ബ്രാഹ്മണ ജന്മം – അവതരിക്കപ്പെട്ട ജന്മം

Date : Rev. 04-11-2018 / AV 24-02-1984

അവ്യക്തബാപ്ദാദ  മധുബന്‍

ബാപ്ദാദ ശബ്ദത്തില്‍ വന്നു കൊണ്ടും സര്‍വ്വരെയും ശബ്ദത്തില്‍ നിന്ന് ഉപരിയായ സ്ഥിതിയിലേക്ക് കൊണ്ടു പോകുന്നതിന്, വ്യക്ത ദേശത്തില്‍ വ്യക്ത ശരീരത്തില്‍ പ്രവേശിക്കുന്നു, അവ്യക്തമാക്കുന്നതിന് വേണ്ടി. സദാ സ്വയത്തെ അവ്യക്ത സ്ഥിതിയിലിരിക്കുന്ന സൂക്ഷ്മ ഫരിസ്തയാണെന്ന് മനസ്സിലാക്കി വ്യക്ത ദേശത്തില്‍ അവതരിക്കുന്നുണ്ടോ? സര്‍വ്വരും അവതരിച്ചിരിക്കുന്ന അവതാരമാണ്. ഇതേ സ്മൃതിയില്‍ സദാ കര്‍മ്മം ചെയ്യുന്ന, കര്‍മ്മ ബന്ധനങ്ങളില്‍ നിന്നും മുക്തമായ കര്‍മ്മാതീത അവതാരമാണ്. അവതാരം അര്‍ത്ഥം മുകളില്‍ നിന്നും ശ്രേഷ്ഠമായ കര്‍മ്മം ചെയ്യുന്നതിന് താഴേക്ക് വരുന്നു. നിങ്ങള്‍ സര്‍വ്വരും ഉയര്‍ന്ന സ്ഥിതിയില്‍ നിന്നും താഴേയ്ക്ക് അര്‍ത്ഥം ദേഹത്തിന്‍റെ ആധാരമെടുത്ത് സേവനത്തിന് വേണ്ടി, കര്‍മ്മം ചെയ്യുന്നതിന്, പഴയ ദേഹത്തില്‍, പഴയ ലോകത്തില്‍ വരുന്നു, എന്നാല്‍ സ്ഥിതി ഉയര്‍ന്നത് തന്നെയാണ്, അതിനാല്‍ അവതാരമാണ്. അവതാരം സദാ പരമാത്മാ സന്ദേശം കൊണ്ടു വരുന്നു. നിങ്ങള്‍ സര്‍വ്വ സംഗമയുഗീ ശ്രേഷ്ഠ ആത്മാക്കളും പരമാത്മാ സന്ദേശം നല്കുന്നതിന്, പരമാത്മാ മിലനം ചെയ്യിക്കുന്നതിന് അവതരിച്ചിരിക്കുന്നു. ശരീരം നിങ്ങളുടെ ശരീരമല്ല. ശരീരം പോലും ബാബയ്ക്ക് നല്കി. സര്‍വ്വതും നിന്‍റെ എന്ന് പറഞ്ഞു അര്‍ത്ഥം എന്‍റേതായി ഒന്നും തന്നെയില്ല. ശരീരം സേവനത്തിന് വേണ്ടി ബാബ ലോണായി നല്കിയിരിക്കുകയാണ്. ലോണായി ലഭിച്ചിരിക്കുന്ന വസ്തുവില്‍ എന്‍റെ എന്ന അധികാരം ഉണ്ടാകില്ല. ശരീരം എന്‍റേതേയല്ല, പിന്നെങ്ങനെ ശരീര ബോധം ഉണ്ടാകുന്നു. ആത്മാവും ബാബയുടേതായി, ശരീരവും ബാബയുടേതായി അപ്പോള്‍ ഞാന്‍, എന്‍റേത് എന്നുള്ളത് എവിടെ നിന്ന് വന്നു! ഞാന്‍ എന്ന ബോധം കേവലം പരിധിയില്ലാത്തതില്‍ മാത്രംഞാന്‍ ബാബയുടേതാണ്, ഏതു പോലെ ബാബ അതേ പോലെ ഞാന്‍ മാസ്റ്ററാണ്അതിനാല്‍ ഇത് പരിധിയില്ലാത്ത ഞാന്‍ എന്ന ബോധമാണ്. പരിധിയുള്ള ഞാന്‍ എന്ന ബോധം വിഘ്നങ്ങളില്‍ കൊണ്ടു വരുന്നു. പരിധിയില്ലാത്ത ഞാന്‍ എന്ന ബോധം നിര്‍വിഘ്നം, വിഘ്നവിനാശകമാക്കുന്നു. അതേപോലെ പരിധിയുള്ള എന്‍റെ എന്നത് എന്‍റെഎന്‍റെ എന്ന ബന്ധനത്തില്‍ കൊണ്ടു വരുന്നു, പരിധിയില്ലാത്ത എന്‍റെ എന്ന ബോധം ജന്മങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും വിടുവിക്കുന്നു

