സംഗമയുഗത്തില്‍ പ്രാപ്തമായിട്ടുള്ള അധികാരങ്ങളിലൂടെ വിശ്വ രാജ്യ അധികാരി

Date : Rev. 06-01-2019 / AV 08-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ബാപ്ദാദ ഇന്ന് സ്വരാജ്യധികാരി ശ്രേഷ്ഠ ആത്മാക്കളുടെ ദിവ്യമായ ദര്ബാര്കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വിശ്വരാജ്യ ദര്ബാറിന്റെയും, സ്വരാജ്യദര്ബാറിന്റെയും അധികാരിയാകുന്നത് നിങ്ങള്ശ്രേഷ്ഠ ആത്മാക്കളാണ്. ഡബിള്ലഹരി സദാ ഉണ്ടോ? ബാബയുടേതാകുക അര്ത്ഥം അനേക അധികാരം പ്രാപ്തമാക്കുക. എത്ര പ്രകാരത്തിലുള്ള അധികാരം പ്രാപ്തമാക്കിയെന്നറിയാമോ? അധികാരത്തിന്റെ മാലയെ ഓര്മ്മിക്കൂ. ആദ്യത്തെ അധികാരംപരമാത്മാ കുട്ടിയായി അര്ത്ഥം സര്വ്വ ശ്രേഷ്ഠമായ പൂജനീയ ആത്മാവാകുന്നതിന്റെ അധികാരം പ്രാപ്തമാക്കി. ബാബയുടെ കുട്ടിയാകാതെ പൂജനീയ ആത്മാവാകുന്നതിന്റെ അധികാരം പ്രാപ്തമാക്കാന്സാധിക്കില്ല. അതിനാല്ആദ്യത്തെ അധികാരമാണ്പൂജനീയ ആത്മാവായി. രണ്ടാമത്തെ അധികാരമാണ്ജ്ഞാനത്തിന്റെ ഖജനാക്കളുടെ അധികാരിയായി. മൂന്നാമത്തെ അധികാരമാണ്സര്വ്വ ശക്തികളുടെയും പ്രാപ്തിയുടെ അധികാരിയായി. നാലാമത്തെ അധികാരമാണ്സര്വ്വ കര്മ്മേന്ദ്രിയങ്ങളുടെ മേല്വിജയം നേടിയ സ്വരാജ്യ അധികാരിയായി. സര്വ്വ അധികാരങ്ങളിലൂടെ മായാജീത്ത് തന്നെ ജഗത്ത് ജീത്ത് വിശ്വരാജ്യ അധികാരിയായി തീരുന്നു. അതിനാല്തന്റെ സര്വ്വ അധികാരങ്ങളെ സദാ സ്മൃതിയില്വച്ച് സമര്ത്ഥ ആത്മാവായി തീരുന്നു. അങ്ങനെ സമര്ത്ഥമായില്ലേ.

