ഇന്ന് ബാപ്ദാദ തന്‍റെ ആദി സ്ഥാപനയുടെ കാര്യത്തില്‍ നിമിത്തമായി മാറിയിട്ടുള്ള സഹയോഗി കുട്ടികളെ കാണുകയായിരുന്നു. എല്ലാ സഹയോഗി കുട്ടികളുടെയും ഭാഗ്യത്തെ കണ്ട് ഹര്‍ഷിതനാവുകയാണ്. സ്ഥാപനയുടെ ഭൂപടം നോക്കുകയായിരുന്നു. ആദികാലത്തെ ശ്രേഷ്ഠ ബ്രാഹ്മണ ലോകത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കുകയായിരുന്നു. ഏതെതെല്ലാം ശ്രേഷ്ഠ ആത്മാക്കള്‍, ഏതെല്ലാം സമയങ്ങളില്‍, ഏതെല്ലാം സ്ഥാനങ്ങളില്‍ ഏതു വിധി പ്രകാരം സഹയോഗിയായി മാറി എന്നു നോക്കുകയായിരുന്നു. എന്താണ് കണ്ടത്? മൂന്നു പ്രകാരത്തിലുള്ള സഹയോഗി കുട്ടികളെ കണ്ടു. ഒന്ന് ബാപ്ദാദയുടെ അലൗകിക കര്‍ത്തവ്യത്തെ കണ്ട്, ബാപ്ദാദയുടെ മോഹിനി സ്വരൂപത്തെ കണ്ട്, ആത്മീയത കണ്ട്, ചിന്തിക്കുക പോലും ചെയ്യാതെ, വെറുതെ കണ്ടു, കണ്ടപ്പോള്‍ കല്പം മുന്‍പത്തെ സ്മൃതിയുടെ സംസ്ക്കാരം പ്രത്യക്ഷമായി, സെക്കന്‍റില്‍ ഹൃദയത്തില്‍ നിന്നും വന്നു ഇത് എന്‍റെ അതേ ബാബയാണ്. അങ്ങനെ യാതൊരു പരിശ്രമവും കൂടാതെ സഹജമായി ബാബയുടെ സ്നേഹത്തില്‍ ലയിച്ച് സഹയോഗിയായി മാറി. ഏഴു ദിവസത്തെ കോഴ്സ് കേള്‍ക്കേണ്ട ബുദ്ധിമുട്ടു പോലുമില്ല. ഈശ്വരീയ സ്നേഹത്തിന്‍റെ ഫോഴ്സില്‍ ബാബയും കുട്ടികളുമായുള്ള കൂടിക്കാഴ്ച നടന്നു. ഒരൊറ്റ വാക്കിന്‍റെ പുറത്ത് ജീവിത പങ്കാളിയായി മാറി. കുട്ടികള്‍ പറഞ്ഞു നീ എന്‍റെയാണ്, ബാബ പറഞ്ഞു നിങ്ങള്‍ മാത്രമാണ് എന്‍റെ. ബുദ്ധിമുട്ടിന്‍റെ കാര്യമേയില്ല. ഇപ്രകാരം സെക്കന്‍റില്‍ കച്ചവടം ഉറപ്പിക്കുന്നവര്‍ പരിശ്രമത്തെ പ്രേമത്തിലേക്ക് ലയിപ്പിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ നിമിത്തമായിട്ടുള്ള ശ്രേഷ്ഠ ആത്മാക്കളുടെ സ്യാഗവും തപസ്സും സേവനവുമാകുന്ന ഉദാഹരണത്തെ കണ്ട് കച്ചവടം ഉറപ്പിച്ചവരാണ്. ആദ്യത്തെ ഗ്രൂപ്പ് ബാബയെ കണ്ടു, രണ്ടാമത്തെ ഗ്രൂപ്പ് ജ്ഞാന ഗംഗകളെ ഉദാഹരണമായി കണ്ടു. ബുദ്ധിബലത്തിലൂടെ സഹജമായി ബാബയെ തിരിച്ചറിഞ്ഞു സഹയോഗിയായി മാറി. രണ്ടാമത്തെ ഗ്രൂപ്പും ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികളിലൂടെ ബാബയുമായി സാകാര സംബന്ധത്തില്‍ വന്നു. നിരാകാരനെ സാകാര സര്‍വ്വ സംബന്ധങ്ങളില്‍ നേടിയെടുത്തു, സാകാര രൂപത്തില്‍ സാകാരനിലൂടെ സര്‍വ്വ അനുഭവങ്ങളും എടുത്തതു കാരണം സാകാരി പാലനയുടെ ലിഫ്റ്റാകുന്ന ഗിഫ്റ്റ് കിട്ടി. ഈ ഭാഗ്യം കോടിയില്‍ ചിലര്‍ക്ക്, ആ ചിലരിലും ചിലര്‍ക്കാണ് പ്രാപ്തമായത്. അങ്ങനെയുള്ള ലിഫ്റ്റാകുന്ന ഗിഫ്റ്റ് എടുക്കുന്ന, സ്ഥാപനയുടെ കാര്യത്തില്‍, സേവാ ക്ഷേത്രത്തില്‍ നിമിത്തമായിട്ടുള്ള ആദി ആത്മാക്കള്‍ – അങ്ങനെയുള്ള ഗ്രൂപ്പിനെ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഇനിയും നിമിത്തമായിട്ടുള്ള കുട്ടികളുണ്ട്, എങ്കിലും വിശേഷമായി കുറച്ചു പേരേ വിളിപ്പിച്ചിരിക്കുകയാണ്. അറിയാമോ എന്തിനാണ് വിളിപ്പിച്ചതെന്ന്? ഇടയ്ക്കിടക്ക് അടിത്തറ പരിശോധിച്ചു നോക്കാറുണ്ട്. അടിത്തറ അല്പമെങ്കിലും ദുര്‍ബ്ബലമായാല്‍ അതിന്‍റെ പ്രഭാവം എല്ലാവരിലേക്കും വരും. സേവനത്തിന്‍റെ ക്ഷേത്രത്തില്‍ സേവനത്തിനു നിമിത്ത അടിത്തറയായിരിക്കുന്നത് നിങ്ങളെ പോലുള്ള രത്നങ്ങളാണ്. ആദ്യത്തെ ഗ്രൂപ്പ് യജ്ഞ സ്ഥാപനക്കു അടിത്തറയായി മാറി. സേവനത്തിനു നിമിത്തമായി മാറി. സേവനത്തിന്‍റെ ആദ്യത്തെ പ്രത്യക്ഷ ഫലം നിങ്ങളാകുന്ന ഗ്രൂപ്പാണ്. അപ്പോള്‍ സേവനത്തിന്‍റെ പ്രത്യക്ഷ ഫലരൂപത്തില്‍ അഥവാ ഷോക്കേസിലെ ആദ്യത്തെ ഷോപീസായി നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കള്‍ നിമിത്തമായി മാറി. സ്വയത്തിനു അത്രയും മഹത്വമുണ്ടെന്നു അറിയാമോ? പുതിയ ഇലകളുടെ തിളക്കം, എടുപ്പ്, ശോഭ, ഉണര്‍വ്വും – ഉത്സാഹവും എന്നിവയുടെ വിസ്താരത്തില്‍ ആദി ശ്രേഷ്ഠ ആത്മാക്കള്‍ മറഞ്ഞു പോയോ ! പുറകെ വന്നവരെ മുന്നോട്ട് വിട്ട് സ്വയം പുറകിലായി പോയില്ലല്ലോ അല്ലേ. ബാപ്ദാദയും തന്നെക്കാള്‍ മുന്നില്‍ കുട്ടികളെ നിര്‍ത്തി, പക്ഷെ സ്വയം പുറകിലേക്കു പോയില്ല. ചില കുട്ടികള്‍ വളരെ ചാതുര്യത്തോടെ പറയാറുണ്ട് പുറകെ വന്നവര്‍ക്ക് ഞങ്ങള്‍ അവസരം കൊടുക്കുകയാണെന്ന്. ചാന്‍സ് കൊടുത്തോളൂ, പക്ഷെ നിങ്ങള്‍ ചാന്‍സലറായിട്ടിരിക്കൂ. അത്രയും ഉത്തരവാദിത്വം ഉണ്ടെന്നു മനസ്സിലാക്കുന്നുണ്ടോ? പുരുഷാര്‍ത്ഥത്തിന്‍റെ ഏതു ചുവടാണോ നിങ്ങള്‍ വയ്ക്കുന്നത് അത് കണ്ട് വേറേയും കുട്ടികള്‍ അങ്ങനെയുള്ള ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും ചുവടു വയ്ക്കും. ആ സ്മൃതി സദാ ഉണ്ടോ? പുതിയവര്‍ പുതിയവരാണ്, എന്നാല്‍ പഴയവര്‍ക്ക് അവരുടേതായ മൂല്യമുണ്ട്. പഴയ ഇലകളില്‍ നിന്നും എന്തെല്ലാം മരുന്നുകള്‍ ഉണ്ടാക്കുന്നു. അറിയാമല്ലോ അല്ലേ. പഴയ വസ്തുക്കള്‍ക്ക് എത്ര മൂല്യമാണ്. പഴയ വസ്തുക്കള്‍ വിശേഷമായി ഓര്‍മ്മചിഹ്നങ്ങളാകുന്നു. പഴയ വസ്തുക്കളുടെ വിശേഷ മ്യൂസിയങ്ങളുണ്ട്. പഴയതിന്‍റെ മൂല്യം മനസ്സിലാക്കി, ആ മൂല്യത്തിനനുസരിച്ചുള്ള ചുവടുകള്‍ അല്ലേ വയ്ക്കുന്നത്? സ്വയത്തെ അത്രയും അമൂല്യ രത്നമെന്നു മനസ്സിലാക്കുന്നുണ്ടോ? ബാബക്കു സമാനം പറക്കുന്ന പക്ഷിയല്ലേ? ബ്രഹ്മാബാബ നല്‍കിയ പാലനക്കു റിട്ടേണ്‍ നല്‍കുന്നുണ്ടോ? ഈ സാകാര പാലന ഒരു സാധാരണ പാലനയല്ല. ഈ അമൂല്യ പാലനയുടെ റിട്ടേണായി (പ്രതിഫലമായി) അമൂല്യമാകണം ആക്കണം. വിശേഷ പാലനയുടെ റിട്ടേണായി ജീവിതത്തിന്‍റെ ഓരോ ചുവടിലും വിശേഷത നിറഞ്ഞിരിക്കണം. അങ്ങനെയുള്ള റിട്ടേണ്‍ കൊടുക്കുന്നുണ്ടോ? മുഴുവന്‍ കല്പത്തില്‍ ഒരിക്കലേ ഈ പാലന ലഭിക്കൂ, അതിന്‍റെ അധികാരി നിങ്ങള്‍ വിശേഷ ആത്മാക്കളാണ്. അങ്ങനെയുള്ള തന്‍റെ അധികാര ഭാഗ്യത്തെ അറിയുന്നുണ്ടോ? ഇന്ന് അങ്ങനെയുള്ള ഭാഗ്യവാന്മാരായ കുട്ടികളെ കാണുവാന്‍ വന്നിരിക്കുകയാണ്. മനസ്സിലായോ എന്തിനാണ് വിളിപ്പിച്ചതെന്ന്? ഇനി റിസള്‍ട്ട് നോക്കിയാലോ !
