ഇന്ന് ബാപ്ദാദ എല്ലാ ബ്രാഹ്മണ കുട്ടികളുടെയും ശ്രേഷ്ഠ കര്‍മ്മ രേഖ നോക്കുകയായിരുന്നു ഈ കര്‍മ്മ രേഖയുടെ അടിസ്ഥാനത്തിലാണ് വര്‍ത്തമാന ഭാഗ്യരേഖയും ഭാവി ഭാഗ്യരേഖയും വരയ്ക്കപ്പെടുന്നത്. സകല ബ്രാഹ്മണരുടെയും കര്‍മ്മ രേഖ അഥവാ കര്‍മ്മ കഥ അഥവാ കര്‍മ്മ കണക്ക് നോക്കുകയായിരുന്നു. എന്തായാലും ഭാഗ്യവിധാതാവായ ബാബയുടെ, കര്‍മ്മങ്ങളുടെ ഗുഹ്യഗതിയുടെ ജ്ഞാതാവായ ബാബയുടെ നേരിട്ട് സമ്പത്തിനു അധികാരികളായ കുട്ടികളാണ്. ഒപ്പം തന്നെ സ്വയം വിധാതാവായ ബാപ്ദാദ എല്ലാ കുട്ടികള്‍ക്കും സുവര്‍ണ്ണാവസരം നല്കിയിരിക്കുന്നു – വിധാതാവിന്റെ കുട്ടികളായതുകൊണ്ട് ആര് എത്രമാത്രം ഭാഗ്യം നേടുവാന്‍ ആഗ്രഹിക്കുന്നുവോ, എത്രമാത്രം സര്‍വ്വ പ്രാപ്തി സ്വരൂപരാകുവാന്‍ ആഗ്രഹിക്കുന്നുവോ, ഓരോരുത്തര്‍ക്കും അതിനുള്ള സമ്പൂര്‍ണ്ണ അധികാരമുണ്ട്. അധികാരം കൊടുക്കുന്നതില്‍ നമ്പറില്ല, സ്വാതന്ത്ര്യമുണ്ട് അതായത് സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്. കൂടാതെ ഡ്രാമയനുസരിച്ച് വരദാനി സമയത്തിന്‍റെ സഹയോഗവുമുണ്ട്. അതും എല്ലാവര്‍ക്കും സമാനമായിട്ടുണ്ട്. എന്നിട്ടും ഈ സുവര്‍ണ്ണാവസരം ലഭിച്ചിട്ടും, പരിധിയില്ലാത്ത പ്രാപ്തിയെ പരിധിയിലേക്ക് കൊണ്ടു വരുന്നു. പരിധിയില്ലാത്ത ബാബ, പരിധിയില്ലാത്ത സമ്പത്ത്, അധികാരവും പരിധിയില്ലാത്തത്, പക്ഷെ എടുക്കുന്നവര്‍ യഥാക്രമമായി പോകുന്നു – എന്തുകൊണ്ടാണ് അങ്ങനെ? സംക്ഷിപ്തമായി അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ബുദ്ധിയില്‍ സ്വച്ഛത ഇല്ല, വ്യക്തതയില്ല. രണ്ട് – ഓരോ ചുവടിലും ജാഗ്രതയില്ല അതായത് ശ്രദ്ധയില്ല. ഈ രണ്ടു കാരണങ്ങളാല്‍ യഥാക്രമമായി പോകുന്നു. മുഖ്യമായ കാര്യം സ്വച്ഛതയാണ്. ഇതിനെയാണ് പവിത്രത അഥവാ വികാരങ്ങള്‍ക്കു മേലുള്ള ജയം എന്നു പറയുന്നത്. ബ്രാഹ്മണ ജീവിതം സ്വീകരിച്ച സ്ഥിതിക്ക് ബ്രാഹ്മണ ജീവിതത്തിന്‍റെ മുഖ്യ ആധാരമെന്നു പറയൂ, നവീനതയെന്നു പറയൂ, അലൗകികതയെന്നു