സത്യമായ സഹയോഗി തന്നെയാണ് സഹജയോഗി

Date : Rev. 05-05-2019 / AV 26-11-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് കുട്ടികളുടെ മിലനത്തിന്‍റെ സ്നേഹത്തെ കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു ബലം, ഒരു വിശ്വാസം, ഇതേ ഛത്രച്ഛായയുടെ കീഴിലുള്ള മിലനത്തിന്‍റെ ഉണര്‍വ്വും ഉത്സാഹത്തിന്‍റെ ലേശം പോലും ചഞ്ചലതയ്ക്ക്, സ്നേഹത്തെ കുലുക്കാന്‍ സാധിക്കില്ല. തടസ്സം, ക്ഷീണം പരിവര്‍ത്തനപ്പെട്ട് സ്നേഹത്തിന്‍റെ സഹജമായ മാര്‍ഗ്ഗം അനുഭവിച്ച് എത്തി ചേര്‍ന്നു. ഇതിനെയാണ് പറയുന്നത് ധൈര്യശാലികളായ കുട്ടികള്‍ക്ക് ബാബയുടെ സഹായം ലഭിക്കുമെന്ന്. ധൈര്യമുള്ളയിടത്ത് ഉല്ലാസവുമുണ്ട്. ധൈര്യമില്ലായെങ്കില്‍ ഉത്സാഹവുമില്ല. അങ്ങനെ സദാ ധൈര്യത്തിലും ഉത്സാഹത്തിലുമിരിക്കുന്ന കുട്ടികള്‍ ഏകരസ സ്ഥിതിയിലൂടെ നമ്പര്‍വണ്‍ ആയി മാറുന്നു. എങ്ങനെയുള്ള കടുത്ത പരിതസ്ഥിതിയായിക്കോട്ടെ എന്നാല്‍ ധൈര്യത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ചിറകുകളിലൂടെ സെക്കന്‍റില്‍ പറക്കുന്ന കലയുടെ ഉയര്‍ന്ന സ്ഥിതിയിലൂടെ ഓരോ വലുതും കടുത്തതുമായ പരിതസ്ഥിതി ചെറുതായും സഹജമായും അനുഭവപ്പെടുന്നു കാരണം പറക്കുന്ന കലയുടെ മുന്നില്‍ എല്ലാം ചെറിയ ചെറിയ കളിപ്പാട്ടമായി അനുഭവപ്പെടുന്നു. എത്ര തന്നെ ഭയാനകമായ കാര്യങ്ങളായിക്കോട്ടെ ഭയാനകമാകുന്നതിന് പകരം സ്വാഭാവികമായി അനുഭവപ്പെടും. വേദനാജനകമായ കാര്യങ്ങള്‍ ദൃഢത നല്കുന്ന കാര്യങ്ങളായി അനുഭവപ്പെടും. എത്ര തന്നെ ദുഃഖം നല്കുന്ന ദൃശ്യങ്ങള്‍ വന്നാലും സന്തോഷത്തിന്‍റെ പെരുമ്പറ, ദുഃഖത്തിന്‍റെ ദൃശ്യങ്ങളുടെ പ്രഭാവം കൊണ്ടു വരില്ല, ശാന്തിയിലൂടെയും ശക്തിയിലൂടെയും മറ്റുള്ളവരുടെ ദുഃഖ-വേദനയുടെ അഗ്നിക്ക് ശീതളജലം പോലെ സര്‍വ്വരെ പ്രതിയും സഹയോഗിയാകും. അങ്ങനെയുള്ള സമയത്ത് അലയുന്ന ആത്മാക്കള്‍ക്ക് സഹയോഗത്തിന്‍റെ ആവശ്യമാണുള്ളത്. ഇതേ സഹയോഗത്തിലൂടെ തന്നെയാണ് ശ്രേഷ്ഠമായ യോഗത്തിന്‍റെ അനുഭവം ചെയ്യാന്‍ സാധിക്കൂ. സര്‍വ്വരും നിങ്ങളുടെ ഈ സത്യമായ സഹയോഗത്തെയാണ് സത്യമായ യോഗി എന്ന് അംഗീകരിക്കുന്നത്. അതേപോലെ നിലവിളിയുടെ സമയത്ത്- സത്യമായ സഹയോഗി തന്നെ സത്യമായ യോഗി, ഈ പ്രത്യക്ഷതയുടെ പ്രത്യക്ഷ ഫലത്തിന്‍റെ പ്രാപ്തിയിലൂടെ തന്നെയാണ് ജയാരവം മുഴങ്ങാന്‍ പോകുന്നത്. അങ്ങനെയുള്ള സമയത്തിന്‍റെ മഹിമയാണ്- ഒരു തുള്ളിക്ക് വേണ്ടി ദാഹിച്ചിരിക്കുന്നു….