സത്യമായ സ്നേഹമുള്ളിടത്ത് ദു:ഖത്തിന്‍റെ അലകള്‍ ഉണ്ടാവില്ല

Date : Rev. 06-05-2018 / AV 30-07-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ഉറച്ച രാജ്യാധികാരികളെ, ഇളകാത്ത അചഞ്ചല സ്ഥിതിയിലിരിക്കുന്ന വിജയി കുട്ടികളെ കാണുകയായിരുന്നു. ഇപ്പോഴേ ഉറച്ചു നില്‍ക്കുക എന്ന സംസ്ക്കാരത്തിന്‍റെ ആധാരത്തില്‍, ഉറപ്പുള്ള രാജ്യത്തിന്‍റെ പ്രാലബ്ധി നേടുന്നതിനു മുന്‍പായി, പുരുഷാര്‍ത്ഥത്തില്‍ കല്പ കല്പങ്ങളില്‍ ഉറച്ചു നിന്നവരായിരുന്നു. ഡ്രാമയിലെ ഓരോ രംഗത്തെയും ഡ്രാമ ചക്രത്തിലെ സംഗമയുഗമാകുന്ന ഏറ്റവും ഉയര്‍ന്ന പോയന്‍റില്‍ സ്ഥിതി ചെയ്ത് കാണുമെങ്കില്‍, സ്വാഭാവികമായും അചഞ്ചലരായി ഉറച്ചു നില്‍ക്കുവാന്‍ സാധിക്കും. ടോപ്പ് പോയന്‍റില്‍ നിന്നും താഴേക്ക് വരുമ്പോളാണ് ഇളക്കങ്ങള്‍ ഉണ്ടാകുന്നത്. എല്ലാ ബ്രാഹ്മണ ശ്രേഷ്ഠ ആത്മാക്കളും സദാ എവിടെയാണ് കഴിയുന്നത്? ചക്രത്തില്‍ സംഗമയുഗം ഏറ്റവും ഉയര്‍ന്ന യുഗമാണ്. ചിത്രമനുസരിച്ചും സംഗമയുഗത്തിന്‍റെ സ്ഥാനം ഏറ്റവും ഉയര്‍ന്നതാണ്. യുഗങ്ങളുടെ കണക്കനുസരിച്ച് ചെറിയൊരു യുഗ പോയന്‍റ് എന്നേ പറയുവാനാകൂ. ഉയര്‍ന്ന പോയന്‍റില്‍ ഉയര്‍ന്ന സ്ഥാനത്ത്, ഉയര്‍ന്ന സ്ഥിതിയില്‍, ഉയര്‍ന്ന അറിവില്‍, ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെ ഓര്‍മ്മയില്‍, ഉയര്‍ന്നതിലും ഉയര്‍ന്ന സേവനത്തിന്‍റെ സ്മൃതി സ്വരൂപരായിരിക്കുമെങ്കില്‍ സദാ സമര്‍ത്ഥരായിരിക്കും. സമര്‍ത്ഥതയുള്ളിടത്ത് വ്യര്‍ത്ഥം സദാകാലത്തേക്ക് സമാപ്തമായിട്ടുണ്ടാകും. ഓരോ ബ്രാഹ്മണനും വ്യര്‍ത്ഥം സമാപ്തമാക്കുന്നതിനു വേണ്ടിയാണ് പുരുഷാര്‍ത്ഥം ചെയ്യുന്നത്. വ്യര്‍ത്ഥത്തിന്‍റെ അകൗണ്ട് അഥവാ വ്യര്‍ത്ഥത്തിന്‍റെ കണക്കുകള്‍ സമാപ്തമായില്ലേ ! ഇനിയും പഴയ വ്യര്‍ത്ഥത്തിന്‍റെ കണക്ക് ബാക്കി നില്‍പ്പുണ്ടോ? ബ്രാഹ്മണ ജന്മം എടുത്തപ്പോഴേ ചെയ്ത പ്രതിജ്ഞ ഇതാണ്ശരീരംമനസ്സ്ധനം എല്ലാം നിന്‍റെയാണ്. അപ്പോള്‍ വ്യര്‍ത്ഥ സങ്കല്പം സമാപ്തമായില്ലേ, കാരണം സമര്‍ത്ഥമായ മനസ്സ് ബാബക്കു നല്‍കിയില്ലേ.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നിന്‍റെ മനസ്സ് എന്നുള്ളത് മാറ്റി എന്‍റെ മനസ്സ് എന്നാക്കിയില്ലല്ലോ അല്ലേ. ട്രസ്റ്റികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമിതാണ്മസ്സുകൊണ്ട് സദാ സമര്‍ത്ഥം ചിന്തിക്കുക. അപ്പോള്‍ പിന്നെ വ്യര്‍ത്ഥത്തിനു എവിടെയാണ് മാര്‍ജിനുള്ളത്? വ്യര്‍ത്ഥം വന്നോ? നിങ്ങള്‍ പറയും സ്നേഹം കാണിച്ചു. പരിവാരത്തിന്‍റെ സ്നേഹമാകുന്ന ചരടില്‍ എല്ലാവരും കോര്‍ക്കപ്പെട്ടിരിക്കുകയാണ്, ഇത് വളരെ നല്ല കാര്യമാണ്. അഥവാ സ്നേഹത്തിന്‍റെ മുത്തുകളാണ് പൊഴിയുന്നതെങ്കില്‍ അത് അമൂല്യമായിരിക്കും. പക്ഷെ എന്ത് എന്തുകൊണ്ട് എന്ന സങ്കല്പങ്ങളുടെ കണ്ണുനീരാണ് പൊഴിയുന്നതെങ്കില്‍ അത് വ്യര്‍ത്ഥത്തിന്‍റെ അകൗണ്ടിലേക്ക് സ്വരൂപിക്കപ്പെടും. സ്നേഹത്തിന്‍റെ മുത്തുകള്‍ നിങ്ങളുടെ സ്നേഹി ദീദിയുടെ കഴുത്തില്‍ മാലയായി മാറി തിളങ്ങികൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സത്യമായ സ്നേഹത്തിന്‍റെ മാലകള്‍ ദീദിയുടെ കഴുത്തില്‍ ധാരാളമായി വീണുകിടക്കുന്നുണ്ട്. പക്ഷെ ഒരു ശതമാനമെങ്കിലും ഇളക്കങ്ങളുടെ സ്ഥിതിയിലേക്കു വന്നാല്‍, കണ്ണുനീര്‍ ഒഴുക്കിയാല്‍  – അത് ദീദിയുടെ അടുത്ത് എത്തിചേരില്ല, എന്തുകൊണ്ട്? ദീദി സദാ വിജയിയാണ്, അചഞ്ചലമായിരിക്കുന്ന ഉറച്ചിരിക്കുന്ന ആത്മാവാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ്. അചഞ്ചല ആത്മാവിന്‍റെ അടുത്തേക്ക് ഇളകുന്നവരുടെ സ്മരണകള്‍ എത്തിചേരില്ല. അത് അവിടെ തന്നെ ഇരുന്നു പോകുന്നു. അതിനു മുത്തായി മാറി മാലയില്‍ തിളങ്ങുവാന്‍ സാധിക്കില്ല. ഒരേ സ്ഥിതിയിലിരിക്കുന്നവരുടെ, ഒരേ പൊസിഷനില്‍ സ്ഥിതി ചെയ്തിരിക്കുന്ന ആത്മാക്കളുടെ സ്മരണകളാണ് പരസ്പരം എത്തി ചേരുന്നത്. സ്നേഹമുണ്ട് എന്നത് വളരെ നല്ല ലക്ഷണമാണ്. സ്നേഹമുണ്ടെങ്കില്‍ സ്നേഹവും സമര്‍പ്പണം ചെയ്യൂ. ശ്രേഷ്ഠ സ്നേഹമുള്ളിടത്ത് ദുഖത്തിന്‍റെ അലകള്‍ വരില്ല കാരണം ദുഖധാമത്തിനുപരിയായി പോയി കഴിഞ്ഞു അല്ലേ.

