ഇന്ന് ബാപ്ദാദ സര്‍വ്വ ഹോളീഹംസങ്ങളെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ഹോളീഹംസവും എത്രത്തോളം പവിത്രമായിട്ടുണ്ട്, എത്രത്തോളം ഹംസമായിട്ടുണ്ട്? പവിത്രത അര്‍ത്ഥം ഹോളിയാകുന്നതിനുള്ള ശക്തി എത്രത്തോളം ജീവിതത്തില്‍ അര്‍ത്ഥം സങ്കല്പം, വാക്ക്, കര്‍മ്മം, സംബന്ധം, സമ്പര്‍ക്കത്തില്‍ കൊണ്ടു വന്നിട്ടുണ്ട്? ഓരോ സങ്കല്പം ഹോളി അര്‍ത്ഥം പവിത്രതയുടെ ശക്തി കൊണ്ട് സമ്പന്നമായോ? പവിത്രതയുടെ സങ്കല്പത്തിലൂടെ ഏതൊരു അപവിത്ര സങ്കല്പമുള്ള ആത്മാവിനെയും തിരിച്ചറിഞ്ഞ് പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുന്നുമോ? പവിത്രതയുടെ ശക്തിയിലൂടെ ഏതൊരാത്മാവിന്‍റെയും ദൃഷ്ടി, വൃത്തി, കൃതി മൂന്നിനെയും പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും. ഈ മഹാന്‍ ശക്തിയുടെ മുന്നില്‍ അപവിത്രതയുടെ സങ്കല്പത്തിന് യുദ്ധം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ എപ്പോഴാണോ സ്വയം സങ്കല്‍പം, വാക്ക് അഥവാ കര്‍മ്മത്തില്‍ പരാജയപ്പെടുന്നത് അപ്പോഴാണ് അന്യവ്യക്തി അഥവാ വൈബ്രഷനോട് പരാജയപ്പെടുന്നത്. ആരെങ്കിലുമായുള്ള സംബന്ധം അഥവാ സമ്പര്‍ക്കത്തില്‍ പരാജയപ്പെടുക – ഇത് തെളിയിക്കുന്നത് ബാബയുമായി സ്വയം സര്‍വ്വ സംബന്ധവും യോജിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ്, അതിനാലാണ് സംബന്ധം അഥവാ സമ്പര്‍ക്കത്തില്‍ പരാജയപ്പെടുന്നത്. പവിത്രതയില്‍ പരാജയപ്പെടുക, ഇതിന്‍റെ ബീജമാണ് ഏതെങ്കിലും വ്യക്തി അഥവാ വ്യക്തിയുടെ ഗുണം, സ്വഭാവം, വ്യക്തിത്വം അഥവാ വിശേഷതയില്‍ പ്രഭാവിതരാകുക. ഈ വ്യക്തി അഥവാ വ്യക്ത ഭാവത്തില്‍ പ്രഭാവിതരാകുക എന്ന് പറഞ്ഞാല്‍ പ്രഭാവിതരാകുക എന്നല്ല നശിക്കുക എന്നാണ്. വ്യക്തിയുടെ ഗുണം, വിശേഷത, സ്വഭാവം ബാബ നല്‍കിയതാണ് അര്‍ത്ഥം ദാതാവിന്‍റെ ദാനമാണ്. വ്യക്തിയില്‍ പ്രഭാവിതരാകുകയെന്നാല്‍ ചതിക്കപ്പെടുക എന്നാണ്. ചതിക്കപ്പെടുക അര്‍ത്ഥം ദുഃഖം അനുഭവിക്കുക. അപവിത്രതയുടെ ശക്തി മൃഗതൃഷ്ണയ്ക്ക് സമാനമായ ശക്തിയാണ്, അത് സംബന്ധ അഥവാ സമ്പര്‍ക്കത്തിലൂടെ വളരെ നല്ലതായിതോന്നുന്നു, ആകര്‍ഷിക്കുന്നു. മനസ്സിലാക്കുന്നു- ഞാന്‍ നല്ലതിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത് അതിനാല്‍ പറയുന്നു അല്ലെങ്കില്‍ ചിന്തിക്കുന്നു – ഇവര്‍ വളരെ നല്ലതാണ്, ഇവരുടെ സ്വഭാവം അഥവാ ഗുണം വളരെ നല്ലതാണ്. ജ്ഞാനം നല്ലതാണ്, യോഗം ചെയ്യിക്കുന്നത് നല്ലതാണ്, ഇവരിലൂടെ ശക്തി ലഭിക്കുന്നു, സഹയോഗം ലഭിക്കുന്നു, സ്നേഹം ലഭിക്കുന്നു. അല്പക്കാലത്തെ പ്രാപ്തിയുണ്ടാകുന്നു എന്നാല്‍ ചതിക്കപ്പെടുന്നു. നല്കുന്ന ദാതാവ് അര്‍ത്ഥം ബീജത്തെ, അടിത്തറയെ സമാപ്തമാക്കി, നിറപ്പകിട്ടാര്‍ന്ന ശാഖയെ പിടിച്ച് ആടിക്കൊണ്ടിരുന്നാല്‍ അവസ്ഥ എന്താകും? അടിത്തറയില്ലാത്ത ശാഖ ആടിക്കുമോ അതോ വീഴ്ത്തുമോ? ബീജം അര്‍ത്ഥം ദാതാവുമായി സര്‍വ്വസംബന്ധം, സര്‍വ്വ പ്രാപ്തിയുടെ രസത്തിന്‍റെ അനുഭവമില്ലായെങ്കില്‍ അതുവരെ ഇടയ്ക്ക് വ്യക്തി, വൈഭവം, വൈബ്രേഷന്‍, അന്തരീക്ഷം എന്നീ വ്യത്യസ്ഥ ശാഖകളിലൂടെയുള്ള അല്പക്കാലത്തിന്‍റെ പ്രാപ്തിയില്‍ മൃഗതൃഷ്ണയ്ക്ക് സമാനം ചതിക്കപ്പെടുന്നു. ഇതില്‍ പ്രഭാവിതമാകുക അര്‍ത്ഥം അവിനാശി പ്രാപ്തിയില്‍ നിന്നു വഞ്ചിക്കപ്പെടുക. പവിത്രതയുടെ ശക്തി എപ്പോള്‍ ആഗ്രഹിക്കുന്നുവോ, ഏത് സ്ഥതി ആഗ്രഹിക്കുന്നുവോ, ഏത് പ്രാപ്തി ആഗ്രഹിക്കുന്നുവോ, ഏത് കാര്യത്തില്‍ സഫലത ആഗ്രഹിക്കുന്നുവോ, അതെല്ലാം നിങ്ങളുടെ മുന്നില്‍ ദാസിക്ക് സമാനം ഹാജരാകും. കലിയുഗത്തിന്‍റെ അന്ത്യത്തില്‍ പോലും രജോപ്രധാന പവിത്രതയുടെ ശക്തി ധാരണ ചെയ്യുന്ന പേരെടുത്തിട്ടുള്ള മഹാത്മാക്കളെ ഈ അന്തിമത്തില്‍ പോലും പ്രകൃതി ദാസിക്ക് സമാനം സേവിക്കുന്നതിന്‍റെ തെളിവ് കണ്ടു കൊണ്ടിരിക്കുന്നു. ഇപ്പോഴും പേര് മഹാത്മാവ് എന്നാണ്, ഇപ്പോള്‍ വരെയ്ക്കും പൂജ്യരാണ്. അപവിത്ര ആത്മാക്കള്‍ നമസ്ക്കരിക്കുന്നു. അപ്പോള്‍ ചിന്തിക്കൂ- അന്ത്യം വരെ പവിത്രതയുടെ ശക്തിയുടെ മഹാനത എത്രയാണ്, എങ്കില്‍ പരമാത്മാവിലൂടെ പ്രാപ്തമായിട്ടുള്ള സതോപ്രധാന പവിത്രത എത്ര ശക്തിശാലിയായിരിക്കും. ഈ ശ്രേഷ്ഠ പവിത്രതയുടെ ശക്തിക്ക് മുന്നില്‍ അപവിത്രത കുനിഞ്ഞിരിക്കുകയല്ല, മറിച്ച് താങ്കളുടെ പാദത്തിന് കീഴിലാണ്. അപവിത്രതയാകുന്ന ആസുരീയ ശക്തി, ശക്തി സ്വരൂപരുടെ പാദത്തിന് കീഴിലായാണ് കാണിക്കുന്നത്. പാദത്തിന് കീഴെ തോറ്റ് കിടക്കുന്നവരെ വീണ്ടും എങ്ങനെ തോല്‍പ്പിക്കാന്‍ സാധിക്കും.