പരിധിയില്ലാത്ത എന്‍റെ എന്ന ബോധമാണ്എന്‍റെ ബാബ. അതിനാല്‍ പരിധി പോയില്ലേ. അവതാരമായി ദേഹത്തെ ആധാരമാക്കിയെടുത്ത് സേവനത്തിന്‍റെ കര്‍മ്മത്തില്‍ വരൂ. ബാബ ലോണായി അഥവാ സൂക്ഷിക്കാനേല്പ്പിച്ചത്, സേവനത്തിന് വേണ്ടി നല്കിയിരിക്കുകയാണ്. മറ്റൊരു വ്യര്‍ത്ഥമായ കാര്യത്തില്‍ വിനിയോഗിക്കാന്‍ സാധിക്കില്ല. ഇല്ലായെങ്കില്‍ സൂക്ഷിക്കാനേല്പ്പിച്ചതില്‍ കൈ കടത്തുന്നതിന്‍റെ കണക്ക് ഉണ്ടാകുന്നു. അവതാരം വ്യര്‍ത്ഥമായ കണക്ക് ഉണ്ടാക്കുകയില്ല. വന്നു, സന്ദേശം നല്കി, പോയി. നിങ്ങള്‍ സര്‍വ്വരും സേവനത്തിന് വേണ്ടി, സന്ദേശം നല്കുന്നതിന് ബ്രാഹ്മണ ജന്മത്തില്‍ വന്നിരിക്കുന്നു. ബ്രാഹ്മണ ജന്മം അവതരിക്കപ്പെട്ട ജന്മമാണ്, സാധാരണ ജന്മമല്ല. അതിനാല്‍ സദാ സ്വയത്തെ അവതരിച്ചിരിക്കുന്ന വിശ്വ മംഗളകാരി, സദാ ശ്രേഷ്ഠ അവതരിച്ചിരിക്കുന്ന ആത്മാവാണ്ഇതേ നിശ്ചയത്തിലും ലഹരിയിലുമിരിക്കൂ. കുറച്ച് സമയത്തേക്ക് വേണ്ടി വന്നിരിക്കുന്നു, തിരിച്ചു പോകുകയും വേണം. ഇപ്പോള്‍ തിരിച്ചു പോകണം എന്നത് സദാ ഓര്‍മ്മ നില്ക്കുന്നുണ്ടോ? അവതാരമാണ്, വന്നിരിക്കുന്നു, ഇപ്പോള്‍ തിരികെ പോകണം. ഇതേ സ്മൃതി ഉപരിയും അപാരമായ പ്രാപ്തിയുടെ അനുഭവവും ചെയ്യിക്കുന്നു. ഒരു ഭാഗത്ത് ഉപരാമസ്ഥിതി, മറു ഭാഗത്ത് അപാര പ്രാപ്തിയും. രണ്ട് അനുഭവവും ഒപ്പത്തിനൊപ്പമുണ്ട്. അങ്ങനെയുള്ള അനുഭവീ മൂര്‍ത്തല്ലേ. ശരി

 ഇപ്പോള്‍ കേള്‍ക്കുന്നതിനെ സ്വരൂപത്തില്‍ കൊണ്ടു വരണം. കേള്‍ക്കുക അര്‍ത്ഥം ആയി തീരുക. ഇന്ന് വിശേഷിച്ചും സമപ്രായക്കാരെ മിലനം ചെയ്യാനാണ് വന്നിരിക്കുന്നത്. സമപ്രായക്കാരായില്ലേ! സത്യമായ ടീച്ചര്‍ നിമിത്തമായ ടിച്ചേഴ്സിനെ മിലനം ചെയ്യാന്‍ വന്നിരിക്കുന്നു. സേവനത്തിന്‍റെ സാഥികളെ മിലനം ചെയ്യാന്‍ വന്നിരിക്കുന്നു. ശരി.

സദാ പരിധിയില്ലാത്ത ഞാന്‍ എന്നതിന്‍റെ സ്മൃതി സ്വരൂപം, സദാ പരിധിയില്ലാത്ത എന്‍റെ ബാബ സമര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്ന, സദാ ഉയര്‍ന്ന സ്ഥിതിയില്‍ സ്ഥിതി ചെയ്ത്, ശരീരത്തിന്‍റെ ആധാരമെടുത്ത് അവതരിക്കുന്ന അവതാരമായ കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്തേ

