ഇന്ന് ഏറ്റവും ശ്രേഷ്ഠനായ ബാബ ഏറ്റവും ശ്രേഷ്ഠരായ കുട്ടികള്‍ക്ക് ശ്രേഷ്ഠമായ സമയത്തിന്‍റെ ആശംസകള്‍ നല്കി കൊണ്ടിരിക്കുകയാണ്. സര്‍വ്വ കിസ്മിസി(ഒരു തരം മുന്തിരി)നേക്കാള്‍ മധുരമായ കുട്ടികള്‍ക്ക് ക്രിസ്തുമസ്സിന്‍റെ ആശംസകള്‍ നല്കി കൊണ്ടിരിക്കുകയാണ്. ഏറ്റവും ശ്രേഷ്ഠമായ സമയം സംഗമയുഗസമയമാണ്. മോശമായ സമയം സമാപ്തമായി, സന്തോഷത്തിന്‍റെ, ഉത്സാഹത്തിലിരിക്കുന്നതിന്‍റെ ഉത്സവത്തിന്‍റെ സമയം സംഗമയുഗമാണ്. ആ സമയത്ത് വൃക്ഷപതി കല്പ–വൃക്ഷത്തിന്‍റെ കഥ കേള്‍പ്പിക്കുന്നു. ഇതേ സംഗമയുഗത്തിന്‍റെ ശ്രേഷ്ഠ സമയത്ത് കല്പ വൃക്ഷത്തിന്‍റെ അടിത്തറയില്‍ തിളങ്ങുന്ന ശ്രേഷ്ഠ ബ്രാഹ്മണ ആത്മാക്കള്‍ തിളങ്ങിക്കൊണ്ട് മുഴുവന്‍ വൃക്ഷത്തിനും തിളക്കമേകുന്നു. ഭാഗ്യ നക്ഷത്രങ്ങള്‍, പ്രിയപ്പെട്ട നക്ഷത്രങ്ങള്‍, വൃക്ഷത്തെ അതി സുന്ദരമാക്കുന്നു. വൃക്ഷത്തിന്‍റെ അലങ്കാരം ചൈതന്യമായ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. വൃക്ഷത്തില്‍ വെള്ള നിറമുള്ള, തിളങ്ങുന്ന പ്രകാശ ഫരിസ്തകള്‍ വൃക്ഷത്തിന് തിളക്കമേകുന്നു. ഇതിന്‍റെ സ്മരണയാണ് ഇക്കാലത്ത് ക്രിസ്തുമസ് ട്രീയുടെ രൂപത്തില്‍ അലങ്കരിക്കുന്നത്. സംഗമത്തിന്‍റെ ശ്രേഷ്ഠസമയത്ത് ഉത്സാഹത്തിന്‍റെ ഉത്സവത്തിന്‍റെ ദിനങ്ങളില്‍ രാത്രിയെ പകലാക്കുന്നു. അന്ധകാരത്തെ പ്രകാശത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു. ബ്രാഹ്മണ പരിവാരം സംഗമത്തിലെ ശ്രേഷ്ഠസമയത്ത് എല്ലാവരും ചേര്‍ന്ന് ആത്മാവിന്‍റെ ഭോജനം, ബ്രഹ്മാഭോജനം സ്നേഹത്തോടെ കഴിക്കുന്നു അതിനാല്‍ സ്മരണയുടെ രൂപത്തിലും പരിവാര സമേതം കഴിക്കുന്നു, കുടിക്കുന്നു, ആഘോഷിക്കുന്നു. മുഴുവന്‍ കല്പത്തില്‍ ആനന്ദം ആഘോഷിക്കുന്നതിന്‍റെ സമയം അഥവാ യുഗം സംഗമയുഗമാണ്, ഈ സംഗമത്തില്‍ ആഗ്രഹിക്കുന്ന അത്രയും ഹൃദയം നിറയെ ആനന്ദം ആഘോഷിക്കാന്‍ സാധിക്കും. ജ്ഞാനാമൃതത്തിന്‍റെ ലഹരി സ്നേഹത്തില്‍ ലയിപ്പിക്കുന്നു. ഈ ആത്മീയ ലഹരിയുടെ അനുഭവം പ്രത്യേകിച്ച് വിശേഷസമയത്താണ് ചെയ്യുന്നത്. സംഗമയുഗത്തിന്‍റെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ശ്രേഷ്ഠ ജന്മത്തിന്‍റെ കണ്ണുകള്‍ തുറന്നു, പിന്നെ എന്ത് ലഭിച്ചു! എത്ര സമ്മാനങ്ങള്‍ ലഭിച്ചു? കണ്ണ് തുറന്നു, വൃദ്ധനായ ബാബയെ കണ്ടു. വെളു–വെളുത്ത ബാബയെ കണ്ടു. വെളുപ്പില്‍ ചുവപ്പ് കണ്ടില്ലേ! ആരെ കണ്ടു? ശാന്തി സ്ഥാപിക്കുന്ന ബാബയെ കണ്ടു. എത്ര സമ്മാനങ്ങള്‍ നല്കി? ജന്മ ജന്മങ്ങള്‍ ആ ഉപഹാരങ്ങളാല്‍ തന്നെ പാലിക്കപ്പെടാന്‍ തക്ക അത്രയും ഉപഹാരങ്ങളാണ് നല്കിയത്. യാതൊന്നും മേടിക്കേണ്ടി വരുന്നില്ല. ഏറ്റവും വലുതിലും വലിയ ഉപഹാരം, വജ്രത്തേക്കാള്‍ മൂല്യമുള്ള സ്നേഹത്തിന്‍റെ വള, ഈശ്വരീയ ജാലവിദ്യയുടെ വള നല്കി. അതിലൂടെ എന്താഗ്രഹിക്കുന്നുവൊ, എപ്പോള്‍ ആഗ്രഹിക്കുന്നുവൊ, സങ്കല്പത്തിലൂടെ ആഹ്വാനം ചെയ്തു, പ്രാപ്തമായി. അപ്രാപ്തമായ ഒരു വസ്തുവും ബ്രാഹ്മണരുടെ ഖജനാക്കളിലില്ല. അങ്ങനെയുള്ള സമ്മാനങ്ങള്‍ കണ്ണ് തുറക്കുമ്പോള്‍ തന്നെ സര്‍വ്വ കുട്ടികള്‍ക്കും ലഭിച്ചു. സര്‍വ്വര്‍ക്കും ലഭിച്ചില്ലേ. ആരും അവശേഷിച്ചില്ലല്ലോ. ഇതാണ് ശ്രേഷ്ഠ സമയത്തിന്‍റെ മഹത്വം. ആദ്യ ബ്രാഹ്മണ ആത്മാക്കളുടെ ഓര്‍മ്മചിഹ്നം അവസാന ധര്‍മ്മം വരെ അടയാളം ഇപ്പോഴും കാണിക്കുന്നുണ്ട് കാരണം നിങ്ങള്‍ ശ്രേഷ്ഠ ബ്രാഹ്മണ ആത്മാക്കള്‍ മുഴുവന്‍ വൃക്ഷത്തിന്‍റെ അടിത്തറയാണ്. സര്‍വ്വ ആത്മാക്കളുടെ മുത്തച്ഛനും, മുതു മുത്തച്ഛനും നിങ്ങള്‍ തന്നെയല്ലേ. ഇത് നിങ്ങളുടെ ശാഖകളാണ്. വൃക്ഷത്തിന്‍റെ അടിത്തറ നിങ്ങള്‍ ഏറ്റവും ശ്രേഷ്ഠരായ ബ്രാഹ്മണരാണ്, അതിനാല്‍ ഓരോ ധര്‍മ്മത്തിലെയും ആത്മാക്കള്‍ ഏതെങ്കിലും രൂപത്തില്‍ നിങ്ങള്‍ ആത്മാക്കളെയും നിങ്ങളുടെ സംഗമയുഗത്തിലെ ആചാര രീതികളേയും ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള പരമ്പരയിലെ പൂജനീയ ആത്മാക്കളാണ്. പരമ ആത്മാവിനേക്കാള്‍ ഡബിള്‍ പൂജനീയര്‍ നിങ്ങളാണ്. അങ്ങനെ സ്വയത്തെ ഏറ്റവും വലിയ, ശ്രേഷ്ഠരിലും വച്ച് ശ്രേഷ്ഠരാണെന്ന് മനസ്സിലാക്കി ആനന്ദത്തിന്‍റെ ദിനം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ! ആഘോഷ ദിനങ്ങള്‍ വളരെ കുറച്ചേയുള്ളൂ. കല്പത്തിന്‍റെ കണക്ക് വെച്ച് ഈ ഒരേഒരു ശ്രേഷ്ഠസമയം നന്നായി ആഘോഷിക്കൂ. സന്തോഷത്തില്‍ നൃത്തം ചെയ്യൂ. ബ്രഹ്മാഭോജനം കഴിക്കൂ, സന്തോഷത്തിന്‍റെ ഗീതം പാടൂ. മറ്റേതെങ്കിലും ചിന്തയുണ്ടോ! നിശ്ചിന്ത ചക്രവര്‍ത്തി മുഴുവന്‍ ദിവസവും എന്ത് ചെയ്യുന്നു? ആനന്ദം ആഘോഷിക്കുകയല്ലേ. മനസ്സിന്‍റെ ആനന്ദം ആഘോഷിക്കൂ. പരിധിയുള്ള ദിനത്തിന്‍റെ ആനന്ദം ആഘോഷിക്കേണ്ട. പരിധിയില്ലാത്ത ദിനത്തിന്‍റെ, പരിധിയില്ലാത്ത നിശ്ചിന്തമായിരിക്കുന്നതിന്‍റെ ആനന്ദം ആഘോഷിക്കൂ. മനസ്സിലായോ! ബ്രാഹ്മണ പരിവാരത്തില്‍ വന്നിരിക്കുന്നു, എന്തിന്? ആനന്ദം ആഘോഷിക്കുന്നതിന്. ശരി.
