മായയെ പഴി പറയുന്നതിനു പകരം മാസ്റ്റര്‍ രചയിതാവാകൂ ശക്തിശാലിയാകൂ

Date : Rev. 18-02-2018 / AV 02-05-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ മുഴുവന്‍ സംഘടനയില്‍ ജ്ഞാന യോഗ സ്വരൂപരായി മാറി മാസ്റ്റര്‍ രചയിതാവിന്‍റെ സ്റ്റേജില്‍ സദാ സ്ഥിതി ചെയ്തിരിക്കുന്ന ആത്മാക്കളെ നോക്കുകയായിരുന്നു. ജ്ഞാനി യോഗി എന്ന് എല്ലാവരും സ്വയത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ജ്ഞാനി ബാപ് സമാന്‍ ആത്മാവ്, യോഗി ബാപ് സമാന്‍ ആത്മാവ്ഇക്കാര്യത്തില്‍ യഥാക്രമമാണ്. ബാപ് സമാന്‍ എന്നാല്‍ മാസ്റ്റര്‍ രചയിതാവിന്‍റെ പോസിഷനില്‍ സ്ഥിതി ചെയ്തിരിക്കുക. മാസ്റ്റര്‍ രചയിതാവിന്‍റെ സഹജ ആസനത്തില്‍ സ്ഥിതി ചെയ്തിരിക്കുന്ന ശക്തിശാലി ആത്മാവിനു മുന്നില്‍ മുഴുവന്‍ സൃഷ്ടി ദാസി രൂപത്തില്‍ സേവനത്തില്‍ സഹയോഗിയായി മാറുന്നു. മാസ്റ്റര്‍ രചയിതാവിനു സെക്കന്‍റില്‍ തന്‍റെ ശുദ്ധ സങ്കല്പ രൂപി ഓര്‍ഡര്‍ നല്‍കി വായുമണ്ഡലത്തെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും. എങ്ങനെയുള്ള വൈബ്രേഷന്‍ പരത്തുവാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ പരത്തുവാന്‍ സാധിക്കും, ഏതു ശക്തിയെ ആഹ്വാനം ചെയ്യുന്നുവോ ശക്തി സഹയോഗിയായി മാറും. ഏതൊരാത്മാവില്‍ എന്തു കുറവാണുള്ളതെന്ന് മനസ്സിലാക്കി സര്‍വ്വപ്രാപ്തികളെ മാസ്റ്റര്‍ രചയിതാവായി മാറി ആത്മാക്കള്‍ക്കു നല്‍കുവാന്‍ സാധിക്കും. അങ്ങനെയുള്ള ശക്തിശാലി മാസ്റ്റര്‍ രചയിതാക്കളും, സഹജ ആസനധാരികളും എത്രത്തോളം ആയിട്ടുണ്ട് എന്നു നോക്കുകയായിരുന്നു. എന്തായിരിക്കും കണ്ടത്? എല്ലാവരും യഥാക്രമമാണ്. എന്നാല്‍ അങ്ങനെയുള്ള ആത്മാക്കളെയും കണ്ടുഅവര്‍ സ്വയം മാസ്റ്റര്‍ രചയിതാക്കളെന്നു വിശേഷിപ്പിക്കുന്നു എന്നിട്ട് സ്വന്തം സൃഷ്ടിയില്‍ അതായത് സങ്കല്പ ശക്തിയില്‍ ഒരു വ്യര്‍ത്ഥം കടന്നു വന്നാല്‍ ഭയപ്പെട്ടു പോകുന്നു. ഭയം കൊണ്ട് സ്മൃതിയുടെ പ്രഷര്‍ താഴ്ന്നു പോകുന്നു. ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും  ഹൃദയമിടിപ്പ് താഴ്ന്നു പോകുന്നു. നിരാശയുടെ വിയര്‍പ്പൊഴുകുന്നു. അങ്ങനെ സംഭവിക്കാറില്ലേ? എന്തു ചെയ്യും എങ്ങനെ ചെയ്യുംഇതില്‍ പരവശരാകുന്നു. ഒരു സെക്കന്‍റിന്‍റെ തെറ്റാണ്മാസ്റ്റര്‍ രചയിതാവിന്‍റെ ആസനത്തില്‍ നിന്നും താഴേക്കുര്‍ന്നു വീഴുന്നു. സ്ഥാനം മറന്നു, അത് സമാപ്തമായി. സെക്കന്‍റില്‍ മായയുടെ സൈന്യം യുദ്ധത്തിനായ് വരുന്നു. ആരാണ് മായയെ ആഹ്വാനം ചെയ്തത്? സ്വയം താഴേക്കിറങ്ങി വന്നതാണ്. സ്വസ്ഥാനമാകുന്ന ഇരിപ്പിടം ഉപേക്ഷിക്കുമ്പോള്‍, ഒഴിഞ്ഞ സ്ഥാനം മായ കൈക്കലാക്കുന്നു. അതുകൊണ്ട് മായ പറയുന്നു, ദോഷി ഞാനല്ല, നിങ്ങള്‍ ആഹ്വാനം ചെയ്തു, ഞാന്‍ വന്നു. മനസ്സിലായോ! ശരി. ഇന്ന് കൂടിക്കാഴ്ചയുടെ ദിവസമാണ്. വേറേയും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മറ്റൊരു ദിവസം കേള്‍പ്പിക്കാം

സര്‍വ്വ മാസ്റ്റര്‍ രചയിതാക്കള്‍ക്ക്, സഹജ ആസനധാരികള്‍ക്ക്, സദാ ബാലകനും അധികാരിയുമാണെന്നുള്ള സ്മൃതി സ്വരൂപര്‍ക്ക്, സദാ ബാപ് സമാന്‍ ജ്ഞാനയുക്തരായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

കുമാരിമാരോട്  : കുമാരിമാര്‍ അവരവരുടെ തീരുമാനം എടുത്തു കഴിഞ്ഞോ? കുമാരി ജീവിതം തീരുമാനങ്ങള്‍ എടുക്കുവാനുള്ള സമയമാണ്. തീരുമാനമെടുക്കേണ്ട സമയത്ത് ബാബയുടെ അടുത്ത് എത്തി ചേര്‍ന്നു, എത്ര ഭാഗ്യശാലികളാണ്. കുറച്ചു കൂടി മുന്നോട്ട് പൊയ്ക്കഴിഞ്ഞിരന്നെങ്കിലോ കൂട്ടിലെ മൈന ആയേനെ. അപ്പോള്‍ ആരാകണംകൂട്ടിലെ മൈനയാകണോ അതോ സ്വതന്ത്ര പക്ഷിയാകണോ? കുമാരി സ്വതന്ത്ര പക്ഷിയാണ്. കുമാരിമാര്‍ ജോലിക്കു പോകേണ്ട എന്താവശ്യമാണുള്ളത്? എന്താ ബാങ്ക് ബാലന്‍സ് വേണോ? ലൗകിക അച്ഛന്‍റെ അടുത്ത് താമസിച്ചാല്‍ രണ്ടു റൊട്ടിയല്ലേ കിട്ടുന്നത്, അലൗകിക അച്ഛന്‍റെ അടുത്ത് താമസിച്ചാലും ഒരു കുറവും വരില്ല. പിന്നെ എന്തിനാണ് ജോലിക്കു പോകുന്നത്? എന്താ സെന്‍ററില്‍ താമസിക്കുവാന്‍ ഭയമുണ്ടോ? ഇനി മമത്വംകൊണ്ടാണെങ്കിലും ദുഖത്തിന്‍റെ അലകള്‍ വരുവാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കിലും കുമാരിമാര്‍ വീട്ടില്‍ താമസിക്കാറില്ലല്ലോ. ഞാന്‍ ബാബയുടെ ഹൃദയ സിംഹാസനത്തിലാണ് എന്ന ലഹരിയിലിരിക്കൂ. സത്യയുഗത്തിലെ രാജ സിംഹാസനം പോലും സിംഹാസനത്തിനു മുന്നില്‍ ഒന്നുമല്ല. സദാ കിരീടധാരികളും സിംഹാസനധാരിയുമാണെന്ന സ്മൃതിയിലിരിക്കൂ. ഒരാള്‍ക്കിരിക്കുവാന്‍ വലിയൊരു സിംഹാസനം കിട്ടിയാല്‍ വിട്ടു കളയുമോ? എന്തെങ്കിലുമാകണമെങ്കില്‍ ശ്രേഷ്ഠര്‍ തന്നെയാകണം. ഹാം ശരി എന്നാണെങ്കില്‍ ഹാം ശരി തന്നെ. മരിക്കുകയാണെങ്കില്‍ ഒരൊറ്റ വെട്ടിന്. അങ്ങനെയുള്ള മരണമാണ് മധുരമായ മരണം. നിശ്ചയം ഉറച്ചതാണെങ്കില്‍ ആര്‍ക്കും ഇളക്കുവാനാവില്ല. ലക്ഷ്യം ഉറച്ചിട്ടില്ലെങ്കില്‍ ഒഴിവുകഴിവുകള്‍, പ്രശ്നങ്ങള്‍ എല്ലാം വരും, അതെല്ലാം തടസ്സമായി തീരും. അതുകൊണ്ട് സദാ ദൃഢ സങ്കല്പമുള്ളവരാകണം

