ശാന്തിയുടെ ശക്തി

Date : Rev. 29-10-17 / AV 21-02-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ അമൃതവേളയില്‍ നാലു ഭാഗത്തുമുള്ള കുട്ടികളുടെ അടുത്തേക്ക് കറങ്ങുവാനായി പോയി. കറങ്ങുന്നതിനിടയില്‍ ബാപ്ദാദ ഇന്ന് തന്‍റെ ശക്തിസേനയുടെയും പാണ്ഡവസേനയുടെയും  തയ്യാറെടുപ്പുകള്‍ കാണുകയായിരുന്നുഎത്രത്തോളം സൈന്യം ശക്തിശാലിയും ശസ്ത്രധാരിയും ഏവര്‍ റെഡിയുമായിട്ടുണ്ട്സമയവും കാത്തിരിക്കുകയാണോ അതോ സ്വയം സദാ സമ്പന്നരായി തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരിക്കയാണോഇന്ന് ബാപ്ദാദ സേനാപതിയുടെ രൂപത്തിലാണ് സൈന്യത്തെ കാണുവാന്‍ പോയത്. വിശേഷ കാര്യമിതാണ്സയന്‍സിന്‍റെ (രെശലിരല ശാസ്ത്രം) ശക്തിയുടെ മുകളില്‍ സൈലന്‍സിന്‍റെ (ശെഹലിരല ശാന്തി) ശക്തിയുടെ വിജയമുണ്ടാകണം. സൈലന്‍സിന്‍റെ ശക്തി സംഘടിത രൂപത്തിലും വ്യക്തിഗത രൂപത്തിലും എത്രത്തോളം പ്രാപ്തമാക്കിയിട്ടുണ്ട്? അത് നോക്കുകയായിരുന്നു. സയലന്‍സിന്‍റെ ശക്തിയിലൂടെ പ്രത്യക്ഷഫല രൂപത്തില്‍ സ്വപരിവര്‍ത്തനം, വായുമണ്ഡലത്തിന്‍റെ പരിവര്‍ത്തനം, ചിന്തകളുടെ പരിവര്‍ത്തനം, സംസ്ക്കാര പരിവര്‍ത്തനംഎത്രത്തോളം കൊണ്ടുവരുവാന്‍ സാധിക്കും, അഥവാ എത്രത്തോളം കൊണ്ടുവന്നിട്ടുണ്ട്? ഇന്ന് സൈന്യത്തിലെ ഓരോ സൈനികനെയും സൈലന്‍സിന്‍റെ ശക്തിയുടെ പ്രാക്ടിക്കല്‍ ലാബില്‍ (ഹമയ പരീക്ഷണശാല) പരിശോധിച്ചുഎത്രത്തോളം പ്രാക്ടിക്കല്‍ ആകുന്നുണ്ട്.