ഇന്ന് വിശേഷിച്ച് നാല് ഭാഗത്തുമുള്ള ഡബിള്‍ വിദേശി കുട്ടികള്‍ക്ക് ആനന്ദത്തിന്‍റെ ദിനത്തില്‍, വലുതിലും വെച്ച് വലിയ ദിനം ആഘോഷിക്കുന്നതിന്‍റെ ആശംസകള്‍. ബാപ്ദാദ വിശേഷ മിലനത്തിന്‍റെ സമ്മാനം നല്കാനാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ വളരെ കുറച്ച് പേരെയുള്ളൂ, എന്നാലും ഇത്രയും ദൂരെയിരിക്കേണ്ടി വരുന്നു. എണ്ണം കൂടുമ്പോള്‍ കേവലം ദര്‍ശനം മാത്രമായി തീരും. പിന്നെ മിലനം ചെയ്യാന്‍ അവസരം ലഭിക്കില്ല. കേവലം ദര്‍ശനം മാത്രം. ദൃഷ്ടി, ദര്‍ശനത്തിലേക്ക് പരിവര്‍ത്തനപ്പെടും. അന്തിമത്തില്‍ ലഭിക്കുന്ന ദൃഷ്ടി, അത് ഭക്തിയില്‍ ദര്‍ശനം എന്ന് വാക്കിലേക്ക് പരിവര്‍ത്തനപ്പെടും. ഡബിള്‍ വിദേശികള്‍ക്ക് വിശേഷിച്ചും ഏതൊരു ലഹരിയാണ് ഉള്ളത്? ഒരു ഗീതമുണ്ടല്ലോ; ഉയര്‍ന്ന– ഉയര്‍ന്ന മതിലുകള്‍, മഹാ സമുദ്രങ്ങള്‍, ലോകത്തിന്‍റെ ദേശങ്ങളുടെ മതിലുകള്‍ ഉണ്ടല്ലോ. അതിനാല്‍ ഉയര്‍ന്ന– ഉയര്‍ന്ന ദേശങ്ങളുടെ മതിലുകള്‍, ധര്‍മ്മത്തിന്‍റെ മതിലുകള്‍, അറിവിന്‍റെ മതിലുകള്‍, അഭിപ്രായങ്ങളുടെ മതിലുകള്‍, ആചാര–രീതികളുടെ മതിലുകള്‍, സര്‍വ്വതും മറി കടന്നല്ലേ വന്നിരിക്കുന്നത്. ഭാരതവാസികളും മിലനം ചെയ്യുന്നുണ്ട്, ഭാരതവാസികള്‍ക്കും സമ്പത്ത് ലഭിച്ചു എന്നാല്‍ ദേശത്തിന്‍റെ സ്വന്തം നാട്ടില്‍ ലഭിച്ചു. ഇത്രയും ഉയര്‍ന്ന മതിലുകള്‍ മറി കടക്കേണ്ടി വന്നില്ല. കേവലം ഭക്തിയുടെ മതിലുകള്‍ മറി കടന്നു. എന്നാല്‍ ഡബിള്‍ വിദേശി കുട്ടികള്‍ അനേക പ്രകാരത്തിലുള്ള ഉയര്‍ന്ന മതിലുകളെ മറി കടന്നു, അതിനാല്‍ ഡബിള്‍ ലഹരിയുണ്ട്. അനേക പ്രകാരത്തിലുള്ള മൂടുപടങ്ങളുടെ ലോകത്തെ മറി കടന്നു അതിനാല്‍ മറി കടക്കുന്ന കുട്ടികള്‍ക്ക് ഡബിള്‍ സ്നേഹ സ്മരണ. പരിശ്രമിച്ചുവല്ലോ. എന്നാല്‍ ബാബയുടെ സ്നേഹത്തില്‍ പരിശ്രമത്തെ മറന്നു. ശരി.
