ഇന്ന് ബാപ്ദാദ സര്‍വ്വ മര്യാദ പുരുഷോത്തമന്മാരായ കുട്ടികളെ കാണുകയായിരുന്നു. സംഗമയുഗീ മര്യാദകളാണ് പുരുഷോത്തമനാക്കി മാറ്റുന്നത്, അതുകൊണ്ടാണ് മര്യാദ പുരുഷോത്തമന്‍ എന്നു പറയുന്നത്. ഈ തമോഗുണി മനുഷ്യാത്മാക്കളില്‍ നിന്നും തമോഗുണി പ്രകൃതിയുടെ വായുമണ്ഡലത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള എളുപ്പ വഴിയാണ് – ഈ മര്യാദകള്‍. മര്യാദകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ സദാ പരിശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കും. മര്യാദകളുടെ രേഖക്കു പുറത്തേക്ക് സങ്കല്പം, വാക്ക് കര്‍മ്മം എന്നിവ പോകുമ്പോളാണ് പരിശ്രമം ആവശ്യമായി വരുന്നത്. ഓരോ ചുവടിനു വേണ്ടിയും മര്യാദകള്‍ ബാപ്ദാദയില്‍ നിന്നും ലഭിച്ചിട്ടുണ്ട് – അതനുസരിച്ച് ഓരോ ചുവടും വയ്ക്കുന്നവര്‍ സ്വാഭാവികമായും മര്യാദ പുരുഷോത്തമന്മാരായി മാറുന്നു. അമൃതവേള മുതല്‍ രാത്രി വരെ മര്യാദപൂര്‍വ്വം ജീവിക്കുന്നതെങ്ങനെയെന്ന് ശരിക്കും അറിയാമോ. അതിന്‍റെ പാലന തന്നെയാണ് മര്യാദ പുരുഷോത്തമനാക്കി മാറ്റുന്നത്. പേരു തന്നെ പുരുഷോത്തമനെന്നാണ് – അതായത് സര്‍വ്വ സാധാരണ പുരുഷന്മാരില്‍ ഉത്തമന്‍. പരിശോധിക്കൂ നമ്മള്‍ ശ്രേഷ്ഠ ആത്മാക്കളുടെ പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം – സ്മൃതി ഉത്തമമാണോ? സ്മൃതി ഉത്തമമാണെങ്കില്‍ ചിന്തയും ദൃഷ്ടിയും സ്ഥിതിയും സ്വാഭാവികമായും ശ്രേഷ്ഠമായിരിക്കും. സ്മൃതിയുടെ മര്യാദ രേഖ ഏതാണെന്ന് അറിയാമോ? ഞാന്‍ ശ്രേഷ്ഠ ആത്മാവ്, മറ്റുള്ള എല്ലാവരും ശ്രേഷ്ഠനായ ബാബയുടെ ആത്മാക്കളാണ്. വിവിധ ആത്മാക്കള്‍ വൈവിദ്ധ്യമാര്‍ന്ന പാര്‍ട്ട് അഭിനയിക്കുന്നു. ഈ ആദ്യ പാഠം സ്വാഭാവിക രൂപത്തില്‍ സ്മൃതി സ്വരൂപത്തില്‍ ഉണ്ടായിരിക്കണം. ദേഹത്തെ കണ്ടുകൊണ്ടും ആത്മാവിനെ കാണണം. ഈ സമര്‍ത്ഥ സ്മൃതി ഓരോ സെക്കന്‍റിലും സ്വരൂപത്തില്‍ വരണം, സ്മൃതി സ്വരൂപമായി തീരണം. വെറുതെ ഓര്‍ത്തുകൊണ്ടിരുന്നാല്‍ പോരാ – ഞാന്‍ ആത്മാവാണ്, ഇയാളും ആത്മാവാണ്, പക്ഷെ ഞാന്‍ ആത്മാവ് തന്നെയാണല്ലോ ഇയാളും ആത്മാവാണല്ലോ – ഈ ആദ്യ സ്മൃതിയുടെ മര്യാദ സ്വയത്തെ സദാ നിര്‍വിഘ്നമാക്കി മാറ്റുന്നു, മറ്റുള്ളവരിലേക്കും ഈ ശ്രേഷ്ഠ സ്മൃതി സമര്‍ത്ഥതയുടെ തരംഗങ്ങള്‍ പരത്തുന്നതിനു നിമിത്തമായി തീരുന്നു, അതിലൂടെ അവരും നിര്‍വിഘ്നമായി തീരുന്നു.
