ഇന്ന് ബാപ്ദാദ എല്ലാ കുട്ടികളുടെയും കമ്പയിന്‍ഡ് രൂപത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും തന്‍റെ കമ്പയിന്‍ഡ് രൂപത്തെ നല്ല രീതിയില്‍ അറിയില്ലേ? ഒന്ന് – ശ്രേഷ്ഠ ആത്മാക്കള്‍, പഴയതെങ്കിലും അതി അമൂല്യമാക്കി മാറ്റുന്ന ഈ അന്തിമ ശരീരത്തോടൊപ്പം കമ്പയിന്‍ഡാണ്. എല്ലാ ശ്രേഷ്ഠ ആത്മാക്കളും ഈ ശരീരത്തിന്‍റെ ആധാരത്തിലൂടെയാണ് ശ്രേഷ്ഠ കര്‍ത്തവ്യവും ബാപ്ദാദയോടൊപ്പം മിലനത്തിന്‍റെ അനുഭവവും ചെയ്തുകൊണ്ടിരിക്കുന്നത്. ശരീരം പഴയതാണ് എന്നാല്‍ സമര്‍പ്പണം ഈ അന്തിമ ശരീരത്തിന്‍റെതാണ്, ശ്രേഷ്ഠ ആത്മാവ് ഇതിന്‍റെ ആധാരത്തിലൂടെയാണ് അലൗകിക അനുഭവം ചെയ്യുന്നത്. അപ്പോള്‍ ആത്മാവും ശരീരവും രണ്ടും കമ്പയിന്‍ഡാണ്. പഴയ ശരീരത്തിന്‍റെ ബോധത്തിലേക്ക് വരരുത് എന്നാല്‍ അധികാരിയായി ഇതിലൂടെ കാര്യം ചെയ്യിക്കണം അതുകൊണ്ട് ആത്മ–അഭിമാനിയായി, കര്‍മ്മയോഗിയായി കര്‍മ്മേന്ദ്രിയങ്ങളിലൂടെ കര്‍മ്മം ചെയ്യിക്കുന്നു.
രണ്ട് – അലൗകിക വിചിത്ര കമ്പയിന്‍ഡ് രൂപം. മുഴുവന്‍ കല്‍പത്തിലും ഈ കമ്പയില്‍ഡ് രൂപത്തിന്‍റെ അനുഭവം കേവലം ഇപ്പോള്‍ മാത്രമാണ് ചെയ്യാന്‍ സാധിക്കുന്നത്. അതാണ് ڇതാങ്കളും ബാബയുംڈ. ഈ കമ്പയിന്‍ഡ് രൂപത്തിന്‍റെ അനുഭവം സദാ മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍ സദാ സര്‍വ്വരുടെയും വിഘ്നവിനാശകന്‍, സദാ ശുഭ ഭാവന, ശ്രേഷ്ഠ കാമന, ശ്രേഷ്ഠമായ വാക്ക്, ശ്രേഷ്ഠമായ ദൃഷ്ടി, ശ്രേഷ്ഠ കര്‍മ്മത്തിലൂടെ വിശ്വമംഗളകാരി സ്വരൂപത്തിന്‍റെ അനുഭവം ചെയ്യിക്കുന്നു. സെക്കന്‍റില്‍ സര്‍വ്വ സമസ്യകളുടെയും നിവാരണ സ്വരൂപമാക്കുന്നു. സ്വയത്തെ പ്രതി അല്ലെങ്കില്‍ സര്‍വ്വരെയും പ്രതി ദാതാവും മാസ്റ്റര്‍ വരദാതാവുമാക്കുന്നു. കേവലം ഈ കമ്പയിന്‍ഡ് രൂപത്തില്‍ സദാ സ്ഥിതി ചെയ്യൂ എങ്കില്‍ സദാ തന്നെ ഓര്‍മ്മയുടെയും സേവനത്തിന്‍റെയും സിദ്ധി സ്വരൂപരാകും. വിധി നിമിത്ത മാത്രവും സിദ്ധി സദാ തന്നെ കൂടെയുമായിരിക്കും. ഇപ്പോള്‍ വിധിയിലാണ് കൂടുതല്‍ സമയമെടുക്കുന്നത്. സിദ്ധി യഥാ ശക്തിയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ എത്രത്തോളം ഈ അലൗകിക ശക്തിശാലി കമ്പയിന്‍ഡ് രൂപത്തില്‍ സദാ കഴിയുന്നോ അപ്പോള്‍ വിധിയിലൂടെ സിദ്ധി കൂടുതലെന്ന അനുഭവമുണ്ടാകും. പുരുഷാര്‍ത്ഥത്തെക്കാളും പ്രാപ്തി കൂടുതലായി അനുഭവപ്പെടും. സിദ്ധി സ്വരൂപത്തിന്‍റെ അര്‍ത്ഥം തന്നെ എല്ലാ കാര്യത്തിലും സിദ്ധി നേടിക്കഴിഞ്ഞു എന്നാണ്. ഇത് പ്രത്യക്ഷമായി അനുഭവത്തില്‍ വരും.
മൂന്നാമത് കമ്പയിന്‍ഡ് രൂപമാണ് – നമ്മള് തന്നെയാണ് ബ്രാഹ്മണനില്‍ നിന്ന് ഫരിസ്തയാകുന്നത്. ബ്രാഹ്മണ രൂപവും അന്തിമ കര്‍മ്മാതീത ഫരിസ്താ സ്വരൂപവും. ഈ കമ്പയിന്‍ഡ് രൂപത്തിന്‍റെ അനുഭൂതി വിശ്വത്തിന്‍റെ മുന്നില്‍ സാക്ഷാത്ക്കാര മൂര്‍ത്തിയാക്കും. ബ്രാഹ്മണനില്‍ നിന്ന് ഫരിസ്ത ഈ സ്മൃതിയിലൂടെ നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും സ്വയം വ്യക്ത ശരീരം, വ്യക്ത ദേശത്തില്‍ പാര്‍ട്ടഭിനയിച്ചുകൊണ്ടും ബ്രഹ്മാ ബാബയുടെ കൂട്ടുകാരനായി അവ്യക്ത വതനത്തിലെ ഫരിസ്ത, വ്യക്ത ദേശത്തിലേക്കും ശരീരത്തിലേക്കും വിശ്വ സേവനത്തിനായി വന്നിരിക്കുകയാണ്. ഇങ്ങനെ വ്യക്ത ഭാവത്തില്‍ നിന്ന് ഉപരി അവ്യക്ത രൂപധാരിയായുള്ള അനുഭവം ചെയ്യും. ഈ അവ്യക്ത ഭാവം അര്‍ത്ഥം ഫരിസ്താ സ്ഥിതി സ്വതവേ തന്നെ അവ്യക്തം അര്‍ത്ഥം ലൗകിക വ്യവഹാരം, വ്യക്ത ഭാവത്തിന്‍റെ സ്വഭാവം, വ്യക്ത ഭാവത്തിന്‍റെ സംസ്ക്കാരം എന്നിവയെ സഹജമായി തന്നെ പരിവര്‍ത്തനപ്പെടുത്തും. ഭാവം മാറിയാല്‍ എല്ലാം മാറും. ഇങ്ങനെയുള്ള അവ്യക്ത ഭാവം സദാ സ്വരൂപത്തിലേക്ക് കൊണ്ടുവരൂ. ബ്രാഹ്മണനില്‍ നിന്ന് ഫരിസ്ത എന്നത് സ്മൃതിയിലുണ്ട്. ഇപ്പോള്‍ സ്മൃതിയെ സ്വരൂപത്തിലേക്ക് കൊണ്ടുവരൂ. സ്വരൂപം നിരന്തരവും സ്വതവേയും സഹജവുമായിതീരും. സ്വരൂപത്തിലേക്ക് കൊണ്ട് വരിക അര്‍ത്ഥം സദാ തന്നെ അവ്യക്ത ഫരിസ്തയാകുക. ഇടക്ക് മറവി, ഇടക്ക് സ്മൃതിയിലേക്ക് വരിക – ഇങ്ങനെയുള്ള സ്മൃതിയില്‍ കഴിയുന്നത് ആദ്യത്തെ സ്റ്റേജാണ്. സ്വരൂപമായി തീരുക ഇത് ശ്രേഷ്ഠമായ സ്റ്റേജാണ്.
