വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നതിനുള്ള മാര്‍ഗ്ഗം- സമര്‍ത്ഥ സങ്കല്പങ്ങളുടെ ഖജനാവ് ജ്ഞാനമുരളി

Date : Rev. 23-06-2019 / AV 17-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദാ സംഗമയുഗീ അലൗകീക ആത്മീയ സഭയില്‍ മിലനം ചെയ്യാന്‍ വേണ്ടി വന്നിരിക്കുന്നു. ഈ ആത്മീയ സഭ, ആത്മീയ മിലനം മുഴുവന്‍ കല്പത്തിലും ഇപ്പോഴേ ചെയ്യാന്‍ സാധിക്കൂ. ആത്മാക്കളുമായുള്ള പരമാത്മ മിലനം, ഈ ശ്രേഷ്ഠമായ മിലനം സത്യയുഗി സൃഷ്ടിയില്‍ പോലും ഉണ്ടാകില്ല. അതിനാല്‍ ഈ യുഗത്തെ മഹത്തായ യുഗം, മഹാ മിലനത്തിന്‍റെ യുഗം, സര്‍വ്വ പ്രാപ്തികളുടെ യുഗം, അസംഭ്യവത്തെ സംഭവ്യമാക്കുന്നതിനുള്ള യുഗം, സഹജവും ശ്രേഷ്ഠവുമായ അനുഭവങ്ങളുടെ യുഗം, വിശേഷ പരിവര്‍ത്തനത്തിന്‍റെ യുഗം, വിശ്വ മംഗളത്തിന്‍റെ യുഗം, സഹജമായ വരദാനങ്ങളുടെ യുഗം എന്നു പറയുന്നു. അങ്ങനെയുള്ള യുഗത്തില്‍ നിങ്ങള്‍ ആത്മാക്കള്‍ മഹാന്‍ പാര്‍ട്ട്ധാരികളാണ്. അങ്ങനെയുള്ള മഹത്തായ ലഹരി സദാ ഉണ്ടോ? മുഴുവന്‍ വിശ്വവും, വേഴാമ്പലിനെ പോലെ, ഭഗവാനെ ഒരു നിമിഷത്തേക്ക് കാണുന്നതിന്, സെക്കന്‍റില്‍ ആ ബാബയുടെ അധികാരിയാകുന്ന ശ്രേഷ്ഠ ആത്മാക്കളാണ്, ഈ സ്മൃതിയുണ്ടോ? ഈ സ്മൃതി സ്വതവേ സമര്‍ത്ഥമാക്കുന്നു. അങ്ങനെയുള്ള സമര്‍ത്ഥ ആത്മാക്കളായില്ലേ? സമര്‍ത്ഥം അര്‍ത്ഥം വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നവര്‍. വ്യര്‍ത്ഥമുണ്ടെങ്കില്‍ സമര്‍ത്ഥമില്ല. മനസ്സില്‍ വ്യര്‍ത്ഥ സങ്കല്പമുണ്ടെങ്കില്‍ സമര്‍ത്ഥ സങ്കല്പങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല. വ്യര്‍ത്ഥം അടിക്കടി താഴേക്ക് കൊണ്ടു വരുന്നു. സമര്‍ത്ഥ സങ്കല്പം സമര്‍ത്ഥമായ ബാബയുടെ മിലനത്തിന്‍റെ അനുഭവം ചെയ്യിക്കുന്നു, മായാജീത്തുമാക്കുന്നു. സഫലതാ സ്വരൂപരായ സേവാധാരിയുമാക്കുന്നു. വ്യര്‍ത്ഥ സങ്കല്പം ഉണര്‍വ്വിനെയും ഉത്സാഹത്തെയും സമാപ്തമാക്കുന്നു. അവര്‍ സദാ എന്തു കൊണ്ട്, എന്ത് എന്നതിന്‍റെ സംശയത്തിലായിരിക്കും അതിനാല്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ സ്വയത്തോട് നിരാശയുണ്ടാകുന്നു. വ്യര്‍ത്ഥ സങ്കല്പം സദാ സര്‍വ്വ പ്രാപ്തികളുടെയും ഖജനാവിന്‍റെ അനുഭവം ചെയ്യിക്കുന്നതില്‍ നിന്നും വഞ്ചിക്കുന്നു. വ്യര്‍ത്ഥ സങ്കല്പമുള്ളവരുടെ മനസ്സിന്‍റെ ആഗ്രഹം അഥവാ മനസ്സിന്‍റെ ഇച്ഛകള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഇത് ചെയ്യും, അത് ചെയ്യും, ഇങ്ങനെയുള്ള