ഈ ശാന്തിയുടെ ശക്തിയുടെ, ഒരു സെക്കന്‍റിന്‍റെ അനുഭൂതിരൂപമാകുന്ന തുള്ളി അലയുന്ന ആത്മാക്കള്‍ക്ക് തൃപ്തിയുടെ അനുഭവം ചെയ്യിക്കുന്നു. അങ്ങനെയുള്ള സമയത്ത് ഒരു സെക്കന്‍റിന്‍റെ പ്രാപ്തി അവരെ അങ്ങനെയുള്ള അനുഭവം ചെയ്യിക്കുന്നു-സെക്കന്‍റില്‍ അനേക ജന്മങ്ങളുടെ തൃപ്തി അഥവാ പ്രാപ്തിയുണ്ടായി. എന്നാല്‍ ആ ഒരു സെക്കന്‍റിന്‍റെ ശക്തിശാലി സ്ഥിതിയുടെ വളരെക്കാലത്തെ അഭ്യാസമുള്ള  ആത്മാവിന് ദാഹിച്ചിരിക്കുന്നവരുടെ ദാഹത്തെ ശമിപ്പിക്കുവാന്‍ സാധിക്കുന്നു. ഇപ്പോള്‍ ചെക്ക് ചെയ്യൂ- അങ്ങനെ ദുഃഖകരമായ, വേദനാജനകമായ, ഭയാനകമായ അന്തരീക്ഷത്തിനിടയിലും സെക്കന്‍റില്‍ മാസ്റ്റര്‍ വിധാതാവ്, മാസ്റ്റര്‍ വരദാതാവ്, മാസ്റ്റര്‍ സാഗരനായി അങ്ങനെയുള്ള ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്യിക്കാന്‍ സാധിക്കുന്നുണ്ടോ? അങ്ങനെയുള്ള സമയത്ത് ഇതെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഇത് കാണുന്നതിലും കേള്‍ക്കുന്നതിലും മുഴുകിയെങ്കില്‍ സഹയോഗിയാകാന്‍ സാധിക്കില്ല. ഇത് കാണുന്നതിന്‍റെയും കേള്‍ക്കുന്നതിന്‍റെയും ലേശമെങ്കിലും ഇച്ഛയുണ്ടെങ്കില്‍, അത് സര്‍വ്വരുടെയും ഇച്ഛകളെ പൂര്‍ത്തീകരിക്കുന്നതിന്‍റെ ശക്തിശാലി സ്ഥിതിയുണ്ടാക്കാന്‍ അനുവദിക്കില്ല അതിനാല്‍ സദാ തന്‍റെ അല്പകാലത്തെ ഇച്ഛാ മാത്രം അവിദ്യയുടെ ശക്തിശാലി സ്ഥിതി ഇപ്പോഴേ അഭ്യസിക്കൂ. ഓരോ സങ്കല്പം, ഓരോ ശ്വാസത്തിന്‍റെ അഖണ്ഡ സേവാധാരി, അഖണ്ഡ സഹയോഗി-തന്നെ-യോഗി ആകൂ. ഖണ്ഡിക്കപ്പെട്ട മൂര്‍ത്തിക്ക് യാതൊരു മൂല്യവുമില്ലാത്തത് പോലെ പൂജനീയരാകുന്നതിന്‍റെ അധികാരിയല്ല. അതേപോലെ ഖണ്ഡിക്കപ്പെട്ടിട്ടുള്ള സേവാധാരി, ഖണ്ഡിക്കപ്പെട്ടിട്ടുല്ള യോഗിക്ക് അങ്ങനെയുള്ള സമയത്ത് അധികാരം പ്രാപ്തമാക്കിക്കുന്നതിന്‍റെ അധികാരിയാകാന്‍ സാധിക്കില്ല അതിനാല്‍ അങ്ങനെയുള്ള ശക്തിശാലി സേവനത്തിന്‍റെ സമയം സമീപത്ത് വന്നു കൊണ്ടിരിക്കുന്നു. സമയത്തിന്‍റെ മണി മുഴങ്ങി കൊണ്ടിരിക്കുന്നു. ഭക്തര്‍ തന്‍റെ ഇഷ്ട ദേവന്‍ അഥവാ ഇഷ്ടദേവിയെ മണിയടിച്ച് ഉണര്‍ത്തുന്നു, ഉറക്കുന്നു, ഭോഗ് സമര്‍പ്പിക്കുന്നു. അതിനാല്‍ ഇപ്പോള്‍ സമയം മണി മുഴക്കി ഇഷ്ടദേവനെയും ഇഷ്ടദേവിയെയും ജാഗരൂകരാക്കുന്നു. ഉണര്‍ന്നിരിക്കുന്നവരാണ് എന്നാല്‍ പവിത്രമായ പ്രവൃത്തി മാര്‍ഗ്ഗത്തില്‍ കൂടുതല്‍ ബിസിയായി. ദാഹിച്ചിരിക്കുന്ന ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കുന്നതിന്‍റെ, സെക്കന്‍റില്‍ അനേക ജന്മങ്ങളുടെ പ്രാപ്തി നേടി തരുന്ന ശക്തിശാലി സ്ഥിതിയുടെ അഭ്യാസത്തിന് തയ്യാറാകുന്നതിന്‍റെ സമയം മണി മുഴക്കി കൊണ്ടിരിക്കുന്നു. പ്രത്യക്ഷതയുടെ തിരശീല തുറക്കുന്ന സമയത്ത് നിങ്ങള്‍-സമ്പന്നരായ ഇഷ്ട ആത്മാക്കളെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സിലായോ. സമയത്തിന്‍റെ മണി നിങ്ങള്‍ സര്‍വ്വരും കേട്ടില്ലേ. ശരി.

