ഇന്ന് ബാപ്ദാദ തന്‍റെ സര്‍വ്വ സനേഹി കുട്ടികള്‍ക്ക് സ്നേഹത്തിന്‍റെ റിട്ടേണ്‍ നല്‍കുന്നതിനു, മിലനം ആഘോഷിക്കുന്നതിനും, സ്നേഹത്തിന്‍റെ പ്രത്യക്ഷഫലം നല്‍കുന്നതിനും, സ്നേഹ ഭാവനയുടെ ശ്രേഷ്ഠ ഫലം നല്‍കുന്നതിനും കുട്ടികളുടെ സംഘടനയിലേക്കു വന്നിരിക്കുകയാണ്. ഭക്തിയിലും സ്നേഹവും ഭാവനയും ഭക്താത്മാവിന്‍റെ രൂപത്തില്‍ ഉണ്ടായിരുന്നു. ഭക്ത രൂപത്തില്‍ ഭക്തിയുണ്ടായിരുന്നു പക്ഷെ ശക്തിയില്ലായിരുന്നു. സ്നേഹമുണ്ടായിരുന്നു പക്ഷെ തിരിച്ചറിവോ സംബന്ധമോ ശ്രേഷ്ഠമായിരുന്നില്ല. ഭാവന ഉണ്ടായിരുന്നു പക്ഷെ അല്പകാല കാമനയോടു കൂടിയ ഭാവനയായിരുന്നു. ഇപ്പോള്‍ സ്നേഹവും ഭാവനയും ഉണ്ട് പക്ഷെ സമീപ സംബന്ധത്തിന്‍റെ ആധാരത്തിലുള്ള സ്നേഹവും, അനുഭവങ്ങള്‍ക്കു മേലുള്ള അധികാരത്തോടുകൂടിയ ശ്രേഷ്ഠ ഭാവനയുമാണുള്ളത്. യാചകത്വത്തിന്‍റെ ഭാവന മാറി, സംബന്ധം മാറി, അധികാരത്തിന്‍റെയും നിശ്ചയത്തിന്‍റെയും ലഹരി കയറി. അങ്ങനെയുള്ള സദാ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് പ്രത്യക്ഷ ഫലം പ്രാപ്തമായിട്ടുണ്ട്. എല്ലാവരും പ്രത്യക്ഷ ഫലത്തിന്‍റെ അനുഭവി ആത്മാക്കളാണോ? പ്രത്യക്ഷ ഫലം കഴിച്ചു നോക്കിയിട്ടുണ്ടോ? മറ്റു ഫലങ്ങള്‍ സത്യയുഗത്തിലും ലഭിക്കും, ഇപ്പോള്‍ കലിയുഗത്തിലെ ധാരാളം ഫലങ്ങളും കഴിച്ചു. പക്ഷെ സംഗമയുഗത്തിലെ പ്രഭു ഫലം, പ്രത്യക്ഷ ഫലം ഇപ്പോള്‍ കഴിച്ചില്ലെങ്കില്‍ മുഴുവന്‍ കല്പത്തില്‍ കഴിക്കുവാന്‍ സാധിക്കില്ല. ബാപ്ദാദ എല്ലാ കുട്ടികളോടും ചോദിക്കുകയാണ് – പ്രഭു ഫലം, അവിനാശി ഫലം, സര്‍വ്വ ശക്തികള്‍, സര്‍വ്വ ഗുണങ്ങള്‍, സര്‍വ്വ സംബന്ധങ്ങളുടെ സ്നേഹ രസം അടങ്ങിയ ഫലം കഴിച്ചോ? എല്ലാവരും കഴിച്ചോ അതോ ചിലര്‍ ഇനിയും ബാക്കിയുണ്ടോ? ഇത് ഈശ്വരീയ ഇന്ദ്രജാലത്തിന്‍റെ ഫലമാണ്. ഇതു കഴിച്ചു കഴിഞ്ഞാല്‍ ഇരുമ്പില്‍ നിന്നും പവിഴവും അതില്‍ നിന്നും വജ്രവുമായി തീരും. ഈ ഫലം ഉപയോഗിച്ച് എന്തു സങ്കല്പിക്കുന്നുവോ അത് പ്രാപ്തമാവുക തന്നെ ചെയ്യും. അവിനാശിയായ ഫലം അവിനാശിയായ പ്രാപ്തി. അങ്ങനെയുള്ള പ്രത്യക്ഷ ഫലം കഴിക്കുന്നവര്‍ സദാ മായയുടെ രോഗങ്ങളില്‍ നിന്നും മുക്തരായി ആരോഗ്യവാന്മാരായിരിക്കും. ദു:ഖത്തില്‍ നിന്നും, അശാന്തിയില്‍ നിന്നും, സര്‍വ്വ വിഘ്നങ്ങളില്‍ നിന്നും സദാ ദൂരെ കഴിയുന്ന അമര ഫലമാണ് ലഭിച്ചിരിക്കുന്നത്. ബാബയുടെതാവുക, ഈ ശ്രേഷ്ഠ ഫലം പ്രാപ്തമാക്കുക.