പ്ലാനുകള്‍ തീവ്രതയോടെയുണ്ടാക്കുന്നു കാരണം വ്യര്‍ത്ഥ സങ്കല്പങ്ങള്‍ തീവ്രമാണ് അതിനാല്‍ വളരെ ഉയര്‍ന്ന കാര്യങ്ങള്‍ ചിന്തിക്കുന്നു, എന്നാല്‍ സമര്‍ത്ഥമല്ലാത്തതിനാല്‍ പ്ലാനും പ്രാക്റ്റിക്കലാക്കുന്നതും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടാകുന്നു, ആയതിനാല്‍ നിരാശയുണ്ടാകുന്നു. സമര്‍ത്ഥ സങ്കല്പമുള്ളവര്‍ സദാ എന്ത് ചിന്തിക്കുന്നുവൊ അത് ചെയ്യും. ചിന്തിയ്ക്കുന്നതും  കര്‍മ്മം ചെയ്യുന്നതും സമാനമായിരിക്കും. സദാ ധൈര്യതയോടെ സങ്കല്പത്തിലും കര്‍മ്മത്തിലും സഫലമാകും. വ്യര്‍ത്ഥ സങ്കല്പം ശക്തിയേറിയ കൊടുങ്കാറ്റിന് സമാനം ചഞ്ചലതയില്‍ കൊണ്ടു വരുന്നു. സമര്‍ത്ഥ സങ്കല്പം സദാ വസന്തത്തിന് സമാനം പച്ചപ്പുള്ളതാക്കി മാറ്റുന്നു. വ്യര്‍ത്ഥ സങ്കല്പം ശക്തി അര്‍ത്ഥം ആത്മീയ ശക്തിയും സമയവും നഷ്ടപ്പെടുത്തുന്നതിന് നിമിത്തമാകുന്നു. സമര്‍ത്ഥ സങ്കല്പം സദാ ആത്മീയ ശക്തി ശേഖരിക്കുന്നു. സമയത്തെ സഫലമാക്കുന്നു. വ്യര്‍ത്ഥ സങ്കല്പം വ്യര്‍ത്ഥത്തെ രചിച്ച്, രചയിതാവായ ആത്മാവിനെ പരവശനാക്കുന്നു അര്‍ത്ഥം മാസ്റ്റര്‍ സര്‍വ്വ ശക്തിവാന്‍ സമര്‍ത്ഥ ആത്മാവിന്‍റെ സീറ്റില്‍ നിന്നും മാറ്റുന്നു.  സമര്‍ത്ഥ സങ്കല്പത്തിലൂടെ സദാ ശ്രേഷ്ഠമായ സ്വമാനത്തിന്‍റെ സ്മൃതി സ്വരൂപരാകുന്നു. ഈ വ്യത്യാസത്തെ മനസ്സിലാക്കുന്നുമുണ്ട്, എന്നാലും ചില കുട്ടികള്‍ വ്യര്‍ത്ഥ സങ്കല്പങ്ങളുടെ പരാതി ഇപ്പോഴും പറയുന്നു. ഇപ്പോഴും വ്യര്‍ത്ഥ സങ്കല്പം എന്തു കൊണ്ടുണ്ടാകുന്നു,ഇതിന്‍റെ കാരണമെന്ത്? ബാപ്ദാദ നല്കിയിട്ടുള്ള സമര്‍ത്ഥ സങ്കല്പങ്ങളുടെ ഖജനാവാണ് ജ്ഞാന മുരളി. മുരളിയിലെ ഓരോ മഹാവാക്യവും സമര്‍ത്ഥമായ ഖജനാവാണ്. ഈ സമര്‍ത്ഥ സങ്കല്പത്തിന്‍റെ ഖജനാവിന് നല്‍കുന്ന മഹത്വം കുറയുന്നത് കാരണം സമര്‍ത്ഥ സങ്കല്പം ധാരണയാകുന്നില്ല. അതിനാല്‍ വ്യര്‍ത്ഥത്തിന് അവസരം ലഭിക്കുന്നു. സദാ ഓരോ മഹാവാക്യവും മനനം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ സമര്‍ത്ഥമായ ബുദ്ധിയില്‍ വ്യര്‍ത്ഥത്തിന് വരാന്‍ സാധിക്കില്ല. ബുദ്ധി കാലിയായിരിക്കുന്നു, അതിനാല്‍ ഒഴിഞ്ഞ സ്ഥാനമായതിനാല്‍ വ്യര്‍ത്ഥം വരുന്നു. അവസരമേയില്ലായെങ്കില്‍ വ്യര്‍ത്ഥത്തിന് എങ്ങനെ വരാനാകും. സമര്‍ത്ഥ സങ്കല്‍പങ്ങളിലൂടെ ബുദ്ധിയെ ബിസിയാക്കി വയ്ക്കാനുള്ള വിധിയറിയില്ല അര്‍ത്ഥം വ്യര്‍ത്ഥ സങ്കല്പങ്ങളെ ആഹ്വാനം ചെയ്യുക.