ബ്രാഹ്മണ ജീവിതം, ഇതില്‍ തോല്‍ക്കുക ഇങ്ങനെയുള്ളവരെ പേരിന് ബ്രാഹ്മണന്‍ എന്നാണ് പറയുക, ഇതില്‍ അശ്രദ്ധരാകരുത്. ബ്രാഹ്മണ ജീവിതത്തിന്‍റെ അടിത്തറ പവിത്രതയുടെ ശക്തിയാണ്. അടിത്തറ ശക്തിഹീനമാണെങ്കില്‍ പ്രാപ്തികളുടെ 21 നില കെട്ടിടം എങ്ങനെ നിലനില്‍ക്കും. അടിത്തറ കുലുങ്ങി കൊണ്ടിരിക്കുകയാണെങ്കില്‍ പ്രാപ്തിയുടെ അനുഭവം സദാ ചെയ്യാന്‍ സാധിക്കില്ല അര്‍ത്ഥം അചഞ്ചലരായിരിക്കാന്‍ സാധിക്കില്ല, വര്‍ത്തമാന യുഗത്തിന്‍റെ അഥവാ ജന്മത്തിന്‍റെ മഹാന്‍ പ്രാപ്തിയുടെ അനുഭവം ചെയ്യാന്‍ സാധിക്കില്ല. യുഗത്തിന്‍റെ, ശ്രേഷ്ഠ ജന്മത്തിന്‍റെ മഹിമ പാടുന്ന ജ്ഞാനീ ഭക്തരായി മാറും അര്‍ത്ഥം അറിവുണ്ട് എന്നാല്‍ സ്വയത്തിലില്ല, ഇവരെയാണ് പറയുന്നത് ജ്ഞാനീ ഭക്തര്‍. ബ്രാഹ്മണനായി സര്‍വ്വ പ്രാപ്തികളുടെ, സര്‍വ്വ ശക്തികളുടെ വരദാനം അഥവാ സമ്പത്തിന്‍റെ അനുഭവം ചെയ്തില്ലായെങ്കില്‍ അവരെയെന്ത് പറയും? വഞ്ചിക്കപ്പെട്ടവരെന്നോ അതോ ബ്രാഹ്മണ ആത്മാക്കളെന്നോ? ഈ പവിത്രതയുടെ വ്യത്യസ്ഥ രൂപങ്ങളെ നല്ല രീതിയില്‍ മനസ്സിലാക്കൂ, സ്വയത്തെ പ്രതി കടുത്ത ദൃഷ്ടി വയ്ക്കൂ. തള്ളിക്കളയരുത്. നിമിത്ത ആത്മാക്കളെയും, ബാബയെയും കളിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിക്കും, ഇങ്ങനെ ആരാണ് ആയി തീര്‍ന്നത്! അല്ലെങ്കില്‍ പറയുന്നു ഇത് അപവിത്രതയല്ല, മഹാനതയാണ്, ഇത് സേവനത്തിന്‍റെ സാധനമാണ്. പ്രഭാവിതരാകുകയല്ല, സഹയോഗം എടുക്കുകയാണ്. സഹയോഗികളാണ് അതിനാല്‍ പ്രഭാവിതരാണ്. ബാബയെ മറന്നു മായയുടെ വെടിയേറ്റു, സ്വയത്തെ രക്ഷിക്കുന്നതിന് പറയുന്നു- ഞാന്‍ ചെയ്യുന്നില്ല, ഇവരാണ് ചെയ്യുന്നത്. എന്നാല്‍ ബാബയെ മറന്നുവെങ്കില്‍ ധര്‍മ്മരാജന്‍റെ രൂപത്തില്‍ ബാബയെ കാണും. അച്ഛന്‍റെ സുഖം ഒരിക്കലും പ്രാപ്തമാക്കാന്‍ സാധിക്കില്ല അതിനാല്‍ ഒളിപ്പിക്കരുത്, കളിപ്പിക്കരുത്. മറ്റുള്ളവരെ ദോഷിയാക്കരുത്. മൃഗതൃഷ്ണയുടെ ആകര്‍ഷണത്തില്‍ ചതിക്കപ്പെടരുത്. ഈ പവിത്രതയുടെ അടിത്തറയില്‍ ബാപ്ദാദ ധര്‍മ്മരാജനിലൂടെ 100 ഇരട്ടി, കോടിമടങ്ങ് ശിക്ഷ നല്‍കുന്നു. ഇതില്‍ കുറവ് ലഭിക്കില്ല, ഇതില്‍ ദയാമനസ്കനാകാനും സാധിക്കില്ല കാരണം ബാബയുമായുള്ള ബന്ധം വേര്‍പെടുത്തി, അതുകൊണ്ടാണ് മറ്റുള്ളവരില്‍ പ്രഭാവിതരായത്. പരമാത്മാ പ്രഭാവത്തില്‍ നിന്നും വേറിട്ട് ആത്മാക്കളുടെ പ്രഭാവത്തില്‍ വരിക അര്‍ത്ഥം ബാബയെ മനസ്സിലാക്കിയിട്ടില്ല, തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്. അങ്ങനെയുള്ളവരുടെ മുന്നില്‍ ബാബ, അച്ഛന്‍റെ രൂപത്തിലല്ല ധര്‍മ്മരാജന്‍റെ രൂപത്തിലാണ്. പാപമുള്ളയിടത്ത് ബാബ ഉണ്ടായിരിക്കില്ല. അതിനാല്‍ അലസരാകരുത്. ഇത് നിസാരകാര്യമായി കാണരുത്. മറ്റുള്ളവരില്‍ പ്രഭാവിതരാകുക, കാമന അര്‍ത്ഥം കാമ വികാരത്തിന്‍റെ അംശമാണ്. കാമനയില്ലാതെ പ്രഭാവിതരാകാന്‍ സാധിക്കില്ല. ഈ കാമനയും കാമ വികാരമാണ്. മഹാശത്രുവാണ്. ഇത് രണ്ടു രൂപത്തില്‍ വരുന്നു. കാമന ഒന്നുകില്‍ പ്രഭാവിതമാക്കുന്നു അല്ലെങ്കില്‍ പരവശരാക്കുന്നു അതുകൊണ്ടാണ് മുദ്രാവാക്യം മുഴക്കുന്നുണ്ട്- കാമ വികാരം നരകത്തിലേക്കുള്ള വാതിലാണ്. അതുപോലെ ഇപ്പോള്‍ തന്‍റെ ജീവിതത്തെ പ്രതി ഈ ധാരണ ചെയ്യൂ- ഏതൊരു പ്രകാരത്തിലുമുള്ള അല്‍പകാല കാമനയും മൃഗതൃഷ്ണയ്ക്ക് സമാനം ചതിക്കുന്നതാണ്. കാമന അര്‍ത്ഥം ചതിക്കപ്പെടുക. അങ്ങനെയുള്ള കടുത്ത ദൃഷ്ടിയുള്ള ഈ കാമം അര്‍ത്ഥം കാമനയുടെ മേല്‍ കാളിയാകൂ. സ്നേഹരൂപമാകരുത്, പാവമാണ്, കുറേശ്ശേയല്ലേയുള്ളത്, പതുക്കെ ശരിയാകും. അങ്ങനെയല്ല. വികര്‍മ്മത്തിന്‍റെ മേല്‍ വികരാള രൂപം ധാരണ ചെയ്യൂ. മറ്റുള്ളവരെ പ്രതിയല്ല, സ്വയത്തെ പ്രതി, അപ്പോള്‍ വികര്‍മ്മത്തെ ഭസ്മമാക്കി ഫരിസ്ഥയാകാന്‍ സാധിക്കും. യോഗം ലഭിക്കുന്നില്ലെങ്കില്‍ പരിശോധിക്കൂ – തീര്‍ച്ചയായും ചെയ്തിട്ടുള്ള വികര്‍മ്മം അതിലേക്ക് ആകര്‍ഷിക്കുന്നുണ്ടാകും. ബ്രാഹ്മണ ആത്മാവിന് യോഗം ലഭിക്കാതിരിക്കുക അസാദ്ധ്യമാണ്. ബ്രാഹ്മണന്‍ അര്‍ത്ഥം ഒന്നിന്‍റേതാണ്, ഒന്ന് മാത്രമാണ്. പിന്നെങ്ങോട്ട് പോകും? ഒന്നും തന്നെയില്ലെങ്കില്‍ പിന്നെങ്ങോട്ട് പോകും? ശരി.
കേവലം ബ്രഹ്മചര്യം മാത്രമല്ല എന്നാല്‍ കാമ വികാരത്തിന് വേറെയും ഭാര്യയും മക്കളുണ്ട്. ബാപ്ദാദായ്ക്ക് ഒരു കാര്യത്തില്‍ വളരെ ആശ്ചര്യം തോന്നുന്നു. ബ്രാഹ്മണനെന്ന് പറയുന്നു, ബ്രാഹ്മണ ആത്മാവിന്‍റെ മേല്‍ വ്യര്‍ത്ഥത്തിന്‍റെ വികാരി ദൃഷ്ടി, വൃത്തി ഉണ്ടാകുക, ഇത് കുലത്തെ കളങ്കപ്പെടുത്തുന്ന കാര്യമാണ്. പറയുന്നത് ബഹന്‍ജി, ഭായിജി എന്നാണ്, ചെയ്യുന്നത് എന്താണ്! ലൗകീക സഹോദരിയുടെ മേല്‍ പോലും അഥവാ മോശമായ ദൃഷ്ടി വന്നാല്‍, സങ്കല്പം പോലും വന്നാല്‍ അവരെ കുല കളങ്കിതര്‍ എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ എന്ത് പറയും? ഒരു ജന്മത്തിന്‍റെ മാത്രമല്ല, ജന്മ ജന്മാന്തരങ്ങളില്‍ കളങ്കം ചാര്‍ത്തുന്നവര്‍. രാജ്യ ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കുന്നവര്‍. അങ്ങനെയുള്ള കോടിമടങ്ങ് വികര്‍മ്മം ഒരിക്കലും ചെയ്യരുത്. ഇത് വെറും വികര്‍മ്മമല്ല, മഹാവികര്‍മ്മമാണ് അതിനാല്‍ ചിന്തിക്കൂ, മനസ്സിലാക്കൂ, സംരക്ഷിക്കൂ. ഈ പാപം യമദൂതനെ പോലെ പിടിച്ചിരിക്കും. ഇപ്പോള്‍ കരുതുന്നത്, വളരെ രസമായിട്ടാണ് ജീവിക്കുന്നത്, ആര് കാണുന്നു, ആര് അറിയുന്നുവെന്നാണ് എന്നാല്‍ പാപത്തിന്‍റെ മേല്‍ പാപം കയറിക്കൊണ്ടിരിക്കും ഈ പാപം അനുഭവിക്കേണ്ടതായും വരും. ഇതിന്‍റെ ഫലം എത്ര