ഇന്ന് വിധാതാവും വരദാതാവുമായ ബാബ തന്‍റെ നാല് ഭാഗത്തുമുള്ള അതി സ്നേഹി സേവാധാരി കുട്ടികളെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. നാല് ഭാഗത്തുള്ള സമര്‍ത്ഥരായ കുട്ടികള്‍ തന്‍റെ സ്നേഹത്തിന്‍റെ വിശേഷതയിലൂടെ ദൂരെയാണെങ്കിലും സമീപത്താണ്. സ്നേഹത്തിന്‍റെ സംബന്ധത്തിലൂടെ, ബുദ്ധിയുടെ സ്പഷ്ടതയിലൂടെയും സ്വച്ഛതയിലൂടെയും സമീപതയുടെ, സന്മുഖത്താണെന്നുള്ള അനുഭവം ചെയ്തു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ നേത്രം അര്‍ത്ഥം ദിവ്യതയിലൂടെ അവരുടെ നയനങ്ങള്‍ ബുദ്ധിയാകുന്ന ടി വിയില്‍ ദൂരെയുള്ള ദൃശ്യം സ്പഷ്ടമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഏതു പോലെ ഈ വിനാശി ലോകത്തിലെ വിനാശി സാധനമായ ടി വി യില്‍ വിശേഷ പരിപാടിയുടെ സമയത്ത് എല്ലാവരും സ്വിച്ച് ഓണ്‍ ചെയ്യുന്നു, അതേപോലെ കുട്ടികളും വിശേഷ സമയത്ത് സ്മൃതിയുടെ സ്വിച്ച് ഓണ്‍ ചെയ്താണ് ഇരിക്കുന്നത്. ദൂര–ദര്‍ശനിലൂടെ ദൂരെയുള്ള ദൃശ്യം സമീപത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ കണ്ട് കൊണ്ട് ബാപ്ദാദ ഹര്‍ഷിതമായി കൊണ്ടിരിക്കുന്നു. ഒരേ സമയത്ത് ഡബിള്‍ സഭയെ കണ്ടു കൊണ്ടിരിക്കുന്നു.
ഇന്ന് വിശേഷിച്ചും വതനത്തില്‍ ബ്രഹ്മാബാബ കുട്ടികളെ ഓര്‍മ്മിക്കുകയായിരുന്നു കാരണം ബ്രാഹ്മണ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സര്‍വ്വ കുട്ടികളുടെ, സമയത്തിനനുസരിച്ച് ലക്ഷ്യം അര്‍ത്ഥം സമ്പൂര്‍ണ്ണതയുടെ സ്ഥിതി വരെ എത്ര വേഗതയോടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന റിസള്‍ട്ടാണ് കണ്ടു കൊണ്ടിരുന്നത.് സര്‍വ്വരും പൊയ്ക്കൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ തീവ്രത എത്രത്തോളം? അപ്പോള്‍ എന്ത് കണ്ടു! വേഗതയില്‍ സദാ തീവ്രമാകണം അര്‍ത്ഥം സദാ തീവ്രഗതിയായിരിക്കണം, അങ്ങനെയുള്ളവരായി ചിലരിലും ചിലരെയാണ് കണ്ടത്. ബ്രഹ്മാ ബാബ ഗതി കണ്ട് കുട്ടികളുടെ ഭാഗത്ത് നിന്ന് ചോദ്യം ചോദിച്ചു– നോളേജ്ഫുള്‍ ആയിട്ടും അര്‍ത്ഥം മൂന്നു കാലങ്ങളെ അറിഞ്ഞിട്ടും, പുരുഷാര്‍ത്ഥത്തെയും പരിണാമത്തെയും അറിഞ്ഞിട്ടും, വിധിയെയും സിദ്ധിയെയും അറിഞ്ഞിട്ടും സദാ കാലത്തെ തീവ്രഗതി എന്തുകൊണ്ട് പ്രാപ്തമാക്കാന്‍ സാധിക്കുന്നില്ല! എന്ത് ഉത്തരം നല്കിയിട്ടുണ്ടാകും? കാരണത്തെയും അറിയാം, നിവാരണത്തിന്‍റെ വിധിയെയും അറിയാം എന്നിട്ടും കാരണത്തെ നിവാരണത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുന്നില്ല!