ബിസിയായിരിക്കുന്ന ബിസിനസുകാരനാകൂ. രാപകല്‍ ഈ ജ്ഞാന രത്നങ്ങളുടെ ബിസിനസുകാരനാകൂ. സമയവുമില്ല വ്യര്‍ത്ഥത്തിന് അവസരവുമില്ല. അതിനാല്‍ വിശേഷമായ കാര്യം- ബുദ്ധിയെ സമര്‍ത്ഥ സങ്കല്‍പങ്ങള്‍ കൊണ്ട് സദാ സമ്പന്നമാക്കൂ. അതിന്‍റെ ആധാരമാണ് ദിവസേന മുരളി കേള്‍ക്കുക. ഉള്‍ക്കൊള്ളുക, സ്വരൂപമാകുക. ഇത് മൂന്ന് സ്റ്റേജുകളാണ്. കേള്‍ക്കുന്നത് വളരെ നല്ലതായി തോന്നുന്നു.കേള്‍ക്കാതിരിക്കാനാകില്ല. ഇതും ഒരു സ്റ്റേജാണ്. ഇങ്ങനെ സ്റ്റേജുള്ളവര്‍ക്ക് കേള്‍ക്കുന്ന സമയത്ത് അത്രയും കേള്‍ക്കാനുള്ള ഇച്ഛയുണ്ടായിരിക്കും, കേള്‍ക്കുന്നതിന്‍റെ രസമുള്ളതിനാല്‍ ആ സമയം വരെ ആ രസത്തിന്‍റെ ആനന്ദത്തിലിരിക്കും. കേള്‍ക്കുന്നതിലും മുഴുകിയിരിക്കും, വളരെ നല്ലത്, വളരെ നല്ലത്…… ഈ ഗീതം സന്തോഷത്തോടെ പാടുന്നു. എന്നാല്‍ കേള്‍ക്കുന്നത് സമാപ്തമാകുമ്പോള്‍ ആ രസവും സമാപ്തമാകുന്നു കാരണം ഉള്‍ക്കൊള്ളുന്നില്ല. ഉള്‍ക്കൊള്ളാനുള്ള ശക്തിയിലൂടെ ബുദ്ധിയെ സമര്‍ത്ഥ സങ്കല്‍പങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയില്ലായെങ്കില്‍ വ്യര്‍ത്ഥം വന്നു കൊണ്ടിരിക്കും. ഉള്‍ക്കൊള്ളുന്നവര്‍ സദാ സമ്പന്നരായിരിക്കും അതിനാല്‍ വ്യര്‍ത്ഥ സങ്കല്പങ്ങളില്‍ നിന്നും വേറിട്ടിരിക്കും. എന്നാല്‍ സ്വരൂപരാകുന്നവര്‍ ശക്തിശാലിയായി മറ്റുള്ളവരെയും ശകതിശാലിയാക്കുന്നു.