ഇന്ന് ബാപ്ദാദ വന്നു ചേര്‍ന്നിരിക്കുന്ന വിശേഷ പാണ്ഡവ സൈന്യത്തെ കണ്ട് ഹര്‍ഷിതനാവുകയാണ്. ഒപ്പം തന്നെ ബ്രഹ്മാബാബയുടെ തരക്കാരുമൊത്ത് സദാ പാര്‍ട്ടി നടത്തുന്നു, പിക്നിക് ആഘോഷിക്കുന്നു. അപ്പോള്‍ ഇന്ന് പ്രഭു ഫലത്തിന്‍റെ പിക്നിക് ആഘോഷിക്കുകയാണ്. ലക്ഷ്മി നാരായണന്മാര്‍ക്കു പോലും ഇങ്ങനെയൊരു പിക്നിക് നടത്തുവാന്‍ സാധിക്കില്ല. ബ്രഹ്മാബാബയും ബ്രാഹ്മണരുമൊത്തുള്ള അലൗകിക പിക്നിക്കാണിത്. ബ്രഹ്മാബാബ തന്‍റെ തരക്കാരെ കണ്ട് ഹര്‍ഷിതനാവുകയാണ്. പക്ഷെ തരക്കാരാകണം. ഓരോ ചുവടിലും ഫോളോ ഫാദര്‍ ചെയ്ത് സമാനരായാല്‍ കൂട്ടുകാരായാല്‍ തരക്കാരായി. അങ്ങനെയുള്ള തരക്കാരായില്ലേ, അതോ എന്തു ചെയ്യും, എങ്ങനെ ചെയ്യുമെന്ന് ആലോചിക്കുന്നതേയുള്ളോ. ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണോ അതോ സമാനരാക്കി മാറ്റുന്നവരാണോ? സെക്കന്‍റില്‍ കച്ചവടം ഉറപ്പിക്കുന്നവരാണോ അതോ ഇനിയും ചിന്തിക്കുവാന്‍ സമയം വേണോ? കച്ചവടം ഉറപ്പിച്ചിട്ടാണോ വന്നിരിക്കുന്നത് അതോ ഉറപ്പിക്കുവാന്‍ വേണ്ടി വന്നതാണോ? ആര്‍ക്കെങ്കിലും പെര്‍മിഷന്‍ കിട്ടിയിരുന്നോ, എല്ലാവരും ഫോം പൂരിപ്പിച്ചോ? അതോ കൊച്ചു കൊച്ചു ബ്രാഹ്മണിമാരെ സംസാരത്തില്‍ വീഴ്ത്തി ഇവിടെ എത്തിയതാണോ? വളരെ മധുര മധുരമായിട്ടാണല്ലോ കാര്യങ്ങള്‍ സംസാരിക്കുന്നത്. ബാപ്ദാദയുടെ അടുത്ത് എല്ലാവരുടെയും മനസ്സിന്‍റെ ശുദ്ധിയുടെയും പിന്നെ വേഷംകെട്ടലുകളുടെയും രണ്ടിന്‍റെയും വാര്‍ത്തകള്‍ എത്തുന്നുണ്ട്. നിയമ പ്രകാരം കച്ചവടം ഉറപ്പിച്ചിട്ടു വേണം വരുവാന്‍. എന്നാല്‍ മധുബനില്‍ ചിലര്‍ കച്ചവടം ഉറപ്പിക്കുന്നതിനു വേണ്ടി വരുന്നുണ്ട്. ഉറപ്പിച്ചിട്ടു വരുന്നതിനു പകരം വന്നിട്ട് ഉറപ്പിക്കുന്നു, അതുകൊണ്ട് ബാപ്ദാദ ക്വാണ്‍ട്ടിറ്റിയില്‍ (എണ്ണത്തില്‍) ക്വാളിറ്റി (ഗുണമേന്മ) നോക്കുകയായിരുന്നു. ക്വാണ്‍ട്ടിറ്റിക്ക് അതിന്‍റെ വിശേഷതയുണ്ട്. ക്വാളിറ്റിക്ക് അതിന്‍റെ വിശേഷതയുണ്ട്. രണ്ടും വേണം. പൂചെണ്ടിന്‍റെ അലങ്കാരം തന്നെ വൈവിദ്ധ്യമാര്‍ന്ന നിറവും രൂപവുമുള്ള പൂക്കളാണ്. ഇലകള്‍ കൂടിയില്ലെങ്കില്‍ പൂച്ചെണ്ട് ശോഭിക്കില്ല. നിങ്ങളെല്ലാവരും തന്നെ ബാപ്ദാദയുടെ വീടിന്‍റെ അലങ്കാരമാണ്, എല്ലാവരുടെയും നാവില്‍ നിന്നും ബാബ എന്ന ശബ്ദം വരുന്നുണ്ട്. കുട്ടികള്‍ വീടിന്‍റെ അലങ്കാരമാണ്, ബാബയുടെ അലങ്കാരങ്ങള്‍ സദാ തിളങ്ങികൊണ്ടിരിക്കൂ. എണ്ണത്തില്‍ നിന്നും ഗുണത്തിലേക്ക് പരിവര്‍ത്തനപ്പെടൂ. മനസ്സിലായോ – ഇന്ന് കൂടിക്കാഴ്ചയുടെ ദിവസം മാത്രമായിരുന്നു എങ്കിലും ബ്രഹ്മാബാബക്കു തന്‍റെ തരക്കരെ ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് പിക്നിക് നടത്തിയത്. ശരി.
സദാ പ്രഭുഫലം കഴിക്കുന്ന അധികാരികള്‍ക്ക്, സദാ ബ്രഹ്മാബാബക്കു സമാനം സെക്കന്‍റില്‍ കച്ചവടം ഉറപ്പിക്കുന്നവര്‍ക്ക്, ഓരോ കര്‍മ്മത്തിലും കര്‍മ്മയോഗി, ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്നവര്‍, അപ്രകാരം ബാബക്കു സമാനരായ വിശേഷ ആത്മാക്കള്‍ക്ക്, നാലു ഭാഗത്തുമുള്ള ക്വാളിറ്റിയുള്ളവരും (ഗുണമേന്മ) ക്വാണ്‍ട്ടിറ്റിയുള്ളവരുമായ (എണ്ണം കൂടുതല്‍) കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
പാര്‍ട്ടികളോടൊപ്പം അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച (1. അധര്‍കുമാരന്മാരോടൊപ്പം)
സദാ സ്വയത്തെ വിശ്വത്തിനകത്ത് കോടിയില്‍ ചിലരാണ് നമ്മള്‍ എന്ന് അനുഭവം ചെയ്യാറുണ്ടോ? എപ്പോളെല്ലാം ഇത് കേള്‍ക്കുന്നുവോ – കോടിയില്‍ ചിലര്‍, ആ ചിലരിലും ചിലര്‍ – അപ്പോളെല്ലാം അത് ഞാനാണ് എന്നു സ്വയം മനസ്സിലാക്കാറുണ്ടോ? എന്തായാലും ഇതേ പാര്‍ട്ടു തന്നെ ആവര്‍ത്തിക്കപ്പെടും, എങ്കില്‍ ആ ആവര്‍ത്തിക്കുന്ന പാര്‍ട്ടില്‍ എല്ലാ കല്പത്തിലും നിങ്ങളെല്ലാവരും വിശേഷപ്പെട്ടവരായിരിക്കും അല്ലേ. അങ്ങനെയുള്ള ഉറച്ച വിശ്വാസമുണ്ടോ? സദാ നിശ്ചയ ബുദ്ധിയായിട്ടുള്ളവര്‍ എല്ലാ കാര്യങ്ങളിലും നിശ്ചിന്തരായിരിക്കും. നിശ്ചയത്തിന്‍റെ ലക്ഷണമാണ് നിശ്ചിന്ത അവസ്ഥ. എല്ലാ ചിന്തകളും സമാപ്തമായി. ബാബ ചിന്തകളുടെ ചിതയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. ചിന്തകളുടെ ചിതയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് ഹൃദയ സിംഹാസനത്തില്‍ ഇരുത്തി. ബാബയോട് ഇഷ്ടമായി, ആ ഇഷ്ടത്തിന്‍റെ ആധാരത്തില്‍, ആ ഇഷ്ടത്തിന്‍റെ അഗ്നിയില്‍ ചിന്തകളെല്ലാം മുന്‍പുണ്ടായിരുന്നേയില്ല എന്നു തോന്നും വിധം സമാപ്തമായിരിക്കുന്നു. ഒരു സെക്കന്‍റുകൊണ്ട് സമാപ്തമായി അല്ലേ. അപ്രകാരം സ്വയത്തെ ശുഭചിന്തക ആത്മാക്കളെന്നു അനുഭവം ചെയ്യുന്നുണ്ടോ. ചിന്തകളൊന്നും ഉണ്ടാവാറില്ലല്ലോ അല്ലേ – ശരീരത്തെക്കുറിച്ച് ചിന്തയില്ല, മനസ്സില്‍ എന്തെങ്കിലും വ്യര്‍ത്ഥ ചിന്തയില്ല, ധനത്തെക്കുറിച്ചും ചിന്തയില്ല കാരണം റൊട്ടിയും പരിപ്പും കഴിക്കുക, ബാബയുടെ ഗുണഗാനം പാടുക അത്രയല്ലേയുള്ളു. റൊട്ടിയും പരിപ്പും ലഭിക്കുക തന്നെ ചെയ്യും. അപ്പോള്‍ ധനത്തിന്‍റെ ചിന്തയുമില്ല, മനസ്സിനു പരവശതയുമില്ല, ഇനി ശരീരത്തിന്‍റെ കര്‍മ്മഭോഗത്തെക്കുറിച്ചുമുള്ള ചിന്തയില്ല കാരണം ഇത് അന്തിമ ജന്മമാണെന്നും അന്ത്യ സമയമാണെന്നും അറിയാം. ഇവിടെ എല്ലാ കണക്കുകളും തീരണം, അതുകൊണ്ട് സദാ ശുഭചിന്ത. എന്തു സംഭവിക്കും എന്ന ചിന്തയേയില്ല. ജ്ഞാനത്തിന്‍റെ ശക്തികൊണ്ട് എല്ലാം മനസ്സിലായി. എല്ലാം മനസ്സിലായി കഴിഞ്ഞാല്‍ പിന്നെ ‘എന്തു സംഭവിക്കും‘ എന്ന ചോദ്യമേയില്ല, കാരണം എന്തു സംഭവിച്ചാലും അത് നല്ലതിലും നല്ലതായിരിക്കും എന്ന അറിവുണ്ട്. സദാ ശുഭചിന്തക, സദാ ചിന്തകള്‍ക്കുപരിയായിരിക്കുന്ന നിശ്ചിന്ത ആത്മാക്കള്‍ –ഇതാണ് ജീവിതം. ജീവിതത്തില്‍ നിശ്ചിന്തമായിരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആ ജീവിതം എന്തിനാണ്. അത്രയും ശ്രേഷ്ഠ ജീവിതമാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? പരിവാരത്തെക്കുറിച്ച് ചിന്തയൊന്നുമില്ലല്ലോ അല്ലേ? ഓരോ ആത്മാവും തന്‍റെ കണക്ക് തീര്‍ത്തുകൊണ്ടുമിരിക്കുകയാണ്, ഉണ്ടാക്കികൊണ്ടുമിരിക്കുകയാണ്, ഇതില്‍ നമ്മളെന്തിനു ചിന്തിക്കണം. ഒരു ചിന്തയും വേണ്ട. മുന്‍പ് ചിതയില്‍ എരിയുകയായിരുന്നു, ഇപ്പോള്‍ ബാബ അമൃത് ഒഴിച്ച് കത്തുന്ന ചിതയില്‍ നിന്നും മര്‍ജീവയാക്കി മാറ്റി, ജീവന്‍ വയ്പ്പിച്ചു. മരിച്ചവരെ ജീവിപ്പിച്ചു എന്നു പറയാറില്ലേ. ബാബ അമൃത് കുടിപ്പിച്ചു അമരനാക്കി മാറ്റി. മരിച്ച് ശവത്തിനു സമാനമായിരുന്നു, ഇപ്പോള്‍ നോക്കൂ ആരായി തീര്‍ന്നു. ശവത്തില്‍ നിന്നും മഹാനായി തീര്‍ന്നു. മുന്‍പ് അറിവില്ലായിരുന്നു, അപ്പോള്‍ ശവത്തിനു സമാനമെന്നല്ലേ പറയൂ. ഭാഷയും എന്തായിരുന്നു – അജ്ഞാനികളുടെ ഭാഷയില്‍ പറയുക ‘പോയി മരിച്ചു കൂടെ‘, അല്ലെങ്കില്‍ പറയുക ‘ ഞാന്‍ മരിച്ചിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു‘ എന്നൊക്കെയായിരുന്നു. ഇപ്പോള്‍ മര്ജീവയായി, വിശേഷ ആത്മാക്കളായി മാറി. ഇതല്ലേ സന്തോഷം. എരിയുന്ന ചിതയില്‍ നിന്നും അമരന്മാരായി – ഇതെന്താ ചെറിയ കാര്യമാണോ. മുന്‍പ് കേട്ടിരുന്നു – ഭഗവാന് മരിച്ചവരെയും ജീവിപ്പിക്കുമെന്ന്, പക്ഷെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയില്ലായിരുന്നു. ഇപ്പോള്‍ മനസ്സിലായി ജീവന്‍ തന്നത് നമുക്കാണ്, അപ്പോള്‍ സദാ സന്തോഷത്തിലും ലഹരിയിലും കഴിയൂ.