മധുര മധുരമായ പരാതികളൊക്കെ ഇവിടെ എത്തി. എല്ലാവരുടെയും മധുരമായ പരാതി ഇതായിരുന്നുഎന്തിനു ഞങ്ങളുടെ ദീദിയെ വിളിച്ചു. ബാപ്ദാദ പറഞ്ഞുആരാണോ എല്ലാവര്‍ക്കും മധുരമായി തോന്നുന്നത്, ആള്‍ ബാബക്കും മധുരമായി തോന്നില്ലേ. ആവശ്യം തന്നെ മധുരതയുടേതാണെങ്കില്‍ പിന്നെ മറ്റാരേ വിളിക്കും. മധുരത്തിലും മധുരമായ ആളെ തന്നെ വിളിക്കും അല്ലേ.

നിങ്ങള്‍ തന്നെ ചിന്തിക്കുകയും നിങ്ങള്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുകയും ചെയ്യുന്നു അഡ്വാന്‍സ് പാര്‍ട്ടിയിലെ ആത്മാക്കള്‍ ഇപ്പോഴും ഗുപ്തമായിട്ടിരിക്കുന്നതെന്തുകൊണ്ട്? അവരെ പ്രത്യക്ഷമാക്കുവാന്‍ ആഗ്രഹിക്കുന്നു അല്ലേ. സമയത്തിനനുസരിച്ച് അഡ്വാന്‍സ് പാര്‍ട്ടിയിലെ ആത്മാക്കള്‍ ശ്രേഷ്ഠ ആത്മാക്കളെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആദി പരിവര്‍ത്തനത്തിലെ വിശേഷ കാര്യാര്‍ത്ഥം ആദികാലത്തിലെ ആദി രത്നങ്ങള്‍ ആയ ആത്മാക്കളെ ആവശ്യമുണ്ട്. യോഗബലത്തെ പ്രയോഗിക്കുവാന്‍ സാധിക്കുന്ന വിശേഷ യോഗി ആത്മാക്കളെ വേണം. ഭാഗ്യവിധാതാവായ ബാബയുടെ പങ്കാളികളായ ആത്മാക്കളെ വേണം. ഭാഗ്യവിധാതാവെന്ന് ബ്രഹ്മാവിനെയും പറയാറുണ്ട്. മനസ്സിലായോ എന്തിനാണ് വിളിപ്പിച്ചതെന്ന്. ഇവിടെ എന്തായിരിക്കും എങ്ങനെയായിരിക്കും എന്നാണോ ചിന്തിക്കുന്നത്? ബ്രഹ്മാബാബ അവ്യക്തമായപ്പോള്‍ എന്തായിരുന്നു എങ്ങനെയായിരുന്നു, കണ്ടല്ലോ അല്ലേദാദി തനിച്ചാണെന്ന് തോന്നിയോ? ദാദിക്ക അങ്ങനെ തോന്നിയില്ല, നിങ്ങള്‍ക്കാണ് അങ്ങനെ തോന്നിയത് അങ്ങനെയല്ലേ? (ദാദിയുടെ നേരേ നോക്കികൊണ്ട്) നിങ്ങള്‍ക്ക്  ദൈവീക ഏകത ഇല്ലേ, ഉണ്ടല്ലോ അല്ലേ? എങ്കില്‍ ദൈവിക ഏകതയാകുന്ന ഭുജങ്ങള്‍ ഇല്ലെന്നാണോ? ദൈവിക ഏകത ഉണ്ടല്ലോ അല്ലേ? എന്തിനാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്? സദാ പരസ്പരം സഹയോഗിയായിരിക്കുന്നതിനു വേണ്ടി അല്ലേ. എപ്പോള്‍ വിളിക്കുന്നുവോ ആരെ വിളിക്കുന്നുവോ എല്ലാവരും സേവനത്തിനു ഹാജരാണ്. ദാദിമാര്‍ക്ക് പരസ്പരം വളരെയധികം അന്തര്‍ലീനമായിട്ടുള്ള പ്രീതിയുണ്ട്, നിങ്ങള്‍ക്കത് അറിയില്ല, അതുകൊണ്ടാണ് ഇനി എന്തു സംഭവിക്കും എന്നു ചിന്തിക്കുന്നത്. ഒരു ദീദി സ്ഥാപിച്ചു കാണിച്ചു തന്നിരിക്കുകയാണ്ഞങ്ങള്‍ ആദി രത്ങ്ങള്‍ ഒന്നാണെന്ന്. കാണിച്ചു തന്നില്ലേ? ബ്രഹ്മാബാബക്കു ശേഷം സാകാര രൂപത്തില്‍ 9 രത്നങ്ങളാകുന്ന പൂജ്യ ആത്മാക്കള്‍ സേവനത്തിന്‍റെ സ്റ്റേജില്‍ പ്രത്യക്ഷമായെങ്കില്‍ 9 രത്നങ്ങള്‍ അല്ലെങ്കില്‍ എട്ടു പേര്‍ സദാ പരസ്പരം സഹയോഗികളാണ്. ആരൊക്കെയാണ് എട്ടിന്‍റെ മാലയില്‍? ആരാണോ സേവനത്തില്‍ ഒന്നിച്ചു ചേരുന്നത് അവനാണ് അര്‍ജ്ജുന്‍ അതായത് അഷ്ടമാല. അപ്പോള്‍ സേവനത്തിന്‍റെ സ്റ്റേജില്‍, അഷ്ടരത്നങ്ങള്‍, 9 രത്നങ്ങള്‍ അവരുടെ പാര്‍ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തന്‍റെ പാര്‍ട്ട് അഭിനയിക്കുക എന്നതു തന്നെയാണ് തന്‍റെ നമ്പര്‍ പ്രത്യക്ഷമാക്കല്‍. ബാപ്ദാദ അങ്ങനെ നമ്പറിട്ടു തരില്ല, പക്ഷെ പാര്‍ട്ട് പ്രത്യക്ഷമാക്കികൊണ്ടിരിക്കുകയാണ്. അപ്പോള്‍ അഷ്ട രത്നങ്ങള്‍ ആരാണ്പരസ്പരം സദാ സ്നേഹികളും സദാ സഹയോഗികളും. അതുകൊണ്ട് സദാ ആദി മുതല്‍ സേവനത്തിലെ സഹയോഗി ആത്മാക്കള്‍ സദാ സഹയോഗത്തിന്‍റെ പാര്‍ട്ട് അഭിനയിച്ചുകൊണ്ടിരിക്കും.മനസ്സിലായോ. ഇനി എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? എന്തുകൊണ്ട് മുന്‍പേ പറഞ്ഞില്ല, ചോദ്യമുണ്ടോ? മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ നിങ്ങളെല്ലാവരും ദീദി യോഗികളാകുമായിരുന്നു. ഡ്രാമയിലെ വിചിത്ര പാര്‍ട്ടാണ്, വിചിത്രത്തിന്‍റെ ചിത്രം മുന്‍പേ എടുക്കാനാവില്ല. ഇളക്കങ്ങളുടെ പരീക്ഷ പെട്ടെന്നാണ് വരിക. ഇപ്പോഴും വിശേഷ ആത്മാവിന്‍റെ പാര്‍ട്ട്, ഇതുവരെ പോയ ആത്മാക്കളില്‍ വച്ച് വേറിട്ടതും പ്രിയപ്പെട്ടതുമാണ്. ഓരോ കാര്യത്തിലും ശ്രേഷ്ഠ ആത്മാവിന്‍റെ കൂട്ടുകെട്ടിന്‍റെയും സഹയോഗത്തിന്‍റെയും അനുഭൂതി ഉണ്ടായികൊണ്ടിരിക്കും. ബ്രഹ്മാബാബക്കു ബ്രഹ്മാബാബയുടെ പാര്‍ട്ട്, അതുപോലൊരു പാര്‍ട്ട് മറ്റൊന്നുണ്ടാവില്ല. എന്നാല്‍ ആത്മാവിന്‍റെ വിശേഷത സേവനത്തില്‍ ഉണര്‍വ്വും ഉത്സാഹവും നല്‍കുന്നതില്‍, യോഗി, സഹയോഗി, പ്രയോഗി ആക്കുന്നതില്‍ സദാ ഉണ്ടായിരുന്നു, ആത്മാവിന്‍റെ വിശേഷ സംസ്ക്കാരം സമയം പ്രതി സമയം നിങ്ങളെല്ലാവര്‍ക്കും സഹയോഗിയായിരിക്കുന്നതിനുള്ള അനുഭവം നല്‍കികൊണ്ടിരിക്കും. ഇതെല്ലാം ഓരോ ആത്മാവിന്‍റെയും സ്വന്തം വിചിത്ര പാര്‍ട്ടാണ്. ശരി.