സ്വരാജ്യം അഥവാ വിശ്വ രാജ്യം പ്രാപ്തമാക്കുന്നതിന് വിശേഷിച്ച് 3 കാര്യങ്ങളുടെ ധാരണയിലൂടെ തന്നെ സഫലത പ്രാപ്തമാക്കി. ഏതൊരു ശ്രേഷ്ഠമായ കാര്യത്തിന്റെയും സഫലതയുടെ ആധാരമാണ് ത്യാഗം, തപസ്യ, സേവനം. 3 കാര്യങ്ങളുടെ ആധാരത്തില്സഫലത ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യമേയില്ല. 3 കാര്യങ്ങളുടെ ധാരണയുള്ളയിടത്ത് സെക്കന്റില്‍  സഫലത ലഭിക്കുന്നു. എന്തിന്റെ ത്യാഗം? കേവലം ഒരു കാര്യത്തിന്റെ ത്യാഗം സര്വ്വ ത്യാഗത്തെയും സഹജവും സ്വതവേയുമാക്കുന്നു. ഒരു ത്യാഗമാണ്ദേഹബോധത്തിന്രെ ത്യാഗം, അത് പരിധിയുള്ള ഞാന്എന്ന ബോധത്തിന്റെ ത്യാഗം സ്വതവേ ചെയ്യിക്കുന്നു. പരിധിയുള്ള ഞാന്എന്ന ബോധം തപസ്യയില്നിന്നും സേവനത്തില്നിന്നും വഞ്ചിക്കുന്നു. എവിടെയാണോ പരിധിയുള്ള ഞാന്എന്ന ബോധം ഉള്ളത് അവിടെ ത്യാഗം, തപസ്യ, സേവനം ഉണ്ടാകില്ല. പരിധിയുള്ള ഞാന്എന്ന ബോധം, എന്റെ എന്ന ബോധം, ഒരു കാര്യത്തെ ത്യജിക്കണം. ഞാന്‍, എന്റെ എന്നത് സമാപ്തമായിയെങ്കില്പിന്നെ ബാക്കി എന്താണ് ഉള്ളത്? പരിധിയില്ലാത്തത്. ഞാന്ഒരു ശുദ്ധ ആത്മാവാണ്, എനിക്ക് ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല. അതിനാല്പരിധിയില്ലാത്ത സര്വ്വശക്തിവാനായ ബാബയുള്ളയിടത്ത് സഫലത സദാ കൂടെയുണ്ട്. ത്യാഗത്തിലൂടെ തപസ്യയും തെളിഞ്ഞില്ലേ. തപസ്യയെന്താണ്? ഞാന്ഒന്നിന്റേതാണ്. ഒന്നിന്റെ ശ്രേഷ്ഠമായ നിര്ദ്ദേശമനുസരിച്ച് നടക്കുന്നവനാണ്. ഇതിലൂടെ സ്ഥിതി സ്വതവേ ഏകരസമാകുന്നു. സദാ ഒരേയൊരു പരമാത്മ സ്മൃതി, ഇത് തന്നെയാണ് തപസ്യ. ഏകരസ സ്ഥിതിയാണ് ശ്രേഷ്ഠമായ ഇരിപ്പിടം. കമല പുഷ്പ സമാനമായ സ്ഥിതിയാണ് തപസ്യയുടെ ഇരിപ്പിടം. ത്യാഗത്തിലൂടെ തപസ്സും സ്വതവേ തെളിയുന്നു. ത്യാഗത്തിന്റെയും തപസ്യയുടെയും സ്വരൂപമായിയെങ്കില്പിന്നെയെന്ത് ചെയ്യും? എന്റെ എന്നുള്ളത് അഥവാ ഞാന്എന്ന ബോധം സമാപ്തമായി. ഒന്നിന്റെ സ്നേഹത്തില്അലിയുന്ന തപസ്വിയായി അതിനാല്സേവനമില്ലാതിരിക്കാന്സാധിക്കില്ല. പരിധിയുള്ള ഞാനും, എന്റേതും സത്യമായ സേവനം ചെയ്യാന്അനുവദിക്കില്ല. ത്യാഗി തപസ്വീ മൂര്ത്ത് സത്യമായ സേവാധാരികളാണ്. ഞാന്ഇത് ചെയ്തു, ഞാന്ഇങ്ങനെയാണ്, ദേഹബോധം ലേശമെങ്കിലും വന്നുവെങ്കില്സേവാധാരിക്ക് പകരം എന്തായി തീരുന്നു? കേവലം പേരിന് മാത്രം സേവാധാരിയായി തീരുന്നു. സത്യമായ സേവാധാരിയായി തീരുന്നില്ല. സത്യമായ സേവനത്തിന്റെ അടിത്തറയാണ് ത്യാഗവും തപസ്യയും. അങ്ങനെയുള്ള ത്യാഗി, തപസ്വി, സേവാധാരി സദാ സഫലതാ സ്വരൂപമാണ്. വിജയവും സഫലതയും അവരുടെ കഴുത്തിലെ മാലയായി മാറുന്നു. ജന്മസിദ്ധ അധികാരമായ തീരുന്നു. അതിനാല്ബാപ്ദാദ വിശ്വത്തിലെ സര്വ്വ കുട്ടികള്ക്കും ഇതേ ശിക്ഷണം നല്കുന്നുത്യാഗിയാകൂ, തപസ്വിയാകൂ, സത്യമായ സേവാധാരിയാകൂ

ഇന്നത്തെ ലോകം മൃത്യുവിന്റെ ഭയത്തിന്റെ ലോകമാണ്. (കൊടുങ്കാറ്റും പേമാരിയും വന്നു) പ്രകൃതി ചഞ്ചലമാകുന്നു, നിങ്ങള്അചഞ്ചലരല്ലേ. തമോഗുണി പ്രകൃതിയുടെ കര്ത്തവ്യമാണ് ചഞ്ചലത കൊണ്ടു വരുക, നിങ്ങള്അചഞ്ചലരായ ആത്മാക്കളുടെ കാര്യമാണ് പ്രകൃതിയെ പരിവര്ത്തനപ്പെടുത്തുക. ഒന്നും പുതിയതല്ല. ഇതെല്ലാം സംഭവിക്കണം. ചഞ്ചലതയിലല്ലേ അചഞ്ചലരാകേണ്ടത്. അതിനാല്സ്വരാജ്യ 