സര്‍വ്വ ശ്രേഷ്ഠരായ പൂജനീയ ആത്മാക്കള്‍ക്ക്, സര്‍വ്വര്‍ക്കും പ്രകാശവും, ശക്തിയും നല്കുന്ന ഉയര്‍ന്നവരിലും വച്ച് ഉയര്‍ന്നവരായ കുട്ടികള്‍ക്ക്, ആനന്ദത്തിന്‍റെ ലോകത്തില്‍ സദാ ആത്മീയ ആനന്ദം ആഘോഷിക്കുന്ന, ഓരോ ദിവസവും ഉത്സവമാണെന്ന് മനസ്സിലാക്കി ഉത്സാഹത്തിലിരിക്കുന്ന, പരിധിയില്ലാത്ത ഈശ്വരീയ സമ്മാനം പ്രാപ്തമാക്കുന്ന, കല്പ വൃക്ഷത്തിലെ തിളങ്ങുന്ന ശ്രേഷ്ഠ നക്ഷത്രങ്ങള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.
വിദേശി സഹോദരി സഹോദരന്‍മാരുമായി വ്യക്തിപരമായ കൂടിക്കാഴ്ച
1)സര്‍വ്വരും സ്വയത്തെ സിക്കിലധേയെന്നു മനസ്സിലാക്കുന്നുണ്ടല്ലോ? എത്ര സ്നേഹത്തോടെ ബാബ അവിടെയുമിവിടെയും നിന്ന് തിരഞ്ഞെടുത്ത് ഒരു പൂച്ചെണ്ടില്‍ കൊണ്ടു വന്നു. പൂച്ചെണ്ടില്‍ വന്നപ്പോള്‍ സര്‍വ്വരും ആത്മീയ റോസാപുഷ്പമായി. ആത്മീയ റോസാപുഷ്പം അര്‍ത്ഥം അവിനാശി സുഗന്ധം നല്കുന്നവര്‍. അങ്ങനെ സ്വയം അനുഭവിക്കുന്നില്ലേ? ഞാന്‍ ബാബയ്ക്ക് പ്രിയപ്പെട്ടവനാണ് എന്ന ലഹരി ഓരോരുത്തര്‍ക്കും ഉണ്ടല്ലോ! ഓരോരുത്തരും പറയും എന്നെ പോലെ പ്രിയപ്പെട്ടതായി ബാബയ്ക്ക് മറ്റാരുമില്ല. ബാബയെ പോലെ പ്രിയപ്പെട്ടതായി മറ്റാരും തന്നെയില്ല. അങ്ങനെ കുട്ടികളും പറയും കാരണം ഓരോരുത്തരുടെയും വിശേഷതയനുസരിച്ച് ബാബയ്ക്ക് സര്‍വ്വരോടും വിശേഷ സ്നേഹമുണ്ട്. നമ്പര്‍വാറായിട്ടും സര്‍വ്വരും വിശേഷ സ്നേഹിയാണ്. കുട്ടികളുടെ മൂല്യം കേവലം ബാബയ്ക്കുമറിയാം നിങ്ങള്‍ക്കുമറിയാം, മറ്റാര്‍ക്കുമറിയില്ല. മറ്റുള്ളവര്‍ നിങ്ങളെ സാധാരണക്കാരെന്നാണ് മനസ്സിലാക്കുന്നത്, എന്നാല്‍ കോടിയില്‍ ചിലര്‍, ചിലരിലും ചിലര്‍ നിങ്ങളാണ്, നിങ്ങളെ ബാബ സ്വന്തമാക്കി. ബാബയുടേതായപ്പോള്‍ തന്നെ സര്‍വ്വ പ്രാപ്തികള്‍ ലഭ്യമായി. ഖജനാക്കളുടെ താക്കോല്‍ ബാബ നിങ്ങള്‍ക്ക് നല്കി. തന്‍റെയടുത്ത് വെച്ചില്ല. അത്രയും താക്കോലുണ്ട്, അത് സര്‍വ്വര്‍ക്കും നല്കി. ഈ മാസ്റ്റര്‍ താക്കോലിലൂടെ ഏത് ഖജനാവും പ്രാപ്തമാക്കാന്‍ സാധിക്കും. പരിശ്രമിക്കേണ്ടി വരുന്നില്ല. ലണ്ടന്‍ രാജ്യസ്ഥാനമാണല്ലോ. പ്രജകളാകുന്നവരല്ല. സര്‍വ്വരും സേവനത്തില്‍ മുന്നേറുന്നവരാണ്. എവിടെയാണൊ പ്രാപ്തിയുള്ളത,് അവിടെ സേവനം ചെയ്യാതെയിരിക്കാന്‍ സാധിക്കില്ല. സേവനം കുറവ് അര്‍ത്ഥം പ്രാപ്തി കുറവ്. പ്രാപ്തി സ്വരൂപര്‍ക്ക് സേവനമില്ലാതെയിരിക്കാന്‍ സാധിക്കില്ല. നോക്കൂ, നിങ്ങള്‍ എത്ര തന്നെ നാട് വിട്ട് വിദേശത്ത് പോയപ്പോഴും ബാപ്ദാദ വിദേശത്ത് നിന്നും നിങ്ങളെ തിരഞ്ഞെടുത്ത് സ്വന്തമാക്കി. എത്രയും തന്നെ ഓടിയെങ്കിലും ബാബ പിടികൂടിയില്ലേ. ശരി.
