ഭാവനയുള്ള ആത്മാവിന്‍റെയും ജ്ഞാനി ആത്മാവിന്‍റെയും ലക്ഷണം

Date : Rev. 10-02-2019 / AV 19-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ സര്‍വ്വ കുട്ടികളെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഏതെല്ലാം കുട്ടികള്‍ ഭാവനയോടെ ബാബയുടെയടുത്തേക്ക് എത്തി ചേര്‍ന്നു, ഏതെല്ലാം കുട്ടികള്‍ തിരിച്ചറിഞ്ഞ് നേടാന്‍ അര്‍ത്ഥം ആയി തീരുന്നതിനു വേണ്ടി എത്തിയിരിക്കുന്നു. രണ്ട് പ്രാകാരത്തിലുമുള്ള കുട്ടികള്‍ ബാബയുടെയടുത്ത് എത്തി ചേര്‍ന്നു. ഭാവനയുള്ളവര്‍ ഭാവനയുടെ ഫലമായി യഥാ ശക്തി സന്തോഷം, ശാന്തി, ജ്ഞാനം അഥവാ സ്നേഹത്തിന്‍റെ ഫലം പ്രാപ്തമാക്കി ഇതില്‍ തന്നെ സന്തോഷിക്കുന്നു. എന്നാലും ഭക്തിയുടെ ഭാവനയും, ഇപ്പോള്‍ ബാബയുടെ പരിചയത്തിലൂടെ ബാബയോട് അഥവാ പരിവാരത്തോടുള്ള ഭാവന- ഇവ തമ്മില്‍ വ്യത്യാസമുണ്ട്. ഭക്തിയുടെ ഭാവന അന്ധവിശ്വാസത്തിന്‍റെ ഭാവനയാണ്. ഇന്‍ഡയറക്ടായി് മിലനം ചെയ്യുന്നതിന്‍റെ ഭാവന, അല്പക്കാലത്തെ സ്വാര്‍ത്ഥത നിറഞ്ഞ ഭാവനയാണ്. വര്‍ത്തമാന സമയം ജ്ഞാനത്തിന്‍റെ ആധാരത്തില്‍ എന്താണോ കുട്ടികളുടെ ഭാവന അത് ഭക്തി മാര്‍ഗ്ഗത്തെക്കാളും അതി ശ്രേഷ്ഠമാണ് എന്തുകൊണ്ടെന്നാല്‍ ഇന്‍ഡയറക്ട് ദേവാത്മാക്കളിലൂടെയല്ല, ഡയറക്ട് ബാബയെ പ്രതിയാണ് ഭാവനയുള്ളത്, തിരിച്ചറിവുള്ളത് എന്നാല്‍ ഭാവനാപൂര്‍വ്വമായ തിരിച്ചറിവും ജ്ഞാനത്തിലൂടെയുള്ള തിരിച്ചറിവും തമ്മില്‍ വ്യത്യാസമുണ്ട്. ജ്ഞാനത്തിലൂടെ തിരിച്ചറിവ് അര്‍ത്ഥം ബാബയാരാണോ, എങ്ങനെയാണോ, ഞാനും എങ്ങനെയാണോ ഏതു പോലെയാണോ ആ വിധിപൂര്‍വ്വം മനസ്സിലാക്കുക അര്‍ത്ഥം ബാബയ്ക്ക് സമാനമാകുക. സര്‍വ്വരും മനസ്സിലാക്കി എന്നാല്‍ ഭാവനയോടെയാണോ അതോ ജ്ഞാനത്തിന്‍റെ വിധി പൂര്‍വ്വമാണോ… ഈ വ്യത്യാസത്തെ മനസ്സിലാക്കണം. അതിനാല്‍ ഇന്ന് ബാപ്ദാദ ചില കുട്ടികളുടെ ഭാവന കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഭാവനയിലൂടെ ബാബയെ തിരിച്ചറിയുന്നതിലൂടെയും സമ്പത്ത് തീര്‍ച്ചയായും പ്രാപ്തമാക്കുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ സമ്പത്തിന്‍റെ അധികാരി, സമ്പത്തിന്‍റെ അധികാരി- ഈ വ്യത്യാസം വരുന്നു. സ്വര്‍ഗ്ഗത്തിന്‍റെ ഭാഗ്യം അഥവാ ജീവന്‍മുക്തിയുടെ അധികാരം ഭാവനയുള്ളവര്‍ക്കും, ജ്ഞാനമുള്ളവര്‍ക്കും രണ്ടു പേര്‍ക്കും ലഭിക്കുന്നു. കേവലം പദവിയുടെ പ്രാപ്തിയില്‍ വ്യത്യാസം ഉണ്ടാകുന്നു. ബാബ എന്ന ശബ്ദം രണ്ടു പേരും പറയുന്നു, സന്തോഷത്തോടെ പറയുന്നു അതിനാല്‍ ബാബ എന്ന് പറയുന്നതിന്‍റെയും മനസ്സിലാക്കുന്നതിന്‍റെയും ഫലം സമ്പത്തിന്‍റെ പ്രാപ്തി ഉണ്ടാകുന്നു. ജീവന്‍മുക്തിയുടെ അധികാരത്തിന്‍റെ അവകാശിയായി തീര്‍ന്നു എന്നാല്‍ അഷ്ട രത്നം, 108 വിജയി രത്നം, 16000, 9 ലക്ഷം. എത്ര വ്യത്യാസമുണ്ട്. മാല 16000ന്‍റേയും ഉണ്ട്, 108ന്‍റെയും ഉണ്ട്. 108ല്‍  8 വിശേഷമാണ്. സര്‍വ്വരും മാലയിലെ മുത്തായി തീരുന്നു. രണ്ടു കൂട്ടരെയും മുത്തുകള്‍ എന്നല്ലേ വിളിക്കുന്നത്. 16000 ന്‍റെ മാലയിലെ മുത്തും സന്തോഷത്തോടെ, ലഹരിയോടെ പറയും- എന്‍റെ ബാബ, എന്‍റെ രാജ്യം. രാജ്യ പദവിയില്‍ രാജ്യ സിംഹാസനത്തിന്‍റെ അധികാരിയും രാജ്യ വംശത്തിന്‍റെ അധികാരിയും, രാജ്യ കുലത്തിന്‍റെ സമ്പര്‍ക്കത്തില്‍ വരുന്നതിന്‍റെ അധികാരിയും, ഇവ തമ്മില്‍ വ്യത്യാസം ഉണ്ടാകുന്നു.

ഭാവനയുള്ള ആത്മാക്കളും, ജ്ഞാനി ആത്മാക്കളും എന്ന ലഹരി രണ്ടു പോര്‍ക്കും ഉണ്ടായിരിക്കും. വളരെ നല്ല രീതിയില്‍ പ്രഭുപ്രേമത്തിന്‍റെ കാര്യങ്ങള്‍ കേള്‍പ്പിക്കും. സ്നേഹത്തിന്‍റെ സ്വരൂപത്തില്‍ ലോകത്തെ തന്നെ മറക്കുന്നു. എനിക്ക് ഒരേയൊരു ബാബ, ഈ ലഹരിയുടെ ഗീതം നന്നായി പാടുന്നു എന്നാല്‍ ശക്തി രൂപമാകുന്നില്ല. വളരെ സന്തോഷത്തില്‍ കാണപ്പെടും എന്നാല്‍ ചെറിയ മായയുടെ വിഘ്നം വന്നാല്‍ ഭാവനയുള്ള ആത്മാക്കള്‍ പെട്ടെന്ന് ഭയപ്പെടും കാരണം ജ്ഞാനത്തിന്‍റെ ശക്തി കുറവാണ്. ഇടയ്ക്കെ വളരെ ആനന്ദത്തില്‍ ബാബയുടെ ഗീതം പാടിക്കൊണ്ടിരിക്കുന്നതു കാണാം, ഇടയ്ക്ക് മായയുടെ ചെറിയൊരു യുദ്ധം പോലും സന്തോഷത്തിന്‍റെ ഗീതത്തിന് പകരം എന്ത് ചെയ്യാം, എങ്ങനെ ചെയ്യാം, എന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും! ഇങ്ങനെ എന്ത്, എന്ത് എന്നതിന്‍റെ ഗീതം പാടുന്നതിലും കുറവൊന്നും കാണിക്കുന്നില്ല. ജ്ഞാനി ആത്മാക്കള്‍ സദാ സ്വയത്തെ ബാബയോടൊപ്പമിരിക്കുന്ന മാസ്റ്റര്‍ സര്‍വ്വ ശക്തിവാനാണെന്ന് മനസ്സിലാക്കുന്നതിലൂടെ മായയെ മറി കടക്കുന്നു. എന്ത്, എന്തു കൊണ്ട് എന്നതിന്‍റെ ഗീതം പാടുന്നില്ല. ഭാവനയുള്ള ആത്മാക്കള്‍ കേവലം സ്നേഹത്തിന്‍റെ ശക്തിയിലൂടെ മുന്നോട്ടുയര്‍ന്നു കൊണ്ടിരിക്കുന്നു. മായയെ നേരിടാനുള്ള ശക്തിയില്ല. ജ്ഞാനി ആത്മാവിന് സമാനമാകുന്നതിന്‍റെ ലക്ഷ്യത്തോടെ സര്‍വ്വ ശക്തികളുടെയും അനുഭവം ചെയ്ത് നേരിടാന്‍ സാധിക്കുന്നു. ഇപ്പോള്‍ സ്വയം സ്വയത്തോട് ചോദിക്കൂ- ഞാന്‍ ആരാണ്! ഭാവനയുള്ള ആത്മാവാണോ അതോ ജ്ഞാനി ആത്മാവാണോ? ബാബ ഭാവനയുള്ളവരെയും കണ്ട് സന്തോഷിക്കുന്നു. എന്‍റെ ബാബ എന്ന് പറയുന്നതിലൂടെ അധികാരിയായില്ലേ. അധികാരം നേടുന്നതിന്‍റെയും അവകാശിയായി. പൂര്‍ണ്ണമായും നേടുക അഥവാ കുറച്ച് നേടുക…. പുരുഷാര്‍ത്ഥത്തിനനുസരിച്ച് എത്രത്തോളം സഞ്ചി നിറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം നിറയ്ക്കാന്‍ സാധിക്കും കാരണം എന്‍റെ ബാബ എന്ന് പറഞ്ഞു അര്‍ത്ഥം ആ താക്കോല്‍ ഉപയോഗിച്ചില്ലേ. മറ്റൊരു താക്കോലുമില്ല കാരണം  ബാപ്ദാദ സാഗരമാണ്. അളവറ്റതാണ്, പരിധിയില്ലാത്തതാണ്. എടുക്കുന്നവര്‍ ക്ഷീണിക്കുന്നു. നല്കുന്നയാള്‍ ക്ഷീണിക്കുന്നില്ല കാരണം അവര്‍ക്ക് പരിശ്രമിക്കേണ്ടി വരുന്നില്ല. ദൃഷ്ടി നല്കി അധികാരം നല്കി. വാസ്തവത്തില്‍ എടുക്കുന്നവര്‍ക്കും പരിശ്രമമില്ല കേവലം അലസത കാരണം നഷ്ടപ്പെടുത്തുന്നു. തന്‍റെ കുറവുകള്‍ കാരണം നഷ്ടപ്പെടുത്തി പിന്നീട് നേടുന്നതിനായി പരിശ്രമിക്കേണ്ടി വരുന്നു. നഷ്ടപ്പെടുത്തുക, നേടുക, വീണ്ടും നേടുക നഷ്ടപ്പെടുത്തുക ഈ പരിശ്രമം കാരണം ക്ഷീണിക്കുന്നു. ശ്രദ്ധയുള്ളവരും, സമര്‍ത്ഥരുമാണെങ്കില്‍ സദാ പ്രാപ്തി സ്വരൂപരാണ്. ഏതു പോലെ സത്യയുഗത്തില്‍ ദാസ ദാസിമാര്‍ സേവനത്തിന് വേണ്ടി സദാ മുന്നിലും പിന്നിലുംകൂടെത്തന്നെയുണ്ടാകുന്നുവോ- അതേ പോലെ ജ്ഞാനി ആത്മാവ് അതായത് ബാബയ്ക്ക് സമാനം ശ്രേഷ്ഠ ആത്മാവിന്‍റെ കൂടെ ഇപ്പോഴും സര്‍വ്വ ശക്തികളും, സര്‍വ്വ ഗുണങ്ങളും സേവാധാരിയുടെ രൂപത്തില്‍ സദാ കൂട്ട് നിറവേറ്റുന്നു. ഏത് ശക്തിയെ ആഹ്വാനിച്ചാലും, ഏത് ഗുണത്തെ ആഹ്വാനിച്ചാലും ഹാജരാകുന്നു. അങ്ങനെയുള്ള സ്വരാജ്യ അധികാരി തന്നെയാണ് വിശ്വരാജ്യ അധികാരിയാകുന്നത്. അപ്പോള്‍ പരിശ്രമം അനുഭവപ്പെടില്ലല്ലോ. ഓരോ ഗുണം കൊണ്ടും, ഓരോ ശക്തി കൊണ്ടും സദാ വിജയി തന്നെയാണ് എന്ന