അധികാരി ദര്ബാര്നിവാസി ശ്രേഷ്ഠമായ ആത്മാക്കള്ക്ക് മനസ്സിലായോ! ഇതും രാജ്യ  ദര്ബാറല്ലേ. രാജയോഗി അര്ത്ഥം സ്വയത്തിന്റെ രാജാവ്. രാജയോഗി ദര്ബാര്അര്ത്ഥം സ്വരാജ്യ ദര്ബാര്‍. നിങ്ങളെല്ലാവരും രാജ്യനേതാവായില്ലേ. അവര്ദേശത്തിലെ രാജ്യനേതാവ്, നിങ്ങള്സ്വരാജ്യ നേതാവ്. നേതാവ് അര്ത്ഥം നിയമമനുസരിച്ച നടക്കുന്നവര്‍. അതിനാല്നിങ്ങള്ധര്മ്മത്തിന്റെയും സ്വരാജ്യത്തിന്റെയും നിയമമനുസരിച്ച് നടക്കുന്ന സ്വരാജ്യ നേതാവാണ്. യഥാര്ത്ഥ ശ്രേഷ്ഠമായ നിയമം അര്ത്ഥം ശ്രീമത്ത്. ശ്രീമത്താണ് യഥാര്ത്ഥമായ നിയമം. നിയമമനുസരിച്ച് നടക്കുന്നവരാണ് സഫലമായ നേതാവ്

   ബാപ്ദാദ ദേശത്തിലെ നേതാക്കന്മാര്ക്ക് ആശംസകള്നല്കുന്നു കാരണം എന്നാലും പരിശ്രമിക്കുന്നുണ്ടല്ലോ. വ്യത്യസ്ഥമാണ്. എന്നാലും ദേശത്തിനോട് സ്നേഹമുണ്ട്. നമ്മുടെ രാജ്യം അമരമാകണം സ്നേഹത്തോടെ പരിശ്രമിക്കുന്നുണ്ടല്ലോ. നമ്മുടെ ഭാരതം ഉയര്ന്നതാകണം, സ്നേഹം സ്വതവേ പരിശ്രമം ചെയ്യിക്കുന്നു. ഇപ്പോള്അങ്ങനെയുള്ള സമയം വരും ധര്മ്മത്തിന്റെയും രാജ്യത്തിന്റെയും ശക്തികള്ഒരുമിക്കും അപ്പോള്വിശ്വത്തില്ഭാരതത്തിന്റെ ജയാരവം മുഴങ്ങും. ഭാരതം തന്നെ ലൈറ്റ് ഹൗസാകും. ഭാരതത്തിന്റെ നേര്ക്ക് സര്വ്വരുടെയും ദൃഷ്ടി വരും. ഭാരതം തന്നെ വിശ്വത്തിന് പ്രേരണ നല്കുന്നുവെന്ന അനുഭവം ചെയ്യും. ഭാരതം അവിനാശി ഖണ്ഡമാണ്. അവിനാശി ബാബയുടെ അവതരണ ഭൂമിയാണ് അതിനാല്ഭാരതത്തിന്റെ മഹത്വം സദാ മഹാനാണ്. ശരി.സര്വ്വരും തന്റെ സ്വീറ്റ് ഹോമില്എത്തി ചേര്ന്നു. ബാപ്ദാദ സര്വ്വ കുട്ടികള്ക്കും വന്നതിന്റെ ആശംസകള്നല്കുന്നു. സ്വാഗതം. ബാബയുടെ വീടിന്റെ അലങ്കാരങ്ങള്വന്നാലും. ശരി

സര്വ്വ സഫലതയുടെ നക്ഷ്ത്രങ്ങളെ സദാ ഏകരസ സ്ഥിതിയുടെ ആസനത്തില്സ്ഥിതി ചെയ്യുന്ന തപസ്വി കുട്ടികള്ക്ക്, സദാ ഒരേയൊരു പരമാത്മാവിന്റെ ശ്രേഷ്ഠമായ ഓര്മ്മയിലിരിക്കുന്ന മഹാന്ആത്മാക്കള്ക്ക് ശ്രേഷ്ഠമായ ഭാവന, ശ്രേഷ്ഠമായ കാമന വയ്ക്കുന്ന വിശ്വമംഗളകാരി സേവാധാരി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്കാരവും

അവ്യക്ത ബാപ്ദാദ ഗുജറാത്തിലെ മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണം.