കടുത്തതായിരിക്കുമെന്ന് ബാപ്ദാദായ്ക്ക് അറിയാം. ശരീരത്തില്‍ നിന്ന് വേദനിച്ച് വേദനിച്ച് ശരീരം വെടിയുന്നത് പോലെ ബുദ്ധി പാപങ്ങളാല്‍ വേദനിച്ച് വേദനിച്ച് ശരീരം വെടിയും. സദാ മുന്നില്‍ ഈ പാപത്തിന്‍റെ യമദൂതന്‍ ഉണ്ടായിരിക്കും. അത്രയും കടുത്ത അന്ത്യമായിരിക്കും അതിനാല്‍ വര്‍ത്തമാന സമയത്ത് അറിയാതെ പോലും അങ്ങനെയുള്ള പാപങ്ങള്‍ ചെയ്യരുത്. ബാപ്ദാദാ കേവലം സന്മുഖത്തിരിക്കുന്ന കുട്ടികളോട് മാത്രമല്ല പറയുന്നത് എന്നാല്‍ നാല് ഭാഗത്തുമുള്ള കുട്ടികളെയും സമര്‍ത്ഥമാക്കി കൊണ്ടിരിക്കുന്നു. ജാഗ്രതയുള്ളവരും, സമര്‍ത്ഥരുമാക്കി കൊണ്ടിരിക്കുന്നു. മനസ്സിലായോ – ഇപ്പോള്‍ വരെയ്ക്കും ഈ കാര്യത്തിലെ ശക്തിഹീനത കൂടുതലാണ്. ശരി.
സ്വയത്തെ പ്രതി സൂചനയിലൂടെ മനസ്സിലാക്കുന്ന, സദാ തന്‍റെ വികല്പത്തിന്‍റെ മേലും, വികര്‍മ്മത്തിന്‍റെ മേലും കാളി രൂപം ധാരണ ചെയ്യുന്ന, സദാ വ്യത്യസ്ഥങ്ങളായ വഞ്ചനകളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തമാകുന്ന, എല്ലാ ശക്തിശാലി ആത്മാക്കള്‍ക്കും ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്ക്കാരം.
തിരഞ്ഞെടുത്ത വിശേഷ അവ്യക്ത മഹാവാക്യം
ബ്രഹ്മാബാബയുടെ ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്ന ബ്രഹ്മാചാരിയാകൂ
ബ്രഹ്മാചാരി അര്‍ത്ഥം ബ്രഹ്മാബാബയുടെ ആചരണമനുസരിച്ച് നടക്കുന്നവര്‍. സങ്കല്പം, വാക്ക്, കര്‍മ്മമാകുന്ന ചുവട് സ്വാഭാവികമായും ബ്രഹ്മാബാബയുടെ ചുവടിന്‍മേലായിരിക്കണം വയ്ക്കേണ്ടത്, അതിനെയാണ് ഫൂട്ട് സ്റ്റെപ്പ് എന്ന് പറയുന്നത്. ഓരോ ചുവടിലും ബ്രഹ്മാബാബയുടെ ആചരണം കാണപ്പെടണം അര്‍ത്ഥം മനസ്സ്, വാക്ക്, കര്‍മ്മം എന്നിവയുടെ ചുവട് ബ്രഹ്മാചാരിയായിരിക്കണം, ഇങ്ങനെ ആരാണോ ബ്രഹ്മാചാരിയായിരിക്കുന്നത് അവരുടെ മുഖവും പെരുമാറ്റവും സദാ അന്തര്‍മുഖവും അതീന്ദ്രിയസുഖത്തിന്‍റെ അനുഭവവും ചെയ്യിക്കും. ഓരോ കര്‍മ്മത്തിലൂടെയും ബ്രഹ്മാബാബയുടെ കര്‍മ്മം കാണപ്പെടണം. ബ്രഹ്മാചാരി അവരാണ് അവരുടെ ഓരോ കര്‍മ്മവും ബ്രഹ്മാബാബയ്ക്ക് സമാനമായ കര്‍മ്മമാകണം, സംസാരവും ബ്രഹ്മാവിന് സമാനമായിരിക്കണം, എഴുന്നേല്‍ക്കുന്നതും, ഇരിക്കുന്നതും, നോക്കുന്നതും, നടക്കുന്നതും – സര്‍വ്വതും സമാനമായിരിക്കണം. ബ്രഹ്മാബാബ എന്ത് സംസ്ക്കാരമാണോ ഉണ്ടാക്കിയത്, ശരീരം ഉപേക്ഷിക്കുന്ന സമയത്തും ഓര്‍മ്മിപ്പിച്ചു- നിരാകാരി, നിര്‍വ്വികാരി, നിരഹങ്കാരി- ഇത് തന്നെയായിരിക്കണം ബ്രാഹ്മണരുടെയും സ്വാഭാവിക സംസ്ക്കാരം, അപ്പോള്‍ പറയാം ബ്രഹ്മാചാരി. സ്വഭാവ സംസ്ക്കാരത്തിലും ബാബയ്ക്ക് സമാനമാകുന്നതിന്‍റെ നവീനതയുണ്ടാകണം. എന്‍റെ സ്വഭാവമല്ല എന്നാല്‍ എന്താണോ ബാബയുടെ സ്വഭാവം അതുതന്നെയാണ് എന്‍റേയും സ്വഭാവം.
