ഇന്ന് സാഗര തീരത്ത് അതായത് മധുബന്‍റെ തീരത്ത് മധുര മിലനം ആഘോഷിക്കുന്നതിനു വേണ്ടി പ്രിയതമന്‍തന്‍റെ ആത്മീയ പ്രിയതമകളുമായി കൂടിക്കാഴ്ചക്കു വന്നിരിക്കുന്നു. എത്ര ദൂര ദൂരത്തു നിന്നുമാണ് മിലനം ആഘോഷിക്കുന്നതിനു വേണ്ടി വന്നിരിക്കുന്നത്, എന്തുകൊണ്ട്? ഇത്രയും അത്ഭുതകരമായ ഒരു പ്രിയതമനെ കല്പത്തില്‍മറ്റൊരിക്കലും ലഭിക്കില്ല. ഒരു പ്രിയതമന്‍, എത്ര പ്രിയതമകളാണ്? ഒരു പ്രിയതമന് അനേകം പ്രിയതമകള്‍ഇന്ന് വിശേഷമായി പ്രിയതമകളുടെ സദസ്സിലേക്ക് വന്നിരിക്കുകയാണ്. സദസ്സ് ആഘോഷിക്കുവാനുള്ളതാണ്, കേള്‍പ്പിക്കുവാനുള്ളതല്ല. അതുകൊണ്ട് ഇന്ന് കേള്‍പ്പിക്കുവാന്‍വന്നതല്ല. കൂടിക്കാഴ്ചക്കും ആഘോഷത്തിനുമായിട്ട് വന്നതാണ്. വിശേഷമായി ഡബിള്‍വിദേശി കുട്ടികള്‍ഇന്നത്തെ ദിവസം ആഘോഷിക്കുവാന്‍വേണ്ടിയാണ് വന്നിരിക്കുന്നത്. പുതിയ വര്‍ഷം ആഘോഷിക്കണമെന്ന സങ്കല്പമെടുത്ത് വന്നിരിക്കുകയാണ്. ബാപ്ദാദയും പുതിയ വര്‍ഷം സ്നേഹ സഹയോഗത്താല്‍സമ്പന്നമാകട്ടെയെന്ന് ആശംസിക്കുകയാണ്. സംഗമയുഗം പുതിയ യുഗമാണ്. ഭാവി സത്യയുഗം ഈ വര്‍ത്തമാന പുതിയ യുഗത്തിന്‍റെ പുതിയ ജീവിതത്തിന്‍റെ പ്രാലബ്ധമാണ്. ബ്രാഹ്മണര്‍ക്ക് നവയുഗം ശ്രേഷ്ഠ യുഗം ഇപ്പോള്‍ഇതാണ്. എപ്പോള്‍മുതല്‍ബ്രാഹ്മണനായോ അപ്പോള്‍മുതല്‍പുതിയ യുഗം, പുതിയ ലോകം, പുതിയ പകല്‍, പുതിയ രാത്രി ആരംഭിച്ചു കഴിഞ്ഞു. ഈ പുതിയ യുഗത്തിന്‍റെ പുതിയ ജീവിതത്തിന്‍റെ ഓരോ നിമിഷവും കോടികള്‍ക്ക് തുല്യമാണ്. വജ്ര സമാനമാണ്. സത്യയുഗത്തില്‍പോയിട്ട് പുതിയ പകല്‍വന്നു, പുതിയ രാത്രി വന്നു എന്നൊന്നും പാട്ടു പാടില്ല. അത് ഇപ്പോഴത്തെ കാര്യമാണ്. ബാപ്ദാദ ആരംഭ കാലം മുതല്‍ഏതു പാട്ടു കേള്‍പ്പിച്ചാണ് കുട്ടികളെ ഉണര്‍ത്താറുള്ളത്? ആ പാട്ട് ഓര്‍മ്മയുണ്ടോ? ഉണരൂ പ്രിയതമകളെ ഉണരൂ…….. എന്തിനാണ് ഉണരുന്നത്? നവയുഗം പിറന്നു. കുട്ടിക്കാലത്തെ പാട്ട് ഇതു തന്നെയല്ലേ. ഇപ്പോള്‍പുതിയ പുതിയ പാട്ടുകളൊക്കെയായി. ആദിയില്‍ബാബ ഈ പാട്ടാണ് കേള്‍പ്പിച്ചിരുന്നത്. അപ്പോള്‍നവയുഗം ഏതാണ്? ഇപ്പോള്‍പഴയതിനു മുന്നില്‍പുതിയത് നില്‍ക്കും അല്ലേ. പഴയ ലോകം, പഴയ ജീവിതം മാറി പോയി. പുതിയ ജീവിതത്തിലേക്ക് വന്നു. ബോധം