ഇന്ന് ആത്മീയ അച്ഛന്‍ തന്‍റെ ആത്മീയ കുട്ടികളുമായി മിലനം ചെയ്യാന്‍ വേണ്ടി വന്നിരിക്കുന്നു. ആത്മീയ അച്ഛന്‍ ഓരോ ആത്മാവിനെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഓരോരുത്തരിലും എത്രത്തോളം ആത്മീയ ശക്തി നിറഞ്ഞിരിക്കുന്നു! ഓരോ ആത്മാവും എത്രത്തോളം സന്തോഷത്തിന്‍റെ സ്വരൂപമായി! ആത്മീയ അച്ഛന്‍ അവിനാശി സന്തോഷത്തിന്‍റെ ഖജനാവ് കുട്ടികള്‍ക്ക് ജന്മ സിദ്ധ അധികാരമായി നല്കിയത് നോക്കി കൊണ്ടിരിക്കുകയായിരുന്നു- ഓരോരുത്തരും തന്‍റെ സമ്പത്ത്, അധികാരം എത്രത്തോളം ജീവിതത്തില്‍ പ്രാപ്തമാക്കി! ഖജനാവിന്‍റെ ബാലകനും അധികാരിയുമായോ? ബാബ ദാതാവാണ്, എല്ലാ കുട്ടികള്‍ക്കും പൂര്‍ണ്ണമായ അധികാരം നല്കുന്നു. എന്നാല്‍ ഓരോ കുട്ടിയും അവനവന്‍റെ ധാരണയുടെ ശക്തിക്കനുസരിച്ച് അധികാരിയായി തീരുന്നു. ബാബയ്ക്ക് തന്‍റെ ഓരോ കുട്ടിയെ പ്രതിയും ഈയൊരു ശുഭ സങ്കല്പമാണ്- ഓരോ ആത്മാവാകുന്ന കുട്ടിയും സദാ സര്‍വ്വ ഖജനാക്കളാല്‍ സമ്പന്നരായി അനേക ജന്മത്തേക്ക് സമ്പൂര്‍ണ്ണ സമ്പത്തിന്‍റെ അധികാരിയായി തീരണം. അങ്ങനെയുള്ള പ്രാപ്തിയെടുക്കുന്നതിന്‍റെ ഉണര്‍വ്വിലും ഉത്സാഹത്തിലുമിരിക്കുന്ന കുട്ടികളെ കണ്ട് ബാപ്ദാദയും ഹര്‍ഷിതമായി കൊണ്ടിരിക്കുന്നു. ഓരോ ചെറുത്- വലുത്, യുവാവ്- വൃദ്ധര്‍, മധുര മധുരമായ മാതാക്കള്‍, വിദ്യാഭ്യാസമുള്ളവര്‍ അഥവാ ഇല്ലാത്തവര്‍, ശരീരം കൊണ്ട് ദുര്‍ബലര്‍ എന്നാലും ആത്മാക്കള്‍ എത്ര ശക്തിശാലിയാണ്. ഒരേയൊരു പരമാത്മാവിനോടുള്ള ലഹരി എത്രയാണെന്ന് നോക്കൂ. ഞാന്‍ പരമാത്മാവിനെ മനസ്സിലാക്കി, സര്‍വ്വതും മനസ്സിലാക്കി എന്ന അനുഭവമുണ്ട്. ബാപ്ദാദായും അങ്ങനെയുള്ള അനുഭവീ ആത്മാക്കള്‍ക്ക് സദാ ഇതേ വരദാനം നല്കുന്നു- അല്ലയോ ലഹരിയില്‍ മുഴുകിയിരിക്കുന്ന കുട്ടികളെ, സദാ ഓര്‍മ്മയില്‍ തന്നെ ജീവിച്ചുകൊണ്ടിരിക്കൂ. സദാ സുഖ-ശാന്തിയുടെയും പ്രാപ്തിയില്‍ പാലിക്കപ്പെട്ടു കൊണ്ടിരിക്കൂ. അവിനാശി സന്തോഷത്തിന്‍റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കൂ, വിശ്വത്തിലെ സര്‍വ്വ ആത്മാക്കളാകുന്ന തന്‍റെ ആത്മീയ സഹോദരങ്ങള്‍ക്ക് സുഖത്തിന്‍റെയും ശാന്തിയുടെയും സഹജമായ മാര്‍ഗ്ഗം കേള്‍പ്പിച്ച്, അവരെയും ആത്മീയ അച്ഛന്‍റെ അത്മീയ സമ്പത്തിന് അധികാരിയാക്കൂ. ഈയൊരു പാഠം സര്‍വ്വരെയും പഠിപ്പിക്കൂ- നമ്മള്‍ ആത്മാക്കള്‍ ഒരേയൊരു ബാബയുടേതാണ്, ഒരു പരിവാരത്തിലേതാണ്, ഓരു