ഇന്ന് മുരളീധരനായ ബാബ തന്‍റെ മുരളിയെ സ്നേഹിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. ബാബ നോക്കുകയായിരുന്നു എത്രമാത്രം കുട്ടികള്‍ക്ക് മുരളീധരനായ ബാബയോടും മുരളിയോടും സ്നേഹമുണ്ടെന്ന്. മുരളിക്കു പിന്നാലെ എത്ര ലഹരി പിടിച്ചിരിക്കുകാണ്. തന്‍റെ ദേഹത്തിന്‍റെ ബോധമെല്ലാം മറന്ന് ആത്മാവായി മാറി വിദേഹിയായ ബാബയില്‍ നിന്നും കേള്‍ക്കുന്നു. അല്പം പോലും ദേഹധാരികളുടെ സ്മൃതിയുടെ ബോധമില്ല. ഈ വിധി പ്രകാരം ലഹരി പിടിച്ച് സന്തോഷത്താല്‍ നൃത്തം ചെയ്യുന്നു. സ്വയം ഭാഗ്യവിധാതാവായ ബാബയുടെ സമ്മുഖത്തില്‍ കോടാനുകോടി ഭാഗ്യശാലി എന്നു മനസ്സിലാക്കി ആത്മീയ ലഹരിയില്‍ കഴിയുന്നു. ഈ ആത്മീയ ലഹരി, മുരളീധരന്‍റെ മുരളിയോടുള്ള ലഹരി കയറുന്നതിനനുസരിച്ച് സ്വയം ഈ ഭൂമിക്കും ദേഹത്തിനും ഉപരിയായി പറക്കുന്ന അനുഭവം ചെയ്യുന്നു. മുരളിയുടെ താളത്തിനൊത്ത് അതായത് മുരളിയുടെ സംഗീതത്തോടൊപ്പം താളത്തോടൊപ്പം മുരളീധരനായ ബാബയോടൊപ്പം അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. ചിലപ്പോള്‍ മൂലവതനത്തിലേക്കു പോകുന്നു, ചിലപ്പോള്‍ സൂക്ഷ്മവതനത്തിലേക്ക്, മറ്റു ചിലപ്പോള്‍ തന്‍റെ രാജ്യത്തിലേക്ക് പോകുന്നു. ചിലപ്പോള്‍ ലൈറ്റ് ഹൗസ് മൈറ്റ് ഹൗസായി മാറി ഈ ദുഖത്തിന്‍റെയും അശാന്തിയുടെയും ലോകത്തില്‍ ആത്മാക്കള്‍ക്ക് സുഖ ശാന്തിയുടെ കിരണങ്ങള്‍ നല്‍കുന്നു. ദിവസവും മൂന്നു ലോകങ്ങളില്‍ കറങ്ങി വരുന്നു. ആരുടെ കൂടെ? മുരളീധരനായ ബാബയുടെ കൂടെ. മുരളി കേട്ട് കേട്ട് അതീന്ദ്രീയ സുഖത്തിന്‍റെ ഊഞ്ഞാലിലാടുന്നു. മുരളീധരന്‍റെ മുരളിയുടെ സംഗീതത്തിലൂടെ അവിനാശിയായ അനുഗ്രഹമാകുന്ന മരുന്ന് ലഭിക്കുന്നു, അത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നു. ലഹരിയില്‍ ഉന്മത്തരായി ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരായി തീരുന്നു. സ്വരാജ്യ അധികാരിയായി തീരുന്നു. അപ്രകാരം വിധിപൂര്‍വ്വം മുരളിയെ സ്നേഹിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. ഒരേ ഒരു മുരളിയിലൂടെയാണ് ചിലര്‍ രാജാവും മറ്റുചിലര്‍ പ്രജകളുമായി തീരുന്നത് കാരണം വിധിയിലൂടെയാണ് സിദ്ധി പ്രാപ്തമാകുന്നത്, ആര് എത്രമാത്രം വിധിപൂര്‍വ്വം കേള്‍ക്കുന്നുവോ അത്രയും സിദ്ധി സ്വരൂപമായി തീരുന്നു.