കെട്ട് കിടക്കുകയായിരുന്നു. ഞാന്‍ആരാണ് എന്ന ബോധമുണ്ടായിരുന്നോ? ഇല്ല, അപ്പോള്‍ബോധം കെട്ടിരിക്കയായിരുന്നു അല്ലേ. ബോധകേടില്‍നിന്നും സ്വബോധത്തിലേക്കു വന്നു. പുതിയ ജീവിതം അനുഭവിച്ചറിഞ്ഞു. കണ്ണു തുറന്നപ്പോള്‍പുതിയ സംബന്ധം, പുതിയ ലോകം കണ്ടു അല്ലേ. പുതിയ യുഗത്തില്‍, ഈ പുതുവര്‍ഷ ആശംസകള്‍
ലൗകിക ലോകത്തിലും ഹാപ്പി ന്യൂ ഇയര്‍എന്നു പറയും. ഏവര്‍ഹാപ്പിയൊന്നും ആകാന്‍പോകുന്നില്ല എങ്കിലും പറയും ഹാപ്പി ന്യൂ ഇയര്‍ഇപ്പോള്‍നിങ്ങളെല്ലാവരും റോയല്‍രൂപത്തില്‍പറയും ഹാപ്പി ന്യൂ ഇയര്‍, എന്നു മാത്രമല്ല ഹാപ്പി ന്യൂ യുഗം എന്നും പറയും. ഈ യുഗം മുഴുവനായും സന്തോഷത്തിന്‍റെ യുഗമാണ്. ഹാപ്പി ന്യൂ ഇയര്‍എന്നു പറയുമ്പോള്‍, ആശംസകള്‍നേരുമ്പോള്‍എന്താണ് ചെയ്യുന്നത്? വിദേശത്തെ ആചാരമനുസരിച്ച് ആദ്യം കൈയ്യോടു കൈ ചേര്‍ക്കും. ബാപ്ദാദ എങ്ങനെ കൈയ്യോടു കൈ ചേര്‍ക്കും? സ്ഥൂലമായി കൈ ചേര്‍ക്കുന്നത് ഒരു സെക്കന്‍റു നേരത്തേക്കാണ്, എന്നാല്‍ബാപ്ദാദ ഒരു മുഴുവന്‍യുഗത്തിലേക്കായി കൈ കോര്‍ത്തിരിക്കുകയാണ്, അതായത് ഒരേ ഒരു ശ്രേഷ്ഠ മതമാകുന്ന കൈ തന്നു, കൈയ്യ് കോര്‍ത്തു പിടിച്ച് ഒടുവില്‍കൂടെ കൊണ്ടു പോകും. ശ്രീമത്താകുന്ന കൈ സദാ എല്ലാവരുടെയും കൂടെയുണ്ട്. അതുകൊണ്ട് ഒരു യുഗം മുഴുവന്‍കൈയ്യോടു കൈ കോര്‍ത്തു പിടിച്ച് നടക്കണം. കൈയ്യില്‍കൈ കൊടുത്ത് നടക്കുക സ്നേഹത്തിന്‍റെ ലക്ഷമാണ്, അത് സഹയോഗത്തിന്‍റെ ലക്ഷണം കൂടിയാണ്. ഒരാള്‍നടന്നു നടന്ന് ക്ഷീണിച്ചു തളരുമ്പോള്‍മറ്റൊരാള്‍കൈ കൊടുത്ത് സഹായിച്ച് മുന്നോട്ടു കൊണ്ടു പോകാറുണ്ട്. ആത്മീയ പ്രിയതമന്‍പ്രിയതമകളുടെ കൈ ഒരിക്കലും വിട്ടുകളയില്ല. വാക്കു തന്നിരിക്കുകയാണ് – അവസാനം വരെ കൈയ്യും കൂട്ടും ഉണ്ടായിരിക്കും. എല്ലാ പ്രിയതമകളും ബലമായി തന്നെ കൈ പിടിച്ചിട്ടില്ലേ. ലൂസായിട്ടല്ലല്ലോ പിടിച്ചിരിക്കുന്നത് അല്ലേ! വിട്ടു കളയുന്നവരല്ലല്ലോ അല്ലേ. കൈ വിട്ടു കളയുന്നവരും എടുത്തു കൊണ്ടിരിക്കുന്നവരും കൈ ഉയര്‍ത്തൂ. ഇട്ക്ക് കൈ പിടിക്കുകും ഇടയ്ക്ക് വിട്ടു കളയുന്നവരും ഈ കൂട്ടത്തിലുണ്ടോ? ഈ വിശേഷതയാണ് ഇവര്‍ക്കു,ത്തള്ളത്, ഒളിച്ചു വയ്ക്കുന്നവരല്ല. തുറന്നു