പാണ്ഡവ സൈന്യം മിലനം ആഘോഷിക്കുവാനാണ് വന്നിരിക്കുന്നത് പക്ഷെ മിലനത്തിനോടൊപ്പം ആദ്യ മര്യാദയുടെ രേഖക്ക് അടിത്തറയായ “സ്മൃതി ഭവ” യുടെ വരദാനം സദാ കൂടെ കൊണ്ടു പോകണം. “സ്മൃതി ഭവ” തന്നെയാണ് “സമര്‍ത്ഥ ഭവ“. എന്താണോ കേട്ടത് അതിന്‍റെ എസന്‍സ് എന്താണ് കൊണ്ടു പോവുക? എസന്‍സാണ് – “സ്മൃതി ഭവ“. ഈ വരദാനത്തെ സദാ അമൃതവേളയില്‍ റിവൈസ് ചെയ്യണം. ഓരോ കാര്യം ചെയ്യുന്നതിനു മുന്‍പായി ഈ വരദാനത്തിന്‍റെ സമര്‍ത്ഥ സ്ഥിതിയുടെ ആസനത്തിലിരുന്ന് തീരുമാനമെടുക്കണം – വ്യര്‍ത്ഥമാണോ സമര്‍ത്ഥമാണോ, അതിനു ശേഷം കര്‍മ്മത്തിലേക്കു വരണം. കര്‍മ്മം ചെയ്ത ശേഷം വീണ്ടും പരിശോധിക്കൂ – കര്‍മ്മത്തിന്റെ ആദികാലം മുതല്‍ അന്ത്യകാലം വരെ സമര്‍ത്ഥമായിരുന്നോ? അല്ലെങ്കില്‍ പല കുട്ടികളും ആദികാലം സമര്‍ത്ഥ സ്വരൂപത്തില്‍ ആരംഭിക്കും പക്ഷെ മദ്ധ്യത്തില്‍ സമര്‍ത്ഥത്തിനിടക്ക് വ്യര്‍ത്ഥം അഥവാ സാധാരണത്വം എങ്ങനെയോ വന്നു ചേരുന്നു, സമര്‍ത്ഥത്തിനു പകരം വ്യര്‍ത്ഥത്തിന്‍റെ ലൈനിലേക്ക് എങ്ങനെ എപ്പോള്‍ പോയി, ഇത് അറിയുവാന്‍ പോലും സാധിക്കില്ല. അവസാനമാണ് ചിന്തിക്കുക – എങ്ങനെ ചെയ്യണമായിരുന്നോ അങ്ങനെ ചെയ്തില്ല. പക്ഷെ റിസള്‍ട്ട് എന്തായി ! ചെയ്തതിനു ശേഷം ചിന്തിക്കുക – ഇത് ത്രികാലദര്‍ശി ആത്മാക്കളുടെ ലക്ഷണമല്ല. അതുകൊണ്ട് മൂന്നു കാലങ്ങളുടെ സ്മൃതി ഭവയാകൂ, സമര്‍ത്ഥ ഭവയാകൂ. മനസ്സിലായോ എന്തു കൊണ്ടു പോകണമെന്ന്. സമര്‍ത്ഥ സ്ഥിതിയുടെ ആസനം ഒരിക്കലും കൈവിടരുത്. ഈ ആസനമാണ് ഹംസാസനം. ഹംസത്തിന്‍റെ വിശേഷത – നിര്‍ണ്ണയ ശക്തിയുടെ വിശേഷതയാണ്. നിര്‍ണ്ണയ ശക്തിയിലൂടെ സദാ മര്യാദ പുരുഷോത്തമ സ്ഥിതിയില്‍ മുന്നേറികൊണ്ടിരിക്കും. ഈ വരദാനം സദാ ഇരിപ്പിടമാകണം, ഈ ഈശ്വരീയ ടൈറ്റില്‍ – ‘മര്യാദ പുരുഷോത്തമന്‍‘ – സദാ കൂടെ ഉണ്ടായിരിക്കണം. ശരി. ഇന്ന് ആശംസകള്‍ മാത്രം നല്‍കുവാനുള്ള ദിവസമാണ്. സേവനത്തിനു പോവുകയാണ്, അപ്പോള്‍ ആശംസകളുടെ ദിവസമല്ലേ. ലൗകിക വീട്ടിലേക്കല്ല സേവാ സ്ഥാനത്തേക്കാണ് പോകുന്നത്. കൊക്കുകളുടെ ഇടയിലേക്കാണ് പോകുന്നത് പക്ഷെ സേവനാര്‍ത്ഥം പോവുകയാണ്. കര്‍മ്മ സംബന്ധം എന്നു വിചാരിച്ച് പോകല്ലേ പക്ഷെ സേവാ സംബന്ധമാണ്. കര്‍മ്മ സംബന്ധം തീര്‍ക്കുവാനിരിക്കുകയല്ല, സേവാ സംബന്ധം നിറവേറ്റുവാന്‍ ഇരിക്കുകയാണ്. കര്‍മ്മ ബന്ധനമല്ല, സേവനത്തിന്‍റെ ബന്ധനമാണ്. ശരി.