അങ്ങനെ ഓരോ പരിതസ്ഥിതിയെ പറക്കുന്ന കലയിലൂടെ സഹജമായി മറി കടക്കുന്ന, വളരെക്കാല ത്തിന്‍റെ സെക്കന്‍റില്‍ പ്രാപ്തിയിലൂടെ തൃപ്തരാക്കുന്ന അഖണ്ഡ സേവാധാരി, അഖണ്ഡ യോഗി, സദാ മാസ്റ്റര്‍ ദാതാവ്, വരദാതാ സ്വരൂപരായ, സദാ ഇച്ഛാ മാത്രം അവിദ്യ സ്ഥിതിയിലൂടെ സര്‍വ്വരുടെയും ഇച്ഛകളെ പൂര്‍ത്തീകരിക്കുന്ന, അങ്ങനെയുള്ള മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍ സമര്‍ത്ഥരായ കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേയും.

(കാന്‍പൂറിലെ വാര്‍ത്ത ഗംഗാ ബഹന്‍ ബാപ്ദാദായെ കേള്‍പ്പിച്ചു) സദാ അചഞ്ചലവും സുദൃഢവുമായ ആത്മാവ്. ഓരോ പരിതസ്ഥിതിയിലൂം ബാബയുടെ ഛത്രച്ഛായയുടെ അനുഭവിയല്ലേ? ബാപ്ദാദാ കുട്ടികളെ സദാ സുരക്ഷിതമാക്കി വയ്ക്കുന്നു. സുരക്ഷയുടെ സാധനം സദാ ബാബയിലൂടെ ലഭിച്ചിട്ടുണ്ട് അതിനാല്‍ സദാ ബാബയുടെ സ്നേഹത്തിന്‍റെ കൈയും കൂട്ടുമുണ്ട്. നത്തിംഗ് ന്യൂ- എന്നതിന്‍റെ അഭ്യാസിയായില്ലേ. കഴിഞ്ഞു പോയത് ഒന്നും പുതിയതല്ല. സംഭവിച്ചു കൊണ്ടിരിക്കുന്നതും ഒന്നും പുതിയതല്ല. സ്വതവേ ടച്ചിംഗ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ റിഹേഴ്സലാണ് നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള സമയത്ത് സുരക്ഷയുടെ, സേവനത്തിന്‍റെ സാധനമെന്തായിരിക്കണം? എന്ത് സ്വരൂപമായിരിക്കണം? ഇതിന്‍റെ റിഹേഴ്സലാണ് നടന്നു കൊണ്ടിരിക്കുന്നത്. അന്ത്യത്തില്‍ നിലവിളിയുടെയിടയില്‍ ജയാരവം മുഴങ്ങണം. അതിയുടെ ശേഷം അന്തിമവും പുതു യുഗത്തിന്‍റെ ആരംഭമുണ്ടാകും. അങ്ങനെയുള്ള സമയത്ത് ആഗ്രഹിച്ചില്ലായെങ്കിലും സര്‍വ്വരുടെ മനസ്സില്‍ പ്രത്യക്ഷതയുടെ പെരുമ്പറ മുഴങ്ങും. ദൃശ്യങ്ങള്‍ ഭയാനകമായിരിക്കും എന്നാല്‍ പ്രത്യക്ഷതയുടെ പെരുമ്പറ മുഴങ്ങും. അപ്പോള്‍ റിഹേഴ്സലില്‍ നിന്നും ഉപരിയായി. നിശ്ചിന്ത ചക്രവര്‍ത്തിയായി പാര്‍ട്ടഭിനയിച്ചു. വളരെ നല്ലത് ചെയ്തു. എത്തി ചേര്‍ന്നു, ഇത് തന്നെയാണ് സ്നേഹത്തിന്‍റെ സ്വരൂപം. ശരി- ചിന്തയില്‍ നിന്നും മുക്തരായി. സംഭവിച്ചത് നല്ലതിന്. ഇതില്‍ പലര്‍ക്കും മംഗളം തന്നെയുണ്ടാകുന്നു. അതിനാല്‍ കത്തിപ്പോയാലും മംഗളം, രക്ഷപ്പെടുന്നതിലും മംഗളം. അയ്യോ എന്ന് പറയില്ല, അയ്യോ കത്തിപ്പോയി എന്നല്ല. ഇതിലും മംഗളം അടങ്ങിയിട്ടുണ്ട്. രക്ഷപ്പെടുന്ന സമയത്ത് ആഹാ ആഹാ എന്ന പറയുന്നു, ആഹാ രക്ഷപ്പെട്ടു, അതേപോലെ കത്തിപ്പോകുന്ന സമയത്തും ആഹാ ആഹാ. ഇതിനെ തന്നെയാണ് ഏകരസ സ്ഥിതിയെന്നു പറയുന്നത്. രക്ഷപ്പെടുത്തുക എന്നത് നിങ്ങളുടെ കടമയാണ്, എന്നാല്‍ കത്തിപ്പോകേണ്ട വസ്തു കത്തിപ്പോകുക തന്നെ വേണം. ഇതിലും കണക്കെടുപ്പുകളുണ്ടാകും. നിങ്ങള്‍ നിശ്ചിന്ത ചക്രവര്‍ത്തിമാരാണ്. ഒന്ന് പോയി, ലക്ഷം നേടി, ഇതാണ് ബ്രാഹ്ണണരുടെ മുദ്രാവാക്യം. നഷ്ടപ്പട്ടില്ല എന്നാല്‍ നേടി അതിനാല്‍ നിശ്ചിന്തം. ഇതിലും നല്ലത് ലഭിക്കാനുണ്ടാകും അതിനാല്‍ കത്തുന്നതും കളി, രക്ഷപ്പെടുന്നതും കളി. ഇവര്‍ എത്രത്തോളം നിശ്ചിന്ത ചക്രവര്‍ത്തിയായി എന്നാണ് നോക്കുന്നത്, കത്തിക്കൊണ്ടിരിക്കുന്നു എന്നാല്‍ ഇവര്‍ ചക്രവര്‍ത്തിയാണ് കാരണം ഛത്രച്ഛായക്കുള്ളിലാണ്. അവര്‍ ചിന്തയില്‍ മുഴുകുന്നു- എന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും എന്ന്. എവിടെ നിന്ന് കഴിക്കും, എവിടെ നിന്ന് പോകും, കുട്ടികള്‍ക്കാണെങ്കില്‍ ഈ ചിന്തയേയില്ല. ശരി.

