ഇന്ന് ദയാഹൃദയനായ, ഹൃദയേശ്വരനായ ബാബ തന്‍റെ വലിയ ഹൃദയമുള്ള സന്തുഷ്ടരായ കുട്ടികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ വന്നിരിക്കുകയാണ്. ബാപ്ദാദ സദാ വലിയ ഹൃദയമുള്ളവനും പരിധിയില്ലാത്ത ഹൃദയമുള്ളവനുമാണ്, അതുകൊണ്ടു തന്നെ സര്‍വ്വരുടെയും ഹൃദയം കവരുന്ന ദിലാരാമനുമാണ്. അതുപോലെ കുട്ടികളും പരിധിയില്ലാത്ത ഹൃദയമുള്ളവരും വിശാലമായ ഹൃദയമുള്ളവരും ദാതാവിന്‍റെ ഹൃദയമുള്ളവരും സദാ ഹൃദയത്തിലെ സന്തോഷം കൊണ്ട് ലോകത്തെ സന്തോഷിപ്പിക്കുന്നവരുമാണ്. അങ്ങനെയുള്ള ഭാഗ്യശാലി ആത്മാക്കള്‍ അല്ലേ? നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കളാണ് ലോകത്തിന്‍റെ ആധാരം. നിങ്ങളെല്ലാവരും തന്നെ തെളിഞ്ഞു നില്‍ക്കുന്ന, ഉണര്‍ന്നിരിക്കുന്ന ജ്യോതിയാകുമ്പോള്‍ ലോകം ഉണരും. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ലോകം ഉറങ്ങുന്നു. നിങ്ങളെല്ലാവരും ഉയരുന്ന കലയിലേക്കു പോകുമ്പോള്‍ സര്‍വ്വ ആത്മാക്കളുടെയും മംഗളം ഉണ്ടാകുന്നു. എല്ലാവര്‍ക്കും തന്നെ യഥാശക്തി സമയത്തിനനുസരിച്ച് മുക്തിയും ജീവന്മുക്തിയും പ്രാപ്തമാകുന്നു. നിങ്ങള്‍ വിശ്വരാജ്യം ഭരിക്കുമ്പോള്‍ സര്‍വ്വ ആത്മാക്കളും മുക്ത സ്ഥിതിയില്‍ കഴിയുന്നു. നിങ്ങളുടെ ഭരണക്കാലത്ത് മൂന്നു ലോകങ്ങളിലും ദുഖത്തിന്‍റെയൊ അശാന്തിയുടെയൊ പേരടയാളം പോലും ഉണ്ടാവില്ല. സര്‍വ്വ ആത്മാക്കള്‍ക്കും നിങ്ങള്‍ സുഖ ശാന്തിയുടെ അഞ്ജലി നല്‍കുന്നു, ആ അഞ്ജലിയിലൂടെ വളരെക്കാലത്തെ അവരുടെ മുക്തിയുടെ ആശ പൂര്‍ത്തീകരിക്കപ്പെടുന്നു. അപ്രകാരം സര്‍വ്വ ആത്മാക്കള്‍ക്കും വിശ്വത്തിനും യഥാശക്തി പ്രാപ്തികള്‍ നല്‍കുന്ന സ്വപ്രാപ്തി സ്വരൂപരാണല്ലോ അല്ലേ ! കാരണം നേരിട്ട് സര്‍വ്വ പ്രാപ്തികളുടെ ദാതാവും, സര്‍വ്വശക്തികളുടെ വിധാതാവും, അവിനാശിയുമായ ബാബയുടെ കുട്ടികളായി കഴിഞ്ഞു. അങ്ങനെയുള്ള അധികാരി ആത്മാക്കള്‍ക്ക് സദാ അധികാരത്തിന്‍റെ ഓര്‍മ്മയും ആത്മീയ ശ്രേഷ്ഠ ലഹരിയും സദാ സന്തോഷവും ഉണ്ടോ? പരിധിയില്ലാത്ത ഹൃദയമുള്ളവര്‍ക്ക് ഏതെങ്കിലും പരിധിയുള്ള പ്രാപ്തികളുടെ നേര്‍ക്ക് ഹൃദയാകര്‍ഷണം ഉണ്ടാകുന്നില്ലല്ലോ അല്ലേ? സദാ സഹജ പ്രാപ്തികളുടെ അനുഭവി മൂര്‍ത്തികളായി മാറിയോ? അതോ വളരെയധികം പരിശ്രമത്തിനു ശേഷമാണോ അല്പം ഫലപ്രാപ്തി ലഭിക്കുന്നത്. വര്‍ത്തമാന സമയം പ്രത്യക്ഷ ഫലം കഴിക്കേണ്ട സീസണ്‍ ആണ്. ഒരു ശക്തിശാലിയായ സങ്കല്പമോ കര്‍മ്മമോ ചെയ്തു, ഒരു ബീജത്തിലൂടെ കോടിമടങ്ങ് ഫലം പ്രാപ്തമായി. സീസണിലെ പഴം അതായത് സഹജ ഫലപ്രാപ്തി നേടുന്നവരാണോ? ഫലം അനുഭവിക്കുവാന്‍ സാധിക്കുന്നുണ്ടോ? അതോ അത് പഴമാകും മുന്‍പു തന്നെ മായയാകുന്ന പക്ഷി അതിനെ നശിപ്പിച്ചു കളയുന്നുണ്ടോ? അത്രയും ശ്രദ്ധയുണ്ടോ? അതോ പരിശ്രമിച്ചും യോഗം ചെയ്തും, പഠിപ്പ് പഠിച്ചും, യഥാശക്തി സേവനം ചെയ്തും പ്രാപ്തമാകേണ്ടതായ ഫലം ലഭിക്കുന്നില്ല എന്നാണോ. സദാ ലഭിക്കേണ്ടതാണ്, ഒന്നിനു കോടിമടങ്ങ് എന്നു പറയുമ്പോള്‍ എണ്ണിയാല്‍ തീരാത്ത അത്ര പ്രാപ്തികള്‍ അല്ലേ. എന്നിട്ടും സദാ ലഭിക്കുന്നില്ല, എത്ര ലഭിക്കണമോ അത്രയും ലഭിക്കുന്നില്ല. എന്തായിരിക്കും കാരണം? സങ്കല്പവും കര്‍മ്മമാകുന്ന ബീജവും ശക്തിശാലിയല്ല. അന്തരീക്ഷവും ഭൂമിയും ശക്തിശാലിയല്ല അഥവാ ഭൂമിയും ബീജവും ശരിയല്ല. ഫലം ലഭിക്കും പക്ഷെ “ഞാന്‍ ചെയ്തു” എന്ന പരിധിയുള്ള സങ്കല്പത്തിലൂടെ മൂക്കാത്ത ഫലം കഴിക്കുന്നു അഥവാ മായയുടെ ഭിന്ന ഭിന്ന സമസ്യകള്‍, അന്തരീക്ഷം, സംഗദോഷം, പരമത്ത് എന്നിങ്ങനെ വ്യര്‍ത്ഥ സങ്കല്പമാകുന്ന പക്ഷി ഫലത്തെ സമാപ്തമാക്കി കളയുന്നു, അതുകൊണ്ട് ഫലം അഥവാ പ്രാപ്തികളുടെ ഖജനാവിനാല്‍ വഞ്ചിതരായി പോകുന്നു. അങ്ങനെയുള്ള വഞ്ചിതരായ ആത്മാക്കളുടെ വാക്കുകള്‍ ഇങ്ങനെയായിരിക്കും – അറിയില്ല എന്തുകൊണ്ടാണെന്ന്? അങ്ങനെ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നവരല്ലല്ലോ അല്ലേ! സഹജ യോഗികള്‍ അല്ലേ? സഹജ പ്രാപ്തിയുടെ സീസണില്‍ എന്തിനാണ് ഇപ്രകാരം കഷ്ടപ്പെടുന്നത്. സമ്പത്തുണ്ട്, വരദാനമുണ്ട്, സീസണുണ്ട്, വലിയ ഹൃദയമുള്ള ദാതാവുണ്ട്. തുറന്ന ഹൃദയമുള്ള ഭാഗ്യവിധാതാവാണ് – എന്നിട്ടും കഷ്ടപ്പാട് എന്തുകൊണ്ട്? സദാ ഹൃദയ സിംഹാസനസ്ഥരായ കുട്ടികള്‍ക്ക് ഒരിക്കലും കഷ്ടപ്പാടുണ്ടാവില്ല. സങ്കല്പിച്ചു സഫലത പ്രാപ്തമായി. വിധിയുടെ സ്വിച്ച് ഓണ്‍ ചെയ്തു, സിദ്ധി പ്രാപ്തമായി. അപ്രകാരം സിദ്ധി സ്വരൂപരാണോ? അതോ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് ക്ഷീണിച്ചു പോകുന്നവരാണോ? കഷ്ടപ്പാടുകള്‍ക്ക് കാരണം ആലസ്യവും അലസതയുമാണ്. സ്മൃതി സ്വരൂപത്തിന്‍റെ കോട്ടയ്ക്കകത്ത് കഴിയുന്നില്ല അല്ലെങ്കില്‍ കോട്ടയ്ക്കകത്തിരുന്നു കൊണ്ട് ഏതെങ്കിലും ഏതെങ്കിലും ദുര്‍ബ്ബലതകളുടെ ജനലോ വാതിലോ തുറന്നിടുന്നുണ്ട്. മായക്ക് അകത്തു കടക്കുവാന്‍ അവസരമൊരുക്കി കൊടുക്കുന്നു. പരിശോധിക്കൂ – ഏതു ശക്തികയുടെ ദുര്‍ബ്ബലതയാകുന്ന വാതിലാണ് അല്ലെങ്കില്‍ ജനലാണ് തുറന്നു കിടക്കുന്നത്, ഏതിലൂടെയാണ് മായ കടന്നു വരുന്നത്. പരിശോധിക്കൂ ഏതു ശക്തിയുടെ കുറവാണ് അതായത് ഏതു വഴിയാണ് തുറന്നു കിടക്കുന്നത്? സങ്കല്പത്തിനു ദൃഢതയില്ലെങ്കില്‍ മനസ്സിലാക്കൂ അല്പം വഴി തുറന്നു കിടപ്പുണ്ട്. അപ്പോളാണ് ഇങ്ങനെ പറയുക – നടക്കുന്നതൊക്കെ ശരിയായ വഴിക്കു തന്നെ, നിയമങ്ങളെല്ലാം പാലിക്കുന്നുണ്ട്, ശ്രീമത്തനുസരിച്ച് നടക്കുന്നുണ്ട് പക്ഷെ നമ്പര്‍ വണ്‍ സന്തോഷമോ ദൃഢതയോ ഇല്ല. നിയമമനുസരിക്കാതെ നിവൃത്തിയില്ല, ബ്രാഹ്മണ പരിവാരത്തിന്‍റെ ലോക മര്യാദക്കു വശപ്പെട്ട്, എന്തു വിചാരിക്കും, എന്തു പറയും ……. ഈ നിവൃത്തികേടാകുന്ന ഭയം കൊണ്ട് നിയമമനുസരിച്ച് നടക്കുന്നതല്ലല്ലോ അല്ലേ? ദൃഢതയുടെ ലക്ഷണമാണ് സഫലത. ദൃഢതയുള്ളിടത്ത് സഫലത ഉണ്ടാവാതിരിക്കില്ല. സങ്കല്പത്തില്‍ പോലും വിചാരിക്കാത്ത അത്ര പ്രാപ്തിയുണ്ടാകും അതായത് സങ്കല്പത്തിലൂടെ പ്രാപ്തി കൂടുതലായിരിക്കും. വര്‍ത്തമാന സമയം സഹജ സര്‍വ്വ പ്രാപ്തികളുടെ യുഗമാണ്. അതുകൊണ്ട് സദാ സഹജ യോഗി ഭവയുടെ അധികാരിയും വരദാനിയുമാകൂ. മനസ്സിലായോ. മാസ്റ്റര്‍ സര്‍വ്വശക്തിമാനായി മാറിയിട്ടും, ബുദ്ധിമുട്ടുകളെ സഹജമാക്കുന്ന ബാബയെ ലഭിച്ചിട്ടും കഷ്ടപ്പാട്! ഭാരമെടുക്കുന്നതു കൊണ്ടാണ് കഷ്ടപ്പാടുണ്ടാകുന്നത്. ഭാരമിറക്കൂ, ഭാര രഹിതരാകൂ അപ്പോള്‍ ഒരു മാലാഖയെ പോലെ പറന്നുകൊണ്ടിരിക്കും. ശരി.
