യാചകനല്ല സദാ കാലത്തെ അധികാരിയാകൂ

Date : Rev. 12-08-2018 / AV 27-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് വിശ്വ രചയിതാവായ ബാബ വിശ്വത്തെ പ്രദക്ഷിണം വെച്ചുകൊണ്ട് തന്‍റെ മിലന സ്ഥാനത്തേക്ക് കുട്ടികളുടെ ആത്മീയ സദസ്സിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നു. വിശ്വ പ്രദക്ഷിണത്തില്‍ എന്താണ് കണ്ടത്? ദാതാവിന്‍റെ കുട്ടികളായ സര്‍വ്വ ആത്മാക്കളും യാചകരുടെ രൂപത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുകയാണ്. ചിലര്‍ റോയല്‍ യാചകരാണ്, ചിലര്‍ സാധാരണ യാചകരാണ്. എല്ലാവരുടെയും നാവില്‍ നിന്നും അഥവാ മനസ്സില്‍ നിന്നും ഇത് തരൂ, അത് തരൂ എന്ന ശബ്ദമാണ് കേള്‍ക്കുവാന്‍ സാധിച്ചത്. ചിലര്‍ ധനത്തിനു വേണ്ടി യാചകരായിരുന്നു, ചിലര്‍ സഹയോഗത്തിനു വേണ്ടി, ചിലര്‍ സംബന്ധങ്ങള്‍ക്കു വേണ്ടി, ചിലര്‍ അല്പ സമയത്തെ സുഖ ശാന്തിക്കു വേണ്ടി, ചിലര്‍ വിശ്രമത്തിനും ഉറക്കത്തിനും വേണ്ടി, ചിലര്‍ മുക്തിക്കു വേണ്ടി, ചിലര്‍ ദര്‍ശനത്തിനു വേണ്ടി, ചിലര്‍ മരണത്തിനു വേണ്ടി, ചിലര്‍ അനുയായികളെ ലഭിക്കുന്നതിനു വേണ്ടി യാചകരായിരുന്നു. അങ്ങനെ അനേക പ്രകാരത്തില്‍ ബാബയോട്, മഹാന്‍ ആത്മാക്കളോട്, ദേവതാത്മാക്കളോട്, സാകാര സംബന്ധി ആത്മാക്കളോട്ഇത് തരൂ, അത് തരൂ എന്ന ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുകയാണ്. യാചകരുടെ ലോകം കണ്ടു കണ്ട് സ്വരാജ്യ അധികാരികളുടെ സദസ്സില്‍ വന്നെത്തിയിരിക്കുകയാണ്. അധികാരികള്‍ അത് തരൂ, ഇത് തരൂ എന്ന് സങ്കല്പത്തില്‍ പോലും യാചിക്കില്ല. തരൂ തരൂ എന്നത് യാചകരുടെ ശബ്ദമാണ്. അധികാരിയുടെ വാക്കുകള്‍ ഇതെല്ലാം അധികാരമാണ് എന്നായിരിക്കും. അപ്രകാരം അധികാരി ആത്മാവായല്ലോ അല്ലേ ! ദാതാവായ ബാബ, കുട്ടികള്‍ക്ക് ആവശ്യപ്പെടാതെ തന്നെ സര്‍വ്വ അവിനാശി പ്രാപ്തികളുടെ അധികാരം സ്വാഭാവികമായി തന്നെ നല്‍കി. എല്ലാവരും തന്നെ ഒരു വാക്കിന്‍റെ സങ്കല്പമെടുത്തുഎന്‍റെ ബാബ, ബാബ ഒരൊറ്റ വാക്കില്‍ പറഞ്ഞു സര്‍വ്വ ഖജനാവുകളുടെ ലോകം നിന്‍റെ. ഒരേ ഒരു സങ്കല്പം അഥവാ വാക്ക് അധികാരിയാക്കി മാറ്റുവാന്‍ നിമിത്തമായി. എന്‍റെയും നിന്‍റെയും. രണ്ടു വാക്കുകളാണ് ചക്രത്തില്‍ കുടുക്കുന്നതും, ഇതേ വാക്കുകള്‍ തന്നെയാണ് സര്‍വ്വവിനാശിയും ദുഖമയവുമായ ചക്രത്തില്‍ നിന്നും മോചിപ്പിച്ച് സര്‍വ്വ പ്രാപ്തികളുടെ അധികാരിയാക്കി മാറ്റുന്നതും. അനേക ചക്രങ്ങളില്‍ നിന്നും മോചിതരായി ഒരു സ്വദര്‍ശന ചക്രമെടുത്തു അതായത് സ്വദര്‍ശന ചക്രധാരിയായി മാറി. എപ്പോഴെങ്കിലും ഏതെങ്കിലും പ്രകാരത്തില്‍ ശരീരംമനസ്സ്ധനംജനംസംബന്ധ സമ്പര്‍ക്കം എന്നിവയുടെ ചക്രത്തില്‍ കുടുങ്ങുന്നുണ്ടെങ്കില്‍ അതിന്‍റെ കാരണം സ്വദര്‍ശന ചക്രം വിട്ടു കളഞ്ഞതാണ്. സ്വദര്‍ശന ചക്രം സദാ ഒരു വിരലിലാണ് കാണിക്കുന്നത്. രണ്ടു വിരലിലോ അഞ്ചു വിരലിലോ കാണിക്കാറില്ല. ഒരു വിരല്‍ എന്നാലര്‍ത്ഥം ഒരു സങ്കല്പം – “ഞാന്‍ ബാബയുടെ, ബാബ എന്‍റെ ഒരൊറ്റ സങ്കല്പമാകുന്ന വിരലിലാണ് സ്വദര്‍ശന ചക്രം കറങ്ങുന്നത് ഒരെണ്ണം വിട്ട് അനേക സങ്കല്പങ്ങളിലേക്ക് പോകുമ്പോള്‍ അനേകം ചുഴികളില്‍ കുടുങ്ങി പോകുന്നു. സ്വദര്‍ശന ചക്രധാരി എന്നാല്‍ സ്വയത്തെ ദര്‍ശിക്കുക, സദാ കാലം പ്രസന്നചിത്തനായിരിക്കുക. സ്വദര്‍ശനമില്ലെങ്കില്‍ പ്രസന്നചിത്തനു പകരം പ്രശ്നചിത്തനായിരിക്കും. പ്രസന്നചിത്തനെന്നാല്‍ അവിടെ യാതൊരു പ്രശ്നവുമില്ല. സദാ സ്വദര്‍ശനത്തിലൂടെ പ്രസന്നചിത്തനെന്നാല്‍ സര്‍വ്വ പ്രാപ്തികളുടെ അധികാരി. സ്വപ്നത്തില്‍ പോലും ബാബക്കു മുന്നില്‍ യാചക രൂപമില്ല. പണി ചെയ്യൂ അല്ലെങ്കില്‍ ചെയ്യിപ്പിക്കൂ,   അനുഭവം ചെയ്യൂ അല്ലെങ്കില്‍ ചെയ്യിപ്പിക്കൂ, വിഘ്നം ഇല്ലാതാക്കൂ. മാസ്റ്റര്‍ ദാതാവിന്‍റെ ദര്‍ബാറില്‍ എന്തെങ്കിലും അപ്രാപ്തി ഉണ്ടാകുമോ? അവിനാശിയായ സ്വരാജ്യം, രാജ്യത്തില്‍ സര്‍വ്വ ഖജനാവുകളുടെ ഭണ്ഡാര നിറഞ്ഞിരിക്കുന്നു. ഭണ്ഡാര നിറഞ്ഞിരിക്കുമ്പോള്‍ എന്തെങ്കിലും കുറവുണ്ടാകുമോ? ആവശ്യപ്പെടാതെ തന്നെ അവിനാശിയായ അളവറ്റ ഖജനാവുകള്‍ സ്വാഭാവികമായും നല്‍കുന്നവനോട് പറയേണ്ടതോ ചോദിക്കേണ്ടതോ ആയ ആവശ്യമുണ്ടോ. നിങ്ങള്‍ സങ്കല്പിക്കുന്നതിനെക്കാള്‍ ചിന്തിക്കുന്നതിനെക്കാള്‍ കോടിമടങ്ങ് അധികമാണ് ബാബ സ്വയം നല്‍കുന്നത്. അതുകൊണ്ട് സങ്കല്പത്തില്‍ പോലും യാചിക്കരുത്. അങ്ങനെയെങ്കില്‍ പറയാം അധികാരി. അപ്രകാരം അധികാരിയായോ? എല്ലാം നേടി കഴിഞ്ഞു എന്ന പാട്ടു പാടുന്നുണ്ടല്ലോ! അതോ ഇപ്പോള്‍ ഇത് കിട്ടണം, ഇത് കിട്ടണം…. പരാതിയുടെ ഗീതം പാടുന്നുണ്ടോ. എവിടെ ഓര്‍മ്മയുണ്ടോ അവിടെ പരാതിയില്ല. പരാതിയുള്ളിടത്ത് ഓര്‍മ്മയില്ല. മനസ്സിലായോ

ഇടക്കിടക്ക് രാജ്യാധികാരി സ്ഥിതിയുടെ ഡ്രസ്സ് മാറ്റി ഭിക്ഷ യാചിക്കുന്ന യാചക സ്ഥിതിയുടെ പഴയ ഡ്രസ്സ് ധരിക്കുന്നില്ലല്ലോ? സംസ്ക്കാരമാകുന്ന പെട്ടിയില്‍ ഡ്രസ്സ് ഒളിപ്പിച്ചു വെച്ചിട്ടില്ലല്ലോ. പെട്ടി സഹിതം സ്ഥിതിയാകുന്ന ഡ്രസ്സ് കത്തിച്ചു കളഞ്ഞോ അതോ ആവശ്യം വരുമ്പോള്‍ എടുക്കാന്‍ അരികിലേക്ക് മാറ്റി വച്ചിരിക്കുകയാണോ. സംസ്ക്കാരത്തില്‍ പോലും അംശമാത്രം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ രണ്ടു നിറമുള്ളവരാകുംഇടയ്ക്ക് യാചകന്‍ ഇടയ്ക്ക് അധികാരി, അതിനാല്‍ സദാ ഒരേ ഒരു ശ്രേഷ്ഠ നിറത്തിലിരിക്കൂ. പഞ്ചാബുകാര്‍ നിറം പിടിപ്പിക്കുന്നതില്‍ സമര്‍ത്ഥരല്ലേ. മോശമായ നിറമുള്ളവരല്ലല്ലോ, പിന്നെ രാജസ്ഥാന്‍കാര്‍ രാജ്യാധികാരികളാണല്ലോ. അധീനതയുടെ സംസ്ക്കാരമേ ഇല്ല. സദാ  രാജ്യാധികാരി. മൂന്നാമതായി ഇന്‍ഡോറുകാര്‍സദാ മായക്ക് ഉപരിയായിരിക്കുന്നവര്‍, ഇന്‍ ഡോര്‍. അകത്തിരിക്കുന്നവര്‍ എന്നാലര്‍ത്ഥം സദാ ബാബയുടെ ഛത്രഛായയില്‍ ഇരിക്കുന്നവര്‍. അപ്പോള്‍ മായാജീത്തായില്ലേ. നാലാമത്തെ ഗ്രൂപ്പ്മഹാരാഷ്ട്ര എന്നാലര്‍ത്ഥം മഹാന്‍ ആത്മാ. എല്ലാവരിലും മഹാന്‍. സങ്കല്പം വാക്ക് കര്‍മ്മം ഇവ മൂന്നും മഹത്തരത്തിലും മഹത്തായത്. മഹാന്‍ ആത്മാക്കളെന്നാല്‍ സമ്പന്ന ആത്മാക്കള്‍. നാലു ഭാഗത്തെ നാലു നദികള്‍ ഒന്നിച്ചിരിക്കുകയാണ് പക്ഷെ എല്ലാവരും സര്‍വ്വ പ്രാപ്തി സ്വരൂപ അധികാരികള്‍ തന്നെ അല്ലേ. നാലു കൂട്ടര്‍ക്കുമിടയില്‍ അഞ്ചാമന്മാരാണ് ഡബിള്‍ വിദേശികള്‍. അഞ്ചു നദികള്‍ ഒന്നിക്കുന്നത് എവിടെയാണ്? മധുബന്‍റെ തീരത്ത്. നദികളുടെയും സാഗരത്തിന്‍റെയും മിലനമാണ്. ശരി

സദാ സ്വരാജ്യ അധികാരികളും, സ്വദര്‍ശന ചക്രധാരികളും, സദാ പ്രസന്നചിത്തരുമായവര്‍ക്ക്, സര്‍വ്വ ഖജനാവുകളാല്‍ നിറഞ്ഞിരിക്കുന്ന മഹാന്‍ ആത്മാക്കള്‍ക്ക്, യാചകത്വം സ്വപ്നത്തില്‍ നിന്നു പോലും സമാപ്തമാക്കിയവര്‍ക്ക്, ദാതാവിന്‍റെ സമ്പന്നരായ കുട്ടികള്‍ക്ക് അവിനാശി ബാപ്ദാദയുടെഅമര്‍  ഭവയുടെ സദാ സമ്പന്ന സ്വരൂപത്തിന്‍റെ സ്നേഹ സ്മരണകളും നമസ്ക്കാരവും.         

പാര്‍ട്ടികളുമായി ബാപ്ദാദയുടെ കൂടിക്കാഴ്ച

1) എത്ര ഭാഗ്യശാലികളാണ്, എവിടെ നിന്നെല്ലാമുള്ള കൊമ്പുകളെ ഒരു വൃക്ഷമാക്കി മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ എല്ലാവരും സ്വയത്തെ ഒരേ ഒരു വൃക്ഷത്തിലേതെന്നു മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ. എല്ലാവരും ഒരൊറ്റ ചന്ദനത്തടിയായി മാറിയിരിക്കുന്നു. മുന്‍പ് എന്തൊക്കെ തരം തടികളായിരുന്നു, ഇപ്പോള്‍ ചന്ദന വൃക്ഷത്തിന്‍റെ തടിയായിരിക്കുന്നു. ചന്ദനം സുഗന്ധം നല്‍കുന്നു. സത്യമായ ചന്ദനത്തിനു മൂല്യം എത്ര അധികമാണ്. എത്ര കരുതലോടെയാണ് ചന്ദനം സൂക്ഷിച്ചു വയ്ക്കുന്നത്. അപ്രകാരം ചന്ദന സമാനം സുഗന്ധം പരത്തുന്ന ശ്രേഷ്ഠ ആത്മാക്കളെ ബാബയും സദാ കൂടെ നിര്‍ത്തുന്നു, ഒന്ന് ബാബ സദാ കൂടെ നിര്‍ത്തുന്നു, രണ്ട് വിശ്വത്തിനു മുന്നില്‍ അമൂല്യ രത്നങ്ങളാണ്. ഇപ്പോള്‍ വിശ്വത്തിനറിയില്ല, മുന്നോട്ട് പോകുമ്പോള്‍ എത്ര ഉയര്‍ന്ന ദൃഷ്ടിയോടെയായിരിക്കും നോക്കുന്നത്. നക്ഷത്രങ്ങളെ ഉയര്‍ന്ന ദൃഷ്ടിയോടെ നോക്കി കാണുന്നതു പോലെ നിങ്ങള്‍ ജ്ഞാന നക്ഷത്രങ്ങളെ നോക്കി കാണും. എത്ര മൂല്യമുള്ളവരായി. ആകെ ചെയ്തത് ചന്ദന വൃക്ഷത്തിലേക്കു വന്നു, ഭഗവാന്‍റെ കൂട്ടുകാരായി മാറി. സദാ സ്വയത്തെ ബാബയുടെ കൂടെ കഴിയുന്ന പ്രശസ്തരായ ആത്മാക്കളാണെന്നു  മനസ്സിലാക്കുന്നുണ്ടോ! എത്ര പ്രശസ്തരായി കഴിഞ്ഞുഇന്നും ജഢ ചിത്രങ്ങളിലൂടെ പൂജിക്കപ്പെടുകയും മഹിമ പാടപ്പെടുകയും ചെയ്യുന്നു. കല്പം മുഴുവന്‍ നിങ്ങള്‍ പ്രശസ്തരാണ്