ബാബ പുഞ്ചിരിച്ച് ബ്രഹ്മാബാബയോട് പറഞ്ഞു– വളരെ കുട്ടികള്‍ക്ക് പഴയ ഒരു പക്കാ ശീലമുണ്ട്–അത് ഏതാണ്? എന്താണ് ചെയ്യുന്നത്! ബാബ പ്രത്യക്ഷ ഫലം അര്‍ത്ഥം ഫ്രഷായ ഫലം കഴിക്കാന്‍ നല്കുന്നു എന്നാല്‍ ശീലം കാരണം നിര്‍ബന്ധിതരായി ആ ഫ്രഷായ ഫലത്തെ പോലും ഉണക്കി സ്വീകരിക്കുന്നു. ചെയ്യാം, എല്ലാം നടക്കും, തീര്‍ച്ചയായും നടക്കണം, ആദ്യത്തെ നമ്പറില്‍ തന്നെ വരണം, മാലയില്‍ തന്നെ വരണം– ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് പ്ലാന്‍ ഉണ്ടാക്കി– ഉണ്ടാക്കി പ്രത്യക്ഷ ഫലത്തെ ഭാവിയിലേക്കുള്ള ഫലമാക്കി മാറ്റുന്നു. ചെയ്യാം അര്‍ത്ഥം ഭാവിയിലേക്കുള്ള ഫലം. ചിന്തിച്ചു, ചെയ്തു പ്രത്യക്ഷ ഫലം കഴിച്ചു. സ്വയത്തിന് വേണ്ടിയായിക്കോട്ടെ, സേവനത്തിന് വേണ്ടിയാകട്ടെ, പ്രത്യക്ഷ ഫലം അഥവാ സേവനത്തിന്‍റെ ഫ്രഷായ ഫലം കുറച്ചേ കഴിക്കുന്നുള്ളൂ. എങ്ങനെയാണ് ശക്തി ലഭിക്കുന്നത്– ഫ്രഷ് ഫലത്തിലൂടെയാണോ അതോ ഉണങ്ങിയ ഫലത്തിലൂടെയാണോ? ചിലരുടെ ശീലമാണ്– കഴിച്ചോളാം– അങ്ങനെ പറഞ്ഞ് ഫ്രഷായതിനെ ഉണക്കി കളയുന്നു. അതേപോലെ ഇവിടെയും പറയുന്നു– ഇങ്ങനെയാണെങ്കില്‍ ചെയ്യാം, ഇങ്ങനെ കൂടുതല്‍ ചിന്തിക്കുന്നു. ചിന്തിച്ചു, നിര്‍ദ്ദേശം ലഭിച്ചു, ചെയ്തു. ഇത് ചെയ്യാതിരിക്കുമ്പോള്‍ നിര്‍ദ്ദേശത്തെ പോലും ഫ്രഷ് ഫലത്തില്‍ നിന്നും ഉണങ്ങിയ ഫലമാക്കി മാറ്റുന്നു. പിന്നീട് ചിന്തിക്കുന്നു–നിര്‍ദ്ദേശമനുസരിച്ചല്ലേ ചെയതത് എന്നാല്‍ റിസള്‍ട്ട് അത്രയും ഇല്ല. എന്ത് കൊണ്ട്? സമയം കൂടുതല്‍ എടുക്കുന്നതിലൂടെ രേഖ മാറുന്നു. ഏതൊരു ഭാഗ്യത്തിന്‍റെയും രേഖ സമയമനുസരിച്ചാണ് കേള്‍പ്പിക്കുന്നത് അഥവാ ഉണ്ടാക്കുന്നത്. ഇക്കാരണത്താല്‍ സമയം മാറുമ്പോള്‍ അന്തരീക്ഷം, വൃത്തി, വൈബ്രേഷന്‍ സര്‍വ്വതും മാറുന്നു അതിനാല്‍ പറയാറുണ്ട്–ശീഘ്രമായ ദാനമാണ് മഹാപുണ്യം. നിര്‍ദ്ദേശം ലഭിച്ചു, ആ സമയത്ത് തന്നെ, അതേ ഉത്സാഹത്തോടെ ചെയ്തു. അങ്ങനെയുള്ള സേവനത്തിന്‍ ഫ്രഷായ ഫലം ലഭിക്കുന്നു, അതിനെ സ്വീകരിക്കുന്നതിലൂടെ അര്‍ത്ഥം പ്രാപ്തമാക്കുന്നതിലൂടെ ശക്തിശാലി ആത്മാവായി സ്വതവേ തീവ്രഗതിയിലേക്ക് പോകുന്നു. സര്‍വ്വരും ഫലം ഭക്ഷിക്കുന്നുണ്ട് എന്നാല്‍ ഏത് ഫലം കഴിക്കുന്നു, ഇത് ചെക്ക് ചെയ്യൂ.