വ്യര്‍ത്ഥത്തില്‍നിന്നും മുക്തമാകുന്നുണ്ട്, ശുദ്ധ സങ്കല്പങ്ങളിലിരിക്കുന്നു എന്നാല്‍ ശക്തി സ്വരൂപരാകാന്‍ സാധിക്കുന്നില്ല. സ്വരൂപരാകുന്നവര്‍ സദാ സമ്പന്നം, സദാ സമര്‍ത്ഥം, ശക്തിശാലി കിരണങ്ങളിലൂടെ മറ്റുള്ളവരുടെയും വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നവരായിരിക്കും. അതിനാല്‍ സ്വയത്തോട് ചോദിക്കൂ- ഞാന്‍ ആര്? കേള്‍ക്കുന്നവരാണോ?, ഉള്‍ക്കൊള്ളുന്നവരാണോ? അതോ സ്വരൂപരാകുന്നവരാണോ? ശക്തിശാലി ആത്മാവ് സെക്കന്‍റില്‍ വ്യര്‍ത്ഥത്തെ സമര്‍ത്ഥത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു. അതിനാല്‍ ശക്തിശാലി ആത്മാക്കളല്ലേ? അപ്പോള്‍ വ്യര്‍ത്ഥത്തെ പരിവര്‍ത്തനപ്പെടുത്തൂ. ഇപ്പോഴും വ്യര്‍ത്ഥത്തില്‍ ശക്തിയും സമയവും നഷ്ടപ്പെടുത്തുകയാണെങ്കില്‍ എപ്പോള്‍ സമര്‍ത്ഥരാകും? വളരെക്കാലം സമര്‍ത്ഥരായവര്‍ക്കേ വളരെക്കാലത്തെ സമ്പന്നമായ രാജ്യം ഭരിക്കാനാകൂ. മനസ്സിലായോ?

ഇപ്പോള്‍ തന്‍റെ സമര്‍ത്ഥ സ്വരൂപത്തിലൂടെ മറ്റുള്ളവരെയും സമര്‍ത്ഥമാക്കുന്നതിനുള്ള സമയമാണ്. സ്വയത്തിന്‍റെ വ്യര്‍ത്ഥത്തെ സമാപ്തമാക്കൂ. ധൈര്യമില്ലേ? മഹാ രാഷ്ട്രം പോലെ മഹാനല്ലേ. മഹാന്‍ സങ്കല്പത്തെ രചിക്കുന്നവര്‍. ശക്തിഹീനരായ സങ്കല്പമുള്ളവരല്ല. സങ്കല്പ്പിച്ചു, നടന്നു. ഇതിനെയാണ് മഹാന്‍ സങ്കല്പം എന്നു പറയുന്നത്. അങ്ങനെയുള്ള മഹാനാത്മാക്കളല്ലേ, പഞ്ചാബിലുള്ളവര്‍ എന്താണ് ചിന്തിക്കുന്നത്? പഞ്ചാബിന്‍റെ ശക്തികളല്ലേ. മായയുടെ ശക്തിയുള്ളവര്‍ ഗവണ്‍മെന്‍റിനെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. ഈശ്വരീയ ശക്തിയുള്ളവര്‍ മായയെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. മായയെ വെല്ലുവിളിക്കുന്നവരല്ലേ. ഭയക്കുന്നവരല്ലല്ലോ. മായ പറയുന്നു എന്‍റെ രാജ്യം ഉണ്ടാകണമെന്ന്, നിങ്ങളും മായയെ വെല്ലുവിളിക്കുന്നു, ഗര്‍ജ്ജനത്തോടെ പറയുന്നു- ഇപ്പോള്‍ ഞങ്ങളുടെ രാജ്യം വരാന്‍ പോകുന്നു. അങ്ങനെയുള്ള ധൈര്യശാലികളല്ലേ. പഞ്ചാബിലുള്ളവരും ധൈര്യശാലികളാണ്. മഹാരാഷ്ട്രക്കാര്‍ മഹാനാണ്, കര്‍ണ്ണാടകക്കാരുടെ വിശേഷതയാണ്- മഹാന്‍ ഭാവന. ഭാവന കാരണം ഭാവനയുടെ ഫലം സഹജമായി ലഭിച്ചു കൊണ്ടിരിക്കുന്നു. കര്‍ണ്ണാടകക്കാര്‍ ഭാവനയിലൂടെ മഹാന്‍ ഫലം ഭക്ഷിക്കുന്നവരാണ് അതിനാല്‍ സദാ സന്തോഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു. സന്തോഷത്തിന്‍റെ ഫലം ഭക്ഷിക്കുന്ന സന്തുഷ്ടരായ ആത്മാക്കളാണ്. അതിനാല്‍ മഹാരാഷ്ട്ര മഹാന്‍ സങ്കല്പധാരികളും, പഞ്ചാബ് മഹാന്‍ വെല്ലുവിളി ചെയ്യുന്ന മഹാന്‍ രാജ്യ അധികാരികളും, കര്‍ണ്ണാടക മഹാന്‍ ഫലം ഭക്ഷിക്കുന്നവരുമാണ്. മൂന്ന് പേരും മഹാനായില്ലേ.