ഈ മുഴുവന്‍ ഗ്രൂപ്പും ബ്രഹ്മാബാബയുടെ ഓരോ ചുവടും പിന്തുടരുന്നവരല്ലേ. കാരണം ഈ സാകാര കണ്ണുകള്‍ കൊണ്ട് കണ്ടു. വെറുതെ ദിവ്യ നേത്രത്തില്‍ കണ്ടതല്ല. കണ്ണുകൊണ്ട് കണ്ട കാര്യം ഫോളോ ചെയ്യുക സഹജമല്ലേ. അങ്ങനെയുള്ള സഹജ പുരുഷാര്‍ത്ഥമാകുന്ന ഭാഗ്യത്തിന്‍റെ അധികാരി ആത്മാക്കള്‍ അല്ലേ. മനസ്സിലായോ ആരാണെന്ന്? മനസ്സിലായോ, ഞാന്‍ ആരാണ്? ഞാന്‍ ആരാണെന്ന കടങ്കഥ ഉറച്ച് ഓര്‍മ്മയില്‍ ഉണ്ടല്ലോ അല്ലേ. മറന്നു പോകുന്നില്ലല്ലോ അല്ലേ. ബാപ്ദാദ വതനത്തില്‍ ഈ ഗ്രൂപ്പിനെ കണ്ട് ആത്മീയ സംഭാഷണം നടത്തുകയായിരുന്നു. എന്തായിരുന്നു ആ ആത്മീയ സംഭാഷണം, അറിയാമോ? നോക്കുകയായിരുന്നു ഓരോരുത്തരും അവരുടെ ഭാഗ്യത്തിന്‍റെ മൂല്യം എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്നും, എത്രമാത്രം ആ ഭാഗ്യത്തിന്‍റെ സ്മൃതി സ്വരൂപത്തില്‍ കഴിയുന്നുണ്ടെന്നും. സ്മൃതി സ്വരൂപമാണ് സമര്‍ത്ഥ സ്വരൂപം. അപ്പോള്‍ എത്രമാത്രം സമര്‍ത്ഥ സ്വരൂപമായി മാറിയിട്ടുണ്ട്. അത് നോക്കുകയായിരുന്നു. വിസ്മൃതിയുടെയും സ്മൃതിയുടെയും ഏണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കയാണോ അതോ സദാ സ്മൃതി സ്വരൂപത്തിലൂടെ പറക്കുന്ന കലയില്‍ പൊയ്ക്കൊണ്ടിരിക്കുകയാണോ. ഇനി പഴയ ആളുകളായതുകൊണ്ട് പഴയ രീതിയില്‍ തന്നെ വിധിപൂര്‍വ്വം നടക്കുന്നവരല്ലല്ലോ അല്ലേ, പറക്കുന്ന കലക്കു പകരം ഏണിപ്പടി കയറി ഇറങ്ങികൊണ്ടിരിക്കയല്ലല്ലോ അല്ലേ. ഇങ്ങനെയെല്ലാം കുട്ടികളുടെ വിധി നോക്കുകയായിരുന്നു. ബ്രഹ്മാ ബാബ കുട്ടികളോടുള്ള സ്നേഹത്തില്‍ പറഞ്ഞു, സദാ ഓരോ ചുവടിലും സഹജവും ശ്രേഷ്ഠവുമായ പ്രാപ്തിയുടെ ആധാരമിതാണ് – ഞാനാകുന്ന അച്ഛനു സമാനം ഒരു കാര്യം സദാ ജീവിതത്തില്‍, ഈ ബ്രഹ്മാബാബയുടെ പ്രതിരൂപമായി ഓര്‍മ്മയില്‍ സൂക്ഷിക്കണം, അതിതാണ് – ‘വിട്ടാല്‍ വിട്ടു‘. തന്‍റെ ദേഹത്തിന്‍റെ സ്മൃതി പോലും മറന്ന് ആത്മാഭിമാനിയാകുന്ന കാര്യത്തിലായിരിക്കാം, സംബന്ധങ്ങളുടെ മോഹത്തില്‍ നിന്നും നഷ്ടോമോഹ ആകുന്ന കാര്യത്തിലായിരിക്കാം, അലൗകിക സേവനത്തിന്‍റെ സഫലതയാകുന്ന ക്ഷേത്രത്തിലായിരിക്കാം, സ്വഭാവ സംസ്ക്കാരങ്ങളുടെ സമ്പര്ക്കത്തിലായിരിക്കാം – എല്ലാ കാര്യത്തിലും – “വിട്ടാല്‍ വിട്ടു“. എന്‍റെയെന്ന കൈ ഈ കൊമ്പുകളില്‍ മുറുക്കി പിടിച്ച്, കൊമ്പിലെ പക്ഷിയായി മാറിയിരിക്കുകയാണ്. ഈ എന്‍റെ എന്ന കൈ വിടൂ, അപ്പോള്‍ ആരായി തീരും – പറക്കുന്ന പക്ഷി. വിടാനും പറ്റില്ല, പറക്കുന്ന പക്ഷിയാവുകയും വേണം – അത് നടക്കില്ല. എന്നാല്‍ ഹേ ആധാരമൂര്‍ത്തി ശ്രേഷ്ഠ ആത്മാക്കളെ “ആയി കഴിഞ്ഞു” എന്ന ചടങ്ങ് ആഘോഷിക്കൂ. ചിന്തിക്കുകയാണോ, പ്ലാനുണ്ടാക്കുകയാണോ – അല്ല. ചിന്തിച്ചു കഴിഞ്ഞു. ഏത് സമാരോഹം ആഘോഷിക്കും? ഓരോ ഗ്രൂപ്പും എന്തെങ്കിലുമൊക്കെ ആഘോഷിക്കാറുണ്ട്, അല്ലേ. നിങ്ങള്‍ ഏതു സമാരോഹം ആഘോഷിക്കും?