ബ്രഹ്മാബാബ സര്‍വ്വ കുട്ടികളെയും ഫ്രഷായ ഫലത്തിലൂടെ ശക്തിശാലി ആത്മാവാക്കി സദാ തീവ്രഗതിയിലൂടെ പോകുന്നതിനുള്ള സങ്കല്പം നല്കുന്നു. സദാ ബ്രഹ്മാബാബയുടെ ഈ സങ്കല്പത്തെ സ്മൃതിയില്‍ വച്ച് ഓരോ കര്‍മ്മത്തിന്‍റെയും ശ്രേഷ്ഠവും ഫ്രഷുമായ ഫലം കഴിച്ചുകൊണ്ടിരിക്കൂ. എങ്കില്‍ ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള കുറവ് അഥവാ വ്യാധികളോ ഉണ്ടാകില്ല. ബ്രഹ്മാബാബ പുഞ്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വര്‍ത്തമാന സമയത്തെ വിനാശി ഡോക്ടര്‍മാരും എന്ത് നിര്‍ദ്ദേശമാണ് നല്കുന്നത്! സര്‍വതും ഫ്രഷായത് കഴിക്കൂ എന്ന്. വറുത്ത്, കരിയിച്ച് കഴിക്കരുത.് രൂപം മാറ്റി കഴിക്കരുത്. അങ്ങനെ പറയാറില്ലേ. അതിനാല്‍ ബ്രഹ്മാ ബാബയും കുട്ടികളോട് പറയുകയായിരുന്നു– ഏത് ശ്രീമത്ത് സമയമനുസരിച്ച് ഏത് രൂപത്തിലൂടെ ലഭിക്കുന്നുവൊ, അതേ സമയത്ത് അതേ രൂപത്തില്‍ പ്രാക്ടിക്കലില്‍ കൊണ്ടു വരൂ എങ്കില്‍ സദാ ബ്രഹ്മാ ബാബയ്ക്ക് സമാനം ശീഘ്ര ദാനി മഹാപുണ്യാത്മാവായി നമ്പര്‍വണ്‍ ആകാന്‍ സാധിക്കും. ബ്രഹ്മാബാബയും ജഗദംബയും ഫസ്റ്റ് രാജ്യഅധികാരി, രണ്ട് ആത്മാക്കളുടെയും എന്ത് വിശേഷതയാണ് കണ്ടത്? ചിന്തിച്ചു, ചെയ്തു. ഇത് ചെയ്തിട്ട് പിന്നെ അത് ചെയ്യാം എന്ന് ചിന്തിച്ചില്ല. ഇതായിരുന്നു വിശേഷത. അതിനാല്‍ ഫോളോ ഫാദര്‍ ചെയ്യുന്ന മഹാപുണ്യാത്മാവ്, പുണ്യത്തിന്‍റെ ശ്രേഷ്ഠമായ ഫലം കഴിച്ചു കൊണ്ടിരിക്കുന്നു, സദാ ശക്തിശാലിയാണ്. സ്വപ്നത്തില്‍ പോലും സങ്കല്പത്തിലൂടെ പോലും കുറവുകളില്ല. അങ്ങനെ സദാ തീവ്രഗതിയില്‍ പൊയ്ക്കൊണ്ടിരിക്കുന്നു പക്ഷെ ചിലരിലും ചിലര്‍ മാത്രം.