സദാ വ്യര്‍ത്ഥത്തെ സമാപ്തമാക്കി സമര്‍ത്ഥ സ്ഥിതിയുടെ ഹംസാസനത്തില്‍ സ്ഥിതി ചെയ്തിരിക്കുന്ന, ഓരോ കര്‍മ്മത്തെയും ത്രികാലദര്‍ശി ശക്തികൊണ്ട് മൂന്നു കാലങ്ങളിലേക്ക് സമര്‍ത്ഥമാക്കുന്ന, സദാ സ്വാഭാവികമായി ആത്മിക സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്ന മര്യാദ പുരുഷോത്തമ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
പാര്‍ട്ടികളുമൊത്ത് അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച
സദാ സ്വയത്തെ ശ്രേഷ്ഠ ഭാഗ്യവാനെന്നു അനുഭവം ചെയ്യുന്നുണ്ടോ? ആര്‍ക്കാണോ സ്വയം ബാബ തന്നെ ഭാഗ്യവിധാതാവായിരിക്കുന്നത് ആ ആള്‍ എത്ര ഭാഗ്യവാനായിരിക്കും. ഭാഗ്യവിധാതാവ് അച്ഛനാണെങ്കില്‍ ആ അച്ഛന്‍ സമ്പത്തായി എന്തായിരിക്കും നല്‍കുക? തീര്‍ച്ചയായും ശ്രേഷ്ഠ ഭാഗ്യമായിരിക്കും നല്‍കുക. സദാ ഭാഗ്യവിധാതാവായ ബാബയും ഭാഗ്യവും രണ്ടും ഓര്‍മ്മയിലുണ്ടായിരിക്കണം. തന്‍റെ ശ്രേഷ്ഠ ഭാഗ്യം സ്മൃതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെയും ഭാഗ്യവാനാക്കുന്ന കാര്യത്തില്‍ ഉണര്‍വ്വും ഉത്സാഹവും ഉണ്ടാവുകയുള്ളു കാരണം ദാതാവിന്‍റെ കുട്ടികളാണ്. ഭാഗ്യവിധാതാവായ ബാബ ബ്രഹ്മാവിലൂടെ ഭാഗ്യം വീതിച്ചു, അപ്പോള്‍ നിങ്ങള്‍ ബ്രാഹ്മണരും എന്താണ് ചെയ്യേണ്ടത്? എന്താണോ ബ്രഹ്മാവിന്‍റെ ജോലി, അതു തന്നെയാണ് ബ്രാഹ്മണരുടെയും ജോലി. അപ്രകാരം ഭാഗ്യം വീതിക്കുന്നവരാകൂ. ലോകര്‍ വസ്ത്രം വിതരണം ചെയ്യും, ധാന്യം വിതരണം ചെയ്യും, ജലം വിതരണം ചെയ്യും പക്ഷെ ശ്രേഷ്ഠ ഭാഗ്യം വിധാതാവിന്‍റെ കുട്ടികള്‍ക്കു മാത്രമേ വിതരണം ചെയ്യുവാന്‍ സാധിക്കൂ. ഭാഗ്യം വിതരണം ചെയ്യുന്ന ശ്രേഷ്ഠ ഭാഗ്യവാന്‍ ആത്മാക്കളാണ്. ഭാഗ്യം പ്രാപ്തമായവന് എല്ലാം പ്രാപ്തമാണ്. അഥവാ ഇന്ന് ആര്‍ക്കെങ്കിലും വസ്ത്രം കൊടുത്തുവെങ്കില്‍ നാളെ ധാന്യത്തിന്‍റെ കുറവായിരിക്കും ഉണ്ടാവുക, നാളെ ധാന്യം കൊടുത്താല്‍ അടുത്തത് ജലത്തിന്‍റെ കുറവായിരിക്കും ഉണ്ടാവുക. ഓരോ ഓരോ വസ്തുവായിട്ട് എത്ര നാള്‍ വിതരണം ചെയ്തുകൊണ്ടിരിക്കും. അതിലൂടെ ആരെയും തൃപ്തരാക്കുവാന്‍ സാധിക്കില്ല. എന്നാല്‍ ഭാഗ്യം വിതരണം ചെയ്യുകയാണെങ്കിലോ എവിടെ ഭാഗ്യമുണ്ടോ അവിടെ എല്ലാമുണ്ട്. സാധാരണ രീതിയില്‍ ഒരാള്‍ക്ക് എന്തെങ്കിലും പ്രാപ്തമാവുകയാണെങ്കില്‍ അതെന്‍റെ ഭാഗ്യം എന്നു പറയാറുണ്ട്. എവിടെ ഭാഗ്യമുണ്ടോ അവിടെ എല്ലാം പ്രാപ്തമാണ്. നിങ്ങളെല്ലാവരും ശ്രേഷ്ഠ ഭാഗ്യം ദാനം ചെയ്യുന്നവരല്ലേ അത്രയും ശ്രേഷ്ഠ മഹാദാനികളും ശ്രേഷ്ഠ ഭാഗ്യവാന്മാരുമല്ലേ. ഈ സ്മൃതി സദാ പറക്കുന്ന കലയിലേക്ക് കൊണ്ടു പോകും. എവിടെയാണോ ശ്രേഷ്ഠ ഭാഗ്യത്തിന്‍റെ സ്മൃതിയുള്ളത് അവിടെ സര്‍വ്വ പ്രാപ്തികളുടെ സ്മൃതി ഉണ്ടായിരിക്കും. ഈ ഭാഗ്യം വിതരണം ചെയ്യുന്നതില്‍ വിശാല ഹൃദയരാകൂ. ഇത് അളവറ്റതാണ്. വിതരണം ചെയ്യേണ്ട വസ്തു കുറച്ചേയുള്ളുവെങ്കില്‍ പിശുക്കിന്‍റെ ഭാവന വരാം പക്ഷെ അളവില്ലാതെ ഉണ്ടെങ്കിലോ, അത് വിതരണം ചെയ്ത് പോകൂ സദാ കൊടുത്തുകൊണ്ടിരിക്കൂ, ഒരു ദിവസം പോലും ദാനം ചെയ്യാതിരിക്കരുത്. സദാ ദാനിയായിട്ടുള്ളവന്‍ മുഴുവന്‍ സമയവും തന്‍റെ ഖജനാവു തുറന്നു വയ്ക്കും. ഒരു മണിക്കൂറു പോലും ദാനം ചെയ്യുന്നത് നിറുത്തി വയ്ക്കില്ല. ബ്രാഹ്മണരുടെ ജോലി തന്നെ സദാ വിദ്യ എടുക്കുക, വിദ്യ ദാനം ചെയ്തുകൊണ്ടിരിക്കുക. ഈ കാര്യത്തില്‍ സദാ തത്പരരായിരിക്കുക.
