മുഖ്യ സഹോദരി സഹോദരന്മാരുടെ മീറ്റിംഗിന്‍റെ സമയത്ത് അവ്യക്ത ബാപ്ദാദ ഉച്ഛരിച്ച മധുരമായ അമൂല്യ മഹാവാക്യങ്ങള്‍

Date : Rev. 13-05-2018 / AV 10-11-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സര്‍വ്വ ശക്തികളുടെ സാഗരമായ ബാബ ശക്തിസേനയെ നോക്കുകയായിരുന്നു. ഓരോരുത്തരുടെയും മസ്തക മദ്ധ്യത്തില്‍ ത്രിശൂലം  അതായത് ത്രിമൂര്‍ത്തി സ്മൃതിയുടെ ലക്ഷണം സപ്ഷ്ടമായി കാണാമായിരുന്നു. ശക്തിയുടെ ലക്ഷണമായി ശൂലം കാണിക്കാറുണ്ട്. ഓരോരുത്തരും ത്രിശൂലധാരിയായ ശക്തിസേനയല്ലേ. ബാപ്ദാദയും നിങ്ങളും. ത്രിമൂര്‍ത്തി സദാ സ്പഷ്ട രൂപത്തിലുണ്ടോ അതോ ഇടയ്ക്ക് മര്‍ജാവുകയും ഇടയ്ക്ക് എമര്‍ജാവുകയും ചെയ്തുകൊണ്ടിരിക്കുകയാണോ? ബാപ്ദാദയോടൊപ്പം ഞാന്‍ ശ്രേഷ്ഠ ശക്തിശാലി ആത്മാവാണ്, ഇത് ഓര്‍മ്മയിലുണ്ടോ? ത്രിമൂര്‍ത്തി സ്മൃതിയിലൂടെ ശക്തിയില്‍ ശിവന്‍ കാണപ്പെടും. പല ക്ഷേത്രങ്ങളിലും ബാപ്ദാദയുടെ കമ്പൈന്‍റ് ഓര്‍മ്മചിഹ്നം, ശിവന്‍റെ പ്രതിമയോടൊപ്പം പ്രതിമയില്‍ മനുഷ്യ ആകാരവും കൂടി കാണിക്കാറുണ്ട്. അത് ബാപ്ദാദയുടെ കമ്പൈന്‍റ് ഓര്‍മ്മചിഹ്നമാണ്. ഒപ്പം തന്നെ ശക്തിയെയും കാണിക്കാറുണ്ട്. ത്രിമൂര്‍ത്തി സ്മൃതി സ്വരൂപ സ്ഥിതിയിലൂടെ സഹജമായി സാക്ഷാത്ക്കാര മൂര്‍ത്തിയായി മാറും. ഇപ്പോള്‍ സേവാധാരി മൂര്‍ത്തി, പ്രഭാഷണം ചെയ്യുന്ന മൂര്‍ത്തി, മാസ്റ്റര്‍ ശിക്ഷകരൊക്കെ ആയിട്ടുണ്ട്. ഇനി സാക്ഷാല്‍ മൂര്‍ത്തിയായി മാറണം. സഹജ യോഗിയായിട്ടുണ്ട് പക്ഷെ ശ്രേഷ്ഠ യോഗിയാകണം. തപസ്വി ആയിട്ടുണ്ട്, ഇനി മഹാതപസ്വി ആകണം

ഇന്നത്തെക്കാലത്ത് സേവനമെന്നോ, തപസ്സെന്നോ, പഠിപ്പെന്നോ, പുരുഷാര്‍ത്ഥമെന്നോ, പവിത്രതയുടെ സീമയെന്നോ എന്തു വേണമെങ്കിലും പറയൂ, ഏതു ലഹരിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്, അറിയാമോ? സഹജയോഗിയുടെസഹജംഎന്ന വാക്കിന്‍റെ അലകളിലാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അവസാന സമയത്തിനനുസരിച്ച് വര്‍ത്തമാന മനുഷ്യ ആത്മാക്കള്‍ക്ക് വാക്കുകള്‍ അല്ല, സഹജമായി സാക്ഷാത്ക്കാരങ്ങള്‍ ലഭിക്കുന്ന ശ്രേഷ്ഠ വൈബ്രേഷനും ശ്രേഷ്ഠ വായുമണ്ഡലവുമാണ് ആവശ്യം. അനുഭവവും സാക്ഷാത്ക്കാര സമാനമാണ്. കേള്‍പ്പിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്, ആരെയാണോ കേള്‍പ്പിക്കുന്നത്, അവരും കേള്‍പ്പിക്കുന്ന കാര്യത്തില്‍ കുറവല്ല. കുറവ് വന്നിരിക്കുന്നത് സാക്ഷാത്ക്കാരം