ഇന്ന് ചിന്തയില്ലാത്ത ചക്രവര്‍ത്തി തന്‍റെ മാസ്റ്റര്‍ ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വന്നിരിക്കുകയാണ്. ഇത് സംഗമയുഗീ ചക്രവര്‍ത്തിമാരുടെ സഭയാണ്. ഈ ചക്രവര്‍ത്തി പദത്തിലൂടെയാണ് ഭാവി പ്രാലബ്ധം നേടിയെടുക്കുന്നത്. ബാപ്ദാദ നോക്കുകയായിരുന്നു എല്ലാ കുട്ടികളും ചിന്തകളില്‍ നിന്നും അതായത് എല്ലാ പ്രകാരത്തിലുമുള്ള ദു:ഖങ്ങളില്‍ നിന്നും ഉപരിയായി, അങ്ങനെയുള്ള ചക്രവര്‍ത്തിമാരായോ! ബ്രാഹ്മണരുടെ ലോകം തന്നെ ചിന്തയില്ലാത്തതാണ്. സംഗമയുഗീ ബ്രാഹ്മണ ലോകത്തിന്‍റെ അധികാരി ആത്മാക്കളെന്നാല്‍ ചിന്തയില്ലാത്ത ചക്രവര്‍ത്തിമാര്‍. സങ്കല്പത്തില്‍ പോലും ദു:ഖത്തിന്‍റെ അലകളില്ല – അങ്ങനെയായോ? ചിന്തയില്ലാത്ത ചക്രവര്‍ത്തി സദാ സുഖത്തിന്‍റെ ശൈയ്യയില്‍, സുഖമയ ലോകത്തിലാണെന്ന് സ്വയം അനുഭവം ചെയ്യുന്നുണ്ടോ? ബ്രാഹ്മണ ലോകത്തില്‍ അഥവാ ബ്രാഹ്മണ ജീവിതത്തില്‍ ദു:ഖത്തിന്‍റെ പേരടയാളം പോലും ഉണ്ടാവരുത് കാരണം ബ്രാഹ്മണരുടെ ഖജനാവില്‍ അപ്രാപ്തമായിട്ടൊരു വസ്തുവില്ല. അപ്രാപ്തി ദു:ഖത്തിനു കാരണമാണ്, പ്രാപ്തി സുഖം നല്‍കുന്നു. സര്‍വ്വ പ്രാപ്തി സ്വരൂപരെന്നാല്‍ സുഖ സ്വരൂപര്‍. അപ്രകാരം സദാ സുഖ സ്വരൂപരായോ? വിശേഷമായി സുഖം നല്‍കുന്ന സാധനങ്ങള്‍ – സംബന്ധങ്ങളും സമ്പത്തുമാണ്. ഇനി ചിന്തിക്കൂ – അവിനാശി സുഖത്തിന്‍റെ സംബന്ധം പ്രാപ്തമായിട്ടില്ലേ! സംബന്ധങ്ങളിലും ഏതെങ്കിലും ഒരു സംബന്ധത്തിന്‍റെ കുറവുണ്ടെങ്കില്‍ ദു:ഖത്തിന്‍റെ അലകള്‍ വരും. ബ്രാഹ്മണ ലോകത്തില്‍ ബാബയോടൊത്തുള്ള സര്‍വ്വ സംബന്ധങ്ങളും അവിനാശിയാണ്. ഏതെങ്കിലും ഒരു സംബന്ധത്തിന്‍റെയെങ്കിലും കുറവുണ്ടോ? സര്‍വ്വ സംബന്ധങ്ങളും അവിനാശിയാണെങ്കില്‍ ദു:ഖത്തിന്‍റെ അലകള്‍ എങ്ങനെ വരും. സമ്പത്തില്‍ സര്‍വ്വ സമ്പത്തിലും ഖജനാവുകളില്‍ സര്‍വ്വ ഖജനാവുകളിലും വച്ച് ഏറ്റവും ശ്രേഷ്ഠം ജ്ഞാന ധനമാണ്, അതിലൂടെ സര്‍വ്വ ധനവും സ്വാഭാവികമായും പ്രാപ്തമാകും. സമ്പത്തും സംബന്ധങ്ങളും പ്രാപ്തമാണെങ്കില്‍ ലോകം തന്നെ ചിന്തയില്ലാത്തതാണ്. സദാ സുഖം നിറഞ്ഞ ലോകത്തിലെ ബാലകരും അധികാരികളുമാണ് അതായത് ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരാണ്. ചക്രവര്‍ത്തിമാരായോ അതോ ആകാന്‍ പോകുന്നതേയുള്ളോ? ബാപ്ദാദ കുട്ടികളില്‍ നിന്നും ദു:ഖത്തിന്‍റെ അലകള്‍ നിറഞ്ഞ കാര്യങ്ങള്‍ കേട്ടിട്ട് അഥവാ കണ്ടിട്ട് എന്താണ് ചിന്തിക്കുന്നത്? സുഖ സാഗരത്തിന്‍റെ കുട്ടികള്‍, ചിന്തയില്ലാത്ത ചക്രവര്‍ത്തിമാര്‍, എന്നിട്ട് ഈ ദു:ഖത്തിന്‍റെ അലകള്‍ എവിടെ നിന്നും വന്നു! തീര്‍ച്ചയായും സുഖ ലോകത്തിന്‍റെ അതിര്‍ത്തി കടന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഏതൊക്കെയോ കൃത്രിമ ആകര്‍ഷണത്തിന്‍റെ പിറകെ അഥവാ അസത്യമായ രൂപത്തിന്‍റെ പിറകെ ആകര്‍ഷിതരായി പോകുന്നുണ്ട്. കല്പം മുന്‍പത്തെ ഓര്‍മ്മചിഹ്നങ്ങളായ കഥകളില്‍ കാണിക്കുന്നില്ലേ – സീത ആകര്‍ഷിതയായി പോയി, മര്യാദകളുടെ രേഖ അതായത് സുഖ ലോകത്തിന്‍റെ അതിര്‍ത്തി മറിക്കടന്നു പോയി, പിന്നെ എന്തു സംഭവിച്ചു? ശോകവാട്ടികയിലായി. അതിര്‍ത്തിക്കകത്താണെങ്കില്‍ കാട്ടിലും മംഗളം തന്നെ, ത്യാഗത്തിലും ഭാഗ്യം തന്നെ. ചില്ലി പൈസയില്ലെങ്കിലും ചക്രവര്‍ത്തിയാണ്. യാചക ജീവിതത്തിലും രാജകുമാരന്‍റെ ജീവിതമാണ്. അങ്ങനെയുള്ള അനുഭവമുണ്ടോ? ലോകത്തിനുപരിയായി മധുബനില്‍ എത്തുമ്പോള്‍ എന്താണ് അനുഭവപ്പെടുന്നത്? ചെറിയൊരു സ്ഥലത്താണ്, ഒരു മൂലയിലാണ് പക്ഷെ പറയുന്നതെന്താണ് – സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠ ലോകത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു എന്ന്. അപ്പോള്‍ കാട്ടിലും മംഗളം അനുഭവം ചെയ്യുന്നുണ്ടല്ലോ അല്ലേ. ഉണങ്ങിയ പര്‍വ്വതങ്ങളും വജ്ര സമാനം ശ്രേഷ്ഠ സുഖ ലോകമാണെന്ന് അനുഭവം ചെയ്യുന്നില്ലേ. ലോകം തന്നെ മാറി പോയി എന്ന് തോന്നുന്നില്ലേ. അങ്ങനെയുള്ള ബ്രാഹ്മണ ആത്മാക്കള്‍ എവിടെയായിരുന്നാലും ദു:ഖത്തിന്‍റെ വായുമണ്ഡലത്തിനിടയിലും താമരക്കു സമാനമായിരിക്കും. ദു:ഖത്തില്‍ നിന്നും വേറിട്ട് ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരായിരിക്കും. ശരീരത്തിന്‍റെ അസുഖങ്ങളാകുന്ന ദു:ഖത്തിന്‍റെ അലകള്‍, അഥവാ മനസ്സിന്‍റെ വ്യര്‍ത്ഥമായ ഇളക്കങ്ങളുടെ ദു:ഖത്തിന്‍റെ അലകള്‍, അതുമല്ലെങ്കില്‍ വിനാശി ധനത്തിന്‍റെ അപ്രാപ്തി അഥവാ കുറവു മൂലമുണ്ടാകുന്ന ദു:ഖത്തിന്‍റെ അലകള്‍, സ്വയത്തിന്‍റെ ദുര്‍ബ്ബല സ്വഭാവ സംസ്ക്കാരങ്ങള്‍ മൂലം അഥവാ അന്യരുടെ ദുര്‍ബ്ബല സ്വഭാവ സംസ്ക്കാരങ്ങള്‍ മൂലമുണ്ടാകുന്ന ദു:ഖത്തിന്‍റെ അലകള്‍, വായുമണ്ഡലത്തിന്‍റെ അഥവാ തരംഗങ്ങളുടെ ആധാരത്താലുണ്ടാകുന്ന ദു:ഖത്തിന്‍റെ അലകള്‍, സംബന്ധ സമ്പര്‍ക്കത്തിന്‍റെ ആധാരത്തിലുണ്ടാകുന്ന ദു:ഖത്തിന്‍റെ അലകള്‍ – ഇതൊന്നും നിങ്ങളെ ആകര്‍ഷിച്ചു കൊണ്ടു പോകുന്നില്ലല്ലോ അല്ലേ ! വേറിട്ടിരിക്കുകയല്ലേ ! സംസാരം (ലോകം) മാറിയപ്പോള്‍ സംസ്ക്കാരം തന്നെ മാറിപ്പോയി. സ്വഭാവം തന്നെ മാറിയതു കാരണം സുഖമയ ലോകത്തിന്‍റെതായി മാറി. എന്തായാലും യാചകനായി – അതായത് ദേഹമാകുന്ന വീടു പോലും സ്വന്തമല്ല – അപ്പോള്‍ യാചകനായില്ലേ. പക്ഷെ ബാബയുടെ സര്‍വ്വ ഖജനാവുകളുടെ അധികാരിയായി മാറിയില്ലേ. സ്വരാജ്യ അധികാരിയുമായി. അങ്ങനെയുള്ള ലഹരിയിലും സന്തോഷത്തിലുമാണോ കഴിയുന്നത്? ആണെങ്കില്‍ പറയാം ചിന്തയില്ലാത്ത ചക്രവര്‍ത്തിയെന്ന്. അപ്പോള്‍ ഈ ഇരിക്കുന്ന എല്ലാവരും ചക്രവര്‍ത്തിമാരല്ലേ. രാജ്യകാര്യങ്ങളെല്ലാം നന്നായി തന്നെ നടക്കുന്നുണ്ടോ? എല്ലാ സേവകരും നിങ്ങളുടെ ആജ്ഞ അനുസരിച്ചാണോ നടക്കുന്നത്? ആരും നിങ്ങള്‍ ചക്രവര്‍ത്തിമാരെ ചതിക്കുന്നില്ലല്ലോ അല്ലേ? എല്ലാ സേവകരും ‘ശരി അങ്ങനെ ചെയ്യാം‘ എന്നു പറയുന്നവരല്ലേ. ദര്‍ബാര്‍ കൂടാറുണ്ടോ? രാജാക്കന്മാര്‍ ദര്‍ബാര്‍ കൂടാറുണ്ട് അല്ലേ – അപ്പോള്‍ ദര്‍ബാറിലെ എല്ലാ അംഗങ്ങളും യഥാര്‍ത്ഥ കാര്യം ചെയ്യുന്നുണ്ടോ? ഖജനാവുകളില്‍ ഭണ്ഡാര നിറഞ്ഞിരിക്കുകയാണോ? സദാ മഹാദാനിയായി ദാനം ചെയ്തുകൊണ്ടിരിക്കുവാന്‍ മാത്രം ഭണ്ഡാരകള്‍ നിറഞ്ഞിരിക്കുകയാണോ, അതും എത്ര എടുത്താലും കുറവു വരാത്ത ഭണ്ഡാരയായിരിക്കണം. പരിശോധിക്കാറുണ്ടല്ലോ അല്ലേ. എന്തായാലും ബ്രഹ്മാകുമാറായി, യോഗിയായി മാറി എന്ന അലസതയുടെ ലഹരിയില്‍ പരിശോധിക്കുവാന്‍ മറന്നു പോകല്ലേ? സദാ തന്‍റെ രാജ്യക്കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കൂ. മനസ്സിലായോ? പരിശോധിക്കുവാന്‍ അറിയാമല്ലോ അല്ലേ. സംഘടനയില്‍ ഭൂരിഭാഗവും പഴയ അനുഭവികളാണല്ലോ അല്ലേ. അനുഭവി എന്നാല്‍ അധികാരമുള്ളവര്‍. എന്തധികാരമാണ്? സ്വരാജ്യത്തിന്‍റെ അധികാരം. അങ്ങനെയുള്ള അധികാരമുള്ളവരല്ലേ ! ഇപ്പോള്‍ ഇന്ന് വന്നതല്ലേയുള്ളു. പരിശോധിപ്പിക്കുവാനും, ശരിക്കും ഒരു ചക്രവര്‍ത്തിയാണോ എന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും അല്ലേ വന്നത്. ഏതു രാജാവാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൊണ്ടു പോകില്ലേ – നാമധാരിയാണോ കാമധാരിയാണോ എന്ന് ! ഇതെല്ലാം കണ്ണാടി കോട്ടയിലെന്ന പോലെ സ്വയം കാണുവാന്‍ സാധിക്കും. ശരി.