നാലാമത്തേതാണ് – ഭാവിയിലെ ചതുര്‍ഭുജ സ്വരൂപം. ലക്ഷ്മിയുടെയും നാരായണന്‍റെയും കമ്പയിന്‍ഡ് രൂപം എന്തുകൊണ്ടെന്നാല്‍ ഈ സമയം ആത്മാവില്‍ ലക്ഷ്മിയും നാരായണനും രണ്ടുപേരുമാകുന്നതിന്‍റെ സംസ്ക്കാരം നിറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇടക്ക് ലക്ഷ്മിയാകും, ഇടക്ക് നാരായണനാകും. ഭാവി പ്രാലബ്ധത്തിന്‍റെ ഈ കമ്പയിന്‍ഡ് സ്വരൂപം അത്രയും തന്നെ സ്പഷ്ടമായിരിക്കണം. ഇന്ന് ഫരിസ്ത, നാളെ ദേവത. ഈ നിമിഷം ഫരിസ്ത, അടുത്ത നിമിഷം ദേവത. തന്‍റെ രാജ്യവും, തന്‍റെ രാജ്യ സ്വരൂപവും വന്നു കഴിഞ്ഞു. തയ്യാറായിക്കഴിഞ്ഞു. സങ്കല്‍പം ഇങ്ങനെ സ്പഷ്ടവും ശക്തിശാലിയുമായിരിക്കണം എന്തുകൊണ്ടെന്നാല്‍ തന്‍റെ ഈ സ്പഷ്ടവും സമര്‍ത്ഥവുമായ സങ്കല്‍പത്തിന്‍റെ പ്രത്യക്ഷീകരണത്തിലൂടെയാണ് താങ്കളുടെ രാജ്യം സമീപം വരിക. താങ്കളുടെ ഉണര്‍ന്ന സങ്കല്‍പം പുതിയ സൃഷ്ടി രചിക്കും അര്‍ത്ഥം സൃഷ്ടിയില്‍ കൊണ്ട് വരും. താങ്കളുടെ സങ്കല്‍പം മറഞ്ഞിരിക്കുകയാണെങ്കില്‍ പുതിയ സൃഷ്ടി പ്രത്യക്ഷമാകുകയില്ല. ബ്രഹ്മാവിനോടൊപ്പം ബ്രാഹ്മണരുടെയും ഈ സങ്കല്‍പത്തിലൂടെയാണ് പുതിയ സൃഷ്ടി ഭൂമിയില്‍ പ്രത്യക്ഷമാകുക. ബ്രഹ്മാ ബാബയും പുതിയ സൃഷ്ടിയില്‍ പുതിയ പാര്‍ട്ട് അഭിനയിക്കുന്നതിനായി, കൂടെ വരുമെന്ന വാഗ്ദാനം കാരണം കാത്തിരിക്കുകയാണ്. തനിച്ച് ബ്രഹ്മാവ് മാത്രം കൃഷ്ണനായാല്‍, തനിച്ച് എന്ത് ചെയ്യും? കൂടെ പഠിക്കുന്നവരും, കളിക്കുന്നവരും വേണ്ടേ. അതുകൊണ്ടാണ് ബ്രഹ്മാ ബാബ കുട്ടികളോട് പറയുന്നത്, അവ്യക്ത രൂപധാരി പിതാവായ എന്നെ പോലെ അവ്യക്ത രൂപധാരിയാകൂ, അവ്യക്ത സ്ഥിതിയിലെത്തുന്ന ഫരിസ്തയാകൂ. ഫരിസ്തയില്‍ നിന്നാണ് ദേവതയാകുക. മനസ്സിലായോ. ഈ എല്ലാ കമ്പയിന്‍ഡ് രൂപത്തിലും സ്ഥിതി ചെയ്യുന്നതിലൂടെ തന്നെ സമ്പന്നവും സമ്പൂര്‍ണ്ണവുമായി തീരും. ബാബയ്ക്ക് സമാനം സഹജമായി തന്നെ കര്‍മ്മത്തില്‍ സിദ്ധിയുടെ അനുഭവം ചെയ്യും.