വീട്ടിലേതാണ്. ഒരേയൊരു സൃഷ്ടി നാടക വേദിയില്‍ പാര്‍ട്ടഭിനയിക്കുന്നവരാണ്. നമ്മള്‍ സര്‍വ്വ ആത്മാക്കളുടെയും ഒരേയൊരു സ്വധര്‍മ്മം ശാന്തിയും പവിത്രതയുമാണ്. ഇതേ പാഠത്തിലൂടെ തന്നെയാണ് സ്വപരിവര്‍ത്തനവും വിശ്വപരിവര്‍ത്തനവും ചെയ്തു കൊണ്ടിരിക്കുന്നത്, ഇത് നിശ്ചിതമായി നടക്കുക തന്നെ വേണം. സഹജമായ കാര്യമല്ലേ. പ്രയാസമല്ലല്ലോ. വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഈ പാഠത്തിലൂടെ നോളേജ്ഫുള്‍ ആയി കാരണം രചയിതാവായ ബീജത്തെ മനസ്സിലാക്കി, രചയിതാവിലൂടെ രചനയെ സ്വതവേ മനസ്സിലാക്കുന്നു. സര്‍വ്വരും നോളേജ്ഫുള്‍ അല്ലേ! രചയിതാവിനെയും രചനയെ കുറിച്ചുമുള്ള പഠിപ്പ് കേവലം മൂന്ന് ശബ്ദങ്ങളിലാണ് ഉള്ളത്. ആത്മാവ്, പരമാത്മാവ്, സൃഷ്ടി ചക്രം. ഈ മൂന്ന് ശബ്ദങ്ങളിലൂടെ എന്തായി തീര്‍ന്നു! ഏത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു? ബി ഐ, എം ഐ ഇതിന്‍റെ സര്‍ട്ടിഫക്കറ്റ് അല്ലല്ലോ. എന്നാല്‍ ത്രികാലദര്‍ശി, ജ്ഞാന സ്വരൂപം എന്ന ടൈറ്റില്‍ ലഭിച്ചില്ലേ. വരുമാന മാര്‍ഗ്ഗം എന്തായി? എന്ത് ലഭിച്ചു? സത്യമായ ടീച്ചറിലൂടെ അവിനാശി ജന്മ ജന്മാന്തരങ്ങളിലേക്ക് സര്‍വ്വ പ്രാപ്തിയുടെ ഗ്യാരന്‍റി ലഭിച്ചു. സദാ സമ്പാദിച്ചു കൊണ്ടിരിക്കും അഥവാ ധനവാനായി തീരും എന്ന ഗ്യാരന്‍റി ടീച്ചര്‍ക്ക് നല്കാന്‍ സാധിക്കില്ലല്ലോ. ടീച്ചര്‍ പഠിപ്പിച്ച് യോഗ്യരാക്കുന്നു. നിങ്ങള്‍ കുട്ടികള്‍ക്ക് അഥവാ ഈശ്വരീയ വിദ്യാര്‍ത്ഥികള്‍ക്ക് ബാബയാകുന്ന ടീച്ചറിലൂടെ, വര്‍ത്തമാന സമയത്തിന്‍റെ ആധാരത്തില്‍ 21 ജന്മം സത്യ ത്രേതായുഗത്തില്‍ സദാ സുഖം, ശാന്തി, സമ്പത്ത്, ആനന്ദം, സ്നേഹം, സുഖമുള്ള പരിവാരം ലഭിക്കുക തന്നെ വേണം. ലഭിക്കും എന്നല്ല, ലഭിക്കുക തന്നെ വേണം. ഇത് ഗ്യാരന്‍റിയാണ് കാരണം അവിനാശി ബാബയാണ്, അവിനാശി ടീച്ചറാണ്. അതിനാല്‍ അവിനാശിയിലൂടെ പ്രാപ്തിയും അവിനാശിയാണ്. ഇതേ സന്തോഷത്തിന്‍റെ ഗീതമല്ലേ പാടുന്നത്- എനിക്ക് സത്യമായ അച്ഛന്‍, സത്യമായ ടീച്ചറിലൂടെ സര്‍വ്വ പ്രാപ്തിയുടെയും അധികാരം ലഭിച്ചു. ഇതിനെ തന്നെയാണ് പറയുന്നത് വിചിത്രമായ ബാബ, വിചിത്രമായ വിദ്യാര്‍ത്ഥികള്‍ വിചിത്രമായ പഠിപ്പ് അഥവാ വിചിത്രമായ പ്രാപ്തി. ആര് എത്ര തന്നെ പഠിച്ചവരായിക്കോട്ടെ എന്നാല്‍ ഈ വിചിത്രമായ ബാബയെയും ടീച്ചറിന്‍റെ പഠിപ്പ് അഥവാ സമ്പത്തിനെ അറിയാന്‍ സാധിക്കില്ല. ചിത്രം