സ്മൃതിയില്‍ ഇരിക്കേണ്ടതും വര്‍ണ്ണിക്കേണ്ടതും ആവശ്യം തന്നെയാണ് പക്ഷെ വര്‍ത്തമാന സമയത്തിനനുസരിച്ച് സര്‍വ്വ ആത്മാക്കളും പ്രത്യക്ഷ ഫലം കാണുവാന്‍ ആഗ്രഹിക്കുന്നു. പ്രത്യക്ഷ ഫലം എന്നാല്‍ പ്രായോഗിക തെളിവ് കാണുവാന്‍ ആഗ്രഹിക്കുന്നു. ഏതുപോലെ ശരീരത്തിനു മേല്‍ സൈലന്‍സിന്‍റെ ശക്തി പ്രയോഗിക്കുന്നുവോ അതുപോലെ മനസ്സിലും, കര്‍മ്മത്തിലും, സംബന്ധ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതിലും എന്താണ് പ്രയോഗിക്കുന്നത്, എത്ര ശതമാനം പ്രയോഗിക്കുന്നുണ്ട്. ഇത് വിശ്വത്തിലെ ആത്മാക്കളും കാണുവാന്‍ ആഗ്രഹിക്കുന്നുഓരോ ബ്രാഹ്മണ ആത്മാവും സ്വയത്തില്‍ പ്രത്യക്ഷ തെളിവിന്‍റെ രൂപത്തില്‍ സദാ വിശേഷത്തിലും വിശേഷ രൂപത്തില്‍ അനുഭവം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. റിസള്‍ട്ടില്‍ സൈലന്‍സിന്‍റെ ശക്തിയുടെ മഹത്വം എത്രയുണ്ടോ അത്രയും വിധിപൂര്‍വ്വം പ്രയോഗത്തില്‍ കൊണ്ടു വരുന്നതില്‍ ഇപ്പോള്‍ കുറവുണ്ട്വളരെയധികം ആഗ്രഹിക്കുന്നുണ്ട്, അറിവുമുണ്ട് പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വന്ന് മുന്നോട്ട് പോകൂ. സൈലന്‍സിന്‍റെ ശക്തിയിലൂടെയുള്ള പ്രാപ്തികളുടെ മഹീനത അനുഭവിച്ചറിഞ്ഞ് സ്വയത്തെ പ്രതിയും അന്യരെ പ്രതിയും കാര്യത്തില്‍ ഉപയോഗിക്കണം. കാര്യത്തില്‍ ഇപ്പോള്‍ വിശേഷ ശ്രദ്ധ വേണംവിശ്വത്തിലെ ആത്മാക്കള്‍ക്ക് അഥവാ സംബന്ധ സമ്പര്‍ക്കത്തില്‍ വരുന്ന ആത്മാക്കള്‍ക്ക് നിങ്ങള്‍ വിശേഷ ആത്മാക്കളില്‍ നിന്നും ശാന്തിയുടെ കിരണങ്ങള്‍ ലഭിക്കുന്നതായി അനുഭവപ്പെടണം. ഓരോരുത്തരും നടക്കൂന്ന, കറങ്ങുന്ന ശാന്തി യജ്ഞ കുണ്ഠമാണെന്നു അനുഭവപ്പെടണം സൃഷ്ടിയിലെ ഒരു കൊച്ചു മിന്നാമിനുങ്ങ് അകലെ നിന്നു തന്നെ തന്‍റെ പ്രകാശത്തിന്‍റെ അനുഭവം കൊടുക്കുന്നു, ദൂരെ നിന്നു തന്നെ എല്ലാവരും പറയും മിന്നാമിന്നുങ്ങു വരുന്നുണ്ട്, അല്ലെങ്കില്‍ പോകുന്നുണ്ടെന്ന്, അതുപോലെ ശാന്തിയുടെ അവതാരം ശാന്തി നല്‍കുവാന്‍ വന്നിരിക്കുന്നു എന്ന് അവര്‍ക്ക് ബുദ്ധികൊണ്ട് അറിയുവാന്‍ സാധിക്കണംനാലു ഭാഗത്തുമുള്ള അശാന്ത ആത്മാക്കള്‍ ശാന്തിയുടെ കിരണങ്ങളുടെ ആധാരത്തില്‍ ശാന്തി കുണ്ഠത്തിനു നേര്‍ക്ക് ആകര്‍ഷിക്കപ്പെട്ട് വരണം. ദാഹിച്ചിരിക്കുന്നവന്‍ ജലത്തിനു നേര്‍ക്ക് ആകര്‍ഷിക്കപ്പെടുന്നതു പോലെ ശാന്തിയുടെ അവതാരങ്ങളായ നിങ്ങളുടെ നേര്‍ക്ക് അവര്‍ ആകര്‍ഷിക്കപ്പെട്ടു വരണം. ശാന്തിയുടെ ശക്തി ഇപ്പോള്‍ അധികമായി പ്രയോഗിക്കൂ. ശാന്തിയുടെ ശക്തിക്ക് വയര്‍ലെസ്സിനെക്കാള്‍ വേഗത്തില്‍ ഏതൊരാത്മാവിനെ പ്രതിയുമുള്ള സങ്കല്പം അവിടെ എത്തിക്കുവാന്‍ സാധിക്കും. സയന്‍സിന്‍റെ ശക്തി പരിവര്‍ത്തനപ്പെടുത്തുന്നു, വര്‍ദ്ധിപ്പിക്കുന്നു, നശിപ്പിക്കുകയും ചെയ്യുന്നു, സൃഷ്ടിക്കുകയും ചെയ്യുന്നു, അയ്യോ അയ്യോ എന്ന നിലവിളിയും ഉണ്ടാക്കുന്നു, സുഖവും നല്‍കുന്നു. സൈലന്‍സിന്‍റെ ശക്തിയുടെ വിശേഷ യന്ത്രമാണ്ശുഭ സങ്കല്പം സങ്കല്പമാകുന്ന യന്ത്രത്തിലൂടെ എന്താഗ്രഹിക്കുന്നുവോ അത് സിദ്ധിസ്വരൂപമായി കാണുവാന്‍ സാധിക്കും. ആദ്യം സ്വയത്തെ പ്രതി പ്രയോഗിച്ചു നോക്കൂശരീരത്തിന്‍റെ രോഗങ്ങള്‍ക്കു മേല്‍ പ്രയോഗിച്ചു നോക്കൂ. ശാന്തിയുടെ ശക്തിയിലൂടെ കര്‍മ്മബന്ധനത്തിന്‍റെ രൂപം