അനുഭവം ചെയ്യുന്നു. ഏതു പോലെ ഒരു നാടകം ചെയ്ത് കാണിക്കാറുണ്ടല്ലോ. രാവണന്‍ തന്‍റെ കൂട്ടുകാരെ വെല്ലുവിളിക്കുന്നതു പോലെ, ബ്രാഹ്മണ ആത്മാവ്, സ്വരാജ്യ അധികാരി ആത്മാവ്, തന്‍റെ ഗുണങ്ങളെയും ശക്തികളെയും വെല്ലുവിളിക്കുന്നു. അതിനാല്‍ അങ്ങനെയുള്ള സ്വരാജ്യ അധികാരിയായോ? അതോ സമയത്ത് ഈ ശക്തികളെ കാര്യത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലയോ. ശക്തിഹീനമായ രാജാവിനെ ആരും അംഗീകരിക്കില്ല. രാജാവിന് പ്രജകളെ അനുസരിക്കേണ്ടി വരുന്നു. ധൈര്യശാലിയായ രാജാവ് സര്‍വ്വരെയും തന്‍റെ ആജ്ഞ അനുസരിച്ച് നടത്തിക്കുന്നു, രാജ്യം പ്രാപ്തമാക്കുന്നു. അതിനാല്‍ സഹജമായതിനെ പ്രയാസമേറിയതാക്കുക, പിന്നീട് ക്ഷീണിക്കുക, ഇത് അലസതയുടെ ലക്ഷണമാണ്. പേര് രാജാവെന്ന്, ആരും നിയന്ത്രണത്തിലല്ല, ഇതിനെയെന്ത് പറയും? ചിലര്‍ പറയുന്നു സഹനശക്തിയുണ്ടായിരിക്കണം എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു എന്നാല്‍  പിന്നീടാണ് ഓര്‍മ്മ വന്നത്. ആ സയത്ത് ചിന്തിച്ചും, സഹനശക്തിയോടെ കാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ വിളിച്ചു, അടുത്ത ദിനത്തില്‍ വന്നു. അപ്പോള്‍ ആജ്ഞയിലാണോ. സംഭവിച്ചു അര്‍ത്ഥം തന്‍റെ ശക്തി ആജ്ഞ അനുസരിക്കുന്നില്ല. സേവാധാരി സമയത്ത് സേവനം ചെയ്യാതിരിക്കുക, അങ്ങനെയുള്ള സേവാധാരികളെ എന്ത് പറയും? അതിനാല്‍ സദാ സ്വരാജ്യ അധികാരിയായി സര്‍വ്വ ശക്തികളെ, ഗുണങ്ങളെ, സ്വയത്തെ പ്രതി, സര്‍വ്വരെ പ്രതി സേവനത്തില്‍ അര്‍പ്പിക്കൂ. മനസ്സിലായോ. കേവലം ഭാവനയുള്ളവര്‍ മാത്രമാകരുത്, ശക്തിശാലിയാകൂ. ശരി- വിവിധ പ്രകാരത്തിലുള്ള ആത്മാക്കളുമായുളള മിലനം കണ്ട് സന്തോഷിച്ചു കൊണ്ടിരിക്കുകയല്ലേ. മധുബനിലുള്ളവര്‍ എത്ര മിലനം കാണുന്നുണ്ട്. എത്ര വ്യത്യസ്ഥ ഗ്രൂപ്പുകള്‍ വരുന്നു. ബാപ്ദാദയും വ്യത്യസ്ഥമായ പൂന്തോട്ടത്തെ കണ്ട് ഹര്‍ഷിതമായി കൊണ്ടിരിക്കുന്നു. സര്‍വ്വര്‍ക്കും വരാം. ശിവന്‍റെ വിവാഹഘോഷയാത്രയുടെ മഹിമ കണ്ടു കൊണ്ടിരിക്കുകയല്ലേ. ബാബാ ബാബാ എന്ന് പറഞ്ഞല്ലേ സര്‍വ്വരും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. മധുബന്‍ വരെ എത്തി ചേര്‍ന്നു. ഇനി സമ്പൂര്‍ണ്ണ ലക്ഷ്യത്തിലെത്തിച്ചേരണം. ശരി.

