ഇന്ന് ബാപ്ദാദ ചെറുതും വലുതുമായ തന്‍റെ ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരെ കാണുകയായിരുന്നു. സംഗമയുഗത്തില്‍ മാത്രമാണ് ഇത്രയും വലുതിലും വലിയവരായ ചക്രവര്‍ത്തിമാരുടെ സഭ കൂടാറുള്ളു. മറ്റൊരു യുഗത്തിലും ഇത്രയും ചക്രവര്‍ത്തിമാരുടെ സഭ ഉണ്ടാവാറില്ല. ഈ സമയത്ത് മാത്രമാണ് ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരുടെ സഭ എന്നോ സ്വരാജ്യ സഭ എന്നോ പറയൂ – എല്ലാവരും കാണുന്നില്ലേ. ചെറുതും വലുതുമായ എല്ലാവരും മനസ്സിലാക്കുന്നതും മാനിക്കുന്നതും എന്താണ് – ഞങ്ങളെല്ലാവരും ഈ ശരീരത്തിന്‍റെ അധികാരികളായ ശുദ്ധ ആത്മാക്കള്‍ ആണ്. ആരാണ് ആത്മാവ്? ഉടമസ്ഥന്‍, സ്വരാജ്യ അധികാരി. ചെറുതിലും ചെറിയ കുട്ടിയും മാനിക്കുന്നതിതാണ് – ഞാന്‍ ചക്രവര്‍ത്തിയാണ്. ചക്രവര്‍ത്തിമാരുടെ ഈ സഭ അഥവാ സ്വരാജ്യ സഭ എത്ര വലുതാണ്. ചക്രവര്‍ത്തിമാരുടെയും ചക്രവര്‍ത്തിമാരെ, അഥവാ രാജാക്കന്മാരുടെയും രാജാക്കന്മാരെ സൃഷ്ടിക്കുന്നവന് – വര്‍ത്തമാനത്തിലെയും ഭാവിയിലെയും രാജാക്കന്മാരെ കണ്ട് അഥവാ സര്‍വ്വ ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരെ കണ്ട് എത്ര ഹര്‍ഷിതനായിരിക്കും. ലക്ഷക്കണക്കിനു കുട്ടികള്‍ ചക്രവര്‍ത്തിമാരായിട്ടുള്ള ഒരച്ഛന്‍ മുഴുവന്‍ കല്പത്തില്‍ മറ്റാരെങ്കിലും ഉണ്ടാകുമോ! ആരോടു ചോദിച്ചാലും എന്തു പറയും? കൊച്ചു കുട്ടിയും പറയും “ഞാന്‍ ലക്ഷ്മി – നാരായണനാകും“, എല്ലാവരും അങ്ങനെയല്ലേ കരുതുന്നത്. ഈ രാജാ കുട്ടികളെക്കുറിച്ച് അച്ഛന് അഭിമാനം തോന്നുകയാണ്. നിങ്ങളെല്ലാവര്‍ക്കും ഈശ്വരീയമായ ലഹരിയുണ്ട് – ഞങ്ങളും രാജ കുടുംബത്തിലേതാണ്. രാജവംശത്തിലേതാണോ? അപ്പോള്‍ ഇന്ന് ബാപ്ദാദ ഓരോ ഓരോ കുട്ടിയെയും നോക്കുകയായിരുന്നു. ബാബക്ക് എത്ര ഭാഗ്യവാന്മാരായ കുട്ടികളാണുള്ളത്. ഓരോ കുട്ടിയും ഭാഗ്യവാനാണ്. ഒപ്പം തന്നെ സമയത്തിന്‍റെ സഹയോഗമുണ്ട് കാരണം ഈ സംഗമയുഗം എത്ര ചെറുതാണോ അത്രയും വിശേഷതകള്‍ നിറഞ്ഞ യുഗമാണ്. സംഗമയുഗത്തിലുള്ള