മഹാരാഷ്ട്ര അര്‍ത്ഥം സര്‍വ്വതിലും മഹാന്‍. ഓരോ സങ്കല്പം മഹാന്‍, സ്വരൂപം മഹാന്‍, കര്‍മ്മം മഹാന്‍, സേവനം മഹാന്‍. സര്‍വ്വതിലും മഹാന്‍. അതിനാല്‍ ഇന്ന് മഹാനായിട്ടുള്ളവരുടെ മൂന്ന് നദികള്‍ മിലനം ചെയ്തിരിക്കുന്നു. മഹാന്‍ നദികള്‍ മിലനം ചെയ്തില്ലേ. മഹാന്‍ നദികള്‍ മഹാസാഗരത്തില്‍ മിലനം ചെയ്തു അതിനാല്‍ മിലനത്തിന്‍റെ സഭയില്‍ വന്നിരിക്കുന്നു. ഇന്ന് സഭ ആഘോഷിക്കണ്ടേ. ശരി- അങ്ങനെ സദാ സമര്‍ത്ഥം, സദാ ഓരോ മഹാവാക്യത്തിന്‍റെ സ്വരൂമായി തീരുന്ന, വളരെക്കാലത്തെ സമര്‍ത്ഥ ആത്മാക്കളെ സമര്‍ത്ഥമാക്കുന്ന ബാപ്ദാദയുടെ സര്‍വ്വ ശക്തികളാല്‍ സമ്പന്നമായ സ്നേഹസ്മരണയും നമസ്തേ.

ദാദിമാരോട്- ഇത് മഹാമണ്ഡലിയാണ്. ആദിയില്‍ ഓം മണ്ഡലിയായിരുന്നു, അന്ത്യത്തില്‍ മഹാമണ്ഡലിയായി. സര്‍വ്വ മഹാനാത്മാക്കളുടെ മണ്ഡലിയല്ലേ. അവര്‍ സ്വയത്തെ മഹാമണ്ഡലേശ്വരന്‍മാരെന്നാണ് പറയുന്നത്, നിങ്ങള്‍ സ്വയത്തെ മഹാ സേവാധാരിയെന്നു പറയുന്നു. മഹാമണ്ഡലേശ്വരന്‍ അഥവാ മഹാമണ്ഡലേശ്വരി എന്ന് പറയുന്നില്ല എന്നാല്‍ മഹാ സേവാധാരി. അതിനാല്‍ മഹാന്‍ സേവാധാരികളുടെ മഹാന്‍ മണ്ഡലി. മഹാ സേവാധാരി അര്‍ത്ഥം ഓരോ സങ്കല്പത്തിലൂടെ സ്വതവേ സേവനത്തിന് നിമിത്തമായിട്ടുള്ളവര്‍. ഓരോ സങ്കല്പത്തിലൂടെ സേവനം നടക്കുന്നു. സ്വതവേ യോഗിയായവര്‍ സ്വതവേ സേവാധാരിയാണ്. കേവലം ചെക്ക് ചെയ്യൂ- സ്വതവേ സേവനം നടക്കുന്നുണ്ടോ? സേവനത്തിലല്ലാതെ മറ്റെവിടേക്കും സങ്കല്പം പോകുന്നില്ല എന്ന അനുഭവം ചെയ്യാന്‍ സാധിക്കും. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓരോ കാര്യം ചെയ്യുമ്പോഴും ഓരോ ശ്വാസത്തിലും, സെക്കന്‍റിലും സേവനം അടങ്ങയിട്ടുണ്ട്. അവരെയാണ് സ്വതവേ സേവാധാരിയെന്നു പറയുന്നത്. അങ്ങനെയല്ലേ.ഇപ്പോള്‍ വിശേഷ പ്രോഗ്രാമിലൂടെ സേവനം ചെയ്യുന്നതിന്‍റെ സ്ഥിതി സമാപ്തമായി. സ്വതവേയുള്ള സേവനത്തിന് നിമിത്തമായി. ആ അവസരം ഇപ്പോള്‍ മറ്റുള്ളവര്‍ക്കും നല്കിയിരിക്കുന്നു. അവര്‍  പ്രോഗാമും ഉണ്ടാക്കും, പ്രാക്ടിക്കലിയും ചെയ്യും എന്നാല്‍ നിങ്ങളുടെ സേവനം ഇപ്പോള്‍ സ്വതവേ സേവാധാരികളുടേതാണ്. പ്രോഗ്രാമിന്‍റെ സമയം വരെയല്ല എന്നാല്‍ സദാ പ്രോഗ്രാം തന്നെയാണ്. സദാ സേവനത്തിന്‍റെ സ്റ്റേജിലാണ്. അങ്ങനെയുള്ള മണ്ഡലിയല്ലേ. ശ്വാസമില്ലാതെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല, അതേപോലെ ആത്മാവിന് സേവനമില്ലാതെയിരിക്കാന്‍ സാധിക്കില്ല. ശ്വസനം സ്വതവേ നടന്നു കൊണ്ടേയിരിക്കും. അതേപോലെ സേവനവും സ്വതവേ നടന്നു കൊണ്ടേയിരിക്കും. സേവനം ആത്മാവിന്‍റെ ശ്വാസമാണ്. അങ്ങനെയല്ലേ? എത്ര മണിക്കൂര്‍ സേവനം ചെയ്തുവെന്ന കണക്കെടുക്കാന്‍ സാധിക്കില്ലേ? ധര്‍മ്മവും കര്‍മ്മവും സേവനമാണ്. നടക്കുന്നതും സേവനം, സംസാരിക്കുന്നതും സേവനം, ചെയ്യുന്നതും സേവനം അതിനാല്‍ സ്വതവേ സേവാധാരി, സദാ സേവാധാരി. ഏതൊരു സങ്കല്പത്തിലും സേവനമടങ്ങിയിട്ടുണ്ട്. ഓരോ വാക്കിലും സേവനമടങ്ങിയിട്ടുണ്ട് കാരണം വ്യര്‍ത്ഥം സമാപ്തമായി. അതിനാല്‍ സമര്‍ത്ഥം അര്‍ത്ഥം സേവനം. അങ്ങനെയുള്ളവരെയാണ് പറയുന്നത് മഹാമണ്ഡലിയുള്ള മഹാനാത്മാക്കള്‍ എന്ന്. ശരി.

നിങ്ങളുടെ സര്‍വ്വ സാഥികളും ബാപ്ദാദായുടെ സന്മുഖത്തുണ്ട്. ഓം മണ്ഡലിയിലുള്ളവര്‍ സര്‍വ്വ മഹാമണ്ഡലി ആദിയിലെ സേവധാരി, സദാ സേവാധാരികളാണ്. ബാപ്ദാദായുടെ മുന്നില്‍ സര്‍വ്വ മഹാമണ്ഡലിയിലെ മഹാനാത്മാക്കളാണ്. പ്രയാസമായ കാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ മഹാന്‍ മണ്ഡലിയിലുള്ളവരല്ലേ. ഉത്തരവാദിത്യം ഏറ്റെടുത്തില്ലേ. യാതൊന്നും ചിന്തിക്കാതെ, സങ്കല്പിച്ചു, ദൃഢ സങ്കല്പമെടുത്തു, നിമിത്തമായി. ഇങ്ങനെയുള്ളവരെയാണ്  മഹാനാത്മാക്കള്‍

എന്ന് പറയുന്നത്. മഹാന്‍ കര്‍ത്തവ്യത്തിന് നിമിത്താമായി. ഉദാഹരണമായി. ഉദാഹരണം കാണാതെ വിശ്വത്തിന് മുന്നില്‍ ഉദാഹരണ സ്വരൂപമായി. അങ്ങനെയുള്ള മഹാനാത്മാക്കളല്ലേ. ശരി.