മധുബനില്‍ വന്ന് സ്നേഹത്തിന്‍റെ സ്വരൂപം കാണിച്ചുദീദിക്കു വേണ്ടി ഇതും വിശ്വസേവനത്തിന്‍റെ നിമിത്ത പാര്‍ട്ട് അഭിനയിച്ചു. നിങ്ങളെല്ലാവരും ഇവിടെ വന്നു, അതിലൂടെ വിശ്വത്തില്‍ സ്നേഹത്തിന്‍റെ അലകള്‍, സ്നേഹത്തിന്‍റെ സുഗന്ധം , സ്നേഹത്തിന്‍റെ കിരണങ്ങള്‍ പരന്നു, അതുകൊണ്ട് വന്നതെന്തായാലും നന്നായി. ദീദിക്കുവേണ്ടി ബാപ്ദാദ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ, സേവാ സ്വരൂപത്തിന്‍റെ  ആശംസകള്‍ നല്‍കുകയാണ്. ദീദിയും ഇതെല്ലാം കാണുന്നുണ്ട്. ടി വി ക്കു മേലിരിക്കുകയാണ്. നിങ്ങള്‍ക്കും വതനത്തിലേക്കു പോയാല്‍ കാണാം. ഇതും സേവനത്തിന്‍റെ ഒരു സീലാണ്