ടീച്ചേഴ്സിനോട്–  സദാ സേവാധാരി ആത്മാക്കളുടെ സംഘടനയല്ലേ ഇത്. സദാ സ്വയത്തെ പരിധിയില്ലാത്ത വിശ്വ സേവാധാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? പരിധിയുള്ള സേവാധാരികളല്ലല്ലോ. സര്‍വ്വരും പരിധിയില്ലാത്തവരല്ലേ? ഒരു സ്ഥാനത്ത് നിന്നും മറ്റൊരു സ്ഥാനത്തേക്ക് അയച്ചാല്‍ പോകാന്‍ തയ്യാറാണോ? സര്‍വ്വരും പറക്കുന്ന പക്ഷികളല്ലേ? തന്‍റെ ദേഹബോധത്തിന്‍റെ ശാഖകളെ വിട്ട് പറക്കുന്ന പക്ഷികളല്ലേ? ഏറ്റവും കൂടുതല്‍ തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്ന ശാഖയാണ് ദേഹ ബോധം. ലേശം പോലും പഴയ സംസ്ക്കാരം, തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു അര്‍ത്ഥം ദേഹബോധമാണ്. എന്‍റെ സ്വഭാവം അങ്ങനെയാണ്, എന്‍റെ സംസ്ക്കാരം അങ്ങനെയാണ്, എന്‍റെ ജീവിത രീതി അങ്ങനെയാണ്, എന്‍റെ ശീലം അങ്ങനെയാണ്, ഇതെല്ലാം ദേഹബോധത്തിന്‍റെ ലക്ഷണങ്ങളാണ്അതിനാല്‍ ശാഖകളില്‍ നിന്നും മുക്തമായ പറക്കുന്ന പക്ഷികളല്ലേ? ഇതിനെ തന്നെയാണ് കര്‍മ്മാതീത സ്ഥിതിയെന്ന് പറയുന്നത്. ഒരു ബന്ധനവുമില്ല. കര്‍മ്മത്തില്‍ നിന്നും അതീതമാകണം എന്നല്ല അര്‍ത്ഥം എന്നാല്‍ കര്‍മ്മത്തിന്‍റെ ബന്ധനത്തില്‍ നിന്നും വേറിട്ടവര്‍. അതിനാല്‍ ദേഹത്തിന്‍റെ കര്‍മ്മം, ചിലരുടെ സ്വഭാവമാണ്സ്വസ്ഥമായി ഇരിക്കുക, സ്വസ്ഥമായി സമയത്ത് കഴിക്കുക, നടക്കുക കര്‍മ്മ ബന്ധനവും തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു. കര്‍മ്മ ബന്ധനം അര്‍ത്ഥം സംസ്ക്കാരത്തില്‍ നിന്ന് പോലും ഉപരി, എന്തുകൊണ്ടെന്നാല്‍  നിമിത്തമല്ലേ

നിങ്ങള്‍ നിമത്തമായ ആത്മാക്കള്‍ കര്‍മ്മത്തിന്‍റെ ബന്ധനത്തില്‍ നിന്നും, ദേഹത്തിന്‍റെ സ്വഭാവസംസ്ക്കാരത്തില്‍ നിന്ന് മുക്തമാകുന്നില്ലായെങ്കില്‍ മറ്റുള്ളവരെ എങ്ങനെ മുക്തമാക്കും! ഏതു പോലെ ശരീരത്തിന്‍റെ രോഗം കര്‍മ്മ കണക്കാണ്, ഇതേ രീതിയില്‍ ഏതെങ്കിലും കര്‍മ്മ ബന്ധനം തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍, ഇതും കര്‍മ്മ കണക്കായി വിഘ്നമിടുന്നു. ശരീരത്തിന്‍റെ കണക്ക് അടിക്കടി അതിന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു, വേദനയുണ്ടാകുന്നു, അപ്പോള്‍ ആകര്‍ഷിക്കുന്നില്ലേ. അപ്പോള്‍ പറയുന്നു എന്ത് ചെയ്യാം, കുഴപ്പമില്ല എന്നാല്‍ കടുത്ത കര്‍മ്മ കണക്കാണ് എന്ന്. അതേപോലെ ഏതെങ്കിലും വിശേഷ പഴയ സ്വഭാവ സംസ്ക്കാരം അഥവാ ശീലം അതിന്‍റെ നേര്‍ക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍ അതും കര്‍മ്മ കണക്കായി. ഒരു കര്‍മ്മ കണക്കും കര്‍മ്മയോഗിയാകാന്‍ അനുവദിക്കില്ല. അതിനാല്‍ ഇതിനേക്കാളും ഉപരി. എന്ത് കൊണ്ട്? സര്‍വ്വരും നമ്പര്‍വണ്ണിലേക്ക് പോകേണ്ട ആത്മാക്കളല്ലേ. ഒന്നാം നമ്പര്‍ അര്‍ത്ഥംഓരോ കാര്യത്തിലും വിജയിക്കുന്നവര്‍. ഒരു കുറവുമില്ല. ടീച്ചേഴ്സിന്‍റെ അര്‍ത്ഥം തന്നെയാണ് സദാ തന്‍റെ മുഖത്തിലൂടെ കര്‍മ്മാതീതമായ ബ്രഹ്മാബാബ അഥവാ സ്നേഹി നിര്‍മ്മോഹിയായ ശിവബാബയുടെ അനുഭവം ചെയ്യിക്കുന്നവര്‍. അതിനാല്‍ ഇതൊരു വിശേഷതയല്ലേ. കൂട്ടുകാരല്ലേ നിങ്ങള്‍. എങ്ങനെയാണ് കൂട്ടുകാരാകുന്നത്? സമാനമാകാതെ കൂട്ടുകാരാകാന്‍ സാധിക്കില്ല. അതിനാല്‍ നിങ്ങള്‍ സര്‍വ്വരും ബാബയുടെ കൂട്ടുകാരാണ്, ഈശ്വരീയ കൂട്ടുകാരാണ്. സമാനമാകുക തന്നെയാണ് സുഹൃത്ത് ബന്ധം. ബാബയുടെ ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്നവര്‍ കാരണം സുഹൃത്തുക്കളുമാണ്, പ്രിയതമന്‍റെ പ്രിയതമകളുമാണ്. അതിനാല്‍ പ്രിയതമകള്‍ സദാ പ്രിയതമന്‍റെ ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്നു. ഇതല്ലേ രീതി . വിവാഹം നടക്കുമ്പോള്‍ എന്താണ് ചെയ്യിപ്പിക്കുന്നത്! ഇതല്ലേ ചെയ്യിപ്പിക്കുന്നത്. സമ്പ്രദായം എവിടെ നിന്നുണ്ടായി? നിങ്ങളില്‍ നിന്നല്ലേ ഉണ്ടായത്. നിങ്ങളുടേത് ബുദ്ധിയാകുന്ന പാദം, അവര്‍ സ്ഥൂല പാദമാണെന്ന് മനസ്സിലാക്കി. ഓരോ സംബന്ധത്തിലൂടെ വിശേഷതയുടെ സംബന്ധം നിറവേറ്റുന്ന നിമിത്ത ആത്മാക്കളാണ്