ഇപ്രകാരം സദാ ഹൃദയത്തില്‍ സന്തോഷിക്കുന്ന, സദാ സഹജ ഫല പ്രാപ്തി സ്വരൂപരായ, സദാ വരദാതാവിലൂടെ സഫലത നേടുന്ന വരദാനി, അവകാശി കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
പാര്‍ട്ടികളോട്
പഞ്ചാബ് സോണ്‍ – എല്ലാവരും സ്വദര്‍ശന ചക്രധാരികള്‍ അല്ലേ? സ്വദര്‍ശന ചക്രം കറങ്ങികൊണ്ടിരിക്കുന്നുണ്ടോ? എവിടെയാണോ സ്വദര്‍ശന ചക്രമുള്ളത് അവിടം സര്‍വ്വ വിഘ്നങ്ങളില്‍ നിന്നും മുക്തമായിരിക്കും കാരണം സ്വദര്‍ശന ചക്രം മായയുടെ വിഘ്നങ്ങളെ സമാപ്തമാക്കുന്ന തിനുള്ളതാണ്. സ്വദര്‍ശന ചക്രം ഉള്ളിടത്ത് മായ ഇല്ല. ബാബയുടെ കുട്ടിയായി മാറി, സ്വദര്‍ശനമായി. ബാബയുടെ കുട്ടിയാവുക എന്നാലര്‍ത്ഥം സ്വദര്‍ശന ചക്രധാരിയായി മാറുക. അങ്ങനെയുള്ള സ്വദര്‍ശനചക്രധാരികള്‍ തന്നെയാണ് വിശ്വമംഗളകാരികള്‍, കാരണം വിഘ്ന വിനാശകരാണ്. വിഘ്ന വിനാശകന്‍ എന്ന് ഗണേശനെയാണ് പറയുക. ഗണേശന് എത്ര പൂജയാണ് ലഭിക്കുന്നത്. എത്ര പ്രേമപൂര്‍വ്വമാണ് പൂജിക്കുന്നത്, അലങ്കരിക്കുന്നത്, അതിനായി എത്ര ധനമാണ് ചിലവഴിക്കുന്നത്. അപ്രകാരം വിഘ്നവിനാശകരായോ, ഈ സങ്കല്പം തന്നെ വിഘ്നത്തെ സമാപ്തമാക്കും എന്തുകൊണ്ടെന്നാല്‍ സങ്കല്പമാണ് സ്വരൂപത്തെയുണ്ടാക്കുന്നത്. വിഘ്നമുണ്ട്, വിഘ്നമുണ്ട് എന്നു പറഞ്ഞ് വിഘ്ന സ്വരൂപമാകും. ദുര്‍ബ്ബല സങ്കല്പത്തിലൂടെ ദുര്‍ബ്ബല സൃഷ്ടി രചിക്കപ്പെടും കാരണം ഒരു സങ്കല്പം ദുര്‍ബ്ബലമാണെങ്കില്‍ അതിനു പിറകെ അനേക ദുര്‍ബ്ബല സങ്കല്പങ്ങള്‍ ജനിക്കും. ഒരു എന്ത് എന്തുകൊണ്ട് എന്ന സങ്കല്പം അനേക എന്ത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക് നയിക്കും. സമര്‍ത്ഥ സങ്കല്പം ഉത്പന്നമായി – ഞാന്‍ മഹാവീരനാണ്, ഞാന്‍ ശ്രേഷ്ഠ ആത്മാവാണ് – അപ്പോള്‍ സൃഷ്ടിയും ശ്രേഷ്ഠമായി തീരുന്നു. ഏതു പോലെ സങ്കല്പം അതുപോലെ സൃഷ്ടി. ഇതെല്ലാം സങ്കല്പങ്ങളുടെ ഒരു കളിയാണ്. സന്തോഷത്തിന്‍റെ സങ്കല്പങ്ങള്‍ രചിക്കുകയാണെങ്കില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിന്‍റെ അനുഭവമുണ്ടാകും. ദുഖത്തിന്‍റെ സങ്കല്പങ്ങളാണ് രചിക്കുന്നതെങ്കില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തില്‍ പോലും ദുഖത്തിന്‍റെ അനുഭവമുണ്ടാകും, സന്തോഷത്തിന്‍റെ അനുഭവമുണ്ടാകില്ല. അന്തരീക്ഷമുണ്ടാക്കുക, സഷ്ടി രചിക്കുക ഇതെല്ലാം നമ്മുടെ കൈയ്യിലെ കാര്യമാണ്. ദൃഢ സങ്കല്പമെടുക്കുമെങ്കില്‍ ഛൂ മന്ത്രത്താലെന്നപോലെ വിഘ്നങ്ങള്‍ അപ്രത്യക്ഷമാകും. അറിയില്ല നടക്കുമോ എന്ന് അല്ലെങ്കില്‍ നടക്കില്ല എന്നൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ മന്ത്രം ഫലിക്കില്ല. ഒരാള്‍ ഡോക്ടറുടെ അടുത്ത് പോവുകയാണെങ്കില്‍ ഡോക്ടര്‍ ആദ്യം ചോദിക്കുക നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടോ എന്നാണ്. എത്ര നല്ല മരുന്നാണ് എന്നു പറഞ്ഞാലും വിശ്വാസമില്ലെങ്കില്‍ മരുന്നിനു ഫലമുണ്ടാകില്ല. ഇത് വിനാശിയായ ഒരു കാര്യമാണ്. ഇവിടെ അവിനാശിയായ കാര്യമാണ്. സദാ വിഘ്നവിനാശക ആത്മാക്കളാണ്, പൂജ്യാത്മാക്കളാണ്, ഇപ്പോഴും നിങ്ങളെ ഏതു രൂപത്തിലാണ് പൂജിക്കുന്നത്? ഇത് ഒടുവിലത്തെ വികാരി ജന്മമായതിനാല്‍ ഈ രൂപത്തില്‍ ഓര്‍മ്മചിഹ്നങ്ങള്‍ ഉണ്ടാവില്ല പക്ഷെ ഏതെങ്കിലും ഏതെങ്കിലും രൂപത്തില്‍ ഓര്‍മ്മചിഹ്നങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് സദാ സ്വയത്തെ മാസ്റ്റര്‍ സര്‍വ്വശക്തിമാനായ വിഘ്നവിനാശകനായ ശിവ സന്താനമായ ഗണേശനെന്നു മനസ്സിലാക്കി നടക്കൂ. സ്വയത്തെ പ്രതി തന്നെ സങ്കല്പങ്ങള്‍ രചിക്കുകയാണ്, “അറിയില്ല, അറിയില്ല” – ഈ ദുര്‍ബ്ബല സങ്കല്പം കാരണമാണ് കുടുങ്ങി പോകുന്നത്. സദാ സന്തോഷത്തിന്‍റെ ഊഞ്ഞാലാടുന്ന സര്‍വ്വരുടെയും വിഘ്നങ്ങളെ ഹരിക്കുന്നവരാകൂ. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ സഹജമാക്കുന്നവരാക്കൂ. അതിനു ദൃഢ സങ്കല്പവും ഡബിള്‍ ലൈറ്റ് സ്ഥിതിയും മാത്രം മതി. എന്‍റെ ഒന്നും തന്നെയില്ല, എല്ലാം ബാബയുടെതാണ്. ഭാരം തന്‍റെ ശിരസ്സിലെടുക്കുന്നതു കാരണമാണ് എല്ലാ പ്രകാരത്തിലുമുള്ള വിഘ്നങ്ങള്‍ വരുന്നത്. എന്‍റെയില്ലെങ്കില്‍ പിന്നെ നിര്‍വിഘ്നം. എന്‍റെ ഉണ്ടെങ്കില്‍ വിഘ്നങ്ങളുടെ വലയുണ്ട്. വലയെ സമാപ്തമാക്കുന്നവരാണ് വിഘ്നവിനാശകര്‍. ബാബയുടെ ജോലിയും ഇതു തന്നെയാണ്. ബാബയുടെ കാര്യം തന്നെ കുട്ടികളുടെയും കാര്യം. ഏതൊരു കാര്യവും സന്തോഷത്തോടു കൂടി ചെയ്യുമെങ്കില്‍ ആ സമയത്ത് വിഘ്നമുണ്ടാവില്ല. വളരെ സന്തോഷത്തോടെ ഓരോ കാര്യങ്ങളില്‍ മുഴുകിയിരിക്കൂ. മുഴുകിയിരുന്നാല്‍ മായ വരില്ല. ശരി.
