വിസ്താരത്തില്‍ സാരത്തിന്‍റെ സൗന്ദര്യം

Date : Rev. 10-03-2019 / AV 01-05-1984

അവ്യക്തബാപ്ദാദ  മധുബന്‍

ബാപ്ദാദ വിസ്താരത്തെയും കണ്ടു കൊണ്ടിരിക്കുന്നു, വിസ്താരത്തില്‍ സാര സ്വരൂപരായ കുട്ടികളെയും കണ്ടു കൊണ്ടിരിക്കുന്നു. വിസ്താരം ഈ ഈശ്വരീയ വൃക്ഷത്തിന്‍റെ അലങ്കാരമാണ്, സാര സ്വരൂപരായ കുട്ടികള്‍ ഈ വൃക്ഷത്തിന്‍റെ ഫല സ്വരൂപമാണ്. വിസ്താരം സദാ  വിവിധ രൂപത്തിലായിരിക്കും, വ്യത്യസ്ഥ സ്വരൂപത്തിന്‍റെ തിളക്കം സദാ ഇഷ്ടപ്പെടുന്നു. വൈവിധ്യത്തിന്‍റെ തിളക്കം തീര്‍ച്ചയായും വൃക്ഷത്തിന്‍റെ അലങ്കാരമാണ്, എന്നാല്‍ സാര സ്വരൂപമായ ഫലം ശക്തിശാലിയായിരിക്കും. വിസ്താരത്തെ കണ്ട് സദാ സന്തോഷിക്കുന്നു, ഫലത്തെ കണ്ട് സദാ ശക്തിശാലിയാകുന്നതിന്‍റെ ശുഭ ആഗ്രഹം വയ്ക്കുന്നു. ബാപ്ദാദയും വിസ്താരത്തിനിടയില്‍ സാരത്തെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വിസ്താരത്തില്‍ സാരം എത്ര സുന്ദരമായി കാണപ്പെടുന്നു. ഇത് സര്‍വ്വരും അനുഭവികളല്ലേ. സാരത്തിന്‍റെയും വിസ്താരത്തിന്‍റെയും ശതമാനത്തില്‍ എത്ര വ്യത്യാസം ഉണ്ടാകുന്നു. ഇതും അറിയാമല്ലോ. വിസ്താരത്തിന്‍റെ വിശേഷത വ്യത്യസ്തമാണ്, വിസ്താരം ആവശ്യവുമാണ്, എന്നാല്‍ സാര സ്വരൂപമായ ഫലത്തിനാണ് മൂല്യമുള്ളത്. അതിനാല്‍ ബാപ്ദാദ രണ്ടു പേരെയും കണ്ട് ഹര്‍ഷിതമാകുന്നു. വിസ്താരമാകുന്ന ഇലകളോട് പോലും സ്നേഹമുണ്ട്. പുഷ്പങ്ങളോടും സ്നേഹമുണ്ട്, ഫലങ്ങളോടും സ്നേഹമുണ്ട് അതിനാല്‍ ബാപ്ദാദയ്ക്ക് കുട്ടികള്‍ക്ക് സമാനം സേവാധാരിയായി മിലനം ചെയ്യാന്‍ വരുക തന്നെ വേണം. സമാനമാകാതെ സാകാര മിലനം ആഘോഷിക്കാനാകില്ല. വിസ്താരമുള്ള ആത്മാക്കളായിക്കോട്ടെ, സാര സ്വരൂപരായ ആത്മാക്കളാകട്ടെ. രണ്ടു പേരും ബാബയുടേതായി അര്‍ത്ഥം കുട്ടികളായി, അതിനാല്‍ ബാബയ്ക്ക് സര്‍വ്വകുട്ടികളുടെയും മിലനത്തിന്‍റെ ഭാവനയുടെ ഫലം നമ്പര്‍വൈസായി നല്കേണ്ടിയിരിക്കുന്നു. ഭക്തര്‍ക്ക് പോലും ഭക്തിയുടെ അല്പക്കാല ഫലം പ്രാപ്തമാകുന്നുണ്ട് അപ്പോള്‍ കുട്ടികളുടെ അധികാരം കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രാപ്തമാകുന്നു.