സദാ സുഖത്തിന്‍റെ ലോകത്തില്‍ കഴിയുന്ന ചിന്തയില്ലാത്ത ചക്രവര്‍ത്തിമാര്‍ക്ക്, സദാ രാജ്യ അധികാരി സമര്‍ത്ഥ ആത്മാക്കള്‍ക്ക്, സദാ സര്‍വ്വ ദു:ഖത്തിന്‍റെ അലകളില്‍ നിന്നും വേറിട്ടിരിക്കുന്ന, സുഖദാതാവായ ബാബക്കു പ്രിയപ്പെട്ടിരിക്കുന്ന, അനുഭവത്തിന്‍റെ അധികാരികളായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
ദാദിമാരോട്– ബാപ് സമാനായ എല്ലാ കുട്ടികളെയും കണ്ട് ബാപ്ദാദ ഹര്‍ഷിതനാവുകയാണ്. സദാ സമാനരായ ആത്മാക്കള്‍ ബാപ്ദാദക്ക് അതിപ്രിയരാണ്. ഈ സംഘടന മുഴുവന്‍ തന്നെ സമാനരായ ആത്മാക്കളുടേതാണ്. ബാപ്ദാദ സദാ സമാനരായ കുട്ടികളെ കൂട്ടുകാരായാണ് കാണുന്നത്. വിശ്വത്തിനു പ്രദക്ഷിണം വയ്ക്കുവാന്‍ പോവുകയാണെങ്കിലും കൂടെ തന്നെ. കുട്ടികളുടെ ക്ഷേമം അന്വേഷിക്കുവാന്‍ പോവുകയാണെങ്കിലും കൂടെ തന്നെ. സദാ കൂടെ തന്നെ കൂടെ, അതുകൊണ്ട് സമാന ആത്മാക്കള്‍ സദാ യോഗികളാണ്. യോഗം ചേര്‍ക്കുന്നവരല്ല, സദാ സ്നേഹത്തില്‍ ലയിച്ചിരിക്കുന്നവരാണ്. വേറേയാകുന്നേയില്ല പിന്നെ പ്രത്യേകിച്ച് എന്തോര്‍മ്മിക്കുവാനാണ്, സ്വാഭാവികമായും ഓര്‍മ്മയിലായിരിക്കും. കൂടെയുണ്ടെങ്കില്‍ സ്വാഭാവികമായും ഓര്‍മ്മ ഉണ്ടായിരിക്കും. സമാന ആത്മാക്കളുടെ സ്റ്റേജ് കൂടെ കഴിയുന്നതിന്‍റെയാണ്. ലയിച്ചു ചേര്‍ന്നിരിക്കുന്നതിന്‍റെയാണ്. ഓരോ ചുവടിലും മുന്‍പേ മുന്‍പേ കുട്ടികള്‍ പിറകെ പിറകെ ബാബ. ഓരോ കാര്യത്തിലും സദാ മുന്നില്‍. കുട്ടികള്‍ മുന്നിലാണ്, ബാബ സാകാശ് കൊടുക്കുക മാത്രമല്ല, സദാ കൂടെ ഉണ്ടെന്ന അനുഭവവും നല്‍കുന്നു. ബാബ മറ്റുള്ളവര്‍ക്ക് സാകാശ് കൊടുക്കുന്നതു പോലെ സമാനരായ കുട്ടികളും സാകാശ് നല്‍കുന്നവരായിരിക്കുന്നു. അങ്ങനെയുള്ള സംഘടനയല്ലേ. വിശേഷ മുത്തുകളുടെ വിശേഷ മാലയാണ്. മാല സ്വാഭാവികമായി തയ്യാറാവുകയല്ലേ! തയ്യാറാക്കേണ്ട ആവശ്യമില്ല പക്ഷെ തയ്യാറാവുകയാണ്. നമ്പര്‍ എടുക്കുകയാണ് അല്ലെങ്കില്‍ കൊടുക്കുകയാണെങ്കില്‍ ചോദ്യങ്ങള്‍ ഉയരാം, പക്ഷെ സ്വാഭാവികമായി നമ്പര്‍ ഇവിടെ സെറ്റായി കൊണ്ടിരിക്കുകയാണ്. ശരി.