പ്രാപ്തികള്‍ മറ്റൊരു യുഗത്തിലും ഉണ്ടാവില്ല. സംഗമയുഗം ആനന്ദ കാഴ്ചകളുടെ യുഗമാണ്. ആനന്ദം തന്നെ ആനന്ദമാണ് അല്ലേ. കഴിക്കുകയാണെങ്കില്‍ ബാബയോടൊപ്പം ആനന്ദത്തോടു കൂടി കഴിക്കും. നടക്കുകയാണെങ്കില്‍ ഭാഗ്യവിധാതാവായ ബാബയുടെ കൈയ്യില്‍ കൈ കൊടുത്ത് നടക്കും. ജ്ഞാനാമൃതം കുടിക്കുകയാണെങ്കില്‍ ജ്ഞാനദാതാവായ ബാബയോടൊപ്പം കുടിക്കും. കര്‍മ്മം ചെയ്യുകയാണെങ്കില്‍ ചെയ്യിപ്പിക്കുന്നവനായ ബാബയോടൊപ്പം നിമിത്തമെന്നു മനസ്സിലാക്കി ചെയ്യും. ഉറങ്ങുകയാണെങ്കില്‍ ഓര്‍മ്മയാകുന്ന മടിത്തട്ടില്‍ കിടന്നുറങ്ങും. എഴുന്നേറ്റാലോ ഭഗവാനുമായി ആത്മീയ സംഭാഷണമായി. മുഴുവന്‍ ദിനചര്യയില്‍ ഞാനും ബാബയും മാത്രം. ബാബയുണ്ടെങ്കിലോ പാപമില്ല. പിന്നെ എന്തുണ്ടായിരിക്കും – ആനന്ദം തന്നെ ആനന്ദം മാത്രം. ബാപ്ദാദ നോക്കുകയായിരുന്നു എല്ലാ കുട്ടികളും ആനന്ദത്തിലാണോ കഴിയുന്നത്. ഈ കൊച്ചു ജന്മം എടുത്തതു തന്നെ ആനന്ദം ആഘോഷിക്കുന്നതിനാണ്. കഴിക്കൂ, കുടിക്കൂ, ഓര്‍മ്മയുടെ ആനന്ദത്തിലിരിക്കൂ. ഈ അലൗകിക ജന്മത്തിന്‍റെ ധര്‍മ്മം അതായത് ധാരണ “ആനന്ദ” മാണ്. ദിവ്യ കര്‍മ്മമായ സേവനത്തിന്‍റെ ആനന്ദത്തില്‍ കഴിയണം. ജന്മത്തിന്‍റെ ലക്ഷ്യം തന്നെ ആനന്ദത്തില്‍ കഴിയുക, മുഴുവന്‍ വിശ്വത്തെയും സര്‍വ്വ ആനന്ദങ്ങളുള്ള ലോകമാക്കി മാറ്റുക എന്നാണ്. അപ്പോള്‍ പ്രഭാതം മുതല്‍ രാത്രി വരെ സര്‍വ്വ ആനന്ദ കാഴ്ചകളില്‍ അല്ലേ കഴിയുന്നത്. രാവും പകലും ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരായിട്ടല്ലേ ഇരിക്കുന്നത്. കേട്ടോ ഇന്ന് വതനത്തില്‍ എന്താണ് കണ്ടതെന്ന് – ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരുടെ സഭ. ഓരോ ചക്രവര്‍ത്തിയും തന്‍റെ ഓര്‍മ്മയാകുന്ന ആനന്ദത്തില്‍ ബാബയുടെ ഹൃദയസിംഹാസനധാരിയും സ്മൃതിയുടെ തിലകം തൊട്ട തിലകധാരിയുമായിരുന്നു. ശരി. ഇന്ന് മിലന ദിവസമായിരുന്നു. അതുകൊണ്ട് തന്‍റെ ചക്രവര്‍ത്തിമാരുമായി കൂടിക്കാഴ്ച നടത്തുവാന്‍ വന്നു. ശരി.