ഇന്ന് മുരളി കേള്‍പ്പിക്കാനല്ല വന്നിരിക്കുന്നത്. ദൂരെ ദൂരെ നിന്ന് വന്നിട്ടുള്ളവരുമായി മിലനം ആഘോഷിക്കുമെന്ന പ്രതിജ്ഞ നിറവേറ്റാനാണ് വന്നിരിക്കുന്നത്. ചിലര്‍ കേവലം സ്നേഹത്തോടെ മിലനം ചെയ്യുന്നു, ചിലര്‍ ജ്ഞാനത്തിലൂടെ മിലനം ചെയ്യുന്നു, ചിലര്‍ സമാന സ്വരൂപത്തിലൂടെ മിലനം ചെയ്യുന്നു. എന്നാല്‍ ബാബയ്ക്ക് സര്‍വ്വരെയും മിലനം ചെയ്യുക തന്നെ വേണം. ഇന്ന് സര്‍വ്വ ഭാഗത്തും നിന്ന് വന്നിട്ടുള്ള കുട്ടികളുടെ വിശേഷത കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് ദില്ലിയുടെ വിശേഷത കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സേവനത്തിന്‍റെ ആദി സ്ഥാനമാണ്, ആദിയിലും സേവാധാരികള്‍ക്ക് സേവനത്തിന്‍റെ ആരംഭത്തില്‍ യമുനാ തീരമാണ് പ്രാപ്തമായത്. യമുനാ തീരത്ത് പോയല്ലേ സേവനം ചെയ്തത്. സേവനത്തിന്‍റെ ബീജവും ദില്ലിയില്‍ യമുനാ നദി തീരത്താണ് ആരംഭിച്ചത്, രാജ്യത്തിലെ കൊട്ടാരവും യമുനയുടെ തീരത്തായിരിക്കും ഉണ്ടാകുക അതിനാലാണ് ഗോപീവല്ലഭന്‍റെയും ഗോപ ഗോപികമാരുടെയും ഒപ്പം യമുനാ തീരത്തിനും മഹിമയുളളത്. ബാപ്ദാദാ സ്ഥാപനയുടെ ആ ശക്തിശാലി കുട്ടികളുടെ ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ദില്ലിക്കാരുടെ വിശേഷത വര്‍ത്തമാന സമയത്തുമുണ്ട്, ഭാവിയിലുമുണ്ട്. സേവനത്തിന്‍റെ അടിത്തറയുടെ സ്ഥാനവുമാണ്, രാജ്യത്തിന്‍റെയും അടിത്തറയാണ്. അടിത്തറയുടെ സ്ഥാനത്തുള്ള നിവാസികള്‍ അത്രയും ശക്തിശാലിയല്ലേ. ദില്ലിക്കാര്‍ക്ക് സദാ ശക്തിശാലിയായിട്ടിരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. ദില്ലി നിവാസി നിമിത്ത ആത്മാക്കള്‍ക്ക് സദാ ഈ ഉത്തരവാദിത്വത്തിന്‍റെ കിരീടം ലഭിച്ചിരിക്കുന്നു. ഒരിക്കലും കിരീടം അഴിക്കുന്നില്ലല്ലോ. ദില്ലി നിവാസി അര്‍ത്ഥം സദാ ഉത്തരവാദിത്വത്തിന്‍റെ കിരീടധാരി. മനസ്സിലായോ- ദില്ലിക്കാരുടെ വിശേഷത. സദാ ഈ വിശേഷതയെ കര്‍മ്മത്തില്‍ കൊണ്ടു വരണം. ശരി.

രണ്ടാമത്തേത് കര്‍ണ്ണാടകയിലുള്ള സിക്കിലധേ കുട്ടികള്‍. അവര്‍ ഭാവനയുടെയും സ്നേഹത്തിന്‍റെയും നാടകം വളരെ നന്നായി കാണിക്കുന്നു. ഒരു ഭാഗത്ത്  അതിയായ ഭാവന, അതി അതി സ്നേഹി ആത്മാക്കള്‍, മറു ഭാഗത്ത് ലോകത്തിന്‍റെ കണക്കനുസരിച്ച് വിദ്യാഭ്യാസമുള്ള പ്രശസ്തര്‍ കര്‍ണ്ണാടകയിലുണ്ട് അതിനാല്‍ ഭാവനയും പദവിയും രണ്ടിന്‍റെയും അധികാരകളാണ്, അതിനാല്‍ കര്‍ണ്ണാടകയില്‍ നിന്നും പ്രത്യക്ഷതയുടെ ശബ്ദം മുഴങ്ങാം. ഈ ഭൂമി ശബ്ദം മുഴക്കി കാരണം വി ഐ പികള്‍ ഉണ്ടായിട്ടും ഭാവനയുടെയും ആദരവിന്‍റെയും ഭൂമിയായതിനാല്‍ വിനയവുമുണ്ട്. അത് സഹജമായ സാധനയായി മാറും. കര്‍ണ്ണാടകയിലെ ഭൂമി ഈ വിശേഷ കാര്യത്തിന് നിമിത്തമാണ്. കേവലം തന്‍റെ ഈ വിശേഷതയെ ഭാവനയും, വിനയവും രണ്ടിനെയും സേവനത്തില്‍ സദാ കൂടെ വയ്ക്കണം. ഈ വിശേഷതയെ ഒരു വാതാവരണത്തിലും ഉപേക്ഷിക്കരുത്. കര്‍ണ്ണാടകത്തിലെ തോണിയ്ക്ക് രണ്ട് തുഴയാണ്. ഈ രണ്ടിനെയും ഒപ്പത്തിനൊപ്പം വയ്ക്കണം. മുന്നിലും പിന്നിലുമല്ല. അതിനാല്‍ സേവനത്തിന്‍റെ തോണി ഭൂമിയുടെ വിശേഷതയുടെ സഫലത കാണിക്കും. രണ്ടിന്‍റെയും സന്തുലനം പേര് പ്രശസ്തമാക്കും. ശരി.

സദാ സ്വയത്തെ സാര സ്വരൂപം അര്‍ത്ഥം ഫല സ്വരൂപമാക്കുന്ന, സദാ സാര സ്വരൂപത്തില്‍ സ്ഥിതി ചെയ്ത്, മറ്റുള്ളവരെയും സാര സ്ഥിതിയില്‍ സ്ഥിതി ചെയ്യിക്കുന്ന, സദാ ശക്തിശാലി ആത്മാവ്, ശക്തിശാലി ഓര്‍മ്മയുടെ സ്വരൂപം, ശക്തിശാലി സേവാധാരി, അങ്ങനെ സമാന സ്വരൂപത്തില്‍ മിലനം ആഘോഷിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേ.

പരമാത്മാവിന്‍റെ ആദ്യത്തെ ശ്രേഷ്ഠ രചനയാണ്- ബ്രാഹ്മണര്‍

ഇന്ന് രചയിതാവായ ബാബ തന്‍റെ രചനയെ, അതിലും ആദ്യത്തെ രചനയായ ബ്രാഹ്മണ ആത്മാക്കളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും ആദ്യത്തെ ശ്രേഷ്ഠ രചന നിങ്ങള്‍ ശ്രേഷ്ഠ ബ്രാഹ്മണ ആത്മാക്കളാണ്, അതിനാല്‍ സര്‍വ്വ രചനകളിലും പ്രിയപ്പെട്ടവരാണ്. ബ്രഹ്മാവിലൂടെ ഉയര്‍ന്നതിലും ഉയര്‍ന്ന രചന മുഖവംശാവലി മഹാനാത്മാക്കളാണ്, ബ്രാഹ്മണാത്മാക്കളാണ്. ദേവതകളേക്കാള്‍ ശ്രേഷ്ഠമായ ബ്രാഹ്മണാത്മാക്കള്‍ എന്ന് മഹിമയുണ്ട്. ബ്രാഹ്മണര്‍ തന്നെയാണ് ഫരിസ്തയും ദേവതയുമായി മാറുന്നത്. എന്നാല്‍ ബ്രാഹ്മണ ജീവിതം ആദി പിതാവിലൂടെ സംഗമയുഗീ ആദി ജീവിതമാണ്. ആദി സംഗമവാസി ജ്ഞാന സ്വരൂപരായ ത്രികാലദര്‍ശി, ത്രിനേത്രി ബ്രാഹ്മണ ആത്മാക്കളാണ്. സാകാര സ്വരൂപത്തില്‍ സാകാര സൃഷ്ടിയില്‍ ആത്മാ-പരമാത്മാവിന്‍റെ മിലനവും, സര്‍വ്വ സംബന്ധത്തിലൂടെയുളള സ്നേഹത്തിന്‍റെ രീതിയുടെ അനുഭവം, പരമാത്മ അവിനാശി ഖജനാക്കളുടെ അധികാരം, സാകാര സ്വരൂപത്തിലുളള ബ്രാഹ്മണരുടെ തന്നെ ഗീതമാണിത്, ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ നേടി ശിവബാബയെ ബ്രഹ്മാബാബയിലൂടെ. ഇത് ദേവതാ ജീവിതത്തിന്‍റെ ഗീതമല്ല. സാകാര സൃഷ്ടിയില്‍ ഈ സാകാരി നേത്രങ്ങളിലൂടെ രണ്ട് ബാബയെയും കാണുക, ബാബയോടൊപ്പം കഴിക്കുക, കുടിക്കുക, നടക്കുക, സംസാരിക്കുക, കേള്‍ക്കുക, ഒരോ ചരിത്രത്തിന്‍റെയും അനുഭവം ചെയ്യുക, വിചിത്രത്തെ ചിത്രത്തിലൂടെ കാണുക ഈ ശ്രേഷ്ഠമായ ഭാഗ്യം ബ്രാഹ്മണ ജീവിതത്തിന്‍റേതാണ്.