ടീച്ചേഴ്സിനോടൊപ്പം:- സേവാധാരികളുടെ വിശേഷത എന്താണ്? സേവാധാരി എന്നാലര്‍ത്ഥം കണ്ണു തുറന്ന് സദാ ബാബയോടൊപ്പം ബാബക്കു സമാനമായ സ്ഥിതി അനുഭവം ചെയ്യുന്നവര്‍. അമൃതവേളയുടെ മഹത്വം അറിയുന്നവരാണ് വിശേഷ സേവാധാരി. വിശേഷ സേവാധാരിയുടെ മഹത്വമാണ് അവര്‍ വിശേഷ വരദാന സമയത്തെ മനസ്സിലാക്കി വിശേഷ വരദാനങ്ങളുടെ അനുഭവം ചെയ്യും. അനുഭവമില്ലെങ്കില്‍ സാധാരണ സേവാധാരിയായി, വിശേഷതയില്ല. വിശേഷ സേവാധാരി ആകണമെങ്കില്‍ വിശേഷ അധികാരമെടുത്ത് വിശേഷപ്പെട്ടവരാകുവാന്‍ സാധിക്കും. ആര്‍ക്കാണോ അമൃതവേളയുടെ, സങ്കല്പത്തിന്‍റെ, സമയത്തിന്‍റെ മഹത്വം അറിയാവുന്നത്, അവര്‍ വിശേഷ സേവാധാരികളാണ്. അപ്പോള്‍ ഓരോ മഹത്വവും അറിഞ്ഞ് മഹാനാകണം. ഈ മഹത്വങ്ങള്‍ അറിഞ്ഞ് സ്വയം മഹാനായി മാറൂ, മറ്റുള്ളവര്‍ക്ക് മഹത്വം പറഞ്ഞു കൊടുത്ത്, അനുഭവം ചെയ്യിപ്പിച്ച്, അവരെയും മഹാനാക്കി മാറ്റൂ. ശരി. ഓം ശാന്തി.
അവ്യക്ത അവ്യക്ത മഹാവാക്യം
സഫലമാക്കൂ സഫലതമൂര്‍ത്തിയാകൂ
ബ്രഹ്മാബാബ നിശ്ചയത്തിന്‍റെ ആധാരത്തില്‍ ആത്മീയ ലഹരിയുടെ ആധാരത്തില്‍, നിശ്ചിത ഭാവിയുടെ ജ്ഞാനമുള്ളവനായി മാറി സെക്കന്‍റില്‍ എല്ലാം സഫലമാക്കി, ഒന്നും തന്നെ തനിക്കായി സൂക്ഷിച്ചില്ല, എല്ലാം സഫലമാക്കി. അതിന്‍റെ പ്രത്യക്ഷ തെളിവ് കണ്ടു – അന്തിമ ദിവസം വരെ ശരീരം കൊണ്ട് പത്ര വ്യവഹാരത്തിലൂടെ സേവനം ചെയ്തു. നാവുകൊണ്ട് മഹാവാക്യങ്ങള്‍ ഉച്ഛരിച്ചു. അന്തിമ ദിവസവും സമയം സങ്കല്പം ശരീരം എന്നിവ സഫലമാക്കി. സഫലമാക്കുക എന്നാലര്‍ത്ഥം ശ്രഷ്ഠമായ കാര്യത്തിനു ഉപയോഗിക്കുക. ഇപ്രകാരം ആരാണോ സഫലമാക്കുന്നത് അവര്‍ക്ക് സഫലത സ്വാഭാവികമായും പ്രാപ്തമാകുന്നതാണ്. സഫലത പ്രാപ്തമാക്കുന്നതിന്‍റെ വിശേഷ ആധാരം തന്നെ – ഓരോ സെക്കന്‍റും ഓരോ ശ്വാസവും ഓരോ ഖജനാവും സഫലമാക്കുക. സങ്കല്പം, വാക്ക്, കര്‍മ്മം, സംബന്ധ സമ്പര്‍ക്കം – ഏതിലാണോ സഫലതയുടെ അനുഭവം പ്രാപ്തമാക്കുവാന്‍ ആഗ്രഹിക്കുന്നത്, അത് സ്വയത്തെ പ്രതിയായാലും അന്യ ആത്മാക്കളെ പ്രതിയായാലും സഫലമാക്കികൊണ്ടേ പോകൂ. വ്യര്‍ത്ഥമാക്കാതിരുന്നാല്‍ താനേ സഫലതയുടെ സന്തോഷം അനുഭൂതിയായി പ്രാപ്തമായികൊണ്ടിരിക്കും കാരണം സഫലമാക്കുക എന്നാലര്‍ത്ഥം വര്‍ത്തമാന സമയത്ത് സഫലത മൂര്‍ത്തിയാകുക, ഭാവിയിലേക്ക് സമ്പാദിക്കുക.
സേവനത്തില്‍ സഫലത പ്രാപ്തമാകണമെങ്കില്‍ സമര്‍പ്പണ ഭാവവും ചിന്തയില്ലാത്ത അവസ്ഥയും ആവശ്യമാണ്. സേവനത്തില്‍ അല്പം പോലും ഞാനെന്ന ഭാവം മിക്സാകരുത്. ഒരു കാര്യത്തിന്‍റെയും ചിന്തയുണ്ടാകരുത് കാരണം ചിന്തിക്കുന്നവന്‍ സമയവും പാഴാക്കുന്നു, ശക്തിയും പാഴാക്കുന്നു, ജോലിയും പാഴാക്കുന്നു. ഏതു കാര്യത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ കാര്യം തന്നെ കുഴപ്പത്തിലാക്കും. രണ്ട് – സദാ സഫലത മൂര്‍ത്തിയാകുവാനുള്ള മാര്‍ഗ്ഗം – ഒരു ബലം ഒരു വിശ്വാസം. നിശ്ചയം സദാ നിശ്ചിന്തരാക്കുന്നു. നിശ്ചിന്ത സ്ഥിതിയുള്ളവര്‍ ഏതു കാര്യം ചെയ്താലും അതില്‍ തീര്‍ച്ചയായും സഫലത പ്രാപ്തമാക്കും. ഏതുപോലെ ബ്രഹ്മാബാബ ദൃഢ സങ്കല്പത്തിലൂടെ ഓരോ കാര്യത്തിലും സഫലത പ്രാപ്തമാക്കി, ദൃഢത സഫലതയുടെ ആധാരമായി മാറി. അപ്രകാരം ഫോളോ ഫാദര്‍ ചെയ്യൂ. ഓരോ ഖജനാവിനെയും ശക്തിയെയും ഗുണത്തെയും കാര്യത്തില്‍ ഉപയോഗിക്കൂ, അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.. സമ്പാദിക്കുവാനുള്ള