പറയൂ, ജീവിതത്തിന്‍റെ അലങ്കാരമെന്നു പറയൂ – അതെല്ലാമാണ് പവിത്രത. ബ്രാഹ്മണ ജീവിതത്തിന്‍റെ വെല്ലുവിളി തന്നെ ഇതാണ് – കാമ–ജീത്ത് ആകുക. ഈ അസംഭവ്യമായ കാര്യത്തെ സംഭവ്യമാക്കി കാണിക്കുക – ശ്രേഷ്ഠ ജ്ഞാനത്തിന്‍റെ ശ്രേഷ്ഠ ജ്ഞാനദാതാവിന്‍റെ ലക്ഷണമാണ്. നാമധാരി ബ്രാഹ്മണരുടെ ലക്ഷണം കുടുമിയും പൂണുലുമാണ്, അതുപോലെ സത്യമായ ബ്രാഹ്മണരുടെ ലക്ഷണം പവിത്രതയും മര്യാദയുമാണ്. ജന്മ ലക്ഷണങ്ങളും ജീവിതത്തിന്‍റെ അടയാളങ്ങളും സദാ നിലനിര്‍ത്തേണ്ടതാണ്. പവിത്രതയുടെ ആദ്യത്തെ ആധാരമൂര്‍ത്തിയായ പോയന്റിതാണ് “സ്മൃതിയുടെ പവിത്രത” ഞാന്‍ വെറും ആത്മാവല്ല ശുദ്ധ പവിത്ര ആത്മാവാണ്. ആത്മാവെന്ന വാക്ക് എല്ലാവരും പറയും പക്ഷെ ബ്രാഹ്മണ ആത്മാവ് സദാ ഇങ്ങനെ മാത്രമേ പറയൂ – ഞാന്‍ ശുദ്ധ പവിത്ര ആത്മാവാണ്, ശ്രേഷ്ഠ ആത്മാവാണ്, പൂജ്യ ആത്മാവാണ്, വിശേഷ ആത്മാവാണ്. സ്മൃതിയുടെ ഈ പവിത്രത തന്നെ ആധാരമൂര്‍ത്തിയാണ്. അപ്പോള്‍ ആദ്യത്തെ ആധാരം ശക്തമാക്കിയോ? ഈ കര്‍ത്തവ്യം സദാ സ്മൃതിയിലുണ്ടോ? ഏതുപോലെ കര്‍ത്തവ്യം അതുപോലെയായിരിക്കും സ്വാഭാവികമായും കര്‍മ്മം. ആദ്യം സ്മൃതിയുടെ സ്വച്ഛത ഉണ്ടായിരിക്കണം. അതിനു ശേഷം ചിന്തയും ദൃഷ്ടിയും. സ്മൃതിയില്‍ പവിത്രത വന്നു – ഞാന്‍ പൂജ്യാത്മാവാണ്, എങ്കില്‍ പൂജ്യാത്മാവിന്‍റെ വിശേഷ കീര്‍ത്തനമെന്താണ്? സമ്പൂര്‍ണ്ണ നിര്‍വ്വികാരി, സര്‍വ്വഗുണ സമ്പന്നര്‍, 16 കല സമ്പൂര്‍ണ്ണര്‍ – ഇതാണ് പൂജ്യാത്മാവിന്‍റെ യോഗ്യത. അവര്‍ സ്വാഭാവികമായും സ്വയത്തെയും മറ്റുള്ളവരെയും ഏതു ദൃഷ്ടിയോടെ നോക്കും? അലൗകിക പരിവാരത്തിലുള്ളവരായിരിക്കാം, ലൗകിക പരിവാരത്തിലുള്ളവരായിരിക്കാം അതുമല്ലെങ്കില്‍ ലൗകിക സ്മൃതിയിലിരിക്കുന്ന ആത്മാക്കളായിരിക്കാം – ഇവരെയെല്ലാം പ്രതി പരമപൂജ്യ ആത്മാക്കളാണ് അഥവാ ഇവരെ പൂജ്യരാക്കണം എന്ന ദൃഷ്ടി ഉണ്ടായിരിക്കണം. പൂജ്യാത്മാക്കളെ പ്രതി അതായത് അലൗകിക പരിവാത്തിലേ ആത്മാക്കളെ പ്രതി അപവിത്ര ദൃഷ്ടി പോവുകയാണെങ്കില്‍ സ്മൃതിയുടെ അടിത്തറ ദുര്‍വ്വലമാണ്. കൂടാതെ ഇത് മഹാ–മഹാ പാപമാണ്. ഏതെങ്കിലും പൂജ്യാത്മാവിനെ പ്രതി അപവിത്രത അതായത് ദൈഹിക ദൃഷ്ടി പോവുകയാണെങ്കില്‍ – ഈ സേവാധാരി വളരെ നല്ലയാളാണ്, ഈ ടീച്ചര്‍ വളരെ നല്ലതാണ് – എന്താണ് ഈ നന്മ? നന്മ ഉയര്‍ന്ന സ്മൃതിയും ഉയര്‍ന്ന ദൃഷ്ടിയുമാണ്. ആ ഉയര്‍ച്ച ഇല്ലെങ്കില്‍ പിന്നെ എന്തു നന്മയാണുള്ളത്. ഇതും അതിമനോഹരമായ മൃഗമായാ രൂപമാണ്, ഇത് സേവനമല്ല, സഹയോഗമല്ല, പക്ഷെ സ്വയത്തെയും സര്‍വ്വരെയും വിയോഗിയാക്കി മാറ്റുന്ന ആധാരമാണ്. ഇക്കാര്യത്തില്‍ അടിക്കടി ശ്രദ്ധ കൊടുക്കൂ.
ബാബയിലൂടെ നിമിത്തമായിരിക്കുന്ന ടീച്ചര്‍ അഥവാ സേവനത്തിലെ സഹയോഗി ആത്മാവ്, സഹോദരിയായിരിക്കാം സഹോദരനായിരിക്കാം, സേവാധാരി ആത്മാക്കളുടെ സേവനത്തിന്‍റെ മുഖ്യ ലക്ഷണം ത്യാഗവും തപസ്സുമാണ്, ഈ ലക്ഷണത്തിന്‍റെ ആധാരത്തില്‍ സദാ ത്യാഗി തപസ്വി ദൃഷ്ടിയിലൂടെ നോക്കൂ, ദേഹ ദൃഷ്ടിയോടെ നോക്കരുത്. ശ്രേഷ്ഠ പരിവാരമാണെങ്കില്‍ സദാ ശ്രേഷ്ഠ ദൃഷ്ടിയായിരിക്കണം കാരണം മഹാപാപം പ്രാപ്തി സ്വരൂപത്തിന്‍റെ അനുഭവം നല്‍കില്ല. സദാ ഏതെങ്കിലും ഏതെങ്കിലും കര്‍മ്മത്തില്‍, സങ്കല്പത്തില്‍, സംബന്ധ സമ്പര്‍ക്കത്തില്‍ പോരായ്മകളും പ്രഭാവങ്ങളും, ഇറക്കവും കയറ്റവുമായി നടന്നുകൊണ്ടിരിക്കും. ഒരിക്കലും അത് സമ്പൂര്‍ണ്ണ സ്ഥിതിയുടെ അനുഭവം നല്‍കില്ല. അതുകൊണ്ട് സദാ ശ്രദ്ധിക്കൂ പൂജ്യാത്മാവിനു പകരം പാപാത്മാവായി മാറുന്നില്ലല്ലോ. ഈ ഒരൊറ്റ വികാരത്തിലൂടെ മറ്റെല്ലാ വികാരങ്ങളും സ്വാഭാവികമായി വന്നു ചേരും. കാമന പൂര്‍ത്തിയായില്ലെങ്കില്‍ കൂട്ടുകാരനായ ക്രോധം ആദ്യം വരും, അതുകൊണ്ട് ഇക്കാര്യം നിസ്സാരമായി കാണല്ലേ, ഇക്കാര്യത്തില്‍ അലസരായി മാറല്ലേ. പുറമേ കണ്ടാല്‍ ശുഭ സംബന്ധമാണ്, സേവാ സംബന്ധമാണ് – ഈ റോയല്‍ രൂപത്തിലൂടെ പാപം വര്‍ദ്ധിപ്പിക്കല്ലേ. ഈ പാപത്തില്‍ ആരു തന്നെ ദോഷിയായിരുന്നാലും, മറ്റുള്ളവരെ ദോഷിയാക്കി സ്വയം അലസരാകല്ലേ. “കുറ്റം എന്റേതാണ്” എന്ന ജാഗ്രത