കൊച്ചു ആണ്‍കുട്ടികളോട് :- എല്ലാ കുട്ടികളും സ്വയത്തെ മഹാന്‍ ആത്മാവെന്നു മനസ്സിലാക്കിയാണോ പഠിക്കുന്നത്, കളിക്കുന്നത്, നടക്കുന്നത്? ഞങ്ങള്‍ മഹാത്മാക്കളാണ് – സദാ ഈ സന്തോഷത്തിലിരിക്കൂ, ലഹരിയുണ്ടാകണം – ഞങ്ങള്‍ ഉയര്‍ന്നതിലും ഉയര്‍ന്ന ഭഗവാന്‍റെ കുട്ടികളാണ്. ഭഗവാനെ കണ്ടിട്ടുണ്ടോ? എവിടെയാണ്? ചിലര്‍ പറയും ഞങ്ങളെയും ഭഗവാന്‍റെ മുന്നില്‍ എത്തിക്കൂ, എങ്കില്‍ നിങ്ങളെ കൊണ്ടത് സാധിക്കുമോ? എല്ലാവരും ഭഗവാന്‍റെ കുട്ടികളാണെങ്കില്‍ ഭഗവന്‍റെ കുട്ടികള്‍ തമ്മില്‍ തല്ലാറില്ലല്ലോ അല്ലേ? ചഞ്ചലത കാണിക്കാറുണ്ടോ? ഭഗവാന്‍റെ കുട്ടികള്‍ യോഗികള്‍ അല്ലേ, പിന്നെ ഈ ചാഞ്ചല്യം കാണിക്കുന്നതെന്തുകൊണ്ട്? സദാ സ്വയത്തെ മഹാന്‍ ആത്മാവ്, യോഗി ആത്മാവെന്നു മനസ്സിലാക്കൂ – അപ്പോള്‍ ആരായി തീരും? ലക്ഷ്മി – നാരായണ്‍ രണ്ടും ഒരുമിച്ചാകുമോ? അതോ ഇടയ്ക്ക് ലക്ഷ്മിയും ഇടയ്ക്ക് നാരായണനുമാകുമോ? ലക്ഷ്മിയാകുവാന്‍ ഇഷ്ടമാണോ? ശരി. സദാ നാരായണനാകണമെങ്കില്‍ സദാ ശാന്ത യോഗി ജീവിതത്തില്‍ കഴിയണം, ദിവസവും രാവിലെ തീര്‍ച്ചയായും ഗുഡ്മോര്‍ണിംഗ് പറയണം. വൈകി എഴുന്നേല്‍ക്കുക, പെട്ടെന്ന് റെഡിയായി ഇറങ്ങി പോവുക – അങ്ങനെയായിരിക്കരുത്. മൂന്നു മിനിറ്റ് ഓര്‍മ്മയിലിരുന്ന് തീര്‍ച്ചയായും ഗുഡ്മോര്‍ണിംഗ് പറയണം, സംസാരിക്കണം, പിന്നെ തയ്യാറാകണം. ഈ കാര്യം ഒരിക്കലും മറക്കരുത്. ഗുഡ്മോര്‍ണിംഗ് പറഞ്ഞിട്ടില്ലെങ്കില്‍ ഭക്ഷണം കഴിക്കരുത്. ഭക്ഷണം ഓര്‍മ്മയിലുണ്ടെങ്കില്‍ ആദ്യം ഗുഡ്മോര്‍ണിംഗ് പറയണമെന്ന് ഓര്‍മ്മയിലുണ്ടായിരിക്കും. ഗുഡ്മോര്‍ണിംഗ് പറഞ്ഞതിനു ശേഷം ഭക്ഷണം കഴിക്കണം. ജ്ഞാനവും പഠിപ്പും ഓര്‍മ്മിക്കൂ, നല്ല ഗുണങ്ങള്‍ ധാരണ ചെയ്യുമെങ്കില്‍ വിശ്വത്തില്‍ നിങ്ങള്‍ ആത്മീയ റോസാ പുഷ്പങ്ങളായി മാറി സുഗന്ധം പരത്തും. റോസാ പുഷ്പങ്ങള്‍ സദാ വിടര്‍ന്നിരിക്കുകയും സദാ സുഗന്ധം പരത്തുകയും ചെയ്യുന്നു. അപ്പോള്‍ അങ്ങനെയുള്ള സുഗന്ധ പുഷ്പങ്ങള്‍ അല്ലേ. സദാ സന്തോഷമായിട്ടാണോ ഇരിക്കുന്നത് അതോ ഇടയ്ക്ക് കുറച്ചു ദു:ഖം വരാറുണ്ടോ? എന്തെങ്കിലും ഒരു സാധനം കിട്ടാതെ വരുമ്പോള്‍ ആണോ ദു:ഖമുണ്ടാകുന്നത്, അതോ അച്ഛനും അമ്മയും എന്തെങ്കിലും പറയുമ്പോള്‍ ആണോ ദു:ഖമുണ്ടാകുന്നത്. അച്ഛനെയും അമ്മയെയും കൊണ്ട് ഒന്നും പറയിപ്പിക്കാതിരിക്കൂ. മാലാഖമാര്‍ നടക്കുന്നതു പോലെ നടക്കൂ. മാലാഖമാര്‍ക്ക് ശബ്ദമില്ല. മനുഷ്യര്‍ക്ക് ശബ്ദമുണ്ട്. നിങ്ങള്‍ ബ്രാഹ്മണ്‍ സോ ഫരിസ്ഥകള്‍ ശബ്ദമുണ്ടാക്കരുത്. നിങ്ങള്‍ നടക്കുന്നുണ്ട് എന്നു പോലും ആര്‍ക്കും മനസ്സിലാകരുത്. കഴിക്കൂ കുടിക്കൂ നടക്കൂ – മാലാഖയായി മാറി. ബാപ്ദാദ എല്ലാ ആണ്‍കുട്ടികള്‍ക്കും വളരെ വളരെ ആശംസകള്‍ നല്‍കുകയാണ്. വളരെ നല്ല കുട്ടികളാണ്, സദാ നല്ലവരായി കഴിയണം. ശരി.
