ഇന്ന് ബാപ്ദാദ വതനത്തില്‍ ആത്മീയസംഭാഷണം ചെയ്യുകയായിരുന്നു. അതോടൊപ്പം കുട്ടികളുടെ തിളക്കവും നോക്കുകയായിരുന്നു. വര്‍ത്തമാനസമയത്ത് മധുബന്‍ വരാദാനി ഭൂമിയില്‍ എങ്ങനെ കുട്ടികളുടെ തിളക്കം അനുഭവപ്പെടുന്നു, അതു നോക്കി നോക്കി സന്തോഷിക്കുകയായിരുന്നു. മധുബന്‍ പവ്വര്‍ഹൗസില്‍ നിന്ന് നാലുഭാഗത്തേയ്ക്കും എത്ര കണക്ഷനുകള്‍ പോയിട്ടുണ്ടെന്ന് ബാപ്ദാദ നോക്കുകയായിരുന്നു. സ്ഥൂലമായ പവ്വര്‍ഹൗസില്‍ നിന്ന് അനേക ഭാഗത്തേയ്ക്ക് ലൈറ്റിന്‍റെ കണക്ഷന്‍ പോകാറുണ്ട്. അപ്രകാരം ഈ പവ്വര്‍ഹൗസില്‍ നിന്ന് എത്ര ഭാഗത്തേയ്ക്ക് കണക്ഷന്‍ പോയിട്ടുണ്ട്, ലോകത്തിലെ എത്ര മൂലകളിലേയ്ക്ക് കണക്ഷന്‍ പോയിട്ടുണ്ട്, എത്ര കോണുകളില്‍ കണക്ഷന്‍ എത്തിയിട്ടില്ല. ഇക്കാലത്ത് ഗവണ്‍മെന്‍റും രാജ്യത്ത് എല്ലാ കോണുകളിലും എല്ലാ ഗ്രാമങ്ങളിലും നാലുഭാഗത്തും വെളിച്ചവും വെള്ളവും എത്തിക്കാന്‍ പരിശ്രമിക്കാറുണ്ട്. പാണ്ഡവ ഗവണ്‍മെന്‍റ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ജ്ഞാനഗംഗകള്‍ നാലുഭാഗത്തേയ്ക്കും പോയ്ക്കൊണ്ടിരിക്കുകയാണ്, പവ്വര്‍ഹൗസില്‍ നിന്ന് നാലു ഭാഗത്തേയ്ക്കും ലൈറ്റിന്‍റെ കണക്ഷന്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. മുകളില്‍ നിന്ന് ഏതെങ്കിലും നഗരത്തേയോ ഗ്രാമത്തെയോ നോക്കുകയാണെങ്കില്‍ എവിടെയെല്ലാം വെളിച്ചമുണ്ട്, സമീപത്തുണ്ടോ, അതോ ദുരെദൂരെയാണോ എന്ന ദൃശ്യം സ്പഷ്ടമായി കാണാന്‍ സാധിക്കും. ബാപ്ദാദയും വതനത്തില്‍ നിന്നും നോക്കുകയായിരുന്നു, എത്ര ഭാഗങ്ങളില്‍ ലൈറ്റുണ്ട്, എത്ര ഭാഗങ്ങളില്‍ ഇപ്പോഴും വെളിച്ചമെത്തിയിട്ടില്ല. ദേശ–വിദേശങ്ങളില്‍ ഇതുവരെ എത്ര സ്ഥാനങ്ങള്‍ ഇപ്പോഴും കണക്ഷന്‍ നല്‍കാന്‍ അവശേഷിച്ചിട്ടുണ്ട് എന്ന റിസല്‍റ്റ് നിങ്ങള്‍ക്കുമറിയാം. വെള്ളവും വെളിച്ചവുമില്ലെങ്കില്‍ ആ സ്ഥാനത്തിന് വിലയുണ്ടാകില്ല. അപ്രകാരം എവിടെ ആദ്ധ്യാത്മിക വെളിച്ചവും ജ്ഞാനജലവും എത്തിയിട്ടില്ല, അവിടത്തെ ചൈതന്യ ആത്മാക്കള്‍ ഏത് സ്ഥിതിയിലായിരിക്കും. അന്ധകാരത്തില്‍, ദാഹത്തില്‍ അലയുകയായിരിക്കും, പിടക്കുകയായിരിക്കും. അങ്ങനെയുള്ള ആത്മാക്കളുടെ വില എന്താണ് പറയാറുള്ളത്? വൈരതുല്യവും കക്കയ്ക്കു തുല്യവും– ചിത്രമുണ്ടാക്കാറുണ്ടല്ലോ. വെളിച്ചവും ജ്ഞാനജലവും ലഭിക്കുന്നതിലൂടെ കക്കയില്‍ നിന്ന് വൈരമായി മാറും. അപ്പോള്‍ മൂല്യം വര്‍ദ്ധിക്കില്ലേ. ബാപ്ദാദ നോക്കുകയായിരുന്നു, ദേശ–വിദേശങ്ങളില്‍ നിന്ന് വന്നിരിക്കുന്ന കുട്ടികള്‍ പവ്വര്‍ഹൗസില്‍ നിന്ന് വിശേഷശക്തിയെടുത്ത് അവരവരുടെ സ്ഥാനങ്ങളിലേയ്ക്ക് പോകുകയാണ്. കുട്ടികള്‍ മധുബനില്‍ എപ്പോള്‍ വരുമ്പോഴും മധുബന്‍റെ തിളക്കവും മധുരമായ വീടിന്‍റെ തിളക്കവും എന്തായി മാറുകയാണ്. കുട്ടികളും അനുഭവിക്കുന്നുണ്ട്, മധുബന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന നമ്മുടെ സ്നേഹികളും കൂട്ടുകാരും വന്നിരിക്കുകയാണ്. നിങ്ങള്‍ അവിടെ ഓര്‍മ്മിക്കുന്നതുപോലെ, നടക്കുമ്പോഴും കറങ്ങുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും ഇരിക്കുമ്പോഴും മധുബന്‍റെ ഓര്‍മ്മ പുതമയോടെ നില്‍ക്കുന്നതുപോലെ ബാപ്ദാദയും മധുബന്‍ നിവാസികളും നിങ്ങളെല്ലാവരേയും ഓര്‍മ്മിക്കുന്നുണ്ട്. സ്നേഹത്തോടൊപ്പം സേവനവും വിശേഷ വിഷയമാണ്. സ്നേഹത്തില്‍ ഇവിടെത്തന്നെ ഇരിക്കണമെന്ന് വിചാരിക്കുന്നുണ്ട്. എന്നാല്‍ സേവനത്തിന് വേണ്ടി നാലു ഭാഗത്തേയ്ക്കും പോകേണ്ടി വരും. ങ്ഹാ, അങ്ങനെയും സമയം വരും, പോകേണ്ടി വരില്ല, എന്നാല്‍ ഒരു സ്ഥാനത്ത് ഇരിക്കെ നാലു ഭാഗത്തുമുള്ള ഈയാംപാറ്റകള്‍ താനേ വിളക്കിലേയ്ക്ക് വരും. ആബു നമ്മുടെ തന്നെയാണ്, ഇതൊരു ചെറിയ ഉദാഹരണമാണ്. ഇപ്പോള്‍ വാടകയ്ക്ക് കെട്ടിടം എടുക്കേണ്ടി വരുന്നുണ്ടല്ലോ. എന്നാലും സ്വല്പം തിളക്കം കണ്ടു. നാലുഭാഗത്തും ഫരിസ്തകളെ കാണപ്പെടുന്ന സമയം വരും. ഇപ്പോള്‍ വാക്കിലുടെയുള്ള സേവനത്തിന്‍റെ പാര്‍ട്ട് നടന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോഴും കുറച്ച് ബാക്കിയുണ്ട്, അതിനാല്‍ ദുരെ–ദൂരെയ്ക്ക് പോകേണ്ടി വരുന്നു. ശ്രേഷ്ഠ സങ്കല്പത്തിന്‍റെ ശക്തിശാലിയായ സേവനത്തെക്കുറിച്ച് നേരത്തെ കേള്‍പ്പിച്ചല്ലോ, അവസാനം ആ സേവനത്തിന്‍റെ സ്വരൂപം സ്പഷ്ടമായി കാണപ്പെടും. നമ്മളെ ആരോ വിളിച്ചു കൊണ്ടിരിക്കുന്നു, ഏതോ ദിവ്യബുദ്ധിയിലൂടെ, ശുഭസങ്കല്പത്തിന്‍റെ വിളി വന്നുകൊണ്ടിരിക്കുന്നു, അങ്ങനെയുള്ള അനുഭവമുണ്ടാകും. ചിലര്‍ ദിവ്യദൃഷ്ടിയിലൂടെ ബാബയേയും സ്ഥാനത്തേയും കാണും. രണ്ടു പ്രകാരത്തിലുള്ള അനുഭവങ്ങളിലൂടെ വളരെ തീവ്രഗതിയില്‍ തന്‍റെ ശ്രേഷ്ഠ സ്ഥാനത്ത് എത്തിച്ചേരും. ഈ വര്‍ഷം എന്തു ചെയ്യും?