വരാത്തിടത്തോളം മഹാപാപത്തില്‍ നിന്നും മുക്തി ലഭിക്കില്ല. ഏതുപ്രകാരത്തിലേതുമാകട്ടെ, മനസാ സങ്കല്പത്തിലായിരിക്കാം, വാക്കുകളിലായിരിക്കാം, സംബന്ധ സമ്പര്ക്കത്തിലായിരിക്കാം – ഒരു വിശേഷ കുനിവ് – ഇത് മോഹത്തിന്‍റെ ലക്ഷണമാണ്. വേറേയൊന്നുമില്ല, സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളു, സംസാരത്തിലെ കുനിവിലും മോഹത്തിന്‍റെ ശതമാനമുണ്ട്. സേവനത്തിലെ സഹയോഗിയെ പ്രതിയുള്ള വിശേഷ കുനിവായിരിക്കാം, അതും മോഹമാണ്. എന്തെങ്കിലും സൂചനകള്‍ ലഭിക്കുമ്പോള്‍ സൂചനയെ സൂചനകൊണ്ട് സമാപ്തമാക്കണം. വാശി പിടിക്കുകയോ, തെളിയിക്കുവാന്‍ ശ്രമിക്കുകയോ, സ്പഷ്ടീകരിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുകയാണെങ്കില്‍ മനസ്സിലാക്കുക – നിങ്ങള്‍ നിങ്ങളുടെ പാപത്തെയാണ് സ്പഷ്ടീകരിക്കുന്നത്. പ്രശ്നത്തെയല്ല നിങ്ങളുടെ പാപത്തിന്‍റെ രേഖയെയാണ് നീട്ടികൊണ്ടിരിക്കുന്നത്. അതുകൊണ്ട,് ഏതായാലും വിശ്വപരിവര്‍ത്തന കാര്യത്തിലാണ്, എങ്കില്‍ സ്വപരിവര്‍ത്തനം നടത്തൂ – ഇതാണ് വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തി. ഇനി അങ്ങനെയൊന്നുമില്ലെങ്കില്‍ ഇല്ല എന്നു പറയൂ അതായത് സ്വപരിവര്‍ത്തനം ചെയ്ത് പ്രശ്നത്തിന്‍റെ പേരടയാളം പോലും ഇല്ലാതാക്കൂ. ഇതെന്തുകൊണ്ട്, ഇങ്ങനെ എന്തുകൊണ്ട് ……. ഇത് നടന്നുകൊണ്ടിരിക്കുന്നു, ഇത് അന്തരീക്ഷത്തിലെ അഗ്നിയിലേക്ക് എണ്ണയൊഴിക്കലാണ്. തീ ആളിപടര്‍ത്തലാണ്, പ്രശ്നത്തെ വഷളാക്കുകയാണ്. അതുകൊണ്ട് ഫുള്‍സ്റ്റോപ്പിടൂ. ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തിലേക്ക് പോകാതിരിക്കൂ. പകരം സങ്കല്പത്തിലും വാക്കിലും സംബന്ധ സമ്പര്‍ക്കത്തിലും പരിവര്‍ത്തനം കൊണ്ടു വരൂ. ഈ പാപത്തില്‍ നിന്നും രക്ഷ നേടുവാന്‍ ഇതേ മാര്‍ഗ്ഗമുള്ളു. മനസ്സിലായോ! ബ്രാഹ്മണ പരിവാരത്തില്‍ ഈ സംസ്ക്കാരത്തിന്‍റെ പേരടയാളം പോലും ഉണ്ടാകരുത്. ശരി. ക്രോധമെന്ന മഹാഭൂതം എന്താണെന്ന് പിന്നീട് കേള്‍പ്പിക്കാം.