ഡബിള്‍ വിദേശീ കുട്ടികള്‍ക്ക് ബാപ്ദാദയോട് ആത്മീയ സംഭാഷണം ചെയ്യുന്നതിന്‍റെ അഥവാ മിലനം ആഘോഷിക്കുന്നതിനുള്ള ഇച്ഛ തീവ്രമാണ്. ഞാന്‍ ഇന്ന് തന്നെ എത്തിച്ചേരും എന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്. എന്നാല്‍ ഈ സാകാര ലോകത്തില്‍ എല്ലാം കാണേണ്ടതായുണ്ട്. സൂര്യ ചന്ദ്രന്‍മാരുടെ ഉള്ളിലുള്ള ലോകമല്ലേ. അതിനും ഉപരിയായ ലോകത്തിലേക്ക് വന്ന് മുഴുവന്‍ സമയവും ഇരിക്കൂ. ബാപ്ദാദയ്ക്കും ഓരോ കുട്ടിയും അവരവരുടെ വിശേഷതകളാല്‍ പ്രിയപ്പെട്ടവരാണ്. ആരെങ്കിലും കരുതുകയാണ് ഇവരാണ് പ്രിയപ്പെട്ടത്, എന്നോട്ട് പ്രിയം കുറവാണ്. ഇങ്ങനെയുള്ള കാര്യമില്ല. മഹാരഥി അവരുടെ വിശേഷതയാല്‍ പ്രിയപ്പെട്ടതാണ്, ബാബയുടെ മുന്നില്‍ അവരവുടെ രൂപത്തില്‍ എല്ലാവരും മഹാരഥികളാണ്. മഹാന്‍ ആത്മാക്കളാണ് അതുകൊണ്ട് മഹാരഥികളാണ്. ബാക്കി കാര്യം നടത്തുന്നതിനായി ചിലരെ സ്നേഹത്തോടെ നിമിത്തമാക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ കര്‍ത്തവ്യത്തിന് നിമിത്തമായി ഓരോരുത്തര്‍ക്കും ലഭിച്ച സ്ഥാനമില്ലേ, അഥവാ എല്ലാവരും ദാദിയാകുകയാണെങ്കില്‍ കാര്യമെങ്ങനെ നടക്കും? നമിത്തമാകേണ്ടതായില്ലേ. അങ്ങനെ അവരവരുടെ രീതിയില്‍ എല്ലാവരും തന്നെ ദാദിമാണ്. എല്ലാവരെയും ദാദിയെന്നോ ദീദിയെന്നോ എന്നല്ലേ വിളിക്കുന്നത്. എന്നിട്ടും നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ നിമിത്തമാക്കിയില്ലേ. എല്ലാവരുമാക്കിയോ അതോ കേവലം ബാബ മാത്രമാണോ ആക്കിയത്. അതുകൊണ്ട് കേവലം നിമിത്ത കാര്യവ്യവഹാരാര്‍ത്ഥം അവരവരുടെ കര്‍ത്തവ്യമനുസരിച്ച് നിമിത്തമാകേണ്ടതായി തന്നെയുണ്ട്. അതിനര്‍ത്ഥം താങ്കള്‍ മഹാരഥി അല്ല എന്നല്ല. താങ്കളും മഹാരഥിയാണ്. മഹാവീരനാണ്. മായയെ ചലഞ്ച് ചെയ്യുന്നവര്‍ മഹാരഥിയല്ലെങ്കില്‍ പിന്നെ മറ്റാരാണ്!