ഇപ്പോള്‍ തയ്യാറെടുപ്പ് ചെയ്യണ്ടേ. പോകും എന്ന് ചിന്തിക്കരുത് എന്നാല്‍ സര്‍വ്വരെയും കൊണ്ട് പോകും, ഇത് ചിന്തിക്കൂ. സര്‍വ്വരെയും സാക്ഷാത്ക്കാരം ചെയ്യിച്ച്, തൃപ്തരാക്കി പ്രത്യക്ഷതയുടെ പെരുമ്പറ മുഴക്കി പിന്നീട് പോകും. ആദ്യം എന്തിന് പോകണം! നിങ്ങള്‍ ബാബയോടൊപ്പമാണ് പോകുന്നത്. പ്രത്യക്ഷതയുടെ അത്ഭുതകരമായ ദൃശ്യം അനുഭവിച്ചല്ലേ പോകുന്നത്! ഇതെന്തിന് അവശേഷിക്കണം. ഈ മനസ്സിന്‍റെ ഭക്തി, മനസ്സിന്‍റെ പൂജ, സ്നേഹത്തിന്‍റെ പുഷ്പം… ഈ അന്തിമ ദൃശ്യം വളരെ അത്ഭുതകരമാണ്. അഡ്വാന്‍സ് പാര്‍ട്ടിയില്‍ ആര്‍ക്കൊക്കെ പാര്‍ട്ടുണ്ട് എന്നത് വേറെ കാര്യമാണ്. ബാക്കി ഈ ദൃശ്യം കാണുക എന്നത് വളരെ ആവശ്യമാണ്. ആരാണോ അന്തിമം ചെയ്തത് അവര്‍ സര്‍വ്വതും ചെയ്തു, അതിനാല്‍ ബാബ അന്തിമത്തില്‍ വരുന്നുവെങ്കിലും സര്‍വ്വതും ചെയ്തില്ലേ. എങ്കില്‍ ബാബയോടൊപ്പം ഈ അന്തിമ ദൃശ്യം കണ്ട് കൂടെ പൊയ്ക്കൂടേ. ഇതും ചിലരുടെ പാര്‍ട്ടാണ്. അതിനാല്‍ പോകുന്നതിന്‍റെ സങ്കല്പം വേണ്ട. പോയിയെങ്കിലും നല്ലത്. പോയില്ലായെങ്കില്‍ വളരെ നല്ലത്, ഒറ്റയ്ക്ക് പോകുകയാണെങ്കിലും അഡ്വാന്‍സ് പാര്‍ട്ടിയില്‍ സേവനം ചെയ്യേണ്ടി വരും. അതിനാല്‍ പോകണമല്ലോ എന്ന് ചിന്തിക്കാതിരിക്കൂ, സര്‍വ്വരെയും കൂടെ കൊണ്ടു പോകണം, ഇത് ചിന്തിക്കൂ. ശരി- ഈ ഒരു അനുഭവവും ലഭിച്ചില്ലേ. എന്ത് സംഭവിക്കുന്നുവോ അതിലൂടെ അനുഭവത്തിന്‍റെ ഡിഗ്രി വര്‍ദ്ധിക്കുന്നു. മറ്റുള്ളവര്‍ക്ക് പഠിത്തത്തിലൂടെ ഡിഗ്രി വര്‍ദ്ധിക്കുന്നതു പോലെ, ഇതും അനുഭവിച്ചു അര്‍ത്ഥം ഡിഗ്രി വര്‍ദ്ധിച്ചു.