ഇന്നത്തെ സഭയില്‍ കമല്‍ കുട്ടിയും ഓര്‍മ്മ വന്നു (ദീദിജിയുടെ ലൗകിക ചേടത്തിയമ്മയാണ്), അവരും ഓര്‍മ്മിക്കുകയാണ്, ആരെല്ലാം സ്നേഹി ശ്രേഷ്ഠ ആത്മാവിനെ പ്രതി അവരുടെ സഹയോഗം നല്‍കിയോ, അക്ഷീണരായ കുട്ടികള്‍ക്ക്, അവര്‍ ഇവിടെ ഇരിക്കുന്നവരാണെങ്കിലും അല്ലെങ്കിലും, എല്ലാ കുട്ടികള്‍ക്കും ശുഭ ഭാവന ശുഭ കാമന, കൂടാതെ ഒരേ മനസ്സോടെ ആരെല്ലാം അവരുടെ സ്നേഹം കാണിച്ചുവോ അതെല്ലാം വളരെ ശ്രേഷ്ഠമായിരുന്നു. അതു കണ്ട് വിശേഷമായി ബാപ്ദാദയോട് ദീദി പറഞ്ഞുദീദിയുടെ ഭാഗത്തു നിന്നും ഇത്രയും സ്നേഹി സേവാധാരികളായ പരിവാരത്തിനു സ്നേഹ സ്മരണകളും നന്ദിയും അറിയിക്കണമെന്ന്. അപ്പോള്‍ ദീദിയുടെ ജോലി ഇന്ന് ബാപ്ദാദ ചെയ്യുകയാണ്. ഇന്ന് ബാപ്ദാദ സന്ദേശിയായി സന്ദേശം നല്‍കുകയാണ്. എന്താണോ നടന്നത്, വളരെ രഹസ്യയുക്തമായ ഡ്രാമയാണ് നടന്നത്. നിങ്ങളെല്ലാവര്‍ക്കും ദീദി പ്രിയങ്കരിയാണ്, ദീദിക്കാണെങ്കിലോ സേവനമാണ് പ്രിയം, അതുകൊണ്ട് സേവനം അതിന്‍റെ നേര്‍ക്ക് ദീദിയെ വലിച്ചടുപ്പിച്ചു. എന്താണോ നടന്നത്, അത് ധാരാളം പരിവര്‍ത്തനങ്ങളുടെ മറ നീക്കുന്നതിനു നല്ലതായി തീര്‍ന്നിരിക്കുന്നു. ഇതില്‍ ഭഗവതിയുടെ (ഡോക്ടറുടെ) ദോഷവുമില്ല, ഭഗവാന്‍റെ ദോഷവുമില്ല. ഇതൊക്കെ ഡ്രാമയിലെ രഹസ്യങ്ങളാണ്. ഇതില്‍ ഭഗവതിക്കും ഒന്നും ചെയ്യാനാവില്ല, ഭഗവാനും ഒന്നും ചെയ്യാനാവില്ല. ഇതിനെ ചൊല്ലി അയാള്‍ അങ്ങനെ ചെയതു, അങ്ങനെ ഓപ്പറേഷന്‍ ചെയ്തു, എന്നൊന്നും ഒരിക്കലും ചിന്തിക്കരുത്. ഡോക്ടറുടെ സ്നേഹം അവസാന നിമിഷം വരെ അമ്മയോടെന്ന പോലെ തന്നെയായിരുന്നു. അതുകൊണ്ട് തന്‍റെ ഭാഗത്തു നിന്നും ഡോക്ടര്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ഇത് ഡ്രാമയിലെ കളിയാണ്. മനസ്സിലായോഅതുകൊണ്ട് ഒരു സങ്കല്പവും വേണ്ട.