പറയുന്നവരാണ്. പകുതി വിഘ്നവും തുറന്നു പറയുന്നതിലൂടെ സമാപ്തമാകും. പക്ഷെ ഉറപ്പില്ലാത്ത കച്ചവടവുമായി എത്രകാലം മുന്നോട്ടു പോകും. പഴയ വര്‍ഷത്തില്‍പഴയ രീതികള്‍സമാപ്തമാകണ്ടേ? ഇതുവരെ സംഭവിച്ചതിനെല്ലാം പൂര്‍ണ്ണവിരാമം ഇട്ട് സദാ കൈയ്യും കൂട്ടുമാകുന്ന സ്മൃതിയുടെ പൊട്ട് ഇപ്പോഴേ തൊട്ടിരിക്കൂ. വലിയ ദിനങ്ങളില്‍സന്തോഷത്തിന്‍റെ ദിനങ്ങളില്‍വിശേഷിച്ച് മാംഗല്യ പൊട്ടു തൊടാറുണ്ട്, ഭാഗ്യത്തിന്‍റെയും ആശംസകളുടെയും തിലകം ചാര്‍ത്താറുണ്ട്. നിങ്ങളും യോഗ ഭട്ട്ഠി ദിനങ്ങളില്‍സ്മൃതിയുടെ തിലകം തൊടാറില്ലേ. എന്തിനാണ് തിലകം തൊടുന്നത്? ഭട്ട്ഠിയുടെ ദിവസം പ്രത്യേകിച്ച് തിലകം തൊടുന്നതെന്തിനാണ്? ദൃഢ സങ്കല്പത്തിന്‍റെ അടയാളമായി തിലകം തൊടുന്നു – ഇന്നത്തെ ദിവസം സഹജയോഗിയായി ശ്രേഷ്ഠ യോഗി സ്വരൂപമായിരിക്കും. ഇന്ന് അല്പം ഉറപ്പില്ലായ്മ ഉണ്ടെങ്കില്‍ദൃഢ സങ്കല്പമെടുത്ത് പൂര്‍ണ്ണവിരാമമിടൂ. രണ്ടാമതായി സമര്‍ത്ഥ സ്വരൂപത്തിന്‍റെ പൊട്ട് തൊടൂ. പൊട്ടു തൊടുവാന്‍അറിയാമോ? പാണ്ഡവര്‍ക്ക് പൊട്ടു തൊടുവാന്‍അറിയാമോ? ശക്തികള്‍ക്ക് പൊട്ടു തൊടുവാന്‍അറിയാമോ? അവിനാശിയായ പൊട്ടായിരിക്കണം. ഇന്ന് രാവിലെ എല്ലാവരും എന്ത് പ്രതിജ്ഞയാണ് എടുത്തത്? സമാരോഹം ആഘോഷിക്കണ്ടേ (വിവാഹ സമാരോഹമാണ് ആഘോഷിക്കുന്നത്). ഇതുവരെ വിവാഹം കഴിച്ചില്ലേ. കുട്ടികളൊന്നും ഉണ്ടായില്ലേ? വിവാഹമൊക്കെ കഴിഞ്ഞു. വിവാഹ ദിനം ആഘോഷിക്കുവാന്‍വന്നിരിക്കുകാണ്. ഇതുവരെ വിവാഹം നടന്നിട്ടില്ലാത്തവരൊന്ന് കൈ ഉര്‍ത്തൂ. എന്തെല്ലാം കുഴപ്പങ്ങള്‍കാണിച്ചാലും ഈ പ്രിയതമന്‍വിട്ടു കളയുന്നവനല്ല കാരണം വിട്ടു കളഞ്ഞാല്‍എവിടെ പോകുവാനാണ്. ഇന്നത്തെ കാലത്ത് വിദേശത്തെ ആചാരമാണ് വിട്ടു കളുയുക, ഹിപ്പിയാവുക, അപ്പോള്‍ഹിപ്പിയാകണോ? ഏവര്‍ഹാപ്പിയാകണോ ഹിപ്പിയാകണോ? എന്തായിരിക്കും അവസ്ഥ, കണ്ടു നില്‍ക്കാനാവില്ല. നിങ്ങളെല്ലാവരും രാജ്യാധികാരികളാണ് അതുകൊണ്ട് ബാപ്ദാദക്കറിയാം ഇട്ക്കിടക്ക് വേഷംകെട്ട് കാണിക്കുന്നവരാകും. എന്നാല്‍കൂടെ കൊണ്ടു പോകും എന്ന് ബാപ്ദാദ നല്‍കിയ വാക്കനുസരിച്ച് ബാപ്ദാദക്ക് വിട്ടു കളയാനാവില്ല, കൂടെ കൊണ്ടു പോവുക തന്നെ ചെയ്യും. ശരി.
പുതിയ വര്‍ഷത്തില്‍എന്തു പുതുമ കൊണ്ടു വരും? എന്തെങ്കിലും പുതിയതായി ചെയ്യേണ്ടേ? പുതിയ പ്ലാന്‍ഉണ്ടാക്കണ്ടേ? നിമിത്തമായ ടീച്ചര്‍എന്തെങ്കിലും പ്ലാന്‍ഉണ്ടാക്കിയിട്ടുണ്ടോ? ഗീതയുടെ ഭഗവാനെ ദേശത്തില്‍പ്രത്യക്ഷമാക്കാം. വിദേശത്ത് എന്തു ചെയ്യും? ബാക്കി നില്‍ക്കുന്ന കാര്യങ്ങള്‍പ്രാക്ടിക്കലാക്കണം. അത് വളരെ നല്ലൊരു കാര്യമായിരിക്കും. സമയത്തിനനുസരിച്ച് എല്ലാ കാര്യങ്ങളും പ്രാക്ടിക്കലായികൊണ്ടിരിക്കും. ഈ കാര്യത്തില്‍ഭാരതം പെരുമ്പറ മുഴക്കുക തന്നെ ചെയ്യും. മത നേതാക്കളെ ഉണര്‍ത്തൂ, ഇളക്കങ്ങള്‍ഉണ്ടാക്കണം അല്ലെങ്കില്‍ഉണര്‍ന്നിട്ട് നല്ലത് നല്ലത് എന്നു പറഞ്ഞ് അവര്‍വീണ്ടും ഉറങ്ങി പോകും. ഒരാള്‍വിളിച്ചിട്ടും ഉറക്കത്തില്‍നിന്നും എഴുന്നേല്‍ക്കുന്നില്ലെങ്കില്‍പച്ചവെള്ളം കോരി ഒഴിക്കാറില്ലേ. ഭാരതീയരെ പ്രത്യേകിച്ച് പച്ചവെള്ളം കോരി ഒഴിച്ച് ഉണര്‍ത്തേണ്ടിയിരിക്കുന്നു. ശരി.
അപ്പോള്‍പുതിയ വര്‍ഷത്തില്‍എന്തു പുതുമ കൊണ്ടു വരും?
ലൗകിക ലോകത്തില്‍ഏതെല്ലാം സ്ഥാനങ്ങളില്‍ഇളക്കങ്ങള്‍ഉണ്ടാകുന്നുവോ, ആ സ്ഥാനങ്ങളില്‍സദാ സന്തോഷത്തിന്‍റെ അചഞ്ചല സ്ഥിതിയാകുന്ന കൊടി ഉയര്‍ത്തണം. ഗവണ്‍മെന്‍റ് ഇളക്കത്തില്‍വരുമ്പോള്‍ഗുപ്തനായിരിക്കുന്ന പ്രഭു രത്നം സദാ സമ്പന്നതയുടെ, സദാ അചഞ്ചലതയുടെ കൊടി ഉയര്‍ത്തും. ഈ ദേശത്തില്‍ഗുപ്ത വേഷധാരികളായി, ദേശമാകെ വേറിട്ടും പ്രിയപ്പെട്ടുമിരിക്കുന്ന ഈ വിചിത്ര ആത്മാക്കള്‍ആരാണ് എന്ന് ഗവണ്‍മെന്‍റ് ശ്രദ്ധിക്കണം. ധനത്തിന്‍റെ കാര്യത്തില്‍ദുര്‍ബ്ബലരായിരിക്കുന്നവര്‍ക്ക് അവിനാശിയായ ധനം നല്‍കി അവരെ സമ്പന്നരാക്കി, അവര്‍ക്ക് ഞങ്ങള്‍നിറഞ്ഞിരിക്കുകയാണ്, ഞങ്ങള്‍സദാ കോടാനുകോടിപതികളാണ് എന്ന അനുഭവം നല്‍കൂ. ധനത്തിന്‍റെ കുറവ് അവര്‍മറന്നു പോകണം. അങ്ങനെയുള്ള അലകള്‍പരത്തണം. കയറി വരുന്നവര്‍ക്കെല്ലാം അവര്‍അളവറ്റ ഖജനാവുകള്‍കൊണ്ട് നിറഞ്ഞവരായി എന്നു തോന്നണം. ഈ ധനത്താല്‍സ്ഥൂല ധനവും സ്വാഭാവികമായി സമീപത്തേക്ക് വരും. അത് ദുഖം നല്‍കില്ല. ശരി. അപ്പോള്‍വിദേശത്ത് പുതു വര്‍ഷത്തില്‍പുതിയതായി എന്തു ചെയ്യും? സെന്‍ററുകള്‍തുറന്നു കൊണ്ടേ പോകുന്നുണ്ട്, അത് ഇനിയും തുറന്നു കൊണ്ടിരിക്കും. ഈ വര്‍ഷം വിദേശത്ത് വിശേഷമായി ക്വാളിറ്റി സേവനം നടക്കണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിശേഷ ക്വാളിറ്റിയുണ്ട്. എന്നാല്‍നിങ്ങള്‍എല്ലാവരും സ്ഥാപനയുടെ കാര്യത്തില്‍സഹയോഗികളായേക്കാവുന്ന വിശേഷ ക്വാളിറ്റിയുള്ള ആത്മാക്കളുടെ ഒരു ഗ്രൂപ്പ് തയ്യാറാക്കണം. ആ ഗ്രൂപ്പ് ഒരുമിച്ച് ചേര്‍ന്ന് ഭാരതവാസികളുടെ സേവനാര്‍ത്ഥം വിശേഷ നിമിത്തമായി തീരണം. ശബ്ദം പരത്തുവാന്‍സാധിക്കുന്ന പ്രശസ്തരായവരുടെ ഗ്രൂപ്പ് വേറേയാണ്, ഇവര്‍സംബന്ധത്തിലുള്ളവരും അവര്‍സമ്പര്‍ക്കത്തില്‍വരുന്നവരുമാണ്. ഇനി വേണ്ടത് ക്വാളിറ്റി ഗ്രൂപ്പാണ്, അവര്‍സമീപ സംബന്ധത്തിലുള്ളവരായിരിക്കണം. വിശേഷമായി ജീവിത പരിവര്‍ത്തനത്തിന്‍റെ അനുഭവികളായിരിക്കണം. അവരുടെ അനുഭവങ്ങളിലൂടെ വിശേഷ ക്വാളിറ്റിയുള്ള ആത്മാക്കള്‍അവകാശി ആത്മാക്കള്‍ഉണ്ടായികൊണ്ടിരിക്കണം. അവര്‍സേവനത്തിനു നിമിത്തമായ ഗ്രൂപ്പാണ്, ഇവര്‍അവകാശി ക്വാളിറ്റി സേവാധാരി ഗ്രൂപ്പാണ്. പ്രശസ്തരുമായിരിക്കണം, അവകാശികളുമായിരിക്കണം. അങ്ങനെയൊരു ഗ്രൂപ്പ് വിദേശത്ത് തയ്യാറാകുമ്പോള്‍ദേശത്ത് അവരുമായി കറങ്ങി നടക്കണം. അവര്‍ക്ക് മത നേതാക്കന്മാരിലും, രാഷ്ട്രീയ നേതാക്കന്മാരിലും അവരുടെ അനുഭവങ്ങളുടെ ശക്തിയിലൂടെ അനുഭവം എടുക്കുവാനുള്ള ആഗ്രഹം ഉത്പന്നമാക്കുവാന്‍സാധിക്കണം. അപ്രകാരം കറങ്ങി നടക്കുന്ന അവകാശി സേവാധാരി ക്വാളിറ്റി ഗ്രൂപ്പ് തയ്യാറാക്കണം. മനസ്സിലായോ !
വിദേശത്ത് നാലു ഭാഗത്തേക്കും ശബ്ദം പരത്തുവാനുള്ള സാധനങ്ങള്‍സുലഭമാണ്. വിദേശത്ത് ശബ്ദം പരക്കുന്നുണ്ട്, ഇനി പരന്നുകൊണ്ടുമിരിക്കും. എന്നാല്‍ഭാരതത്തില്‍ശബ്ദ വ്യാപനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍അത്ര സുലഭമല്ല. ഭാരത വാസികളെ ഉണര്‍ത്തണമെങ്കില്‍വ്യക്തിപരമായ സേവനം ആവശ്യമാണ്. അത് വളരെ ലളിതമായ അനുഭവങ്ങളുടെ ശബ്ദത്തിലുള്ള സേവനമായിരിക്കണം. വിദേശത്തിന്‍റെ പരിവര്‍ത്തനത്തിലൂടെ വിശേഷമായി ഭാരതത്തില്‍പരിവര്‍ത്തനമുണ്ടാകും. അങ്ങനെയുള്ള വിശേഷ അനുഭവികളുണ്ടായിരിക്കണം, അവരുടെ അനുഭവങ്ങളില്‍ശക്തിശാലി പരിവര്‍ത്തനത്തിന്‍റെ കാര്യങ്ങളുണ്ടായിരിക്കണം – അങ്ങനെയുള്ള കഥകള്‍കേള്‍ക്കുമ്പോള്‍ഭാരതവാസികള്‍കൂടുതല്‍ആകര്‍ഷിതരാകും. ഭാരതത്തിനു കഥ കേട്ടിരിക്കുന്ന ശീലമുണ്ട്. മനസ്സിലായോ വിദേശികള്‍എന്തു ചെയ്യണമെന്ന്. ഇത്രയും ടീച്ചേഴ്സ് വന്നിട്ടുണ്ട്, അങ്ങനെയൊരു ഗ്രൂപ്പ് തയ്യാറാക്കി കൊണ്ടു വരൂ. ശരി.