കൊടുക്കുന്ന കാര്യത്തിലാണ്. അത് കൊടുക്കുവാന്‍ സാധിക്കുന്നില്ല. വിശേഷത, നവീനത, സിദ്ധി നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കളിലുണ്ട്. വിശേഷതയെ സ്റ്റേജിലേക്കു കൊണ്ടു വരൂ. വിശേഷതയുടെ ആധാരത്തില്‍ എല്ലാവരും വര്‍ണ്ണിക്കുംഞങ്ങള്‍ കണ്ടു, ഞങ്ങള്‍ നേടി. ഞങ്ങള്‍ കേള്‍ക്കുക മാത്രമല്ല സാക്ഷാത് ബാബയുടെ പ്രതിഫലനം അനുഭവപ്പെട്ടു. ഇന്ന സഹോദരന്‍ അല്ലെങ്കില്‍ ഇന്ന സഹോദരി സംസാരിക്കുകയായിരുന്നു എന്ന അനുഭവമല്ല, ഇവരിലൂടെ ഏതോ അലൗകിക ശക്തി സംസാരിക്കുകയാണ് എന്ന് അനുഭവപ്പെടണം. ആദിയില്‍ ബ്രഹ്മാവിനു വിശേഷ ശക്തിയുടെ അനുഭവമുണ്ടായതു പോലെ, അപ്പോള്‍ എന്താണ് വര്‍ണ്ണിച്ചത്ഇത് ആരായിരുന്നു, എന്തായിരുന്നു. അതുപോലെ കേള്‍ക്കുന്നവര്‍ക്ക് അനുഭവപ്പെടണംഇത് ആരായിരുന്നു? വെറുതെ പോയന്‍റ് കേള്‍പ്പിച്ചാല്‍ പോരാ മസ്തക മദ്ധ്യത്തില്‍ പോയന്‍റ് ഓഫ് ലൈറ്റ് കാണപ്പെടണം. നവീനത എല്ലാവരുടെയും തിരിച്ചറിവിന്‍റെ കണ്ണ് തുറപ്പിക്കും. ഇപ്പോള്‍ തിരിച്ചറിവിന്‍റെ കണ്ണ് തുറന്നിട്ടില്ല. ഇപ്പോള്‍ മറ്റുള്ളവരുടെ ലൈനില്‍ തന്നെ നിങ്ങളെയും കൊണ്ടു പോയി നിറുത്തിയിരിക്കുകയാണ്ഇതാ ഇവരെയും ഇവരെയും പോലെ തന്നെയാണ് ഇവരും, ഇവരൊക്കെ പറയുന്നതു തന്നെയാണ് ഇതാ ഇവരും പറയുന്നത്, അതൊക്കെ തന്നെയാണ് ഇവരും ചെയ്യുന്നത്. എന്നാല്‍ ഇവര്‍ നമ്മള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന അതേ അവരാണ്, ഇവരെയാണ് നമ്മള്‍ കാത്തിരുന്നത് അനുഭൂതിയുടെ ആവശ്യമാണിപ്പോള്‍ ഉള്ളത്. ഇതിനുള്ള മാര്‍ഗ്ഗം ഒരു വാക്കിന്‍റെ പരിവര്‍ത്തനമാണ്. സഹജയോഗിയുടെ അലകളെ പരിവര്‍ത്തനപ്പെടുത്തൂ. സഹജം എന്ന വാക്ക് പ്രവൃത്തിയില്‍ ഉപയോഗിക്കാതിരിക്കൂ. അത് സര്‍വ്വ സിദ്ധി സ്വരൂപമാകുന്നതില്‍ ഉപയോഗിക്കൂ. ശ്രേഷ്ഠ യോഗിയുടെ അലകള്‍, മഹാ തപസ്വി മൂര്‍ത്തിയുടെ അലകള്‍, സാക്ഷാത്ക്കാര മൂര്‍ത്തിയാകുന്നതിന്‍റെ അലകള്‍, ആത്മീയതയുടെ അലകള്‍ഇപ്പോള്‍ ഇതിന്‍റെ ആവശ്യമാണുള്ളത്. ഇക്കാര്യത്തില്‍ മത്സരിക്കൂ. സന്ദേശം എത്ര പേര്‍ക്ക് കൊടുത്തു, ഇതൊക്കെ 7 ദിവസത്തെ കോഴ്സുക്കാരുടെ പണിയാണ്. അവര്‍ക്കും സന്ദേശം കൊടുക്കുവാന്‍ സാധിക്കും. എന്നാല്‍ മത്സരിക്കൂഅനുഭവം എത്ര പേര്‍ക്ക് കൊടുത്തു എന്ന കാര്യത്തില്‍. അനുഭവം കൊടുക്കൂ, അനുഭവികളാക്കൂ. അലകള്‍ നാലു ഭാഗത്തേക്കും പരക്കണം. മനസ്സിലായോ.