ബ്രഹ്മാബാബ സാകാര സൃഷ്ടിയുടെ രചയിതാവായതിനാല്‍, സാകാര രൂപത്തില്‍ പാലനയുടെ പാര്‍ട്ട് അഭിനയിക്കുന്നത് കാരണം, സാകാര രൂപത്തില്‍ പാര്‍ട്ടഭിനയിക്കുന്ന കുട്ടികളോട് വിശേഷ സ്നേഹമാണ്. ആരോടാണൊ വിശേഷ സ്നേഹമുള്ളത് അവരുടെ കുറവുകള്‍ തന്‍റെ കുറവുകളായി കാണുന്നു. ബ്രഹ്മാ ബാബയ്ക്ക് കുട്ടികളുടെ ഈ കുറവിന്‍റെ കാരണം കണ്ട് സ്നേഹം തോന്നുന്നു–ഇപ്പോള്‍ സദാ ശക്തിശാലി, സദാ തീവ്രപുരുഷാര്‍ത്ഥി, സദാ പറക്കുന്ന കലയിലുള്ളവരായി മാറണം. അടിക്കടി പരിശ്രമത്തില്‍ നിന്നും മുക്തമാകണം.
ബ്രഹ്മാബാബയുടെ കാര്യങ്ങള്‍ കേട്ടില്ലേ. ബ്രഹ്മാബാബയുടെ നയനങ്ങളില്‍ കുട്ടികള്‍ തന്നെയാണ് ലയിച്ചിരിക്കുന്നത്. ബ്രഹ്മാവിന്‍റെ വിശേഷ ഭാഷ അറിയാമല്ലോ, എന്താണ് പറയുന്നത്? അടിക്കടി ഇത് തന്നെ പറയുന്നു– എന്‍റെ മക്കള്‍, എന്‍റെ മക്കള്‍. ബാബ പുഞ്ചിരിക്കുന്നു. ബ്രഹ്മാവിന്‍റെയും മക്കളാണ്, അതിനാല്‍ തങ്ങളുടെ പേരിനോട് ചേര്‍ത്ത് ബ്രഹ്മാകുമാര്‍ ബ്രഹ്മാകുമാരി എന്നല്ലേ പറയുന്നത്. ശിവകുമാര്‍– ശിവകുമാരിയെന്ന് പറയാറില്ലല്ലോ. കൂടെ വരേണ്ടതും ബ്രഹ്മാവാണ്. വ്യത്യസ്ത നാമ രൂപത്തിലൂടെ കൂടുതല്‍ സമയം ബ്രഹ്മാബാബയുടെ കൂടെ തന്നെയാണല്ലോ വസിക്കുന്നത്. ബ്രഹ്മാമുഖവംശാവലികളാണ്. ബാബ കൂടെ തന്നെയുണ്ട്, എന്നാലും സാകാരത്തില്‍ ബ്രഹ്മാവിന്‍റെ തന്നെ പാര്‍ട്ടാണ്. ശരി, ഇനി ആത്മീയ സംഭാഷണം പിന്നീട് കേള്‍പ്പിക്കാം.
ഈ ഗ്രൂപ്പില്‍ 3 തരത്തിലുള്ള വിശേഷ നദികള്‍ വന്നിട്ടുണ്ട്. ഡബിള്‍ വിദേശികള്‍ ഇപ്പോള്‍ ഗുപ്തമായ ഗംഗയാണ് കാരണം ഇപ്പോള്‍ അവരുടെ ഊഴമല്ല. ഇപ്പോള്‍ ദില്ലി, കര്‍ണ്ണാടക, മഹാരാഷ്ട്ര ഈ മൂന്ന് നദികളുടേയും വിശേഷ മിലനമാണ്. ബാക്കി ഒപ്പം കൂട്ടിയതാണ്. ടേണില്‍ വന്നവര്‍ തീര്‍ച്ചയായും തന്‍റെ അധികാരം നേടിയെടുക്കും എന്നാല്‍ ഡബിള്‍ വിദേശികളും ഓടിയോടി തന്‍റെ അധികാരം നേടാന്‍ എത്തി ചേര്‍ന്നു. അതിനാല്‍ അവരും പ്രിയപ്പെട്ടവരായിരിക്കില്ലേ. ഡബിള്‍ വിദേശികള്‍ക്കും സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. പിന്നെ സ്വന്തം ടേണിലും ലഭിക്കും. സര്‍വ്വ ഭാഗത്തേയും കുട്ടികള്‍ ബാപ്ദാദായ്ക്ക് പ്രിയപ്പെട്ടവരാണ് കാരണം ഓരോ സ്ഥലത്തിനും അതിന്‍റേതായ വിശേഷതയുണ്ട്. ദില്ലി സേവനത്തിന്‍റെ ബീജസ്ഥാനമാണ്, കര്‍ണ്ണാടകയും മഹാരാഷ്ട്രയും വൃക്ഷത്തിന്‍റെ വിസ്താരമാണ്. ബീജം