മധുര സംബന്ധ രൂപത്തിലേക്കു പരിവര്‍ത്തനപ്പെടും. ബന്ധനം എപ്പോഴും കയ്പുള്ളതായിട്ടേ തോന്നൂ, സംബന്ധം മധുരമായുംകര്‍മ്മഭോഗം, കര്‍മ്മത്തിന്‍റെ കടുത്ത ബന്ധനം സൈലന്‍സിന്‍റെ ശക്തിയിലൂടെ വെള്ളത്തില്‍ വരച്ച വര പോലെ അനുഭവപ്പെടും. അനുഭവിക്കുന്നവനല്ല, അനുഭവിച്ചുകൊണ്ടിരിക്കുകയാണ്അല്ല, പകരം സാക്ഷി ദൃഷ്ടാവായി കര്‍മ്മ കണക്കുകളെല്ലാം ദൃശ്യങ്ങളായി നോക്കികൊണ്ടിരിക്കും. ശരീരത്തിനോടൊപ്പം മനസ്സിന്‍റെ ദൗര്‍ബ്ബല്യം ഇരട്ടി രോഗമായതു കാരണം അതു കടുത്ത ഭോഗത്തിന്‍റെ രൂപമായി കാണപ്പെടും. എന്നാല്‍ അതില്‍ നിന്നും വേറിട്ട് ബാബക്കു പ്രിയപ്പെട്ടിരുന്നാല്‍ ഇരട്ടി ശക്തി അനുഭവപ്പെടുന്നതിനാല്‍ കര്‍മ്മഭോഗ കണക്കിന്‍റെ ശക്തിക്കു മേല്‍ ഇരട്ടി ശക്തി വിജയം പ്രാപ്തമാക്കും. എത്ര കടുത്ത അസുഖമായിരുന്നാലും ദുഖത്തിന്‍റെയോ വേദനയുടെയോ അനുഭവമുണ്ടാകില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തൂമ്പക്കെടുക്കേണ്ടത് സൂചിക്കെടുത്ത പോലെ അനുഭവപ്പെടും. ഇപ്രകാരം സമയത്ത് പ്രയോഗിച്ചു നോക്കൂ. ചില കുട്ടികള്‍ പ്രയോഗിക്കുന്നുമുണ്ട്. ഇപ്രകാരം ശരീരത്തിനു മേല്‍, മനസ്സിനു മേല്‍, സംസ്ക്കാരത്തിനു മേല്‍ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കൂ, മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കൂ. ഗവേഷണം ചെയ്യൂ. ഇക്കാര്യത്തില്‍ പരസ്പരം നോക്കേണ്ട കാര്യമില്ലഇയാളെന്താണ് ചെയ്യുന്നത്, ഇവരിതു എവിടെ ചെയ്തു നോക്കിയിരിക്കുന്നു, പഴയവര്‍ ചെയ്യുന്നുണ്ടോ ഇല്ലയോ, മുതിര്‍ന്നവര്‍ ചെയ്യുന്നില്ല, ചെറിയവര്‍ ചെയ്യുന്നുഇതൊന്നും നോക്കാനേ പോകണ്ട. ആദ്യം ഞാന്‍ അനുഭവത്തില്‍ മുന്നില്‍ വരും, കാരണം ഇതെന്‍റെ ആന്തരീക പുരുഷാര്‍ത്ഥത്തിന്‍റെ കാര്യമാണ്. വ്യക്തിഗത രൂപത്തില്‍ ഇതിന്‍റെ പ്രയോഗത്തില്‍ മുഴുകുമ്പോള്‍, ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരും, അപ്പോള്‍ ഓരോരുത്തരുടെയും ശാന്തിയുടെ ശക്തി സംഘടിത രൂപത്തില്‍ വിശ്വത്തിനു മുന്നില്‍ പ്രഭാവമുണ്ടാക്കും. ഇപ്പോള്‍ ആദ്യത്തെ ചുവടായി വിശ്വശാന്തി കോണ്‍ഫറന്‍സിനായുള്ള ക്ഷണം നല്‍കി. എന്നാല്‍ സര്‍വ്വരുടെയും ശാന്തിയുടെ ശക്തി സംഘടിത രൂപത്തില്‍ പ്രഖ്യാതമാകുമ്പോള്‍ നിങ്ങള്‍ക്കു ക്ഷണം വരുംഹേ ശക്തിയുടെ, ശാന്തിയുടെ അവതാരമേ, അശാന്തിയുടെ സ്ഥാനത്തു വന്ന് ശാന്തി നല്‍കൂ. ഇപ്പോഴും സേവനത്തിന്‍റെ കാര്യം നോക്കുകയാണെങ്കില്‍ എവിടെ അശാന്തിയുടെ അവസരങ്ങള്‍ (മൃത്യു) ഉണ്ടാകുന്നു, അവിടെ നിങ്ങളെ വിളിക്കാറുണ്ട്വരൂ വന്ന് ശാന്തി നല്‍കൂപതുക്കെ പതുക്കെ കാര്യം പ്രസിദ്ധമായികൊണ്ടിരിക്കുകയാണ്ബ്രഹ്മാകുമാരിമാര്‍ക്കു മാത്രമേ ശാന്തി നല്‍കുവാന്‍ സാധിക്കൂ. ഇപ്രകാരം അശാന്തിയുടെ ഓരോ സമയത്തും നിങ്ങള്‍ക്ക് ക്ഷണം ലഭിക്കും. അസുഖം ബാധിക്കുന്ന സമയത്ത് ഡോക്ടര്‍ അല്ലാതെ വേറേയാരും ഓര്‍മ്മ വരില്ല, അതുപോലെ അശാന്തിയുടെ സമയത്ത് ശാന്തി അവതാരങ്ങളായ നിങ്ങളെയല്ലാതെ വേറേയാരും കാണപ്പെടില്ലഅതുകൊണ്ട് ഇപ്പോള്‍ ശക്തിസേനയും, പാണ്ഡവ സേനയും വിശേഷമായി ശാന്തിയുടെ ശക്തി പ്രയോഗിക്കൂ. പ്രയോഗിച്ച് കാണിക്കൂ. ശാന്തിയാകുന്ന ശക്തിയുടെ കേന്ദ്രം പ്രത്യക്ഷമാക്കൂ. മനസ്സിലായോ എന്തു ചെയ്യണമെന്ന്