നിങ്ങള്‍ ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്ന ബ്രഹ്മാബാബയുടെ കൂട്ടുകാരായ കുട്ടികള്‍ അല്ലേ. ഈശ്വരീയ പരിവാരത്തിലെ വളരെ പ്രായം ചെന്ന ആത്മാക്കളാണ്. നിങ്ങള്‍ക്കു മേല്‍ സദാ ബാപ്ദാദയുടെയും പരിവാരത്തിന്‍റെയും കണ്ണുകളുണ്ട് – ഇവരാണ് ഞങ്ങളുടെ ആദി ഉദാഹരണ സ്വരൂപര്‍. മുഴുവന്‍ പരിവാരത്തെ പ്രതി, ബാബയുടെ സര്‍വ്വ ആശകളുടെ ദീപങ്ങളാണ്. അപ്പോള്‍ ഏതു സമാരോഹം ആഘോഷിക്കും. ബാബക്കു സമാനമായോ, ജീവന്മുക്ത ആത്മാക്കളായി മാറിയോ! നഷ്ടോമോഹ സ്മൃതി സ്വരൂപ സോ സമര്‍ത്ഥ സ്വരൂപരായി മാറിയോ! സങ്കല്പിച്ചു, ആയി കഴിഞ്ഞു. അങ്ങനെ സമര്‍ത്ഥരായതിന്‍റെ സമാരോഹം ആഘോഷിക്കൂ. തയ്യാറല്ലേ! അതോ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണോ – ചെയ്യണമായിരുന്നു, ആയിരുന്നു എന്നല്ല ബാബയുടെ എല്ലാ ആശകളും പൂര്‍ത്തീകരിക്കുന്ന ഞങ്ങള്‍ ആദി ഉദാഹരണങ്ങളാണ് – അങ്ങനെയുള്ള നിശ്ചയ ബുദ്ധി വിജയി രത്നങ്ങള്‍, വിജയത്തിന്‍റെ സമാരോഹം ആഘോഷിക്കൂ. മനസ്സിലായോ എന്തിനാണ് വിളിപ്പിച്ചതെന്ന്. സ്പഷ്ടമായോ. ഇവര്‍ക്കെല്ലാവര്‍ക്കും കിരീടം വച്ചു കൊടുക്കണേ. ഉത്തരവാദിത്വത്തിന്‍റെ കിരീടധാരണം ആഘോഷിപ്പിക്കൂ, ഇവരെകൊണ്ട്. അതിനു വേണ്ടിയല്ലേ വന്നത്. മിണ്ടുന്നില്ലല്ലോ. വയസ്സായോ. ബ്രഹ്മാബാബയില്‍ എന്താണ് കണ്ടത്? ഇപ്പോളിപ്പോള്‍ വയസ്സനെങ്കില്‍ ഇപ്പോളിപ്പോള്‍ കൗമാര ചെറുപ്പക്കാരന്‍. കണ്ടതല്ലേ. ഫോളോ ഫാദര്‍. ശരി ചെയ്യാം എന്നു പറയുന്നതില്‍ കൗമാരക്കാരനാകൂ, സേവനത്തില്‍ വയസ്സനാകൂ. കൊച്ചു കുട്ടികളുടെ തിളക്കം കണ്ടിട്ടില്ലേ – എത്ര ആനന്ദത്തോടു കൂടിയാണ് പറയുന്നത് – ശരി ചെയ്യാം, അങ്ങനെയാകട്ടെ!