ബാബയുടെ വീട്ടില്അഥവാ തന്റെ വീട്ടില്എത്തി ചേര്ന്നു. ബാബയ്ക്കറിയാം സേവനത്തില്വളരെ താല്പര്യമുണ്ട്. ഇങ്ങനെയുള്ള സേവാധാരികള്കോടിയില്ചിലരേയുള്ളൂ അതിനാല്സേവനത്തിന്റെ പരിശ്രമത്തിന്റെ ആന്തരികമായ സന്തോഷം പ്രത്യക്ഷഫലത്തിന്റെ രൂപത്തില്സദാ ലഭിച്ചു കൊണ്ടിരിക്കും. പരിശ്രമം സഫലതയുടെ ആധാരമാണ്. സര്വ്വ നിമിത്ത സേവാധാരികളും പരിശ്രമിക്കുകയാമെങ്കില്ഭാരത രാജ്യം സദാ സഫലത പ്രാപ്തമാക്കി കൊണ്ടിരിക്കും. സഫലത ലഭിക്കുക തന്നെ വേണം. ഇത് ഉറപ്പാണ് എന്നാല്സേവനത്തിന് നിമിത്തമാകുന്നവര്ക്ക് സേവനത്തിന്റെ പ്രത്യക്ഷ ഫലവും ഭാവിയിലെ ഫലവും പ്രാപ്തമാകുന്നു. അതിനാല്സേവനത്തിന് നിമിത്തമായവരല്ലേ. നിമിത്ത ഭാവം വച്ച് സേവനത്തില്സദാ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കൂ. നിമിത്ത ഭാവമുള്ളയിടത്ത്, ഞാന്എന്ന ഭാവം ഇല്ലാത്തയിടത്ത് അവിടെ സദാ ഉന്നതി ഉണ്ടായികൊണ്ടിരിക്കും. നിമിത്ത ഭാവം ശുഭ ഭാവന,ശുഭ കാമനയെ ഉണര്ത്തുന്നു. ഇന്ന് ശുഭ ഭാവന, ശുഭ കാമനയില്ലായെങ്കില്അതിന്റെ കാരണം നിമിത്ത ഭാവത്തിന് പകരം ഞാന്എന്ന ഭാവം വന്നു. നിമിത്തമാണെന്ന് മനസ്സിലാക്കുകയാണെങ്കില്ബാബയാണ് ചെയ്യിപ്പിക്കുന്നവന്എന്ന് മനസ്സിലാക്കും. ചെയ്യുന്നവനും ചെയ്യിക്കുന്നവനുമായ സ്വാമി സദാ ശ്രേഷ്ഠമായതേ ചെയ്യിക്കൂ. ട്രസ്റ്റിയാണെന്ന് മനസ്സിലാക്കുന്നതിന് പകരം രാജ്യത്തിന്റെ പ്രവൃത്തിയുടെ ഗൃഹസ്ഥിയായി, ഗൃഹസ്ഥിക്ക് ഭാരം ഉണ്ടാകും, ട്രസ്റ്റിയാണെന്ന് മനസ്സിലാക്കുകയാണെങ്കില്ഭാര രഹിതമാകും. ഭാര രഹിതമാകാത്തിടത്തോളം കാലം നിര്ണ്ണയ ശക്തി ഉണ്ടാകില്ല. ട്രസ്റ്റിയാണെങ്കില്ഭാരരഹിതമാണ്, നിര്ണ്ണയ ശക്തി ശ്രേഷ്ഠമായിരിക്കും, അതിനാല്സദാ ട്രസ്റ്റി. നിമിത്തമാണ് എന്ന ഭാവന സദാ ഫലദായകമാണ്. ഭാവനയുടെ ഫലം ലഭിക്കുന്നു. അതിനാല് നിമിത്ത ഭാവന സദാ ശ്രേഷ്ഠമായ ഫലം നല്കി കൊണ്ടിരിക്കും. അതിനാല്സര്വ്വ കൂട്ടുകാര്ക്കും നിമിത്ത ഭാവവും, ട്രസ്റ്റിയുടെ ഭാവവും വയ്ക്കുന്നതിനുള്ള സ്മൃതി നല്കൂ. അപ്പോല് രാജ്യ നിയമം വിശ്വത്തിന് ശ്രേഷ്ഠമായ നിയമമായി തീരും. മുഴുവന്ഭാരതം ഭാരതത്തിന്റെ രാജ്യ നിയമത്തെ അനുകരിക്കും. എന്നാല്ഇതിന്റെ ആധാരം ട്രസ്റ്റി അര്ത്ഥം നിമിത്ത ഭാവമാണ്

