വിശ്വ രചയിതാവ് തന്‍റെ പുതിയ വിശ്വത്തിന്‍റെ നിര്‍മ്മാണം ചെയ്യുന്ന പുതിയ വിശ്വത്തിന്‍റെ ഭാഗ്യശാലി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. നിങ്ങള്‍ ശ്രേഷ്ഠമായ ഭാഗ്യശാലി കുട്ടികളുടെ ഭാഗ്യം വിശ്വത്തിന്‍റെ ഭാഗ്യമാണ്. പുതിയ വിശ്വത്തിന്‍റെ ആധാര സ്വരൂപരായ ശ്രേഷ്ഠ കുട്ടികളാണ്. പുതിയ വിശ്വത്തിന്‍റെ രാജ്യ ഭാഗ്യത്തിന്‍റെ അധികാരി വിശേഷ ആത്മാക്കളാണ്. നിങ്ങളുടെ പുതിയ ജീവിതം വിശ്വത്തിന്‍റെ നവനിര്‍മ്മാണം ചെയ്യുന്നു. വിശ്വത്തെ ശ്രേഷ്ഠാചാരി, സുഖ-ശാന്തി സമ്പന്നമാക്കുക തന്നെ വേണം, താങ്കളെല്ലാവരുടെയും ഈ ശ്രേഷ്ഠ ദൃഢ സങ്കല്പത്തിന്‍റെ വിരലിലൂടെ ദുഃഖിയായ ലോകം പരിവര്‍ത്തനപ്പെട്ട് സുഖിയായ ലോകമായി മാറുന്നു കാരണം സര്‍വ്വശക്തിവാനായ ബാബയുടെ ശ്രീമത്തനുസരിച്ച് സഹയോഗിയായി, അതിനാല്‍ ബാബയോടൊപ്പം താങ്കള്‍ സര്‍വ്വരുടെയും സഹയോഗം, ശ്രേഷ്ഠമായ യോഗം വിശ്വത്തെ പരിവര്‍ത്തനപ്പെടുത്തുന്നു. താങ്കള്‍ ശ്രേഷ്ഠ ആത്മാക്കളുടെ ഈ സമയത്തെ സഹജയോഗി, രാജയോഗി ജീവിതത്തിലെ ഓരോ ചുവട്, ഓരോ കര്‍മ്മം പുതിയ വിശ്വത്തിന്‍റെ നിയമമായി മാറുന്നു. ബ്രാഹ്മണരുടെ വിധി സദാ നിയമമായി തീരുന്നു അതിനാല്‍ ദാതാവിന്‍റെ കുട്ടികള്‍ ദാതാവ്, വിധാതാവ്, വിധി വിധാതാവായി മാറുന്നു. ഇന്ന് അന്തിമ ജന്മം വരെയും താങ്കള്‍ ദാതാവിന്‍റെ കുട്ടികളുടെ ചിത്രത്തിന്‍റെ മുന്നില്‍ ഭക്തര്‍ യാചിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ വിധി വിധാതാക്കളുമാണ്, ഇപ്പോഴും ചീഫ് ജസ്റ്റിസ് പോലും മറ്റുളളവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന സമയത്ത് ഈശ്വരന്‍റെ അഥവാ ഇഷ്ട ദേവന്‍റെ സ്മൃതി സ്വരൂപരാക്കി പ്രതിജ്ഞയെടുപ്പിക്കുന്നു. ഈ അന്തിമ ജന്മത്തിലും താങ്കള്‍ വിധി വിധാതാവായ കുട്ടികളുടെ ശക്തിയാണ് നിയമത്തിലും കണ്ടു കൊണ്ടിരിക്കുന്നത്. അവനവനെ പ്രതിയല്ല പ്രതിജ്ഞ എടുക്കുന്നത്. ബാബയ്ക്ക്, താങ്കള്‍ക്കാണ് മഹത്വം കല്പ്പിക്കുന്നത്. സദാ വരദാനി സ്വരൂപരും നിങ്ങള്‍ തന്നെയാണ്. ഭിന്ന-ഭിന്ന വരദാനം, ഭിന്ന-ഭിന്ന ദേവി-ദേവതകളിലൂടെ താങ്കളുടെ ചിത്രത്തിനു മുന്നിലാണ് യാചിച്ചു കൊണ്ടിരിക്കുന്നത്. ചിലര്‍ ശക്തിയുടെ ദേവത, ചിലര്‍ വിദ്യയുടെ ദേവി. താങ്കള്‍ വരദാനി സ്വരൂപരായി അതിനാലാണ് ഇപ്പോഴും ആദിമുതല്‍ക്ക് താങ്കളുടെ ഭക്തി പരമ്പരാഗതമായി നടന്നുകൊണ്ടിരിക്കുന്നത്. സദാ ബാപ്ദാദയിലൂടെ സര്‍വ്വപ്രാപ്തി സ്വരൂപരും പ്രസന്നചിത്തരും, പ്രസന്ന സ്വരൂപരുമായിത്തീരുന്നു, അതിനാലാണ് ഇപ്പോഴും സ്വയത്തെ പ്രസന്നമാക്കുന്നതിന് വേണ്ടി ദേവീ ദേവന്‍മാരെ പ്രസന്നമാക്കുന്നത്, ഇതിലൂടെ ഞങ്ങള്‍ സദാ കാലത്തേക്ക് പ്രസന്നമാകുമെന്നു കരുതുന്നു. ഏറ്റവും വലുതിലും വലിയ ഖജനാവായ സന്തുഷ്ടത ബാബയിലൂടെ സര്‍വ്വരും പ്രാപ്തമാക്കി അതിനാല്‍ സന്തുഷ്ടത നേടുന്നതിനായി സന്തോഷി ദേവിയെ പൂജിക്കുന്നു. സര്‍വ്വ സന്തുഷ്ട ആത്മാക്കളും സന്തോഷി മാതാവല്ലേ! സര്‍വ്വരും സന്തോഷിയല്ലേ! നിങ്ങള്‍ സര്‍വ്വരും സന്തുഷ്ട ആത്മാക്കള്‍ സന്തോഷി മൂര്‍ത്തികളാണ്. ബാപ്ദാദായിലൂടെ സഫലത ജന്മസിദ്ധ അധികാരത്തിന്‍റെ രൂപത്തില്‍ പ്രാപ്തമാക്കി അതിനാല്‍ സഫലതയുടെ ദാനം, വരദാനം നിങ്ങളുടെ ചിത്രത്തിലൂടെ യാചിക്കുന്നു. കേവലം അല്പ ബുദ്ധിയായത് കാരണം, ദുര്‍ബലരായ ആത്മാക്കളായത് കാരണം, യാചകരായ ആത്മാക്കളായത് കാരണം അല്പക്കാലത്തെ സഫലത മാത്രമേ യാചിക്കുന്നു. എങ്ങനെയാണോ യാചകര്‍ ഒരിക്കലും ആയിരം രൂപ തരൂ എന്ന് പറയാത്തത്. കുറച്ച് പൈസ നല്കൂ എന്നേ പറയൂ. ഒരു രൂപ, രണ്ട് രൂപ നല്കൂ എന്നേ പറയാറൂ. അതേപോലെ ഈ ആത്മാക്കളും സുഖം, ശാന്തി, പവിത്രതയുടെ യാചകര്‍ അല്പക്കാലത്തെ സഫലത യാചിക്കും. എന്‍റെ ഇന്ന കാര്യം നടക്കണം, ഇതില്‍ സഫലതയുണ്ടാകണം. എന്നാല്‍ നിങ്ങള്‍ സഫലതാ സ്വരൂപരായ ആത്മാക്കളോട് തന്നെയാണ് യാചിക്കുന്നത്. താങ്കള്‍ ദിലാരാമനായ ബാബയുടെ കുട്ടികള്‍ ഹൃദയേശ്വരനായ ബാബയോട്, ഹൃദയത്തിന്‍റെ സര്‍വ്വ കാര്യങ്ങളും കേള്‍പ്പിക്കുന്നു, പറയുന്നു. മറ്റൊരാത്മാവിനോടും പറയാന്‍ പറ്റാത്തത് ബാബയോട് പറയുന്നു. സത്യമായ അച്ഛന്‍റെ സത്യമായ കുട്ടികളായി തീരുന്നു. ഇപ്പോഴും നിങ്ങളുടെ ചിത്രങ്ങളുടെ മുന്നില്‍ സര്‍വ്വരും ഹൃദയത്തിലെ കാര്യങ്ങള്‍ പറയുന്നു. തന്‍റെ എന്തെങ്കിലും മറച്ചു വയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ തന്‍റെ സ്നേഹി സംബന്ധികളില്‍ നിന്നും പോലും മറച്ചു വയ്ക്കുന്നു, എന്നാല്‍ ദേവീ ദേവതമാരില്‍ നിന്നും ഒരിക്കലും മറച്ചു വയ്ക്കില്ല. ലോകത്തിന് മുന്നില്‍ പറയും ഞാന്‍ ഇതാണ്, സത്യമാണ്, മഹാനാണ്, എന്നാല്‍ ദേവതമാരുടെ മുന്നില്‍ എന്ത് പറയും? കാമിയുമാണ്, കാപട്യവുമുള്ളവനാണ്. അപ്പോള്‍ താങ്കള്‍ ഇങ്ങനെ പുതിയ വിശ്വത്തിന്‍റെ തന്നെ ഭാഗ്യമാണ്. ഓരോരുത്തരുടെയും ഭാഗ്യത്തില്‍ പാവന വിശ്വത്തിന്‍റെ രാജ്യ ഭാഗ്യമാണ്.