പാര്‍ട്ടികളുമായുള്ള മിലനം : സര്‍വ്വരും സ്വയത്തെ സ്വരാജ്യ അധികാരികളാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ? സ്വരാജ്യം ഇപ്പോള്‍ സംഗമയുഗത്തിലാണ്, വിശ്വത്തിന്‍റെ രാജ്യം ഭാവിയിലെ കാര്യമാണ്. സ്വരാജ്യ അധികാരി തന്നെയാണ് വിശ്വ രാജ്യ അധികാരിയാകുന്നത്. സദാ സ്വയത്തെ സ്വരാജ്യ അധികാരിയാണെന്ന് മനസ്സിലാക്കി ഈ കര്‍മ്മേന്ദ്രിയങ്ങളെ കര്‍മ്മചാരിയാണെന്ന് മനസ്സിലാക്കി തന്‍റെ അധികാരത്തിലാണൊ നടത്തിക്കുന്നത്  അതോ ഇടയ്ക്ക് ഏതെങ്കിലും കര്‍മ്മേന്ദ്രിയം രാജാവാകുന്നുണ്ടോ? താങ്കള്‍ തന്നെയാണോ രാജാവ് അതോ ഇടയ്ക്ക് ഏതെങ്കിലും കര്‍മേന്ദ്രിയം രാജാവാകുന്നുണ്ടോ ? കര്‍മ്മേന്ദ്രിയങ്ങളൊന്നും ചതിക്കാറില്ലല്ലോ? ചതിവില്‍ പെട്ടുവെങ്കില്‍ ദുഃഖം പ്രാപ്തമാക്കി. ചതിവ് ദുഃഖം പ്രാപ്തമാക്കുന്നു. ചതിവില്ലായെങ്കില്‍ ദുഃഖമില്ല. അതിനാല്‍ സ്വരാജ്യത്തിന്‍റെ സന്തോഷത്തില്‍, ലഹരിയില്‍, ശക്തിയിലിരിക്കുന്നവര്‍. സ്വരാജ്യത്തിന്‍റെ ലഹരി പറക്കുന്ന കലയിലേക്ക് കൊണ്ടു പോകുന്ന ലഹരിയാണ്. പരിധിയുല്ള ലഹരി നഷ്ടമുണ്ടാക്കുന്നു, ഈ പരിധിയില്ലാത്ത ലഹരി അലൗകിക ആത്മീയ ലഹരി, സുഖത്തിന്‍റെ പ്രാപ്തിയുണ്ടാക്കി തരുന്നു. അതിനാല്‍ യഥാര്‍ത്ഥമായ രാജ്യം രാജാവിന്‍റെ രാജ്യമാണ്, പ്രജകളുടെ രാജ്യം ബഹളങ്ങളുടെ രാജ്യമാണ്. ആദി മുതല്‍ രാജാക്കന്‍മാരുടെ രാജ്യമായിരുന്നു. ഇപ്പോള്‍ അന്തിമ ജന്മത്തില്‍ പ്രജകളുടെ രാജ്യമാണ്. അതിനാല്‍ നിങ്ങളിപ്പോള്‍ സ്വരാജ്യ അധികാരികളായി തീര്‍ന്നു. അനേക ജന്മം യാചകരായിരുന്നു, ഇപ്പോള്‍ യാചകരില്‍ നിന്നും അധികാരിയായി. ബാപ്ദാദാ സദാ പറയുന്നു- കുട്ടികളെ സന്തോഷത്തോടെയിരിക്കൂ. എത്രത്തോളം സ്വയത്തെ ശ്രേഷ്ഠ ആത്മാവാണെന്ന് മനസ്സിലാക്കി, ശ്രേഷ്ഠമായ കര്‍മ്മം, ശ്രേഷ്ഠമായ വാക്ക്, ശ്രേഷ്ഠമായ സങ്കല്പം ചെയ്യുന്നുവൊ, ഈ ശ്രേഷ്ഠമായ സങ്കല്പത്തിലൂടെ ശ്രേഷ്ഠമായ ലോകത്തിന്‍റെ അധികാരിയായി തീരും. ഈ സ്വരാജ്യം നിങ്ങളുടെ ജന്മ സിദ്ധ അധികാരമാണ്, ഇത് തന്നെയാണ് ജന്മ ജന്മങ്ങള്‍ നിങ്ങളെ അധികാരിയാക്കുന്നത്. ശരി.

അവ്യക്ത ബാപ്ദാദായുടെ പ്രേരണാദായകമായ അമൂല്യ മഹാവാക്യം.