ഒരു കൂട്ടര്‍ വിധിപൂര്‍വ്വം കേള്‍ക്കുന്നവരാണ് അതായത് അതില്‍ ലയിച്ചു പോകുന്നവരാണ്. രണ്ടാമത്തെ കൂട്ടര്‍ വിധിപൂര്‍വ്വം കേള്‍ക്കും, കുറച്ചു ലയിക്കും, കുറച്ചു വര്‍ണ്ണിക്കും. മൂന്നാമത്തെ കൂട്ടരുടെ കാര്യം പറയുക തന്നെ വേണ്ട. യഥാര്‍ത്ഥ രീതിയില്‍ വിധിപൂര്‍വ്വം കേള്‍ക്കുന്നവര്‍ സ്വരൂപമായി തീരും. അവരുടെ ഓരോ കര്‍മ്മവും മുരളിയുടെ സ്വരൂപമാണ്. സ്വയം സ്വയത്തോടു ചോദിക്കൂ – ഞാന്‍ ഏതു നമ്പറിലാണ്? ആദ്യത്തെ നമ്പറിലാണോ രണ്ടാമതാണോ? മുരളീധരനായ ബാബയോടു ബഹുമാനമുണ്ടെങ്കില്‍ മുരളിയിലെ ഓരോ ഓരോ വാക്കിനോടും ബഹുമാനമുണ്ടായിരിക്കും. ഓരോ ഓരോ മഹാവാക്യങ്ങള്‍ 2500 വര്‍ഷത്തേക്കുള്ള സമ്പാദ്യത്തിന്‍റെ ആധാരമാണ്. കോടികള്‍ സമ്പാദിക്കുന്നതിന്‍റെ ആധാരമാണ്. ആ കണക്കനുസരിച്ച് ഒരു വരദാനം വിട്ടു പോയിട്ടുണ്ടെങ്കില്‍ കോടികളുടെ സമ്പാദ്യമാണ് നഷ്ടമായിരിക്കുന്നത്. ഒരു വരദാനമെന്നു പറയുന്നത് ഖജനാവുകളുടെ ഖനിയുണ്ടാക്കി തീര്‍ക്കുന്നതാണ്. ഇപ്രകാരം മുരളിയിലെ ഓരോ വാക്കുകളും വിധിപൂര്‍വ്വം കേള്‍ക്കുകയും, അതില്‍ നിന്നും പ്രാപ്തമാകുന്ന സിദ്ധിയുടെ കണക്കിന്‍റെ ഗതിയെ മനസ്സിലാക്കുകയും ചെയ്യുന്നവര്‍ ശ്രേഷ്ഠ ഗതിയെ പ്രാപ്തമാക്കുന്നു. ഏതു പോലെ കര്‍മ്മങ്ങളുടെ ഗതി ഗഹനമാണോ അതുപോലെ മുരളി വിധിപൂര്‍വ്വം കേട്ട് അതില്‍ ലയിക്കുന്നതിന്‍റെ ഗതിയും അതി ശ്രേഷ്ഠമാണ്. മുരളി ബ്രാഹ്മണ ജീവിതത്തിന്‍റെ ശ്വാസമാണ്. ശ്വാസമില്ലെങ്കില്‍ ജീവനില്ല – അങ്ങനെയുള്ള അനുഭവി ആത്മാക്കളല്ലേ. സ്വയം തന്നെ താന്‍ പരിശോധിക്കൂ – ഇന്ന് ഞാന്‍ മഹത്വപൂര്‍വ്വം വിധിപൂര്‍വ്വം മുരളി കേട്ടോ? അമൃതവേളിലെ ഈ വിധി മുഴുവന്‍ ദിവസം ഓരോ കര്‍മ്മത്തിലും സ്വാഭാവികമായും സിദ്ധി സ്വരൂപരാക്കി മാറ്റും.