ബാപ്ദാദക്ക് സപ്താഹ കോഴ്സ് നേടുന്ന കുട്ടിയും മഹാരഥിയാണ് എന്തുകൊണ്ടെന്നാല്‍ സപ്താഹ കോഴ്സും അപ്പോഴാണ് നേടുന്നത് എപ്പോഴാണോ ഈ ശ്രേഷ്ഠ ജീവിതം ഉണ്ടാക്കണമെന്ന് മനസ്സിലാക്കുന്നത്. വെല്ലുവിളിച്ചുവെങ്കില്‍ മഹാരഥിയാണ്, മഹാവീരനായി. ബാപ്ദാദ സദാ ഒരു സ്ലോഗന്‍ എല്ലാ കുട്ടികള്‍ക്കും കാര്യത്തിലേക്ക് കൊണ്ടു വരുന്നതിനായി ഓര്‍മ്മ നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ട്. ഒന്ന് തന്‍റെ സ്വസ്ഥിതിയിലിരിക്കണം, രണ്ട് കര്‍ത്തവ്യത്തിലേക്ക് വരണം. സ്ഥിതിയില്‍ എല്ലാവരും വലിയവരാണ് ആരും ചെറുതല്ല. കാര്യവ്യവഹാരത്തില്‍ നിമിത്തമാകേണ്ടതായി തന്നെയുണ്ട് അതുകൊണ്ട് കര്‍ത്തവ്യത്തില്‍ സദാ സഫലമാകുന്നതിനുള്ള സ്ലോഗനാണ് – ബഹുമാനിക്കുക, ബഹുമാനിതരാകുക. മറ്റുള്ളവര്‍ക്ക് ആദരവ് നല്‍കുന്നത് തന്നെയാണ് ആദരണീയരാക്കുന്നത്. നല്‍കുന്നതില്‍ നേടുന്നത് അടങ്ങിയിട്ടുണ്ട്. ആദരവ് നല്‍കിയാല്‍ ആദരവ് ലഭിക്കും. ആദരവ് നേടുന്നതിന്‍റെ സാധന തന്നെ നല്‍കലാണ്. താങ്കള്‍ ബഹുമാനം നല്‍കി താങ്കള്‍ക്ക് ബഹുമാനം ലഭിക്കാതിരിക്കുക, ഇങ്ങനെ സംഭവിക്കില്ല. എന്നാല്‍ ഹൃദയെ കൊണ്ട് നല്‍കൂ, ഉപചാരത്തിന് വേണ്ടിയല്ല. ആരാണോ ഹൃദയപൂര്‍വ്വം ബഹുമാനം നല്‍കുന്നത് അവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള ബഹുമാനം ലഭിക്കുന്നു. ഉപചാരത്തിനുള്ള ബഹുമാനമാണ് നല്‍കുന്നതെങ്കില്‍ ലഭിക്കുന്നതും ഉപചാര ബഹുമാനം തന്നെയായിരിക്കും. സദാ ഹൃദയത്തില്‍ നിന്ന് നല്‍കൂ ഹൃദയത്തില്‍ നിന്ന് നേടൂ. ഈ സ്ലോഗനിലൂടെ സദാ തന്നെ നിര്‍വിഘ്നം, നിര്‍സങ്കല്‍പം, നിശ്ചിന്തമായിരിക്കും. എന്‍റേത് എന്താകും ഈ ചിന്ത ഉണ്ടായിരിക്കില്ല. എന്‍റേത് നടന്നു കഴിഞ്ഞു, തയ്യാറായി കഴിഞ്ഞു, നിശ്ചിന്തമായിരിക്കും. ഇങ്ങനെയുള്ള ശ്രേഷ്ഠ ആത്മാവിന്‍റെ ശ്രേഷ്ഠ പ്രാലബ്ധം വര്‍ത്തമാന സമയവും ഭാവിയിലും നിശ്ചിതം തന്നെയാണ്. ഇതിനെ ആര്‍ക്കും മാറ്റാന്‍ സാധിക്കില്ല. ആര്‍ക്കും ആരുടെയും സ്ഥാനമെടുക്കാന്‍ സാധിക്കില്ല, നിശ്ചിതമാണ്. നിശ്ചിതമാണ് അതുകൊണ്ട് നിശ്ചിന്തമാണ്, ഇവരെയാണ് പറയുന്നത് ബാബയ്ക്ക് സമാനം ഫോളോ ഫാദര്‍ ചെയ്യുന്നവര്‍. മനസ്സിലായോ.