  1. സര്‍വ്വര്‍ക്കുംഒരുകാര്യത്തിന്‍റെകാത്തിരിപ്പാണ്, അത്ഏത്കാര്യമാണ്? ആദ്യത്തെചോദ്യംഞാന്‍ ആര്? അത്തന്നെയാണ്അവസാനംവരെയുള്ളത്. സര്‍വ്വരുംകാത്തിരിക്കുന്നുണ്ട്- ഭാവിയില്‍ ഞാന്‍ ആര് അഥവാമാലയില്‍ എവിടെയെന്ന്. ഇപ്പോള്‍ ഈകാത്തിരിപ്പ്എന്ന്അവസാനിക്കും? സര്‍വ്വരുംപരസ്പരംആത്മീയസംഭാഷണവുംചെയ്യുന്നുണ്ട്- 8ല്‍ ആരുവരും, 100ല്‍ ആരുവരും, 16000ത്തിന്‍റെചോദ്യമേയില്ല. അവസാനം 8ല്‍ അഥവാ 100ല്‍ ആരുവരും? വിദേശികള്‍ ചിന്തിക്കുന്നുണ്ട്ഞാന്‍ ഏത്മാലയില്‍ വരും, ആരംഭത്തില്‍ വന്നവര്‍ ചിന്തിക്കുന്നുണ്ട്ലാസ്റ്റ്വന്നവര്‍ ഫസ്റ്റാകുംഎന്ന്. സ്വയത്തിന്സ്ഥാനമുണ്ടോഅതോലാസ്റ്റ്വന്നവര്‍ക്കാണൊസ്ഥാനംഎന്ന്ചിന്തിക്കുന്നു. അവസാനംകണക്കെന്താകും? പുസ്തകംബാബയുടെകൈയ്യിലുണ്ടല്ലോ. ഉറപ്പിച്ചിട്ടില്ല. നിങ്ങള്‍ ചിത്രരചനാമത്സരംനടത്തിയപ്പോള്‍ ചിത്രങ്ങള്‍ എങ്ങനെതിരഞ്ഞെടുത്തു? ആദ്യംകുറച്ച്ചിത്രങ്ങള്‍ മാറ്റി, പിന്നീട്അതില്‍ നിന്നുംഒന്ന്, രണ്ട്, മൂന്ന്നമ്പര്‍ കൊടുത്തു. ആദ്യംതിരഞ്ഞെടുത്തു, പിന്നീട്നമ്പറനുസരിച്ച്ഫിക്സ്ചെയ്തു. അതിനാല്‍ ഇപ്പോള്‍ തിരഞ്ഞെടുത്തുഎന്നാല്‍ ഫിക്സായിട്ടില്ല. അവസാനംവരുന്നവര്‍ക്ക്എന്ത്സംഭവിക്കും? സദാകുറച്ച്സീറ്റുകള്‍ അവസാനംവരെയുണ്ടാകും. റിസര്‍വേഷന്‍ ചെയ്യുമ്പോള്‍ ലാസ്റ്റ്ലരെകുറച്ച്സീറ്റുകള്‍ മാറ്റിവയ്ക്കുന്നുഎന്നാല്‍ അവര്‍ കോടിയില്‍ ചിലര്‍, ചിലരിലുംചിലരായിരിക്കും. ശരി, നിങ്ങള്‍ എല്ലാവരും ഏത് മാലയിലാണ്? സ്വയത്തില്‍ പ്രതീക്ഷ വയ്ക്കൂ. എന്തെങ്കിലും വിചിത്രമായ കാര്യങ്ങളുണ്ടാകും, അതിന്‍റെ ആധാരത്തില്‍ നിങ്ങളുടെ സര്‍വ്വ പ്രതീക്ഷകളും പൂര്‍ത്തിയാകും. അഷ്ട രത്നങ്ങളുടെ വിശേഷത വിശേഷിച്ചും ഒരു കാര്യത്തിലാണ്. അഷ്ട രത്നങ്ങള്‍ക്ക് പ്രാക്ടിക്കലില്‍ വിശേഷ സ്മരണയുണ്ട്, അതിനാല്‍ അഷ്ടശക്തികളിലെ ഓരോ ശക്തിയും അവരുടെ ജീവിതത്തില്‍ പ്രാക്ടിക്കലി കാണപ്പെടും. ഒരു ശക്തിയെങ്കിലും പ്രാക്ടിക്കല്‍ ജീവിതത്തില്‍ കുറവുണ്ടെങ്കില്‍ മൂര്‍ത്തിയുടെ ഒരു കൈ ഖണ്ഡിക്കപ്പെട്ടിട്ടുള്ളതു പോലെയായി, അതിനാല്‍ പൂജനീയരായിരിക്കില്ല, അതേ പ്രകാരത്തില്‍ ഒരു ശക്തിയെങ്കിലും കുറവുണ്ടെങ്കില്‍ അഷ്ട ദേവതമാരുടെ ലിസ്റ്റില്‍  ഇതു വരെ ഫിക്സായി എന്ന് പറയാന്‍ സാധിക്കില്ല. രണ്ടാമത്തെ കാര്യം- അഷ്ട ദേവതമാര്‍ ഭക്തര്‍ക്ക് വിശേഷിച്ച് ഇഷ്ട ദേവനായാണ് അംഗീകരിക്കപ്പെടുന്നത്. ഇഷ്ടദേവത അര്‍ത്ഥം മഹാപൂജനീയര്‍. ഇഷ്ടരിലൂടെ ഓരോ ഭക്തര്‍ക്കും സര്‍വ്വ പ്രകാരത്തിലുള്ള വിധിയും സിദ്ധിയും പ്രാപ്തമാകുന്നു. ഇവിടെയും അഷ്ട രത്നങ്ങളായുള്ളവര്‍ സര്‍വ്വ ബ്രാഹ്മണപരിവാരത്തിന്‍റെ മുന്നില്‍ ഇപ്പോഴും ഇഷ്ടപ്പെട്ടവര്‍ അര്‍ത്ഥം ഓരോ സങ്കല്പം, ചലനത്തിലൂടെ വിധിയുടെയും സിദ്ധിയുടെയും മാര്‍ഗ്ഗ ദര്‍ശനം ചെയ്യുന്ന, സര്‍വ്വരുടെയും മുന്നില്‍ ഇപ്പോഴും അതേപോലെ മഹാന്‍ ആത്മാവായി അംഗീകരിക്കപ്പെടും. അപ്പോള്‍ അഷ്ട ശക്തികളും ഉണ്ടാകും, പരിവാരത്തിന്‍റെ മുന്നില്‍ ഇഷ്ടപ്പെട്ടവര്‍ അര്‍ത്ഥം ശ്രേഷ്ഠ ആത്മാവ്, മഹാന്‍ ആത്മാവ്, വരദാനി ആത്മാവിന്‍റെ രൂപത്തിലായിരിക്കും. ഇതാണ് അഷ്ടരത്നങ്ങളുടെ വിശേഷത. ശരി
  1. ലോകത്തിന്‍റെവൈബ്രേഷന്‍ അഥവാമായയില്‍ നിന്നുംസുരക്ഷിതരായിരിക്കുന്നതിനുള്ളസാധനം.