പാര്‍ട്ടികളോട്

  1. മഹാരാഷ്ട്രഅഥവാപഞ്ചാബ്ഗ്രൂപ്പിനോട്

നിങ്ങള്‍ സര്‍വ്വ കുട്ടികളും നിര്‍ഭയരല്ലേ. എന്ത് കൊണ്ട്? കാരണം നിങ്ങള്‍ സര്‍വ്വരും നിര്‍വൈര്യരാണ്. നിങ്ങള്‍ക്ക് ആരോടും വൈര്യ ഭാവനയില്ല. സര്‍വ്വ ആത്മാക്കളെ പ്രതി ഭായി- ഭായി ശുഭ ഭാവന, ശുഭ കാമനയാണ്. അങ്ങനെയുള്ള ശുഭ ഭാവന, ശുഭ കാമനയുല്ള ആത്മാക്കള്‍ സദാ നിര്‍ഭയരായിരിക്കും. ഭയക്കുന്നവരല്ല. സ്വയം യോഗയുക്ത സ്ഥിതിയിലാണിരിക്കുന്നതെങ്കില്‍ ഏതൊരു പരിതസ്ഥിതിയിലും തീര്‍ച്ചയായും സുരക്ഷിതരാണ്. ഛത്രച്ഛായക്ക് പുറത്തായാല്‍  പിന്നെ ഭയമാണ്. ഛത്രച്ഛായക്കുള്ളില്‍ നിര്‍ഭയരാണ്. ആര് എന്ത് തന്നെ ചെയ്താലും ബാബയുടെ ഓര്‍മ്മ  കോട്ട പോലെയാണ്. കോട്ടക്കുള്ളില്‍ ആര്‍ക്കും വരാനാകില്ല. അതേപോലെ ഓര്‍മ്മയുടെ കോട്ടക്കുള്ളില്‍ സുരക്ഷിതരാണ്. ചഞ്ചലതിയലും അചഞ്ചലര്‍. ഭയപ്പെടുന്നവരല്ല. ഇതു വരെയൊന്നും കണ്ടിട്ടില്ല. ഇത് റിഹഴ്സലാണ്. യഥാര്‍ത്ഥം മറ്റൊന്നാണ്. റിഹഴ്സല്‍ പക്കാ ആക്കുന്നതിനാണ് വരുന്നത്. അതിനാല്‍ പക്കാ ആയില്ലേ. ധൈര്യശാലികളായില്ലേ? ബാബയോട് സ്നേഹമുള്ളതിനാല്‍ പരിതസ്തിതികളെ മറി കടന്നെത്തിലില്ലേ. പ്രശ്നങ്ങളുടെ മേല്‍ വിജയിയായില്ലേ. സ്നേഹം നിര്‍വിഘ്നമാകുന്നതിനുള്ള ശക്തി നല്കുന്നു. കേവലം എന്‍റെ ബാബ- ഈ മഹാമന്ത്രം ഓര്‍മ്മയുണ്ടായിരിക്കണം. ഇത് മറന്നു. ഇത് ഓര്‍മ്മയുമ്ടെങ്കില്‍ സദാ സുരക്ഷിതരാണ്.