 വീട്ടിലിരിക്കെ കോടാനുകോടി ഭാഗ്യശാലിയായി മാറി അല്ലേ. ഭാഗ്യം നിങ്ങളെ തേടി വന്നു. നിങ്ങള്‍ ഭാഗ്യത്തിനു പിറകെ പോയില്ല പക്ഷെ ഭാഗ്യം നിങ്ങളെ തേടി വീട്ടില്‍ വന്നു. ഇത്രയും ഭാഗ്യശാലികള്‍ മറ്റാരെങ്കിലും ഉണ്ടാകുമോ ! ജീവിതം തന്നെ ശ്രേഷ്ഠമായി തീര്‍ന്നു. ജീവിതമെന്നു പറയുന്നത് ഒരു മണിക്കൂറിന്‍റെയോ രണ്ടു മണിക്കൂറിന്‍റെയോ അല്ല. ജീവിതം സദാ ഉള്ളതാണ്. യോഗിയായല്ല മാറിയത് യോഗി ജീവിതം നയിക്കുന്നവരായി അതായത് നിരന്തര യോഗിയായി. നിരന്തര യോഗികള്‍ക്ക് കഴിക്കുമ്പോഴുംകുടിക്കുമ്പോഴുംനടക്കുമ്പോഴുംകറങ്ങുമ്പോഴും ബാബയും ഞാന്‍ ശ്രേഷ്ഠ ആത്മാവാണെന്നതുമായിരിക്കും സ്മൃതിയില്‍. അച്ഛനെ പോലെ കുട്ടി. അച്ഛന്‍റെ ഗുണങ്ങള്‍ കുട്ടികളുടേത്. അച്ഛന്‍റെ കാര്യം കുട്ടികളുടേതുംഇതിനെ പറയാം യോഗീ ജീവിതം അപ്രകാരം യോഗികള്‍ആരാണോ സദാ ഈശ്വര പ്രേമത്തില്‍ മഗ്നമായിരിക്കുന്നത, അവര്‍ സദാ ഹര്‍ഷിതരായിരിക്കും. മനസ്സിന്‍റെ ഉല്ലാസം ശരീരത്തിലും കാണുവാന്‍ സാധിക്കും. സര്‍വ്വ പ്രാപ്തി സ്വരൂപര്‍ തന്നെയാണല്ലോ. സര്‍വ്വ പ്രാപ്തികള്‍ ഉള്ളിടത്ത് സന്തോഷവും ഉണ്ടായിരിക്കും. ദുഖത്തിന്‍റെ പേരടയാളം ഉണ്ടാവില്ല. സദാ സുഖ സ്വരൂപര്‍ എന്നാലര്‍ത്ഥംസദാ സന്തുഷ്ടര്‍. അല്പം പോലും ദുഖത്തിന്‍റെ ലോകത്തിലേക്ക് ആകര്‍ഷണമില്ല. ദുഖത്തിന്‍റെ ലോകത്തിലേക്ക് ബുദ്ധി പോകുന്നുണ്ടെങ്കില്‍, ബുദ്ധി പോവുക എന്നാലര്‍ത്ഥം ആകര്‍ഷണം, സദാ സന്തുഷ്ടരായിരിക്കുന്നവര്‍ക്ക് ദുഖത്തിന്‍റെ ലോകത്തിലേക്ക് ആകര്‍ഷണമുണ്ടാവില്ല. ആകര്‍ഷണം ഉണ്ടെങ്കില്‍ സന്തുഷ്ടരല്ല. അപ്പോള്‍ സദാ സന്തുഷ്ടരാണ്. സമ്പത്ത് സദാ കാലത്തേക്കാണ്. ഇത് തന്നെയാണ് വിശേഷത.      

സംഗമയുഗംവരദാനങ്ങളുടെ യുഗമാണ്. വരദാനങ്ങളുടെ യുഗത്തില്‍ പാര്‍ട്ട് അഭിനയിക്കുന്നവര്‍ സദാ വരദാനികളായിരിക്കും. വരദാനമുണ്ടെങ്കില്‍ പരിശ്രമത്തിന്‍റെ ആവശ്യമില്ല. കഷ്ടപ്പാടുള്ളിടത്ത് വരദാനമില്ല. നിങ്ങള്‍ക്കു രാജ്യഭാഗ്യം വരദാനത്തിലൂടെയാണോ പ്രാപ്തമായത് അതോ പരിശ്രമത്തിലൂടെയാണോ? വരദാതാവിന്‍റെ കുട്ടിയായി, വരദാനം പ്രാപ്തമായി. ഏറ്റവും ശ്രേഷ്ഠമായ വരദാനംഅവിനാശി ഭവ. അവിനാശിയായി മാറുമ്പോള്‍ അവിനാശി സമ്പത്ത് സ്വാഭാവികമായും പ്രാപ്തമാകുന്നു. അവിനാശി യുഗത്തില്‍ അവിനാശി ആത്മാക്കളായി മാറി. വരദാതാവ് അച്ഛനായി മാറി, വരദാതാവ് ശിക്ഷകനായി മാറി, വരദാതാവ് സദ്ഗുരുവായി മാറിഇനി മറ്റെന്തു വേണം. അങ്ങനെയുള്ള സ്മൃതി സദാ ഉണ്ടായിരിക്കണം. അവിനാശി എന്നാലര്‍ത്ഥം സദാ ഏകരസ സ്ഥിതിയിലിരിക്കുന്നവര്‍. ഇടയ്ക്ക് ഉയര്‍ന്നും ഇടയ്ക്ക് താഴ്ന്നും അല്ല കാരണം അച്ഛന്‍റെ സമ്പത്താണ് കിട്ടിയിരിക്കുന്നത്, വരദാനം പ്രാപ്തമായി പിന്നെ എന്തിനാണ് താഴേക്ക് വരുന്നത്, സദാ ഉയര്‍ന്ന സ്ഥിതിയില്‍ കഴിയുന്ന മഹാന്‍ ആത്മാക്കളാണ്, ഇത് സദാ ഓര്‍മ്മയിലിരിക്കട്ടെ. ബാബയുടെ കുട്ടിയായി വിശേഷാത്മാവായി മാറി. വിശേഷാത്മാവിന്‍റെ ഓരോ സങ്കല്പവും ഓരോ വാക്കും കര്‍മ്മവും വിശേഷമായിരിക്കും. അങ്ങനെയുള്ള വിശേഷ വാക്കും കര്‍മ്മവും സങ്കല്പവും മറ്റ് ആത്മാക്കള്‍ക്കു വിശേഷതയുള്ളവരാകുന്നതിനു പ്രേരണ നല്‍കുന്നു. സാധാരണ ലോകത്തില്‍ സാധാരണ രൂപത്തിലിരുന്നു കൊണ്ടും വേറിട്ടും ബാബക്കു പ്രിയപ്പെട്ടുമിരിക്കുന്ന വിശേഷ ആത്മാക്കളാണ്. താമരപൂ പോലെ. ചെളിയില്‍ പൂണ്ടു പോകുന്നവരല്ല, മറ്റുള്ളവരെ ചെളിയില്‍ നിന്നും പുറത്തെടുക്കുന്നവരാണ്. അനുഭവികള്‍ക്ക് ഒരിക്കലും കുടുങ്ങി പോകുന്ന ചതി സംഭവിക്കില്ല. ശരി.