സദാ സഫലതയാല്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ അല്ലേ, ഈ സ്മൃതി ഉണ്ടാവാറുണ്ടോ? ഇന്നും ഈ ആകാശത്തിലെ നക്ഷത്രങ്ങളെ എല്ലാവരും എത്രമാത്രം ഇഷ്ടപ്പെടുന്നു കാരണം അവ പ്രകാശം നല്‍കുന്നു. തിളങ്ങുന്നതു കൊണ്ടാണ് പ്രിയപ്പെട്ടതായി തോന്നുന്നത്. നിങ്ങളും തിളങ്ങുന്ന സഫലത നക്ഷത്രങ്ങള്‍ അല്ലേ. സഫലത എല്ലാവര്‍ക്കും ഇഷ്ടമാണ്, ചിലര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പറയും ഈ കാര്യം സഫലമാകണേ എന്ന്. എല്ലാവരും സഫലത ആവശ്യപ്പെടുന്നു, നിങ്ങളാണെങ്കിലോ സഫലതാ നക്ഷത്രമായി മാറി. നിങ്ങളുടെ ജഢ ചിത്രങ്ങളും സഫലതയുടെ വരദാനം ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്നു, അപ്പോള്‍ എത്ര മഹത്വമുള്ളവരാണ്, എത്ര ഉയര്‍ന്നവരാണ്. ഈ ലഹരിയിലും നിശ്ചയത്തിലുമിരിക്കൂ. സഫലതക്കു പിറകെ ഓടുന്നവരല്ല. സഫലത നിങ്ങള്‍ക്കു പിന്നാലെ സ്വാഭാവികമായും വരും.
സദാ സ്വയത്തെ ബാബയുടെ കൂടെ കഴിയുന്ന സദാ സഹയോഗമെടുക്കുന്ന ആത്മാവാണെന്നു മനസ്സിലാക്കുന്നുണ്ടോ? സദാ കൂടെയുണ്ടെന്ന് അനുഭവം ചെയ്യുന്നുണ്ടോ? എവിടെയാണോ സദാ ബാബ കൂടെയുള്ളത് അവിടെ സഹജമായി സര്‍വ്വ പ്രാപ്തികളുമുണ്ടായിരിക്കും. ബാബയുടെ കൂട്ടുകെട്ടില്ലെങ്കില്‍ സര്‍വ്വ പ്രാപ്തികളുമില്ല കാരണം ബാബയാണ് സര്‍വ്വ പ്രാപ്തികളുടെ ദാതാവ്. എവിടെയാണോ ദാതാവ് കൂടെയുള്ളത് അവിടെ സര്‍വ്വ പ്രാപ്തികളും കൂടെയായിരിക്കും. സദാ ബാബയുടെ കൂടെ എന്നാലര്‍ത്ഥം സര്‍വ്വ പ്രാപ്തികളുടെ അധികാരി. സര്‍വ്വ പ്രാപ്തി സ്വരൂപ ആത്മാക്കളെന്നാലര്‍ത്ഥം നിറവുള്ള ആത്മാക്കള്‍, അവര്‍ സദാ അചഞ്ചലരായിരിക്കും. നിറവില്ലെങ്കില്‍ ഇളകികൊണ്ടിരിക്കും. സമ്പന്നര്‍ എന്നാല്‍ അചഞ്ചലര്‍. ബാബ കൂട്ടുകെട്ട് ഓഫര്‍ ചെയ്യുകയാണ്, അപ്പോള്‍ എടുക്കുന്നവര്‍ അത് സ്വീകരിക്കേണ്ടതല്ലേ. ദാതാവു നല്‍കുമ്പോള്‍ പൂര്‍ണ്ണമായിട്ട് അത് എടുക്കണം, അല്പമല്ല. ഭക്തര്‍ അല്പം കൊണ്ട് സന്തോഷിക്കുന്നു എന്നാല്‍ ജ്ഞാനിയുടെ അര്‍ത്ഥം തന്നെ പൂര്‍ണ്ണമായിട്ട് എടുക്കുന്നവന്‍ എന്നാണ്.