ഇതാണ് വിശേഷമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ആരെല്ലാമാണോ ഇവിടെ വന്നിരിക്കുന്നത് വിശേഷമായി ബലം നിറക്കുവാനാണ് വന്നിരിക്കുന്നത്. ഏതൊരു ദുര്‍ബ്ബല സംസ്ക്കാരത്തെയും സദാകാലത്തേക്ക് സമാപ്തമാക്കുവാനാണ് വന്നിരിക്കുന്നത്. ദുര്‍ബ്ബല സംസ്ക്കാരങ്ങളുടെ സമാപ്തി സമാരോഹം നടത്തിയിട്ടു വേണം പോകുവാന്‍. ഈ സമാരോഹം ആഘോഷിക്കില്ലേ. ഇത് വിശേഷമായി പഴയവരുടെ ഗ്രൂപ്പാണ്. നിങ്ങള്‍ ഈ സമാരോഹം ആഘോഷിച്ചാലേ പുതിയവര്‍ ഉണര്‍വ്വോടും ഉത്സാഹത്തോടും കൂടി വരികയുള്ളു. എല്ലാ വര്‍ഷവും ഈ സമാരോഹം ആഘോഷിക്കാമെന്ന് വിചാരിക്കല്ലേ. ഒറ്റ പ്രാവശ്യത്തെ ഈ സമാരോഹം പിന്നെയെല്ലാം സമ്പന്ന സമാരോഹം. സദാകാലത്തേക്ക് ഈ സമാപ്തി സമാരോഹം ആഘോഷിക്കാം. ഇതില്‍ മാതാക്കളും വരും, അഥര്‍ കുമാരന്മാരും വരും, അല്ലാതെ പാണ്ഡവര്‍ തനിച്ചല്ല ആഘോഷിക്കുക. കുമാരിമാരും ആഘോഷിക്കും, ടീച്ചര്‍മാരും ആഘോഷിക്കും. അഥര്‍ കുമാരിമാരും ആഘോഷിക്കും. എല്ലാവരും ചേര്‍ന്ന് ഈ സമാരോഹം ആഘോഷിക്കൂ. ശരിയല്ലേ. കുമാരിമാര്‍ ശക്തികള്‍ അല്ലേ! അപ്പോള്‍ ശക്തിരൂപത്തിന്‍റെ സമാരോഹം ആഘോഷിക്കൂ.