പുതിയ പുതിയ കുട്ടികള്‍ വന്നിട്ടുണ്ടല്ലോ. അതുകൊണ്ട് ലാസ്റ്റില്‍ നിന്നും ഫാസ്റ്റായി പോകുവാനുള്ള വഴി കേള്‍പ്പിക്കുകയാണ്. ഇതിലൂടെ ഫാസ്റ്റായി പോകുവാന്‍ സാധിക്കും. സമയത്തിന്‍റെ കുറവ് ഈ വിധിയിലൂടെ കുതിച്ചുചാടി മറികടക്കുവാന്‍ സാധിക്കും. ഒരു കുട്ടിയുടെയും പരാതി അവശേഷിക്കാത്ത വിധം കാര്യങ്ങള്‍ ബാബ കേള്‍പ്പിക്കുന്നുണ്ട്. എന്തുകൊണ്ട് പുറകിലായി പോയി അല്ലെങ്കില്‍ എന്തുകൊണ്ട് വൈകി വിളിച്ചു……….. പക്ഷെ മുന്നേറി പോകാമല്ലോ. മുന്നോട്ടു പോകൂ, ശ്രേഷ്ഠ വിധിയിലൂടെ ശ്രേഷ്ഠ നമ്പര്‍ എടുക്കൂ. പരാതികളൊന്നും അവശേഷിക്കില്ല. വ്യക്തമായ വഴി പറഞ്ഞു തരികയാണ്. ഉണ്ടായ, ഉണ്ടാക്കപ്പെട്ട പ്രകാരം വന്നിരിക്കുകാണ്. വെണ്ണ കടഞ്ഞെടുത്ത സമയത്താണ് വന്നിരിക്കുന്നത്. ഒരു പരിശ്രമത്തില്‍ നിന്നും ആദ്യമേ മുക്തരായി. ഇനി കേവലം കഴിക്കൂ അതിനെ ദഹിപ്പിക്കൂ. എത്ര എളുപ്പമാണ്. ശരി.
ഇപ്രകാരം സര്‍വ്വ വിധി സമ്പന്നരായ, സര്‍വ്വ സിദ്ധികള്‍ പ്രാപ്തമാക്കുന്നവരായ, മുരളീധരന്‍റെ മുരളിയില്‍ ദേഹത്തിന്‍റെ ബോധം മറക്കുന്ന, സന്തോഷത്തിന്‍റെ ഊഞ്ഞാലിലാടുന്ന, ആത്മീയ ലഹരിയില്‍ ഉന്മത്തരായിരിക്കുന്ന, മരളീധരനെയും മുരളിയെയും ബഹുമാനിക്കുന്ന മാസ്റ്റര്‍ മുരളീധരന്മാര്‍ക്ക്, മുരളിയുടെ അഥവാ മുരളീധരന്‍റെ സ്വരൂപമായി തീരുന്ന കുട്ടികള്‍ക്ക്, സാകാരിയും ആകാരിയുമായിട്ടുള്ള കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സമ്പന്നമായ സ്നേഹ സ്മരണകളും നമസ്ക്കാരവും.
പാര്‍ട്ടികളുമായി ബാപ്ദാദയുടെ കൂടിക്കാഴ്ച
1) സദാ ഒരു ബാബയുടെ ഓര്‍മ്മയില്‍ കഴിയുന്ന, ഏകരസ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന ശ്രേഷ്ഠ ആത്മാക്കള്‍ അല്ലേ! സദാ ഏകരസ ആത്മാവാണോ അതോ ഇടയ്ക്ക് വേറേ ഏതെങ്കിലും രസം ആകര്‍ഷിച്ചു കൊണ്ടു പോകുന്നുണ്ടോ? അന്യ രസങ്ങള്‍ ആകര്‍ഷിക്കുന്നില്ലല്ലോ അല്ലേ? നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരാളല്ലേയുള്ളു. ആ ഒരാളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഒരാളേയുള്ളു എങ്കില്‍ പിന്നെ മറ്റൊന്നുമില്ല, വേറേ എവിടെ പോകുവാനാണ്. അമ്മാവന്‍, ചിറ്റപ്പന്‍, വല്ല്യച്ഛന്‍ ആരും തന്നെയില്ല. നിങ്ങളെല്ലാവരും എന്ത് വാക്കാണ് നല്‍കിയത്? ഇങ്ങനെയാണ് വാക്ക് തന്നത് – ഇനി എല്ലാം ബാബ മാത്രമാണ്. കുമാരിമാര്‍ ഉറച്ച പ്രതിജ്ഞയല്ലേ എടുത്തിരിക്കുന്നത്? ഉറച്ച പ്രതിജ്ഞ എടുത്തപ്പോള്‍ തന്നെ വരണമാല്യം കഴുത്തില്‍ വീണു. വാക്കു കൊടുത്തു വരനെ ലഭിച്ചു. വരനെയും ലഭിച്ചു വീടും ലഭിച്ചു. എന്താ വരനും വീടും കിട്ടിയോ. കുമാരിമാരെ പ്രതി അച്ഛനമ്മമാര്‍ക്ക് എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടി വരുന്നത് – നല്ല വരനെ ലഭിക്കണം, നല്ല വീടു ലഭിക്കണം. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വരനെ നോക്കൂ – ലോകം മുഴുവന്‍ ആ ആളിന്‍റെ മഹിമ പാടുകയാണ്. വീടു ലഭിച്ചിരിക്കുന്നത് നോക്കൂ – ഈ വീട്ടില്‍ അപ്രാപ്തമായിട്ടൊരു വസ്തുവില്ല. അപ്പോള്‍ ഉറച്ച വരണമാല്യം അണിഞ്ഞോ? അങ്ങനെയുള്ള കുമാരിമാരെ പറയാം വിവേകശാലികള്‍. കുമാരിമാര്‍ വിവേകശാലികള്‍ തന്നെയാണ്. ബാപ്ദാദ കുമാരിമാരെ കണ്ട് സന്തോഷിക്കുകയാണ് കാരണം രക്ഷപ്പെട്ടല്ലോ. ഒരാള്‍ വീഴാതെ രക്ഷപ്പെടുമ്പോള്‍ സന്തോഷം തോന്നും അല്ലേ. മാതാക്കള്‍ വീണു കിടക്കുകയായിരുന്നു, അപ്പോള്‍ പറയാം വീണു കിടന്നവരെ രക്ഷിച്ചു എന്ന്. പക്ഷെ കുമാരിമാരെക്കുറിച്ചു പറയുമ്പോള്‍ വീഴാതെ രക്ഷപ്പെട്ടു എന്നാണ് പറയുക. അപ്പോള്‍ നിങ്ങള്‍ എത്ര ഭാഗ്യശാലികളാണ്. മാതാക്കള്‍ക്ക് അവരുടേതായ ഭാഗ്യമുണ്ട് – എന്തായാലും ഗോപാലന്‍റെ ഗോക്കള്‍ ആണ്.
2)സദാ മായാജീത്താണോ? മായയെ ജയിക്കുന്നവര്‍ക്ക് വിശ്വമംഗളകാരിയാണെന്നുള്ള ലഹരി ഉണ്ടായിരിക്കും. അങ്ങനെയുള്ള ലഹരിയിലാണോ കഴിയുന്നത്? പരിധിയില്ലാത്ത സേവനം എന്നാലര്‍ത്ഥം വിശ്വ സേവനമെന്നാണ്. നമ്മള്‍ പരിധിയില്ലാത്ത അധികാരിയുടെ കുട്ടികളാണ്, ഈ സ്മൃതി സദാ ഉണ്ടായിരിക്കണം. ആരായി തീര്‍ന്നു, എന്ത് ലഭിച്ചു – ഇത് സ്മൃതിയില്‍ ഉണ്ടായിരിക്കണം. ഈ സന്തോഷത്തില്‍ സദാ മുന്നേറികൊണ്ടിരിക്കൂ. മുന്നേറുന്നവരെ കണ്ട് ബാപ്ദാദ സന്തോഷിക്കുകയാണ്.
സദാ ബാബയുടെ ഓര്‍മ്മയാകുന്ന ലഹരിയില്‍ ഉന്മത്തരായിരിക്കൂ. ഈശ്വരീയ ലഹരി എന്താക്കി തീര്‍ക്കും? നിലത്തു കിടന്നവരെ ആകാശത്തേക്കുയര്‍ത്തും. സദാ മുകളിലാണോ അതോ താഴെ നിലത്താണോ. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെ കുട്ടിയായി മാറി, അപ്പോള്‍ എങ്ങനെ താഴേക്ക് വരും. നിലം താഴെയാണ്. ആകാശം ഉയരത്തിലാണ്, പിന്നെ താഴേക്ക് എങ്ങനെ വരും. ഒരിക്കലും ബുദ്ധിയാകുന്ന കാല് നിലത്തു കുത്തരുത്, ഉയര്‍ന്നിരിക്കണം. ഇതിനെയാണ് പറയുന്നത് ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെ ഉയര്‍ന്ന കുട്ടികളെന്ന്. ഈ ലഹരി ഉണ്ടായിരിക്കണം. സദാ അചഞ്ചലരായി ഉറച്ചവരായി സര്‍വ്വ ഖജനാവുകളാല്‍ സമ്പന്നരാകൂ. അല്പമെങ്കിലും മായയാല്‍ ആടി ഉലഞ്ഞാല്‍ സര്‍വ്വ ഖജനാവുകളുടെ അനുഭവം ഉണ്ടാകില്ല. ബാബയിലൂടെ എത്ര ഖജനാവുകള്‍ ലഭിച്ചു, ആ ഖജനാവുകളെ സദാ നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമാണ്, സദാ അചഞ്ചലരായി ഉറച്ചവരായിരിക്കൂ. അചഞ്ചലരായിരിക്കുമ്പോള്‍ സദാ സന്തോഷത്തിന്‍റെ അനുഭൂതി ഉണ്ടാകും. വിനാശി ധനമുണ്ടെങ്കില്‍ സന്തോഷമുണ്ടാകും അല്ലേ. വിനാശി നേതാവിന്‍റെ കസേര ലഭിക്കുന്നു, പേരും പ്രശസ്തിയും ലഭിച്ചാല്‍പോലും തീര്‍ച്ചയായും സന്തോഷമുണ്ടാകും അല്ലേ. എന്നാലിത് അവിനാശിയായ സന്തോഷമാണ് – അത് അചഞ്ചലരായി ഉറച്ചു നില്‍ക്കുന്നവര്‍ക്കാണ് ലഭിക്കുക.