നന്നായി പ്രയത്നിച്ചു. ഈ വര്‍ഷം അവശേഷിക്കുന്ന സ്ഥാനങ്ങളിലും ലൈറ്റ് നല്‍കണം. എന്നാല്‍ ഓരോ സ്ഥാനത്തിന്‍റെയും വിശേഷതയായി ഈ വര്‍ഷം ഇത് കാണിക്കൂ, ഓരോ സേവാകേന്ദ്രവും, അതില്‍ തന്നെ വിശേഷിച്ച് വലിയ–വലിയ കേന്ദ്രങ്ങളില്‍ ഈ ലക്ഷ്യം വയ്ക്കണം, ധര്‍മ്മസമ്മേളനങ്ങളില്‍ എല്ലാ ധര്‍മ്മത്തിലുള്ളവരെയും ഒരുമിപ്പിക്കുന്നതുപോലെ, രാഷ്ട്രനേതാക്കന്മാരെ വിളിക്കുന്നു, സയന്‍റിസ്റ്റുകളെ വിശേഷമായി വിളിക്കുന്നു, പല പ്രകാരത്തിലുള്ള സ്നേഹമിലന്‍ ചെയ്യാറുണ്ട്, എന്നാല്‍ ഈ വര്‍ഷം ഓരോ സ്ഥാനത്തും എല്ലാ പ്രകാരത്തിലുമുള്ള വിശേഷ കര്‍ത്തവ്യം ചെയ്യുന്നവരെ, സംബന്ധത്തില്‍ വരുന്നവരെ തയ്യാറാക്കണം. ഇവിടെ കറുത്തവരും വെളുത്തവരും എല്ലാ പ്രകാരത്തിലുള്ളവരുമുണ്ടെന്ന് ഇപ്പോള്‍ പറയാറുണ്ട്. ഒരു സ്ഥാനത്ത് എല്ലാ നിറത്തിലുള്ള, ദേശത്തിലുള്ള, ധര്‍മ്മത്തിലുള്ളവരുണ്ട്, അപ്രകാരം ഇവിടെ എല്ലാ വിഭാഗം കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നവരുമുണ്ടെന്ന് പറയണം. വിശേഷ ആത്മാക്കള്‍ ഒരു പൂഞ്ചെണ്ടില്‍ വൈവിധ്യ പുഷ്പങ്ങളെപ്പോലെ കാണപ്പെടണം. ഓരോ സെന്‍ററിലും ഓരോ വിഭാഗത്തില്‍ പെട്ട വിശേഷ ആത്മാക്കളുടെ സംഘടനയുണ്ടാകണം. ഈ ഒരു ബാബ, ഒരു സത്യമായ ജ്ഞാനം എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എത്ര സഹജവും സരളവുമാണെന്ന് ലോകത്ത് ശബ്ദം മുഴങ്ങണം, അതായത് ഓരോ സേവാസ്ഥാനത്തിന്‍റെ സ്റ്റേജിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഒരുമിച്ച് കാണപ്പെടണം. ഒരു വിഭാഗത്തില്‍ പെട്ടവരും ഇല്ലാതിരിക്കരുത്. ദരിദ്രര്‍ തൊട്ട് ധനവാന്മാര്‍ വരെ, ഗ്രാമീണര്‍ തൊട്ട് വലിയ നഗരങ്ങളിലുള്ളവര്‍ വരെ, കൂലിപ്പണിക്കാര്‍ തൊട്ട് വലിയ ഉദ്യോഗസ്ഥന്മാര്‍ വരെ എല്ലാ പ്രകാരത്തിലുമുള്ള വിശേഷ ആത്മാക്കളുടെ അലൗകീക തിളക്കം കാണപ്പെടണം, അതിലൂടെ എന്താ, ഈ ഈശ്വരീയജ്ഞാനം കേവലം ഇവര്‍ക്കു മാത്രമുള്ളതാണോ എന്ന് ആരും പറയരുത്. എല്ലാവരുടെയും അച്ഛന്‍ എല്ലാവര്‍ക്കുമായാണ്– കുട്ടികള്‍ തൊട്ട് മുതുമുത്തച്ഛന്‍ വരെ എല്ലാവരും പറയണം, വിശേഷമായി ഞങ്ങള്‍ക്കുള്ളതാണ് ഈ ജ്ഞാനം. നിങ്ങള്‍ ബ്രാഹ്മണരെല്ലാവരും മനസ്സു കൊണ്ടും ഹൃദയം കൊണ്ടും നമ്മുടെ ബാബ എന്ന് പറയുന്നതുപോലെ, ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നും, ലോകത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ട ആത്മാക്കളും ഹൃദയത്തില്‍ നിന്ന് പറയണം, നമുക്ക് വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്, നമുക്ക് ഈ ജ്ഞാനം ആശ്രയമാണ്. ജ്ഞാനദാതാവിനെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും രണ്ടിനെക്കുറിച്ചും