  1. സദാസ്വയത്തെഅചഞ്ചലരുസുദൃഢരുമാണെന്നഅനുഭവംചെയ്യുന്നുണ്ടോ? ഏതൊരുപ്രകാരത്തിലുമുള്ളചഞ്ചലത, അചഞ്ചലവും, സുദൃഢവുമായസ്ഥിതിയില്‍ വിഘ്നമിടുന്നില്ലല്ലോ?  അങ്ങനെയുള്ളവിഘ്നവിനാശകരായആത്മാക്കള്‍ ഓരോവിഘ്നത്തെയുംകളിയെമറികടക്കുന്നപോലെമറികടക്കുന്നു. കളികളിക്കുമ്പോള്‍ രസംഅനുഭവപ്പെടുന്നില്ലേ. ഏതൊരുപരിതസ്ഥിതിയെയുംമറികടക്കുക, കളിക്കുകരണ്ടുംതമ്മില്‍ വ്യത്യാസമുണ്ടാകില്ലേ. പര്‍വ്വതവുംപഞ്ഞിക്ക്സമാനംഅനുഭവപ്പെടും. അങ്ങനെയുള്ളവിഘ്നവിനാശകരല്ലേ, ഭയപ്പെടുന്നവരല്ലല്ലോ. നോളേജ്ഫുള്‍ ആത്മാക്കള്‍ക്ക്ആദ്യമേയറിയാം- ഇതെല്ലാംസംഭവിക്കുകതന്നെവേണംഎന്ന്. നേരത്തെഅറിയാവുന്നകാര്യംവലിയകാര്യമായിഅനുഭവപ്പെടില്ല. പെട്ടെന്ന്എന്തെങ്കിലുംസംഭവിക്കുകയാണെങ്കില്‍, ചെറിയകാര്യംപോലുംവലുതാകുന്നു, നേരത്തെഅറിയുമ്പോള്‍ വലിയകാര്യംപോലുംചെറുതാകുന്നു. നിങ്ങള്‍ എല്ലാവരുംനോളേജ്ഫുള്‍ അല്ലേ. നോളേജ്ഫുള്‍ ആണ്എന്നാല്‍ പരിതസ്ഥിതികള്‍ വരുന്നസമയത്ത്നോളേജഫുള്‍ സ്ഥിതിമറക്കരുത്, അനേകപ്രാവശ്യംചെയ്തിട്ടുള്ളത്ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒന്നുംപുതിയല്ല, അപ്പോള്‍ സര്‍വ്വതുംസഹജമാണ്. നിങ്ങളെല്ലാവരുംകോട്ടയുടെപക്കാഇഷ്ടികകളാണ്. ഒരോകല്ലിനുംവളരെമഹത്വമുണ്ട്. ഏതെങ്കിലുംഒരുകല്ല്ഇളകിയാല്‍ മുഴുവന്‍ മതിലിനെയുംഇളക്കുന്നു. അതിനാല്‍ നിങ്ങള്‍ അചഞ്ചലരായകല്ലുകളാണ്, ആര്എത്രഇളക്കാന്‍ ശ്രമിച്ചാലും, ഇളക്കാന്‍ ശ്രമിക്കുന്നവര്‍ ഇളകണം, നിങ്ങള്‍ ഇളകരുത്. അങ്ങനെയുള്ളഅചഞ്ചലരായആത്മാക്കള്‍ക്ക്, വിഘ്നവിനാശകരായആത്മാക്കള്‍ക്ക്ബാപ്ദാദാദിവസേനആശംസകള്‍ നേരുന്നു, അങ്ങനെയുള്ളകുട്ടികള്‍ തന്നെയാണ്ബാബയുടെആശംസകള്‍ക്ക്അധികാരിയായിതീരുന്നത്. അങ്ങനെയുള്ളഅചഞ്ചലരുംസുദൃഢരുമായകുട്ടികളെബാബയുംമുഴുവന്‍ പരിവാരവുംകണ്ട്ഹര്‍ഷിതമാകുന്നു. ശരി.

വരദാനം- സമര്‍ത്ഥ സ്ഥിതിയുടെ സ്വിച്ച് ഓണ്‍ ചെയ്ത് വ്യര്‍ത്ഥത്തിന്‍റെ അന്ധകാരത്തെ സമാപ്തമാക്കുന്ന അവ്യക്ത ഫരിസ്ഥയായി ഭവിക്കട്ടെ.

സ്ഥൂല ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്താല്‍ അന്ധകാരം സമാപ്തമാകുന്നു. അതേപോലെ സമര്‍ത്ഥ സ്ഥിതിയാണ് സ്വിച്ച്. ഈ സ്വിച്ച് ഓണ്‍ ചെയ്യൂ എങ്കില്‍ വ്യര്‍ത്ഥത്തിന്‍റെ അന്ധകാരം സമാപ്തമാകും. ഓരോ വ്യര്‍ത്ഥ സങ്കല്പത്തെയും സമാപ്തമാക്കുന്നതിന്‍റെ പരിശ്രമത്തില്‍ നിന്നും മുക്തമാകും. സ്ഥിതി സമര്‍ത്ഥമായാല്‍ മഹാദാനി വരദാനിയായി തീരും കാരണം ദാതാവിന്‍റെ അര്‍ത്ഥം തന്നെ സമര്‍ത്ഥം എന്നാണ്. സമര്‍ത്ഥമേ നല്‍കാനാകൂ, സമര്‍ത്ഥമുള്ളയിടത്ത് വ്യര്‍ത്ഥം സമാപ്തമാകുന്നു. അതിനാല്‍ ഇത് തന്നെയാണ് അവ്യക്ത ഫരിസ്ഥകളുടെ ശ്രേഷ്ഠമായ കാര്യം.

സ്ലോഗന്‍- സത്യതയുടെ ആധാരത്തില്‍ സര്‍വ്വാത്മാക്കളുടെ ഹൃദയത്തിന്‍റെ ആശീര്‍വ്വാദം പ്രാപ്തമാക്കുന്നവര്‍ തന്നെയാണ് ഭാഗ്യവാന്‍ ആത്മാവ്.

Scroll to Top