പെണ്‍കുട്ടികളോട് :- കുമാരി ജീവിതത്തിന്‍റെ മഹിമ എന്താണ്? കുമാരിമാരെ എന്തുകൊണ്ടാണ് പൂജിക്കുന്നത്? പവിത്ര ആത്മാക്കളാണ്. അപ്പോള്‍ എല്ലാ പവിത്ര ആത്മാക്കളും ഓര്‍മ്മയിലിരുന്ന് മറ്റുള്ളവരെയും പവിത്രമാക്കാനുള്ള സേവനത്തില്‍ കഴിയുന്നവരല്ലേ. ചെറുതാകട്ടെ വലുതാകട്ടെ ബാബയുടെ പരിചയം കൊടുക്കുവാന്‍ സാധിക്കുമല്ലോ. കൊച്ചു കുട്ടികള്‍ക്കും നല്ല പ്രഭാഷണം ചെയ്യാം. ബാപ്ദാദ ഏറ്റവും ചെറുതിലും ചെറിയ കുമാരിയോട് സ്റ്റേജില്‍ കയറി പ്രഭാഷണം ചെയ്യുവാന്‍ പറഞ്ഞാല്‍ അതിനു തയ്യാറാകുമോ? സങ്കോചമുണ്ടാവില്ലല്ലോ അല്ലേ. ഭയപ്പെടുമോ. സദാ സ്വയത്തെ വിശ്വത്തിലെ സര്‍വ്വ ആത്മാക്കളുടെയും മംഗളം ചെയ്യുന്ന വിശ്വമംഗളകാരി ആത്മാവെന്നു മനസ്സിലാക്കൂ. നാട്ടുംപുറത്തെ സാധാരണ കുമാരിമാരല്ല, ശ്രേഷ്ഠ കുമാരിമാരാണ്. ശ്രേഷ്ഠ കുമാരി ശ്രേഷ്ഠ കര്‍മ്മം ചെയ്യും അല്ലേ. ഏറ്റവും ശ്രേഷ്ഠത്തിലും ശ്രേഷ്ഠ കാര്യം ബാബയുടെ പരിചയം കൊടുത്ത് ബാബയുടെതാക്കി മാറ്റലാണ്. ലോകത്തിലുള്ളവര്‍ അലയുകയാണ്, അന്വേഷിച്ചു നടക്കുകയാണ് – നിങ്ങളാണെങ്കിലോ ആളാരാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞു, നേടി കഴിഞ്ഞു, എത്ര ഭാഗ്യശാലികളാണ്, ഭാഗ്യവാന്മാരാണ്. ഭഗവാന്‍റേതായി മാറി, ഇതിലും വലിയ ഭാഗ്യം ഇനി വേറേ എന്തെങ്കിലും ഉണ്ടോ? സദാ ഞാന്‍ ഭാഗ്യവാന്‍ ആത്മാവാണെന്ന സന്തോഷത്തിലിരിക്കൂ. ഈ സന്തോഷം അപ്രത്യക്ഷമായാല്‍ പിന്നെ ഇടയ്ക്ക് കരയും, ഇടയ്ക്ക് ചഞ്ചലത (ഇളക്കം) കാണിക്കും. സദാ പരസ്പരം സ്നേഹത്തില്‍ കഴിയൂ, ലൗകിക മാതാ പിതാക്കളും പറയുന്നത് അനുസരിക്കൂ. സദാ പാരലൗകിക അച്ഛന്‍റെ സ്മൃതിയിലിരിക്കൂ, അപ്പോഴേ ശ്രേഷ്ഠ കുമാരിയാകുവാന്‍ സാധിക്കൂ. അതുകൊണ്ട് സദാ സ്വയത്തെ ശ്രേഷ്ഠ കുമാരിയെന്നും പൂജ്യ കുമാരിയെന്നും മനസ്സിലാക്കൂ. ക്ഷേത്രങ്ങളില്‍ പൂജിക്കപ്പെടുന്ന ശക്തികള്‍ തന്നെയല്ലേ! ഓരോ കുമാരിക്കും വളരെ വലിയ കാര്യം ചെയ്യുവാന്‍ സാധിക്കും. വിശ്വ പരിവര്‍ത്തനത്തിനു നിമിത്തമാകുവാന്‍ സാധിക്കും. വിശ്വപരിവര്‍ത്തന കാര്യം ബാപ്ദാദ കുട്ടികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് സദാ ബാബയുടെയും സേവനത്തിന്‍റെയും ഓര്‍മ്മയിലിരിക്കൂ. വിശ്വപരിവര്‍ത്തനമാകുന്ന സേവനം ചെയ്യും മുന്‍പ് സ്വയത്തെ പരിവര്‍ത്തനപ്പെടുത്തൂ. പഴയ ജീവിതത്തില്‍ നിന്നും തീര്‍ത്തും മാറി ഞാന്‍ ശ്രേഷ്ഠ ആത്മാവാണെന്നും പവിത്ര ആത്മാവാണെന്നും മഹാന്‍ ആത്മാവാണെന്നും ഭാഗ്യവാന്‍ ആത്മാവാണെന്നുമുള്ള ഓര്‍മ്മയിലിരിക്കൂ. ഈ കാര്യം സ്കൂളിലോ കോളേജിലോ എത്തിയാല്‍ മറക്കില്ലല്ലോ അല്ലേ. കൂട്ടുകെട്ടിന്‍റെ പ്രഭാവം വരുന്നില്ലല്ലോ അല്ലേ. ഭക്ഷണ പാനീയങ്ങളിലേക്ക് ആകര്‍ഷണം വരുന്നില്ലല്ലോ അല്ലേ. കുറച്ചു ബിസ്ക്കറ്റ് അല്ലെങ്കില്‍ ഐസ്ക്രീം കഴിച്ചാലോ – എന്നുള്ള ഇച്ഛയൊന്നും ഇല്ലല്ലോ അല്ലേ. സദാ ഓര്‍മ്മയില്‍ പാകം ചെയ്ത ഭക്ഷണം അതായത് ബ്രഹമാ ഭോജനം കഴിക്കുന്നവര്‍ അല്ലേ – ഉറപ്പാണല്ലോ അല്ലേ. നോക്കണേ അവിടെ പോയി കൂട്ടുകെട്ടില്‍ പെട്ടു പോകരുത്. കുമാരിമാര്‍ക്ക് എത്ര ഭാഗ്യം നേടുവാന്‍ ആഗ്രഹിക്കുന്നോ അത്രയും നേടുവാന്‍ സാധിക്കും. കുട്ടിക്കാലം മുതല്‍ സേവനത്തിന്‍റെ ലഹരിയിലിരിക്കൂ. പഠിപ്പൊക്കെ പഠിച്ചോളൂ ഒപ്പം തന്നെ പഠിപ്പിക്കുവാനും പഠിക്കൂ. കുട്ടിക്കാലത്തു തന്നെ സമര്‍ത്ഥരാവുകയാണെങ്കില്‍ വലുതാകുമ്പോള്‍ നാലു ഭാഗത്തുമുള്ള സേവനത്തിനു നിമിത്തമാകുവാന്‍ സാധിക്കും. സ്ഥാപനയുടെ കാലത്തും കൊച്ചു കൊച്ചു കുട്ടികളാണ് ഉണ്ടായിരുന്നത്, അവര്‍ നോക്കൂ എത്ര സേവനമാണ് ചെയ്യുന്നത്. നിങ്ങള്‍ അവരെക്കാള്‍ സമര്‍ത്ഥരാകണം. നാളത്തെ ഭാഗ്യമാണ്. നാളെ ഭാരതം സ്വര്‍ഗ്ഗമാകുമ്പോള്‍ നാളത്തെ ഭാഗ്യശാലികള്‍ നിങ്ങളാണ്. ആരു തന്നെ നിങ്ങളെ കണ്ടാലും ഇങ്ങനെ അനുഭവപ്പെടണം – ഇവര്‍ സാധാരണക്കാരല്ല, വിശേഷ കുമാരിമാരാണ്.