എല്ലാ ബ്രാഹ്മണര്‍ക്കും സ്വരാജ്യം പ്രാപ്തമായോ. മുന്‍പ് അടിമകളായിരുന്നു, പറയുമായിരുന്നു ഞാന്‍ അടിമയാണ്, ഞാന്‍ അടിമയാണ്…….. ഇപ്പോള്‍ സ്വരാജ്യ അധികാരിയായി മാറി. അടിമയില്‍ നിന്നും രാജാവായി മാറി. എത്ര അന്തരം വന്നു. രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ബാബയെ ഓര്‍മ്മിക്കുക അടിമയില്‍ നിന്നും രാജാവാകുക. ഇങ്ങനെയൊരു രാജ്യം കല്പത്തില്‍ മറ്റൊരിക്കലും പ്രാപ്തമല്ല. ഈ സ്വരാജ്യത്തിലൂടെയാണ് വിശ്വരാജ്യം പ്രാപ്തമാകുന്നത്. ഞാന്‍ സ്വരാജ്യ അധികാരിയാണ് എന്ന ലഹരിയില്‍ സദാ കഴിയൂ, അപ്പോള്‍ കര്‍മ്മേന്ദ്രിങ്ങള്‍ സ്വാഭാവികമായും ശ്രേഷ്ഠ വഴിയിലൂടെ സഞ്ചരിക്കും. നേടാനുള്ളത് നേടി കഴിഞ്ഞു എന്ന സന്തോഷത്തിലിരിക്കൂ …….. ആരില്‍ നിന്നും ആരായി മാറി. എവിടെ വീണു കിടക്കുകയായിരുന്നു, എവിടെ എത്തി ചേര്‍ന്നു.
അവ്യക്ത ബാപ്ദാദയുടെ മഹാവാക്യങ്ങളില്‍ നിന്നും
തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍
ചോദ്യം:- പുരുഷാര്‍ത്ഥത്തിന്‍റെ അന്തിമ ലക്ഷ്യം എന്താണ്? അതിന് കൊടുക്കേണ്ട വിശേഷ ശ്രദ്ധ എന്താണ്?
ഉത്തരം:-അവ്യക്ത ഫരിസ്തയായിരിക്കുക – ഇതാണ് പുരുഷാര്‍ത്ഥത്തിന്‍റെ അന്തിമ ലക്ഷ്യം. ഈ ലക്ഷ്യം മുന്നില്‍ വരുമ്പോള്‍ താന്‍ സ്വയം ഒരു പ്രകാശ വലയത്തിനകത്ത് പ്രകാശ ശരീരത്തിലാണെന്ന് അനുഭവപ്പെടും. ഏതുപോലെ വ്യക്തമായ അഞ്ചു തത്വങ്ങളുടെ ഒരു വലയമുണ്ടോ, അതുപോലെ അവ്യക്ത പ്രകാശത്തിന്‍റെ ഒരു വലയമുണ്ട്. പ്രകാശത്തിന്‍റെ രൂപമുണ്ട്, അതു കൂടാതെ ചുറ്റുപാടും നാലുഭാഗത്തും പ്രകാശം തന്നെ പ്രകാശമായിരിക്കും. ഞാന്‍ ആത്മാവ് ജ്യോതി രൂപമാണ് – ഇതാണ് ലക്ഷ്യം പക്ഷെ ഞാന്‍ ആകാരത്തിലിരുന്നും വലയത്തിനകത്താണ്.