ഓസ്റ്റ്രേലിയന്‍ ഗ്രൂപിനോട് – സര്‍വ്വരും മഹാവീരരല്ലേ. മഹാവീരരായ ഗ്രൂപ് അര്‍ത്ഥം സദാ കാലത്തേക്ക് മായക്ക് വിട പറയുന്നവര്‍. അതിന്‍റെ ആഘോഷം ആഘോഷിച്ചോ? ഓസ്റ്റ്രേലിയക്കാര്‍ക്ക് ബാപ്ദാദ സദാ ധൈര്യശാലികളുടെ സ്ഥാനമാണ് നല്കുന്നത്. അതിനാല്‍ ഓസ്റ്റ്രേലിയന്‍ നിവാസി സദാ മായയോട് വിട പറയുന്നവരാണ് കാരണം ബാബ കൂടെയുള്ളതിനാല്‍ മായക്ക് വരാന്‍ സാധിക്കില്ല. സദാ ബാബ കൂടെയുണ്ട് അതിനാല്‍ മായയോട് വിട പറഞ്ഞില്ലേ. വിട പറയുന്നവര്‍ സദാ സന്തുഷ്ടമണികളാണ്. സ്വയവും സന്തുഷ്ടം, സേവനത്തോടും സന്തുഷ്ടം, സമ്പര്‍ക്കത്തിലും സന്തുഷ്ടം. സര്‍വ്വതിലും സന്തുഷ്ടം. അങ്ങനെയുള്ള സന്തുഷ്ടമണികള്‍ സദാ ഹൃദയസിംഹാസനസ്ഥരാണ്. അതിനാല്‍ ഹൃദയസിംഹാസനസ്ഥരായിരിക്കുന്നവര്‍ സദാ സന്തോഷത്തിലും ലഹരിയിലുമിരിക്കും. ബാപ്ദാദ സന്തുഷ്ടമണികള്‍, മഹാവീരര്‍, മായജീത്ത് ഗ്രൂപിനെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വരും അനുഭവി ആത്മാക്കളായി കാണപ്പെട്ടുകൊണ്ടിരിക്കുന്നു. സേവാധാരിയുമാണ്. സേവനത്തിന്‍റെ വിശേഷതയില്‍ ലണ്ടന് വിശേഷ പാര്‍ട്ടുണ്ട്, അതേപോലെ ഓസ്റ്റ്രേലിയക്കും വിശേഷ പാര്‍ട്ടാണ്. ബാപ്ദാദ ഓസ്റ്റ്രേലിയ നിവാസികള്‍ക്ക് സദാ സേവനത്തില്‍ എവര്‍റെഡിയും സദാ സേവനത്തില്‍ അഭിവൃദ്ധിയും പ്രാപ്തമാക്കുന്നവര്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ശരി.
വിട പറയുന്ന സമയത്ത് – ഇപ്പോള്‍ നിങ്ങള്‍ സര്‍വ്വരും ഉണര്‍ന്നു കൊണ്ടിരിക്കുന്നു, നിങ്ങള്‍ സര്‍വ്വര്‍ക്കും വേണ്ടി പലയിടത്തും ജാഗരണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഭക്തര്‍ ജാഗരണം ചെയ്യുന്നു, അപ്പോള്‍ നിങ്ങള്‍ ചെയ്താല്‍ വലിയ കാര്യമാണോ. സര്‍വ്വതും ആരംഭിക്കുന്നത് സംഗമത്തില്‍ നിന്നാണ്. നിങ്ങള്‍ ജ്ഞാനത്തിലൂടെ ചെയ്യുന്നു, അവര്‍ ഭക്തിയിലൂടെയും. ഭക്തിയുടെ അടിത്തറയും സംഗമത്തിലാണ് ഉണ്ടാകുന്നത്. അത് ഭാവന, ഇത് ജ്ഞാനം. സര്‍വ്വരും സേവനത്തിനാണ് പോകുന്നത്, വീട്ടിലേക്കാണ് പോകുന്നത്, അല്ല, പോകുക അര്‍ത്ഥം സേവനത്തിന്‍റെ തെളിവ് വീണ്ടും കൊണ്ടു വരിക. വെറും കൈയ്യോടെ വരരുത്. കുറഞ്ഞത് പൂച്ചെണ്ടെങ്കിലും കൊണ്ടു വരണം. പൂച്ചെണ്ട് കൊണ്ടു വരൂ അല്ലെങ്കില്‍ മൊട്ട്. ഫോറത്തില്‍ ഈ ചോദ്യവും ഉണ്ടായിരിക്കണം– ഒരു വര്‍ഷത്തില്‍ എത്ര പേരെ തയ്യാറാക്കി! ഒന്നുമില്ലാതെ വന്നവര്‍ക്ക് രണ്ടാമത്തെ പ്രാവശ്യം സര്‍ട്ടിഫിക്കറ്റ് നല്കരുത്. ഒരു വര്‍ഷത്തില്‍ ഒന്നെങ്കിലും തയ്യാറാക്കി കൂടെ കൊണ്ടു വരൂ. ശരി.