എല്ലാ പ്രകാരത്തില്‍ പെട്ട ആത്മാക്കളില്‍ നിന്നും ഈ ശബ്ദം വരണം. എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും സേവനം ചെയ്തുകൊണ്ടിരിക്കുന്നതുപോലെ എല്ലാ സ്ഥാനങ്ങളിലും എല്ലാ വിഭാഗവും വേണം. എന്നിട്ട് അങ്ങനെയുള്ള വൈവിധ്യമുള്ള വിഭാഗത്തില്‍പെട്ടവരുടെ പൂഞ്ചെണ്ട് ബാപ്ദാദയുടെ മുന്നില്‍ കൊണ്ടു വരണം. അപ്പോള്‍ ഓരോ സേവാകേന്ദ്രവും വിശ്വത്തിലെ സര്‍വ്വ ആത്മാക്കളുടെയും സംഘടനയുടെ ഒരു വിശേഷ ചൈതന്യ മ്യൂസിയമായി മാറും. മനസ്സിലായോ. ആരെല്ലാം സംബന്ധത്തിലുണ്ടോ, അവരെ സംബന്ധത്തില്‍ കൊണ്ടു വന്ന് സേവനത്തിന്‍റെ സ്റ്റേജിലേയ്ക്ക് കൊണ്ടു വരൂ. സമയം പ്രതി സമയം ഏതെല്ലാം വി.ഐ.പി. കള്‍ അല്ലെങ്കില്‍ പത്രക്കാര്‍ വന്നിട്ടുണ്ട്, അവരെ സേവനത്തിന്‍റെ സ്റ്റേജില്‍ കൊണ്ടു വരുമ്പോള്‍ അവര്‍ വായിലൂടെ കാര്യങ്ങള്‍ പറയുമ്പോള്‍ ആ വായിലൂടെയുള്ള പറച്ചില്‍ ആ ആത്മാക്കളെ സംബന്ധിച്ച് ഈശ്വരീയബന്ധനത്തില്‍ ബന്ധിക്കാനുള്ള സാധനമായി മാറും. വളരെ നല്ലത് എന്ന് ഒരു പ്രാവശ്യം പറഞ്ഞിട്ട് സംബന്ധത്തില്‍ നിന്ന് ദൂരെ പോകുമ്പോള്‍ മറന്നു പോകും, എന്നാല്‍ അടിക്കടി വളരെ നല്ലത്, വളരെ നല്ലത് എന്ന് അനേകരുടെ മുന്നില്‍ പറയുമ്പോള്‍ ആ പറച്ചില്‍ അവരെ നല്ലതാക്കാനുള്ള ഉത്സാഹം വര്‍ദ്ധിപ്പിക്കും, അതോടൊപ്പം ഇങ്ങനെയൊരു സൂക്ഷ്മനിയമവുമുണ്ട്, അവരുടെ പറച്ചിലിലൂടെ എത്ര പേരില്‍ പ്രഭാവം ഉണ്ടാകുന്നു, ആ ആത്മാക്കളുടെ വിഹിതവും അവര്‍ക്ക് ലഭിക്കും, അതായത് അവരുടെ പുണ്യത്തിന്‍റെ കണക്ക് വര്‍ദ്ധിക്കും. കൂടാതെ ഈ പുണ്യത്തിന്‍റെ കണക്ക് അതായത് പുണ്യത്തിന്‍റെ ശ്രേഷ്ഠ കര്‍മം ശ്രേഷ്ഠമാകുന്നതില്‍ അവരെ വലിച്ചു കൊണ്ടിരിക്കും, അതുകൊണ്ട് ആരെല്ലാം ഇപ്പോള്‍ നേരിട്ട് ബാബയുടെ ഭൂമിയില്‍ നിന്ന് എന്തെങ്കിലുമെന്തെങ്കിലും എടുത്തു പോയിട്ടുണ്ടോ അത് കുറച്ചാകട്ടെ, കൂടുതലാകട്ടെ എന്നാല്‍ അവരെക്കൊണ്ട് ദാനം ചെയ്യിക്കൂ, അതായത് സേവനം ചെയ്യിക്കൂ. സ്ഥൂലധനം ഫലമായി അല്പകാല രാജ്യം ലഭിക്കുന്നതു പോലെ ഈ ജ്ഞാനധനത്തിന്‍റെ അല്ലെങ്കില്‍ അനുഭവത്തിന്‍റെ ധനദാനവും പുതിയ രാജ്യത്തില്‍ വരുന്നതിന് പാത്രമാക്കും. വളരെ നന്നായി പ്രഭാവിതമായി, ഇപ്പോള്‍ ആ പ്രഭാവിതമായ ആത്മാക്കളിലൂടെ സേവനം ചെയ്യിപ്പിച്ച് ആ ആത്മാക്കളേയും സേവനത്തിന്‍റെ ബലത്തിലൂടെ മുന്നോട്ട് കൊണ്ടുപോകൂ, അനേകര്‍ക്കായി നിമിത്തമാക്കൂ. എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായോ. സേവനം വൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്, എന്നാലിപ്പോള്‍ ക്ലാസ്സില്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ വൈവിധ്യമുള്ളവരെയുണ്ടാക്കൂ.