ബ്രാഹ്മണര്‍ തന്നെ പറയുന്നു- നമ്മള്‍ ഭഗവാനെ അച്ഛന്‍റെ രൂപത്തില്‍ കണ്ടു. മാതാവ്, കൂട്ടുക്കാരന്‍, ബന്ധു, പ്രിയതമന്‍റെ സ്വരൂപത്തില്‍ കണ്ടു. ഋഷി, മുനി, വിദ്വാന്‍, ആചാര്യന്‍മാര്‍, തപസ്വിമാര്‍ കേവലം മഹിമ മാത്രമാണ് പാടിയിരുന്നത്. ദര്‍ശനത്തിന് ദാഹിച്ചിരുന്നു. എപ്പോള്‍ വരും, എപ്പോള്‍ പ്രാപ്തമാകും….. ഇതേ കാത്തിരിപ്പില്‍ ജന്മ ജന്മാന്തരങ്ങളിലെ ചക്രത്തില്‍പ്പെട്ടു എന്നാല്‍ ബ്രാഹ്മണ ആത്മക്കള്‍ പെട്ടെന്ന്, നിശ്ചയത്തോടെ പറയുന്നു, ലഹരിയോടെ പറയുന്നു, സന്തോഷത്തോടെ പറയുന്നു, ഹൃദയം കൊണ്ട് പറയുന്നു നമ്മുടെ ബാബയെ ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു. അവര്‍ പിടഞ്ഞുകൊണ്ടിരിക്കുന്നവര്‍, നിങ്ങള്‍ മിലനം ആഘോഷിക്കുന്നവര്‍. ബ്രാഹ്മണ ജീവിതം അര്‍ത്ഥം സര്‍വ്വ അവിനാശി അളവറ്റ, അചഞ്ചലമായ ദൃഢതയുളള സര്‍വ്വ പ്രാപ്തി സ്വരൂപ ജീവിതം, ബ്രാഹ്മണ ജീവിതം ഈ കല്പ വൃക്ഷത്തിന്‍റെ അടിത്തറയാണ്, വേരാണ്. ബ്രാഹ്മണ ജീവിതത്തിന്‍റെ ആധാരത്തിലാണ് ആ വൃക്ഷം അഭിവൃദ്ധി പ്രാപ്തമാക്കുന്നത്. ബ്രാഹ്മണ ജീവിതത്തിന്‍റെ വേരിലൂടെ സര്‍വ്വ വ്യത്യസ്ഥ ആത്മാക്കള്‍ക്കും ബീജത്തിലൂടെ മുക്തി ജീവന്‍മുക്തിയുടെ പ്രാപ്തിയുടെ ജലം ലഭിക്കുന്നു. ബ്രാഹ്മണ ജീവിതത്തിന്‍റെ ആധാരത്തിലൂടെയാണ് ഈ ശാഖകളും, ഉപശാഖകളും വിസ്താരത്തെ പ്രാപ്തമാക്കുന്നത്. അതിനാല്‍ ബ്രാഹ്മണ ആത്മാക്കള്‍  മുഴുവന്‍  വ്യത്യസ്ഥമായ വംശാവലിയുടെയും പൂജ്യനീയരാണ്. ബ്രാഹ്മണ ആത്മാക്കള്‍ വിശ്വത്തിലെ സര്‍വ്വ ശ്രേഷ്ഠമായ കാര്യത്തിന്‍റെ, നിര്‍മ്മാണത്തിന്‍റെ മുഹൂര്‍ത്തം കണ്ടെത്തുന്നവരാണ്. ബ്രാഹ്മണ ആത്മാക്കള്‍ തന്നെയാണ് അശ്വമേധ രാജസ്വ യജ്ഞം, ജ്ഞാന യജ്ഞം രചിക്കുന്ന ശ്രേഷ്ഠ ആത്മാക്കളാണ്. ബ്രാഹ്മണ ആത്മാക്കള്‍ ഓരോ ആത്മാവിന്‍റേയും 84 ജന്മങ്ങളുടെ ജാതകം അറിയുന്നവരാണ്. ഓരോ ആത്മാവിന്‍റെ ശ്രേഷ്ഠമായ ഭാഗ്യത്തിന്‍റെ രേഖ വിധാതാവിലൂടെ ശ്രേഷ്ഠമാക്കുന്നവരാണ്. ബ്രാഹ്മണ ആത്മാക്കള്‍, മഹാന്‍ യാത്ര- മുക്തി, ജീവന്‍മുക്തിയുടെ യാത്ര ചെയ്യിക്കുന്നതിന് നിമിത്തമാണ്. ബ്രാഹ്മണ ആത്മാക്കള്‍ സര്‍വ്വ ആത്മാക്കളുടെയും സമൂഹ വിവാഹ നിശ്ചയം ബാബയുമായി ചെയ്യിക്കുന്നവരാണ്. പരമാത്മാവിന്‍റെ കരങ്ങളില്‍ കരം നല്‍കാന്‍ സഹായിക്കുന്നവരാണ്. ബ്രാഹ്മണ ആത്മാക്കള്‍ ജന്മ ജന്മാന്തരങ്ങളിലേക്ക് സദാ പവിത്രതയുടെ ബന്ധനം ബന്ധിപ്പിക്കുന്നവരാണ്. അമരകഥ കേള്‍പ്പിച്ച് അമരനാക്കുന്നവരാണ്. മനസ്സിലായോ- എത്ര മഹാനാണ്, എത്ര ഉത്തരവാദിത്വമുള്ള ആത്മാക്കളാണ്. പൂര്‍വ്വജരാണ്. ഏതുപോലെ പൂര്‍വ്വജര്‍ അതേപോലെയാണ് വംശമുണ്ടാകുന്നത്. സാധാരണമല്ല. പരിവാരത്തിന്‍റെ ഉത്തരവാദിത്വമുള്ളവര്‍ അഥവാ ഏതെങ്കിലും സേവാ സ്ഥാനത്തിന്‍റെ ഉത്തരവാദിത്വമുള്ളവര്‍- ഇങ്ങനെ പരിധിയുള്ള ഉത്തരവാദിത്വമല്ല. വിശ്വത്തിലെ ആത്മാക്കളുടെ ആധാര മൂര്‍ത്തിയും, ഉദ്ധാര മൂര്‍ത്തിയുമാണ്. ഓരോ ബ്രാഹ്മണ ആത്മാവിന്‍റെയും മേല്‍ പരിധിയില്ലാത്ത ഉത്തരവാദിത്വമുണ്ട്. അഥവാ പരിധിയില്ലാത്ത ഉത്തരവാദിത്വം നിറവേറ്റുന്നില്ല എങ്കില്‍, തന്‍റെ ലൗകീക പ്രവൃത്തി അഥവാ അലൗകീക പ്രവൃത്തിയില്‍ തന്നെ ഇടയ്ക്ക് പറക്കുന്ന കല, ഇടയ്ക്ക് കയറുന്ന കല, ഇടയ്ക്ക് നടക്കുന്ന കല, ഇടയ്ക്ക് നിന്നു പോകുന്ന കല, ഇങ്ങനെ കയറ്റ ഇറക്കത്തില്‍ തന്നെ സമയം ചിലവഴിക്കുന്നുവെങ്കില്‍, അവര്‍ ബ്രാഹ്മണരല്ല എന്നാല്‍ ക്ഷത്രിയ ആത്മാക്കളാണ്. പുരുഷാര്‍ത്ഥത്തിന്‍റെ  അത്ഭുതത്തില്‍ ഇത് ചെയ്യും, ഇങ്ങനെ ചെയ്യും, ചെയ്യും ചെയ്യുമെന്ന് ഏകദേശ ലക്ഷ്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഏകദേശവും, കൃത്യമായ ലക്ഷ്യവും തമ്മില്‍ വ്യത്യാസമുണ്ട്. അവര്‍ ഏകദേശം ലക്ഷ്യം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ചെയ്യാം, ഇങ്ങനെ ചെയ്യാം. ഏകദേശം ലക്ഷ്യത്തെ കേന്ദ്രീകരിക്കുന്നു. അവരെയാണ് ക്ഷത്രിയ ആത്മാക്കള്‍ എന്ന് പറയുന്നത്. ബ്രാഹ്മണ ആത്മാക്കള്‍ ഏകദേശ ലക്ഷ്യം നോക്കുന്നവരല്ല. സദാ ലക്ഷ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ബുദ്ധിയില്‍ സമ്പൂര്‍ണ്ണ ലക്ഷ്യം സദായുണ്ട്. സെക്കന്‍റിന്‍റെ സങ്കല്പത്തിലൂടെ വിജയിയായി തീരുന്നു. ബാപ്ദാദ, ബ്രാഹ്മണ കുട്ടികളുടെയും ക്ഷത്രിയ കുട്ടികളുടെയും കളി കണ്ടു കൊണ്ടിരിക്കുകയാണ്. ബ്രാഹ്മണരുടെ വിജയത്തിന്‍റെ കളിയും, ക്ഷത്രിയരുടെ അമ്പും വില്ലുമാകുന്ന ഭാരം പൊക്കുന്നതിന്‍റെ കളിയും. ക്ഷത്രിയര്‍ക്ക് സദാ ഓരോ സമയവും പുരുഷാര്‍ത്ഥത്തിന്‍റെ പരിശ്രമത്തിന്‍റെ വില്ലുണ്ട്. ഒരു പ്രശ്നത്തിന്‍റെ പരിഹാരം കണ്ടെത്തുമ്പോള്‍ അടുത്ത പ്രശ്നം വരുന്നു. ബ്രാഹ്മണര്‍ പരിഹാര സ്വരൂപരാണ്. ക്ഷത്രിയര്‍ അടിക്കടി പ്രശ്നത്തിന്‍റെ പരിഹാരം കണ്ടെത്തുന്നതില്‍ മുഴുകിയിരിക്കുന്നു. സാകാര രൂപത്തില്‍ തമാശയുടെ കഥ കേള്‍പ്പിക്കാറുണ്ടായിരുന്നില്ലേ. ക്ഷത്രിയര്‍ എന്ത് ചെയ്തിരുന്നു. ഇതിനെ കുറിച്ച് കഥയില്ലേ- എലിയെ കളഞ്ഞപ്പോള്‍ പൂച്ച വന്നു. ഇന്ന് ധനത്തിന്‍റെ പ്രശ്നം, നാളെ മനസ്സിന്‍റെ, മറ്റന്നാളെ ശരീരത്തിന്‍റെ അഥവാ സംബന്ധ സമ്പര്‍ക്കത്തിലുള്ളവരുടെ. പരിശ്രമത്തില്‍ തന്നെ മുഴുകിയിരിക്കുന്നു. സദാ എന്തെങ്കിലും പരാതികള്‍ തീര്‍ച്ചയായും ഉണ്ടാകുന്നു.  സ്വയത്തിന്‍റേതാകാം, മറ്റുള്ളവരുടേതാകാം. ബാപ്ദാദാ അങ്ങനെ ഓരോ സമയത്തും പരിശ്രമത്തില്‍ മുഴുകിയിരിക്കുന്ന കുട്ടികളെ ദയയോടെ, കൃപയോടെ കാണുന്നു.