സദാ ശ്രേഷ്ഠ അധികാരത്തെ പ്രാപ്തമാക്കുന്ന വിജയി ആത്മാക്കള്‍ക്ക്, സദാ തന്‍റെ അധികാരത്താല്‍ സര്‍വ്വ ശക്തികളിലൂടെ സേവനം ചെയ്യുന്ന ശക്തിശാലി ആത്മാക്കള്‍ക്ക്, സദാ രാജ്യ സിംഹാസനത്തിന്‍റെ അധികാരിയായി തീരുന്ന അധികാരി ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വിവിധ പാര്‍ട്ടികളുമായുള്ള  അവ്യക്ത ബാപ്ദാദായുടെ സംഭാഷണം

പഞ്ചാബ് സോണിനോട്- പഞ്ചാബ് സര്‍വ്വ നിവാസികളും മഹാവീരരല്ലേ. ഭയക്കുന്നവരല്ലല്ലോ? ഒരു കാര്യത്തിന്‍റെയും ഭയമില്ലല്ലോ. ഏറ്റവും വലിയ ഭയം മൃത്യു ഭയമാണ്. നിങ്ങള്‍ സര്‍വ്വരും മരിച്ചിരിക്കുകയാണ്. മരിച്ചവര്‍ക്ക് മൃത്യുവിനെ എന്തിന് ഭയക്കണം. ഇന്നത് ചെയ്യണം, ഇത് ചെയ്യണം എന്ന് ചിന്തിച്ച്, പിന്നീട് അത് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെ വരുമ്പോഴാണ് മൃത്യുവിനെ ഭയക്കുന്നത്. നിങ്ങള്‍ സര്‍വ്വ കാര്യങ്ങളും പൂര്‍ത്തിയാക്കി എവര്‍റെഡിയായവരാണ്. ഈ പഴയ ശരീരം വെടിയുന്നതിന് എവര്‍റെഡിയല്ലേ അതിനാല്‍ ഭയമില്ല. മറ്റ് ഭയമുള്ള ആത്മാക്കളെ ശക്തിശാലിയാക്കുന്നതിന്, ദുഃഖത്തന്‍റെ സമയത്ത് സുഖം നല്കുന്ന ആത്മാക്കളാണ്. സുഖദാതാവിന്‍റെ മക്കളാണ്. എങ്ങനെയാണോ അന്ധകാരത്തില്‍ ഒരു തീപ്പൊരി പോലും പ്രകാശം ഉണ്ടാകുന്നത്. അതേപോലെ ദുഃഖത്തിന്‍റെ അന്തരീക്ഷത്തില്‍ സുഖം നല്കുന്ന ശ്രേഷ്ഠ ആത്മാക്കള്‍ നിങ്ങളാണ്. അതിനാല്‍ സുഖം നല്കണം എന്ന ശ്രേഷ്ഠമായ ഭാവന സദാ ഉണ്ട്. സദാ സുഖം നല്കണം, ശാന്തി നല്കണം. ശാന്തി ദാതാവിന്‍റെ മക്കള്‍ ശാന്തി ദേവനാണ്. അതിനാല്‍ ശാന്തി ദേവനാര്? ബാബ ഒറ്റയ്ക്കല്ല, നിങ്ങള്‍ സര്‍വ്വരുമുണ്ട്. അതിനാല്‍ ശാന്തി നല്കുന്ന ശാന്തി ദേവനാണ്- ശാന്തി നല്കുന്നതിന്‍റെ കാര്യം ചെയ്തു കൊണ്ടിരിക്കുകയല്ലേ. മനുഷ്യര്‍  ചോദിക്കാറുണ്ട്- നിങ്ങള്‍  എന്ത് സേവനമാണ് ചെയ്യുന്നതെന്ന്. അപ്പോള്‍ നിങ്ങള്‍ സര്‍വ്വരോടും ഇത് തന്നെ പറയൂ- ഈ സമയത്ത് ഏത് വിശേഷ കാര്യത്തിന്‍റെ ആവശ്യമാണോ ഉള്ളത് ആ കാര്യമാണ് ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന്. ശരി, വസ്ത്രം നല്കിയാലും, ഭക്ഷണം നല്കിയാലും, ഏറ്റവും ആവശ്യകരമായ വസ്തു ശാന്തിയാണ്. മറ്റുള്ളവര്‍ക്ക് ആവശ്യമായിട്ടുള്ളതാണ് നമ്മള്‍ നല്കി കൊണ്ടിരിക്കുന്നത്, ഇതിനേക്കാള്‍ വലിയ സേവനമെന്താണ്. മനസ്സ് ശാന്തമാണെങ്കില്‍ ധനവും ഉപയോഗപ്പെടുന്നു. മനസ്സ് ശാന്തമല്ലായെങ്കില്‍ ധനത്തിന്‍റെ ശക്തി പരവശമാക്കുന്നു. ഇപ്പോള്‍ ശാന്തിയുടെ ശക്തിശാലി അലകളെ വ്യാപിപ്പിക്കൂ, മുഴുവന്‍ ദേശത്തില്‍ വച്ച് ഇതാണ് ശാന്തിയുടെ സ്ഥാനമെന്ന് സര്‍വ്വരും അനുഭവിക്കണം. പരസ്പരം കേട്ടിട്ട് അനുഭവം ചെയ്യാന്‍ വേണ്ടി വരണം, രണ്ട് നിമിഷമെങ്കിലും വന്ന് മനസ്സിലാക്കുകയാണെങ്കില്‍ ഇവിടെ വളരെ ശാന്തി ലഭിക്കുന്നു എന്ന ശബ്ദം വ്യാപിപ്പിക്കണം. ശാന്തിയുടെ ഉന്മൂല സ്ഥാനം ഇതേ സേവാ സ്ഥാനമാണ്, ഈ ശബ്ദം മുഴങ്ങണം. എത്ര തന്നെ അശാന്തമായ ആത്മാവായിക്കോട്ടെ. രോഗികള്‍ ആശുപത്രിയിലേക്കെത്തുന്നത് പോലെ, അശാന്തിയുടെ സമയത്ത് ഈ ശാന്തിയുടെ സ്ഥാനത്ത് തന്നെ പോകണം എന്ന് എല്ലാവരും മനസ്സിലാക്കണം. അങ്ങനെയുള്ള അലകള്‍ വ്യാപിപ്പിക്കൂ. ഇത് എങ്ങനെ വ്യാപിക്കും? ഇതിന് വേണ്ടി ഒന്നോ രണ്ടോ ആത്മാക്കളെ വിളിച്ച് അനുഭവം ചെയ്യിക്കൂ. ഒന്നില്‍ നിന്ന് മറ്റൊന്ന് അങ്ങനെ വ്യാപിച്ചു പോകണം. അശാന്തരായിട്ടുള്ളവരെ പ്രത്യേകം ക്ഷണിച്ച് ശാന്തിയുടെ അനുഭവം ചെയ്യിക്കൂ. സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ശാന്തിയുടെ അനുഭവം ചെയ്യൂ എന്ന സന്ദേശം നല്കണം. പഞ്ചാബിലുള്ളവര്‍ വിശേഷിച്ചും ഈ സേവനം ചെയ്യണം. ഇപ്പോള്‍ ശബ്ദം മുഴക്കാനുള്ള അവസരമാണ്. ഇപ്പോള്‍ അലഞ്ഞു കൊണ്ടിരിക്കുന്നു, ഏതെങ്കിലും സ്ഥാനം വേണം. ഏത്…ആ പരിചയമില്ല, അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഏതൊരു ലക്ഷ്യത്തിലാണോ എത്തിയത് അതില്‍ നിന്ന് അലഞ്ഞു കൊണ്ടിരിക്കുന്നു, ഇത് ലക്ഷ്യമല്ല എന്ന് മനസ്സിലാക്കി. അങ്ങനെ അലയുന്ന ആത്മാക്കള്‍ക്ക് ഇപ്പോള്‍ സഹജമായ മാര്‍ഗ്ഗം പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ലേ? അങ്ങനെയുള്ള സേവനം ചെയ്യൂ. കര്‍ഫ്യൂ ആയിക്കോട്ടെ, എന്ത് തന്നെയായിക്കോട്ടെ, സമ്പര്‍ക്കത്തില്‍ വരുന്നുണ്ടല്ലോ. സമ്പര്‍ക്കത്തിലുള്ളവരെ അനുഭവം ചെയ്യിക്കൂ എങ്കില്‍ അങ്ങനെയുള്ള ആത്മാക്കള്‍ ശബ്ദം മുഴക്കും. അവരെ ഒന്നോ രണ്ടോ മണിക്കൂര്‍ യോഗാ ശിബിരം ചെയ്യിക്കൂ. ലേശമെങ്കിലും ശാന്തിയുടെ അനുഭവം ചെയ്തുവെങ്കില്‍ വളരെ സന്തോഷിക്കും, നന്ദി പറയും. ചെയ്യുക തന്നെ വേണം എന്ന ലക്ഷ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗം ലഭിക്കുന്നു. അതിനാല്‍ അങ്ങനെ പേര് പ്രശസ്തമാക്കി കാണിക്കൂ. പഞാബിന്‍റെ ഭൂമി എത്രത്തോളം ദൃഢമാണോ അത്രത്തോളം മൃദുലവുമാക്കാന്‍ സാധിക്കും. ശരി