ഇക്കാലത്ത് ഡബിള്‍ വിദേശികള്‍ നിമിത്തമായി എല്ലാ കുട്ടികള്‍ക്കും ഖജനാവുകള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളില്‍ നിന്നുമാണ് കുട്ടികളെല്ലാം വന്നിരിക്കുന്നത്. ബാപ്ദാദ എല്ലായിടത്തു നിന്നും വന്നിട്ടുള്ള കുട്ടികളുടെ സ്നേഹം കണ്ട് സന്തോഷിക്കുകയാണ്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുമായി ഭിന്ന ഭിന്ന ദേശങ്ങളില്‍ നിന്നും വന്നിട്ടുള്ള കുട്ടികളെ ബാപ്ദാദ കാണുകയായിരുന്നുഎല്ലാവരും അത്ഭുതം കാണിച്ചിരിക്കുന്നുഎല്ലാവരും തന്നെ ലക്ഷ്യം വച്ചതനുസരിച്ച് പ്രായോഗിക പുരുഷാര്‍ത്ഥത്തിന്‍റെ രൂപം കൊണ്ടു വന്നു. വിദേശത്തു നിന്നും മൊത്തം എത്ര വി. . പികള്‍ വന്നിട്ടുണ്ട്? (75) പിന്നെ ഭാരതത്തില്‍ നിന്നും എത്ര വി. . പി. കള്‍ വന്നിട്ടുണ്ട്? (700) ഭാരതത്തിന്‍റെ വിശേഷത പത്രക്കാര്‍ നന്നായി എഴുതി. വിദേശത്തു നിന്നും 75 പേര്‍ വരിക ചില്ലറ കാര്യമല്ല. വളരെയധികം പേരാണ് വന്നിരിക്കുന്നത്അടുത്ത കൊല്ലം ഇതിലും കൂടുതല്‍ വരും. വരുവാനുള്ള വാതില്‍ ഇപ്പോള്‍  തുറന്നിരിക്കയല്ലേ. പണ്ടൊക്കെ വിദേശത്തെ ടീച്ചേഴ്സ് പറയുക വി. . പി. കളെ കൊണ്ടു വരിക ബുദ്ധിമുട്ടാണ്അങ്ങനെയുള്ളവരെ കാണാനേയില്ല എന്നാണ്. ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നില്ലേ. വിഘ്നങ്ങളൊക്കെ ഉണ്ടായിക്കാണും. ബ്രാഹ്മണരുടെ കാര്യത്തില്‍ വിഘ്നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത്രയും ലഹരി ഉണ്ടാവില്ല. അലസത വരും. അതുകൊണ്ട് ഡ്രാമയയനുസരിച്ച് ലഹരി  വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വിഘ്നങ്ങള്‍ വരും. ഇപ്പോള്‍ ഓരോരുത്തരിലൂടെ ശബ്ദം കേട്ട് അനേകരില്‍ ഉണര്‍വ്വുണ്ടാകും.