താഴെയായിരിക്കും, വൃക്ഷത്തിന്‍റെ വിസ്താരം കൂടുതലായിരിക്കും അതിനാല്‍ ദില്ലി ബീജരൂപമായി. അന്തിമത്തില്‍ ബീജരൂപമായ ഭൂമിയില്‍ നിന്ന് തന്നെ ശബ്ദം മുഴങ്ങണം. എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് മൂന്നിനും വിശേഷ വിസ്താരമുണ്ട്. വിസ്താരം വൃക്ഷത്തിന്‍റെ ശോഭയാണ്. കര്‍ണ്ണാടകയും മഹാരാഷ്ട്രയും സേവനത്തിന്‍റെ വിസ്താരത്തിലൂടെ ബ്രാഹ്മണ വൃക്ഷത്തിന് ശോഭയാണ്. വൃക്ഷം അലങ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ രണ്ട് ചോദ്യങ്ങളല്ലേ ചോദിക്കുന്നത്. ഒന്ന് ചിലവിന്‍റെ കാര്യം ചോദിക്കുന്നു, രണ്ട് ബ്രാഹ്മണരുടെ സംഖ്യയെ കുറിച്ച് ചോദിക്കുന്നു. അതിനാല്‍ മഹാരാഷ്ട്രയും കര്‍ണ്ണാടകയും രണ്ടും സംഖ്യയുടെ കണക്കിനനുസരിച്ച് ബ്രാഹ്മണ പരിവാരത്തിലെ അലങ്കാരമാണ്. ബീജത്തിന്‍റെ വിശേഷത വേറെയാണ.് ബീജമില്ലായിരുന്നെങ്കില്‍ വൃക്ഷവും ഉണ്ടാകില്ല. എന്നാല്‍ ബീജം ഇപ്പോള്‍ വളരെ ഗുപ്തമാണ്. വൃക്ഷത്തിന്‍റെ വിസ്താരം കൂടുതലാണ്. ദില്ലിയിലും നിങ്ങള്‍ എല്ലാവരും പോയില്ലായിരുന്നെങ്കില്‍ സേവനത്തിന്‍റെ അടിത്തറയുണ്ടാകുമായിരുന്നില്ല. സേവനത്തിന്‍റെ ആദ്യത്തെ ക്ഷണം എടുത്തോ അതോ ലഭിച്ചോ. എന്നാല്‍ ദില്ലിയില്‍ നിന്ന് തന്നെയാണ് ആരംഭിച്ചത് അതിനാല്‍ അത് തന്നെ സേവനത്തിന്‍റെ സ്ഥാനമായി മാറി, രാജ്യത്തിന്‍റെ സ്ഥാനവും അത് തന്നെയാകും. ബ്രാഹ്മണരുടെ പാദം ആദ്യം പതിഞ്ഞയിടം തീര്‍ത്ഥ സ്ഥനവുമായി, രാജ്യസ്ഥാനവും അത് തന്നെയായിരിക്കും. വിദേശത്തിനും വളരെ മഹിമയുണ്ട്. വിദേശത്ത് നിന്നും വിശേഷിച്ച് പ്രത്യക്ഷതയുടെ പെരുമ്പറ ദേശത്ത് വരെ മുഴങ്ങും. വിദേശമില്ലായിരുന്നെങ്കില്‍ ദേശത്ത് എങ്ങനെ പ്രത്യക്ഷതയുണ്ടാകുമായിരുന്നു അതിനാല്‍ വിദേശത്തിനും മഹത്വമുണ്ട്. വിദേശത്തെ ശബ്ദം കേട്ട് ഭാരതവാസികള്‍ ഉണരും. പ്രത്യക്ഷതയുടെ ശബ്ദം മുഴങ്ങുന്നതിന്‍റെ സ്ഥാനം വിദേശമായിരുന്നില്ലേ. അതിനാല്‍ ഇതാണ് വിദേശത്തിന്‍റെ മഹത്വം. വിദേശത്ത് വസിക്കുന്നവരും ദേശത്തുള്ളവരാണ്, എന്നാല്‍ നിമിത്തം മാത്രം വിദേശത്ത് വസിക്കുന്ന ശ്രേഷ്ഠ ആത്മാക്കളുടെ ഉണര്‍വ്വും ഉത്സാഹവും കണ്ട് ദേശത്ത് വസിക്കുന്നവര്‍ക്ക് പോലും കൂടുതല്‍ ഉണര്‍വ്വും ഉത്സാഹവുമുണ്ടാകുന്നു. ഇതും അവരുടെ ഗുപ്ത സേവനത്തിന്‍റെ പാര്‍ട്ടാണ്. അതിനാല്‍ സര്‍വ്വരുടേയും വിശേഷത വ്യത്യസ്ഥമാണ്. ശരി.