സദാ സ്വയത്തെ സംഗമയുഗീ വജ്ര സമാന ആത്മാവെന്നു അനുഭവം ചെയ്യുന്നുണ്ടോ? നിങ്ങളെല്ലാവരും സത്യമായ വജ്രങ്ങള്‍ അല്ലേ! വജ്രത്തിനു വളരെയധികം മൂല്യമുണ്ട്. അതുകൊണ്ട് ബ്രാഹ്മണര്‍ക്കു സദാ കുടുമി കാണിക്കാറുണ്ട്. കുടുമി എന്നാല്‍ ഉയര്‍ന്ന സ്ഥാനം. ദേവതകള്‍ ഉയര്‍ന്നവര്‍ തന്നെ പക്ഷെ ദേവതകളെക്കാള്‍ ഉയര്‍ന്നവരാണ് ബ്രാഹ്മണര്‍ – അങ്ങനെയുള്ള ലഹരി ഉണ്ടാവാറുണ്ടോ? ഞാന്‍ ബാബയുടെ, ബാബ എന്‍റെ – ഇതല്ലേ ജ്ഞാനം. ഈ ഒരു കാര്യമാണ് ഓര്‍മ്മ വയ്ക്കേണ്ടത്. സദാ മനസ്സില്‍ ഈ പാട്ടു പാടികൊണ്ടിരിക്കണം – ” നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു.” വായ് കൊണ്ട് ഒരു മണിക്കൂര്‍ പാടിയാല്‍ ക്ഷീണിച്ചു പോകും എന്നാല്‍ ഈ പാട്ടു പാടിയാല്‍ ക്ഷീണമുണ്ടാവില്ല. ബാബയുടെതായി തീരുമ്പോള്‍ എല്ലാമായി തീരുന്നു. നൃത്തമാടുന്നവരും, പാട്ടു പാടുന്നവരും, ചിത്രകാരന്മാരുമൊക്കെയായി തീരും. പ്രാക്ടിക്കലായി തന്‍റെ ഫരിസ്ഥ ചിത്രം വരയ്ക്കുകയാണ്. ബുദ്ധിയോഗത്തിലൂടെ തന്‍റെ എത്ര നല്ല ചിത്രമാണ് വരയ്ക്കുന്നത്. അപ്പോള്‍ എന്തൊക്കെയാണോ പറയുന്നത് അതായി തീരുകയാണ്. വലുതിലും വലിയ ബിസിനസ്സുകാരാണ്, മൈലുകളുടെ അധികാരിയാണ്, സദാ തന്‍റെ കര്‍ത്തവ്യം സ്മൃതിയില്‍ വയ്ക്കൂ. ചിലപ്പോള്‍ ഖജനാവുകളുടെ അധികാരിയാകുമെങ്കില്‍ ചിലപ്പോള്‍ ആര്‍ട്ടിസ്റ്റായി മാറണം, ചിലപ്പോള്‍ നൃത്തം ചെയ്യുന്നവരായി മാറണം…… വളരെ രമണീകമാണ് ഈ ജ്ഞാനം, ഉണക്ക ജ്ഞാനമല്ല. പലരും ചോദിക്കും ദിവസവും അതേ ആത്മാവിന്‍റെ പരമാത്മാവിന്‍റെ ജ്ഞാനം കേള്‍ക്കുകയാണോ, എന്നാലിത് ആത്മാ പരമാത്മാവിന്‍റെ ഉണക്ക ജ്ഞാനമല്ല. വളരെ രമണീകമായ ജ്ഞാനമാണ്, ദിവസവും തന്‍റെ പുതിയ പുതിയ ടൈറ്റിലുകള്‍ ഓര്‍മ്മിച്ചാല്‍ മതി – ഞാന്‍ ആത്മാവാണ് പക്ഷെ എങ്ങനെയുള്ള ആത്മാവാണ്? ചിലപ്പോള്‍ ചിത്രകാരനായ ആത്മാവാണ്, ചിലപ്പോള്‍ ബിസിനസ്സുകാരനായ ആത്മാവാണ്……. ഇപ്രകാരം രമണീകമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. ബാബ രമണീകമാണ് അല്ലേ – നോക്കൂ ചിലപ്പോള്‍ അലക്കുകാരനായി മാറുന്നു, ചിലപ്പോള്‍ വിശ്വത്തിന്‍റെ രചയിതാവായി മാറുന്നു, ചിലപ്പോള്‍ അനുസരണയുള്ള സേവകനായി മാറുന്നു …… അപ്പോള്‍ ഏതുപോലെ അച്ഛന്‍ അതുപോലെ കുട്ടികള്‍ ……. ഇപ്രകാരം ഈ രമണീകമായ ജ്ഞാനം മനനം ചെയ്ത് ഹര്‍ഷിതരായിരിക്കൂ.