ഇന്ന് ആജ്ഞാകാരിയായി ദീദിയുടെ ഭാഗത്തു നിന്നുമുള്ള സന്ദേശവുമായി വന്നതാണ്. ഉറച്ച സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്ന എല്ലാവര്‍ക്കും അഖണ്ഡ രാജ്യാധികരികള്‍ക്ക്, നിശ്ചയ ബുദ്ധിയായി നിശ്ചിന്തരായിരിക്കുന്നവര്‍ക്ക്, വജയി കുട്ടികള്‍ക്ക്, ഇന്ന് ത്രിമൂര്‍ത്തി സ്നേഹ സ്മരണകള്‍ നല്‍കുകയാണ്, നമസ്ക്കരിക്കുകയാണ്. ശരി.

 

ദൈവിക ഏകത ഇവിടെ വരട്ടെ :- (സ്റ്റേജിലേക്ക് ബാപ്ദാദ എല്ലാ ദാദിമാരേയും വിളിച്ചു എന്നിട്ട് മാലയുടെ ആകൃതിയിലിരുത്തി). ഇതാ മാലയായി കഴിഞ്ഞു അല്ലേ. (ദാദിജിയോട്) ഇപ്പോള്‍ ഇവരും(ജാനകി ദാദി) ഇവരും (ചന്ദ്രമണിദാദി) നിങ്ങളുടെ വിശേഷ സഹയോഗികളാണ്. രഥത്തിനാണെങ്കിലോ (ഗുല്‍സാര്‍ ദാദി) ഡബിള്‍ പാര്‍ട്ടാണ്. ബാപ്ദാദയുടെ പാര്‍ട്ട് പിന്നെ പാര്‍ട്ട്, അങ്ങനെ ഡബിള്‍ പാര്‍ട്ട്. എല്ലാവരും തന്നെ നിങ്ങളുടെ സഹയോഗികളാണ്. ഇവരെ (നിര്‍മ്മല്‍ശാന്താ ദാദി) കുറച്ചു കാലാവസ്ഥയൊക്കെ നന്നായിരിക്കുമ്പോള്‍ വിളിക്കണം. എല്ലാവരും പറക്കുന്ന പക്ഷികള്‍ അല്ലേ? സേവനത്തിന്‍റെ  ബന്ധനമൊന്നുമില്ലല്ലോ. സ്വതന്ത്ര പക്ഷികള്‍ കൈകൊട്ടിയാല്‍ പറക്കും. അങ്ങനെയല്ലേ. സ്വതന്ത്ര പക്ഷികള്‍ക്ക് ഒരു വിശേഷ സ്ഥാനത്തിന്‍റെയോ വിശേഷ സേവനത്തിന്‍റെയോ ബന്ധനമില്ല. വിശ്വ സേവനത്തിന്‍റെ ബന്ധനത്തിനു വേണ്ടി, പരിധിയില്ലാത്ത സേവനത്തിന്‍റെ ബന്ധനത്തിനു വേണ്ടി സ്വതന്ത്രരാണ്. എവിടെ എപ്പോള്‍ ആവശ്യം വരുന്നുവോ അപ്പോള്‍ അവിടെ ഞാന്‍ ആദ്യം. ഓരോ ആത്മാവിനും അവരവരുടെ പാര്‍ട്ടാണുള്ളത്. ദൈവീക ഏകത പാലനക്കു വേണ്ടിയാണ്, മനോഹര്‍ പാര്‍ട്ടി സേവനത്തിന്‍റെ ക്ഷേത്രത്തില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനു വേണ്ടിയാണ്. ഇപ്പോള്‍ സേവനത്തോടൊപ്പം പാലനയുടെ വിശേഷ ആവശ്യം കൂടിയുണ്ട്. പാലന കിട്ടിയതിനനുസരിച്ച് പല ആത്മാക്കളും ദീദിയെ അമ്മയുടെ സ്വരൂപത്തിലാണ് കാണുന്നത്. നോക്കുകയാണെങ്കില്‍ മാതാവും പിതാവും ഒന്നേയുള്ളു പക്ഷെ സാകാരത്തില്‍ നിമിത്തമായി പാര്‍ട്ട് അഭിനയിക്കുന്നതു കാരണം പാലന നല്‍കുന്ന വിശേഷ പാര്‍ട്ട് അഭിനയിച്ചിരിക്കുന്നു. അതുപോലെ ആദി രത്നങ്ങള്‍ മറ്റുള്ളവര്‍ക്ക് പാലന നല്‍കുന്നതിന്‍റെ, ബാബയുടെ പാലന എടുക്കുവാന്‍ അധികാരിയാക്കുന്നതിന്‍റെ പാലന നല്‍കേണ്ടതുണ്ട്. ബാബയുടെ പാലനയാണ് എടുക്കേണ്ടത്, പക്ഷെ അതെടുക്കുവാന്‍ പാത്രമാക്കി മാറ്റേണ്ടതില്ലേ. അങ്ങനെ പാത്രമാക്കി എടുക്കുന്ന സേവനം ആത്മാവ് (ദീദിജി) നമ്പര്‍ വണ്ണായി ചെയ്തു. നിങ്ങളെല്ലാവരും നമ്പര്‍ വണ്ണല്ലേ. രണ്ടാമത്തെ മാലയില്‍ അല്ലല്ലോ വരേണ്ടതല്ലേ. ആദ്യത്തെ മാലയില്‍ വരുന്നവരെല്ലാം നമ്പര്‍ വണ്ണാണ്. ശരി