സദാ സ്വയത്തെ പ്രതി ശുഭചിന്തകരായവര്‍ക്കും, സദാ സ്വപരിവര്‍ത്തന കാര്യത്തില്‍ ഞാന്‍ ആദ്യം എന്ന പാഠത്തില്‍ നമ്പര്‍ വണ്ണാകുന്നവര്‍ക്കും, സദാ സങ്കല്പം വാക്ക് സമ്പര്‍ക്കം എന്നിവയില്‍ സര്‍വ്വരേ പ്രതി പരിധിയില്ലാത്ത സ്മൃതി സ്വരൂപരായിരിക്കുന്നവര്‍ക്ക്, സദാ സ്വച്ഛതയിലും ജാഗ്രതയിലും കഴിയുന്നവര്‍ക്ക്, അപ്രകാരമുള്ള പവിത്ര പൂജ്യ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
കുമാരന്മാരെ പ്രതി അവ്യക്ത ബാപ്ദാദയുടെ മധുര മഹാവാക്യങ്ങള്‍
സദാ സ്വയത്തെ ഓരോ ചുവടിലും സാക്ഷിയെന്നും ബാബയുടെ കൂടെയെന്നും – അനുഭവം ചെയ്യാറുണ്ടോ? സദാ സാക്ഷിയായിരിക്കുന്നവര്‍, സദാ ഓരോ കര്‍മ്മം ചെയ്യുമ്പോഴും ഓരോ ചുവടു വയ്ക്കുമ്പോഴും ആ കര്‍മ്മത്തിന്‍റെ ബന്ധനത്തില്‍ നിന്നും വേറിട്ടിരിക്കുന്നു, ബാബക്കു പ്രിയപ്പെട്ടിരിക്കുന്നു – അങ്ങനെയുള്ള സാക്ഷികളാണെന്ന് അനുഭവം ചെയ്യാറുണ്ടോ? ~ഒരു കര്‍മ്മേന്ദ്രിയവും അതിന്‍റെ ബന്ധനത്തില്‍ ബന്ധിക്കരുത്, അതിനെയാണ് സാക്ഷി എന്നു പറയുക. അങ്ങനെയുള്ള സാക്ഷിയാണോ? ഏതെങ്കിലും കര്‍മ്മം അതിന്‍റെ ബന്ധനത്തില്‍ ബന്ധിക്കുന്നുണ്ടെങ്കില്‍ സാക്ഷി എന്നു പറയാനാവില്ല. കുടുങ്ങി എന്നേ പറയൂ. വേറിട്ടവര്‍ എന്നു പറയാനാവില്ല. ഒരിക്കലും കണ്ണുകള്‍ ചതിക്കരുത്. ദേഹ സംബന്ധത്തിലേക്ക് വരിക എന്നാലര്‍ത്ഥം കണ്ണുകള്‍ ചതിച്ചു. ഒരു കര്‍മ്മേന്ദ്രിയവും ചതിക്കരുത്. സാക്ഷിയായിരിക്കൂ, സദാ ബാബയുടെ കൂടെയിരിക്കൂ. ഓരോ കാര്യത്തിലും ബാബ ഓര്‍മ്മ വരണം. മഹാന്‍ ആത്മാക്കളോ നിമിത്ത ആത്മാക്കളോ അല്ല, ബാബ ഓര്‍മ്മയില്‍ വരണം. എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആദ്യം ബാബയാണോ ഓര്‍മ്മയില്‍ വരിക അതോ നിമിത്ത ആത്മാക്കളാണോ ഓര്‍മ്മയില്‍ വരിക? സദാ ഒരേ ഒരു ബാബ രണ്ടാമതൊരാളില്ല, ആത്മാക്കള്‍ സഹയോഗികളാണ് പക്ഷെ കൂട്ടുകാരല്ല. കൂട്ടുകാരന്‍ ബാബയാണ്. സഹയോഗിയെ കൂട്ടുകാരന്‍ എന്നു കരുതുന്നത് തെറ്റാണ്. സേവനത്തിനു വേണ്ടി കൂട്ടുകാരാണ് പക്ഷെ സേവനത്തിലെ കൂട്ടുകാരന്‍ ബാബയാണ്. നിമിത്തമായവര്‍ സഹയോഗം നല്‍കുന്നു. ഇപ്രകാരം സദാ സ്മൃതി സ്വരൂപരാണോ? ഒരു ദേഹധാരിയെ കൂട്ടുകാരനാക്കിയാല്‍ പറക്കുന്ന കലയുടെ അനുഭവം ഉണ്ടാകില്ല. അതുകൊണ്ട് ഓരോ കാര്യത്തിലും ബാബ ബാബ എന്ന് ഓര്‍മ്മ വരണം. കുമാരന്മാര്‍ ഡബിള്‍ ലൈറ്റാണ്, സ്വഭാവ സംസ്ക്കാരങ്ങളുടെ ഭാരവുമില്ല വ്യര്‍ത്ഥ സങ്കല്പങ്ങളുടെ ഭാരവുമില്ല. ഇതിനെ പറയാം ഭാരരഹിതം. എത്രമാത്രം ഭാരം കുറയുന്നുവോ അത്രയും സഹജമായി പറക്കുന്ന കലയുടെ അനുഭവമുണ്ടാകും. അഥവാ അല്പമെങ്കിലും കഷ്ടപ്പാട് ഉണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും എന്തോ ഭാരമുണ്ട്. അതുകൊണ്ട് ബാബ ബാബ എന്ന ആധാരമെടുത്ത് പറന്നുകൊണ്ടിരിക്കൂ. ഇതാണ് അവിനാശിയായ ആധാരം.