  1. സദാസ്വയത്തെഫരിസ്തഅര്‍ത്ഥംഡബിള്‍ ലൈറ്റാണെന്ന്അനുഭവംചെയ്യുന്നുണ്ടോ? ഈസംഗമയുഗത്തിന്‍റെഅന്തിമസ്വരൂപംഫരിസ്തയല്ലേ. ബ്രാഹ്മണജീവിതത്തിന്‍റെപ്രാപ്തിയാണ്ഫരിസ്ഥജീവിതം. ഫരിസ്തഅര്‍ത്ഥംദേഹം, ദേഹീകസംബന്ധവുമായിബന്ധമില്ലാത്തവര്‍. ദേഹവുംദേഹത്തിന്‍റെസംബന്ധവും, സര്‍വ്വതിനോടുമുള്ളബന്ധംസമാപ്തമായോഅതോഇനിയുംകുറേശ്ശേഉണ്ടോ? ലേശമെങ്കിലുംസൂക്ഷ്മആകര്‍ഷണത്തിന്‍റെചരടുണ്ടെങ്കില്‍ പറക്കാന്‍ സാധിക്കില്ല, താഴേക്ക്വരുംഅതിനാല്‍ ഫരിസ്തഅര്‍ത്ഥംയാതൊരുപഴയബന്ധവുമില്ല. ജീവിതമേപുതിയതാണ്അപ്പോള്‍ സര്‍വ്വതുംപുതിയതായിരിക്കും. സങ്കല്പംപുതിയത്, സംബന്ധവുംപുതിയത്. കര്‍ത്തവ്യവുംപുതിയത്. സര്‍വ്വതുംപുതിയതായിരിക്കും. ഇപ്പോള്‍ പഴയജീവിതംസ്വപ്നത്തില്‍ പോലുംസ്മൃതിയില്‍ വരാന്‍ പാടില്ല. ലേശമെങ്കിലുംദേഹബോധത്തില്‍ വരുന്നുവെങ്കില്‍ അര്‍ത്ഥംബന്ധമുണ്ട്അതിനാലാണ്വരുന്നത്. ബന്ധമില്ലായെങ്കില്‍ ബുദ്ധിക്ക്പോകാന്‍ സാധിക്കില്ല. വിശ്വത്തിലെഇത്രയുംആത്മാക്കളുമായിസംബന്ധമില്ലാത്തതുകൊണ്ടല്ലേഓര്‍മ്മവരാത്തത്. ആരോടാണൊസംബന്ധമുള്ളത്അവരെയാണ്ഓര്‍മ്മവരുന്നത്. അതിനാല്‍ ദേഹഭാരംഓര്‍മ്മവരികഅര്‍ത്ഥംദേഹീകസംബന്ധമുണ്ട്. ദേഹത്തിനോട്ലേശമെങ്കിലുംആകര്‍ഷണമുണ്ടെങ്കില്‍ എങ്ങനെപറക്കും! ഭാരമുള്ളവസ്തുവിനെഎത്രതന്നെമുകളിലേക്ക്എറിഞ്ഞാലുംഅത്താഴേക്ക്വരും. അതിനാല്‍ ഫരിസ്തഅര്‍ത്ഥംഭാരരഹിതമായത്, ഒരുഭാരവുമില്ല. മര്‍ജീവാആകുകഅര്‍ത്ഥംഭാരത്തില്‍ നിന്നുംമുക്തമാകുക. ലേശമെങ്കിലുംഎന്തെങ്കിലുംഅവശേഷിച്ചുവെങ്കില്‍ വേഗംസമാപ്തമാക്കൂഅല്ലായെങ്കില്‍ സമയത്തിന്‍റെവിസില്‍ മുഴങ്ങുമ്പോള്‍ സര്‍വ്വരുംപറക്കാന്‍ ആരംഭിക്കും, ഭാരമുള്ളവര്‍ താഴെയുമിരിക്കും. ഭാരമുള്ളവര്‍ പറക്കുന്നവരെകാണുന്നവരായിമാറും. അതിനാല്‍ പരിശോധിക്കണം- ഒരു സൂക്ഷ്മ ചരടും അവശേഷിച്ചിട്ടില്ലല്ലോ. മനസ്സിലായോ. അതിനാല്‍ ബന്ധന മുക്ത ഫരിസ്ത ആത്മാക്കളാണെന്ന ഇന്നത്തെ വിശേഷ വരദാനം ഓര്‍മ്മ വയ്ക്കണം. ബന്ധനമുക്തരായ ആത്മാക്കള്‍. ഫരിസ്ത എന്ന ശബ്ദം ഒരിക്കലും മറക്കരുത്. ഫരിസ്ത എന്ന് മനസ്സിലാക്കുകയാണെങ്കില്‍ പറക്കാന്‍ സാധിക്കും. വരദാതാവിന്‍റെ വരദാനം ഓര്‍മ്മിക്കുകയാണെങ്കില്‍ സദാ സമൃദ്ധരായി തീരും.