 നിമിത്തമായ ശിക്ഷകര്‍ക്ക് മറ്റുള്ളവരേക്കാള്‍ നല്ല സഹജമായ സാധനങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് സംബന്ധത്തില്‍ വരേണ്ടി വരുന്നു, നിങ്ങളുടെ സംബന്ധം സദാ ബാബയും സേവനവുമായാണ്. ലൗകീക കാര്യമായിക്കോട്ടേ ചെയ്യുന്നത് എന്നാലും ഓര്‍മ്മയുണ്ട് സമയത്ത് സേവനത്തിന് പോകണം എന്ന്. ആര്‍ക്ക് വേണ്ടിയാണോ ലൗകീക കാര്യം ചെയ്യുന്നത് അവരുടെ സ്മൃതി സ്വതവേയുണ്ടാകുന്നു. ഏതു പോലെ ലൗകീകത്തില്‍ മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമ്പാദിക്കുന്നു. അപ്പോള്‍ സ്വതവേ അവരുടെ ഓര്‍മ്മ വരുന്നു. നിങ്ങളും ലൗകീക കാര്യം ചെയ്യുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്? സേവനത്തിന് വേണ്ടി ചെയ്യുകയാണൊ അതോ സ്വയത്തിന് വേണ്ടിയാണോ? കാരണം എത്രത്തോളം സേവനത്തില്‍ വിനിയോഗിക്കുന്നു അത്രയും സന്തോഷം ഉണ്ടാകുന്നു. ഒരിക്കലും ലൗകീക സേവനമാണെന്ന് മനസ്സിലാക്കി ചെയ്യരുത്. ഇതും സേവനത്തിന്‍റെ വിധിയാണ്, വ്യത്യസ്തമായ രൂപമാണ് എന്നാല്‍ സേവനത്തിന് വേണ്ടിയാണ്. ലൗകീക സേവനം ചെയ്ത് സേവനത്തിന്‍റെ സാധനമില്ലായെങ്കില്‍ സങ്കല്പം വരും ഇതെല്ലാം എവിടെ നിന്ന് ഉണ്ടാകും? എങ്ങനെയുണ്ടാകും? മുന്നോട്ട് പോകുന്നില്ല. അറിഞ്ഞുകൂടാ എപ്പോള്‍ നടക്കും? സങ്കല്പം സമയത്തെ വ്യര്‍ത്ഥമാക്കുന്നില്ലേ. അതിനാല്‍ ലൗകീക കര്‍മ്മമാണ് ചെയ്യുന്നത് എന്ന ശബ്ദം ഉച്ചരിക്കരുത്. ഇത് അലൗകീക കര്‍മ്മമാണ്. സേവനം നിമിത്തം  മാത്രമാണ്. എങ്കില്‍ ഒരിക്കലും ഭാരമായി അനുഭവപ്പെടില്ല. ഇല്ലായെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഭാരമായി അനുഭവപ്പെടും, എപ്പോള്‍ വരെയുണ്ടാകും, എന്ത് സംഭവിക്കും! ഇത് താങ്കള്‍ക്ക് വളരെ സഹജമായി പ്രാപ്തിയുണ്ടാക്കാനുള്ള സാധനമാണ് ഇത്