കുട്ടികള്‍ അത്ഭുതം ചെയ്തിരിക്കുന്നു. സേവനം ചെയ്ത് നല്ല തെളിവു നല്‍കിയിരിക്കുന്നു. സേവനത്തിനു അവസരം നല്‍കുവാന്‍ നിമിത്തമായില്ലേ. ഒരാളിലൂടെ അനേകരിലേക്ക് സഹജമായി ശബ്ദം പരന്നില്ലേ. അമേരിക്കകാര്‍ നന്നായി പരിശ്രമിച്ചു. നല്ല ധൈര്യം കാണിച്ചു. കൂടുതല്‍ ശബ്ദം പരത്തുന്നതിനു നിമിത്തമായ ആത്മാവിനെ ഡ്രാമയനുസരിച്ച് വിദേശികള്‍ തന്നെ കൊണ്ടു വന്നു. ഭാരതവാസി കുട്ടികളും നന്നായി പരിശ്രമിച്ചു. അതിന്‍റെ ഫലമായി നല്ലൊരു സംഖ്യ തന്നെ വന്നു. ഇനി ഭാരതത്തിലെ വിശേഷ ആത്മാക്കളും വരും. ശരി.

ഇപ്രകാരം വിശ്വത്തിന്‍റെ ഓരോ മൂലകളിലും  ബാബയുടെ പ്രത്യക്ഷതയുടെ കൊടി ഉയര്‍ത്തുമെന്ന വിശേഷ ശുദ്ധ സങ്കല്പമെടുത്തിട്ടുള്ള, വിദേശത്തു നിന്നും വന്നിട്ടുള്ള എല്ലാ കുട്ടികള്‍ക്കും, ഭാരതത്തിലെ നാലു ഭാഗത്തു നിന്നുമുള്ള കുട്ടികള്‍ക്കും, ശുഭസങ്കല്പങ്ങള്‍ വയ്ക്കുന്ന, വിശ്വപരിവര്‍ത്തകരായ, വിശ്വമംഗളകാരികളായ, എല്ലാ ശ്രേഷ്ഠ ആത്മാക്കള്‍ക്കും ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്ക്കാരവും.

പാര്‍ട്ടികളോടൊപ്പം അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച

വരദാനി ഭൂമിയില്‍ വന്നിട്ട് വരദാനം എടുത്തോ? ഏറ്റവും വലുതിലും വലിയ വരദാനമിതാണ്സദാ സ്വയത്തെ ബാബയുടെ കൂടെയാണെന്ന് അനുഭവം ചെയ്യുക. സദാ ബാബയുടെ ഓര്‍മ്മയില്‍, അതായത് സദാ ബാബയുടെ കൂടെ കഴിയുക. അപ്പോള്‍ സദാ സന്തോഷമായിരിക്കും, എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ സങ്കല്പത്തില്‍ വന്നാല്‍ പോലും ബാബയുടെ കൂട്ടുകെട്ടിലൂടെ അത് സമാപ്തമായി പോകും, എന്നിട്ട് സന്തോഷത്താല്‍ ഊഞ്ഞാലാടി കൊണ്ടിരിക്കും. സദാ സന്തോഷമായിരിക്കുന്നതിനുള്ള പോംവഴി സദാ ഓര്‍മ്മയില്‍ വയ്ക്കൂ, മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കൂ. മറ്റുള്ളവര്‍ക്കും സന്തോഷമായിരിക്കുവാനുള്ള സാധനം കൊടുക്കൂ. അപ്പോള്‍ എല്ലാ ആത്മാക്കളും നിങ്ങളെ സന്തോഷത്തിന്‍റെ ദേവതയെന്നു മാനിക്കുംകാരണം, വിശ്വത്തിനു ഇന്ന് സന്തോഷമാണ് ഏറ്റവും കൂടുതല്‍ ആവശ്യം. അത് നിങ്ങള്‍ കൊടുത്തു കൊണ്ടിരിക്കൂ. സ്വന്തം ടൈറ്റില്‍ ഓര്‍മ്മയില്‍ വയ്ക്കൂഞാന്‍ സന്തോഷത്തിന്‍റെ ദേവതയാണ്.