പുതു വര്‍ഷത്തില്‍ബാപ്ദാദ വിശേഷ സമ്മാനമായി വരദാന മാല നല്‍കുകയാണ്. വാര്‍ഷികം ആഘോഷിക്കുമ്പോള്‍വരണമാല്യം അണിയാറുണ്ട്. ബാപ്ദാദ എല്ലാ പ്രിയതമകള്‍ക്കും വരദാനമാല സമ്മാനമായി നല്‍കുകയാണ്. സദാ സന്തുഷ്ടതയാല്‍സന്തോഷമായിരിക്കൂ, മറ്റുള്ളവരെ സന്തുഷ്ടരാക്കൂ. ഓരോ സങ്കല്പത്തിലും വിശേഷത ഉണ്ടായിരിക്കണം. ഓരോ വാക്കിലും ഓരോ കര്‍മ്മത്തിലും വിശേഷത ഉണ്ടായിരിക്കണം. സദാ വിശേഷത സമ്പന്നരായിരിക്കൂ. സദാ സരള സ്വഭാവമുള്ളവരും, സരള വാക്കുകള്‍പറയുന്നവരും സരളത സമ്പന്ന കര്‍മ്മം ചെയ്യുന്നവരുമായിരിക്കണം. അപ്രകാരം സരള സ്വരൂപരായിരിക്കണം. സദാ ഒരാളുടെ മതമനുസരിച്ച് നടക്കുന്നവരായിരിക്കണം. സദാ സര്‍വ്വ സംബന്ധങ്ങളില്‍ഒരാള്‍മാത്രം. ഒരാളില്‍നിന്നു മാത്രം സര്‍വ്വ പ്രാപ്തികള്‍ഒരാളിലൂടെ സദാ ഏകരസമായിരിക്കുന്ന സഹജ അഭ്യാസിയായിരിക്കൂ. സദാ സന്തോഷമായിരിക്കൂ, സന്തോഷത്തിന്‍റെ ഖജനാവ് പങ്കിടൂ. സന്തോഷത്തിന്‍റെ അലകള്‍എല്ലാവരിലേക്കും പരത്തൂ. സദാ സന്തോഷത്തിന്‍റെ പുഞ്ചിരി മുഖത്ത് തിളങ്ങികൊണ്ടിരിക്കണം. അങ്ങനെയുള്ള ഹര്‍ഷിത മുഖമുള്ളവരായിരിക്കണം. സദാ ഓര്‍മ്മയിലിരിക്കൂ. വൃദ്ധി പ്രാപ്തമാക്കൂ. അങ്ങനെയുള്ള വരദാനമാല സദാ കൈയ്യിലുണ്ടായിരിക്കണം. മനസ്സിലായോ. ഇതാണ് പുതുവര്‍ഷ സമ്മാനം.
ഇപ്രകാരമുള്ള സദാകാലത്തെ വരദാനികള്‍ക്ക്, സദാ കൈയ്യും കൂട്ടുമുള്ള ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, ഓരോ സങ്കല്പത്തിലും നവീനതയാകുന്ന വിശേഷത ജീവിതത്തില്‍കൊണ്ടു വരുന്നവര്‍ക്ക്, അങ്ങനെയുള്ള വിശേഷ ആത്മാക്കള്‍ക്ക് പുതു വര്‍ഷത്തിന്‍റെ പുതു യുഗത്തിന്‍റെ അമര സ്നേഹ സ്മരണകള്‍പറക്കുന്ന കലയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
വ്യക്തിഗത കൂടിക്കാഴ്ച-
സദാ സ്വയത്തെ പുണ്യാത്മാവെന്നു മനസ്സിലാക്കുന്നുണ്ടോ? ഏറ്റവും വലുതിലും വലിയ സേവനമാണ് ബാബയുടെ സന്ദേശം കൊടുത്ത് ബാബയുടെതാക്കി മാറ്റുക. അങ്ങനെയുള്ള ശ്രേഷ്ഠ കര്‍മ്മം ചെയ്യുന്ന പുണ്യാത്മാക്കളാണ്. ഇപ്പോഴത്തെ പുണ്യാത്മാവ് സദാകാലത്തെ പൂജ്യാത്മാവായി മാറുന്നു. പുണ്യാത്മാവാണ് പൂജ്യാത്മാവാകുന്നത്. അല്പകാല പുണ്യം പോലും