ജര്‍മ്മന്‍ ഗ്രൂപ്പിനോട് – സദാ സ്വയത്തെ ബാബയുടെ സമീപ രത്നമെന്നു മനസ്സിലാക്കുന്നുണ്ടോ? എത്ര ദൂരത്താണ് കഴിയുന്നത്. ദേശത്തു നിന്നും വളരെ ദൂരത്താണെങ്കിലും ഹൃദയം കൊണ്ട് അടുത്താണ്. അപ്രകാരം അനുഭവപ്പെടാറില്ലേ? ആരാണോ സദാ ഓര്‍മ്മയില്‍ കഴിയുന്നത്, അവര്‍ക്ക് ആ ഓര്‍മ്മ സമീപതയുടെ അനുഭവം നല്‍കുന്നു. സഹജ യോഗികള്‍ അല്ലേ. എപ്പോളാണോ ബാബ എന്നു പറയുന്നത്, “ബാബ” എന്ന വിളി തന്നെ സഹജ യോഗിയാക്കും. ബാബ എന്ന വാക്ക് മാന്ത്രിക പണി ചെയ്യും. മാന്ത്രിക പണി പരിശ്രമം കൂടാതെ പ്രാപ്തി നല്‍കുന്നതാണ്. നിങ്ങളെല്ലാവര്‍ക്കും എന്താണോ ആവശ്യമായിട്ടുള്ളത് – സുഖം വേണം, ശാന്തി വേണം, ശക്തി വേണം, എന്തു വേണമെങ്കിലും “ബാബ” എന്ന ഒറ്റ വിളി മതി – എല്ലാം ലഭിക്കും. അങ്ങനെയുള്ള അനുഭവമുണ്ടോ? ബാപ്ദാദയും നഷ്ടപ്പെട്ടു പോയ കുട്ടികളെ വീണ്ടും ലഭിച്ചിരിക്കുന്ന സന്തോഷത്തിലാണ്. കൂടുതല്‍ സന്തോഷം ആര്‍ക്കാണ്? നിങ്ങള്‍ക്കാണോ ബാബക്കാണോ? ബാപ്ദാദ സദാ ഓരോ കുട്ടിയുടെയും വിശേഷത സ്മരിക്കുന്നു. എത്ര ഭാഗ്യശാലികളാണ്. ബാബ എന്നെ ഓര്‍മ്മിക്കുന്നു എന്ന് അനുഭവപ്പെടാറുണ്ടോ? എല്ലാവരും അവരവരുടെ വിശേഷതകളാല്‍ വിശേഷ ആത്മാക്കളാണ്. ദൂരദേശത്തായിരുന്നിട്ടും അന്യ ധര്‍മ്മത്തിലേക്കു പോയിട്ടും ബാബയെ തിരിച്ചറിഞ്ഞു എന്ന വിശേഷത എല്ലാവര്‍ക്കുമുണ്ട്. ഈ വിശേഷ സംസ്ക്കാരത്താല്‍ എല്ലാവരും വിശേഷ ആത്മാക്കളാണ്. ശരി. ഓംശാന്തി.
വരദാനം :- സേവാരംഗത്ത് സ്വ സേവനവും സര്‍വ്വരുടെ സേവനവും ബാലന്‍സ് ചെയ്യുന്ന മായാജീത്തായി ഭവിക്കൂ.
സര്‍വ്വരുടെ സേവനത്തോടൊപ്പം ആദ്യം സ്വ സേവനം ആവശ്യമാണ്. ഈ ബാലന്‍സ് സദാ സ്വയത്തിലും സേവനത്തിലും ഉന്നതി പ്രാപ്തമാക്കി തരുന്നു, അതുകൊണ്ട് സേവാരംഗത്ത് ഓടുമ്പോഴും രണ്ടു കാര്യങ്ങളുടെ ബാലന്‍സ് സൂക്ഷിക്കുമെങ്കില്‍ മായാജീത്താകും. ബാലന്‍സുണ്ടെങ്കില്‍ അത്ഭുതം സംഭവിക്കും. അങ്ങനെയല്ലെങ്കില്‍ സേവനത്തിലെ ബാഹര്‍മുഖത കാരണം അത്ഭുതത്തിനു പകരം തന്‍റെയും മറ്റുള്ളവരുടെയും ഭാവ സ്വഭാവങ്ങളുടെ ഉരസലായിരിക്കും ഉണ്ടാവുക. സേവനത്തിന്‍റെ ഓട്ടത്തിനിടയില്‍ മായ ബുദ്ധിയുടെ നെട്ടോട്ടം നടത്തിക്കും.
സ്ലോഗന്‍ :- തന്‍റെ വിശേഷതകളുടെ ബീജത്തിനു സര്‍വ്വശക്തികളുടെ ജലം തളിച്ച് അവയെ ഫലദായകമാക്കി മാറ്റൂ.