പവിത്രതയുടെ വ്രതം കേവലം ബ്രഹ്മചര്യ വ്രതമല്ല എന്നാല്‍ ബ്രഹ്മാ സമാനം ഓരോ വാക്കിലും പവിത്രതയുടെ വൈബ്രേഷന്‍ അടങ്ങിയിട്ടുണ്ടായിരിക്കണം, ഓരോരോ വാക്കും മഹാവാക്യമായിരിക്കണം, സാധാരണമല്ല – അലൗകികമായിരിക്കണം. ഓരോ സങ്കല്പത്തിലും പവിത്രതയുടെ മഹത്വമുണ്ടാകണം, ഓരോ കര്‍മ്മത്തിലും കര്‍മ്മത്തിന്‍റെയും യോഗത്തിന്‍റെയും അര്‍ത്ഥം കര്‍മ്മയോഗിയുടെ അനുഭവമുണ്ടാകണം- ഇങ്ങനെയുള്ളവരെയാണ് ബ്രഹ്മചാരിയും ബ്രഹ്മാചാരിയുമെന്ന് പറയുന്നത്. ഏതുപോലെയാണോ ബ്രഹ്മാബാബ സാധാരണ ശരീരത്തിലായിരുന്നിട്ടും പുരുഷോത്തമനാണെന്ന അനുഭവം ചെയ്തിരുന്നത്. സര്‍വ്വരും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവ്യക്ത രൂപത്തിലും സാധാരണ സ്വരൂപത്തിലും പുരുഷോത്തമന്‍റെ തിളക്കം കാണുന്നു. ഇതുപോലെ ഫോളോ ഫാദര്‍ ചെയ്യൂ. കര്‍മ്മം സാധാരണമാണെങ്കിലും സ്ഥിതി മഹാനായിരിക്കണം. മുഖത്ത് ശ്രേഷ്ഠ ജീവിത്തതിന്‍റെ പ്രഭാവമുണ്ടാകണം. ഓരോ പെരുമാറ്റത്തിലൂടെയും ബാബയുടെ അനുഭവമുണ്ടാകണം – ഇതിനെയാണ് പറയുന്നത് ബ്രഹ്മാചാരി. ഏതുപോലെയാണോ ബ്രഹ്മാബാബയ്ക്ക് മുരളിയോട് വിശേഷ സ്നേഹമുണ്ടായിരുന്നത്, അങ്ങനെ മുരളീധരനായി. ഭാവിയിലെ ശ്രീകൃഷ്ണന്‍റെ രൂപത്തിലും ڇമുരളിڈ തന്നെയാണ് അടയാളമായി കാണിക്കുന്നത്. അതിനാല്‍ ബാബയ്ക്ക് എന്തിനോടായിരുന്നോ സ്നേഹം, അതിനോട് സ്നേഹമുള്ളവരായി കഴിയുക – ഇത് തന്നെയാണ് സ്നേഹത്തിന്‍റെ അടയാളം. ഇങ്ങനെയുള്ളവരെയാണ് പറയുന്നത് ബ്രഹ്മാബാബയുടെ പ്രിയപ്പെട്ടവര്‍ അര്‍ത്ഥം ബ്രഹ്മാചാരി. ഏത് കര്‍മ്മം ചെയ്യുമ്പോഴും കര്‍മ്മത്തിന് മുന്‍പ്, വാക്കിന് മുന്‍പ്, സങ്കല്പ്പിക്കുന്നതിന് മുന്‍പ് പരിശോധിക്കൂ – ഇത് ബ്രഹ്മാബാബയ്ക്ക് സമാനമാണോ? ശേഷം സങ്കല്പത്തെ സ്വരൂപത്തില്‍ കൊണ്ടു വരൂ, വാക്ക് വായിലൂടെ പറയൂ, കര്‍മ്മം കര്‍മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യൂ. അല്ലാതെ, ഞാന്‍ ചിന്തിച്ചില്ലായിരുന്നു എന്നാല്‍ സംഭവിച്ചു, അങ്ങനെയല്ല. ബ്രഹ്മാബാബയുടെ വിശേഷത വിശേഷിച്ച് ഇതായിരുന്നു – എന്ത് ചിന്തിച്ചോ അത് ചെയ്തു, എന്ത് പറഞ്ഞോ അത് ചെയ്തു, ഇതുപോലെ ഫോളോ ഫാദര്‍ ചെയ്യുന്നവര്‍ തന്നെയാണ് ബ്രഹ്മാചാരി.