കുമാരന്മാരോട് –  കുമാരന്അര്ത്ഥം സര്വ്വ ശക്തികളെ, സര്വ്വ ഖജനാക്കളെ ശേഖരിച്ച് മറ്റുള്ളവരെയും ശക്തിശാലിയാക്കുന്നതിനുള്ള സേവനം ചെയ്യുന്നവര്‍. സദാ സേവനത്തില്ബിസിയായിരിക്കുന്നില്ലേ. ബിസിയായിട്ടിരിക്കുകയാണെങ്കില്ഉന്നതി ഉണ്ടായി കൊണ്ടിരിക്കും. ലേശമെങ്കിലും ഫ്രീയായിയെങ്കില്വ്യര്ത്ഥം വരും. സമര്ത്ഥരായിരിക്കുന്നതിന് ബിസിയായിരിക്കൂ. തന്റെ ടൈംടേബിള്ഉണ്ടാക്കൂ. ശരീരത്തിന്റെ ടൈംടേബിള്ഉണ്ടാക്കുന്നത് പോലെ ബുദ്ധിയുടെയും ഉണ്ടാക്കൂ. ബുദ്ധി കൊണ്ട് ബിസിയായിരിക്കുന്നതിനുള്ള പ്ലാനുണ്ടാക്കൂ. ബിസിയായിരിക്കുന്നതിലൂടെ സദാ  ഉന്നതി പ്രാപ്തമാക്കി കൊണ്ടിരിക്കും. ഇന്നത്തെ സമയമനുസരിച്ച് കുമാരന്മാരുടെ ജീവിതത്തില്ശ്രേഷ്ഠമാകുക എന്നത് വളരെ വലിയ ഭാഗ്യമാണ്. നമ്മള്ശ്രേഷ്ഠ ഭാഗ്യശാലി ആത്മാക്കളാണെന്ന് സദാ ചിന്തിക്കൂ. ഓര്മ്മയുടെയും സേവനത്തിന്റെയും സന്തുലനം സദാ ഉണ്ടാകണം. സന്തുലനം വയ്ക്കുന്നവര്ക്ക് സദാ ആശീര്വാദം ലഭിച്ചു കൊണ്ടിരിക്കും. ശരി.