സംഗമയുഗത്തെ ബ്രാഹ്മണ ജീവിതം ദിലാരാമന്‍റെ ഹൃദയത്തില്‍ വിശ്രമിക്കുന്നതിനുള്ള സമയമാണ്. ഹൃദയത്തില്‍ വിശ്രമത്തോടെയിരിക്കൂ. ബ്രഹ്മാഭോജനം കഴിക്കൂ. ജ്ഞാനാമൃതം കുടിക്കൂ. ശക്തിശാലി സേവനം ചെയ്യൂ, വിശ്രമത്തോടെ ഹൃദയസിംഹാസനത്തിലിരിക്കൂ. എന്തിന് വ്യാകുലപ്പെടുന്നു. ഹേ രാമാ എന്ന് പറയുന്നില്ല, പക്ഷേ ഹേ ബാബാ, ഹേ ദാദീ, ദീദീ എന്നല്ലേ പറയുന്നത്. ഹേ ബാബാ, ഹേ ദാദീ, ദീദീ….കേള്‍ക്കൂ, എന്തെങ്കിലും ചെയ്യൂ…. ഇങ്ങനെ വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നു. വിശ്രമത്തോടെയിരിക്കുന്നതിനുള്ള യുഗമാണ്. ആത്മീയ ആനന്ദത്തിലിരിക്കൂ. ആത്മീയ ആനന്ദത്തില്‍ ഈ സുവര്‍ണ്ണ ദിനങ്ങള്‍ ചിലവഴിക്കൂ. വിനാശി ആനന്ദം പാടില്ല. പാടൂ, നൃത്തം ചെയ്യൂ, വാടരുത്ത്. പരമാത്മ ആനന്ദത്തിന്‍റെ സമയം ഇപ്പോള്‍ ആഘോഷിച്ചില്ലായെങ്കില്‍ പിന്നീടെപ്പോള്‍ ആഘോഷിക്കും. ആത്മീയ സ്ഥിതിയിലിരിക്കൂ. എന്തിന് പരവശരാകുന്നു? ബാബയ്ക്ക് ആശ്ചര്യം തോന്നുന്നു- ചെറിയ ഉറുമ്പ് ബുദ്ധി വരെ എത്തുന്നു. ബുദ്ധിയോഗത്തെ ചഞ്ചലമാക്കുന്നു. ഏതു പോലെ സ്ഥൂല ശരീരത്തില്‍ ഉറുമ്പ് കടിച്ചാല്‍ ശരീരം ഇളകുന്നു, ചഞ്ചലമാകുന്നു. അതേപോലെ ബുദ്ധിയെയും ചഞ്ചലമാക്കുന്നു. ഉറുമ്പ് ആനയുടെ ചെവിയില്‍ പോകുകയാണെങ്കില്‍ ആന മോഹാലസ്യപ്പെടുന്നില്ലേ. അതേപോലെ ബ്രാഹ്മണ ആത്മാക്കളും മോഹാലസ്യപ്പെട്ട് ക്ഷത്രിയരായി തീരുന്നു. മനസ്സിലായോ എന്ത് കളിയാണ് കളിക്കുന്നതെന്ന്. ക്ഷത്രിയരാകരുത്. അങ്ങനെയെങ്കില്‍ ത്രേതായുഗത്തിലെ രാജധാനി ലഭിക്കും. സത്യയുഗീ ദേവതമാര്‍ കഴിച്ചതിന്‍റെയും കുടിച്ചതിന്‍റെയും ബാക്കി ക്ഷത്രിയര്‍ക്ക് ത്രേതായുഗത്തില്‍ ലഭിക്കും. കര്‍മ്മത്തിന്‍റെ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് ബ്രാഹ്മണര്‍ സൊ ദേവതമാര്‍ക്ക് ലഭിക്കുന്നു. രണ്ടാമത്തെ വിളവെടുപ്പ് ക്ഷത്രിയര്‍ക്ക് ലഭിക്കുന്നു. രണ്ടിന്‍റെയും രുചിയുടെ വ്യത്യാസം അറിയാമല്ലോ.

മഹാരാഷ്ട്രയും യുപി സോണുമുണ്ട്. മഹാരാഷ്ടയുടെ വിശേഷതയാണ്. മഹാരാഷ്ട്ര എന്ന പേരു പോലെത്തന്നെ മഹാന്‍ ആത്മാക്കളുടെ സുന്ദരമായ പൂച്ചെണ്ട് ബാപ്ദാദായ്ക്ക് സമ്മാനിക്കും. മഹാരാഷ്ട്രയുടെ രാജധാനി സുന്ദരവും സമ്പന്നവുമാണ്. അതിനാല്‍ മഹാരാഷ്ട്രയിലുള്ളവര്‍ സമ്പന്നമായ പ്രശസ്തരായ ആത്മാക്കളെ സമ്പര്‍ക്കത്തില്‍ കൊണ്ടു വരണം. അതുകൊണ്ടാണ് ബാബ പറഞ്ഞത് മഹാന്‍ ആത്മാക്കളെ ഉണ്ടാക്കി മനോഹരമായ പൂച്ചെണ്ട് ബാബയ്ക്ക് അര്‍പ്പിക്കണമെന്ന്. ഇപ്പോള്‍ അന്തിമ സമയത്ത് ഈ സമ്പന്നരുടെ പാര്‍ട്ടാണ്. സംബന്ധത്തിന്‍റെയല്ല, സമ്പര്‍ക്കത്തിന്‍റെ പാര്‍ട്ടാണ്. മനസ്സിലായോ..