  ശരീരം, മനസ്സ്, ധനം മൂന്ന് വസ്തുക്കള്‍ ഇല്ലേ! മൂന്നും സേവനത്തില്‍ വിനിയോഗിക്കുകയാണെങ്കില്‍ മൂന്നിന്‍റേയും ഫലം ആര്‍ക്ക് ലഭിക്കും? നിങ്ങള്‍ക്ക് ലഭിക്കുമോ അതോ ബാബയ്ക്കോ? മൂന്ന്  രീതിയിലൂടെ തന്‍റെ പ്രാപ്തിയുണ്ടാക്കുക, അതിനാല്‍ ഇത് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പ്രാപ്തിയായി, അതിനാല്‍ ഇതില്‍ ഒരിക്കലും ഭാരം അനുഭവപ്പെടരുത്. കേവലം ഭാവത്തെ പരിവര്‍ത്തനപ്പെടുത്തൂ. ലൗകീക സേവനത്തിനല്ല, അലൗകീക സേവനത്തിനായാണ്. ഭാവത്തെ പരിവര്‍ത്തനപ്പെടുത്തൂ. മനസ്സിലായോനിങ്ങള്‍ ഡബിള്‍ സമര്‍പ്പണമായി. ധനം കൊണ്ടും സമര്‍പ്പണമായി, സര്‍വ്വതും ബാബയ്ക്ക് വേണ്ടി. സമര്‍പ്പണത്തിന്‍റെ അര്‍ത്ഥമെന്ത്? എന്തെല്ലാമുണ്ടോ, സര്‍വ്വതും ബാബയ്ക്ക് വേണ്ടി അര്‍ത്ഥം സേവനത്തിന്. ഇതിനെ തന്നെയാണ് സമര്‍പ്പണം എന്ന് പറയുന്നത്. ഞാന്‍ സമര്‍പ്പണമായിട്ടില്ല എന്ന് മനസ്സിലാക്കുന്നവര്‍ കൈ ഉയര്‍ത്തൂ? അവരുടെ സെറിമണി ആഘോഷിക്കാം. മക്കളും, കൊച്ചു മക്കളുമെല്ലാം ജനിച്ചു, എന്നിട്ടും പറയുന്നു സമര്‍പ്പമണമായില്ലായെന്ന്. തന്‍റെ വിവാഹ ദിനം ആഘോഷിച്ചോളൂ, എന്നാല്‍ വിവാഹമേ ആയില്ല എന്ന് പറയരുത്. എന്ത് മനസ്സിലാക്കുന്നു, മുഴുവന്‍ ഗ്രൂപ്പും സമര്‍പ്പണമായ ഗ്രൂപ്പല്ലേ!

ബാപ്ദാദാ ഡബിള്‍ വിദേശി അഥവാ ഡബിള്‍ വിദേശസ്ഥലങ്ങളില്‍ നിമിത്തമായ ടീച്ചേഴ്സിന്‍റെ വളരെ മഹിമ ചെയ്യുന്നു. മഹിമ മാത്രമല്ല, സ്നേഹത്തോടെ വിശേഷ പരിശ്രമവും ചെയ്യുന്നു. വളരെ പരിശ്രമം ചെയ്യേണ്ടി വരുന്നു എന്നാല്‍ സ്നേഹമുള്ളതിനാല്‍ പരിശ്രമം അനുഭവപ്പെടുന്നില്ല, നോക്കൂ, എത്ര ദൂരെ ദുരെ നിന്ന് ഗ്രൂപ്പിനെ തയ്യാറാക്കി കൊണ്ടു വരുന്നു, അതിനാല്‍ ബാപ്ദാദ കുട്ടികളുടെ പരിശ്രമം കണ്ട് അര്‍പ്പണമാകുന്നുഡബിള്‍ വിദേശികളുടെ നിമിത്തമായ സേവാധാരികളുടെ ഒരു വിശേഷത വളരെ നല്ലതാണ്. അത് ഏത് വിശേഷതയാണെന്ന് അറിയാമോ? (അനേക വിശേഷതകള്‍ പറഞ്ഞു). എന്തെല്ലാം പറഞ്ഞുവൊ അത് സ്വയം ചെക്ക് ചെയ്ത് കുറവുണ്ടെങ്കില്‍ അത് നിറയ്ക്കണം കാരണം വളരെ നല്ല നല്ല കാര്യങ്ങളാണ് പറഞ്ഞത്. ബാപ്ദാദ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നുഡബിള്‍ വിദേശി സേവാധാരികളില്‍ ഒരു വിശേഷത കണ്ടു, ബാപ്ദാദ നിര്‍ദ്ദേശവും നല്കുന്നുണ്ട്ഇത് ചെയ്ത് കാണിക്കണം, അതിനെ ജീവിതത്തില്‍ കൊണ്ടു വരാന്‍ എത്ര പ്രയത്നിക്കേണ്ടി വന്നാലും, ജീവിതത്തില്‍ കൊണ്ടു വരുക തന്നെ വേണം, ലക്ഷ്യം പ്രാക്ടിക്കലി നല്ലതാണ്. ഗ്രൂപ്പിനെ കൊണ്ടു വരണമെന്ന് ബാപ്ദാദ പറഞ്ഞു, അപ്പോള്‍ ഗ്രൂപ്പിനെയും കൊണ്ടു വരുന്നുണ്ട്