മറ്റു പഠിത്തങ്ങള്‍ പഠിക്കുമ്പോഴും മനസ്സിന്‍റെ താത്പര്യം ജ്ഞാനം പഠിക്കുന്നതിലായിരിക്കണം. പഠിത്തത്തിനു ശേഷം എന്താണ് ലക്ഷ്യം? ശ്രേഷ്ഠ ആത്മാവായി മാറി ശ്രേഷ്ഠ കാര്യം ചെയ്യണമെന്നാണോ? ജോലിയാകുന്ന കുട്ട എടുത്ത് തലയില്‍ വയ്ക്കണമെന്ന് ഇല്ലല്ലോ അല്ലേ. എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് വേറേ കാര്യം. അച്ഛനമ്മമാര്‍ക്ക് വരുമാനമില്ലെങ്കില്‍ പിന്നെ അത് നിവൃത്തികേടാണ്. പക്ഷെ സ്വന്തം വര്‍ത്തമാനവും ഭാവിയും സദാ ഓര്‍മ്മയിലുണ്ടായിരിക്കണം. എന്താണ് പ്രയോജനപ്പെടുവാന്‍ പോകുന്നത് ? ഈ ജ്ഞാനമാകുന്ന പഠിപ്പ് 21 ജന്മത്തേക്ക് പ്രയോജനപ്പെടും, അതുകൊണ്ട് നിമിത്ത മാത്രം ലൗകിക കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാലും മനസ്സിന്‍റെ താത്പര്യം ബാബയോടും സേവനത്തോടുമായിരിക്കണം. എല്ലാവരും വലംകൈയ്യായി മാറണം ഇടംകൈ ആകരുത്. ഇത്രയും പേര്‍ വലംകൈകളായി തീര്‍ന്നാല്‍ വിനാശം ഇതാ ഇപ്പോള്‍ നടക്കും. ഇത്രയും ശക്തികള്‍ വിജയത്തിന്‍റെ കൊടിയുമായി വന്നാല്‍ രാവണ രാജ്യത്തിന്‍റെ സമയം ദാ, ഇപ്പോള്‍ സമാപ്തമാകും. ബ്രഹ്മാകുമാരി ആകാനാണെങ്കില്‍ ഈ ഡിഗ്രി എന്തു ചെയ്യുവാനാണ്? നിമിത്ത മാത്രം ജനറല്‍ നോളേജ് കൊണ്ട് ബുദ്ധി വിശാലമാകുന്നതിന് ഈ പഠിപ്പ് പഠിച്ചാല്‍ മതി. അത് മനസ്സിന്‍റെ താത്പര്യത്തോടെ ആയിരിക്കരുത്. ഈ വര്‍ഷം ഈ ഡിഗ്രി എടുക്കാം, അടുത്ത വര്‍ഷം ആ ഡിഗ്രി എടുക്കാം എന്നു പറഞ്ഞ് പറഞ്ഞ് ഒടുവില്‍ കാലന്‍ വന്നു ചേരും…. അതുകൊണ്ട് നിമിത്തമായവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ എടുത്തുകൊണ്ടിരിക്കൂ. മുന്നോട്ട് പഠിക്കണോ വേണ്ടേ. ചിലര്‍ പഠിത്തമെന്ന ലഹരിയില്‍ തന്‍റെ വര്‍ത്തമാനവും ഭാവിയുമെല്ലാം വിട്ടു കളയുന്നു, ചതിക്കപ്പെടുന്നു. തന്‍റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം സ്വയം എടുക്കണം. അച്ഛനമ്മമാരല്ല അത് എടുക്കേണ്ടത്. സ്വയം ജഡ്ജാകൂ. നിങ്ങള്‍ ശിവശക്തകളാണ്. നിങ്ങളെ ആര്‍ക്കും ബന്ധനത്തിലകപ്പെടുത്താനാവില്ല. ആടുകളെ ബന്ധിക്കുവാന്‍ സാധിക്കും, ശക്തികളെ ബന്ധിക്കുവാനാവില്ല. ശക്തികള്‍ സവാരി ചെയ്യുന്നത് സിംഹത്തിന്‍റെ പുറത്താണ്. സിംഹം സ്വതന്ത്രനായി നടക്കും, ബന്ധിക്കപ്പെടില്ല. അപ്പോള്‍ സദാ ബാബയുടെ വലംകൈകളാണ് – ഇത് ഓര്‍മ്മയിലുണ്ടായിരിക്കണം. ശരി.