അദര്‍ കുമാരന്മാരോട്എല്ലാ പ്രകാരത്തിലുമുള്ള പരിശ്രമങ്ങളില്‍ നിന്നും ബാബ മോചിപ്പിച്ചില്ലേ. ഭക്തി എന്ന കഷ്ടപ്പാടില്‍ നിന്നും മുക്തരായി, ഗൃഹസ്ഥി ജീവിതത്തിന്‍റെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപ്പെട്ടു. ഗൃഹസ്ഥത്തില്‍ ട്രസ്റ്റിയായപ്പോള്‍ ബുദ്ധിമുട്ടുകള്‍ സമാപ്തമായി. ഭക്തിയുടെ ഫലം ലഭിച്ചപ്പോള്‍ ഭക്തിയിലെ അലച്ചില്‍  അതായത് കഷ്ടപ്പാട് സമാപ്തമായി. ഭക്തിയുടെ ഫലം കഴിക്കുന്നവരാണെന്ന് തോന്നുന്നുണ്ടോ? സാധാരണ ഭക്തിയുടെ ഫലം ജ്ഞാനമാണെന്ന് പറയാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഭക്തിയുടെ ഫലമായി ജ്ഞാനദാതാവിനെ തന്നെ കിട്ടി. ഭക്തിയുടെ ഫലവും കിട്ടി, ഗൃഹസ്ഥത്തിന്‍റെ ദു:ഖവും അശാന്തിയും പ്രശ്നങ്ങളും സമാപ്തമാവുകയും ചെയ്തു. ജീവന്‍ ബന്ധനത്തില്‍ നിന്നും ജീവന്മുക്ത ആത്മാക്കളായി. ഒരാള്‍ ബന്ധനത്തില്‍ നിന്നും മുക്തനാകുമ്പോള്‍ സന്തോഷം കൊണ്ട് നൃത്തമാടും. ഇനി പാട്ടു പാടൂ, സന്തോഷം കൊണ്ട് നൃത്തമാടൂ. ഇത് വളരെ എളുപ്പമല്ലേ. സദാ ഓര്‍മ്മിക്കൂഞങ്ങള്‍ ജീവന്മുക്ത ആത്മാക്കളാണെന്ന്. എല്ലാ ബന്ധനങ്ങളും സമാപ്തമായി, പരിശ്രമത്തില്‍ നിന്നും മുക്തരായി, പ്രേമത്തിലേക്കു വന്നു. ഇനി സദാ ഭാര രഹിതരായി പറക്കൂ. പൂജാരിയില്‍ നിന്നും പൂജ്യര്‍, ദു:ഖിയില്‍ നിന്നും സുഖി, മുള്ളില്‍ നിന്നും പൂവായി മാറി. എന്തൊരു വ്യത്യാസം. ഇപ്പോള്‍ പഴയ കലിയുഗീ ലോകത്തിലെ സംസ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാവരുത്. അഥവാ പഴയ ലോകത്തിലെ ഏതെങ്കിലും സംസ്ക്കാരം ബാക്കിയുണ്ടെങ്കില്‍ അത് ജീവിതത്തില്‍ വിഘ്നങ്ങള്‍ കൊണ്ടു വരും. അതുകൊണ്ട് പഴയ സംസ്ക്കാരങ്ങളെല്ലാം സമാപ്തം. സദാ സ്മൃതിയിലുണ്ടായിരിക്കണംഞാന്‍ ആത്മീയ റോസാ പുഷ്പമാണ്. ആത്മീയ റോസാ പുഷ്പമെന്നാലര്‍ത്ഥം സദാ ആത്മീയ സുഗന്ധം പരത്തുന്നവര്‍. പൂന്തോട്ടത്തിലെ റോസാ പുഷ്പം തന്‍റെ സുഗന്ധം പരത്തുന്നു, അതിന്‍റെ രൂപവും നിറവും നല്ലതാണ്, സുഗന്ധവും നല്ലതാണ്, എല്ലാവരെയും അത് തന്നിലേക്ക് ആകര്‍ഷിക്കുന്നു. അതുപോലെ നിങ്ങളും ബാബയുടെ തോട്ടത്തിലെ ആത്മീയ റോസാ പുഷ്പങ്ങളാണ്. റോസാ പുഷ്പം സദാ പൂജക്ക് സമര്‍പ്പിക്കാറുണ്ട്. ആത്മീയ റോസാ പുഷ്പങ്ങള്‍ ബാബക്കു മുന്നില്‍ സമര്‍പ്പിതരാകുന്നു. യജ്ഞത്തിലെ സേവാധാരിയാവുക സ്വയം സമര്‍പ്പണമാണ്. സമര്‍പ്പിതമെന്നാല്‍ ഒരു സ്ഥാനത്തിരിക്കുക എന്നല്ല, എവിടെയായിരുന്നാലും ശ്രീമത്തനുസരിച്ച് നടക്കുക. ഞാനെന്ന ഭാവം ഒട്ടും തന്നെ മിക്സാവരുത്. ഇപ്രകാരം സ്വയത്തെ ഭാഗ്യവാന്‍ സുഗന്ധപൂരിത ആത്മീയ റോസാ പുഷ്പമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? സദാ സ്മൃതിയിലുണ്ടായിരിക്കണംഞാന്‍ അള്ളാഹുവിന്‍റെ തോട്ടത്തിലെ ആത്മീയ റോസാ പുഷ്പമാണ്. ലഹരി സദാ ഉണ്ടായിരിക്കണം. ലഹരിയിലിരിക്കൂ, ബാബയുടെ ഗുണങ്ങളുടെ പാട്ടു പാടികൊണ്ടിരിക്കൂ. ഈശ്വരീയ ലഹരിയില്‍ എന്തു തന്നെ പറഞ്ഞാലും അതിലൂടെ ഭാഗ്യമുണ്ടാകും

സദാ സ്വയത്തെ വിജയി പാണ്ഡവരെന്നു മനസ്സിലാക്കി നടക്കൂ. പാണ്ഡവരുടെ വിജയം കല്പ കല്പങ്ങളില്‍ പ്രസിദ്ധമാണ്. 5 പേരേയുള്ളു എങ്കിലും വിജയികളായിരുന്നു. വിജയത്തിന്‍റെ കാരണംബാബ കൂടെ ഉണ്ടായിരുന്നു. ഏതുപോലെ ബാബ സദാ വിജയി ആണോ അതുപോലെ ബാബയുടേതാകുന്നവരും സദാ വിജയികളാണ്. സ്മൃതി ഉണ്ടായിരിക്കണംഞങ്ങള്‍ സദാ വിജയി രത്നങ്ങളാണ് കാര്യം തന്നെ വലിയ ലഹരിയും സന്തോഷവും തരുന്നതാണ്. പാണ്ഡവരുടെ കഥ കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുക? ഇത് ഞങ്ങളുടെ കഥയാണ്. നിമിത്തമായി ഒരു അര്‍ജ്ജുനനെ പറയുന്നു. ലോകത്തിന്‍റെ കണക്കില്‍ പാണ്ഡവര്‍ 5 പേരേയുള്ളു പക്ഷെ അവര്‍ സദാ വിജയികളാണ്. സ്മൃതി സദാ പുതുമയോടെ ഉണ്ടായിരിക്കണം. ഇന്നലത്തെ കാര്യം പോലെ സ്മൃതി സ്പഷ്ടമായിരിക്തണം. എല്ലാവരും വീട്ടിലിരിക്കേ ഭാഗ്യമെടുത്തില്ലേ. വീട്ടിലിരിക്കേ അത്രയും ശ്രേഷ്ഠത്തിലും ശ്രേഷ്ഠ ഭാഗ്യം ലഭിച്ചു. അത് അവസാനം വരെ പാടപ്പെടുക തന്നെ ചെയ്യും. ബാബയുടെ വീട്ടില്‍ വന്നു, സ്വന്തം വീട്ടില്‍ വന്നു, ആഘോഷിച്ചു, കഴിച്ചു, കളിച്ചു………….. . ക്ഷീണിക്കുമ്പോള്‍ വിശ്രമത്തിനു പോവുക പതിവല്ലേ. ഇവിടെയും ബിസിനസ്സ് ചെയ്ത്, ജോലി ചെയ്ത് ക്ഷീണിച്ച് വന്നു. ഇവിടെ വന്ന ഉടനെ കമല പുഷ്പവുമായിബാബയല്ലാതെ വേറേയാരും കാണപ്പെടുന്നില്ല, വിശ്രമവും ലഭിക്കുന്നു. ഒരേ ഒരു ബാബയുമായി കൂടിക്കാഴ്ച നടത്തുവാന്‍, ബാബയില്‍ നിന്നും കേള്‍ക്കുവാന്‍, ഓര്‍മ്മിക്കുവാന്‍ …. ഒരു ജോലി മാത്രം. ക്ഷീണമകന്നു, റിഫ്രഷായി. രണ്ടു മണിക്കൂറിനു വേണ്ടി ആരെങ്കിലും വന്നാലും റിഫ്രഷാകും കാരണം  സ്ഥലം തന്നെ റിഫ്രഷാകാനുള്ളതാണ്. ഇവിടെ വന്നാല്‍ തന്നെ റിഫ്രഷാകും. ശരി.