ബാപ്ദാദ പറഞ്ഞു വി പി കളുടെ സേവനം ചെയ്യണം, ആദ്യം എത്ര പ്രായസമാണെന്ന് പറഞ്ഞിരുന്നുഎന്നാല്‍ ചെയ്യുക തന്നെ വേണം എന്ന് ധൈര്യം വച്ചു, അതിനാല്‍ ഇപ്പോള്‍ നോക്കൂ രണ്ട് വര്‍ഷമായി ഗ്രൂപ്പ് വന്നു കൊണ്ടിരിക്കുന്നില്ലേ. ലണ്ടനില്‍ നിന്ന് വി പി കള്‍ വരാന്‍ പ്രയാസമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നോക്കൂ പ്രത്യക്ഷ തെളിവ് കാണിച്ചില്ലേ. പ്രാവശ്യം ഭാരതവാസികളും രാഷ്ട്രപതിയെ എത്തിച്ചു കാണിച്ചു. എന്നാലും ഡബിള്‍ വിദേസികളുടെ ഉണര്‍വ്വ് നിര്‍ദ്ദേശം ലഭിച്ചു, ചെയ്യുക തന്നെ വേണം, ഉത്സാഹം നല്ലതാണ്. പ്രാകിടിക്കല്‍ റിസള്‍ട്ട് കണ്ട് ബാപ്ദാദ വിശേഷതയുടെ മഹിമ ചെയ്യുന്നു. സേവാകേന്ദ്രം തുറക്കുക എന്നത് പഴയ കാര്യമായി. അത് തുറന്നു കൊണ്ടേയിരിക്കും കാരണം അവിടെ സാധനങ്ങള്‍ വളരെ സഹജമാണ്. ഇവിടെ നിന്ന് അവിടെ പോയി തുറക്കാം, ഭാരതത്തിലാണ് സാധനമില്ലാത്തത്. അതിനാല്‍ സേവാകേന്ദ്രം തുറക്കുക എന്നത് വലിയ കാര്യമല്ല എന്നാല്‍ നല്ല നല്ല അവകാശി ക്വാളിറ്റിയുല്ളവരെ തയ്യാറാക്കണം, രണ്ടാമത് ശബ്ദം മുഴക്കുന്നവരെ തയ്യാറാക്കണം. രണ്ടും ആവശ്യമാണ്. അവകാശി ക്വാളിറ്റിഏതു പോലെ നിങ്ങള്‍ സേവനത്തിന്‍റെ ഉണര്‍വ്വിലും ഉത്സാഹത്തിലും ശരീരംമനസ്സ്ധനം സഹിതം ജീവിച്ചും, ബുദ്ധി കൊണ്ട് സമര്‍പ്പണമായി, ഇങ്ങനെയുള്ളവരെയാണ് പറയുന്നത് അവകാശികള്‍. അതിനാല്‍ അവകാശി ക്വാളിറ്റിയുള്ളവരെയും കണ്ടെത്തണം. ഇതിന്‍റെ മേല്‍ വിശേഷ ശ്രദ്ധ വയ്ക്കണം. ഓരോ സേവാ കേന്ദ്രത്തിലും അങ്ങനെയുള്ള അവകാശി ക്വാളിറ്റിയുള്ളവര്‍ ഉണ്ടായാല്‍ സേവാകേന്ദ്രം നമ്പര്‍വണ്ണിലേക്ക് പോകും