ഇപ്പോള്‍ വിദേശികളുമായുള്ള കൂടിക്കാഴ്ചയുടെ സാകാരരൂപത്തിന്‍റെ ഈ വര്‍ഷത്തേയ്ക്കുള്ള സീസണിലെ പാര്‍ട്ട് പൂര്‍ണ്ണമാകുകയാണ്. എന്നാല്‍ ദേശത്തുള്ളവരുടെ ആഹ്വാനം നടന്നു കൊണ്ടിരിക്കുന്നു. കേള്‍പ്പിച്ചിട്ടില്ലേ സാകാരവതനത്തില്‍ സമയത്തിന്‍റെ നിയമം ഉണ്ടാക്കേണ്ടി വരും, ആകാരിവതനം ഈ ബന്ധനത്തില്‍ നിന്ന് മുക്തമാണ്. ശരി.
നാലു ഭാഗത്തുമുള്ള ഉണര്‍വ്വും ഉത്സാഹവുമുള്ള സേവാധാരികളായ കുട്ടികള്‍ക്ക്, സദാ ബാബയുടെ കൂടെയുള്ള അനുഭവം ചെയ്യുന്ന സമീപ ആത്മാക്കളായ കുട്ടികള്‍ക്ക്, സദാ ഒരാളുടെ ഓര്‍മ്മയില്‍ ഏകരസത്തില്‍ കഴിയുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും.
12-11-17 അവ്യക്തബാപ്ദാദ ഓംശാന്തി 21-03-83 മധുബന്‍
ഗീതാപാഠശാല നടത്തുന്ന സഹോദരീസഹോദരന്മാരുടെ സമ്മുഖത്തില്‍ പറഞ്ഞ അവ്യക്ത മഹാവാക്യം
ഇന്ന് പരമാത്മാവ് തന്‍റെ മഹാന്‍ ആത്മാക്കളുമായി കൂടിക്കാഴ്ചക്ക് വന്നിരിക്കുകയാണ്. ബാപ്ദാദ എല്ലാ കുട്ടികളെയും മഹാന്‍ ആത്മാക്കളായാണ് കാണുന്നത്. ലോകര്‍ ഏത് ആത്മാക്കളെ മഹാത്മാക്കളെന്ന് പറയുന്നു, അങ്ങനെയുള്ള മഹാത്മാക്കള്‍ പോലും മഹാത്മാക്കളായ നിങ്ങളുടെ മുന്നില്‍ എന്തായാണ് കാണപ്പെടുന്നത്? ഏറ്റവും വലുതിലും വലിയ മഹാനത, അതിലൂടെ മഹാനായി മാറി, അതെന്താണെന്ന് അറിയാമോ?
ഏത് ആത്മാക്കളെയാണോ, പ്രത്യേകിച്ചും മാതാക്കളെ, ഓരോ കാര്യത്തിലും അയോഗ്യരാക്കി, അങ്ങനെയുള്ള അയോഗ്യരായ ആത്മാക്കളെ യോഗ്യരാക്കി, അതായത് ബാബയുടെപോലും അധികാരി ആത്മാക്കളാക്കി മാറ്റി. ആരെയാണോ കാലിലെ ചെരുപ്പെന്ന് വിചാരിച്ചത്, അവരെ ബാബ നയനങ്ങളിലെ കണ്‍മണിയാക്കി മാറ്റി. കണ്ണില്ലെങ്കില്‍ ലോകമില്ലായെന്ന് പറയാറുണ്ട്. അപ്രകാരം ബാപ്ദാദയും ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്, ഭാരതമാതാ ശക്തി അവതാരമില്ലെങ്കില്‍ ഭാരതത്തിന്‍റെ ഉദ്ധാരവുമുണ്ടാകില്ല. അങ്ങനെ അയോഗ്യ ആത്മാക്കളില്‍ നിന്ന് യോഗ്യ ആത്മാക്കളാക്കി മാറ്റി. അപ്പോള്‍ മഹാത്മാക്കളായി മാറിയില്ലേ. ആരെല്ലാം ബാബയെ മനസ്സിലാക്കി, മനസ്സിലാക്കി തന്‍റേതാക്കി മാറ്റി അവര്‍ മഹാനാണ്. പാണ്ഡവരും ബാബയെ മനസ്സിലാക്കി തന്‍റേതാക്കിയില്ലേ, അതോ കേവലം മനസ്സിലാക്കിയൊള്ളൂ? സ്വന്തമാക്കുന്നവരല്ലേ. അറിയുന്നവരുടെ ലിസ്റ്റില്‍ എല്ലാവരുമുണ്ട്. തന്‍റേതാക്കി മാറ്റുക, അതില്‍ ക്രമമുണ്ട്.