ആത്മീയ യൂത്ത് ഗ്രൂപ്പ് ശാന്തികാരിയാണ്, മംഗളകാരിയാണ്. സദാ വിശ്വത്തില്‍ ശാന്തി സ്ഥാപിക്കുന്ന കാര്യത്തില്‍ നിമിത്തമാണ്, അവര്‍ അശാന്തി പരത്തുന്നവരാണ്, നിങ്ങള്‍ ശാന്തി പരത്തുന്നവരാണ് – സ്വയം അങ്ങനെയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? യൂത്ത് ഗ്രൂപ്പില്‍ രാഷ്ട്രീയത്തിലുള്ളവര്‍ക്കും പ്രതീക്ഷയുണ്ട്, ബാപ്ദാദക്കും പ്രതീക്ഷയുണ്ട്. പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്നവരല്ലേ. കുട്ടികള്‍ സദാ അച്ഛന്‍റെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്നവരായിരിക്കും. സഫലതയുടെ താരങ്ങളായി ഗവണ്‍മെന്‍റ് തലം വരെ ശബ്ദം മുഴക്കണം, ഞങ്ങള്‍ വിജയി രത്നങ്ങളാണെന്ന്. ഇനി നോക്കട്ടെ ഏതു ഗ്രൂപ്പ് എവിടെ ഈ കൊടി ഉയര്‍ത്തുമെന്ന്. ഒരിക്കലും തന്‍റെ ശക്തികള്‍ ദുരുപയോഗം ചെയ്യരുത്. സദാ ഓര്‍മ്മിക്കൂ വലിയൊരു ഉത്തരവാദിത്വം ഞങ്ങളിലുണ്ടെന്ന്. ഒരാള്‍ ദുര്‍ബ്ബലനായാല്‍, ആ ഒരാളിന്‍റെ പിന്നില്‍ മറ്റൊരാളിന്‍റെ സംബന്ധമുണ്ട്. ഞങ്ങള്‍ ഉത്തരവാദിത്വമുള്ളവരാണ്, ഈ സ്മൃതി സദാ ഉണ്ടായിരിക്കണം. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മം കണ്ട് മറ്റുള്ളവര്‍ അതു ചെയ്യും, അതുകൊണ്ട് സാധാരണ കര്‍മ്മം ചെയ്യരുത്. സദാ ശ്രേഷ്ഠ കര്‍മ്മം ചെയ്യുന്നവരും അചഞ്ചലരുമായിരിക്കൂ. ശരി.