 ഒന്നുണ്ട് സേവനത്തില്‍ സഹയോഗിയാകുക, രണ്ട് പൂര്‍ണ്ണമായും സമര്‍പ്പണമാകുക. അങ്ങനെയുള്ള അവകാശികള്‍ എത്ര പേരുണ്ട്? ഓരോ സേവാകേന്ദ്രത്തിലും അങ്ങനെയുള്ള അവകാശികളുണ്ടോ? ഈശ്വരീയ വിദ്യാര്‍ത്ഥികളാക്കുക, സേവനത്തില്‍ സഹയോഗിയാകുക ലിസ്റ്റ് നീണ്ടതാണ് എന്നാല്‍ ചിലരാണ് അവകാശികളാകുന്നത്. ആര്‍ക്ക് ഏത് സമയത്ത് എങ്ങനെയുള്ള നിര്‍ദ്ദേശം ലഭിക്കുന്നുവൊ, എന്ത് ശ്രീമത്താണൊ ലഭിക്കുന്നത് അതനുസരിച്ച് നടക്കണം. അതിനാല്‍ രണ്ടു ലക്ഷ്യവും വയ്ക്കൂ, അതും നടക്കണം, ഇതും നടക്കണം. അങ്ങനെയുള്ള അവകാശി ക്വാളിറ്റിയുള്ള ഒരാള്‍ക്ക് അനേകം സേവാകേന്ദ്രങ്ങള്‍ തുറക്കാന്‍ നിമിത്തമാകാന്‍ സാധിക്കും. ഇതും ലക്ഷ്യത്തോടെ പ്രാക്ടിക്കലാകും. തന്‍റെ വിശേഷത മനസ്സിലാക്കിയില്ലേ. ശരി.

സന്തുഷ്ടരാണ്, അതോ ചോദിക്കണോ. സന്തുഷ്ടരാക്കുന്നവരല്ലേ. അതിനാല്‍ സന്തുഷ്ടരാക്കുന്നവര്‍, സ്വയം സന്തുഷ്ടരാകണ്ടേ. ഇടയ്ക്ക് സേവനം കുറയുമ്പോള്‍ ചഞ്ചലതയില്‍ വരുന്നില്ലല്ലോ? സേവാകേന്ദ്രത്തില്‍ വിഘ്നം വരുമ്പോള്‍ വിഘ്നത്തെ കണ്ട് ഭയപ്പെടുന്നുണ്ടോ? മനസ്സിലാക്കൂ–  വലുതിലും വച്ച് വലിയ വിഘ്നം വന്നുഏതെങ്കിലും നല്ല കുട്ടി ബാബയെ ഉപേക്ഷിച്ച്, നിങ്ങളുടെ സേവനത്തില്‍ നിങ്ങളെ ശല്യപ്പെടുത്തുന്നു, അപ്പോള്‍ എന്ത് ചെയ്യും? ഭയപ്പെടുമോ? ഒന്നുണ്ട് അവരെ പ്രതി മംഗളത്തിന്‍റെ ഭാവത്തിലൂടെ ദയ കാണിക്കുക, അത് വേറെകാര്യമാണ്, എന്നാല്‍ സ്വയത്തിന്‍റെ സ്ഥിതി ഏകരസമാകാതെയിരിക്കുക അഥവാ വ്യര്‍ത്ഥ സങ്കല്പം വരുക, ഇതിനെയാണ് ചഞ്ചലതയില്‍ വരുക എന്ന് പറയുന്നത്. അപ്പോള്‍ സങ്കല്പത്തിന്‍റെ സൃഷ്ടി പോലും രചിക്കരുത്. സങ്കല്പത്തിന് പോലും കുലുക്കാന്‍ സാധിക്കരുത്. ഇതിനെയാണ് പറയുന്നത് അചഞ്ചലവും സുദൃഢവുമായ സ്ഥിതി. ഒന്നും പുതിയതല്ല എന്ന് വിചാരിച്ച് അലസരാകരുത്. സേവനവും ചെയ്യണം, അവരെ പ്രതി ദയാമനസ്ക്കരുമാകണം എന്നാല്‍ ചഞ്ചലതയില്‍ വരരുത്. അതിനാല്‍ അലസതയും പാടില്ല, ഫീലിംഗും വരരുത്. സദാ ഏത് അന്തരീക്ഷത്തിലായാലും, അചഞ്ചലവും സുദൃഢവുമായിരിക്കണം. നിമിത്തമായവര്‍ ഏതെങ്കിലും നിര്‍ദ്ദേശം നല്കുമ്പോള്‍, അതില്‍ സംശയിക്കരുത്. ഇതെന്ത് കൊണ്ട് പറയുന്നു, ഇതെങ്ങനെ സംഭവിക്കും എന്ന് ചിന്തിക്കരുത്. കാരണം നിമിത്തമായവര്‍ അനുഭവികളാണ്, പ്രാക്ടിക്കലി മുന്നോട്ട് പോകുന്നവര്‍ ചിലര്‍ പുതിയവരാണ്, ചിലര്‍ പഴയവരും, എന്നാല്‍ ഏത് സമയത്ത് ഏത് പ്രശ്നം അവരുടെ മുന്നില്‍ വരുന്നുവൊ, പ്രശ്നം കാരണം ഇത്രയും ക്ലിയറായ ബുദ്ധിക്ക് ആദി മദ്ധ്യ അന്ത്യത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. കേവലം വര്‍ത്തമാനത്തെ മനസ്സിലാക്കുന്നു അതിനാല്‍ കേവലം വര്‍ത്തമാനത്തെ കണ്ട് , ആദിയും മദ്ധ്യവും സമയത്ത് ക്ലിയറാകുന്നില്ല. അപ്പോള്‍ സംശയം ഉണ്ടാകുന്നു. ഏതെങ്കിലും നിര്‍ദ്ദേശം സ്പഷ്ടമല്ലായെങ്കില്‍ ഒരിക്കലും സംശയത്തില്‍ വരരുത്. ധൈര്യത്തോടെ പറയൂ ഇതിനെ മനസ്സിലാക്കാന്‍ പരിശ്രമിക്കാം. അതിന് കുറച്ച് സമയം നല്കൂ. അതേ സമയത്ത് സംശയിച്ച് ഇതല്ല, അതല്ല, അങ്ങനെ ചെയ്യരുത് കാരണം ഡബിള്‍ വിദേശികള്‍ക്ക് തുറന്ന മനസ്സ് കൂടുതലാണ്, അതിനാല്‍ ഇല്ല എന്നും തുറന്ന മനസ്സോടെ പറയുന്നു അതിനാല്‍ ചെറിയ കാര്യമാണെങ്കിലുംഅതിനെ ആദ്യം ഗംഭീരതയോടെ ചിന്തിക്കൂ, അതില്‍ എന്തെങ്കിലും രഹസ്യം തീര്‍ച്ചയായും അടങ്ങിയിരിക്കും. അവരോട് ചോദിക്കാം ഇതിന്‍റെ  രഹസ്യമെന്ത്? ഇതിലൂടെ നേട്ടമെന്താണ്? ഞങ്ങള്‍ക്ക് സ്പഷ്ടമാക്കി മനസ്സിലാക്കി തരൂ. ഇത് പറയാം. എന്നാല്‍ ഒരിക്കലും നിര്‍ദ്ദേശത്തെ നിരസിക്കരുത്. നിരസിക്കുമ്പോഴാണ് നിരാശരാകരുത്. ഡബിള്‍ വിദേശി കുട്ടികള്‍ വിശേഷ ശ്രദ്ധ നല്കുന്നു. ഇല്ലായെങ്കില്‍ എന്ത് സംഭവിക്കും, ഏതു പോലെ നിങ്ങള്‍ നിമിത്തമായി, സഹോദരിമാരുടെ നിര്‍ദ്ദേശത്തെ മനസ്സിലാക്കാന്‍ പ്രയത്നിക്കുന്നില്ലായെങ്കില്‍, ചഞ്ചലതയില്‍ വരും, നിങ്ങളെ കണ്ട്, നിങ്ങള്‍ ആര്‍ക്ക് നിമിത്തമാകുന്നുവൊ , അവരില്‍ സംസ്ക്കാരം നിറയും. പിന്നെ ചിലപ്പോള്‍ പിണങ്ങും. സേവാകേന്ദ്രത്തില്‍ ഇതേ കളി നടക്കും. മനസ്സിലായോ. ശരി.