ഫലമായി പ്രാപ്തികള്‍നല്‍കുന്നു, പക്ഷെ അത് അല്പകാലത്തേക്കായിരിക്കും. ഇവിടെ അവിനാശിയായ പുണ്യമാണ് കാരണം അവിനാശി ബാബയുടെതാക്കി മാറ്റുന്നു. ഇതിന്‍റെ ഫലവും അവിനാശിയായിരിക്കും. ജന്മജന്മാന്തരങ്ങളിലേക്ക് പൂജ്യാത്മാവായി തീരുന്നു. സദാ പുണ്യാത്മാവെന്നു മനസ്സിലാക്കി ഓരോ കര്‍മ്മവും പുണ്യമായി ചെയ്തുകൊണ്ടിരിക്കൂ. പാപത്തിന്‍റെ കണക്കില്‍കുറവു വരുന്നു. പഴയ പാപത്തിന്‍റെ കണക്കുകളും തീരുന്നു കാരണം പുണ്യം ചെയ്ത് ചെയ്ത് പുണ്യത്തിന്‍റെ കണക്ക് വര്‍ദ്ധിക്കുകയും പാപത്തിന്‍റെ കണക്ക് കുറഞ്ഞ് കുറഞ്ഞ് താഴത്തേക്കിരിക്കുകയും ചെയ്യുന്നു. പുണ്യം ചെയ്തുകൊണ്ടിരിക്കുമെങ്കില്‍പുണ്യത്തിന്‍റെ ബാലന്‍സ് വര്‍ദ്ധിക്കുകയും പാപത്തിന്‍റേത് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയും ചെയ്യും. ഇത്രും പരിശോധിക്കുക മാത്രം ചെയ്താല്‍മതി – ഓരോ സങ്കല്പങ്ങളും പുണ്യത്തിന്‍റെ സങ്കല്പമായിരുന്നോ, ഓരോ വാക്കുകളും പുണ്യത്തിന്‍റെ വാക്കുകളായിരുന്നോ, വ്യര്‍ത്ഥമായ ഒരു വാക്കു പോലും ഇല്ലായിരുന്നോ, വ്യര്‍ത്ഥം പാപം കുറയ്ക്കുകയുമില്ല, പുണ്യത്തിന്‍റെ ഫലം നല്‍കുകയുമില്ല. അതുകൊണ്ട് ഓരോ വാക്കും ഓരോ കര്‍മ്മവും ഓരോ സങ്കല്പവും പുണ്യത്തിന്‍റെതായിരിക്കണം. അപ്രകാരം സദാ പുണ്യ കര്‍മ്മം ചെയ്യുന്ന പുണ്യാത്മാവാണെന്ന് ഓര്‍മ്മയിലുണ്ടായിരിക്കണം. സംഗമുഗീ ബ്രാഹ്മണരുടെ ജോലി തന്നെ എന്താണ്? പുണ്യം ചെയ്യുക. എത്രമാത്രം പുണ്യം ചെയ്യുന്നുവോ അത്രയും സന്തോഷമുണ്ടാകും. നടക്കുന്നതിനും കറങ്ങുന്നതിനുമിടയില്‍ആര്‍ക്കെങ്കിലും സന്ദേശം കൊടുക്കുകയാണെങ്കില്‍എത്ര സന്തോഷമായിരിക്കും. പുണ്യ കര്‍മ്മം സദാ സന്തോഷത്തിന്‍റെ ഖജനാവു വര്‍ദ്ധിപ്പിക്കുന്നു. പാപ കര്‍മ്മം സന്തോഷത്തെ ഇല്ലാതാക്കുന്നു. എപ്പോഴെങ്കിലും സന്തോഷം ഇല്ലാതാകുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍മനസ്സിലാക്കുക വലിയ പാപം അല്ലെങ്കില്‍അംശമാത്രമായ ചെറിയ പാപം ചെയ്തിട്ടുണ്ട് എന്ന്. ദേഹാഭിമാനത്തില്‍വരുന്നതും പാപമാണ് കാരണം ബാബയെ ഓര്‍മ്മയില്ലെങ്കില്‍പാപമല്ലേ ഉണ്ടാകൂ. അതുകൊണ്ട് സദാ പുണ്യാത്മാവായി ഭവിക്കൂ. ശരി.