ചോദ്യം:- ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഏതു സ്മൃതിയെ വര്‍ദ്ധിപ്പിച്ചാലാണ് നിരാകാരി സ്റ്റേജ് സഹജമാകുന്നത്?
ഉത്തരം:-ഏതു കാര്യം ചെയ്യുമ്പോഴും സ്മൃതി ഉണ്ടായിരിക്കണം ഞാന്‍ ഫരിസ്ത നിമിത്തമായി ഈ കാര്യാര്‍ത്ഥം ഭൂമിയില്‍ കാലു കുത്തിയിരിക്കുകയാണ്, പക്ഷെ ഞാന്‍ അവ്യക്ത ദേശവാസിയാണ്. ഞാന്‍ ഈ കാര്യാര്‍ത്ഥം ഭൂമിയിലേക്ക് വതനത്തില്‍ നിന്നും വന്നിരിക്കുകയാണ്, കാര്യം കഴിഞ്ഞാല്‍ തിരിച്ച് വതനത്തിലേക്ക് പോകും. ഈ സ്മൃതിയിലൂടെ സഹജമായി നിരാകാരി സ്റ്റേജ് ഉണ്ടായി തീരും.
ചോദ്യം:- സാകാര സ്വരൂപത്തിന്‍റെ ലഹരിയുടെ പോയന്‍റുകള്‍ക്കൊപ്പം ഏതു അനുഭവത്തില്‍ കഴിയുകയാണെങ്കില്‍ സാക്ഷാത്ക്കാര മൂര്‍ത്തിയായി തീരും?
ഉത്തരം:-ഞാന്‍ ശ്രേഷ്ഠ ആത്മാവാണ്, ബ്രാഹ്മണ ആത്മാവാണ്, ഞാന്‍ ശക്തിയാണ് എന്ന സ്മൃതിയില്‍ ലഹരിയും സന്തോഷവും അനുഭവപ്പെടുന്നു. എന്നാല്‍ എപ്പോളാണോ അവ്യക്ത സ്വരൂപത്തില്‍ പ്രകാശ വലയത്തില്‍ സ്വയത്തെ അനുഭവം ചെയ്യുന്നത് അപ്പോഴേ സാക്ഷാത്ക്കാര മൂര്‍ത്തിയാവുകയുള്ളു, എന്തുകൊണ്ടെന്നാല്‍ ലൈറ്റിന്‍റെ അഭാവത്തില്‍ സാക്ഷാത്കാരം ഉണ്ടാവുകയില്ല. അതിനാല്‍ താങ്കളുടെ ലൈറ്റ് രൂപത്തിന്‍റെ പ്രഭാവത്തിലൂടെത്തന്നെയാണ് അവര്‍ക്ക് ദേവീസ്വരൂപത്തിന്‍റെ സാക്ഷാത്കാരമുണ്ടാവുക.
ചോദ്യം:- വര്‍ത്തമാന സമയത്തിനനുസരിച്ച് നിങ്ങളുടെ സ്വരൂപം ഏതായിരിക്കണം? ഇപ്പോള്‍ ഏതു പാര്‍ട്ടാണ് സമാപ്തമായിരിക്കുന്നത്?
ഉത്തരം:-വര്‍ത്തമാന സമത്തിനനുസരിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പോള്‍ ജ്വാലാമുഖി സ്വരൂപം ഉണ്ടായിരിക്കണം. സാധാരണ സ്വരൂപവും സാധാരണ വാക്കും ദൃഷ്ടിയും വരരുത്. അനുഭവപ്പെടണം – ഈ ദേവി എനിക്കു വേണ്ടി എന്ത് ആകാശവാണിയാണ് നല്‍കുന്നതെന്ന്. നിങ്ങളുടെ ഗോപിക രൂപത്തിന്‍റെ പാര്‍ട്ട് സമാപ്തമായിരിക്കുന്നു. നിങ്ങള്‍ ശക്തി രൂപമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും അനുഭവപ്പെടും – ഇവര്‍ ഏതോ അവതാരമാണെന്ന്. ഇവര്‍ ഒരു സാധാരണ ശരീരധാരിയല്ല, അവതാരമാണെന്ന് പ്രകടമാകും. മഹാവാക്യങ്ങള്‍ ഉച്ചരിച്ചു, മറഞ്ഞു. ഇതായിരിക്കണം ഇപ്പോഴത്തെ സ്റ്റേജ് അഥവാ പുരുഷാര്‍ത്ഥത്തിന്‍റെ ലക്ഷ്യം.