1984 എന്ന വര്‍ഷം വരികയായി. 84 മണികളുടെ ശക്തി വളരെ പ്രശസ്തമാണ്. എല്ലാം ദേവിമാരുടെ മഹിമയാണ്. 84 ല്‍ മണി മുഴക്കുക തന്നെ ചെയ്യും, അതുകൊണ്ടാണല്ലോ മഹിമയുള്ളത്, 84 മണികളുണ്ട്. ഇപ്പോള്‍ ആദി സമാനം സാക്ഷാത്ക്കാരത്തിന്‍റെ അലകള്‍ പരത്തൂ. കോലാഹലമുണ്ടാക്കൂ. നിങ്ങള്‍ സാക്ഷാത് ബാബയായി മാറൂ, അപ്പോള്‍ സാക്ഷാത്ക്കാരം താനേ നടന്നോളും. ഇപ്പോള്‍ അല്പാല്പം അനുഭവങ്ങളുണ്ട് പക്ഷെ നാലു ഭാഗത്തേക്കും അലകള്‍ പരക്കണം. ഏതുപോലെ മേളകളുടെ അലകള്‍ പരക്കാറില്ലേ? മേളകള്‍ ധാരാളം നടന്നു, സമാരോഹങ്ങളും ധാരാളം നടന്നു. ഇനി മിലന സമാരോഹം ആഘോഷിക്കൂ. പുതിയ വര്‍ഷത്തിനു വേണ്ടി പുതിയ പ്ലാനുണ്ടാക്കുവാന്‍ വന്നിരിക്കുകയാണ് അല്ലേ. ഏറ്റവും ആദ്യത്തെ പ്ലാനിലൂടെ സ്വയത്തെ സര്‍വ്വ ദുര്‍ബ്ബലതകളില്‍ നിന്നും മുക്തമാക്കൂ, അപ്പോഴല്ലേ സാക്ഷാത്ക്കാരമുണ്ടാകൂ. മീറ്റിംഗില്‍ ഇങ്ങനെയൊരു പ്ലാന്‍ പ്രാക്ടിക്കലായാല്‍ സേവനം നിങ്ങളുടെ ചരണങ്ങളില്‍ കുമ്പിടും. ബാപ്ദാദയുടെ ആശ പൂര്‍ത്തീകരിച്ചു തരണം. ആശകളെല്ലാം പൂര്‍ത്തിയായിട്ടില്ല. മീറ്റിംഗ് കഴിഞ്ഞു പോകും. ബാപ്ദാദയുടെ അടുത്ത് എല്ലാവരുടെയും ചാര്‍ട്ടുണ്ടല്ലോ അല്ലേ എന്നാല്‍ എല്ലാവരെയും ബഹുമാനിക്കുന്നതു കാരണം ബാപ്ദാദ അത് പറയുന്നില്ല എന്നു മാത്രം. ശരി. ഇന്ന് ഒന്ന് കാണുവാന്‍ വേണ്ടി വന്നതാണ്, ചാര്‍ട്ട് കാണിക്കുവാന്‍ വന്നതല്ലല്ലോ. (ദാദിയോട്) താങ്കളുടെ സഖി (ദീദി) എവിടെ പോയി? ഗര്‍ഭത്തിലേക്ക് പോയോ? നിമിത്തമായി ഗര്‍ഭത്തിലുണ്ട് പക്ഷെ ഇപ്പോഴും സേവനത്തിന്‍റെ പ്രദക്ഷിണം നടത്തികൊണ്ടിരിക്കുകയാണ്. ഏതുപോലെ ഇവിടെ സാകാര സ്വരൂപത്തില്‍ ജഗദമ്പക്കു ശേഷം ബാബക്കു കൂട്ടായിരുന്നുവോ, അതുപോലെ ഇപ്പോഴും അവ്യക്ത ബ്രഹ്മാവിന്‍റെ കൂടെയുണ്ട്. സേവനത്തില്‍ കൂട്ടുകെട്ടിന്‍റെ പാര്‍ട്ട് അഭിനയിക്കുകയാണ്. നിമിത്ത കര്‍മ്മേന്ദ്രീയങ്ങളുടെ ബന്ധനമുണ്ട് പക്ഷെ വിശേഷമായി സേവനത്തിന്‍റെ ബന്ധനമാണുള്ളത്. യജ്ഞ സ്ഥാപനയുടെ കാര്യങ്ങള്‍ ആദ്യം വിശേഷ രൂപത്തില്‍ ജഗതമ്പ തന്നെ കൈകാര്യം ചെയ്തു. ജഗദമ്പക്കു ശേഷം വിശേഷ നിമിത്ത രൂപത്തില്‍ ആത്മാവിന്‍റെ (ദീദി) ഉത്തരവാദിത്വമായിരുന്നു. കൂടെ വേറേയും പലരുമുണ്ടായിരുന്നു പക്ഷെ വിശേഷമായി സ്റ്റേജില്‍ സാകാര ബ്രഹ്മാവിനൊപ്പം പാര്‍ട്ട് അഭിനയിച്ചു. ഇപ്പോഴും ബ്രഹ്മാബാബയും ദീദിയും തമ്മില്‍ പരസ്പരം ആത്മീയ സംഭാഷണത്തിന്‍റെയും, മനോരഞ്ചനത്തിന്‍റെയും, സേവനത്തിന്‍റെയും ഭിന്ന ഭിന്ന പാര്‍ട്ട് നടന്നുകൊണ്ടിരിക്കുന്നു. പുതിയ സൃഷ്ടി യുടെ സ്ഥാപനയില്‍ വിശേഷമായി ബ്രഹ്മാവിനൊപ്പം അനന്യ ആത്മാക്കളുടെ ശക്തമായ പാര്‍ട്ട് നടന്നുകൊണ്ടിരിക്കുന്നു. സാകാര ദീദിയുടെ വിശേഷ സംസ്ക്കാരമായിരുന്നുസേവനത്തിന്‍റെ പ്ലാനുകളെ പ്രാക്ടിക്കലാക്കുക, ഉണര്‍വ്വും ഉത്സാഹവും