വരദാനംജ്ഞാന യോഗത്തിന്‍റെ ശക്തിയിലൂടെ ഓരോ പരിതസ്ഥിതിയെയും സെക്കന്‍റില്‍ മറി കടക്കുന്ന മഹാവീരനായി ഭവിക്കട്ടെ.

മഹാവീരന്‍ അര്‍ത്ഥം സദാ ലൈറ്റ്, മൈറ്റ് ഹൗസ്. ജ്ഞാനം ലൈറ്റാണ്, യോഗം മൈറ്റും. രണ്ട് ശക്തികളും കൊണ്ട് സമ്പന്നരായിട്ടുള്ളവര്‍ ഓരോ പരിതസ്ഥിതിയെയും സെക്കന്‍റില്‍ മറി കടക്കുന്നു. സമയത്ത് വിജയിയാകാത്തതിന്‍റെ സംസ്ക്കാരമുണ്ടെങ്കില്‍ അന്ത്യത്തിലും സംസ്ക്കാരം ഫുള്‍ പാസാകാന്‍ അനുവദിക്കില്ല. സമയത്ത് ഫുള്‍ പാസാകുന്നവരെയാണ് ബഹുമതിയോടെ പാസാകുന്നവര്‍ എന്ന് പറയുന്നത്. ധര്‍മ്മരാജനും അവരെ നമിക്കുന്നു.

സ്ലോഗന്‍യോഗാഗ്നിയിലൂടെ വികാരങ്ങളുടെ ബീജത്തെ ഭസ്മമാക്കൂ എങ്കില്‍ സമയത്ത് ചതിക്കപ്പെടില്ല.       

Scroll to Top