ഏതുപോലെയാണോ ബ്രഹ്മാബാബ നിശ്ചയത്തിന്‍റെ ആധാരത്തില്‍, ആത്മീയ ലഹരിയുടെ ആധാരത്തില്‍, നിശ്ചിതമായ ഭാവിയുടെ ജ്ഞാനിയായി സെക്കന്‍റില്‍ സര്‍വ്വതും സഫലമാക്കിയത്; സ്വയത്തിന് വേണ്ടി മാറ്റിവച്ചില്ല, സഫലമാക്കി. അതിന്‍റെ പ്രത്യക്ഷ തെളിവ് കണ്ടു, അന്തിമ ദിനം വരെ ശരീരം കൊണ്ട് കത്തെഴുതി സേവനം ചെയ്തു, വായിലൂടെ മഹാവാക്യം ഉച്ഛരിച്ചു. അന്തിമ ദിനത്തിലും സമയം, സങ്കല്പം, ശരീരത്തെ സഫലമാക്കി. അതിനാല്‍ ബ്രഹ്മാചാരി അര്‍ത്ഥം സര്‍വ്വതും സഫലമാക്കുന്നവര്‍. സഫലമാക്കുക എന്നതിന്‍റെ അര്‍ത്ഥം തന്നെ ശ്രേഷ്ഠമായ കാര്യത്തിന് വേണ്ടി വിനിയോഗിക്കുക എന്നാണ്. ഏതുപോലെയാണോ ബ്രഹ്മാബാബ ഹര്‍ഷിതവും, ഗംഭീരവുമായിരുന്നത് – രണ്ടിന്‍റെയും ബാലന്‍സിന്‍റെ ഏകരസ സ്ഥിതിയിലിരുന്നു, അതുപോലെ ഫോളോ ഫാദര്‍ ചെയ്യൂ. ഒരിക്കലും ഒരു കാര്യത്തിലും സംശയാലുവാകരുത്, ഒരിക്കലും ഒരു കാര്യത്താലും അവസ്ഥ മാറ്റരുത്. സദാ ഓരോ കര്‍മ്മത്തിലും ബ്രഹ്മാബാബയെ അനുകരിക്കുക അപ്പോള്‍ പറയാം ബ്രഹ്മാചാരി.
ബ്രഹ്മാബാബയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ലോഗന്‍ ഇതായിരുന്നു- കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം. അതിനാല്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കി കാണിക്കൂ. ചിലവ് കുറവായിരിക്കണം എന്നാല്‍ പ്രാപ്തി ഉജ്ജ്വലവുമായിരിക്കണം. കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യം നടക്കണം. സങ്കല്പമോ ഊര്‍ജ്ജമോ കൂടുതല്‍ ചിലവാകരുത്. കുറച്ച് വാക്കുകളായിരിക്കണം എന്നാല്‍ ആ വാക്കുകളില്‍ സ്പ്ഷ്ടത കൂടുതലായിരിക്കണം, സങ്കല്പം കുറവായിരിക്കണം എന്നാല്‍ ശക്തിശാലിയാകണം- ഇതിനെയാണ് പറയുന്നത്- കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം അഥവാ മിതവ്യയത്തിന്‍റെ അവതാരം.
ഏതു പോലെ ബ്രഹ്മാബാബ – ഒരേയൊരു ബാബ രണ്ടാമതൊരാളല്ല – ഇത് പ്രത്യക്ഷത്തില്‍ ചെയ്ത് കാണിച്ചു. അതുപോലെ ബാബയ്ക്ക് സമാനമാകുന്നവരും അനുകരിക്കണം. ബ്രഹ്മാബാബയ്ക്ക് സമാനം ഈ ദൃഢ സങ്കല്പം ചെയ്യണം – ഒരിക്കലും നിരാശരാകരുത്, സദാ സന്തോഷത്തോടെയിരിക്കണം. മായ ഇളക്കിയാലും ഇളകരുത്. ഇനി മായ ഹിമാലയത്തിന് സമാനം വലിയ രൂപത്തില്‍ വന്നാല്‍ ആ സമയത്ത് വഴിയന്വേഷിക്കാന്‍ നില്‍ക്കരുത,് പറക്കണം. സെക്കന്‍റില്‍ പറക്കുന്ന കലയുള്ളവര്‍ക്ക് പര്‍വ്വതം പോലും പഞ്ഞിക്ക് സമാനമാകും.