വിട പറയുന്ന സമയംഓരോ ഓരോ കുട്ടിയും ഒരാള്‍ മറ്റേയാളെക്കാള്‍ അധികം പ്രിയമാണ്. എല്ലാവരിലും അവരവരുടെ വിശേഷതകള്‍ ഉണ്ട്. അവസാന നമ്പറില്‍ നില്‍ക്കുന്ന കുട്ടിയാണെങ്കില്‍ പോലും ബാബയുടെ കുട്ടിയല്ലേ. എങ്ങനെയുള്ള കുട്ടിയുമാകട്ടെ ത്യാഗവും ഭാഗ്യവും നേടിയല്ലോ. അതുകൊണ്ട് എല്ലാവരും തന്നെ ബാബക്കു പ്രിയരാണെന്നു മനസ്സിലാക്കൂ. യഥാക്രമമായിരിക്കാം പക്ഷെ സ്നേഹ സ്മരണകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നു. ബാപ്ദാദ എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുമാണ് സ്നേഹ സ്മരണകള്‍ നല്‍കുന്നത്. ഹൃദയത്തില്‍ നിന്നും പ്രേമപൂര്‍വ്വമുള്ളത് എല്ലാവര്‍ക്കും ഒരു പോലെയായിരിക്കും. എല്ലാവരും തന്നെ സിക്കീലദകളും സ്നേഹികളും ബാബയുടെ കൈകളുമല്ലേ. സ്വന്തം കൈ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കില്ലേ. സ്വന്തം കൈകള്‍ ആര്‍ക്കെങ്കിലും അപ്രിയമാകുമോ. അവസാന നമ്പറിലെ കുട്ടിയും കോടിയില്‍ ചിലരില്‍ അല്ലേ. അപ്പോള്‍ കോടികളില്‍ പ്രിയപ്പെട്ടവരായില്ലേ. ശരി. ഓംശാന്തി.

  അവ്യക്ത മഹാവാക്യം : സന്തുഷ്ടമണിയായി മാറി സദാ സന്തോഷമായിരിക്കൂ, എല്ലാവരെയും സന്തുഷ്ടമാക്കൂ

ബാപ്ദാദ ആഗ്രഹിക്കുകയാണ് ഓരോ കുട്ടിയും മുഴുവന്‍ വര്‍ഷത്തില്‍ ആരുമായി കണ്ടുമുട്ടിയാലും, ആളിനു സന്തുഷ്ടതയുടെ സഹയോഗം കൊടുക്കണം. സ്വയം സന്തോഷമായിരിക്കണം, മറ്റുള്ളവരെ സന്തുഷ്ടമാക്കണം. സീസണിന്‍റെ സ്വമാനമാണ്സന്തുഷ്ടമണി. അതുകൊണ്ട് സദാ സന്തോഷമായിരിക്കൂ, മറ്റുള്ളവരെ സന്തുഷ്ടമാക്കൂ സ്വമാനത്തിന്‍റെ സീറ്റില്‍ സദാ ഏകാഗ്രമായിരിക്കണം. ഇന്നത്തെക്കാലത്ത് ടെന്‍ഷനും പരവശതകളും വളരെയധികമാണ്, അതിനാല്‍ അസന്തുഷ്ടത വര്‍ദ്ധിച്ചു വരുന്നു. അങ്ങനെയുള്ള സമയത്ത് നിങ്ങള്‍ എല്ലാ സന്തുഷ്ടമണികളും അവരവരുടെ സന്തുഷ്ടതയുടെ കിരണങ്ങളാല്‍ മറ്റുള്ളവരെയും സന്തുഷ്ടമാക്കൂ. ആദ്യം എല്ലാവരാലും സ്വയം സന്തുഷ്ടമാകണം, സേവനത്തില്‍ സന്തോഷമായിരിക്കൂ, പിന്നെ സംബന്ധത്തില്‍ സന്തോഷമായിരിക്കൂഅപ്പോള്‍ പറയാം സന്തുഷ്ടമണിയെന്ന്. ബാപ്ദാദ കുട്ടികളോട് നിരന്തരം സത്യമായ സേവാധാരിയാകുവാന്‍ പറയുകയാണ്, പക്ഷെ പേര് സേവനമെന്നു കൊടുത്തിട്ട് സ്വയം അസ്വസ്ഥരാണെങ്കില്‍, മറ്റുള്ളവരെ അസ്വസ്ഥമാക്കികൊണ്ടിരിക്കുകയാണെങ്കില്‍അങ്ങനെയൊരു സേവനം ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം സേവനത്തിന്‍റെ വിശേഷ ഗുണം തന്നെ സന്തുഷ്ടതയാണ്. എവിടെയാണോ സന്തോഷമില്ലാത്തത്അത് സ്വയത്തോടായിരിക്കാം, സമ്പര്‍ക്കത്തില്‍ വരുന്നവരോടായിരിക്കാം, സേവനം സ്വയത്തിനും ഫല പ്രാപ്തി നല്‍കില്ല, മറ്റുള്ളവര്‍ക്കും നല്‍കില്ല. അതുകൊണ്ട് ആദ്യം സ്വയത്തെ സന്തുഷ്ടമാക്കൂ, അതിനു ശേഷം സേവനത്തില്‍ വരുന്നതാണ് നല്ലത്. അല്ലെങ്കില്‍ സൂക്ഷ്മത്തില്‍ ഭാരം കയറും, ഭാരം പറക്കുന്ന കലയില്‍ വിഘ്ന രൂപമായി തീരും. സദാ നിര്‍വിഘ്നരായിരിക്കുക, സദാ വിഘ്ന വിനാശകരായിരിക്കുക, സദാ സന്തുഷ്ടരായിരിക്കുക ഒപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കുകസേവാധാരികള്‍ സര്‍ട്ടിഫിക്കറ്റ് സദാ നേടികൊണ്ടിരിക്കണം. സര്‍ട്ടിഫിക്കറ്റ് നേടുക എന്നാലര്‍ത്ഥം ഹൃദയസിംഹാസനസ്ഥരാവുക. സദാ സന്തോഷമായിരുന്ന് എല്ലാവരെയും സന്തോഷിപ്പിക്കുമെന്ന് ലക്ഷ്യം വയ്ക്കൂ. ഏതാത്മാവിനാണോ സര്‍വ്വ പ്രാപ്തികളുടെ അനുഭൂതിയുള്ളത്, അവര്‍ സദാ സന്തുഷ്ടരായിരിക്കും. അവരുടെ മുഖത്ത് സദാ പ്രസന്നതയുടെ ലക്ഷണം കാണപ്പെടും. സേവാധാരി എപ്പോഴാണോ സ്വയത്തോടും സര്‍വ്വരോടും സന്തുഷ്ടനാകുന്നത് അപ്പോഴാണ് സേവനം ചെയ്യുവാനുള്ള, സഹയോഗം കൊടുക്കുവാനുള്ള ഉണര്‍വ്വും ഉത്സാഹവും സ്വാഭാവികമായും ഉണ്ടാകുന്നത്. പറയുകയോ ചെയ്യിപ്പിക്കുകയോ വേണ്ടി വരില്ല, സന്തോഷം സഹജമായി ഉണര്‍വ്വും ഉത്സാഹവും കൊണ്ടു വരും. സേവാധാരിയുടെ വിശേഷ ലക്ഷ്യം തന്നെ സന്തോഷമായിരിക്കണം, സന്തുഷ്ടമാക്കണം എന്നായിരിക്കും. എത്രമാത്രം സ്വയത്തെ സര്‍വ്വ പ്രാപ്തികളാല്‍ സമ്പന്നമെന്നു അനുഭവം ചെയ്യുന്നുവോ അത്രയും സന്തുഷ്ടരായിരിക്കും. അല്പമെങ്കിലും കുറവിന്‍റെ അനുഭവമുണ്ടായാല്‍, എവിടെ കുറവുണ്ടോ അവിടെ അസന്തുഷ്ടി ഉണ്ടായിരിക്കും. ഇതു നമുടെ രാജ്യമല്ല എന്നത് ശരി തന്നെ അതുകൊണ്ട് കുറച്ചൊക്കെ പരിശ്രമം വേണ്ടി വരുംപക്ഷെ ഇവിടെ പ്രശ്നങ്ങള്‍ കളിയായിരിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ സമയത്ത് സഹയോഗം ലഭിച്ചിരിക്കും, അതുകൊണ്ട് അവരവരുടെ സന്തോഷത്തോടൊപ്പം തന്നെ തന്‍റെ ശ്രേഷ്ഠ സ്ഥിതിയിലൂടെ സര്‍വ്വ ആത്മാക്കള്‍ക്കും സന്തോഷത്തിന്‍റെ സഹയോഗം കൊടുക്കൂ. ചെയ്യിപ്പിക്കുന്നവന്‍ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു, ഞാന്‍ നിമിത്തം മാത്രമായി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു സ്മൃതിയില്‍ കഴിയൂ, ഇതാണ് ഒരു സേവാധാരിയുടെ വിശേഷത. ഇപ്രകാരം സേവനത്തിലും സ്വന്തം പുരുഷാര്‍ത്ഥത്തിലും സദാ സന്തോഷമായിരിക്കുവാന്‍ സാധിക്കും. ആര്‍ക്കുവേണ്ടിയാണോ നിമിത്തമായി തീരുന്നത് അവരും സന്തുഷ്ടരാകും. സദാ സന്തോഷമായിരിക്കുക, മറ്റുള്ളവരെ അങ്ങനെ ആക്കുകഇതാണ് വിശേഷത.