2) സദാ സ്വയത്തെ നിശ്ചയ ബുദ്ധി വിജയി രത്നമെന്നു മനസ്സിലാക്കുന്നുണ്ടോ? സദാ നിശ്ചയ ബുദ്ധി എന്നാലര്‍ത്ഥം സദാ വിജയി. എവിടെ നിശ്ചയമുണ്ടോ അവിടെ വിജയമുണ്ട്. വിജയമില്ലെങ്കില്‍ എവിടെയോ നിശ്ചയത്തില്‍ കുറവു വന്നിട്ടുണ്ട്. സ്വയത്തിലുള്ള നിശ്ചയക്കുറവാകട്ടെ, ബാബയിലുള്ള നിശ്ചയ കുറവാകട്ടെ, ജ്ഞാനത്തിലുള്ള നിശ്ചയ കുറവാകട്ടെ, എവിടെയോ നിശ്ചയത്തില്‍ കുറവ്  എന്നാലര്‍ത്ഥം വിജയമില്ല. നിശ്ചയത്തിന്‍റെ അടയാളമാണ് വിജയം. അനുഭവം ഉണ്ടല്ലോ അല്ലേ. നിശ്ചയ ബുദ്ധിയെ മായക്ക് ഒരിക്കലും ഇളക്കുവാനാവില്ല. അവര്‍ മായയെ ഇളക്കുന്നവരായിരിക്കും, സ്വയം ഇളകുന്നവരല്ല. നിശ്ചയത്തിന്‍റെ അടിത്തറ അചഞ്ചലമാണെങ്കില്‍ സ്വയം അചഞ്ചലമായിരിക്കും. അടിത്തറ ഏതുപോലെയാണോ അതുപോലെ ബലമുള്ളതായിരിക്കും കെട്ടിടം. നിശ്ചയത്തിന്‍റെ അടിത്തറ ഉറച്ചതാണെങ്കില്‍ കര്‍മ്മമാകുന്ന ബില്‍ഡിംഗ് അചഞ്ചലമായിരിക്കും. മായയെ നല്ലതു പോലെ മനസ്സിലായല്ലോ അല്ലേ. മായ എന്തുകൊണ്ട് എപ്പോള്‍ വരുന്നുഇത് മനസ്സിലായല്ലോ. ആര്‍ക്കാണോ മായ വരുന്ന രീതികള്‍ അറിയാവുന്നത്, അവര്‍ സദാ സുരക്ഷിതരായിരിക്കും. ഇന്ന വഴിക്ക് ഇപ്രകാരം ശത്രുക്കള്‍ വരുവാന്‍ സാദ്ധ്യതയുണ്ട് എന്ന് അറിയാമെങ്കില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കും അല്ലേ. നിങ്ങള്‍ വിവേകശാലിയാണെങ്കില്‍ മായ എങ്ങനെ യുദ്ധം ചെയ്യും, മായ തോല്‍ക്കുക തന്നെ വേണം. സദാ വിജയി രത്നങ്ങളാണ്, കല്പ കല്പത്തെ വിജയികളാണ് എന്ന സ്മൃതിയില്‍ സമര്‍ത്ഥരായി മാറി മുന്നേറികൊണ്ടിരിക്കൂ. ദുര്‍ബ്ബലമായ തളിരിലകള്‍ കിളികള്‍ കൊത്തികൊണ്ടു പോകും, അതുകൊണ്ട് ബലമുള്ളവരാകൂ. ഉറച്ചവരായാല്‍ മായയാകുന്ന കിളി കൊത്തിപ്പറിക്കില്ല. സുരക്ഷിതരായിരിക്കും.