വര്‍ത്തമാന സമയമനുസരിച്ച് സ്വയത്തിന്‍റെയും സേവനത്തിന്‍റെയും വേഗതയില്‍ ബാലന്‍സുണ്ടായിരിക്കണം. ഓരോരുത്തരും ചിന്തിക്കണം എത്ര സേവനമെടുത്തോ അത്രയും റിട്ടേണ്‍ നല്‍കുകയാണ്. ഇപ്പോള്‍ സേവനം ചെയ്യേണ്ട സമയമാണ്. എത്രമാത്രം മുന്നേറുന്നുവോ അത്രയും സേവനത്തിനു യോഗ്യമായ സമയമായികൊണ്ടിരിക്കും പക്ഷെ ആ സമയത്തെ പരിതസ്ഥിതികള്‍ അനേകമായിരിക്കും. ആ പരിതസ്ഥിതികളില്‍ സേവനം ചെയ്യണമെങ്കില്‍ ഇപ്പോള്‍ മുതല്‍ സേവനം ചെയ്യുവാനുള്ള അഭ്യാസമുണ്ടായിരിക്കണം. ആ സമയത്ത് വരവും പോക്കും ബുദ്ധിമുട്ടായിരിക്കും. മനസ്സു കൊണ്ടു തന്നെ മുന്നോട്ടു കൊണ്ടു പോകുവാനുള്ള സേവനം ചെയ്യേണ്ടി വരും. അത് കൊടുക്കുവാനുള്ള സമയമായിരിക്കും, സ്വയത്തില്‍ നിറക്കുവാനുള്ള സമയമായിരിക്കില്ല, അതുകൊണ്ട് ആദ്യമേ തന്നെ തന്‍റെ സ്റ്റോക്ക് പരിശോധിക്കൂ – സര്‍വ്വ ശക്തികളുടെ സ്റ്റോക്ക് നിറഞ്ഞോ? സര്‍വ്വ ശക്തികള്‍, സര്‍വ്വ ഗുണങ്ങള്‍, ജ്ഞാനത്തിന്‍റെ ഖജനാവ് എന്നിവ ഓര്‍മ്മയുടെ ശക്തിയിലൂടെ സദാകാലത്തേക്ക് നിറഞ്ഞോ. ഒരു വസ്തുവിന്‍റെയും കുറവുണ്ടാകരുത്.
28 ാം തീയതി അമൃതവേളയില്‍ ബാപ്ദാദ വ്യാഴാഴ്ചയുടെ ആശംസകള്‍ നല്‍കി:- വൃക്ഷപതി ദിവസത്തിനു ആശംസകള്‍. വ്യഴാഴ്ച (വൃക്ഷപതി ദിവസത്തില്‍) സദാകാലത്തേക്ക് വ്യാഴ ദശ നിലനില്‍ക്കട്ടെ, അതു തന്നെ സ്മൃതി സ്വരൂപത്തിലിരിക്കട്ടെ. ഇപ്പോള്‍ എല്ലാവരും പ്രതിജ്ഞ ഉറപ്പിച്ചില്ലേ. കുമാര്‍ ഗ്രൂപ്പ് തയ്യാറായെങ്കില്‍ ശബ്ദം പരക്കുക തന്നെ ചെയ്യും. ഗവണ്‍മെന്‍റ് വരെ എത്തിചേരും. പക്ഷെ അവിനാശിയായിട്ടിരിക്കുമെങ്കില്‍ മാത്രമേ അത് നടക്കൂ. ഉണര്‍വ്വും ഉത്സാഹവും ധൈര്യവും കൊള്ളാം. ധൈര്യമുള്ളിടത്ത് സഹായം ഉണ്ടായിരിക്കുക തന്നെ ചെയ്യും. ശക്തികള്‍ എന്താണ് ചിന്തിക്കുന്നത്? ശിവനില്ലെങ്കില്‍ ശക്തികളില്ല, ശക്തികള്‍ ഇല്ലെങ്കില്‍ ശിവനും ഇല്ല. ബാബക്ക് കൈകളില്ലെങ്കില്‍ എന്തു ചെയ്യുവാന്‍ സാധിക്കും. അപ്പോള്‍ ആദ്യത്തെ കൈ ഏതാണ്? ആഹാ ഞാന്‍ തന്നെ. ശരി.