അവ്യക്ത മഹാവാക്യം–മനോഭാവനയിലൂടെ അന്തരീക്ഷത്തെ ശക്തിശാലിയാക്കൂ
ഏറ്റവും തീവ്രഗതിയുള്ള സേവനമാണ്– മനോഭാവനയിലൂടെ വൈബ്രേഷന്‍ വ്യാപിപ്പിക്കുക. മനോഭാവന റോക്കറ്റിനേക്കാള്‍ തീവ്രമാണ്. മനോഭാവനയിലൂടെ അന്തരീക്ഷത്തെ പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും. എവിടെ ആഗ്രഹിക്കുന്നുവൊ, ഏത് ആത്മാക്കളെ പ്രതി ആഗ്രഹിക്കുന്നുവൊ മനോഭാവനയിലൂടെ ഇവിടെ ഇരിക്കെ അവിടെയെത്താന്‍ സാധിക്കും. മനോഭാവനയിലൂടെ ദൃഷ്ടിയെയും സൃഷ്ടിയെയും പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും. കേവലം മനോഭാവനയില്‍ സര്‍വ്വരെ പ്രതി ശുഭ ഭാവന, ശുഭ കാമനയുണ്ടായിരിക്കണം. വിശ്വമംഗളത്തിന് വേണ്ടി നിങ്ങളുടെ ദൃഷ്ടി, വൃത്തി, സ്ഥിതി സദാ പരിധിയില്ലാത്തതായിരിക്കണം. മനോഭാവനയില്‍ ലേശം പോലും ഒരാത്മാവിനെ പ്രതിയും നെഗറ്റീവ് അഥവാ വ്യര്‍ത്ഥ ഭാവനയുണ്ടാകരുത്. നെഗറ്റീവ് കാര്യത്തെ പരിവര്‍ത്തനപ്പെടുത്തുക, അത് വേറെയാണ്. എന്നാല്‍ സ്വയം നെഗറ്റീവ് മനോഭാവനയുള്ളവര്‍ക്ക് മറ്റുള്ളവരുടെ നെഗറ്റീവിനെ പോസിറ്റീവിലേക്ക് പരിവര്‍ത്തനപ്പെടുത്താനാകില്ല.
ഏതു പോലെ സ്ഥാപനയുടെ ആദിയില്‍ സാധനങ്ങള്‍ കുറവായിരുന്നു, എന്നാല്‍ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ ഭട്ഠിയിലായിരുന്നു. ഈ 14 വര്‍ഷം ചെയ്ത തപസ്സില്‍ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ അന്തരീക്ഷമായിരുന്നു. ബാപ്ദാദ ഇപ്പോള്‍ നിറയെ സാധനങ്ങള്‍ നല്കിയിട്ടുണ്ട്, സാധനങ്ങളുടെ യാതൊരു കുറവുമില്ല. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാകണം. നിങ്ങളുടെ വൈരാഗ്യ വൃത്തിയുടെ അന്തിരീക്ഷത്തിലൂടെയല്ലാതെ ആത്മാക്കള്‍ സുഖിയും, ശാന്തവുമാകില്ല, പരവശതയില്‍ നിന്നും വിട്ടു മാറാനും സാധിക്കില്ല, അതിനാല്‍ സര്‍വ്വ ആവശ്യമായ സാധനങ്ങളും ഉപയോഗിക്കൂ, എന്നാല്‍ എത്ര സാധിക്കുന്നുവൊ അത്രയും ഹൃദയത്തിന്‍റെ വൈരാഗ്യവൃത്തിയിലൂടെ, സാധനങ്ങള്‍ക്ക് വശപ്പെട്ടായിരിക്കരുത്. ഇപ്പോള്‍ സാധനയുടെ അന്തരീക്ഷത്തെ നാല് ഭാഗത്തും വ്യാപിപ്പിക്കൂ. സമയത്തിന്‍റെ സാമീപ്യപ്രമാണം ഇപ്പോഴത്തെ സത്യമായ തപസ്യ അഥവാ സാധനയാണ് – പരിധിയില്ലാത്ത വൈരാഗ്യ വൃത്തി.