വിശേഷ ക്ഷണ പ്രകാരം വിശേഷ ആത്മാക്കള്‍ വന്നു, ഇനി വിശേഷ സേവനത്തിന്‍റെ ഉത്തരവാദിത്വം എടുക്കുന്ന സമാരോഹം ആഘോഷിക്കൂ. ഇടയ്ക്കിടക്ക് കിരീടം ഊരി പോകുന്നു. ഇനി അത്രയും ടൈറ്റാക്കി വയ്ക്കൂ, ഒരിക്കലും ഊരി പോകരുത്. സമാരോഹത്തിന്‍റെ റിസള്‍ട്ടെന്താണെന്ന് പിന്നീട് കേള്‍പ്പിക്കാം. ശരി.
സദാ സര്‍വ്വ ആത്മാക്കള്‍ക്ക് നിമിത്തമായി ഉണര്‍വ്വും ഉത്സാഹവും നല്‍കുന്നവര്‍ക്ക്, സദാ ഓരോ പുരുഷാര്‍ത്ഥത്തിന്‍റെ ചുവടിലൂടെ മറ്റുള്ളവരേ തീവ്ര പരുഷാര്‍ത്ഥി ആക്കി മാറ്റുന്നവര്‍ക്ക്, വ്യര്‍ത്ഥത്തെ സെക്കന്റുകൊണ്ട് “വിട്ടാല്‍ വിട്ടു” എന്നു തീരുമാനിക്കുന്നവര്‍ക്ക്, സദാ ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്നവര്‍ക്ക്, അപ്രകാരമുള്ള സേവനത്തിലെ ആദി രത്നങ്ങള്‍ക്ക്, പാലനയുടെ ഭാഗ്യം ലഭിച്ച വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
സേവാധാരികളോട് :- സേവാധാരികള്‍ സദാ പറന്നുകൊണ്ടിരിക്കണം – കാരണം യജ്ഞ സേവക്ക് വളരെ വലിയ ബലമുണ്ട്. സേവാധാരികള്‍ ബലവാനായല്ലോ അല്ലേ. യജ്ഞ സേവനത്തിനു എത്ര മഹിമയാണുള്ളത്. അഥവാ യജ്ഞ സേവനം ഹൃദയംകൊണ്ട് ചെയ്യുമെങ്കില്‍ ഒരു സെക്കന്‍റിനു പോലും വലിയ ഫലമുണ്ട്. നിങ്ങളെല്ലാവരും എത്രയോ ദിവസം സേവനത്തിലായിരുന്നു. അപ്പോള്‍ ഫലങ്ങളുടെ ഭണ്ഡാര ഒരുമിച്ചില്ലേ. അത്രയും ഫലം സ്വരൂപിക്കപ്പെട്ടു – 21 തലമുറക്ക് ഫലം കഴിക്കാം. സേവാധാരി അവിടെ പോയിട്ട് മായക്ക് വശപ്പെട്ടു പോകല്ലേ. സദാ സേവനത്തില്‍ ബിസിയായിരിക്കൂ. മനസ്സുകൊണ്ട് ശുദ്ധ സങ്കല്പങ്ങളുടെ സേവനം, വാക്കുകൊണ്ടും സംബനധ സമ്പര്‍ക്കത്തിലും പരിചയം കൊടുക്കുന്ന സേവനം. സദാ സേവനത്തില്‍ ബിസിയായിരിക്കണം. സേവനത്തിന്‍റെ പാര്‍ട്ട് അവിനാശിയാണ്. ഇവിടെ താമസിക്കുകയോ, മറ്റെവിടെയെങ്കിലും താമസിക്കുകയോ, എവിടെയായിരുന്നാലും സേവാധാരിക്ക് സദാ സേവനം കൂടെയാണ്. സദാകാലത്തെ സേവാധാരിയല്ലേ. സേവനത്തില്‍ ബിസിയായിരിക്കുമെങ്കില്‍ മായ വരില്ല. ഒഴിഞ്ഞ സ്ഥലം കാണുമ്പോള്‍ മറ്റുള്ളവര്‍ കയറിയിരിക്കും. കൊതുകും വരും, മൂട്ടയും വരും. അതുകൊണ്ട് സദാ ബിസിയായിരിക്കുമെങ്കില്‍ മായ വരില്ല. കഷ്ടപ്പെടേണ്ടി വരില്ല. മായ നമസ്ക്കരിച്ച് കടന്നു പോകും. അത്രയും ധൈര്യശാലികളായിട്ടല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. അവിടെ പോയിട്ട് പറയാം എന്നല്ലല്ലോ അല്ലേ, ഇന്ന് ക്രോധം വന്നു, ഇന്ന് ലോഭം, മോഹം വന്നു……… മായ പരീക്ഷകള്‍ കൊണ്ടു വരും. മായ കേട്ടുകൊണ്ടിരിക്കുകയാണ് – ഇയാള്‍ പ്രതിജ്ഞ എടുക്കുകയാണ്. ബാബയുള്ളിടത്ത് മായ എന്തു ചെയ്യുവാനാണ്. സദാ ബാബ കൂടെയുണ്ടോ, അതോ വേറേയായിട്ടിരിക്കുകയാണോ. കുമാരന്മാര്‍ക്ക് ഒറ്റക്കാണെന്നു തോന്നുന്നുണ്ടോ. പറയുന്നത് കേള്‍ക്കുവാന്‍ ആളില്ല, സംസാരിക്കുവാന്‍ ആളില്ല……… സുഖമില്ലാതെ വന്നാല്‍ എന്തു ചെയ്യും? വേറേയൊരു കൂട്ട് ഓര്‍മ്മ വരില്ലല്ലോ അല്ലേ? വേറേയൊരു കൂട്ട് ഓര്‍മ്മ വന്നാല്‍ ആ ആള്‍ പറയുന്നത് കേള്‍ക്കേണ്ടി വരും, അയാളെ കഴിപ്പിക്കേണ്ടി വരും, സംരക്ഷിക്കേണ്ടി വരും, ഇങ്ങനെ ഭാരമെടുക്കേണ്ട കാര്യമെന്തിരിക്കുന്നു. സദാ ഭാര രഹിതരായിരിക്കൂ. സദാ യുഗള്‍ രൂപത്തിലിരിക്കൂ. എപ്പോഴെങ്കിലും സങ്കല്പങ്ങള്‍ വരാറുണ്ടോ, രോഗാവസ്ഥയില്‍ സങ്കല്പങ്ങള്‍ വരാറുണ്ടോ? ഏതു സംബന്ധമാണോ ഓര്‍മ്മയില്‍ വരുന്നത്, ആ സംബന്ധത്തില്‍ ബാബയെ ഓര്‍മ്മിക്കണം, അപ്പോള്‍ രോഗാവസ്ഥയില്‍ ഉറങ്ങികൊണ്ടു തന്നെ അത്രയും നല്ല ഭക്ഷണമുണ്ടാക്കും, മറ്റൊരാള്‍ ഉണ്ടാക്കി തന്നതു പോലെ. സദാ കൂടെയിരിക്കൂ, ഒറ്റക്കിരിക്കല്ലേ, കമ്പൈന്‍റായിരിക്കൂ. നിങ്ങളും ബാബയും കമ്പൈന്‍റാണ്, ആര്‍ക്കും വേര്‍പ്പെടുത്താനാവില്ല. അങ്ങനെ വെല്ലുവിളിക്കൂ. വെല്ലുവിളിക്കുന്നവരല്ലേ, ഭയപ്പെടുന്നവരല്ലല്ലോ. ശരി.
ചോദ്യം :- സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്‍റെ ലക്ഷ്യമെന്താണ്? ആ ലക്ഷ്യം നേടിയെടുക്കുവാനുള്ള വിധി എന്താണ്?
