നല്ല രീതിയില്‍ ധാരണ ചെയ്യുന്നത്, ആര്‍ക്കാണോ സേവനത്തില്‍ സദാ രുചിയുള്ളത് അവര്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. ആയിരം കൈകളോടു കൂടി ബാബ നിങ്ങളുടെ കൂടെയുണ്ട്, അതുകൊണ്ട് കൂട്ടുകാരനെ സദാ കൂടെ നിര്‍ത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ

ചോദ്യംപ്രവൃത്തിയില്‍ (ഗൃഹസ്ഥത്തില്‍) സദാ  കഴിയുന്നവരിലൂടെ ഏതു സേവനം സ്വാഭാവികമായി നടക്കും

ഉത്തരം  അങ്ങനെയുള്ള ആത്മാക്കളുടെ സഹയോഗത്തിലൂടെ സേവനമാകുന്ന വൃക്ഷം ഫലീഭൂതമായി തീരും. എല്ലാവരുടെയും സഹയോഗം വൃക്ഷത്തിനു വെള്ളമായി മാറും. വെള്ളം ലഭിക്കുമ്പോള്‍ വൃക്ഷത്തില്‍ എത്ര നല്ല പഴങ്ങള്‍ ഉണ്ടാകുന്നു. അതുപോലെ ശ്രേഷ്ഠ സഹയോഗി ആത്മാക്കളുടെ സഹയോഗത്താല്‍ വൃക്ഷം ഫലം നിറഞ്ഞതായി തീരുന്നു. ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തില്‍ സേവനത്തിന്‍റെ ലഹരിയില്‍ സദാ കഴിയുന്ന, പ്രവൃത്തിയില്‍ സമര്‍പ്പിതരായി കഴിയുന്ന കുട്ടികള്‍ അല്ലേ. ശരിഓം ശാന്തി.

വരദാനംയഥാര്‍ത്ഥ വിധിയിലൂടെ വ്യര്‍ത്ഥത്തെ സമാപ്തമാക്കി നമ്പര്‍ വണ്‍ എടുക്കുന്ന പരമാത്മ സിദ്ധിസ്വരൂപരായി  ഭവിക്കൂ  

വെളിച്ചം വരുമ്പോള്‍ അന്ധകാരം സ്വാഭാവികമായും ഇല്ലാതാകുന്നതുപോലെ സമയം, സങ്കല്പം, ശ്വാസം എന്നിവ സഫലമാക്കുന്നതിലൂടെ വ്യര്‍ത്ഥം സ്വാഭാവികമായും സമാപ്തമാകും. കാരണം സഫലമാക്കുകയെന്നാല്‍ തന്നെ ശ്രേഷ്ഠ കാര്യത്തിനു ഉപയോഗിക്കുക എന്നാണര്‍ത്ഥം. ശ്രേഷ്ഠ കാര്യത്തിനു ഉപയോഗിക്കുന്നവര്‍ വ്യര്‍ത്ഥത്തെ ജയിച്ച് നമ്പര്‍ വണ്‍ എടുക്കുന്നവരാണ്. കണ്‍കെട്ടു കാണിക്കുന്നവര്‍ അല്പകാലത്തെ പ്രഭാവം കാണിക്കുന്നതാണ്, നിങ്ങളാണെങ്കിലോ യഥാര്‍ത്ഥ വിധിയിലൂടെ പരമാത്മ സിദ്ധി പ്രാപ്തമാക്കുന്നവരാണ്

സ്ലോഗന്‍അപകാരിക്കും ഉപകാരം ചെയ്യുന്നവരാണ് ജ്ഞാനി ആത്മാക്കള്‍.

Scroll to Top