ഡബിള്‍ വിദേശീ കുട്ടികളില്‍ വിശേഷ സ്നേഹമുണ്ട്. ഉപചാരത്തിന്‍റേതല്ല. ഹൃദയത്തിന്‍റെ സ്നേഹം. ബാപ്ദാദ കേള്‍പ്പിച്ചിരുന്ന ഒരു പഴയ ഗീതമുണ്ട് – വലിയ–വലിയ മതിലുകള്‍…. ഇത് ഡബിള്‍ വിദേശികളുടെ ഗീതമാണ്. സമുദ്രം മറികടന്ന്, ധര്‍മ്മം, ദേശം, ഭാഷാ എല്ലാ വലിയ–വലിയ മതിലുകളും മറികടന്ന് ബാബയുടേതായിരിക്കുന്നു, അതുകൊണ്ട് ബാബയ്ക്ക് പ്രിയപ്പെവരാണ്. ഭാരതവാസികള്‍ ദേവതകളുടെ പൂജാരികള്‍ തന്നെയായിരുന്നു. അവര്‍ വലിയ മതിലുകള്‍ മറികടന്നിട്ടില്ല. എന്നാല്‍ താങ്കള്‍ ഡബിള്‍ വിദേശികള്‍ ഇത്രയും വലിയ–വലിയ മതിലുകള്‍ എത്ര സഹജമായി മറികടന്നു അതുകൊണ്ട് ബാപ്ദാദ ഹൃദയത്തില്‍ നിന്ന് കുട്ടികളുടെ ഈ വിശേഷതയുടെ ഗീതം പാടുകയാണ്. മനസ്സിലായോ. കേവലം സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല പാടിക്കൊണ്ടിരിക്കുന്നത്. ചില കുട്ടികള്‍ ബാപ്ദാദ എല്ലാവരെയും സന്തോഷിപ്പിക്കുന്നു എന്ന് തമാശ പോലെ പറയാറുണ്ട്. എന്നാല്‍ അര്‍ത്ഥത്തോടെയാണ് സന്തോഷിപ്പിക്കുന്നത്. നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കൂ വെറുതേ അങ്ങനെ പറയുന്നതാണോ അതോ പ്രാക്റ്റിക്കലാണോ! ഉയര്‍ന്ന–ഉയര്‍ന്ന മതിലുകള്‍ മറികടന്നല്ലേ വന്നത്! എത്ര പരിശ്രമത്തോടെയാണ് ടിക്കറ്റെടുക്കുന്നത്. ഇവിടെ നിന്ന് ചെല്ലുമ്പോള്‍ മുതല്‍ പണം ശേഖരിച്ച് വയ്ക്കുകയല്ലേ. ബാപ്ദാദ എപ്പോഴാണോ കുട്ടികളുടെ സ്നേഹം കാണുന്നത്, എത്തിച്ചേരുന്നതിനായി സ്നേഹത്തോടെ എങ്ങനെയാണ് സാധനകള്‍ സായത്വമാക്കുന്നത്, ഏതെല്ലാ രീതിയിലാണ് എത്തിച്ചേരുന്നത്. ബാപ്ദാദ സ്നേഹീ ആത്മാക്കളുടെ സ്നേഹത്തിന്‍റെ സാധന കണ്ട്, ലഹരി കണ്ട്, സന്തോഷിക്കുന്നു. ദൂരെയുള്ളവരോട് ചോദിക്കൂ എങ്ങനെയാണ് വരുന്നത്? പരിശ്രമിച്ച് എത്തിച്ചേരുന്നില്ലേ. ശരി.