കണ്ടെത്താന്‍ സാധിക്കില്ല. എങ്ങനെ അറിയാനാണ്. അത്രയും ഉയര്‍ന്നതിലും വച്ച് ഉയര്‍ന്ന അച്ഛനും ടീച്ചറും പഠിപ്പിക്കുന്നതെവിടെയാണ്, ആരെയാണ്! എത്ര സാധാരണമാണ്! മാനവനെ ദേവതയാക്കുന്നതിന്, സദാ കാലത്തേക്ക് ചരിത്രവാനാക്കുന്നതിനുള്ള പഠിത്തമാണിത്, പഠിപ്പിക്കുന്നതാരാണ്? മറ്റാര്‍ക്കും പഠിപ്പിക്കാന്‍ സാധിക്കാത്തവരെയാണ് ബാബ പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് ആരെയാണോ പഠിപ്പിക്കാന്‍ സാധിക്കുന്നത് അവരെ തന്നെ ബാബയും പഠിപ്പിക്കുകയാണെങ്കില്‍ അത് വലിയ കാര്യമാണോ. പ്രതീക്ഷയറ്റവരെപ്പോലും പ്രതീക്ഷയുള്ളവരാക്കി മാറ്റുന്നു. അസംഭവ്യത്തെ സംഭവ്യമാക്കുന്നു, അതിനാലാണ് അങ്ങയുടെ ഗതിയും മതവും അങ്ങയ്ക്കേ അറിയൂ എന്ന മഹിമയുള്ളത്. ബാപ്ദാദാ അങ്ങനെയുള്ള പ്രതീക്ഷയറ്റവരില്‍ നിന്നും പ്രതീക്ഷയുള്ളവരായി മാറുന്ന കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. വന്നാലും. ബാബയുടെ വീട്ടിലെ അലങ്കാരങ്ങള്‍ വന്നാലും. ശരി.
സദാ സ്വയത്തെ ശ്രേഷ്ഠ പ്രാപ്തിയുടെ അധികാരിയാണെന്ന അനുഭവം ചെയ്യുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, ഒരു ജന്മത്തില്‍ അനേക ജന്മങ്ങളുടെ പ്രാപ്തി ചെയ്യിക്കുന്ന ജ്ഞാന സ്വരൂപരായ കുട്ടികള്‍ക്ക്, സദാ ഒരു പാഠം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ശ്രേഷ്ഠ കുട്ടികള്‍ക്ക്, സദാ വരദാതാവായ ബാബയുടെ വരദാനങ്ങളാല്‍ പാലിക്കപ്പെടുന്ന ഭാഗ്യശാലി കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വരദാനം- സര്‍വ്വശക്തിവാനായ ബാബയെ കംബയിന്‍റ് രൂപത്തില്‍ കൂടെ വയ്ക്കുന്ന സഫലതാ മൂര്‍ത്തായി ഭവിക്കട്ടെ.
ഏതു കുട്ടികളുടെ കൂടെയാണോ സര്‍വ്വശക്തിവാനായ ബാബ കംബയിന്‍റ് രൂപത്തില്‍ ഉള്ളത്- അവര്‍ക്ക് സര്‍വ്വ ശക്തികളുടെയും മേല്‍ അധികാരമുണ്ട്, സര്‍വ്വ ശക്തികളുള്ളയിടത്ത് സഫലതയുണ്ടാകാതിരിക്കുക എന്നത് അസംഭവ്യമാണ്. സദാ ബാബയോടൊപ്പം കംബയിന്‍റായിരിക്കുന്നതില്‍ കുറവുണ്ടെങ്കില്‍ സഫലതയും കുറയുന്നു. സദാ കൂട്ട്ക്കെട്ട് നിറവേറ്റുന്ന അവിനാശി കൂട്ടുകാരനെ കംബയിന്‍റാക്കി വയ്ക്കൂ എങ്കില്‍ സഫലത ജന്മ സിദ്ധ അധികാരമാണ്. എന്തുകൊണ്ടെന്നാല്‍ സഫലത മാസ്റ്റര്‍ സര്‍വ്വ ശക്തിവാന്‍റെ മുന്നിലും പിന്നിലുമായി കറങ്ങി കൊണ്ടേയരിക്കും.
സ്ലോഗന്‍- വികാരങ്ങളാകുന്ന അഴുക്കിനെ സ്പര്‍ശിക്കാത്തവരാണ് സത്യമായ വൈഷ്ണവര്‍.