വര്‍ത്തമാന സമയത്ത് വിശ്വത്തില്‍ ഒരു ഭാഗത്ത് ഭ്രഷ്ടാചാരം, അത്യാചാരത്തിന്‍റെ അഗ്നി, മറു ഭാഗത്ത് നിങ്ങള്‍ കുട്ടികളുടെ ശക്തിശാലി യോഗം അര്‍ത്ഥം ലഹരിയുടെ അഗ്നി ജ്വാലാരൂപത്തിലാകണം. ഈ ജ്വാലാരൂപം ഈ ഭ്രഷ്ടാചാരം, അത്യാചാരത്തിന്‍റെ അഗ്നിയെ സമാപ്തമാക്കി സര്‍വ്വാത്മാക്കള്‍ക്കും സഹയോഗം നല്കണം. നിങ്ങളുടെ യോഗം ജ്വാലാ രൂപത്തിന്‍റേതാകണം അര്‍ത്ഥം ശക്തിശാലിയാകണം, വൃത്തിയില്‍ സര്‍വ്വരെയും പ്രതി മംഗളത്തിന്‍റെ ഭാവനയുണ്ടാകണം, എങ്കില്‍ ഈ അഗ്നി ആ അഗ്നിയെ സമാപ്തമാക്കും, മറു ഭാഗത്ത് ആത്മാക്കള്‍ക്ക് പരമാത്മാ സന്ദേശം നല്‍കുന്നതിന്റെ, സ്വരൂപത്തിന്റെ അനുഭവം ചെയ്യിക്കും. ഇതിന് വേണ്ടി ഇപ്പോള്‍ ദൃഷ്ടി, വൃത്തിയില്‍ പവിത്രതയെ ഒന്നും കൂടി അടിവരയിടൂ എന്നാല്‍ മുഖ്യമായ അടിത്തറ– തന്‍റെ സങ്കല്പങ്ങളെ ശുദ്ധമാക്കൂ, ജ്ഞാനസ്വരൂപമാക്കു, ശക്തി സ്വരൂപമാക്കൂ. അപ്പോള്‍ നിങ്ങളുടെ വൈബ്രേഷനിലൂടെ, വൃത്തിയിലൂടെ, ശുഭ ഭാവനയിലൂടെ മറ്റുള്ളവരുടെ മായ സഹജമായി തന്നെ ഓടിയകലും. എന്ത്, എന്തുകൊണ്ട് എന്നതിലേക്ക് പോകുകയാണെങ്കില്‍ നിങ്ങളുടേയോ മറ്റുള്ളവരുടേയോ മായ പോകില്ല.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ രണ്ട് പ്രകാരത്തിലുള്ള കാര്യം ചെയ്യണം– ഒന്ന് ആത്മാക്കളെ യോഗ്യരും, യോഗിയുമാക്കണം, രണ്ടാമത് ഭൂമിയെയും തയ്യാറാക്കണം. ഇതിന് വേണ്ടി വിശേഷിച്ചും വാണിയോടൊപ്പം വൃത്തിയില്‍ ഒന്നും കൂടി തീവ്രത നല്കണം കാരണം വൃത്തിയിലൂടെയാണ് അന്തരീക്ഷമുണ്ടാകുന്നത്, അന്തരീക്ഷത്തിന്‍റെ പ്രഭാവം പ്രകൃതിയില്‍ ഉണ്ടാകുന്നു, അപ്പോള്‍ തയ്യാറാകും. വാണിയിലൂടെയും വൃത്തിയിലൂടെയും ഒപ്പത്തിനൊപ്പം സേവനത്തില്‍ മുഴുകണം. നിങ്ങളുടെ വാക്ക്, കര്‍മ്മം, വൃത്തിയിലൂടെ ഭാരരഹിത അവസ്ഥ അനുഭവപ്പെടണം. ഞാന്‍ ഭാരരഹിതനാണ്, എന്നാല്‍ മറ്റുള്ളവര്‍ എന്നെ മനസ്സിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല, അങ്ങനെയാകരുത്. തിരിച്ചറിയുന്നില്ലായെങ്കില്‍ നിങ്ങള്‍ തന്‍റെ മനോധൈര്യത്തിലൂടെ അവര്‍ക്കും തിരിച്ചറിവ് നല്കൂ. 95 ശതമാനം സര്‍വ്വര്‍ക്കും പ്രിയമുള്ളവരാകൂ. നിങ്ങളുടെ കര്‍മ്മം, വൃത്തി അവരെ പരിവര്‍ത്തനപ്പെടുത്തണം. ഇതിന് കേവലം സഹനശീലതയെ ധാരണ ചെയ്യേണ്ട ആവശ്യമാണുള്ളത്. നിങ്ങളുടെ വൃത്തിയില്‍ ശ്രേഷ്ഠമായ ഭാവന, ശ്രേഷ്ഠമായ കാമനയുണ്ടെങ്കില്‍ സെക്കന്‍റില്‍ സങ്കല്പത്തിലൂടെ, ദൃഷ്ടിയിലൂടെ തന്‍റെ ഹൃദയത്തിന്‍റെ പുഞ്ചിരിയിലൂടെ സെക്കന്‍റില്‍ മറ്റുള്ളവര്‍ക്ക് എന്തും നല്കാന്‍ സാധിക്കും. ആര് വന്നാലും അവര്‍ക്ക് സമ്മാനം നല്കൂ, വെറും കൈയ്യോടെ പോകരുത്.