കുമാരന്മാരെ പ്രതി അവ്യക്ത ബാപ്ദാദയുടെ മധുര മഹാവാക്യങ്ങള്‍
ഈശ്വരീയ യൂത്ത് ഗ്രൂപ്പ്. ലൗകിക രീതിയില്‍ ആ യൂത്ത് ഗ്രൂപ്പ് അവരവരുടെ ബുദ്ധിക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, പക്ഷെ അവരുടെ കാര്യങ്ങള്‍ നഷ്ടമുണ്ടാക്കുന്നവയാണ്. നിങ്ങളുടെ ജോലിയാണ് സ്ഥാപനയുടെ കാര്യത്തില്‍ സദാ സഹയോഗിയായിരിക്കുക. എപ്പോഴെങ്കിലും എന്തെങ്കിലും കാരണങ്ങളോ വിഘ്നങ്ങളോ വന്നാല്‍ അത് സഹജമായി നിവാരണം ചെയ്യുവാന്‍ സാധിക്കുമോ? കുമാര്‍ ഗ്രൂപ്പിനെ പ്രതി ബാപ്ദാദ സദാ പ്രതീക്ഷ പുലര്‍ത്തുന്നു. ഇത്രയും യുവാക്കള്‍ ധൈര്യം കൊണ്ടും ഉണര്‍വ്വു കൊണ്ടും സദാ വിജയി ആയി തീര്‍ന്നാല്‍ വിശ്വം മുഴുവനും വിജയത്തിന്‍റെ കൊടി ഉയര്‍ത്തി പിടിച്ചൊന്ന് കറങ്ങാമായിരുന്നു. സദാ പറക്കുന്ന കലയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയല്ലേ, ആരും നില്‍ക്കുന്ന കലക്കാരില്ലല്ലോ. യൂത്ത് ഗ്രൂപ്പ് എന്നാല്‍ സദാ ശക്തിശാലി സേവനം ചെയ്യുന്നവര്‍. യുവാക്കള്‍ക്ക് എന്താഗ്രഹിക്കുന്നുവോ അത് ചെയ്യുവാന്‍ സാധിക്കും. അവര്‍ വിനാശകാരി കാര്യം ചെയ്യുന്നവര്‍, നിങ്ങള്‍ സ്ഥാപനയുടെ കാര്യം ചെയ്യുന്നവര്‍. അവര്‍ അശാന്തി പരത്തുന്നവര്‍, നിങ്ങള്‍ ശാന്ത സ്വരൂപരും, ശാന്തി പരത്തുന്നവരും. കുമാരന്മാര്‍ക്കു വേണ്ടി ധാരാളം തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അത്രയും ഉറപ്പുള്ള കുമാരന്മാര്‍ വേണം, അവര്‍ ഒരു ഇളക്കങ്ങളിലും ഇളകുന്നവരായിക്കരുത്. ഇവിടെ നല്ല പേരെടുത്തിട്ട് അവിടെ പഴയ ലോകത്തിലേക്ക് പോകുന്നവരായിരിക്കരുത്. പല കുമാരന്മാരും ആദ്യം വളരെ ഉണര്‍വ്വിലും ഉത്സാഹത്തിലും സേവനത്തില്‍ പൊയ്ക്കൊണ്ടിരിക്കും, പിന്നെ ചെറിയ ഉരസലുണ്ടായാല്‍ മതി പഴയ ലോകത്തിലേക്ക് പൊയ്ക്കളയും. ഉപേക്ഷിച്ചു കഴിഞ്ഞ ഒരു വസ്തു വീണ്ടും ചെന്നെടുക്കുക നല്ലതായി തോന്നുന്നുണ്ടോ. നിങ്ങളെല്ലാവരും പഴയ ലോകം വിട്ടവരല്ലേ. ഏതെങ്കിലും ചരട് ഇപ്പോഴും കെട്ടിയിട്ടിട്ടുണ്ടെങ്കില്‍ ആടികൊണ്ടിരിക്കും. സദാ സ്വയത്തെ ഈശ്വരീയ യൂത്ത് ഗ്രൂപ്പാണെന്ന് മനസ്സിലാക്കൂ. ഇത്രയും കുമാരന്മാര്‍ റിഫ്രഷായി, ഖജനാവുകളാല്‍ നിറഞ്ഞ് പോവുകയാണെങ്കില്‍ കാഴ്ചക്കാര്‍ പറയും ഇവര്‍ ദേവാത്മാവായി വന്നിരിക്കുന്നു എന്ന്. അങ്ങനെയുള്ള അത്ഭുതപ്പെടുത്തുന്ന ഒരു പ്ലാനുണ്ടാക്കൂ. യുവാക്കളെ കാണുമ്പോള്‍ ഗവണ്‍മെന്‍റിനു വരെ ഭയമാണ്. നിങ്ങള്‍ ഗവണ്‍മെന്‍റിനും വഴി കാണിക്കുവാന്‍ നിമിത്തമായി മാറും. കുമാരന്മാര്‍ സദാ സേവനത്തിനായി ശക്തിശാലി പ്ലാനുകള്‍ ഉണ്ടാക്കണം. പക്ഷെ ഓര്‍മ്മയുടെയും സേവനത്തിന്‍റയും സദാ ബാലന്‍സുണ്ടായിരിക്കണം. ശരി.