വിധി, സൂക്ഷിച്ചു വയ്ക്കുവാനുള്ള വിധി പഠിക്കുമെങ്കില്‍ വ്യര്‍ത്ഥം സ്വാഭാവികമായും പരിവര്‍ത്തനപ്പെട്ട് സഫലമായിക്കൊള്ളും. ബാബയില്‍ നിന്നും ലഭിച്ച ഖജനാവുകള്‍ ദാനം ചെയ്യൂ. ഒരിക്കലും സ്വപ്നത്തില്‍ പോലും, അബദ്ധത്തില്‍ പോലും പ്രഭു നല്‍കിയത് സ്വന്തമാണെന്ന് വിചാരിക്കല്ലേ. ഇതെന്‍റെ ഗുണമാണ്, എന്‍റെ ശക്തിയാണ് – എന്‍റെ എന്നു വന്നാല്‍ ഖജനാവു നഷ്ടമായി എന്നാണ് അര്‍ത്ഥം. തന്‍റെ ഈശ്വരീയ സംസ്ക്കാരങ്ങളെ സഫലമാക്കുമെങ്കില്‍ വ്യര്‍ത്ഥ സംസ്ക്കാരങ്ങള്‍ സ്വാഭാവികമായും ഇല്ലാതായിക്കൊള്ളും. ഈശ്വരീയ സംസ്ക്കാരങ്ങളെ ബുദ്ധിയുടെ ലോക്കറില്‍ വച്ച് പൂട്ടരുത്. കാര്യത്തില്‍ ഉപയോഗിക്കൂ. സഫലമാക്കൂ. സഫലമാക്കുക എന്നാലര്‍ത്ഥം സമ്പാദിക്കുക, വര്‍ദ്ധിപ്പിക്കുക. മനസ്സു കൊണ്ട് സഫലമാക്കൂ, വാക്കുകൊണ്ട് സഫലമാക്കൂ, സംബന്ധ–സമ്പര്‍ക്കത്തില്‍, കര്‍മ്മത്തില്‍, തന്‍റെ ശ്രേഷ്ഠ സംഗത്തില്‍, തന്‍റെ അതിശക്തിശാലിയായ ചിന്തകളെ സഫലമാക്കൂ. സഫലമാക്കുക തന്നെയാണ് സഫലതയുടെ താക്കോല്‍. നിങ്ങളുടെയടുത്ത് സമയത്തിന്‍റെയും സങ്കല്പത്തിന്‍റെയും ശ്രേഷ്ഠ ഖജനാവുകള്‍ ഉണ്ട് – അതിനെ “സൂക്ഷിച്ച് ചിലവഴിക്കുക” എന്ന വിധിയിലൂടെ സഫലമാക്കൂ. സങ്കല്പം ചിലവഴിക്കുന്നത് കുറവായിരിക്കണം, പക്ഷെ പ്രാപ്തി കൂടുതലായിരിക്കണം. ഒരു സാധാരണ വ്യക്തിക്ക് രണ്ടോ നാലോ മിനിറ്റ് സങ്കല്പിച്ച ശേഷം, ചിന്തിച്ച ശേഷം സഫലതയോ പ്രാപ്തിയോ നേടുവാന്‍ സാധിക്കുന്നത് നിങ്ങള്‍ക്ക് രണ്ടു സെക്കന്‍റുകൊണ്ട് സാധിക്കും. അതുപോലെ വാക്കും കര്‍മ്മവും, ചിലവു കുറവും സഫലത കൂടുതലുമാകുമ്പോള്‍ ആണ് അത്ഭുതമെന്ന് പാടപ്പെടുന്നത്. നിങ്ങളുടെ അടുത്ത് എന്തെല്ലാം സമ്പത്താണോ ഉള്ളത് – സമയം, സങ്കല്പം, ശ്വാസം, ശരീരം–മനസ്സ്–ധനം എല്ലാം സഫലമാക്കൂ, പാഴാക്കാതിരിക്കൂ, പിന്‍ഗാമിക്കു വേണ്ടി സൂക്ഷിക്കാതിരിക്കൂ. ജ്ഞാന ധനം, ശക്തികളുടെ ധനം, ഗുണങ്ങളുടെ ധനം, ഓരോ സമയത്തും ഞാനെന്ന ഭാവത്തില്‍ നിന്നും വേറിട്ടവരായി സഫലമാക്കുമെങ്കില്‍ സമ്പാദ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സഫലമാക്കുക എന്നാലര്‍ത്ഥം കോടിമടങ്ങ് സഫലതയുടെ അനുഭവം ചെയ്യുക.
ഈ ബ്രാഹ്മണ ജീവിതത്തില്‍ –
ആരാണോ സമയത്തെ സഫലമാക്കുന്നത്, അവര്‍ സമയത്തിന്‍റെ സഫലതയുടെ ഫലസ്വരൂപമായി രാജ്യഭാഗ്യത്തിന്‍റെ മുഴുവന്‍ സമയവും രാജ്യ അധികാരികളായിരിക്കും.