നല്‍കുക. ഇപ്പോഴും അതേ സംസ്ക്കാരം പുതിയ ലോകത്തിന്‍റെ സ്ഥാപനയുടെ കാര്യാര്‍ത്ഥം നിമിത്തമായിട്ടുള്ള ഗ്രൂപ്പിനു തീവ്രഗതി നല്‍കുന്ന പാര്‍ട്ട് നടന്നുകൊണ്ടിരിക്കുന്നു. ദീദിയുടെ വിശേഷ വാക്കുകള്‍ ഓര്‍മ്മയുണ്ടോ? ഉണര്‍വ്വും ഉത്സാഹവും നല്‍കുന്ന വിശേഷ വാക്കുകള്‍ ഏതാണ്? എപ്പോഴും പറയുമായിരുന്നു പുതുതായി എന്തെങ്കിലും ചെയ്യൂ. ഇപ്പോള്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്. അടിക്കടി ചോദിക്കുമായിരുന്നു എന്തു പുതുമയാണ് കൊണ്ടു വന്നിട്ടുള്ളത്? അവ്യക്ത ബ്രഹ്മാവിനോടും ഇപ്രകാരം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആത്മീയ സംഭാഷണം നടത്തുമായിരുന്നു. അഡ്വാന്‍സ് പാര്‍ട്ടിക്കും ഉണര്‍വ്വും ഉത്സാഹവും നല്‍കുന്നു. ഇതു വരെ എന്തൊക്കെ ചെയ്തു, എന്താണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ക്കാരം തന്നെയാണ് ഇപ്പോഴും പ്രാക്ടിക്കലാക്കുന്നത്. ഒരാളെയും വെറുതെ ഇരിക്കുവാന്‍ സമ്മതിക്കില്ലായിരുന്നു. അഡ്വാന്‍സ് പാര്‍ട്ടിയെയും സ്റ്റേജിലേക്കു കൊണ്ടു വരുവാനുള്ള ബാണം നിറച്ചുകൊണ്ടിരിക്കുന്നു. കട്രോളറിന്‍റെ സംസ്ക്കാരമായിരുന്നല്ലോ. ഇപ്പോള്‍ അഡ്വാന്‍സ് പാര്‍ട്ടിയുടെ കണ്‍ട്രോളറാണ്. സേവനത്തിന്‍റെ സംസ്ക്കാരം ഇപ്പോഴും എമര്‍ജ് രൂപത്തിലാണ്. മനസ്സിലായോ ! ഇപ്പോള്‍ ദീദി എവിടെയാണ്? ഇപ്പോള്‍ വിശ്വത്തില്‍ മുഴുവനായി കറങ്ങി നടക്കുകയാണ്. സീറ്റിലിരുന്ന് കഴിഞ്ഞാല്‍ പറയാം. ഇപ്പോള്‍ അവരും നിങ്ങള്‍ക്ക് സഹയോഗം നല്‍കുവാനുള്ള വളരെ വലിയ വലിയ പ്ലാനുകള്‍ ഉണ്ടാക്കുകയാണ്. ഇനി താമസമൊന്നുമില്ല. ശരി.

ഇപ്രകാരം സദാ ശ്രേഷ്ഠ യോഗി, സദാ മഹാന്‍ തപസ്വി മൂര്‍ത്തി, സാക്ഷാല്‍ ബാബയായി മാറി ബാബയുടെ സാക്ഷാത്ക്കാരം നല്‍കുന്ന, നാലു ഭാഗത്തുംഞങ്ങള്‍ നേടി ഞങ്ങള്‍ കണ്ടുഎന്ന പ്രാപ്തിയുടെ അലകള്‍ പരത്തുന്ന, അങ്ങനെയുള്ള മഹാന്‍ തപസ്വി മൂര്‍ത്തികള്‍ക്ക് ദേശ വിദേശത്തെ സര്‍വ്വ സ്നേഹി, സേവനത്തില്‍ മഗ്നമായിരിക്കുന്ന സര്‍വ്വ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും

മീറ്റിംഗില്‍ ഉള്ളവവരോട് :- മീറ്റിംഗ് കഴിഞ്ഞു. മീറ്റിംഗ് നടത്തുന്നത് വിശ്വത്തെ ബാബക്കു സമീപം കൊണ്ടു വരുന്നതിനു വേണ്ടിയാണ് അല്ലാതെ വെറുതെ സന്ദേശം കൊടുക്കുവാന്‍ വേണ്ടിയല്ല. സമീപത്തേക്ക് കൊണ്ടു വരുമ്പോള്‍ കൂട്ടുകെട്ടിന്‍റെ നിറം പിടിക്കില്ലേ. എത്രമാത്രം ബാബയുടെ സമീപത്തേക്ക് വരുന്നുവോ അത്രയും കൂട്ടുകെട്ടിന്‍റെ നിറം പിടിക്കും. കേള്‍പ്പിക്കുമ്പോള്‍ അവിടെ കുറച്ചു കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട്, കുറച്ചു മറക്കുന്നുണ്ട് എന്നാല്‍ ആരാണോ സമീപത്തേക്ക് വരുന്നത് അവര്‍ ബാബയുടെ സമീപത്തായതു കാരണം ആത്മീയ നിറത്തിന്‍റെ നിറം പിടിച്ചിരിക്കുന്നു. ഇപ്പോള്‍ എന്തു സേവനമാണുള്ളത്? സമീപത്തേക്കു കൊണ്ടു വരുവാനുള്ള സേവനം. സന്ദേശമൊക്കെ കൊടുത്തു കഴിഞ്ഞു. സന്ദേശ വാഹകനായി സന്ദേശം കൊടുക്കുന്ന പാര്‍ട്ട് അഭിനയിച്ചു കഴിഞ്ഞു. ഇനി എന്താകണം? ശക്തികളെ സദാ ഏതു രൂപത്തിലാണ് ഓര്‍മ്മിക്കാറുള്ളത്? ഇത് ശക്തി സേനയല്ലേ, ശക്തികളെ എപ്പോഴും അമ്മയുടെ രൂപത്തിലാണ് ഓര്‍മ്മിക്കാറുള്ളത്. പാലനയെടുക്കണം എന്ന സങ്കല്പത്തോടെയാണ് ഓര്‍മ്മിക്കപ്പെടാറുള്ളത്. സന്ദേശമൊക്കെ ധാരാളം കൊടുത്തു, കൂടാതെ അത് കൊടുക്കുവാനുള്ളവര്‍ വേറേയും തയ്യാറായി കഴിഞ്ഞു. ഇനി വേണ്ടത് പാലന നല്‍കുന്നവരെയാണ്. വിശേഷ നിമിത്തമായിട്ടുള്ളവര്‍ ചെയ്യേണ്ടത്ഓരോ സെക്കന്‍റും ബാബയുടെ പാലനയില്‍ കഴിയുക, സര്‍വ്വര്‍ക്കും ബാബയുടെ പാലന നല്‍കുക. കൊച്ചു കുട്ടികള്‍ സദാ പാലനയില്‍ കഴിയുന്നതു കാരണം എത്ര സന്തുഷ്ടരാണ്. എന്തു തന്നെയാണെങ്കിലും പാലനക്കു കീഴിലായതു കാരണം അവര്‍ എത്ര സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങള്‍ എല്ലാവരും സര്‍വ്വ ആത്മാക്കള്‍ക്കും പ്രഭു പാലനക്ക് അകത്തു നടക്കുന്ന അനുഭവം നല്‍കൂ. അവര്‍ക്കു തോന്നണം ഞങ്ങള്‍ പ്രഭു പാലനക്ക് അകത്തു നടക്കുകയാണ്. ഇവര്‍ ഞങ്ങള്‍ക്ക് പ്രഭു പാലനയുടെ ദൃഷ്ടി നല്‍കുകയാണ്. ഇപ്പോള്‍ പാലനയുടെ ആവശ്യമാണുള്ളത്. അപ്പോള്‍ പാലിക്കുന്നവരാണോ അതോ  സന്ദേശ വാഹകരാണോ? ഇന്നത്തെ കാലത്ത് ധാരാളം ആളുകള്‍ സ്വയത്തെ സന്ദേശ വാഹകരെന്നു വിശേഷിപ്പിക്കുന്നുണ്ട്. സന്ദേശ വാഹകനാവുക സാധാരണ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ആരെല്ലാം വന്നിട്ടുണ്ടോ, അവര്‍ക്കെല്ലാം അനുഭവപ്പെടണം ഞങ്ങള്‍ ഈശ്വരീയ പാലനക്കുള്ളില്‍ വന്നിരിക്കുകയാണ്. ഇതിനെയാണ് പറയുന്നത് സംബന്ധത്തില്‍ കൊണ്ടു വരിക എന്ന്

എല്ലാവരും അനന്യരല്ലേ. അനന്യര്‍ എന്നാലര്‍ത്ഥം അന്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തത് ചെയ്തു കാണിക്കുന്നവര്‍. എല്ലാവരും ചെയ്യുന്ന കാര്യം ചെയ്യുക വലിയ കാര്യമല്ല. പാലിക്കുക എന്നാലര്‍ത്ഥം അവരെ ശക്തിശാലിയാക്കുക. അവരുടെ ശക്തികളെയും സങ്കല്പങ്ങളെയും എമര്‍ജ് ചെയ്യുക, ഉണര്‍വ്വിലേക്കും ഉത്സാഹത്തിലേക്കും കൊണ്ടുവരിക. ഓരോ കാര്യത്തിലും ശക്തിരൂപമാക്കുക. രൂപത്തിലുള്ള പാലന ഇപ്പോള്‍ കൂടുതലായി ആവശ്യമായിരിക്കുന്നു. നടക്കുന്നുണ്ട് പക്ഷെ ശക്തിശാലി ആത്മാവായി നടക്കട്ടെ. പുതിയതായി ആരു തന്നെ വന്നാലും തീര്‍ച്ചയായും ഈശ്വരീയ ശക്തിയുടെ അനുഭൂതി എടുക്കണം. വാക്കുകളുടെ ശക്തിയുടെ അനുഭൂതി അവര്‍ക്ക് ലഭിക്കുന്നുണ്ട്, എന്നാല്‍ ഇവിടെ ഈശ്വരീയ ശക്തിയാണുള്ളത്, അത് അനുഭവപ്പെടണം. സ്റ്റേജിലേക്കു കയറുമ്പോള്‍ പ്രഭാഷണം ചെയ്യണമെന്ന് ഓര്‍ക്കാറുണ്ട്, എന്നാല്‍ കൂടുതലായി ഓര്‍മ്മിക്കേണ്ടത്പ്രഭാഷണം നിമിത്തമാണ്, ഈശ്വരീയ ശക്തിയുടെ വാസനയാണ് നല്‍കേണ്ടത്. വാക്കുകളിലും ഈശ്വരീയ ശക്തിയുടെ വാസന ഉണ്ടാവണം. ഇതിനെ പറയാം വേറിട്ടിരിക്കല്‍. പ്രഭാഷണം നന്നായാല്‍ അവര്‍ പ്രഭാഷകന്‍റെ രൂപത്തില്‍ കാണും അല്ലേ. ഇവര്‍ ഈശ്വരീയ അലൗകിക ആത്മാക്കളാണ് എന്ന രൂപത്തില്‍ വേണം കാണുവാന്‍. തോന്നല്‍ ഉണ്ടാകണം. വാസനയാണ് ഈശ്വരീയ വിത്തിടുന്നത്. വിത്ത് ഒരിക്കലും നഷ്ടമാകില്ല. ഒരു സെക്കന്‍റിന്‍റെ അനുഭവമുണ്ടായാല്‍ പോലും അവസാനം വരെ പരിശ്രമിക്കേണ്ടി വരില്ല. ഈശ്വരീയ ശോഭയുടെ അനുഭവം ആര്‍ക്കാണോ വരുമ്പോള്‍ തന്നെ ലഭിച്ചത്, അവരുടെ നടപ്പും, സേവനവും ഒന്നു വേറേ തന്നെയായിരിക്കും. കേള്‍ക്കുന്ന കാര്യത്തില്‍ പ്രഭാവിതമായവരുടെ നടപ്പ് വ്യത്യസ്തമായിരിക്കും, വെറുതെ സ്നേഹം കിട്ടിയതിന്‍റെ പേരില്‍ നടക്കുന്നവരുടെ നടപ്പ് മറ്റൊന്നായിരിക്കും. ഭിന്ന ഭിന്ന പ്രകാരത്തിലായിരിക്കുമല്ലോഇപ്പോള്‍ ആദ്യം സ്വയത്തെ സദാ ഈശ്വരീയ പാലനയിലാണെന്ന് അനുഭവം ചെയ്യൂ അപ്പോഴേ മറ്റുള്ളവര്‍ക്ക് അനുഭവം ഉണ്ടാകൂ. സേവനത്തിലാണ് നടക്കുന്നത് എന്നാല്‍ സേവനം ഒരു പാലനയാണ്. ഈശ്വരീയ പാലനയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സേവനം ശക്തിശാലിയാക്കി മാറ്റും അപ്പോള്‍ അതും ഈശ്വരീയ പാലനയാണ്. പക്ഷെ അത് എമര്‍ജായിട്ടിരിക്കണം.   

 വിദേശി കുട്ടികള്‍ക്ക് സ്നേഹ സ്മരണകള്‍ നല്‍കികൊണ്ട്:-  എല്ലാ ഡബിള്‍ വിദേശി കുട്ടികള്‍ക്കും കോടിമടങ്ങ് റിട്ടേണായി ബാപ്ദാദ വിശേഷ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. എല്ലാവരും അയച്ച കത്തുകള്‍ക്കും വാര്‍ത്തകള്‍ക്കും റിട്ടേണായി എല്ലാ കുട്ടികളോടും പുരുഷാര്‍ത്ഥം തീവ്രമാക്കുവാനുള്ള ആശംസകള്‍, ഒപ്പം തന്നെ പുരുഷാര്‍ത്ഥം ചെയ്തുകൊണ്ട് അഥവാ ഏതെങ്കിലും വഴിയോരക്കാഴ്ചകള്‍ വരികയാണെങ്കില്‍ അതില്‍ ഭയപ്പെടരുത്. എന്തു വഴിയോരക്കാഴ്ചകള്‍ വന്നാലും ഓര്‍മ്മയിലൂടെ സന്തോഷത്തോടുകൂടി കടന്നു പോകണം. വിജയം അഥവാ സഫലത നിങ്ങളെല്ലാവരുടെയും ജന്മസിദ്ധ അധികാരമാണ്. വഴിയോരക്കാഴ്ച കടന്നു പോയി, ലക്ഷ്യം ലഭിച്ചു അതുകൊണ്ട് ഏതൊരു വലിയ കാര്യത്തെയും ചെറുതാക്കുന്നതിനു സ്വയം വലുതിലും വലിയ സ്റ്റേജില്‍ സ്ഥിതി ചെയ്യൂ, അപ്പോള്‍ വലിയ കാര്യം പോലും സ്വാഭാവികമായി സ്വയം ചെറുതായിക്കൊള്ളും. താഴത്തെ സ്ഥിതിയില്‍ ഇരുന്നുകൊണ്ട് മുകളിലത്തെ വസ്തുവിനെ നോക്കുകയാണ്, അതുകൊണ്ടാണ് വലുതായി തോന്നുന്നത്. ഉയര്‍ന്ന സ്റ്റേജില്‍ സ്ഥിതി ചെയ്ത് ഏത് വലിയ കാര്യത്തെ നോക്കിയാലും ചെറുതായി അനുഭവപ്പെടും. ഏതെങ്കിലും പരിതസ്ഥിതികള്‍ വരുമ്പോള്‍, ഏതെങ്കിലും പ്രകാരത്തിലുള്ള വിഘ്നങ്ങള്‍ വരുമ്പോള്‍, അവരവരുടെ ശ്രേഷ്ഠ സ്ഥിതിയിലേക്ക് ഉയര്‍ന്നതിലും ഉയര്‍ന്ന സ്ഥിതിയിലേക്കു പോയി സ്ഥിതി ചെയ്യുക. ബാബയോടൊപ്പം ഇരിക്കുമെങ്കില്‍ ബാബയുടെ കൂട്ടുകെട്ടിന്‍റെ നിറം പിടിക്കും. കൂട്ടും കിട്ടും, ഉയര്‍ന്ന സ്റ്റേജിലിരിക്കുന്നതു കാരണം എല്ലാ കാര്യങ്ങളും വളരെ ചെറുതെന്നു അനുഭവപ്പെടും. അതുകൊണ്ട് ഭയപ്പെടരുത്. നിരാശപ്പെടരുത് പക്ഷെ സദാ സന്തോഷത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കണം. അപ്പോള്‍ സദാ സഫലത നിങ്ങള്‍ക്കു മുന്നിലുണ്ടായിരിക്കും. പ്രകൃതി സഫലതയുടെ മാല സ്വയം അണിയിക്കും. പരിതസ്ഥിതി മാറി വിജയത്തിന്‍റെ മാലയായി തീരും, അതുകൊണ്ട് വളരെ ധൈര്യമുള്ളവരാണ്, ഉണര്‍വ്വുള്ളവരാണ്, ഉത്സാഹത്തിലിരിക്കുന്നവരാണ്, ഇടയ്ക്കിടക്ക് എന്തെങ്കിലും ഉണ്ടായാല്‍ തന്നെ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. സമയം കടന്നു പോകുമ്പോള്‍ പരിതസ്ഥിതികള്‍ മാറുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചതൊക്കെ വ്യര്‍ത്ഥമായി പോകും. അതുകൊണ്ട് സമയം കടന്നു പോകുന്നതു പോലെ ബുദ്ധിയിലും കഴിഞ്ഞു പോയതിനെയെല്ലാം കഴിഞ്ഞു പോയി എന്നാക്കണം, അങ്ങനെ ആക്കുന്നവര്‍ നിശ്ചിന്തരായിരിക്കും. സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും കഴിയുന്ന ധൈര്യശാലികളായ കുട്ടികളെ ബാപ്ദാദ വിശേഷമായി അമൃതവേളയില്‍ ഓര്‍മ്മിക്കാറുണ്ട്. അവര്‍ക്ക് വിശേഷ ശക്തികള്‍ നല്‍കാറുണ്ട്, സമയത്ത് സ്വയത്തെ അതിനു പാത്രമെന്നു മനസ്സിലാക്കി ശക്തികള്‍ എടുക്കുന്നവര്‍ക്ക് നല്ല അനുഭവങ്ങള്‍ ഉണ്ടാകും.   

അമൃതവേളയില്‍ കോട്ടുവായ് വരുന്നു :- സന്തോഷത്തിന്‍റെ പോയന്‍റ് മനനം ചെയ്യുന്നതു കുറവായതുകൊണ്ടാണ്. മുഴുവന്‍ ദിവസവും മനനം നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ അമൃതവേളയില്‍ മനനം ചെയ്ത ഖജനാവ് മുന്നില്‍ വരിക തന്നെ ചെയ്യും. അപ്പോള്‍ സന്തോഷമുണ്ടാകും. കോട്ടുവാ വരില്ല. എന്നാല്‍ ദിവസം മുഴുവന്‍ മനനം ചെയ്യാതെ അമൃതവേളയില്‍ മനനം ചെയ്യുവാന്‍ നോക്കുമ്പോള്‍, ബുദ്ധി ഫ്രഷല്ലാത്തതു കാരണം മനനം നടക്കുകയില്ല. മനനവുമുണ്ടാകില്ല, അനുഭവവും ഉണ്ടാകില്ല, പിന്നെ ഉറക്കം മാത്രം. അമൃതവേള ശക്തിശാലിയാകണമെങ്കില്‍ മുഴുവന്‍ ദിവസം ലഭിച്ച ശ്രീമത്ത് അനുസരിച്ച് നടക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് മുഴുവന്‍ ദിവസവും മനനം ചെയ്തുകൊണ്ട് നടക്കൂ. ജ്ഞാനരത്നങ്ങള്‍ കൊണ്ട് കളിച്ചുകൊണ്ടിരിക്കൂ, അപ്പോള്‍ സന്തോഷത്തിന്‍റെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരികയും ഉറക്കം പോവുകയും ചെയ്യും. സന്തോഷം കൊണ്ട് പ്രാപ്തികളുടെ ഖജനാവ് തുറന്നു കിട്ടിയതു പോലെ അനുഭവപ്പെടും. പ്രാപ്തികള്‍ ഉള്ളിടത്ത് ഉറക്കമില്ല. പ്രാപ്തികള്‍ ഇല്ലാത്തിടത്താണ് ഉറക്കം വരുന്നത്, ക്ഷീണമുണ്ടാകുന്നത്, കോട്ടുവായ് വിടുന്നത്. പ്രാപ്തികളുടെ അനുഭവത്തിലിരിക്കൂ, അതിന്‍റെ കണക്ഷന്‍ മുഴുവന്‍ ദിവസത്തെ മനനവുമായിട്ടാണ്. ശരി.