പാണ്ഡവരെ വിളിക്കൂ.   

ബാപ്ദാദയുടെ മുന്നില്‍ എല്ലാ മുഖ്യ സഹോദരന്മാരും സ്റ്റേജിലേക്കു വന്നു:- പാണ്ഡവരും ആദി രത്നങ്ങള്‍ അല്ലേ. പാണ്ഡവരും മാലയിലുണ്ട്, അല്ലാതെ ശക്തികള്‍ മാത്രമല്ല ഉള്ളത്ഏതു മാലയിലാണ് സ്വയത്തെ കാണുന്നത്. അത് നിങ്ങള്‍ ഓരോരുത്തര്‍ക്കും അറിയാം, ബാബക്കും അറിയാം. പക്ഷെ പാണ്ഡവരും വിശേഷ ഓര്‍മ്മചിഹ്നമായ മാലയിലുണ്ട്. ആരൊക്കെയുണ്ട്? സ്വയം ഉണ്ട് എന്ന് ആരൊക്കെ വിചാരിക്കുന്നുണ്ട്? പാണ്ഡവരില്ലാതെ ഒരു കാര്യവും തെളിയിക്കപ്പെടില്ല. എത്രമാത്രം ശക്തികള്‍ക്ക് ശക്തിയുണ്ടോ അതുപോലെ പാണ്ഡവര്‍ക്കും വിശാലമായ ശക്തിയുണ്ട്. അതുകൊണ്ടാണ് ചതുര്‍ഭുജ രൂപം കാണിച്ചിരിക്കുന്നത്. കമ്പൈന്‍റാണ്. രണ്ടു കൂട്ടരും സേവന കാര്യത്തില്‍ സഫലത പ്രാപ്തമാക്കുന്നു. ദാദിമാരാണ് അഷ്ടരത്നങ്ങള്‍ അല്ലെങ്കില്‍ 9 രത്നങ്ങള്‍ എന്നു വിചാരിക്കണ്ട. പാണ്ഡവരും ഇതിലുണ്ട്. മനസ്സിലായോഅത്രയും ഉത്തരവാദിത്വം സദാ ശിരസ്സിലുണ്ട്. സദാ കിരീടം ഉണ്ടല്ലോ അല്ലേ. എല്ലാവരും പരസ്പരം സഹയോഗികളാകണം. ഇതെല്ലാം ബാബയുടെ കൈകളാണ് അഥവാ സാകാരത്തില്‍ നിമിത്തമായിരിക്കുന്ന ദാദിയുടെ സഹയോഗി ആത്മാക്കളാണ്. “സദാ ഞങ്ങള്‍ ഒന്നാണ്” – മുദ്രാവാക്യം സദാ സഫലതക്കുള്ള സാധനമാണ്. സംസ്ക്കാര മിലനത്തിന്‍റെ രാസലീലയാടുന്നവര്‍, സദാ ഓരോ ജനമത്തിലും ശ്രേഷ്ഠ ആത്മാക്കളോടൊപ്പം രാസലീലയാടും. ഇവിടെ രാസലീലയാടുമെങ്കില്‍ സദാ ഏതു പാര്‍ട്ടായിരിക്കും അഭിനയിക്കുക. സദാ ശ്രേഷ്ഠ ആത്മാക്കളുടെ കൂട്ടുകാരായിരിക്കും, ബന്ധുക്കളായിരിക്കും. വളരെ അടുത്ത സംബന്ധത്തിലായിരിക്കും, ബന്ധുവായും മിത്രമായും രണ്ടു സ്വരൂപത്തിലും കൂടെയായിരിക്കും. മിത്രത്തിന്‍റെ മിത്രം, ബന്ധുവിന്‍റെ ബന്ധു. അപ്പോള്‍ നിമിത്തമാണ്. ഇതായിരുന്നു ദീദിയുമായുള്ള ആത്മീയ സംഭാഷണം. അപ്പോള്‍ പാണ്ഡവരും ശക്തികളും ഒരു ബാബയുടെ ശ്രീമത്തനുസരിച്ച് പൂച്ചെണ്ടില്‍ പൂച്ചെണ്ടായി മാറും.   