3)സദാ ശാന്തി സാഗരന്‍റെ സന്താനം ശാന്ത സ്വരൂപ ആത്മാവായി മാറിയോ? ഞാന്‍ വിശ്വത്തില്‍ ശാന്തി സ്ഥാപിക്കുന്ന ആത്മാവാണ്, ലഹരി ഉണ്ടോ? സ്വധര്‍മ്മം ശാന്തി, കര്‍ത്തവ്യം വിശ്വ ശാന്തി സ്ഥാപിക്കുക. സ്വയം ശാന്ത സ്വരൂപമായിട്ടിരിക്കുന്നവര്‍ക്കു മാത്രമേ വിശ്വ ശാന്തി സ്ഥാപിക്കുവാന്‍ സാധിക്കൂ. ശാന്തി സാഗരനായ ബാബയുടെ വിശേഷ സഹയോഗി ആത്മാക്കളാണ്. ബാബയുടെ ജോലി ഇതാണെങ്കില്‍ കുട്ടികളുടെ ജോലിയും ഇതു തന്നെയാണ്. സ്വയം സദാ ശാന്തമായിരിക്കൂ, അശാന്തിയുടെ പേരടയാളം പോലുമില്ലാതെ. അശാന്തിയുടെ ലോകം വിട്ടു പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ ശാന്തിയുടെ ദേവനും ദേവിയുമൊക്കെയായിരിക്കുന്നു. ശാന്തി ദേവാ എന്നു പറയാറില്ലേ. ശാന്തി നല്‍കുന്നവര്‍ ശാന്തി ദേവനും ദേവിയുമായി. ഇക്കാര്യത്തില്‍ സദാ മുഴുകിയിരിക്കുമെങ്കില്‍ സ്വാഭാവികമായും മായാജീത്തായി തീരും. എവിടെ ശാന്തി ഉണ്ടോ അവിടെ മായ എങ്ങനെ വരും. ശാന്തി എന്നാലര്‍ത്ഥം പ്രകാശത്തിനു മുന്നില്‍ അന്ധകാരത്തിനുനില്‍ക്കാനാവില്ല‘. അശാന്തി ഓടി പോയി, അരകല്പത്തേക്ക് വിട വാങ്ങി. അപ്രകാരം വിട നല്‍കുന്നവരാണല്ലോ അല്ലേ ! ശരി.

വരദാനം :- അമൃതവേളയുടെ മഹത്വം മനസ്സിലാക്കി മഹാനായി തീരുന്ന വിശേഷ സേവാധാരിയായി ഭവിക്കൂ.

സേവാധാരി എന്നാലര്‍ത്ഥം കണ്ണുകള്‍ തുറക്കുന്നതു മുതല്‍ ബാബയുടെ കൂടെ ബാബക്കു സമാനമായ സ്ഥിതി അനുഭവം ചെയ്യുന്നവര്‍. അവര്‍ക്ക് വിശേഷ വരദാനങ്ങള്‍ ലഭിക്കുന്ന സമയം അറിയാം, അവര്‍ വരദാനങ്ങള്‍ അനുഭവം ചെയ്യുന്നു, അവരാണ് വിശേഷ സേവാധാരികള്‍. അനുഭവമില്ലെങ്കില്‍ സാധാരണ സേവാധാരിയായിരിക്കും. വിശേഷപ്പെട്ടവരാകില്ല. ആര്‍ക്കാണോ അമൃതവേളയുടെ, സങ്കല്പത്തിന്‍റെ, സമയത്തിന്‍റെ, സേവനത്തിന്‍റെ മഹത്വം അറിയാവുന്നത് അവര്‍ മഹാനായി തീരും. അവര്‍ മറ്റുള്ളവര്‍ക്ക് മഹത്വം മനസ്സിലാക്കി കൊടുത്ത് അവരെയും മഹാനാക്കി തീര്‍ക്കും.

സ്ലോഗന്‍:- ജീവിതത്തിന്‍റെ മഹാനത സത്യതയുടെ ശക്തിയാണ്, സര്‍വ്വ ആത്മാക്കളും അതിനു മുന്നില്‍ സ്വതവേ തല കുനിക്കും.

Scroll to Top