ടീച്ചേഴ്സിനോടൊപ്പം :- സദാ നിമിത്ത സേവാധാരി ആണെന്ന സ്മൃതിയില്‍ അല്ലേ കഴിയുന്നത്. ചെയ്യിപ്പിക്കുന്നവന്‍ നിമിത്തമാക്കി ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഉത്തരവാദിത്വം ചെയ്യിപ്പിക്കുന്നവന്‍റേതായില്ലേ. നിമിത്തമായിരിക്കുന്നവര്‍ സദാ ഭാര രഹിതരാണ്. നിര്‍ദ്ദേശം കിട്ടി, കാര്യം ചെയ്തു പിന്നെ ഭാര രഹിതരായി. അങ്ങനെയിരിക്കുകയാണോ അതോ ഇടയ്ക്ക് സേവനത്തിന്‍റെ ഭാരം അനുഭവപ്പെടുന്നുണ്ടോ? ഭാരമുണ്ടെങ്കില്‍ സഫലത അനുഭവപ്പെടില്ല. ഭാരമെന്നു കരുതുമ്പോള്‍ ഒരു കര്‍മ്മവും യഥാര്‍ത്ഥമാകില്ല. സ്ഥൂലത്തില്‍ പോലും ഏതെങ്കിലും ഒരു കാര്യം ഭാരമാണെന്നു തോന്നിയാല്‍ എന്തെങ്കിലും ഒടിക്കും, പൊട്ടിക്കും, കുറച്ചു തിക്കുമുട്ടലുണ്ടാകും, അസ്വസ്ഥമാകും, എന്നാല്‍ കാര്യത്തില്‍ സഫലത ലഭിക്കുകയുമില്ല. അതുപോലെ ഈ അലൗകിക കാര്യം ഭാരമെന്നു വിചാരിച്ചു ചെയ്താല്‍ യഥാര്‍ത്ഥമാകില്ല. സഫലത ലഭിക്കില്ല. ഭാരം കൂടികൊണ്ടേയിരിക്കും. സംഗമയുഗത്തിന്‍റെ ശ്രേഷ്ഠ ഭാഗ്യമെന്നു പറയുന്നത് ഭാര രഹിതമായി പറക്കാന്‍ സാധിക്കും എന്നതാണ് – ആ ഭാഗ്യമെടുക്കാന്‍ സാധിക്കാതെ വരും. പിന്നെ സംഗമയുഗീ ബ്രാഹ്മണനായി എന്നു പറഞ്ഞിട്ടെന്തു കാര്യം ! അതുകൊണ്ട് സദാ ഭാര രഹിതരായി നിമിത്തമെന്നു മനസ്സിലാക്കി ഓരോ കാര്യവും ചെയ്യണം. – അങ്ങനെയെങ്കില്‍ സഫലത മൂര്‍ത്തിയെന്നു പറയാം. ഇന്നത്തെ കാലത്ത് കാലിനു ചുവട്ടില്‍ ചക്രം പിടിപ്പിച്ച് ഓടാറുണ്ട്, അവര്‍ എത്ര ഭാര രഹിതരാണ്, അതിന്‍റെ വേഗത എത്ര കൂടുതലാണ്. അതുപോലെ ഓടിക്കുന്നത് ബാബയെണെങ്കില്‍ കാലിനു ചുവട്ടില്‍ ശ്രീമത്താകുന്ന ചക്രം പിടിച്ചു കഴിഞ്ഞില്ലേ. ശ്രീമത്താകുന്ന ചക്രം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വാഭാവികമായും പുരുഷാര്‍ത്ഥത്തിന്‍റെ വേഗത വര്‍ദ്ധിക്കും. സദാ അങ്ങനെയുള്ള സേവാധാരിയായി നടക്കൂ. അല്പം പോലും ഭാരം അനുഭവപ്പെടരുത്. ചെയ്യിപ്പിക്കുന്നവന്‍ ബാബയാണെങ്കില്‍ ഭാരം എങ്ങനെ വന്നു? ഈ സ്മൃതിയില്‍ സദാ പറക്കുന്ന കലയില്‍ പൊയ്ക്കൊണ്ടിരിക്കൂ. സദാ പറന്നുകൊണ്ടിരിക്കൂ. അങ്ങനെയുള്ളവരെ പറയാം നമ്പര്‍ വണ്‍ യോഗ്യ സേവാധാരിയെന്ന്. ബാബ, ബാബ, ബാബ എന്നു മാത്രം. ഓരോ സെക്കന്‍റിലും ഈ അനഹത വാദ്യം മുഴങ്ങണം. “ബാബയും ഞാനും മാത്രം“. സദാ അങ്ങനെ ലയിച്ചിരിക്കുമെങ്കില്‍ മൂന്നാമതൊരാളിനു ഇടയില്‍ വരാനാവില്ല. എവിടെയാണോ രണ്ടു പേരും ലയിച്ചിരിക്കുന്നത് അവിടെ സദാ യോജിപ്പുണ്ടായിരിക്കും, ഇടയ്ക്ക് ആരും കയറി വരില്ല. അങ്ങനെയുള്ളവരെ പറയാം ശ്രേഷ്ഠ സേവാധാരി. അങ്ങനെയാണോ? മറ്റൊന്നും കേള്‍ക്കുവാനും പോകണ്ട, കാണുവവാനും പോകണ്ട. കേള്‍ക്കുമ്പോഴും പ്രഭാവമുണ്ടാകും. ബാബയും ഞാനും മാത്രം, സദാ ആനന്ദത്തിലിരിക്കൂ. ധാരാളം പരിശ്രമിച്ചു, ഇനി ആനന്ദം ആഘോഷിക്കുവാനുള്ള സമയമാണ്. ഒരു പാട്ടില്ലെ – ആനന്ദം തന്നെ ആനന്ദമെന്ന്……. എഴുന്നേല്‍ക്കൂ, നടക്കൂ, സേവനം ചെയ്യൂ, ഉറങ്ങൂ – എല്ലാം ആനന്ദത്തോടെ. ധാരാളം നൃത്തം ചെയ്യൂ, സന്തോഷത്തില്‍ കഴിയൂ. സേവനത്തില്‍ സന്തോഷത്തോടെ നൃത്തമാടികൊണ്ടിരിക്കൂ. അല്ലാതെ ഞൊണ്ടിയും മുടന്തിയും, വീണും എഴുന്നേറ്റുമല്ല ചെയ്യേണ്ടത്. സംഗമത്തില്‍ സര്‍വ്വ സംബന്ധങ്ങളുടെ ആനന്ദമുണ്ട്. അതുകൊണ്ട് ധാരാളം ആഘോഷിക്കൂ. സദാ ആനന്ദ കാഴ്ചകളിലിരിക്കൂ. ശരി.
വരദാനം :- കര്‍മ്മങ്ങളുടെ ഗുഹ്യഗതിയുടെ ജ്ഞാതാവായി മാറി ധര്‍മ്മരാജപുരിയിലെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടുന്ന വികര്‍മ്മാജീത്തായി ഭവിക്കൂ.
ശിക്ഷകളുടെ അനുഭവങ്ങളെയാണ് ധര്‍മ്മരാജപുരി എന്നു പറയുന്നത്. അല്ലാതെ ധര്‍മ്മരാജപുരി എന്നു വ്യത്യസ്ഥമായ ഒരു സ്ഥലമില്ല. അവസാനം താന്‍ ചെയ്ത പാപങ്ങള്‍ യമദൂതന്മാരായി ഭയപ്പെടുത്തുന്ന രൂപത്തില്‍ മുന്നില്‍ വരും. ആ സമയം പശ്ചാത്താപത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ആയിരിക്കും. ചെറിയ പാപങ്ങള്‍ പോലും ഭൂതത്തിനു സമാനമായി തോന്നും. പശ്ചാത്താപം കൊണ്ട് രക്ഷിക്കൂ രക്ഷിക്കൂ (ത്രാഹി ത്രാഹി) എന്നു പറയും. ആ ശിക്ഷകളുടെ അനുഭവത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു കര്‍മ്മങ്ങളുടെ ഗുഹ്യഗതിയുടെ ജ്ഞാതാവായി മാറി സദാ ശ്രേഷ്ഠ കര്‍മ്മം ചെയ്യൂ, വികര്‍മ്മാജീത്താകൂ.
സ്ലോഗന്‍ :- ആരാണോ ശരീരം മനസ്സ് ധനം ഇവയാല്‍ പൂര്‍ണ്ണമായും ബലിയാകുന്നത് അവരാണ് കഴുത്തിലെ മാലയായി മാറുന്നത്.