രാത്രി 12 മണിക്കു ശേഷം എല്ലാവര്‍ക്കും ആശംസകള്‍
നാലു ഭാഗത്തുമുള്ള സ്നേഹികളും സിക്കീലദകളുമായ സേവാധാരി കുട്ടികള്‍ക്ക,് സദാ പുതിയ ഉണര്‍വ്വും, പുതിയ ഉത്സാഹവും നിറഞ്ഞ ജീവിതത്തിന്‍റെ, പുതു വര്‍ഷത്തിന്‍റെ ആശംസകള്‍സംഗമയുഗം പുതു യുഗമാണ്, അതിലെ ഓരോ നിമിഷവും പുതിയതാണ്. ഓരോ സങ്കല്പവും പുതിയതിലും പുതിയ ഉണര്‍വ്വും ഉത്സാഹവും നല്‍കുന്നു. അങ്ങനെയുള്ള യുഗത്തില്‍പുതു വര്‍ഷ ആശംസകള്‍ബാപ്ദാദ സദാ നല്‍കുക തന്നെ ചെയ്യും എങ്കിലും വിശേഷ ദിനത്തില്‍വിശേഷ ഓര്‍മ്മ നല്‍കുകയാണ് – സദാ സ്വയം പുതിയ സേവനത്തിനു വേണ്ടി സ്വയത്തെ പ്രതി പ്ലാനുണ്ടാക്കൂ, അത് പ്രാക്ടിക്കലാക്കൂ. മറ്റുള്ളവര്‍ക്ക് തന്‍റെ പുതു ജീവിതത്തിലൂടെ പ്രേരണ നല്‍കി കൊണ്ടിരിക്കൂ. ലണ്ടന്‍നിവാസികളുടെയും വിദേശത്ത് താമസിക്കുന്ന മറ്റുള്ളവരുടെയും സ്നേഹ സ്മരണകളും പുതു വര്‍ഷ കാര്‍ഡും ലഭിച്ചു. ധാരാളം കത്തുകളും ലഭിച്ചു. കൊച്ചു കൊച്ചു സമ്മാനങ്ങളും ലഭിച്ചു. ബാപ്ദാദ ഇപ്രകാരം പുതുയുഗത്തില്‍ശ്രേഷ്ഠ കര്‍മ്മം ചെയ്യുന്ന പുതുയുഗം നിര്‍മ്മിക്കുന്ന കുട്ടികള്‍ക്ക് വിശേഷ വരദാന സഹിതം പുതുവര്‍ഷ ആശംസകള്‍നല്‍കുകയാണ്. എല്ലാവരും തന്നെ വളരെ പ്രേമപൂര്‍വ്വം പരിശ്രമിച്ച് സേവനം ചെയ്യുന്നുണ്ട്. സദാ സേവനത്തില്‍മുഴുകിയിരുന്ന് മറ്റുള്ളവരെ സേവനത്തിലൂടെ ബാബയുടെ സമ്പത്തിനു അധികാരിയാക്കി തീര്‍ക്കൂ. ശരി. ദേശ വിദേശത്തെ എല്ലാ കുട്ടികള്‍ക്കും ഒരിക്കല്‍കൂടി ശുഭ ആശംസകളും സ്നേഹ സ്മരണകളും.
വരദാനം – തന്‍റെ മിച്ചമായിട്ടുള്ള ശരീരം-മനസ്സ്-ധനം എന്നിവ ഈശ്വരീയ കാര്യത്തിനായി ചിലവഴിക്കുന്ന സമ്പാദ്യം നേടുന്ന സദാ സഹയോഗിയായി ഭവിക്കൂ.
ഓര്‍മ്മചിഹ്നത്തില്‍കാണിച്ചിരിക്കുന്നത് ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തിയതില്‍എല്ലാവരുടെയും വിരലുണ്ടായിരുന്നു എന്നാണ് – ഇത് നിങ്ങള്‍നല്‍കിയ സഹയോഗത്തിന്‍റെ അടയാളമാണ്. ചിത്രത്തില്‍ബാബ കൂടെ ഉണ്ടായിരുന്നു എന്നു കാണിക്കുന്നതിന്‍റെയൊപ്പം സേവനവും കാണിക്കുന്നു. ഇപ്പോള്‍കുട്ടികള്‍ബാപ്ദാദയുടെ സഹയോഗികളായി മാറിയിരിക്കുന്നു, അതാണ് ഓര്‍മ്മചിഹ്നവും അപ്രകാരമുള്ളത്. ഭക്തിയില്‍ശരീരം-മനസ്സ്-ധനം എന്തെല്ലാം നല്‍കിയോ, അങ്ങനെ 99% പോയി. ബാക്കി 1% മിച്ചം നില്‍ക്കുന്നത് സത്യമായ ഹൃദയത്തോടു കൂടി ഈശ്വരീയ കാര്യത്തിനായി ഉപയോഗിക്കൂ. അപ്പോള്‍കോടിമടങ്ങായി അത് വീണ്ടും സ്വരൂപിക്കപ്പെടും.
സ്ലോഗന്‍- ആരാണോ വിനയമുള്ളവരായി തീരുന്നത് അവര്‍ക്ക് സ്വാഭാവികമായി സര്‍വ്വരുടെയും ബഹുമാനം പ്രാപ്തമാകുന്നു.