തന്‍റേതാക്കുകയെന്നാല്‍ തന്‍റെ അധികാരം അനുഭവിക്കുക, അധികാരം അനുഭവിക്കുകയെന്നാല്‍ എല്ലാ പ്രകാരത്തിലുള്ള അധീനതകളും സമാപ്തമാകുക. അധീനതകള്‍ അനേക പ്രകാരത്തിലുണ്ട്. ഒന്ന് സ്വയത്തിന്‍റെ, സ്വയത്തെ പ്രതിയുള്ള അധീനത. രണ്ടാമത്തെത് എല്ലാവരുടെയും സംബന്ധത്തില്‍ വരുന്നതില്‍. ജ്ഞാനി ആത്മാക്കളാകട്ടെ, അജ്ഞാനി ആത്മാക്കളാകട്ടെ, രണ്ടു കൂട്ടരുടെയും സംബന്ധ–സമ്പര്‍ക്കത്തിലൂടെയുള്ള അധീനത. മൂന്നാമത്തേത്, പ്രകൃതിയിലൂടെയും പരിതസ്ഥിതികളിലൂടെയും വരുന്ന അധീനത. മൂന്നിലൂടെയും ഏതെങ്കിലും അധീനതയ്ക്ക് വശപ്പെടുന്നുണ്ടെങ്കില്‍ സര്‍വ്വ പ്രകാരത്തിലുള്ള അധികാരിയല്ലെന്നാണ് തെളിയുന്നത്.
ഇപ്പോള്‍ സ്വയത്തെ നോക്കൂ, ബാബയെ തന്‍റേതാക്കുകയെന്നാല്‍ അധികാരിയാകുന്ന അനുഭവം എപ്പോഴും എല്ലാത്തിലുമുണ്ടോ. അതോ ഇടയ്ക്കിടയ്ക്ക് ചില കാര്യങ്ങളില്‍ ഉണ്ടാകാറുണ്ട്, ചിലതില്‍ ഉണ്ടാകാറില്ല, അങ്ങനെയാണോ. ബാപ്ദാദ കുട്ടികളുടെ ശ്രേഷ്ഠ ഭാഗ്യം കണ്ട് സന്തോഷിക്കുന്നുമുണ്ട്, എന്തുകൊണ്ടെന്നാല്‍ ലോകത്തിലെ അനേക പ്രകാരത്തിലുള്ള അഗ്നികളില്‍ നിന്ന് രക്ഷപെട്ടൂ. ഇക്കാലത്ത് മനുഷ്യര്‍ അനേക പ്രകാരത്തിലുള്ള അഗ്നികളില്‍ എരിഞ്ഞു കൊണ്ടിരിക്കുകയാണ്, എന്നാല്‍ കുട്ടികളായ നിങ്ങള്‍ ശീതളതയുടെ സാഗരതീരത്തില്‍ ഇരിക്കുന്നു. അവിടെ സാഗരത്തിന്‍റെ ശീതള തിരകളില്‍, അതീന്ദ്രിയസുഖത്തില്‍, ശാന്തിയുടെ പ്രാപ്തിയില്‍ ലയിച്ചിരിക്കുന്നു. ആളുകള്‍ ഭയപ്പെടുന്ന ആറ്റമിക് ബോംബിന്‍റെയും അനേക പ്രകാരത്തിലുള്ള മറ്റ് ബോംബുകളുടെയും അഗ്നിജ്വാല കേവലം സെക്കന്‍റിന്‍റെ കാര്യമാണ്, മിനിറ്റിന്‍റെ കാര്യമാണ്. എന്നാല്‍ ആത്മാക്കള്‍ക്കുണ്ടാകുന്ന ഇക്കാലത്തെ അനേക പ്രകാരത്തിലെ ദുഃഖത്തിന്‍റെ, ചിന്തകളുടെ, സമസ്യകളുടെ, അനേക പ്രകാരത്തിലുള്ള മുറിവുകള്‍, ആ അഗ്നി ജീവിച്ചിരിക്കുമ്പോള്‍ കത്തുന്ന അനുഭവമാണുണ്ടാക്കുന്നത്. ജീവിക്കുന്നുമില്ല, മരിക്കുന്നുമില്ല. വിടാനും പറ്റുന്നില്ല, ആകാനും പറ്റുന്നില്ല. അങ്ങനെയുള്ള ജീവിതത്തില്‍ നിന്ന് മാറി ശ്രേഷ്ഠജീവിതത്തിലേയ്ക്ക് വന്നു. അതിനാല്‍ എല്ലാവരോടും ദയ തോന്നുന്നില്ലേ, അപ്പോഴാണ് ഓരോരോ വീടുകളിലും സേവാകേന്ദ്രമുണ്ടാക്കിയത്. വളരെ നല്ല സേവനത്തിന്‍റെ ലക്ഷ്യം വച്ചു. ഇപ്പോള്‍ ഗ്രാമ–ഗ്രാമങ്ങളില്‍, അല്ലെങ്കില്‍ കോളനികളിലുണ്ട്, ഇനി തെരുവു–തെരുവു തോറും ജ്ഞാനസ്നാനം നടക്കണം. ഭക്തിയില്‍ ദേവസ്ഥാനം ഉണ്ടാക്കുന്നു, എന്നാലിവിടെ വീടുവീടാന്തരം ബ്രാഹ്മണാത്മാക്കളാണ്. വീടുകള്‍ തോറും മറ്റൊന്നുമില്ലെങ്കിലും ദേവതകളുടെ ചിത്രം തീര്‍ച്ചയായുമുണ്ടായിരിക്കും. അപ്രകാരം വീടുവീടാന്തരം ചൈതന്യ ബ്രാഹ്മണരുണ്ടാകണം. തെരുവുകള്‍ തോറും ജ്ഞാനസ്നാനം നടക്കണം, അപ്പോഴേ ഓരോ തെരുവിലും പ്രത്യക്ഷതയുടെ കൊടി പാറൂ. ഇപ്പോള്‍ സേവനം ഇനിയും ധാരാളമുണ്ട്. എന്നാലും കുട്ടികള്‍ തന്‍റേടത്തോടെ എത്ര സേവനം ചെയ്തൂ, ബാപ്ദാദ ധീരന്മാരായ കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയാണ്, കൂടാതെ സദാ സഹായം എടുത്ത് മുന്നോട്ട് പോകുന്നതിന് ശുഭ ആശീര്‍വാദവും നല്‍കുകയാണ്. ഇനി വീടുവീടാന്തരം ദീപം തെളിയിച്ച് ദീപാവലി ആഘോഷിച്ച് വരുമ്പോള്‍ സമ്മാനവും നല്‍കും.
മഹാത്മാക്കളെ പോലും വെല്ലുവിളിക്കുന്ന പവിത്ര പ്രവൃത്തിയുടെ തെളിവു നല്‍കുന്ന, പരിധിയുള്ള വീടിനെ ബാബയുടെ സേവാസ്ഥാനമാക്കുന്ന, സുപുത്രരായ കുട്ടികളുടെ പ്രത്യക്ഷ പാര്‍ട്ട് അഭിനയിക്കുകയാണ്. അതിനാല്‍ അങ്ങനെയുള്ള സേവാധാരികളായ കുട്ടികളെ കണ്ട് ബാപ്ദാദ സദാ സന്തോഷിക്കുകയാണ്. ഇതിലും കൂടുതല്‍ പേര്‍ മാതാക്കളാണ്. അഥവാ പാണ്ഡവര്‍ ഏതെങ്കിലും കാര്യത്തില്‍ മുന്നില്‍ പോകുകയാണെങ്കില്‍ ശക്തികള്‍ക്ക് സദാ സന്തോഷമാണ്. ബാപ്ദാദയും പാണ്ഡവരെ മുന്നില്‍ വയ്ക്കുകയാണ്. പാണ്ഡവര്‍ സ്വയം ശക്തികളെ മുന്നില്‍ വയ്ക്കേണ്ടത് ആവശ്യമെന്ന് മനസ്സിലാക്കുന്നു. ആദ്യത്തെ പരിശ്രമം എന്താണ്? മുരളി ആര് കേള്‍പ്പിക്കും? ഇക്കാര്യത്തിലും ബ്രഹ്മാബാബയെ ഫോളോ ചെയ്യൂ. ശിവപിതാവ് ബ്രഹ്മാവാകുന്ന അമ്മയെ മുന്നിലേയ്ക്ക് വളര്‍ത്തി, ബ്രഹ്മാവാകുന്ന അമ്മ സരസ്വതി മാതാവിനെ മുന്നില്‍ നിര്‍ത്തി. അപ്പോള്‍ ഫോളോ മാതാ പിതാവായില്ലേ. സദാ ഇത് ഓര്‍മ്മിക്കണം, മറ്റുള്ളവരെ മുന്നിലേയ്ക്ക് വളര്‍ത്തുന്നതില്‍ തന്‍റെ മുന്നിലേയ്ക്കുള്ള വളര്‍ച്ച അടങ്ങിയിരിക്കുകയാണ്. എന്നു മുതല്‍ ബാപ്ദാദ മാതാക്കളില്‍ ദൃഷ്ടി പതിപ്പിച്ചു അപ്പോള്‍ മുതല്‍ ലോകരും څആദ്യം സ്ത്രീകള്‍چ എന്ന മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. മുദ്രാവാക്യം മുഴക്കുന്നുണ്ടല്ലോ. ഭാരതത്തിന്‍റെ രാജനീതിയിലും നോക്കൂ, എല്ലാ പുരുഷന്മാരും നാരിയുടെ മഹിമ പാടുന്നുണ്ട്. അപ്രകാരം ചില കണക്കില്‍ പാണ്ഡവരും നാരികള്‍ തന്നെയാണ്. ആത്മാവ് നാരിയാണ്, പരമാത്മാവ് പുരുഷനാണ്. അപ്പോള്‍ എന്തായി. എന്തായാലും നാരിയാണ്. പരമാത്മാവിന്‍റെ മുന്നില്‍ ആത്മാവ് നാരിയാണ്. പ്രിയതമയല്ലേ? സര്‍വ്വ സംബന്ധങ്ങള്‍ ഒരു ബാബയുമായി വയ്ക്കുന്നവരാണ്. ഇത് വാക്കല്ലേ. ബാപ്ദാദ കുട്ടികളോട് ആത്മീയ സംഭാഷണം ചെയ്യുകയാണ്. എല്ലാ കുട്ടികളും സദാ ഒരു ബാബ രണ്ടാമതൊരാളില്ല എന്ന അനുഭവത്തില്‍ സദാ കഴിയുന്നവരാണ്. അങ്ങനെയുള്ള കുട്ടികള്‍ മാത്രമേ ബാബക്ക് സമാനം ശ്രേഷ്ഠ ആത്മാക്കളാകുകയൊള്ളൂ. ശരി.
ഇപ്രകാരം സദാ സേവനത്തിന്‍റെ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്ന, സദാ സര്‍വ്വ ആത്മാക്കളിലും ശ്രേഷ്ഠ മംഗള ഭാവന പുലര്‍ത്തുന്ന, ശ്രേഷ്ഠമായ ധൈര്യത്തിലൂടെ ബാപ്ദാദയുടെ സഹായത്തിന് പാത്രമായ ആത്മാക്കള്‍ക്ക്, ഇപ്രകാരം സേവാസ്ഥാനത്തിന് നിമിത്തമായ മഹാന്‍ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും.
വരദാനം :- ഉത്തരവാദിത്വത്തിന്‍റെ സ്മൃതിയിലൂടെ സദാ ജാഗ്രതയോടെ കഴിയുന്ന ശുഭഭാവന, ശുഭകാമനാ സമ്പന്നരായി ഭവിക്കൂ.
കുട്ടികളായ നിങ്ങള്‍ പ്രകൃതിയേയും മനുഷ്യാത്മക്കളുടെ മനോവൃത്തിയേയും പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ഉത്തരവാദികളാണ്. എന്നാല്‍ നിങ്ങളുടെ മനോവൃത്തി ശുഭഭാവനയില്‍, ശുഭകാമനയില്‍, സമ്പന്നവും സതോപ്രധാനവും ശക്തിശാലിയുമാകുമ്പോഴേ ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കൂ. ഉത്തരവാദിത്വത്തിന്‍റെ സ്മൃതി സദാ ജാഗ്രതയുള്ളവരാക്കും. ഓരോ ആത്മാവിനും മുക്തിയും ജീവന്മുക്തിയും നല്‍കുക, സമ്പത്തിന്‍റെ അവകാശിയാക്കുക, ഇത് വളരെ വലിയ ഉത്തരാവാദിത്വമാണ്, അതിനാല്‍ ഒരിക്കലും അലസത വരരുത്, മനോവൃത്തി സാധാരണമാകരുത്.
സ്ലോഗന്‍ :- തന്‍റെ ഓരോ കര്‍മ്മത്തിലൂടെയും ആശ്രയദാതാവായ ബാബയെ പ്രത്യക്ഷമാക്കുമെങ്കില്‍ അനേക ആത്മാക്കള്‍ക്ക് തീരം ലഭിക്കും.