സദാ ശീഘ്രദാനം ചെയ്യുന്ന മഹാപുണ്യ ആത്മാക്കള്‍, ചിന്തിക്കുന്നതിലും ചെയ്യുന്നതിലും സദാ തീവ്ര പുരുഷാര്‍ത്ഥി, ഓരോ സങ്കല്പം, ഓരോ നിമിഷം സേവനത്തിന്‍റെ ഫലം കഴിക്കുന്ന, സദാ ശക്തിശാലി ഫോളോ ഫാദര്‍, മദര്‍ ചെയ്യുന്ന, സദാ ബ്രഹ്മാ ബാബയുടെ സങ്കല്പത്തെ സാകാരത്തില്‍ കൊണ്ടു വരുന്ന ദേശ വിദേശത്തിലെ നാല് ഭാഗത്തുമുള്ള സമര്‍ത്ഥരായ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.
സേവാധാരികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ കൂടിക്കാഴ്ച്ച–
സേവനം ചെയ്യുന്നവര്‍ക്ക് ഫലം ലഭിക്കുന്നു. ഫലം കഴിക്കുന്നവര്‍ സദാ ആരോഗ്യശാലികളായിരിക്കും. ഉണങ്ങിയ ഫലം കഴിക്കുന്നവരല്ല, ഫ്രഷായത് കഴിക്കുന്നവര്‍. സേവാധാരി തന്നെയാണ് ഭാഗ്യ അധികാരി. എത്ര വലിയ ഭാഗ്യമാണ്. സ്മരണയ്ക്കായുള്ള ചിത്രങ്ങളുടെയടുത്ത് പോയി ഭക്തര്‍ സേവനം ചെയ്യുന്നു. ആ സേവനം മഹാപുണ്യമാണെന്ന് മനസ്സിലാക്കുന്നു. നിങ്ങള്‍ എവിടെയാണ് സേവനം ചെയ്യുന്നത്! ചൈതന്യ മഹാ തീര്‍ത്ഥത്തില്‍. അവര്‍ കേവലം തീര്‍ത്ഥ സ്ഥലങ്ങളില്‍ പോയി കറങ്ങി വരുന്നു അതിനാല്‍ മഹാന്‍ ആത്മാവായി പറയപ്പെടുന്നു. നിങ്ങള്‍ മഹാതീര്‍ത്ഥ സ്ഥലങ്ങളില്‍ സേവനം ചെയ്ത് മഹാ ഭാഗ്യശാലികളായി തീര്‍ന്നു. സേവനത്തില്‍ തല്പരരായിരിക്കുന്നവരുടെയടുത്ത് മായക്ക് വരാന്‍ സാധിക്കില്ല. ശരീരം കൊണ്ട് സ്ഥൂലമായ സേവനം ചെയ്യൂ, മനസ്സ് കൊണ്ട് അന്തരീക്ഷത്തെ ശക്തിശാലിയാക്കുന്നതിനുള്ള സേവനം ചെയ്യൂ. ഡബിള്‍ സേവനം ചെയ്യൂ, സിംഗിളല്ല. ഡബിള്‍ സേവാധാരികള്‍ക്ക് അത്രയും പ്രാപ്തിയും ഉണ്ടാകും. മനസ്സിന്‍റെയും ലാഭം, ശരീരത്തിന്‍റെയും ലാഭം, അളവറ്റ ധനം ലഭിക്കുക തന്നെ വേണം. ഈ സമയത്തും സത്യമായ സേവാധാരികള്‍ക്ക് ഒരിക്കലും വിശന്നിരിക്കേണ്ടി വരില്ല. രണ്ട് ചപ്പാത്തി തീര്‍ച്ചയായും ലഭിക്കും. അതിനാല്‍ സര്‍വ്വരും സേവനത്തിന്‍റെ ലോട്ടറിയില്‍ തന്‍റെ നമ്പര്‍ എടുത്തില്ലേ. എവിടെ പോയാലും, എപ്പോള്‍ പോയാലും ഈ സന്തോഷം സദാ കൂടെയുണ്ടായിരിക്കണം കാരണം ബാബ സദാ കൂടെയുണ്ട്. സന്തോഷത്തില്‍ നൃത്തം ചെയ്ത് ചെയ്ത് സേവനത്തിന്‍റെ പാര്‍ട്ട് അഭിനയിക്കൂ. ശരി.