പരമാത്മ സ്നേഹത്തില്‍ സദാ ലയിച്ചിരിക്കൂ (അവ്യക്ത മഹാവാക്യം – വ്യക്തിഗതം)
പരമാത്മ സ്നേഹത്തിന്‍റെ അനുഭവിയാകുമെങ്കില്‍, ഈ അനുഭവത്തിലൂടെ സഹജയോഗിയായി മാറി പറന്നുകൊണ്ടിരിക്കും. പരമാത്മ സ്നേഹം പറപ്പിക്കുന്ന ഒന്നാണ്. പറക്കുന്നവര്‍ക്ക് ഒരിക്കലും ഭൂമിയുടെ ആകര്‍ഷണത്തിലേക്കു വരാനാവില്ല. ഈ പരമാത്മ സ്നേഹത്തിന്‍റെ ചരട് ദൂരെ ദൂരെ നിന്നുമുള്ളവരെ വലിച്ചു കൊണ്ടു വരും. ഇത് അത്രയും സുഖം നല്‍കുന്ന സ്നേഹമാണ്, ആരാണോ ഒരു സെക്കന്‍റെങ്കിലും ഇതില്‍ ലയിച്ചു പോകുന്നത്, അവര്‍ അനേക ദുഖങ്ങള്‍ മറന്നു പോകും എന്നിട്ട് സദാകാലത്തേക്ക് സുഖത്തിന്‍റെ ഊഞ്ഞാലിലാടും. അഥവാ ജീവിതത്തില്‍ ആവശ്യമായത് ആരെങ്കിലും നല്‍കുകയാണെങ്കില്‍ അത് സ്നേഹത്തിന്‍റെ ലക്ഷണമാണ്. അപ്പോള്‍ ബാബക്കു നിങ്ങള്‍ കുട്ടികളോട് അത്രയും സ്നേഹമാണ് – അത് ജീവിതത്തില്‍ സുഖ ശാന്തിയുടെ കാമനകള്‍ പൂര്‍ത്തീകരിക്കുന്നു. ബാബ സുഖം നല്‍കുകയല്ല, സുഖത്തിന്‍റെ ഭണ്ഡാരയുടെ അധികാരിയാക്കി മാറ്റുകയാണ്. ഒപ്പം തന്നെ ശ്രേഷ്ഠ ഭാഗ്യത്തിന്‍റെ രേഖ വരയ്ക്കുവാനുള്ള പേനയും നല്‍കുന്നു, ആഗ്രഹിക്കുന്നിടത്തോളം ഭാഗ്യം നേടുവാന്‍ സാധിക്കും – ഇതാണ് പരമാത്മ സ്നേഹം. ഏതു കുട്ടികളാണോ പരമാത്മ സ്നേഹത്തില്‍ സദാ ലയിച്ചിരിക്കുന്നത് അവരുടെ തിളക്കം, അനുഭൂതിയുടെ കിരണങ്ങള്‍ അത്രയും ശക്തിശാലിയായിരിക്കും – സമസ്യകള്‍ സമീപത്തു വരിക പോയിട്ട് കണ്ണുയര്‍ത്തി ഒന്ന് നോക്കുക പോലുമില്ല. അവര്‍ക്ക് ഒരു പ്രകാരത്തിലുമുള്ള പരിശ്രമവും അനുഭവപ്പെടില്ല. ബാബക്കു കുട്ടികളോട് അത്രയും സ്നേഹമാണ്, അമൃതവേള മുതല്‍ കുട്ടികളെ പാലിക്കുകയാണ്. ദിവസത്തിന്‍റെ ആരംഭം തന്നെ എത്ര ശ്രേഷ്ഠമാണ്. സ്വയം ഭഗവാന്‍ മിലനം ആഘോഷിക്കുന്നതിനു വേണ്ടി വിളിക്കുകയാണ്, ആത്മീയ സംഭാഷണം നടത്തുന്നു, ശക്തികള്‍ നിറച്ചു തരുന്നു. ബാബയുടെ പ്രേമ ഗാനം കുട്ടികളെ ഉണര്‍ത്തുന്നു. എത്ര സ്നേഹത്തോടു കൂടിയാണ് വിളിക്കുന്നത്, എഴുന്നേല്‍പ്പിക്കുന്നത് – മധുരമായ കുട്ടികളെ, പ്രിയപ്പെട്ട കുട്ടികളെ, വരൂ …….. ഈ സ്നേഹത്തിന്‍റെ പാലന പ്രാക്ടിക്കല്‍ സ്വരൂപമാണ് – ‘സഹജ യോഗി ജീവിതം‘. ആരോടാണോ നമുക്ക് സ്നേഹം, ആ ആളിന്‍റെ ഇഷ്ടമെന്താണോ, അതേ ചെയ്യൂ. ബാബക്കു കുട്ടികള്‍ അപ്സെറ്റാകുന്നത് ഇഷ്ടമേയല്ല – അതുകൊണ്ട് എന്തു ചെയ്യും എന്ന് ഒരിക്കലും ചോദിക്കരുത്. പ്രശ്നം അങ്ങനെയുള്ളതായിരുന്നു അതുകൊണ്ടാണ് അപ്സെറ്റായത് – അഥവാ പ്രശ്നം അപ്സെറ്റാക്കുന്നതായിരുന്നെങ്കില്‍ നിങ്ങള്‍ അപ്സെറ്റ് സ്ഥിതിയിലേക്ക് വരാതിരിക്കൂ. ബാപ്ദാദക്ക് കുട്ടികളോട് അത്രയും സ്നേഹമാണ്, ഓരോ കുട്ടിയും തന്നെക്കാള്‍ മുന്നിലാകണം. ലോകരും അവര്‍ക്ക് ആരോടാണോ സ്നേഹം, അവരെ ഉയര്‍ത്തും, മുന്നിലേക്ക് കൊണ്ടു പോകും. ഇതാണ് സ്നേഹത്തിന്‍റെ ലക്ഷണം. ബാപ്ദാദയും പറയുകയാണ് – എന്‍റെ കുട്ടികളില്‍ ഒരു കുറവും ഉണ്ടാകരുത്, എല്ലാവരും സമ്പൂര്‍ണ്ണരാകണം, സമ്പന്നരാകണം, സമാനരായി മാറണം.
പരമാത്മ സ്നേഹം ആനന്ദമയമായ ഊഞ്ഞാലാണ്. ഈ സുഖം നല്‍കുന്ന ഊഞ്ഞാലിലാടി പരമാത്മ സ്നേഹത്തില്‍ ലയിച്ചിരിക്കുമെങ്കില്‍ ഒരിക്കലും ഒരു പരിതസ്ഥിതിയോ മായയോ ഇളക്കത്തിലേക്ക് കൊണ്ടു വരില്ല. പരമാത്മ സ്നേഹം അളവറ്റതാണ്, അചഞ്ചലമാണ്, അത് സര്‍വ്വര്‍ക്കും പ്രാപ്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ പരമാത്മ സ്നേഹം പ്രാപ്തമാക്കുന്നതിനുള്ള വിധിയാണ് – വേറിട്ടവരാകുക. ആര് എത്രമാത്രം വേറിട്ടിരിക്കുന്നുവോ അത്രയും പരമാത്മ സ്നേഹത്തിനു അധികാരിയായി തീരും. പരമാത്മ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന ആത്മാക്കള്‍ ഒരിക്കലും പരിധികളുടെ പ്രഭാവത്തിലേക്ക് വരില്ല, സദാ പരിധിയില്ലാത്ത പ്രാപ്തികളില്‍ മഗ്നമായിരിക്കും. അവരില്‍ നിന്നും സദാ ആത്മീയ സുഗന്ധം വന്നുകൊണ്ടിരിക്കും. സ്നേഹത്തിന്‍റെ ലക്ഷണമാണ് – ആരോടാണോ സ്നേഹം ആ ആളിനു വേണ്ടി എല്ലാം ബലിയാക്കും. ബാബക്കു കുട്ടികളോട് അത്രയും സ്നേഹമാണ് – ദിവസവും സ്നേഹത്തിന്‍റെ പ്രതികരണം നല്‍കുവാന്‍ ഇത്രയും വലിയ കത്ത് എഴുതുന്നു. സ്നേഹ സ്മരണകള്‍ നല്‍കുന്നു, കൂട്ടുകാരനായി മാറി സദാ കൂട്ടുകെട്ട് നിറവേറ്റുന്നു. എങ്ങനെയുള്ളവരാണെങ്കിലും – എന്റെയാണ്. ഇപ്രകാരം നിങ്ങള്‍ സദാ സ്നേഹത്തില്‍ ലയിച്ചിരിക്കൂ, ഹൃദയം കൊണ്ട് പറയൂ – ബാബ ആരു തന്നെയാകട്ടെ അതെല്ലാം ബാബയാണ്. അസത്യ രാജ്യത്തിന്‍റെ പ്രഭാവത്തിലേക്ക് വരരുത്. സ്നേഹം ആരോടാണോ അവരെ ഓര്‍മ്മിക്കാറില്ല, അവരുടെ ഓര്‍മ്മ സ്വാഭാവികമായി വന്നുകൊണ്ടിരിക്കും. ഹൃദയം കൊണ്ടുള്ള സ്നേഹമായിരിക്കണം, സത്യവും നിസ്വാര്‍ത്ഥവുമായിരിക്കണം. എന്‍റെ ബാബ എന്നു പറയുന്നുണ്ടെങ്കില്‍, പ്രിയപ്പെട്ട ബാബ – പ്രിയപ്പെട്ടതാണെങ്കില്‍ ഒരിക്കലും മറക്കില്ലല്ലോ. നിസ്വാര്‍ത്ഥ സ്നേഹമില്ലാതെ ബാബക്കു ഒരാത്മാവുമായും കൂടിക്കാഴ്ച നടത്താനാവില്ല, അതുകൊണ്ട് ഒരിക്കലും ലാഭത്തിനു വേണ്ടി ബാബയെ ഓര്‍മ്മിക്കരുത്. നിസ്വാര്‍ത്ഥ സ്നേഹത്തില്‍ ലയിച്ചിരിക്കൂ.