സദാ- ഒരേയൊരു ബാബ രണ്ടാമതാരുമില്ല-ഈ ലഹരിയിലിരിക്കുന്നവര്‍ മായയുടെ ഓരോ പ്രകാരത്തിലുള്ള യുദ്ധത്തില്‍ നിന്നും സുരക്ഷിതരായിരിക്കും. യുദ്ധ സമയത്ത് ബോംബേറുണ്ടാകുന്നു, അപ്പോള്‍ ഭൂമിക്കടിയിലേക്ക് പോകുന്നു, അതിനാല്‍ അതിന്‍റെ പ്രഭാവം അവര്‍ക്കുണ്ടാകുന്നില്ല , അതേപോലെ ഒന്നിന്‍റെ ലഹരിയില്‍ മുഴുകിയിരിക്കുമ്പോള്‍ ലോകത്തിന്‍റെ വൈബ്രേഷനില്‍ നിന്നും, മായയില്‍ നിന്നും രക്ഷപ്പെടും, സദാ സുരക്ഷിതരായിരിക്കും. യുദ്ധം ചെയ്യാനുള്ള ധൈര്യം മായക്കുണ്ടാകില്ല. ലഹരിയില്‍ മുഴുകിയിരിക്കൂ. ഇത് തന്നെയാണ് സുരക്ഷയുടെ സാധനം.

  1. ബാബയുടെസമീപരത്നങ്ങളുടെലക്ഷണങ്ങള്‍-

ബാബയുടെ സമീപത്തിരിക്കുന്നവരുടെ മേല്‍ ബാബയുടെ സത്യമായ സംഗത്തിന്‍റെ പ്രഭാവമുണ്ടായിരിക്കും. സത്യസംഗത്തിന്‍റെ പ്രഭാവമാണ് ആത്മീയത. അതിനാല്‍ സമീപ രത്നങ്ങള്‍ സദാ ആത്മീയ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നു. ശരീരത്തിലിരുന്ന് കൊണ്ടും നിര്‍മ്മോഹി, ആത്മീയതയില്‍ സ്ഥിതി ചെയ്യുന്നു. ശരീരത്തെ കണ്ടു കൊണ്ടും കാണാതിരിക്കുക, കാണാന്‍ സാധിക്കാത്ത ആത്മാവ്- പ്രത്യക്ഷത്തില്‍ കാണപ്പെടുക- ഇതാണ് അത്ഭുതം. ആത്മീയ ലഹരിയിലിരിക്കുന്നവര്‍ക്കേ ബാബയെ സാഥിയാക്കാന്‍ സാധിക്കൂ കാരണം ബാബ പരമാത്മാവാണ്.