ഓരോ വ്യക്തിയെയും, കാര്യത്തെയും പോസിറ്റീവ് വൃത്തിയിലൂടെ കാണൂ, കേള്‍ക്കൂ അഥവാ ചിന്തിക്കൂ എങ്കില്‍ ഒരിക്കലും ആവേശമോ ക്രോധമോ വരില്ല. നിങ്ങള്‍ മാസ്റ്റര്‍ സ്നേഹ സാഗരനാണ് അതിനാല്‍ നിങ്ങളുടെ നയനങ്ങള്‍, മുഖം, വൃത്തി, ദൃഷ്ടിയില്‍ ലേശം പോലും മറ്റൊരു ഭാവത്തിന് വരാന്‍ സാധിക്കില്ല, അതിനാല്‍ എന്ത് തന്നെ സംഭവിച്ചാലും, മുഴുവന്‍ ലോകവും നിങ്ങളോട് ക്രോധിച്ചാലും, മാസ്റ്റര്‍ സ്നേഹ സാഗരനായ നിങ്ങള്‍ അതിനെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നിശ്ചിന്ത ചക്രവര്‍ത്തിയാകൂ, എങ്കില്‍ നിങ്ങളുടെ ശ്രേഷ്ഠമായ വൃത്തിയിലൂടെ അന്തരീക്ഷം തന്നെ ശക്തിശാലിയാകും. ഏതു പോലെ ഇന്നത്തെ കാലത്ത് സയന്‍സിന്‍റെ സാധനങ്ങളിലൂടെ പരുപരുത്ത വസ്തുവിനെ പോലും സുന്ദരമായ രൂപത്തില്‍ പരിവര്‍ത്തനപ്പെടുത്തുന്നു അതേപോലെ നിങ്ങളുടെ ശ്രേഷ്ഠമായ വൃത്തി നെഗറ്റീവ് അഥവാ വ്യര്‍ത്ഥത്തെ പോസിറ്റീവിലേക്ക് പരിവര്‍ത്തനപ്പെടുത്തണം. നിങ്ങളുടെ മനസ്സും, ബുദ്ധിയും അങ്ങനെയാകണം, നെഗറ്റീവിനെ സ്പര്‍ശിക്കാനേ പാടില്ല, സെക്കന്‍റില്‍ പരിവര്‍ത്തനപ്പെടണം. ശരി.
വരദാനം– ദിനചര്യയുടെ സെറ്റിംഗിലൂടെയൂം ബാബയുടെ കൂട്ടിലൂടെയും ഓരോ കാര്യവും കൃത്യമായി ചെയ്യുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.
ലോകത്തിലെ വലിയ ആളുകളുടെ ദിനചര്യ സെറ്റ് ചെയ്തിരിക്കും. ദിനചര്യ സെറ്റ് ചെയ്യുമ്പോഴാണ് ഏതൊരു കാര്യവും കൃത്യമായി നടക്കുന്നത്. സെറ്റിംഗിലൂടെ സമയം, ഊര്‍ജ്ജം സര്‍വ്വതും ലാഭിക്കുന്നു, ഒരു വ്യക്തിക്ക് 10 കാര്യം ചെയ്യാന്‍ സാധിക്കും. അതിനാല്‍ നിങ്ങള്‍ വിശ്വമംഗളകാരി ഉത്തരവാദിത്വമുള്ള ആത്മാക്കള്‍, ഓരോ കാര്യത്തിലും സഫലത പ്രാപ്തമാക്കുന്നതിന് ദിനചര്യയെ സെറ്റ് ചെയ്യൂ, ബാബയോടൊപ്പം സദാ കംബയിന്‍റായിട്ടിരിക്കൂ. ആയിരം കൈകളുള്ള ബാബ നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ ഒരു കാര്യത്തിന് പകരം ആയിരം കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിക്കും.
സ്ലോഗന്– സര്‍വ്വ ആത്മാക്കളെ പ്രതിയും ശുദ്ധ സങ്കല്പം ചെയ്യുക തന്നെയാണ് വരദാനി മൂര്‍ത്താകുക.