(ബാപ്ദാദ ദാദിജിക്ക് കൈ കൊടുത്തു, ദാദിജി വതനത്തിലേക്കു പറന്നു പോയി.)

വരദാനം :- സ്വരാജ്യ അധികാരിയായി മാറി കര്‍മ്മേന്ദ്രിയങ്ങളെ ആജ്ഞക്കനുസരിച്ചു നടത്തുന്ന അകാല സിംഹാസനസ്ഥരും ഹൃദയ സിംഹാസനസ്ഥരുമായി ഭവിക്കൂ:- 

ഞാന്‍ അകാല സിംഹാസനസ്ഥനായ ആത്മാവാണ് എന്നാലര്‍ത്ഥം സ്വരാജ്യ അധികാരി രാജാവാണ്. രാജാവ് സിംഹാസനത്തിലിരിക്കുമ്പോള്‍ എല്ലാ സേവകരും ആജ്ഞക്കനുസരിച്ച് നടക്കുന്നു. സിംഹാസനസ്ഥരാകുമ്പോള്‍ കര്‍മ്മേന്ദ്രീയങ്ങള്‍ സ്വാഭാവികമായും ആജ്ഞ അനുസരിക്കും. അകാല സിംഹാസനത്തിലിരിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ബാബയുടെ ഹൃദയ സിംഹാസനം കാരണം ആത്മാവെന്നു മനസ്സിലാക്കുമ്പോള്‍ ബാബ ഓര്‍മ്മയില്‍ വരും. പിന്നെ ദേഹമില്ല, ദേഹ സംബന്ധമില്ല, പദാര്‍ത്ഥമില്ല, ഒരു ബാബ മാത്രമാണ് പിന്നെ ലോകം. അതുകൊണ്ട് അകാല സിംഹാസനസ്ഥര്‍ സ്വാഭാവികമായും ഹൃദയസിംഹാസനസ്ഥരായിരിക്കും.

സ്ലോഗന്‍ :- തീരുമാനമെടുക്കുവാനും, തിരിച്ചറിയുവാനും, ഗ്രഹിക്കുവാനുമുള്ള ശക്തി ധാരണ ചെയ്യുന്നതു തന്നെയാണ് ഹോളി ഹംസമാകല്‍.

Scroll to Top