ഓര്‍മ്മയുടെയും സേവനത്തിന്‍റെയും സന്തുലനത്തിലൂടെ ബാബയുടെ ആശീര്‍വാദം ലഭിച്ചു കൊണ്ടിരിക്കും. സന്തുലനം പാലിക്കുക ഏറ്റവും വലിയ കലയാണ്ഓരോ കാര്യത്തിലും സന്തുലനമുണ്ടെങ്കില്‍ സഹജമായി നമ്പര്‍ വണ്‍ ആകാം. സന്തുലനം  അനേക ആത്മാക്കള്‍ക്ക് ആനന്ദകരമായ ജീവിതത്തിന്‍റെ സാക്ഷാത്ക്കാരം നല്‍കും. സന്തുലനം  സദാ സ്മൃതിയില്‍ വച്ച് സര്‍വ്വ പ്രാപ്തികളുടെ അനുഭവം ചെയ്ത് സ്വയത്തെ മുന്നോട്ട് കൊണ്ടു പോകൂ, മറ്റുള്ളവരെയും മുന്നോട്ട് കൊണ്ടു പോകൂ.

ബാബയെ തിരിച്ചറിഞ്ഞ് ബാബയെ നേടിയെടുത്ത കോടിയില്‍ ചില ആത്മാക്കളെന്ന് ആരെക്കുറിച്ചാണോ പാടിയിട്ടുള്ളത് അത് ഞാനാണ് എന്ന കാര്യം സദാ സ്മൃതിയിലുണ്ടായിരിക്കണം. സ്മൃതിയില്‍ നടക്കുകയാണെങ്കില്‍ നിങ്ങളുടെ മുഖം നടക്കുന്ന, കറങ്ങുന്ന സേവാകേന്ദ്രമായി മാറും. സേവാകേന്ദ്രത്തില്‍ വന്ന് ആളുകള്‍ ബാബയുടെ പരിചയം നേടുന്നതു പോലെ നിങ്ങളുടെ സന്തോഷം നിറഞ്ഞ മുഖത്തിലൂടെ അവര്‍ക്ക് ബാബയുടെ പരിചയം ലഭിച്ചുകൊണ്ടിരിക്കും. ബാപ്ദാദ ഓരോ കുട്ടിയെയും അത്രയും യോഗ്യനെന്നാണ് മനസ്സിലാക്കുന്നത്. എത്രയോ പേര്‍ സേവാകേന്ദ്രങ്ങളിലിരിപ്പുണ്ട്. സദാ ഇങ്ങനെ വിചാരിച്ച് നടക്കൂനടക്കുമ്പോഴും കറങ്ങുമ്പോഴും കഴിക്കുമ്പോഴും കുടിക്കുമ്പോഴും എന്‍റെ പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും എനിക്കു ബാബയുടെ സേവനം ചെയ്യണം. അപ്പോള്‍ സഹജമായി നിരന്തര യോഗിയായി തീരും. ഏതു കുട്ടികളാണോ ആദി മുതല്‍ സേവനത്തില്‍ ഉണര്‍വ്വും ഉത്സാഹവും സഹയോഗവും നല്‍കി വന്നത്, അങ്ങനെയുള്ള ആത്മാക്കള്‍ക്ക് ബാപ്ദാദയും സഹയോഗം  കൊടുത്തുകൊണ്ട് 21 ജന്മത്തേക്ക് വിശ്രമം നല്‍കും. യാതൊരു കഷ്ടപ്പാടുകളും ഉണ്ടാവില്ല. കഴിക്കൂ, കുടിക്കൂ, സ്വര്‍ഗ്ഗ രാജ്യഭാഗ്യം അനുഭവിക്കൂ. അരക്കല്പത്തേക്ക് څപരിശ്രമംچ എന്ന വാക്ക് പറയില്ല. അങ്ങനെയുള്ള ഭാഗ്യം നേടുവാനാണ് വന്നിരിക്കുന്നത്.

കുമാരന്മാരോട്കുമാര്‍ ജീവിതത്തില്‍ വളരെയധികം ശക്തിയുണ്ടായിരിക്കും. കുമാരന്മാര്‍ക്ക് എന്താഗ്രഹിക്കുന്നുവോ അത് നടത്തുവാന്‍ സാധിക്കും, അതുകൊണ്ട് ബാപ്ദാദ കുമാരന്മാരെ കണ്ട് വിശേഷമായി സന്തോഷിക്കുകയാണ്. തന്‍റെ ശക്തി നശിപ്പിക്കുന്നതിനു പകരം നിര്‍മാണകാര്യത്തിന്  വേണ്ടി ഉപയോഗിച്ചല്ലോ. ഓരോ കുമാരനും വിശ്വത്തെ പുതിയതാക്കുന്നതിനു വേണ്ടി തന്‍റെ ശക്തി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. എത്ര ശ്രേഷ്ഠ കാര്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു കുമാരന് പത്തു പേരുടെ പണി ചെയ്യുവാന്‍ സാധിക്കും. കുമാരന്മാരെക്കുറിച്ച് ഓര്‍ത്ത് ബാബക്ക് അഭിമാനം തോന്നുകയാണ്. കുമാര്‍ ജീവിതത്തിലൂടെ തന്‍റെ ജീവിതം സഫലമാക്കി. അത്രയും വിശേഷ ആത്മാക്കളാണ്. വളരെ നല്ല സമയത്ത് തന്‍റെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുത്തു. അങ്ങനെയൊരു തീരുമാനമെടുത്തത് തെറ്റായി പോയി എന്നു തോന്നുന്നില്ലല്ലോ അല്ലേ. ഉറപ്പല്ലേ. തെറ്റായി പോയി എന്നു പറഞ്ഞ് ആരെങ്കിലും വലിച്ചാലോ? ലോകം മുഴുവന്‍ അക്ഷൗണി പടയായി മറുവശത്തും നിങ്ങള്‍ തനിച്ച് ഒരു വശത്തുമാണെങ്കിലോ? പറയൂ, ഞാന്‍ തനിച്ചല്ല, ബാബ എന്‍റെ കൂടെയുണ്ട്. ബാപ്ദാദ സന്തോഷിക്കുകയാണ്സ്വന്തം ജീവിതം സുരക്ഷിതമാക്കി, മറ്റുള്ളവരുടെ ജീവിതം അങ്ങനെയാക്കുന്നതിനു നിമിത്തമായി തീര്‍ന്നു. ശരി.

കത്തുകള്‍ക്ക് മറുപടി നല്‍കികൊണ്ട്, ബാപ്ദാദ എല്ലാ കുട്ടികളെയും പ്രതി ടേപ്പില്‍ സ്നേഹ സ്മരണകള്‍ റെക്കോര്‍ഡ് ചെയ്തു

നാലു ഭാഗത്തുമുള്ള വളരെക്കാലത്തിനു ശേഷം ലഭിച്ച എല്ലാ സ്നേഹികളും സഹയോഗികളും സര്‍വ്വീസബിളുമായ കുട്ടികളുടെ കത്തുകളല്ല, ഹൃദയത്തില്‍ നിന്നുമുള്ള മധുര മധുരമായ സംഗീതം ബാപ്ദാദ കേട്ടുഎത്രമാത്രം കുട്ടികള്‍ ഹൃദയംകൊണ്ട് ബാബയെ ഓര്‍മ്മിക്കുന്നുഅതിന്‍റെ കോടിമടങ്ങ് അധികം ബാപ്ദാദ കുട്ടികളെ ഓര്‍മ്മിക്കുന്നു, സ്നേഹിക്കുന്നു, എമര്‍ജ് ചെയ്ത് ടോളി കഴിപ്പിക്കുന്നു. ഇപ്പോഴും മുന്നില്‍ ടോളി ഇരിപ്പുണ്ട്. എല്ലാ കുട്ടികളും ബാബയുടെ മുന്നിലുണ്ട്. കേക്ക് മുറിക്കുന്നു, എല്ലാ കുട്ടികളും കഴിക്കുന്നു. കുട്ടികള്‍ എന്തെല്ലാം വിശേഷങ്ങളാണോ എഴുതിയിരിക്കുന്നത്, തന്‍റെ അവസ്ഥ അഥവാ സേവനത്തിന്‍റെ കാര്യങ്ങള്‍ എല്ലാം ബാപ്ദാദ കേട്ടു. സേവനത്തിന്‍റെ ഉണര്‍വ്വും ഉത്സാഹവും നല്ലപോലെയുണ്ട്. കുറച്ചൊക്കെ ഇപ്പോള്‍ കാണുന്ന മായയുടെ വിഘ്നങ്ങള്‍, അതൊന്നും പുതിയതല്ല. മായ പരീക്ഷിക്കുവാന്‍ വരുന്നതാണ്. മായയെ പേടിക്കേണ്ട കാര്യമില്ല. കളിപ്പാട്ടമെന്നു മനസ്സിലാക്കി കളിക്കുമെങ്കില്‍ മായ യുദ്ധം ചെയ്യില്ല. വളരെ ആരാമത്തോടു കൂടി വിട പറഞ്ഞ് ഉറങ്ങിക്കൊള്ളും. അതുകൊണ്ട് കൂടുതല്‍ ചിന്തിക്കേണ്ടഇതെന്താണ് സംഭവിച്ചത്, സംഭവിച്ചു പോയിഫുള്‍സ്റ്റോപ്പിടൂ, മുന്നോട്ട് പോകൂ. ഇനിയും നിറക്കുവാന്‍ ബാക്കിയായ കാര്യങ്ങള്‍ കോടിമടങ്ങായി നിറക്കൂ. മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കൂ, മറ്റുള്ളവരെയും മുന്നോട്ട് കൊണ്ടു പോകൂ. ബാപ്ദാദ കൂടെയുണ്ട്. മായയുടെ ഒരു പണിയും നടക്കുവാന്‍ പോകുന്നില്ല. അതുകൊണ്ട് ഭയപ്പെടാതിരിക്കൂ. സന്തോഷത്തില്‍ ആടൂ, പാടൂ. നമ്മുടെ രാജ്യം ഇതാ വരവായി. ഹേ സ്വരാജ്യ അധികാരികളെ, വിശ്വത്തിന്‍റെ രാജ്യഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു. ശരി.