ചോദ്യം:- നിമിത്തമായിട്ടുള്ള മുഖ്യ സര്‍വ്വീസബിളായിട്ടുള്ള രാജ്യഭാഗ്യമാകുന്ന സിംഹാസനം നേടുന്ന അനന്യ രത്നങ്ങള്‍ ചെയ്യേണ്ട സേവനം എന്താണ്?
ഉത്തരം:-അവര്‍ ലൈറ്റ് ഹൗസെന്ന പോലെ കറങ്ങി നാലു ഭാഗത്തേക്കും പ്രകാശം കൊടുത്തു കൊണ്ടിരിക്കും. ഒരാള്‍ അനേകര്‍ക്ക് പ്രകാശം നല്‍കും. സ്ഥൂലമായ കാര്യവ്യവഹാരങ്ങള്‍ക്ക് ഉപരിയായി പൊയ്ക്കൊണ്ടിരിക്കും. സൂചന കൊണ്ട് കേള്‍ക്കും, നിര്‍ദ്ദേശം കിട്ടി പിന്നെ വീണ്ടും അവ്യക്ത വതനത്തില്‍. ഇപ്പോള്‍ ഉത്തരവാദിത്വങ്ങളും സേവനത്തിന്‍റെ വിസ്താരവും നാലു ഭാഗത്തും വര്‍ദ്ധിക്കും. ഭിന്ന ഭിന്ന പ്രകാരത്തില്‍ എന്തെല്ലാം സേവനങ്ങള്‍ നടക്കുന്നുണ്ടോ അതും വര്‍ദ്ധിക്കും.
ചോദ്യം:- ആരാണ് ചക്രവര്‍ത്തി മഹാരാജാവാകുന്നത്, അവരുടെ ലക്ഷണങ്ങള്‍ കേള്‍പ്പിക്കൂ?
ഉത്തരം:-ആരാണോ ഇപ്പോള്‍ ചക്രധാരികള്‍ അവര്‍ ചക്രവര്‍ത്തി മഹാരാജാവായി തീരും. ആരില്‍ പ്രകാശത്തിന്‍റെ ചക്രവുമുണ്ടോ, സേവനത്തില്‍ പ്രകാശം പരത്തുന്ന ചക്രവുമുണ്ടോ അപ്പോഴേ പറയൂ – ചക്രധാരി. അങ്ങനെയുള്ള ചക്രധാരികള്‍ ചക്രവര്‍ത്തിയായി തീരും. നിങ്ങളുടെ പ്രകാശ രൂപവും പ്രകാശ കിരീടവും അത്രയും സാധാരണമാകണം അത് നടക്കുമ്പോഴും കറങ്ങുമ്പോഴും എല്ലാവര്‍ക്കും കാണപ്പെടണം – ഇവര്‍ പ്രകാശ കിരീടധാരികളാണെന്ന്.
ചോദ്യം:- ഏതു അഭ്യാസത്തിലൂടെ ശരീരത്തിന്‍റെ കര്‍മ്മക്കണക്കുകള്‍ ഭാരരഹിതമാകും, ശരീരത്തിനു ഉറക്കമെന്ന ടോണിക്ക് ലഭിക്കും?
ഉത്തരം:-അവ്യക്ത പ്രകാശ രൂപത്തില്‍ സ്ഥിതി ചെയ്യുവാന്‍ അഭ്യസിക്കൂ, ശരീരത്തിനുപരിയായി പോകുവാനുള്ള അഭ്യാസമുണ്ടെങ്കില്‍ 2-4 മിനിറ്റിന്‍റെ അശരീരി സ്ഥിതിയിലൂടെ ശരീരത്തിനു ഉറക്കമെന്ന ടോണിക്ക് ലഭിക്കും. ശരീരം പഴയതു തന്നെയായിരിക്കും, പക്ഷെ പ്രകാശ സ്വരൂപത്തിന്‍റെ സ്മൃതി ശക്തിശാലി ആകുന്നതിലൂടെ കര്‍മ്മക്കണക്കുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ ഭാരരഹിതരായി തീരും, അതിനുവേണ്ടി വിശേഷമായി അമൃതവേളയില്‍ അഭ്യസിക്കൂ – ഞാന്‍ അശരീരിയും പരംധാമ നിവാസിയുമാണ്, അവ്യക്ത രൂപത്തില്‍ അവതരിച്ചിരിക്കുകയാണ്.