സദാ കമ്പയിന്‍ഡ് സ്വരൂപത്തില്‍ കഴിയുന്ന, സദാ ബാബയ്ക്ക് സമാനം അവ്യക്ത ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന, സദാ സിദ്ധി സ്വരൂപ അനുഭവം ചെയ്യുന്ന, തന്‍റെ സമര്‍ത്ഥ സമാന സ്വരൂപത്തിലൂടെ സാക്ഷാത്ക്കാരം ചെയ്യിക്കുന്ന, ഇങ്ങനെയുള്ള സദാ നിശ്ചിന്ത, സദാ നിശ്ചിത വിജയീ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
സാന്‍ഫ്രാന്‍സിസ്ക്കോ ഗ്രൂപ്പിനോട്:- എല്ലാവരും സ്വയത്തെ മുഴുവന്‍ വിശ്വത്തിലെയും വിശേഷ ആത്മാക്കളാണ് – ഇങ്ങനെ അനുഭവം ചെയ്യുന്നുണ്ടോ? എന്തുകൊണ്ടെന്നാല്‍ മുഴുവന്‍ വിശ്വത്തിലെയും അനേക ആത്മാക്കളില്‍ നിന്നും ബാബയെ തിരിച്ചറിയുന്നതിനുള്ള ഭാഗ്യം താങ്കള്‍ വിശേഷ ആത്മാക്കള്‍ക്കാണ് ലഭിച്ചത്. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയെ തിരിച്ചറിയുക ഇത് എത്ര വലിയ ഭാഗ്യമാണ്! തിരിച്ചറിഞ്ഞു, സംബന്ധം യോജിപ്പിച്ചു പ്രാപ്തി ഉണ്ടായി. ഇപ്പോള്‍ സ്വയത്തെ ബാബയുടെ സര്‍വ്വ ഖജനാവുകളുടെയും അധികാരിയാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? എപ്പോള്‍ സദാ കുട്ടികളാണോ അപ്പോള്‍ കുട്ടി എന്ന് പറഞ്ഞാല്‍ തന്നെ അധികാരി എന്നാണ്. ഈ സ്മൃതിയോടെ വീണ്ടും വീണ്ടും റിവൈസ് ചെയ്യൂ. ഞാന്‍ ആരാണ്! ആരുടെ കുട്ടിയാണ്! അമൃതവേളയില്‍ ശക്തിശാലീ സ്മൃതി സ്വരൂപത്തിന്‍റെ അനുഭവം ചെയ്യുന്നവര്‍ തന്നെയാണ് ശക്തിശാലിയായിരിക്കുന്നത്. അമൃതവേള ശക്തിശാലിയല്ലെങ്കില്‍ മുഴുവന്‍ ദിവസത്തിലും ധാരാളം വിഘ്നങ്ങള്‍ വരും അതുകൊണ്ട് അമൃതവേള വളരെ ശക്തിശാലിയായിരിക്കണം. അമൃതവേളയില്‍ സ്വയം ബാബ കുട്ടികള്‍ക്ക് വരദാനം ന്ലകുന്നതിനായി വരുന്നു. ആ സമയം ആരാണോ വരദാനമെടുക്കുന്നത് അവരുടെ സഹയോഗീ സ്ഥിതിയില്‍ മുഴുവന്‍ ദിവസവും കൂടെയുണ്ടായിരിക്കും. അതുകൊണ്ട് പഠിത്തവും അമൃതവേളയിലെ മിലനവും ഇത് രണ്ടും തന്നെ ശക്തിശാലിയായിരിക്കണം. എങ്കില്‍ സദാ തന്നെ സുരക്ഷിതമായിരിക്കും.