ഉത്തരം :- സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്‍റെ ലക്ഷ്യമിതാണ് – സദാ സന്തോഷമായിരിക്കുക, മറ്റുള്ളവരെ സന്തുഷ്ടമാക്കുക. ബ്രാഹ്മണര്‍ എന്നാലര്‍ത്ഥം വിവേകശാലികള്‍, സ്വയം സന്തോഷമായിരിക്കും, മറ്റുള്ളവരെ സന്തുഷ്ടമാക്കും. മറ്റുള്ളവര്‍ അസന്തുഷ്ടമാക്കുമ്പോള്‍ അസന്തുഷ്ടമായാല്‍ സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്‍റെ സുഖം ലഭിക്കില്ല. ശക്തി സ്വരൂപരായി മാറി മറ്റുള്ളവര്‍ ഉണ്ടാക്കുന്ന വായുമണ്ഡലത്തില്‍ നിന്നും സ്വയത്തെ അകറ്റി നിര്‍ത്തണം, അതായത് അവരവരെ സുരക്ഷിതമാക്കി വയ്ക്കുവാനുള്ള മാര്‍ഗ്ഗമാണ് – ഈ ലക്ഷ്യം പ്രാപ്തമാക്കുക. മറ്റുള്ളവരുടെ അസന്തുഷ്ടി യാല്‍ സ്വയം അസന്തുഷ്ടമാകരുത്. രണ്ടാമതായി ഒരു പ്രകാരത്തിലും മറ്റുള്ളവരെ അസന്തുഷ്ടമാക്കുന്നതിനു നിമിത്തമാകരുത്. സ്വയത്തെ അകറ്റി നിര്‍ത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ, നിന്നു പോകരുത്.
ചോദ്യം :-ഏതു സംസ്ക്കാരം തന്‍റെ സ്വാഭാവിക സംസ്ക്കാരമാക്കി മാറ്റുമെങ്കില്‍ സദാ പറക്കുന്ന കലയില്‍ പറന്നുകൊണ്ടിരിക്കും?
ഉത്തരം :- ഓരോ കാര്യത്തിലും എനിക്കു മുന്നേറണം – ഇത് സ്വാഭാവിക സംസ്ക്കാരമാക്കൂ. മറ്റുള്ളവര്‍ മുന്നോട്ട് പോവുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ. അവരുടെ പുറകെ സ്വയത്തെ താഴേക്ക് കൊണ്ടു വരല്ലേ. സഹാനുഭൂതി കാരണം സഹയോഗം കൊടുക്കുക വേറേ കാര്യം എന്നാല്‍ മറ്റുള്ളവര്‍ കാരണം സ്വയം താഴേക്ക് വരുന്നത് ശരിയല്ല. വ്യര്‍ത്ഥം കേള്‍ക്കരുത്, കാണരുത്. സേവന ഭാവത്തോടു കൂടി വേറിട്ടിരുന്ന് നോക്കൂ. മറ്റുള്ളവര്‍ കാരണം തന്‍റെ സമയവും സന്തോഷവും നഷ്ടപ്പെടുത്തല്ലേ, സദാ പറക്കുന്ന കലയില്‍ പൊയ്ക്കൊണ്ടിരിക്കൂ.
വരദാനം :- സദാ മിലനത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കുന്ന തതത്വത്തിന്‍റെ വരദാനി ബാബക്കു സമാനമായി ഭവിക്കൂ.
ഏതുപോലെ ബാപ്ദാദ നിങ്ങള്‍ അധികാരികളുടെ ആജ്ഞയെ മാനിച്ച് മിലനം ആഘോഷിക്കുവാന്‍ വന്നിരിക്കുന്നുവോ, ശരി അങ്ങനെയാകട്ടെ എന്ന പാഠം പഠിപ്പിച്ച് ഹാജരാകുന്നുവോ, അപ്രകാരം തതത്വം. അമൃത വേള മുതല്‍ പകലവസാനിക്കും വരെ ധര്‍മ്മത്തിലും കര്‍മ്മത്തിലും ബാബക്കു സമാനമായി മാറൂ, അപ്പോള്‍ സദാ മിലനത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കാം. ഇപ്രകാരം മിലനത്തിന്‍റെ ഊഞ്ഞാലില്‍ കഴിയുമെങ്കില്‍ പ്രകൃതിയും മായയെയും രണ്ടും നിങ്ങളുടെ ഊഞ്ഞാലാട്ടി തരുന്ന ദാസികളായി മാറും. സര്‍വ്വ ഖജനാവുകള്‍ നിങ്ങളുടെ ഈ ശ്രേഷ്ഠ ഊഞ്ഞാലിനു അലങ്കരമായി മാറും.
സ്ലോഗന്‍ :- സദാ ബ്രഹ്മാബാബയുടെ ഭുജങ്ങളില്‍ ചേര്‍ന്നിരിക്കുമെങ്കില്‍ സുരക്ഷിതത്വം അനുഭവപ്പെടും.