തിരഞ്ഞെടുത്തിട്ടുള്ള അവ്യക്ത മഹാവാക്യം

പരമാത്മ സ്നേഹത്തില്സദാ മുഴുകിയിരിക്കൂ

പരമാത്മ സ്നേഹം ആനന്ദം നല്കുന്ന ഊഞ്ഞാലാണ്, സുഖം നല്കുന്ന ഊഞ്ഞാലില്ആടി സദാ പരമാത്മ സ്നേഹത്തില്മുഴുകിയിരിക്കൂ എങ്കില്ഒരു പരിതസ്ഥിതിയ്ക്കോ അഥവാ മായയുടെ ചഞ്ചലതയ്ക്കോ വരാന്സാധിക്കില്ല. പരമാത്മ സ്നേഹം അളവറ്റതാണ്. അഖണ്ഡമാണ്, അത് സര്വ്വര്ക്കും പ്രാപ്തമാക്കാന്സാധിക്കും. എന്നാല്പരമാത്മ സ്നേഹം പ്രാപ്തമാക്കുന്നതിനുള്ള വിധിയാണ്നിര്മ്മോഹിയാകുക. ആര് എത്രത്തോളം നിര്മ്മോഹിയാകുന്നുവൊ അത്രയും അവര്പരമാത്മ സ്നേഹത്തിനധികാരിയാണ്. പരമാത്മ സ്നേഹത്തില്മുഴുകിയിരിക്കുന്ന ആത്മാക്കള്ക്ക് ഒരിക്കലും പരിധിയുടെ പ്രഭാവത്തില്വരാന്സാധിക്കില്ല, സദാ പരിധിയില്ലാത്ത പ്രാപ്തികളില്മുഴുകിയിരിക്കുന്നു. അവരില്നിന്നും സദാ ആത്മീയതയുടെ സുഗന്ധം വരുന്നു. സ്നേഹത്തിന്റെ ലക്ഷണമാണ്സ്നേഹമുള്ളവരില്സര്വ്വതും അര്പ്പണം ചെയ്യുന്നു. ബാബയ്ക്ക് കുട്ടികളോട് അത്രയും സ്നേഹമുണ്ട്ദിവസവും സ്നേഹത്തിന്റെ പ്രതികരണമായി ഇത്രയും വലിയ കത്തെഴുതുന്നു. സ്നേഹ സ്മരണ നല്കുന്നു, സാഥിയായി സദാ കൂട്ട്ക്കെട്ട് നിറവേറ്റുന്നു. അതിനാല് സ്നേഹത്തില്തന്റെ സര്വ്വ കുറവുകളെയും അര്പ്പണം ചെയ്യൂ. കുട്ടികളോട് ബാബയ്ക്ക് സ്നേഹമുണ്ട് അതിനാല്സദാ പറയുന്നു, കുട്ടികള്എങ്ങനെയാണോ, ഏതു പോലെയാണോഎന്റേതാണ്. അങ്ങനെ നിങ്ങളും സദാ സ്നേഹത്തില്മുഴുകിയിരിക്കൂ, ഹൃദയം കൊണ്ട് പറയൂബാബാ എങ്ങനെയാണോ, എല്ലാം ബാബ തന്നെ. ഒരിക്കലും അസത്യത്തിന്റെ രാജ്യത്തിന്റെ പ്രഭാവത്തില്വരരുത്. പ്രിയപ്പെട്ടവരെ ഓര്മ്മിക്കേണ്ട ആവശ്യമില്ല, അവരുടെ ഓര്മ്മ സ്വതവേ വരുന്നു. കേവലം സ്നേഹം ഹൃദയത്തില്നിന്നാകണം, സത്യവും നിസ്വാര്ത്ഥവുമാകണം. എന്റെ ബാബ, പ്രിയപ്പെട്ട ബാബ എന്ന് പറയുന്നുഅപ്പോള്സ്നേഹത്തെ ഒരിക്കലും മറക്കാന്സാധിക്കില്ല. നിസ്വാര്ത്ഥ സ്നേഹം ബാബയില്നിന്നല്ലാതെ മറ്റാരില്നിന്നും ലഭിക്കില്ല അതിനാല്ഒരിക്കലും ഗത്യന്തരമില്ലാതെ ഓര്മ്മിക്കരുത്. നിസ്വാര്ത്ഥ സ്നേഹത്തില്മുഴുകിയിരിക്കൂ. പരമാത്മ സ്നേഹത്തിന്റെ അനുഭവിയാകൂ എങ്കില് അനുഭവത്തിലൂടെ സഹജയോഗിയായി പറക്കാന്സാധിക്കും. പരമാത്മ സ്നേഹം പറക്കാന്സഹായിക്കുന്ന ഒന്നാണ്. പറക്കുന്നവര്ക്ക് ഒരിക്കലും ഭൂമിയുടെ ആകര്ഷണത്തില്വരാന്സാധിക്കില്ല. മായയുടെ എത്ര തന്നെ ആകര്ഷിക്കുന്ന രൂപമായാലും ആകര്ഷണത്തിന് പറക്കുന്ന കലയുള്ളവരുടെയടുത്ത് എത്താന്സാധിക്കില്ല. പരമാത്മ സ്നേഹത്തിന്റെ ചരട് ദൂരെ ദൂരെ നിന്ന് ആകര്ഷിച്ചു കൊണ്ടു വരുന്നു. ഇത് സുഖം നല്കുന്ന സ്നേഹമാണ്, സ്നേഹത്തില്ഒരു സെക്കന്റെങ്കിലും മുഴുകിയാല്അവരുടെ അനേക ദുഃഖങ്ങള്അവര്മറക്കുന്നു, സദാ സുഖത്തിന്റെ ഊഞ്ഞാലില്ആടാന്തുടങ്ങുന്നു. ജീവിതത്തില്ആഗ്രഹിക്കുന്നത് ആരെങ്കിലും നല്കിയാല്അത് സ്നേഹത്തിന്റെ ലക്ഷണമാണ്. അതിനാല്ബാബയ്ക്ക് കുട്ടികളോട് അത്രയും സ്നേഹമാണ്, ജീവിതത്തിലെ സുഖത്തിന്റെയും ശാന്തിയുടെയും സര്വ്വ കാമനകളും പൂര്ത്തീകരിക്കുന്നു. ബാബ സുഖം നല്കുന്നുവെന്ന് മാത്രമല്ല, സുഖത്തിന്റെ ഖജനാവിന്റെ അധികാരിയാക്കുന്നു. അതോടൊപ്പം ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ രേഖ വരയ്ക്കുന്നതിനുള്ള പേനയും നല്കുന്നു, എത്ര വേണമെങ്കിലും ഭാഗ്യത്തെയുണ്ടാക്കാന്സാധിക്കുംഇത് തന്നെയാണ് പരമാത്മ സ്നേഹം. പരമാത്മ സ്നേഹത്തില്മുഴുകിയിരിക്കുന്ന കുട്ടികളുടെ തിളക്കവും, അനുഭവത്തിന്റെ കിരണങ്ങളും അത്രയും ശക്തിശാലിയായിരിക്കും, ഒരു പ്രശ്നത്തിനും ദൂരെ നിന്ന് കണ്ണുയര്ത്തി നോക്കാന്പോലും സാധിക്കില്ല. അവര്ക്ക് ഒരു പ്രകാരത്തിലുമുള്ള പരിശ്രമം ചെയ്യേണ്ടി വരില്ല