ജര്‍മനി ഗ്രൂപ്പിനോട്:- സദാ സ്വയത്തെ വിശ്വമംഗളകാരിയായ ബാബയുടെ കുട്ടികള്‍ വിശ്വമംഗളകാരികളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? അര്‍ത്ഥം സര്‍വ്വ ഖജനാവുകളാലും സമ്പന്നം. തന്‍റെ പക്കല്‍ എപ്പോഴാണോ ഖജനാവുകള്‍ സമ്പന്നമാകുന്നത് അപ്പോള്‍ മറ്റുള്ളവര്‍ക്കും നല്‍കില്ലേ! അതുകൊണ്ട് സര്‍വ്വ ഖജനാവുകളാലും നിറഞ്ഞ ബാലകനും അധികാരിയുമായ ആത്മാക്കളാണ്! ഇങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ടോ? ബാബയെന്ന് പറഞ്ഞു അര്‍ത്ഥം ബാലകനും അധികാരിയുമായി. ഈ സ്മൃതി സ്വതവേ തന്നെ വിശ്വമംഗളകാരിയാക്കി മാറ്റുന്നു. ഒപ്പം ഈ സ്മൃതി സദാ സന്തോഷത്തില്‍ പറത്തുന്നു. ഇതാണ് ബ്രാഹ്മണ ജീവിതം. സമ്പന്നമായി കഴിയുക, സന്തോഷത്തില്‍ പറക്കുക, സദാ ബാബയുടെ ഖജനാവുകളുടെ അധികാരിയുടെ ലഹരിയില്‍ കഴിയുക. ഇങ്ങനെയുള്ള ശ്രേഷ്ഠ ബ്രാഹ്മണ ആത്മാക്കളാണ്. ശരി.
വരദാനം:- തന്‍റെ ഓരോ കര്‍മ്മത്തിലൂടെയും വാക്കിലൂടെയും നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ആത്മാവിന് ശിക്ഷണം നല്‍കുന്ന മാസ്റ്റര്‍ അദ്ധ്യാപകനായി ഭവിക്കൂ
ഏതുപോലെയാണോ ഇന്നത്തെകാലത്ത് സഞ്ചരിക്കുന്ന ലൈബ്രറിയുള്ളത്, അതുപോലെ താങ്കളും സഞ്ചരിക്കുന്ന മാസ്റ്റര്‍ അദ്ധ്യാപകനാണ്. സദാ തന്‍റെ മുന്നില്‍ വിദ്യാര്‍ത്ഥികളെ കാണൂ, തനിച്ചല്ല, സദാ വിദ്യാര്‍ത്ഥികളുടെ മുന്നിലാണ്. സദാ പഠിച്ചുകൊണ്ടിരിക്കുകയുമാണ് പഠിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. യോഗ്യനായ അദ്ധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അശ്രദ്ധനാകില്ല, ശ്രദ്ധ ഉണ്ടായിരിക്കും. താങ്കള്‍ ഉറങ്ങുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും, കഴിക്കുമ്പോഴും, ഓരോ സമയത്തും മനസ്സിലാക്കൂ ഞാന്‍ വലിയ കോളേജിലാണ് ഇരിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്.
സ്ലോഗന്‍:- ആത്മ നിശ്ചയത്തോടെ തന്‍റെ സംസ്ക്കാരങ്ങളെ സമ്പൂര്‍ണ്ണ പാവനമാക്കുന്നത് തന്നെയാണ് ശ്രേഷ്ഠ യോഗം.