ആദികാലമായ അമൃതവേളയില്‍ തന്‍റെ ഹൃദയത്തില്‍ പരമാത്മ സ്നേഹം സമ്പൂര്‍ണ്ണ രൂപത്തില്‍ ധാരണ ചെയ്യൂ. അഥവാ ഹൃദയത്തില്‍ പരമാത്മ സ്നേഹം, പരമാത്മ ശക്തികള്‍, പരമാത്മ ജ്ഞാനം എന്നിവ പൂര്‍ണ്ണമായിട്ടുണ്ടെങ്കില്‍ ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള മോഹമോ സ്നേഹമോ ഉണ്ടാവില്ല. ഈ പരമാത്മ സ്നേഹം ഈ ഒരു ജന്മത്തില്‍ മാത്രമേ പ്രാപ്തമാവുകയുള്ളു. 83 ജന്മങ്ങള്‍ ദേവാത്മാക്കളുടെയും സാധാരണ ആത്മാക്കളുടെയും സ്നേഹം ലഭിച്ചു, ഇപ്പോള്‍ മാത്രമേ പരമാത്മ സ്നേഹം ലഭിക്കുകയുള്ളു. ആത്മാക്കളോടുള്ള സ്നേഹം രാജ്യ ഭാഗ്യത്തെ നഷ്ടപ്പെടുത്തുന്നു, പരമാത്മ സ്നേഹം രാജ്യഭാഗ്യം നല്‍കുന്നു. ഈ സ്നേഹത്തിന്‍റെ അനുഭൂതികളില്‍ ലയിച്ചിരിക്കൂ. ബാബയോട് സത്യമായ സ്നേഹം ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ ലക്ഷണം – സമാനമാകൂ, കര്‍മ്മാതീതമാകൂ. ‘ചെയ്യിപ്പിക്കുന്നവനായി‘ മാറി കര്‍മ്മം ചെയ്യൂ, ചെയ്യിപ്പിക്കൂ. കര്‍മ്മേന്ദ്രീയങ്ങള്‍ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കരുത്, നിങ്ങള്‍ കര്‍മ്മേന്ദ്രീയങ്ങളെ കൊണ്ട് ചെയ്യിപ്പിക്കൂ. ഒരിക്കലും മനസ്സ്, ബുദ്ധി, സംസ്ക്കാരം എന്നിവക്ക് വശപ്പെട്ട് ഒരു കര്‍മ്മവും ചെയ്യരുത്. ശരി.
വരദാനം :- ചെയ്യിപ്പിക്കുന്നവന്‍റെ സ്മൃതിയിലൂടെ വലുതിലും വലിയ കാര്യത്തെ എളുപ്പമാക്കി മാറ്റുന്ന നിമിത്ത ചെയ്യുന്നവരായി ഭവിക്കൂ.
ബാപ്ദാദ സ്ഥാപനയുടെ വലുതിലും വലിയ കാര്യം സ്വയം ചെയ്യിപ്പിക്കുന്നവരായി മാറി നിമിത്തമായ ചെയ്യുന്നവരായ കുട്ടികളിലൂടെ ചെയ്യുകയാണ്. ചെയ്യുന്നവരും–ചെയ്യിപ്പിക്കുന്നവനും എന്ന വാക്കില്‍ ബാബയും കുട്ടികളും കമ്പൈന്‍റാണ്. കൈ കുട്ടികളുടെ, ജോലി ബാബയുടെ. കൈ മുന്നോട്ട് നീട്ടുവാനുള്ള സുവര്‍ണ്ണാവസരം കുട്ടികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. പക്ഷെ അനുഭവം ചെയ്യുന്നത് – ചെയ്യിപ്പിക്കുന്നവന്‍ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്, നിമിത്തമാക്കി മാറ്റി നടത്തിച്ചുകൊണ്ടിരിക്കുകയാണ് ഓരോ കാര്യത്തിലും ചെയ്യിപ്പിക്കുന്നവന്‍റെ രൂപത്തില്‍ ബാബ കൂടെയുണ്ട്.
സ്ലോഗന്‍ :- പരാതി പറയുന്നതിനു പകരം സദാ യോജിച്ചു പോകുന്നവരാണ് ജ്ഞാനി ആത്മാക്കള്‍.