യു.പി.യില്‍ ദേശ വിദേശത്തെ പ്രശസ്തമായ ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്ന് താജ്മഹല്‍ ഉണ്ടല്ലോ. എങ്ങനെയാണോ യു.പി യില്‍ വിശ്വത്തിലെ അത്ഭുതകരമായ വസ്തുക്കളുളളത് അതേപോലെ യു പിക്കാര്‍ സേവനത്തില്‍ അത്ഭുതകരമായ പ്രത്യക്ഷ ഫലം കാണിക്കണം. ദേശ വിദേശത്ത്, ബ്രാഹ്മണ ലോകത്തില്‍ പ്രശസ്തമാകണം- ഇവര്‍ അത്ഭുതകരമായ കാര്യം ചെയ്തു, വിശ്വത്തിലെ അത്ഭുതമാണ്. അങ്ങനെയുള്ള വിചിത്രമായ കാര്യം ചെയ്യണം. ഗീതാ പാഠശാലകളുണ്ട്, സേവാകേന്ദ്രങ്ങളുണ്ട്, ഇത് അത്ഭുതമല്ല. ഇതു വരെയാരും ചെയ്യാത്തത്, ചെയ്ത് കാണിക്കണം എങ്കില്‍ പറയാം വിചിത്രം. മനസ്സിലായോ. ഓരോ സീസണിലും വിദേശികള്‍ ഇപ്പോള്‍ ഹാജരാണ്. വിദേശികള്‍ വിദേശത്തിലെ സാധനങ്ങളിലൂടെ വിശ്വത്തില്‍ രണ്ട് ബാബയെയും പ്രത്യക്ഷമാക്കും. ഈ ദൃഷ്ടിയിലൂടെ കാണപ്പെടുന്ന തരത്തില്‍ ബാബയെ വിശ്വത്തിന്‍റെ മുന്നില്‍ പ്രത്യക്ഷമാക്കും. മനസ്സിലായോ വിദേശികള്‍ക്ക് എന്ത് ചെയ്യണമെന്ന്. ശരി- നാളെ മുഴുവന്‍ ഘോഷയാത്രക്കാരും പോകേണ്ടേവരാണ്. അവസാനം ആ ദിനവും വരും- ഹെലികോപ്ടറും ഇവിടെ വന്നിറങ്ങും. സര്‍വ്വ സാധനങ്ങളും നിങ്ങള്‍ക്ക് വേണ്ടിയാണ് നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.സത്യയുഗത്തില്‍ വിമാനങ്ങളുടെ നിരയായിരിക്കുമുണ്ടാകുക. ഇവിടെ ജീപ്പിന്‍റെയും ബസ്സുിന്‍റെയുമാണുള്ളത്. അവസാനം വിമാനങ്ങളുടെ ലൈനായിരിക്കും. സര്‍വ്വരും ഭയന്ന് ഓടും, സര്‍വ്വതും നിങ്ങള്‍ക്ക് തന്നിട്ടായിരിക്കും പോകുന്നത്. അവര്‍ ഭയക്കും, നിങ്ങള്‍ പറക്കും. നിങ്ങള്‍ക്ക് മരണ ഭയമില്ലല്ലോ. ആദ്യമേ തന്നെ മരിച്ചു. പാക്സ്ഥാനില്‍ സാംപിള്‍ കണ്ടില്ലേ- സര്‍വ്വരും താക്കോലുകള്‍ നല്കിയിട്ട് പോയി. അതിനാല്‍ സര്‍വ്വ താക്കോലുകളും താങ്കള്‍ക്ക് ലഭിക്കേണ്ടതാണ്. കേവലം സംരക്ഷിച്ചാല്‍ മാത്രം മതി. ശരി.