ബ്രാഹ്മണന്‍ എന്നാല്‍ വിവേകശാലി. അവര്‍ സദാ സ്വയം സന്തുഷ്ടരായിരിക്കും, മറ്റുള്ളവരെ സന്തുഷ്ടമാക്കുകയും ചെയ്യും. മറ്റുള്ളവര്‍ അസന്തുഷ്ടമാക്കിയാല്‍ അങ്ങനെയാകുമെങ്കില്‍ ഒരിക്കലും സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്‍റെ സുഖം അനുഭവിക്കുവാന്‍ സാധിക്കില്ല. ശക്തി സ്വരൂപരായി മാറി, മറ്റുള്ളവരുടെ വായുമണ്ഡലത്തില്‍ നിന്നും സ്വയത്തെ അകറ്റുക അതായത് സ്വയത്തെ സുരക്ഷിതമാക്കുകലക്ഷ്യത്തെ പ്രാപ്തമാക്കുവാനുള്ള വഴി ഇതുമാത്രമേയുള്ളു. ആരാണോ ഹൃദയം കൊണ്ട് സേവനം ചെയ്യുന്നത് അല്ലെങ്കില്‍ ഓര്‍മ്മിക്കുന്നത്, അവര്‍ക്ക് പരിശ്രമം കുറവും, സന്തോഷം കൂടുതലുമായിരിക്കും. ആരാണോ ഹൃദയത്തിലെ സ്നേഹമില്ലാതെ, അറിവിന്‍റെ ആധാരത്തില്‍ ബുദ്ധികൊണ്ട് ഓര്‍മ്മിക്കുന്നത്, അല്ലെങ്കില്‍ സേവനം ചെയ്യുന്നത്, അവര്‍ക്ക് പരിശ്രമം കൂടുതലും, സന്തോഷം കുറവുമായിരിക്കും. സഫലത കിട്ടിയാലും ശരി ഹൃദയം കൊണ്ടുള്ള സന്തോഷം കുറവായിരിക്കും. ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുംഭംഗിയായിട്ടൊക്കെ നടന്നു, എങ്കിലും, എങ്കിലും ….. എന്നു പറഞ്ഞുകൊണ്ടിരിക്കും. ഹൃദയമുള്ളവരാണെങ്കിലോ സന്തോഷത്തിന്‍റെ പാട്ട് പാടികൊണ്ടിരിക്കും. സന്തോഷം തൃപ്തിയുടെ ലക്ഷണമാണ്. തൃപ്ത ആത്മാവല്ലെങ്കില്‍ ശരീരത്തിന്‍റെ വിശപ്പായിരിക്കാം, മനസ്സിന്‍റെ വിശപ്പായിരിക്കാംഎത്ര കിട്ടിയാലും തൃപ്ത ആത്മാവല്ലാത്തതു കാരണം അതൃപ്തിയായിരിക്കും. റോയല്‍ ആത്മാക്കള്‍ സദാ അല്പം കൊണ്ട് നിറവുള്ളവരായിരിക്കും. എവിടെയാണോ നിറവുള്ളത്, അവിടെ സന്തോഷം ഉണ്ടായിരിക്കുംഏതു സേവനമാണോ അസന്തുഷ്ടി ഉണ്ടാക്കുന്നത്, സേവനം സേവനമല്ല. സേവനത്തിന്‍റെ അര്‍തഥം തന്നെ മധുര ഫലം നല്‍കുന്ന സേവനം എന്നാണ്. സേവനത്തില്‍ നിന്നും സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ സേവനം നിര്‍ത്തൂ, പക്ഷെ സന്തോഷം കളയല്ലേ. സദാ പരിധിയുള്ള ആഗ്രഹങ്ങള്‍ക്കുപരിയായിരിക്കൂ, സമ്പന്നരായിരിക്കുമെങ്കില്‍ സമാനരായി തീരും. സംഗമയുഗത്തിന്‍റെ വിശേഷ വരദാനം സന്തോഷമാണ്. സന്തോഷത്തിന്‍റെ ബീജം സര്‍വ്വ പ്രാപ്തികളാണ്. അസന്തുഷ്ടിയുടെ ബീജം സ്ഥൂലമോ സൂക്ഷ്മമോ ആയ അപ്രാപ്തികളാണ്. നിങ്ങള്‍ ബ്രാഹ്മണരുടെ പാട്ടിതാണ്അപ്രാപ്തമായിട്ട് ഒരു വസ്തുവില്ല ബ്രാഹ്മണരുടെ ഖജനാവില്‍ അല്ലെങ്കില്‍ ബ്രാഹ്മണരുടെ ജീവിതത്തില്‍എങ്കില്‍ പിന്നെ അസന്തുഷ്ടി എന്തുകൊണ്ട്? വരദാതാവിന്‍റെയും ദാതാവിന്‍റെയും ഭണ്ഡാര നിറഞ്ഞിരിക്കുകയാണെങ്കില്‍, ഇത്രയും വലിയ പ്രാപ്തിയുണ്ടെങ്കില്‍ അസന്തുഷ്ടി