  1. സദാസ്വയത്തെശാന്തിയുടെസന്ദേശംനല്കുന്നസന്ദേശിആത്മാവാണെന്ന്മനസ്സിലാക്കുന്നുണ്ടല്ലോ? ബ്രാഹ്മണജീവിതത്തിന്‍റെകര്‍ത്തവ്യമാണ്സന്ദേശംനല്കുകഎന്നത്. ഒരിക്കലുംഈകാര്യത്തെമറക്കുന്നില്ലല്ലോ? ദിവസവുംചെക്ക്ചെയ്യൂ- ശ്രേഷ്ഠആത്മാവായഎന്‍റെശ്രേഷ്ഠമായകാര്യം, അത്ഞാന്‍ എത്രത്തോളംചെയ്തു! എത്രപേര്‍ക്ക്ശാന്തിയുടെദാനംനല്കി? സന്ദേശംനല്കുന്നമഹാദാനി, വരദാനിആത്മാക്കളാണ്. നിങ്ങള്‍ക്ക്എത്രടൈറ്റിലുകള്‍(സ്വമാനം) ഉണ്ട്? ഇന്നത്തെലോകത്തില്‍ എത്രതന്നെഉന്നതടൈറ്റിലുകളുളളവരായിക്കോട്ടെ, നിങ്ങളുടെമുന്നില്‍ അതെല്ലാംചെറുതാണ്. അവര്‍ക്ക്ടൈറ്റില്‍ നല്കുന്നത്മനുഷ്യാത്മാക്കളാണ്, എന്നാല്‍ ഇപ്പോള്‍ ബാബകുട്ടികള്‍ക്ക്ടൈറ്റില്‍ നല്കുന്നു. അതിനാല്‍ തന്‍റെവ്യത്യസ്ഥടൈറ്റിലുകളെസ്മൃതിയില്‍ വച്ച്കൊണ്ട്ആസന്തോഷത്തില്‍, അതേസേവനത്തില്‍ സദായിരിക്കൂ. ടൈറ്റിലിന്‍റെ(സ്വമാനം) സ്മൃതിയിലൂടെസേവനംസ്വതവേസ്മൃതിയില്‍ വരും. ശരി.

വരദാനം- ഏകാഗ്രതയുടെ ശക്തിയിലൂടെ പരവശമായ സ്ഥിതിയെ പരിവര്‍ത്തനപ്പെടുത്തുന്ന അധികാരി ആത്മാവായി ഭവിക്കട്ടെ.

ബ്രാഹ്മണന്‍ അര്‍ത്ഥം അധികാരി ആത്മാവ് ഒരിക്കലും ആരിലും പരവശപ്പെടുന്നില്ല. തന്‍റെ ദുര്‍ബലമായ സ്വഭാവ സംസ്ക്കാരത്തിന് പോലും വശപ്പെടുന്നില്ല എന്തുകൊണ്ടെന്നാല്‍ സ്വഭാവം അര്‍ത്ഥം സ്വയത്തെ പ്രതിയും സര്‍വ്വരെ പ്രതിയും ആത്മീയ ഭാവമുണ്ട് അതിനാല്‍ ദുര്‍ബല സ്വഭാവത്തിന് വശപ്പെടാന്‍ സാധിക്കില്ല, അനാദി ആദി സംസ്ക്കാരങ്ങളുടെ സ്മൃതിയിലൂടെ ദുര്‍ബല സംസ്ക്കാരങ്ങള്‍ പോലും സഹജമായി പരിവര്‍ത്തനപ്പെടുന്നു. ഏകാഗ്രതയുടെ ശക്തി പരവശമായ സ്ഥിതിയെ പരിവര്‍ത്തനപ്പെടുത്തി അധികാരി സ്ഥിതിയുടെ സീറ്റില്‍ സെറ്റാക്കുന്നു.

സ്ലോഗന്‍- ജ്ഞാനിതൂ ആത്മാവിന്‍റെ മഹാശത്രുവാണ് ക്രോധം.

Scroll to Top