  ബാബയ്ക്ക് കുട്ടികളോട് അത്രയും സ്നേഹമുണ്ട്, അമൃതവേള മുതല്തന്നെ കുട്ടികളെ പാലിക്കുന്നു. ദിനത്തിന്റെ ആരംഭം തന്നെ എത്രയോ ശ്രേഷ്ഠമാണ്. സ്വയം ഭഗവാന്മിലനം ആഘോഷിക്കാന്വേണ്ടി വിളിക്കുന്നു, ആത്മീയ സംഭാഷണം ചെയ്യുന്നു, ശക്തികള്നിറയ്ക്കുന്നു. ബാബയുടെ സ്നേഹത്തിന്റെ ഗീതം നിങ്ങളെ ഉണര്ത്തുന്നു. എത്രയോ സ്നേഹത്തോടെ വിളിക്കുന്നു, എഴുന്നേല്പ്പിക്കുന്നുമധുരമായ കുട്ടികളെ, പ്രിയപ്പെട്ട കുട്ടികളെ, വരൂ…..അതിനാല് സ്നേഹത്തിന്റെ പാലനയുടെ പ്രാക്ടിക്കല്സ്വരൂപമാണ്സഹജയോഗീ ജീവിതം. ആരോടാണൊ സ്നേഹം  ഉള്ളത്, അവര്ക്കിഷ്ടപ്പെടുന്നതായിരിക്കും നമ്മള്ചെയ്യുന്നത്. ബാബയ്ക്ക് കുട്ടികള്അസ്വസ്ഥരായിരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല അതിനാല്ഒരിക്കലും പറയരുത്എന്ത് ചെയ്യാം, കാര്യം അങ്ങനെയായിരുന്നു അതിനാല്നിരാശരായി. അതിനാല്നിരാശരായി. നിരാശയുടെ കാര്യം വന്നുവെങ്കിലും നിങ്ങള്നിരാശയുടെ സ്ഥിതിയില്വരാതിരിക്കൂ

ബാപ്ദാദായ്ക്ക് കുട്ടികളോട് അത്രയും സ്നേഹമുണ്ട്, മനസ്സിലാക്കുന്നു ഒരോ കുട്ടിയും എന്നേക്കാള്മുന്നിലേക്ക് പോകണം. ലോകത്തില്ആരോടാണോ കൂടുതല്സ്നേഹമുള്ളത് അവരെ തന്നേക്കാള്മുന്നോട്ടുയര്ത്തുന്നു. ഇത് തന്നെയാണ് സ്നേഹത്തിന്റെ ലക്ഷണം. അതിനാല്ബാപ്ദാദായും പറയുന്നു എന്റെ കുട്ടികളില്ഇപ്പോള്ഒരു കുറവും പാടില്ല, സര്വ്വരും സമ്പൂര്ണ്ണവും, സമ്പന്നവും, സമാനവുമാകണം. ആദികാലം, അമൃതവേളയില്തന്റെ ഹൃദയത്തില്പരമാത്മ സ്നേഹത്തെ സമ്പൂര്ണ്ണ രൂപത്തില്ധാരണ ചെയ്യൂ. ഹൃദയത്തില്പരമാത്മ സ്നേഹം, പരമാത്മ ശക്തികള്‍, പരമാത്മ ജ്ഞാനം ഫുള്ആയി ഉണ്ടെങ്കില്മറ്റൊരു ഭാഗത്തേക്കും ആകര്ഷണമോ സ്നേഹമോ ഉണ്ടാകില്ല