  1. പഴയലോകത്തിലെസര്‍വ്വആകര്‍ഷണങ്ങളില്‍ നിന്നുംഉപരിയായിരിക്കുന്നതിനുള്ളസഹജയുക്തി-  സദാലഹരിയിലിരിക്കൂ- ഞാന്‍ അവിനാശിഖജനാക്കളുടെഅധികാരിയാണ്. ബാബയുടെഖജനാവായജ്ഞാനം, സുഖം, ശാന്തി, ആനന്ദം…. ആസര്‍വ്വഗുണങ്ങള്‍ നമ്മുടേതാണ്. കുട്ടിഅച്ഛന്‍റെസമ്പത്തിന്സ്വതവേഅധികാരിയാണ്. അധികാരിആത്മാവിന്തന്‍റെഅധികാരത്തിന്‍റെലഹരിയുണ്ടായിരിക്കും, ലഹരിയുണ്ടാകുമ്പോള്‍ സര്‍വ്വതുംമറക്കില്ലേ. യാതൊരുസ്മൃതിയുംഉണ്ടായിരിക്കില്ല, ബാബയുംഞാനുംഎന്നഒരുസ്മൃതിമാത്രം, ഈസ്മൃതിയിലൂടെപഴയലോകത്തിന്‍റെആകര്‍ഷണത്തില്‍ നിന്നുംസ്വതവേഉപരിയായിതീരും. ലഹരിയിലിരിക്കുന്നവരുടെമുന്നില്‍ സദാലക്ഷ്യംസ്പഷ്ടമായിരിക്കും. ലക്ഷ്യമാണ്ഫരിസ്ത, ദേവതയാകുക.
  2. ഒരുസെക്കന്‍റിന്‍റെവിചിത്രമായകളിയിലൂടെബഹുമതിയോടെപാസാകാം. – ഒരുസെക്കന്‍റിന്‍റെകളിയാണ്ഇപ്പോള്‍ ഇപ്പോള്‍ ശരീരത്തില്‍ വരുക, ഇപ്പോഴിപ്പോള്‍ അവ്യക്തസ്ഥിതിയില്‍ സ്ഥിതിചെയ്യുക. ആസെക്കന്‍റിന്‍റെകളിയുടെഅഭ്യാസമുണ്ടോ? ആഗ്രഹിക്കുന്നസമയത്ത്, ആഗ്രഹിക്കുന്നസ്ഥിതിയില്‍ സ്ഥിതിചെയ്യാന്‍ സാധിക്കണം. അന്തിമപരീക്ഷസെക്കന്‍റിന്‍റേതായിരിക്കും, ഈസെക്കന്‍റിന്‍റെചഞ്ചലതയില്‍ വന്നുവെങ്കില്‍ തോറ്റു, അചഞ്ചലരായിരുന്നുവെങ്കില്‍ വിജയിച്ചു. അങ്ങനെയുള്ളനിയന്ത്രണശക്തിയുണ്ടോ? ഇപ്പോള്‍ അങ്ങനെയുള്ളതീവ്രമായഅഭ്യാസംഉണ്ടായിരിക്കണം. എത്രത്തോളംബഹളംഉണ്ടാകുന്നുവൊഅത്രത്തോളംസ്വയത്തിന്‍റെസ്ഥിതിഅതിശാന്തമായിരിക്കണം. ഏതുപോലെസാഗരംപുറമേശബ്ദമായിരിക്കും, ഉള്ളില്‍ തീര്‍ത്തുംശാന്തം, അങ്ങനെയുള്ളഅഭ്യാസംഉണ്ടാകണം. നിയന്ത്രണശക്തിയുള്ളവര്‍ക്കേവിശ്വത്തെനിയന്ത്രിക്കാല്‍ സാധിക്കൂ. സ്വയംചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്എങ്ങനെവിശ്വത്തിന്‍റെരാജ്യംഭരിക്കാനാകും. ഉള്‍വലിയാനുള്ളശക്തിയുണ്ടാകണം. ഓരോസെക്കന്‍റില്‍ വിസ്താരത്തില്‍ നിന്നുംസാരത്തിലേക്ക്പോകണം, ഒരുസെക്കന്‍റില്‍ സാരത്തില്‍ നിന്നുംവിസ്താരത്തിലേക്കും. ഇതാണ്വിചിത്രമായകളി.
  3. അതീന്ദ്രിയസുഖത്തിന്‍റെഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കൂ- സര്‍വ്വആത്മാക്കളുംനിങ്ങളെസുഖത്തിന്‍റെഊഞ്ഞാലില്‍ ആടുന്നത്കണ്ട്ദുഃഖിയില്‍ നിന്നുംസുഖിയായിതീരണം. നിങ്ങളുടെനയനം, മുഖംസര്‍വ്വതുംസുഖംനല്കണം, അങ്ങനസുഖദായിയാകൂ. അങ്ങനെസുഖദായിയാകുന്നവരുടെസങ്കല്പത്തില്‍ പോലുംദുഃഖത്തിന്‍റെഅലകള്‍ക്ക്വരാന്‍ സാധിക്കില്ല. ശരി.

വരദാനം- മനസ്സിന്‍റെയും ബുദ്ധിയുടെയും ഏകാഗ്രതയിലൂടെ സര്‍വ്വ സിദ്ധികളും പ്രാപ്തമാക്കുന്ന സദാ സമര്‍ത്ഥ ആത്മാവായി ഭവിക്കട്ടെ.

സര്‍വ്വ സിദ്ധികള്‍ പ്രാപ്തമാക്കുന്നതിന് ഏകാഗ്രതയുടെ ശക്തിയെ വര്‍ദ്ധിപ്പിക്കൂ. ഈ ഏകാഗ്രതയുടെ ശക്തി സഹജമായി നിര്‍വിഘ്നമാക്കുന്നു, പരിശ്രമിക്കേണ്ട ആവശ്യം വരുന്നില്ല. ഒരേയൊരു ബാബ രണ്ടാമതാരുമില്ല- ഇതിന്‍റെ അനുഭവം സഹജമായി ഉണ്ടാകുന്നു, സഹജമായി ഏകരസ സ്ഥിതിയായി തീരുന്നു. സര്‍വ്വരെ പ്രതി മംഗളത്തിന്‍റെ മനോഭാവന, സഹോദര ദൃഷ്ടിയുണ്ടാകുന്നു. എന്നാല്‍ ഏകാഗ്രമാകുന്നതിന് അത്രയും ശക്തിശാലിയാകൂ, മനസ്സും ബുദ്ധിയും സദാ നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് നടക്കണം. സ്വപ്നത്തില്‍ പോലും സെക്കന്‍റിന്‍റെ ചഞ്ചലത പാടില്ല.

സ്ലോഗന്‍ – കമലപുഷ്പത്തിന് സമാനം  നിര്‍മ്മോഹിയായിരിക്കൂ എങ്കില്‍ പ്രഭുവിന്‍റെ സ്നേഹത്തിന് പാത്രമാകും.

Scroll to Top