വിട വാങ്ങുന്ന സമയം – എല്ലാ കുട്ടികളെയും പ്രതി ഗുഡ്മോര്‍ണിംഗ്
നാലു ഭാഗത്തുമുള്ള ശ്രേഷ്ഠ ആത്മാക്കള്‍ക്ക് അഥവാ വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദ മധുബന്‍ വരദാന ഭൂമിയില്‍ സമ്മുഖത്തില്‍ നോക്കികൊണ്ട് സ്നേഹ സ്മരണകള്‍ നല്‍കുകയാണ്, കൂടാതെ എല്ലാവരോടും ഗുഡ്മോര്‍ണിംഗ് പറയുകയാണ്. ഗുഡ്മോര്‍ണിംഗ് എന്നാല്‍ ദിവസം മുഴുവന്‍ ശുഭവും ശ്രേഷ്ഠവുമായിരിക്കട്ടെ. മുഴുവന്‍ ദിവസം സ്നേഹ സ്മരണകളുടെ പാലനയിലായിരിക്കട്ടെ. ഈ സ്നേഹ സ്മരണകള്‍ തന്നെ ശ്രേഷ്ഠ പാലനയാണ്. ഈ പാലനയില്‍ സദാ കഴിയൂ, ഈ ഈശ്വരീയ സ്നേഹ സ്മരണകള്‍ എല്ലാ ആത്മാക്കള്‍ക്കും നല്‍കികൊണ്ട് അവരുടെ ശ്രേഷ്ഠ പാലന ചെയ്യൂ. സ്നേഹ സ്മരണകള്‍ പാലനയുടെ ഊഞ്ഞാലാണ്. ഈ ഊഞ്ഞാലിലാണ് പാലന നടക്കുന്നത്. ഗുഡ്മോര്‍ണിംഗിനെ ശക്തിശാലി അമൃതെന്നോ, ഔഷധമെന്നോ, ശ്രേഷ്ഠ ഭോജനമെന്നോ എന്തു വേണമെങ്കിലും പറയൂ. അത്രയും ശക്തിശാലിയാക്കി മാറ്റുന്ന ഗുഡ്മോര്‍ണിംഗാണ്. പാലനയുടെ സ്നേഹ സ്മരണകള്‍ ഊഞ്ഞാലാണ്. സദാ ഈ ഊഞ്ഞാലിലിരിക്കൂ, സദാ ഈ ശക്തിയില്‍ കഴിയൂ. ഇപ്രകാരം സദാ ഈ സ്വരൂപത്തിലിരിക്കുന്ന സര്‍വ്വ കുട്ടികള്‍ക്ക് ഗുഡ്മോര്‍ണിംഗ്. ശരി.
വരദാനം:- മുന്‍പും പിറകും ചിന്തിച്ച് മനസ്സിലാക്കി ഓരോ കാര്യവും ചെയ്യുന്ന ജ്ഞാനി ആത്മാവും ത്രികാലദര്‍ശിയുമായി ഭവിക്കൂ
ത്രികാലദര്‍ശികളായ കുട്ടികള്‍ അതായത് മൂന്നു കാലങ്ങളുടെ ജ്ഞാനം ബുദ്ധിയിലുള്ള കുട്ടികള്‍, മുന്‍പും പിറകും ചിന്തിച്ച് ആലോചിച്ച് മനസ്സിലാക്കി കര്‍മ്മം ചെയ്യുന്നതിനാല്‍ ഓരോ കര്‍മ്മത്തിലും സഫലത പ്രാപ്തമാകുന്നു. വളരെ ബിസിയായിരുന്നു, അതുകൊണ്ട് മുന്നില്‍ വന്ന പണി ചെയ്തുകൊണ്ടിരുന്നു, എന്നല്ല – ഏതൊരു കര്‍മ്മം ചെയ്യുന്നതിനു മുന്‍പ് മൂന്നു കാലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ശീലമാകണം. ത്രികാലദര്‍ശി സ്ഥിതിയില്‍ സ്ഥിതി ചെയ്തിരുന്ന് കര്‍മ്മം ചെയ്യുമെങ്കില്‍ ഒരു കാര്യവും വ്യര്‍ത്ഥമോ സാധാരണമോ ആകില്ല.
സ്ലോഗന് – തന്‍റെ സന്തുഷ്ടവും പ്രസന്നവുമായ ജീവിതത്തിലൂടെ സേവനം ചെയ്യൂ, അപ്പോള്‍ പറയാം സത്യമായ സേവാധാരി