പരമാത്മ സ്നേഹം ഒരു ജന്മത്തിലെ പ്രാപ്തമാകുകയുള്ളൂ. 83 ജന്മം ദേവാത്മാക്കള്അഥവാ സാധാരണ ആത്മാക്കളിലൂടെ സ്നേഹം ലഭിച്ചു, ഇപ്പോഴും പരമാത്മ സ്നേഹം ലഭിക്കുന്നു. ആത്മ സ്നേഹം രാജ്യ ഭാഗ്യത്തെ നഷ്ടപ്പെടുത്തുന്നു, പരമാത്മ സ്നേഹം രാജ്യ ഭാഗ്യം നേടി തരുന്നു. അതിനാല് സ്നേഹത്തിന്റെ അനുഭവങ്ങളില്മുഴുകിയിരിക്കൂ. ബാബയോട് സത്യമായ സ്നേഹമുണ്ടെങ്കില്സ്നേഹത്തിന്റെ ലക്ഷണമാണ്സമാനവും, കര്മ്മാതീതവുമാകൂ. ചെയ്യിക്കുന്നവനായി കര്മ്മം ചെയ്യൂ, ചെയ്യിക്കൂ. കര്മ്മേന്ദ്രിയങ്ങള്നിങ്ങളിലൂടെ ചെയ്യിക്കരുത് എന്നാല്നിങ്ങള്കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യിക്കൂ. ഒരിക്കലും മനസ്സ്, ബുദ്ധി, സംസ്ക്കാരത്തിന് വശപ്പെട്ട് ഒരു കര്മ്മവും ചെയ്യരുത്.  

 വരദാനംനിര്ബലരില്നിന്നും ബലവാനായി അസംഭവ്യത്തെ സംഭവ്യമാക്കുന്ന ധൈര്യശാലി ആത്മാവായി ഭവിക്കട്ടെ.

ധൈര്യമുള്ള കുട്ടികളെ ബാബ സഹായിക്കും വരദാനത്തിന്റെ ആധാരത്തില്‍  ധൈര്യത്തിന്റെ ആദ്യത്തെ ദൃഢ സങ്കല്പം ചെയ്തുഎനിക്ക് പവിത്രമാകുക തന്നെ വേണം, ബാബ കോടി മടങ്ങ് സഹായവും നല്കിനിങ്ങള്ആത്മാക്കള്ആദി അനാദി പവിത്രമാണ്, അനേക പ്രാവശ്യം പവിത്രമായിട്ടുണ്ട്, ആയി കൊണ്ടിരിക്കും. അനേക പ്രാവശ്യത്തെ സ്മൃതിയിലൂടെ സമര്ത്ഥമായി. നിര്ബലരില്നിന്നും അത്രയും ബലവാനായി, വെല്ലുവിളിക്കുന്നു, വിശ്വത്തെ തീര്ച്ചയായും പാവനമാക്കി കാണിക്കും, മഹാന്ആത്മാക്കളായ ഋഷി മുനിമാര്കുടുംബത്തിലിരുന്ന് പവിത്രമായി ജീവിക്കാന്പ്രയാസമാണന്ന് മനസ്സിലാക്കി, അതിനെ നിങ്ങള്അതി സഹജം എന്നു പറയുന്നു

സ്ലോഗന്‍- ദൃഢ സങ്കല്പമെടുക്കുക തന്നെയാണ് വ്രതമെടുക്കുക, സത്യമായ ഭക്തര്ഒരിക്കലും വ്രതം ലംഘിക്കില്ല

ബ്രഹ്മാബാബയ്ക്ക് സമാനമാകുന്നതിനുള്ള വിശേഷ പുരുഷാര്ത്ഥംഏതു പോലെ ബ്രഹ്മാബാബ സാധാരണ രൂപത്തിലായിട്ടും അസാധാരണത അഥവാ അലൗകിക സ്ഥിതിയിലിരുന്നു. അതേ പോലെ ഫോളോ ഫാദര്‍. നക്ഷത്രങ്ങളുടെ കൂട്ടത്തില്വിശേഷ നക്ഷത്രത്തിന്റെ തിളക്കം ദൂരെ നിന്ന് തന്നെ സ്നേഹി നിര്മ്മോഹിയായിരിക്കുന്നു, അതേ പോലെ നിങ്ങള്നക്ഷത്രങ്ങളും സാധാരണ ആത്മാക്കളുടെയിടയില്വിശേഷമായി കാണപ്പെടണം.    

Scroll to Top