ആരാണോ ശ്വാസം സഫലമാക്കുന്നത് അവര്‍ അനേക ജന്മത്തേക്ക് സദാ ആരോഗ്യമുള്ളവരായിരിക്കും. അവര്‍ക്ക് പോകപോകേ ശ്വാസം നിലച്ചു പോകില്ല, ഹൃദയ സ്തംഭനവും ഉണ്ടാവില്ല.
ആരാണോ ജ്ഞാനത്തിന്‍റെ ഖജനാവു സഫലമാക്കുന്നത്, അവര്‍ അത്രയും വിവേകശാലികളായി മാറും, അവര്‍ക്ക് ഭാവിയില്‍ അനേകം മന്ത്രിമാരോട് അഭിപ്രായം ചോദിക്കേണ്ടി വരില്ല, സ്വയം വിവേകശാലികളായി രാജ്യ ഭരണം നടത്തുന്നു.
ആരാണോ സര്‍വ്വ ശക്തികളുടെയും ഖജനാവു സഫലമാക്കുന്നത് അതായത് ശക്തികളെ കാര്യത്തില്‍ ഉപയോഗിക്കുന്നത്, അവര്‍ സര്‍വ്വ ശക്തി സമ്പന്നരായി തീരുന്നു. അവരുടെ ഭാവി രാജ്യത്തില്‍ ഒരു ശക്തിയുടെയും കുറവുണ്ടാവില്ല. സര്‍വ്വശക്തികളും സ്വാഭാവികമായും അഖണ്ട, ഉറച്ച, നിര്‍വിഘ്ന കാര്യത്തിന്‍റെ സഫലയുടെ അനുഭവം ചെയ്യിപ്പിച്ചുകൊണ്ടിരിക്കും.
ആരാണോ സര്‍വ്വഗുണങ്ങളുടെ ഖജനാവു സഫലമാക്കുന്നത്, അവര്‍ അത്രയും ഗുണമൂര്‍ത്തികളായി മാറും, ഇന്ന് അവസാന സമയത്തും അവരുടെ ജഢ ചിത്രങ്ങളുടെ കീര്‍ത്തനം ‘സര്‍വ്വഗുണ സമ്പന്ന ദേവത‘ യുടെ രൂപത്തിലായിരിക്കും.
ആരാണോ സ്ഥൂല ധനത്തിന്‍റെ ഖജനാവു സഫലമാക്കുന്നത് അവര്‍ 21 ജന്മത്തേക്ക് സമ്പന്നരായിരിക്കും.. അതുകൊണ്ട് സഫലമാക്കൂ, സഫലത മൂര്‍ത്തിയാകൂ. ശരി.
വരദാനം :- എന്‍റേതിനെ നിന്‍റേതിലേക്കു പരിവര്‍ത്തനം ചെയ്ത് സദാ ഭാര രഹിതരായി കഴിയുന്ന ഡബിള്‍ ലൈറ്റ് ഫരിസ്ഥയായി ഭവിക്കൂ.
നടക്കുമ്പോഴും കറങ്ങുമ്പോഴും സദാ സ്മൃതിയിലുണ്ടായിരിക്കണം – നമ്മള്‍ ഫരിസ്ഥകളാണ്. ഫരിസ്ഥകളുടെ സ്വരൂപമെന്താണോ, വാക്കുകള്‍ എന്താണോ, കര്‍മ്മം എന്താണോ ….. അത് സദാ സ്മൃതിയില്‍ വയ്ക്കണം കാരണം ബാബയുടെതായി മാറി, എല്ലാ എന്‍റെയും നിന്‍റെയാക്കി, അപ്പോള്‍ ഭാര രഹിതരായി (ഫരിസ്ഥയായി) മാറി. ഈ ലക്ഷ്യം സദാ സമ്പന്നമാക്കുന്നതിനു ഒരേ ഒരു വാക്ക് ഓര്‍മ്മയിലുണ്ടായിരിക്കണം – എല്ലാം ബാബയുടെതാണ്, എന്‍റെ യാതൊന്നുമില്ല. എവിടെ എന്‍റെയെന്നു വരുന്നുവോ അവിടം നിന്‍റെയാക്കി മാറ്റൂ, പിന്നെ ഒരു ഭാരവും അനുഭവപ്പെടില്ല, സദാ പറക്കുന്ന കലയില്‍ പറന്നുകൊണ്ടിരിക്കും.
സ്ലോഗന്‍ :- ബാബയില്‍ ബലിയാകുന്നതിനുള്ള മാല അണിയൂ, പിന്നെ മായയോട് തോല്‍ക്കേണ്ടി വരില്ല.