സദാ നിര്‍വിഘ്നമായിരിക്കുന്നതിനുള്ള സുപ്രഭാതം വിടരുമ്പോള്‍ നിര്‍വ്വിഘ്നമായിരിക്കുമല്ലോ. സത്യയുഗമാകുന്ന സുപ്രഭാതം വിടരുമ്പോള്‍ നിര്‍വ്വിഘ്നമായിരിക്കും. ഇപ്പോള്‍ നിര്‍വ്വിഘ്നമാകുന്നതിനുള്ള ഗുഡ്മോര്‍ണിംഗ്. ശുഭ ദിനം എന്നു പറയാറില്ലേ. സുപ്രഭാത:, പറയുമ്പോള്‍ തന്നെ ശുഭ പ്രഭാതമാണ്. ശുഭ ദിനവുമുണ്ട് ശുഭ രാത്രിയുമുണ്ട്. സദാ നിര്‍വ്വിഘ്നമെന്നാല്‍ ശുഭം, അതുകൊണ്ട് നിര്‍വ്വിഘ്ന ഭവ ക്കുള്ള ഗുഡ്മോര്‍ണിംഗ്. ശരി.
കുമാരിമാരെ പ്രതി അവ്യക്ത ബാപ്ദാദയുടെ മഹാവാക്യങ്ങള്‍ – കുമാരി ജീവിതമെന്നാല്‍ സ്വതന്ത്ര ജീവിതം. ഈ സ്വാതന്ത്ര്യത്തിലൂടെ എന്താണ് ലഭിക്കുന്നത്, കൂടാതെ ശ്രേഷ്ഠ ഭാഗ്യമുണ്ടാക്കുന്നയാളില്‍ നിന്നും എന്താണ് ലഭിക്കുന്നത് – ഇത് സദാ സ്മൃതിയില്‍ ഉണ്ടോ? അതോ ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് എന്നാണോ കരതുന്നത്. സദാ സ്മൃതിയിലുണ്ടായിരിക്കണം ഏതുപോലെ ബാബ അതുപോലെ ഞാന്‍. ബാബ ആരാണ്? സേവാധാരിയാണ്. അപ്പോള്‍ എല്ലാവരും സേവനം ചെയ്യുന്നവരല്ലേ. എല്ലാ കുമാരിമാരും ബാബയുടെ മാലയിലെ മുത്തുകള്‍ അല്ലേ? ഉറപ്പാണോ? വേറേയാരുടെയും കഴുത്തിലെ മാലയാകുവാന്‍ പോവില്ലല്ലോ അല്ലേ. ബാബയുടെ കഴുത്തിലെ മാലയായവര്‍ക്ക് വേറേയാരുടെയും കഴുത്തിലെ മാലയാകുവാന്‍ സാധിക്കില്ല. എന്തു സങ്കല്പമാണെടുത്തിട്ടുള്ളത്? സ്വപ്നത്തില്‍ പോലും വേറേ എങ്ങോട്ടും പോവില്ലല്ലോ? അത്രയും ഉറപ്പിച്ചില്ലേ? ഒരു ബാബയുടെതായി മാറി, സര്‍വ്വ ഖജനാവുകളുടെ അധികാരിയായി. സര്‍വ്വ അധികാരങ്ങള്‍ ഉപേക്ഷിച്ച് രണ്ടണക്കു പിറകെ പോകുമോ! അവര്‍ രണ്ടു പൈസ തരുന്നുണ്ടെങ്കില്‍ രണ്ടു പൊട്ടിച്ചതിനു ശേഷമായിരിക്കും. ആദ്യം ദു:ഖത്തിന്‍റെയും അശാന്തിയുടെയും രണ്ട് അടി മേടിക്കുന്നു, അതിനു ശേഷം രണ്ടു റൊട്ടി കഴിക്കുന്നു. അങ്ങനെയുള്ള ജീവിതം ഇഷ്ടമല്ലല്ലോ അല്ലേ? കുമാരി ജീവിതം ഭാഗ്യവാന്‍ ജീവിതമാണ് ഇപ്പോള്‍ അത് ഡബിള്‍ ഭാഗ്യവാനായി. ഇനി എല്ലാ പ്രാക്ടിക്കല്‍ പരീക്ഷയും എഴുതുമല്ലോ അല്ലേ! ആ പേപ്പര്‍ പരീക്ഷയല്ല. സദാ ശിവശക്തിയാണ്, കമ്പൈന്‍റാണ് – ഈ സ്മൃതി സദാ ഉണ്ടായിരിക്കണം. കുമാരിമാര്‍ക്ക് എവിടെയെങ്കിലും പോകേണ്ടതായി തന്നെ വരും. ഇങ്ങനെയൊരു ശ്രേഷ്ഠമായ വീടു ലഭിക്കുമെങ്കില്‍ പിന്നെ വേറേ എന്തു വേണം. കുമാരിമാര്‍ ആഗ്രഹിക്കുന്നത് നല്ല വരനെയും നിറവുള്ള വീടുമാണ്. ഇത് എത്ര നിറവുള്ള വീടാണ്, ഇവിടെ യാതൊരു അപ്രാപ്തിയുമില്ല. ഈ ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. ആഹാ എന്‍റെ ഭാഗ്യം എന്ന് പാട്ടു പാടൂ. ചന്ദ്രന്‍റെ നിലാവ് എല്ലാവര്‍ക്കും പ്രിയമാണ്, അതുപോലെ ജ്ഞാനത്തിന്‍റെ പ്രകാശം നല്‍കുന്നവളായി മാറൂ. ജ്ഞാന ചന്ദ്രമക്കു സമാനമാകൂ. ഏതുപോലെ സ്വന്തം ഭാഗ്യ നക്ഷത്രം തെളിഞ്ഞുവോ, അതുപോലെ സദാ മറ്റുള്ളവരുടെ ഭാഗ്യ നക്ഷത്രത്തെ പ്രകാശിപ്പിക്കൂ. അപ്പോള്‍ എല്ലാവരും വീണ്ടും വീണ്ടും ആശീര്‍വ്വാദങ്ങള്‍ നല്‍കും. എല്ലാ കുമാരിമാരും സ്കോളര്‍ഷിപ്പ് എടുക്കില്ലേ. സ്കോളര്‍ഷിപ്പെടുക്കുക എന്നാലര്‍ത്ഥം വിജയമാലയില്‍ വരിക. വിജയമാലയില്‍ വരത്തക്കവിധത്തിലുള്ള അത്രയും തീവ്രമായ പുരുഷാര്‍ത്ഥമായിരിക്കണം. ഇത്രയും പാലന എടുക്കുന്നു, അതിന്‍റെ റിട്ടേണ്‍ തരില്ലേ. പാലനയുടെ റിട്ടേണ്‍ ആണ് ബാപ് സമാനാകുക, സ്കോളര്‍ഷിപ്പെടുക്കുക. സദാ ഇങ്ങനെ ദൃഢ സങ്കല്പമെടുക്കൂ – വിജയി ആയി മാറി വിജയമാലയിലെ മുത്തായി മാറുമെന്ന്. എല്ലാവരും ഈ ജീവിതത്തില്‍ സന്തുഷ്ടരാണോ? ചിലപ്പോള്‍ ആ ജീവിതത്തില്‍ കഴിക്കുകയും, കുടിക്കുകയും, കറങ്ങുകയും —– ചെയ്യാമായിരുന്നു എന്ന് ഓര്‍ക്കാറില്ലല്ലോ. മറ്റുള്ളരെ കാണുമ്പോള്‍ – എനിക്കും കുറച്ച് ടേസ്റ്റു ചെയ്ത് നോക്കാമായിരുന്നു എന്നു തോന്നാറില്ലല്ലോ. ആ ജീവിതം വീഴ്ചയുടേതാണ് – ഈ ജീവിതം ഉര്‍ച്ചയുടേതാണ്. ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും വീഴ്ചയിലേക്കു പോകുമോ. സദാ ഏവര്‍ റെഡിയായിരിക്കൂ. തന്‍റേതായ രീതിയില്‍ സദാ തയ്യാറായിരിക്കൂ. പഠിത്തത്തിന്‍റെ രീതിയിലുള്ള യാതൊരു താത്പര്യങ്ങളുടെയും ബന്ധനമില്ല. കുമാരിമാര്‍ ഒരുമിച്ചുള്ളിടത്ത് സേവനത്തില്‍ വര്‍ദ്ധനവ് ഉണ്ട് തന്നെ. ശുദ്ധ ആത്മാക്കള്‍ ഉള്ളിടത്ത് സദാ ശുഭ കാര്യമാണ് നടക്കുക. എല്ലാവരും പരസ്പരം സംസ്ക്കാര മിലനം എന്ന വിഷയത്തില്‍ പാസായിരിക്കുകയല്ലേ. ഉരസലുകള്‍ ഒന്നുമില്ലല്ലോ, ദൃഷ്ടിയും ചിന്തയും എങ്ങോട്ടും പോകുന്നില്ലല്ലോ. ഒരേ ഒരു ബാബ രണ്ടാമതാരുമില്ല ………. വിശേഷമായി കുമാരിമാര്‍ ഈ വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടണം. പേരു തന്നെ ബാല ബ്രഹ്മചാരിണി …….. സങ്കല്പവും അതുപോലെ പവിത്രമായിരിക്കണം – ഇതിനെയാണ് സ്കോളര്‍ഷിപ്പെടുക്കുക എന്നു പറയുന്നത്. പിന്നെ വലംകൈയ്യാണ്. സദാ ഒരേ ഒരു ബാബ രണ്ടാമതാരുമില്ല – അങ്ങനെയുള്ള ശിവശക്തികളാണ്. ഇത് സദാ ഓര്‍മ്മയിലുണ്ടെങ്കില്‍ ഒരു പ്രകാരത്തിലുമുള്ള മായ യുദ്ധത്തിനു വരില്ല. ശരി.