ചോദ്യം:- മായാജീത്ത് ആകുന്നതിനുള്ള എളുപ്പ വഴി എന്താണ്?
ഉത്തരം:-മായാജീത്താകണമെങ്കില്‍ തന്‍റെ ദുര്‍വ്വികാരങ്ങളോട് ക്രോധിക്കൂ. ക്രോധിക്കേണ്ടത് പരസ്പരമല്ല, ദുര്‍വ്വികാരങ്ങളോടാണ് ക്രോധിക്കേണ്ടത്, തന്‍റെ ദുര്‍ബ്ബലതകളോട് ക്രോധിക്കുമെങ്കില്‍ സഹജമായി മായാജീത്തായി തീരും.
ചോദ്യം:- ഗ്രാമീണരെ കാണുമ്പോള്‍ ബാപ്ദാദക്ക് വിശേഷ സന്തോഷമാണ് എന്തുകൊണ്ട്?
ഉത്തരം:-എന്തുകൊണ്ടെന്നാല്‍ ഗ്രാമത്തിലുള്ളവര്‍ വളരെ നിഷ്ക്കളങ്കരാണ്. ബാബയെയും നിഷ്ക്കളങ്കരുടെ നാഥന്‍ എന്നാണ് വിളിക്കുക. ഏതുപോലെയാണോ നിഷ്ക്കളങ്കരുടെ നാഥനായ ബാബ അതുപോലെയാണ് നാട്ടും പുറത്തുകാര്‍, അതിനാല്‍ സദാ ഈ സന്തോഷമുണ്ടായിരിക്കണം – ഞാന്‍ നിഷ്ക്കളങ്കരുടെ നാഥന് വിശേഷമായി പ്രിപ്പെട്ടവനാണ്.
വരദാനം :- സൈലന്‍സിന്‍റെ ശക്തിയിലൂടെ പുതിയ സൃഷ്ടി സ്ഥാപിക്കുന്നതിനു നിമിത്തമായി തീരുന്ന മാസ്റ്റര്‍ ശാന്തി ദേവനായി ഭവിക്കൂ.
സൈലന്‍സിന്‍റെ ശക്തി സംഭരിക്കുന്നതിനുവേണ്ടി ഈ ശരീരത്തില്‍ നിന്നും ഉപരിയായി അശരീരിയാകൂ. ഈ സൈലന്‍സിന്‍റെ ശക്തി മഹാന്‍ ശക്തിയാണ്, ഇതിലൂടെ പുതിയ സൃഷ്ടിയുടെ സ്ഥാപന നടക്കുന്നു. ആരാണോ ശബ്ദത്തിനുപരിയായി സൈലന്‍സ് രൂപത്തില്‍ സ്ഥിതി ചെയ്യുന്നത് അവര്‍ക്കു മാത്രമേ സ്ഥാപനുടെ കാര്യം ചെയ്യുവാന്‍ സാധിക്കൂ. അതുകൊണ്ട് ശാന്തിദേവന്‍ എന്നാലര്‍ത്ഥം ശാന്ത സ്വരൂപനായി അശാന്ത ആത്മാക്കള്‍ക്ക് ശാന്തിയുടെ കിരണങ്ങള്‍ കൊടുക്കുന്നവന്‍. വിശേഷമായി ശാന്തിയുടെ ശക്തി വര്‍ദ്ധിപ്പിക്കൂ. ഇതാണ് ഏറ്റവും വലിയ മഹാദാനം. ഇത് തന്നെയാണ് ഏറ്റവും പ്രിയങ്കരവും ശക്തിശാലിയുമായ വസ്തു.
സ്ലോഗന്‍:- സര്‍വ്വ ആത്മാക്കളെ പ്രതിയും പ്രകൃതിയെ പ്രതിയും ശുഭഭാവന പുലര്‍ത്തുന്നതു തന്നെയാണ് വിശ്വമംഗളകാരിയാകല്‍.