സദാ ബ്രാഹ്മണ ജീവിതത്തിന്‍റെ സര്‍വ്വ വിശേഷതകളെയും ജീവിതത്തില്‍ കൊണ്ടു വരുന്ന, സദാ ദിലാരാമനായ ബാബയുടെ ഹൃദയസിംഹാസനത്തില്‍ ആത്മീയ ആനന്ദത്തിലിരിക്കുന്ന, ആത്മീയ വിശ്രമം ചെയ്യുന്ന, സ്ഥൂല വിശ്രമം ചെയ്യരുത്, സദാ സംഗമയുഗത്തിന്‍റെ ശ്രേഷ്ഠമായ സ്ഥിതിയിലിരിക്കുന്ന, പരിശ്രമത്തില്‍ നിന്ന് പ്രേമത്തിന്‍റെ ജീവിതത്തില്‍ മുഴുകിയിരിക്കുന്ന, ശ്രേഷ്ഠമായ ബ്രാഹ്മണ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്തേ.

വരദാനം- ജ്ഞാന രത്നങ്ങളെ ധാരണ ചെയ്ത് വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്ന ഹോളീ ഹംസമായി ഭവിക്കട്ടെ.

ഹോളീ ഹംസത്തിന് രണ്ട് വിശേഷതകളുണ്ട്- ഒന്ന് ജ്ഞാന രത്നങ്ങള്‍ കൊത്തിയെടുക്കുക, രണ്ട് നിര്‍ണ്ണയ ശക്തിയിലൂടെ പാലിനെയും ജലത്തെയും വേര്‍തിരിക്കുക. പാലും ജലവും, എന്നതിന്‍റെ അര്‍ത്ഥമാണ് സമര്‍ത്ഥത്തെയും വ്യര്‍ത്ഥത്തെയും നിര്‍ണ്ണയിക്കുക. വ്യര്‍ത്ഥത്തെ ജലത്തിന് സമാനമെന്ന് പറയുന്നു, സമര്‍ത്ഥത്തെ പാലിന് സമാനമെന്നും പറയുന്നു. അതിനാല്‍ വ്യര്‍ത്ഥത്തെ സമാപ്തമാക്കുക അര്‍ത്ഥം ഹോളീഹംസമാകുക. ഓരോ സമയവും ബുദ്ധിയില്‍ ജ്ഞാന രത്നങ്ങളുടെ ചിന്തനം നടന്നുകൊണ്ടിരിക്കണം, മനനം നടന്നു കൊണ്ടേയിരിക്കണം എങ്കില്‍ രത്നങ്ങള്‍ കൊണ്ട് സമ്പന്നമായി തീരും.

സ്ലോഗന്‍- സദാ തന്‍റെ ശ്രേഷ്ഠ സ്ഥിതിയില്‍ സ്ഥിതി ചെയ്ത് എതിര്‍പ്പുകളെ സമാപ്തമാക്കുന്നവരാണ് വിജയി ആത്മാക്കള്‍.

Scroll to Top