ചോദ്യം– മുഴുവന്‍ കല്പത്തിലുമില്ലാത്ത ഏതൊരു വിശേഷതയാണ് സംഗമയുഗത്തിനുള്ളത്?
ഉത്തരം– സംഗമയുഗത്തില്‍ തന്നെയാണ് ഓരോരുത്തര്‍ക്കും– എന്‍റെ ബാബ, എന്ന് പറയുന്നതിനുള്ള അധികാരമുള്ളത്. ഒന്നിനെ തന്നെയാണ് സര്‍വ്വരും എന്‍റെ ബാബ എന്ന് പറയുന്നത്. എന്‍റെ എന്ന് പറയുക അര്‍ത്ഥം അധികാരിയാകുക. സംഗമത്തില്‍ തന്നെയാണ് സര്‍വ്വര്‍ക്കും ഒരേയൊരു ബാബയില്‍ നിന്ന് എന്‍റെ എന്ന അനുഭവം ഉണ്ടാകുന്നത്. എന്‍റെ ബാബ എന്ന് പറഞ്ഞു, സമ്പത്തിന്‍റെ അധികാരിയായി. സര്‍വ്വതും എന്‍റേതായി. പരിധിയുള്ള എന്‍റെ എന്നില്ല, പരിധിയില്ലാത്ത എന്‍റേത്. അതിനാല്‍ പരിധിയില്ലാത്ത എന്‍റെ എന്ന ബോധത്തിന്‍റെ സന്തോഷത്തിലിരിക്കൂ.
ചോദ്യം– സമീപത്തുള്ള ആത്മാക്കളുടെ മുഖ്യമായ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഉത്തരം– സമീപ ആത്മാക്കള്‍ അര്‍ത്ഥം സദാ ബാബയ്ക്ക് സമാനം ഓരോ സങ്കല്പവും വാക്കും കര്‍മ്മവും ചെയ്യുന്നവര്‍. സമീപത്തുള്ളവര്‍ തീര്‍ച്ചയായും സമാനമായിരിക്കും. ദൂരെയുള്ള ആത്മാക്കള്‍ കുറച്ച് സമ്പത്തെടുക്കുന്നവരായിരിക്കും. സമീപത്തുള്ള ആത്മാക്കള്‍ പൂര്‍ണ്ണ അധികാരം നേടുന്നവരായിരിക്കും. അതിനാല്‍ ബാബയുടെ സങ്കല്പം, വാക്ക് തന്നെയായിരിക്കണം നിങ്ങളുടേതും, ഇതിനെയാണ് സമീപം എന്നു പറയുന്നത്.
ചോദ്യം– ഏതൊരു സ്മൃതി സദാ ഉണ്ടെങ്കില്‍ ഒരിക്കലും സമയം നഷ്ടപ്പെടില്ല?
ഉത്തരം– സദാ ഇതേ സ്മൃതിയുണ്ടായിരിക്കണം– ഇപ്പോള്‍ സംഗമ സമയമാണ്, വളരെ ഉയര്‍ന്ന ലോട്ടറി ലഭിച്ചിരിക്കുന്നു. ബാബ നമ്മെ വജ്ര സമാനം ദേവതയാക്കി കൊണ്ടിരിക്കുന്നു, ഈ സ്മൃതിയുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തില്ല. ഈ അറിവ് തന്നെ വരുമാന മാര്‍ഗ്ഗമാണ്, അതിനാല്‍ പഠിത്തം ഒരിക്കലും മുടക്കരുത്.