വിട പറയുന്ന സമയം – സത്ഗുരുവിന്റെ കൃപ നിങ്ങളുടെ സമ്പത്തായി മാറി അതുകൊണ്ട് കൃപ കാണിക്കൂ എന്ന് സങ്കല്പിക്കേണ്ട ആവശ്യം പോലുമില്ല. വൃക്ഷപതിയുടെ കുട്ടികളാണ്, അതുകൊണ്ട് വ്യാഴദശയും, ഗുരുവിന്‍റെ കൃപയും എല്ലാം സ്വാഭാവികമായും പ്രാപ്തമാണ്. ചോദിക്കേണ്ട ആവശ്യമില്ല. യാചനയില്‍ നിന്നും മുക്തരായി. സങ്കല്പിക്കുന്നതില്‍ നിന്നു പോലും മുക്തരായി. ഇനി എന്തെങ്കിലും ചോദിക്കേണ്ടതായിട്ടുണ്ടോ! ബാബയുടെയും ശിരസ്സിലെ കിരീടമായിരിക്കുന്നു, അങ്ങനെയുള്ളവര്‍ എന്തു ചോദിക്കുവാനാണ്! അപ്പോള്‍ വൃക്ഷപതി ദിനത്തിന്‍റെ, ബ്രഹസ്പതി ദശയുടെ സദാ കുട്ടികള്‍ക്ക് ആശംസകള്‍ സഹിതം സ്നേഹ സ്മരണകള്‍. ഓംശാന്തി.
വരദാനം:- ലൗകിക ചിന്തയും ദൃഷ്ടിയും പരിവര്‍ത്തനപ്പെടുത്തി അലൗകികതയുടെ അനുഭവം ചെയ്യുന്ന ജ്ഞാനി ആത്മാവായി ഭവിക്കൂ:-
ലൗകിക സംബന്ധങ്ങളില്‍ കഴിഞ്ഞുകൊണ്ടും പരിധിയുള്ള സംബന്ധങ്ങളെ കാണാതെ ആത്മാവിനെ കാണൂ. ആത്മാവിനെ കാണുമ്പോള്‍ ഒന്നുകില്‍ സന്തോഷമുണ്ടാകും അല്ലെങ്കില്‍ ദയ തോന്നും. ഈ ആത്മാവ് പാവം പരവശനാണ്, അജ്ഞനാണ്, അറിവില്ലാത്തവനാണ്, ഞാന്‍ ജ്ഞാനവാന്‍ ആത്മാവാണ്, അജ്ഞാനത്തിലുള്ള ആ ആത്മാവിനോട് ദയ കാണിച്ച് എന്‍റെ ശുഭ ഭാവനയാല്‍ പരിവര്‍ത്തനപ്പെടുത്തി കാണിക്കും. ചിന്തയും ദൃഷ്ടിയും പരിവര്‍ത്തനപ്പെടുത്തുന്നതാണ് അലൗകിക ജീവിതം, അജ്ഞാനികള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജ്ഞാനി ആത്മാവിന് ചെയ്യാനാവില്ല. നിങ്ങളുടെ കൂട്ടുകെട്ടിന്‍റെ നിറം അവരില്‍ പിടിക്കണം.
സ്ലോഗന്– വിശ്വമംഗളകാരിയാവുക എന്നാല്‍ തന്‍റെ ശ്രേഷ്ഠ കര്‍മ്മത്തിലൂടെ വിശ്വ പിതാവിന്‍റെ പേര് പ്രശസ്തമാക്കുക എന്നാണ്.