എല്ലാവര്‍ക്കും വളരെ വളരെ സ്നേഹ സ്മരണകളുംനിര്‍വിഘ്ന ഭവഎന്ന വരദാനവും ബാബ നല്‍കുകയാണ്. സ്ഥൂലധനത്തിന്‍റെ കുറവു കാരണം എത്തുവാന്‍ സാധിക്കാതിരുന്ന കുട്ടികള്‍ക്കും ബാപ്ദാദ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. ധനം കുറവാണെങ്കിലും ചക്രവര്‍ത്തിയല്ലേ, കാരണം ഇക്കാലത്ത് രാജാക്കന്മാരുടെ അടുത്തില്ലാത്തത് നിങ്ങളുടെയടുത്ത് അവിനാശിയായി ജന്മ ജന്മങ്ങളിലേക്ക് സ്വരൂപിക്കപ്പെട്ടിരിക്കുന്നു. ബാപ്ദാദ, അങ്ങനെയുള്ള വര്‍ത്തമാന ചിന്തയില്ലാത്ത ചക്രവര്‍ത്തിമാര്‍ക്ക്, ഭാവി വിശ്വരാജ്യ ചക്രവര്‍ത്തിമാര്‍ക്ക് വളരെ വളരെ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. അങ്ങനെയുള്ള കുട്ടികള്‍ ശരീരം കൊണ്ട് അവിടെയാണെങ്കിലും ഹൃദയം കൊണ്ട് ഇവിടെയാണ്. അതുകൊണ്ട് ബാപ്ദാദ സമ്മുഖത്തില്‍ കുട്ടികളെ കണ്ട് സമ്മുഖത്തില്‍ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. ശരി. ഓംശാന്തി.

വരദാനം :- സമ്പൂര്‍ണ്ണതയുടെ സ്ഥിതിയിലൂടെ പ്രകൃതിക്ക് ആജ്ഞ നല്‍കുന്ന വിശ്വ പരിവര്‍ത്തകരായി ഭവിക്കൂ.

എപ്പോഴാണോ വിശ്വപരിവര്‍ത്തകരായ ആത്മാക്കളായ നിങ്ങള്‍ സംഘടിത രൂപത്തില്‍ തന്‍റെ സമ്പന്ന സമ്പൂര്‍ണ്ണ സ്ഥിതിയിലൂടെ വിശ്വപരിവര്‍ത്തന സങ്കല്പമെടുക്കുന്നത്, അപ്പോള്‍ പ്രകൃതി സമ്പൂര്‍ണ്ണ ഇളക്കത്തിന്‍റെ നൃത്തം ആരംഭിക്കും. വായു, ഭൂമി, സമുദ്രം, ജലം….. തത്വങ്ങളുടെ ഇളക്കങ്ങളാണ് ഭൂമിയെ വൃത്തിയാക്കുന്നത്. എന്നാല്‍ എപ്പോഴാണോ നിങ്ങള്‍ സ്വയം സഹയോഗികളായി  കര്‍മ്മേന്ദ്രിയങ്ങളെയും, മനസ്സിനെയും, ബുദ്ധിയെയും സംസ്ക്കാരത്തെയും ആജ്ഞക്കനുസരച്ച് നടത്തുന്നത്, അപ്പോള്‍ മാത്രമേ പ്രകൃതി നിങ്ങളുടെ ആജ്ഞ മാനിക്കൂ. ഒപ്പംതന്നെ അത്രയും ശക്തിശാലിയായ തപസ്സിന്‍റെ ഉയര്‍ന്ന സ്ഥിതി ഉണ്ടായിരിക്കണം, എല്ലാവരുടെയും ഒരുപോലെയുള്ള സങ്കല്പമുണ്ടായിരിക്കണംപരിവര്‍ത്തനം“, പ്രകൃതി ഹാജരാകണം.

സ്ലോഗന്‍ :- തന്‍റെ ശ്രേഷ്ഠ ഭാഗ്യത്തിലൂടെ എല്ലാവര്‍ക്കും ഭാഗ്യം നല്‍കികൊണ്ട് സദാ ഭഗവാന്‍റെ സ്മൃതി നല്‍കികൊണ്ടിരിക്കൂ.

Scroll to Top