ചോദ്യം– ആത്മാവിന് ഏറ്റവും പ്രിയപ്പെട്ട വസ്തുവെന്താണ്? സ്നേഹത്തിന്‍റെ ലക്ഷണമെന്ത്?
ഉത്തരം– ആത്മാവിന് ഏറ്റവും പ്രിയപ്പെട്ടത് ഈ ശരീരമാണ്. ശരീരത്തിനോട് അത്രയും സ്നേഹമുണ്ട്, അത് ഉപേക്ഷിക്കാനേ ആഗ്രഹിക്കുന്നില്ല. രക്ഷപ്പെടുത്തുന്നതിന് അനേക ഏര്‍പ്പാടുകള്‍ ചെയ്യുന്നു. ബാബ പറയുന്നു കുട്ടികളെ ഇത് തമോപ്രധാനമായ അപവിത്രമായ ശരീരമാണ്. നിങ്ങള്‍ ഇപ്പോള്‍ പുതിയ ശരീരം ധരിക്കണം അതിനാല്‍ ഈ പഴയ ശരീരത്തിനോടുള്ള മമത്വത്തെയില്ലാതാക്കൂ. ഈ ശരീരത്തിന്‍റെ ബോധം പോലും ഉണ്ടാകരുത്, ഇതാണ് ലക്ഷ്യം.
ചോദ്യം– ഏതൊരു പ്ലാനും പ്രാക്ടിക്കലില്‍ കൊണ്ടു വരുന്നതിന് വിശേഷിച്ചും ഏതൊരു ശക്തി ഉണ്ടായിരിക്കണം?
ഉത്തരം– പരിവര്‍ത്തന ശക്തി. പരിവര്‍ത്തന ശക്തിയില്ലായെങ്കില്‍ അത് വരെ നിര്‍ണ്ണയത്തെയും പ്രാക്ടിക്കലില്‍ കൊണ്ടു വരാന്‍ സാധിക്കില്ല കാരണം ഓരോ സ്ഥലത്തും ഓരോ സ്ഥിതിയില്‍, സ്വയത്തെ പ്രതി അഥവാ സേവനത്തെ പ്രതി തീര്‍ച്ചയായും പരിവര്‍ത്തനം ചെയ്യേണ്ടി വരുന്നു.
വരദാനം– ബാലകനും അധികാരിയും ഈ ബാലന്‍സിലൂടെ പുരുഷാര്‍ത്ഥത്തിലും സേവനത്തിലും സദാ സഫലതാ മൂര്‍ത്തായി ഭവിക്കട്ടെ.
സദാ ഈ ലഹരി വയ്ക്കൂ– പരിധിയില്ലാത്ത ബാബയുടേയും പരിധിയില്ലാത്ത സമ്പത്തിന്‍റേയും ബാലകനും അധികാരിയുമാണ്. എന്നാല്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്കേണ്ടി വരുമ്പോള്‍, പ്ലാന്‍ ചിന്തിക്കേണ്ടി വരുമ്പോള്‍, കാര്യം ചെയ്യുമ്പോള്‍ അധികാരിയായി ചെയ്യൂ, ഭൂരിപക്ഷം ആളുകളിലൂടെ അഥവാ നിമിത്തമായ ആത്മാക്കളിലൂടെ ഏതൊരു കാര്യവും തീരുമാനമാകുമ്പോള്‍ ആ സമയത്ത് ബാലകനാകൂ. ഏത് സമയത്ത് നിര്‍ദ്ദേശം നല്കുന്നവരാകണം, ഏത് സമയത്ത് നിര്‍ദ്ദേശം അനുസരിക്കുന്നവരാകണം– ഈ വിധി പഠിക്കൂ എങ്കില്‍ പുരുഷാര്‍ത്ഥവും സേവനവും രണ്ടിലും സഫലമാകും.
സ്ലോഗന്– നിമിത്തവും വിനയമുള്ളവരുമാകണമെങ്കില്‍ മനസ്സിനെയും ബുദ്ധിയെയും പ്രഭുവില്‍ അര്‍പ്പണം ചെയ്യൂ.