സ്നേഹ സ്മരണകളുടെ സന്ദേശം അയച്ചവരെ സമ്മുഖത്തില്‍ കാണേണ്ടതു തന്നെയാണ് പക്ഷെ ഇപ്പോള്‍ ദൂരെയിരിക്കുന്നവരെയും ബാപ്ദാദ സമ്മുഖത്തില്‍ കാണുകയാണ്. അവരെ സമ്മുഖത്തില്‍ കണ്ടുകൊണ്ട് സംസാരിക്കുകയാണ്. ഇപ്പോള്‍ സമ്മുഖത്തിലാണ്, ഇനിയും സമ്മുഖത്തില്‍ തന്നെയായിരിക്കും. എല്ലാവരെയും പേരു സഹിതം, വാര്‍ത്തകള്‍ക്കു പ്രതികരണ സഹിതം സ്നേഹ സ്മരണകള്‍. സദാ തീവ്രമായ ഉണര്‍വ്വില്‍, തീവ്ര പുരുഷാര്‍ത്ഥത്തിലിരിക്കൂ, മറ്റുള്ളവര്‍ക്കും തീവ്ര പുരുഷാര്‍ത്ഥത്തിന്‍റെ വൈബ്രേഷന്‍ കൊടുത്തുകൊണ്ട് വായുമണ്ഡലം തീവ്ര പുരുഷാര്‍ത്ഥത്തിന്‍റേതാക്കി മാറ്റണം. പുരുഷാര്‍ത്ഥമല്ലതീവ്ര പുരുഷാര്‍ത്ഥം” ! നടക്കുന്നവരല്ല പറക്കുന്നവരാണ്. നടക്കുന്ന സമയം കഴിഞ്ഞു പോയി, ഇനി പറക്കൂ, പറപ്പിക്കൂ. ശരി

വരദാനം :- ഭാഗ്യത്തിന്‍റെ പുതിയ പുതിയ സ്മൃതികളിലൂടെ പുരുഷാര്‍ത്ഥത്തില്‍ രമണീകത അനുഭവം ചെയ്യുന്ന മനശക്തിയുള്ളവരായി  ഭവിക്കൂ:- 

ബ്രാഹ്മണ ജീവിതം ലാസ്റ്റ് ജന്മമായതു കാരണം, ശരീരം കൊണ്ട് എത്ര തന്നെ ദുര്‍ബ്ബലരോ അസുഖമുള്ളവരോ ആയിരുന്നാലും, മനശക്തിയുള്ളവരായിരിക്കണം. ഉണര്‍വ്വിലും ഉത്സാഹത്തിലും പറക്കുന്നവരായിരിക്കണം. ശക്തിശാലിയായ മനസ്സിന്‍റെ ലക്ഷണംസെക്കന്‍റില്‍ ആഗ്രഹിക്കുന്നിടത്ത് എത്തി ചേരുവാന്‍ സാധിക്കും. അതിനു വേണ്ടി സദാ തന്‍റെ ഭാഗ്യത്തിന്‍റെ പാട്ട് പാടികൊണ്ട് പറന്നുകൊണ്ടിരിക്കൂ. അമൃതവേള മുതല്‍ ഭാഗ്യത്തിന്‍റെ പുതിയ പുതിയ കാര്യങ്ങള്‍ സ്മൃതിയില്‍ കൊണ്ടു വരൂ. ഓരോ സമയത്ത് ഓരോ പ്രാപ്തികള്‍ മുന്നില്‍ കൊണ്ടു വരൂ ….. അപ്പോള്‍ പുരുഷാര്‍ത്ഥത്തില്‍ രമണീകത വരും. ബോറടിക്കില്ല. നവീനതയുടെ അനുഭവമുണ്ടാകും.

സ്ലോഗന്‍ :- മുന്നും പിന്നും ചിന്തിച്ച് മനസ്സിലാക്കി കര്‍മ്മം ചെയ്യുമെങ്കില്‍ സഫലത പ്രാപ്തമായികൊണ്ടിരിക്കും.

Scroll to Top