ഏതുപോലെയാണോ സാകാര ബ്രഹ്മാ ബാബയിലൂടെ പവിത്രതയുടെ വ്യക്തിത്വം സ്പഷ്ടമായി അനുഭവിച്ചിരുന്നത്. ഇത് തപസ്യയുടെ അനുഭവത്തിന്‍റെ ലക്ഷണമാണ്. ഇതുപോലെ താങ്കളുടെ മുഖത്തിലൂടെയും സ്വഭാവത്തിലുടെയും മറ്റുള്ളവര്‍ക്ക് അനുഭവപ്പെടണം അതായത് ബ്രഹ്മാബാബ സാകാര കര്‍മ്മയോഗിയുടെ പ്രതീകമാണ്. ആര് എത്ര തന്നെ ബിസിയാണെങ്കിലും ബ്രഹ്മാബാബയെക്കാള്‍ കൂടിതല്‍ ബിസിയാകാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അതുപോലെ ബ്രഹ്മാബാബയിലുള്ള അത്രയും ഉത്തരവാദിത്വം മറ്റാരിലുമില്ല. അതുകൊണ്ട് ഏതുപോലെയാണോ ബ്രഹ്മാബാബ ഉത്തരവാദിത്വം നിറവേറ്റി കൊണ്ടും കര്‍മ്മയോഗിയായിരുന്നത്, സ്വയത്തെ ചെയ്യുന്നവനാണെന്ന് മനസ്സിലാക്കി കര്‍മ്മം ചെയ്തു, ചെയ്യിപ്പിക്കുന്നവനെന്ന് ധരിച്ചില്ല. ഇതുപോലെ ഫോളോ ഫാദര്‍ ചെയ്യൂ. എത്ര തന്നെ വലിയ കാര്യമാകട്ടെ, എന്നാല്‍ ഇങ്ങനെ മനസ്സിലാക്കൂ- നൃത്തചെയ്യിക്കുന്ന ആള്‍ നൃത്തം ചെയ്യിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ് അപ്പോള്‍ ക്ഷീണിക്കില്ല. സംശയത്തില്‍ വരില്ല. സദാ സന്തോഷത്തോടെയിരിക്കാന്‍ സാധിക്കും.
വരദാനം- സത്യതയുടെ ശക്തിയിലൂടെ സദാ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ശക്തിശാലി മഹാന്‍ ആത്മാവായി ഭവിക്കൂ
പറയാണുണ്ട് – ڇസത്യതയുണ്ടെങ്കില്‍ നൃത്തമാടൂڈ, സത്യം അര്‍ത്ഥം സത്യതയുടെ ശക്തിയുള്ളവര്‍ സദാ നൃത്തം ചെയ്തു കൊണ്ടിരിക്കും, ഒരിക്കലും വാടില്ല, സംശയിക്കില്ല, ഭയപ്പെടില്ല, ശക്തിഹീനരാകില്ല. അവര്‍ സദാ സന്തോഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കും. ശക്തിശാലിയായിരിക്കും. അവരില്‍ നേരിടാനുള്ള ശക്തിയുണ്ടായിരിക്കും, സത്യത ഒരിക്കലും ഇളകില്ല, അചഞ്ചലരായിരിക്കും. സത്യത്തിന്‍റെ തോണി ആടും, ഉലയും എന്നാല്‍ മുങ്ങുകയില്ല. അതിനാല്‍ സത്യതയുടെ ശക്തിയെ ധാരണ ചെയ്യുന്ന ആത്മാവ് തന്നെയാണ് മഹാന്‍.
സ്ലോഗന്‍- ബിസിയായ മനസ്സിനെയും ബുദ്ധിയെയും സെക്കന്‍റില്‍ സ്റ്റോപ്പ് ചെയ്യുക എന്നത് തന്നെയാണ് സര്‍വ്വ ശ്രേഷ്ഠമായ അഭ്യാസം.
ബ്രഹ്മാബാബയ്ക്ക് സമാനമാകുന്നതിനുള്ള വിശേഷ പുരുഷാര്‍ത്ഥം
ഏതു പോലെ ബ്രഹ്മാബാബ സദാ പരമാത്മ സ്നേഹത്തില്‍ ലയിച്ചിരുന്നത്. അതുപോലെ താങ്കളുടെ ബ്രാഹ്മണ ജീവിതത്തിന്‍റെ ആധാരം പരമാത്മ സ്നേഹമാണ്. പ്രഭുവിന്‍റെ സ്നേഹം തന്നെയാണ് നിങ്ങളുടെ സമ്പത്ത്. ആ സ്നേഹം തന്നെയാണ് ബ്രാഹ്മണജീവിതത്തില്‍ മുന്നോട്ടുനയിക്കുന്നത് അതിനാല്‍ സദാ സ്നേഹ സാഗരത്തില്‍ ലയിച്ച് കഴിയൂ.