എന്തുകൊണ്ട്? സന്തുഷ്ടമണികള്‍മനസ്സുകൊണ്ട്, ഹൃദയം കൊണ്ട്, സര്‍വ്വരോടും, ബാബയോടും, ഡ്രാമയോടും സദാ സന്തുഷ്ടരായിരിക്കും. അവരുടെ മനസ്സില്‍  നിന്നും ശരീരത്തില്‍ നിന്നും സദാ പ്രസന്നതയുടെ അലകള്‍ കാണപ്പെടും. എന്തു പരിതസ്ഥിതികള്‍ വന്നാലും, ഏതെങ്കിലും ആത്മാവ് കര്‍മ്മ കണക്കു തീര്‍ക്കുന്നതിനായി നേരിടുന്നതിനു വേണ്ടി മുന്നില്‍ വന്നാലും , ശരീരത്തിന്‍റെ കര്‍മ്മഭോഗം നേരിടുവാന്‍ വന്നു കൊണ്ടിരുന്നാലും പരിധിയുള്ള കാമനകളില്‍ നിന്നും മുക്തമായിരിക്കുന്ന ആത്മാവ് സന്തുഷ്ടത കാരണം പ്രസന്നതയുടെ തിളക്കത്താല്‍ ജ്വലിക്കുന്ന നക്ഷത്രമായി കാണപ്പെടും. സന്തുഷ്ട ആത്മാക്കള്‍ സദാ നിസ്വാര്‍ത്ഥികളും, സദാ എല്ലാവരെയും നിര്‍ദ്ദോഷികളുമായി അനുഭവം ചെയ്യും, മറ്റൊരാള്‍ക്കു മേല്‍ ദോഷം ആരോപിക്കില്ല, ഭാഗ്യ വിധാതാവിനു മേലോ, ഡ്രാമക്കു മേലോ, ഏതെങ്കിലും വ്യക്തിക്കു മേലോ, എന്‍റെ ശരീരം ഇങ്ങനെ തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ശരീരത്തിന്‍റെ കര്‍മ്മ കണക്കിനു മേലോ ദോഷം ആരോപിക്കില്ല. അവര്‍ സദാ നിസ്വാര്‍ത്ഥരായിരിക്കും, നിര്‍ദ്ദോഷ വൃത്തിയും ദൃഷ്ടിയുമുള്ളവരായിരിക്കും. സംഗമയുഗത്തിന്‍റെ വിശേഷത സന്തോഷമാണ്. ഇത് ബ്രാഹ്മണ ജീവിതത്തിന്‍റെ വിശേഷ പ്രാപ്തിയാണ്. സന്തോഷവും പ്രസന്നതയുമില്ലെങ്കില്‍  ബ്രാഹ്മണനായതുകൊണ്ട് യാതൊരു ലാഭവുമില്ല. അതുകൊണ്ട് സ്വയം സന്തോഷമായിരിക്കൂ, മറ്റുള്ളവരെ സന്തുഷ്ടമാക്കൂ, ഇതിലാണ് സത്യമായ സുഖം, ഇതാണ് സത്യമായ സേവനം.                    

വരദാനം:- ദിവ്യ ബുദ്ധിയാകുന്ന വരദാനത്തിലൂടെ തന്‍റെ രജിസ്റ്ററിനെ കറയറ്റതാക്കി തീര്‍ക്കുന്ന കര്‍മ്മങ്ങളുടെ ഗതിയുടെ ജ്ഞാതാവായി  ഭവിക്കൂ.

ബ്രാഹ്മണ ജന്മം എടുത്തപ്പോള്‍ തന്നെ ഓരോ കുട്ടിക്കും ദിവ്യ ബുദ്ധി വരദാനമായി ലഭിച്ചു. ദിവ്യ ബുദ്ധിക്കു മേല്‍ സമസ്യകളുടെയോ, കൂട്ടുകെട്ടിന്‍റെയോ, മന്മത്തിന്‍റെയോ പ്രഭാവമുണ്ടാകാതിരുന്നാല്‍ രജിസ്റ്റര്‍ കറയറ്റതായിരിക്കും. എന്നാല്‍ സമയത്ത് ദിവ്യ ബുദ്ധി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രജിസ്റ്ററില്‍ കറ വീഴും, അതുകൊണ്ട് പറയാറുണ്ട്കര്‍മ്മത്തിന്‍റെ ലീല അതി ഗുഹ്യമാണ്. ലോകര്‍ ഓരോ ചുവടിലും കര്‍മ്മത്തെ പഴിക്കുന്നവരാണ് പക്ഷെ നിങ്ങള്‍ കര്‍മ്മങ്ങളുടെ ഗതിയുടെ ജ്ഞാതാവായ കുട്ടികള്‍ കര്‍മ്മത്തെ ഒരിക്കലും പഴിക്കില്ല. നിങ്ങള്‍ പറയുക ഇങ്ങനെയായിരിക്കുംആഹാ എന്‍റെ ശ്രേഷ്ഠ കര്‍മ്മം

സ്ലോഗന്‍പവിത്രതയുടെ ആഴത്തിലുള്ള ധാരണയിലൂടെ മാത്രമേ അതിന്ദ്രീയ സുഖത്തിന്‍റെ അനുഭൂതി ലഭിക്കൂ.

Scroll to Top