ഇങ്ങനെ വിധാതാവ്, വരദാതാവ്, വിധി വിദാതാവായ സര്‍വ്വ ശ്രേഷ്ഠമായ ആത്മാക്കളാണ്. ഓരോരുത്തരുടെയും ശ്രേഷ്ഠമതമാകുന്ന കൈകളില്‍ സ്വര്‍ഗ്ഗത്തിന്‍റെ രാജ്യ ഭാഗ്യത്തിന്‍റെ ചക്രമുണ്ട്. ഇത് തന്നെയാണ് വെണ്ണ. രാജ്യ ഭാഗ്യത്തിന്‍റെ വെണ്ണ. ഓരോരുത്തരുടെയും ശിരസ്സില്‍ പവിത്രതയുടെ മഹാനതയുടെ, പ്രകാശത്തിന്‍റെ കിരീടമാണ്. ഹൃദയ സിംഹാസനസ്ഥരാണ്. സ്വരാജ്യത്തിന്‍റെ തിലകധാരികളാണ്. അപ്പോള്‍ മനസ്സിലായോ ഞാന്‍ ആരാണ്? ഞാന്‍ ആരാണ് എന്നതിന്‍റെ ഉത്തരം കണ്ടെത്താനല്ലേ വന്നിരിക്കുന്നത്. ആദ്യ ദിനത്തിന്‍റെ പാഠം ഇതല്ലേ പഠിച്ചത്. ഞാന്‍ ആര്? ഞാന്‍ ഇതല്ല, ഇന്നതാണ്. ഇതില്‍ തന്നെയാണ് മുഴുവന്‍ ജ്ഞാന സാഗരന്‍റെ ജ്ഞാനവും അടങ്ങിയിട്ടുള്ളത്. സര്‍വ്വതും മനസ്സിലാക്കിയില്ലേ. ഇതേ ആത്മീയ ലഹരി സദാ കൂടെയുണ്ടായിരിക്കണം. അത്രയും ശ്രേഷ്ഠമായ ആത്മാക്കളാണ്, മഹാനാണ്. ഓരോ ചുവട്, സങ്കല്പം, കര്‍മ്മം സ്മരണയായി കൊണ്ടിരിക്കുന്നു, നിയമമായി കൊണ്ടിരിക്കുന്നു, ഇതേ ശ്രേഷ്ഠ സ്മൃതിയുണ്ടായിരിക്കണം. മനസ്സിലായോ. മുഴുവന്‍ വിശ്വത്തിന്‍റെ ദൃഷ്ടി താങ്കള്‍ ആത്മാക്കളുടെ നേര്‍ക്കാണ്. ഞാന്‍ എന്ത് ചെയ്യുന്നുവൊ അത് വിശ്വത്തിന് നിയമവും സ്മരണയുമായി മാറുന്നു. ഞാന്‍ ചഞ്ചലതയില്‍ വരുകയാണെങ്കില്‍ ലോകം ചഞ്ചലതയില്‍ വരും. ഞാന്‍ സന്തുഷ്ടമായും പ്രസന്നവുമായിട്ടിരിക്കുകയാണെങ്കില്‍ ലോകം പ്രസന്നവും സന്തുഷ്ടവുമായി തീരും. അത്രയും ഉത്തരവാദിത്വം ഓരോ വിശ്വ നവനിര്‍മ്മാണത്തിന് നിമിത്തമായ ആത്മാക്കളുടേതാണ്. എന്നാല്‍ എത്ര വലിയ ഉത്തരവാദിത്തമാണോ അത്രയും ഭാരരഹിതവുമാണ് കാരണം സര്‍വ്വ ശക്തിവാനായ ബാബ കൂടെയുണ്ട്. ശരി.
അങ്ങനെ സദാ പ്രസന്നചിത്തരായ ആത്മാക്കള്‍ക്ക്, സദാ മാസ്റ്റര്‍ വിദാതാവ്, വരദാതാവായ കുട്ടികള്‍ക്ക്, സദാ സര്‍വ്വ പ്രാപ്തി സ്വരൂപരായ സന്തുഷ്ട ആത്മാക്കള്‍ക്ക്, സദാ ഓര്‍മ്മയിലൂടെ ഓരോ കര്‍മ്മത്തിന്‍റെ സ്മരണയുണ്ടാക്കുന്ന പൂജനീയ മഹാന്‍ ആത്മാക്കള്‍ക്ക് വിധാതാവ്, വരദാതാവായ ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
കുമാരന്‍മാരുടെ വ്യത്യസ്ഥ ഗ്രൂപ്പിനോട് അവ്യക്ത ബാപ്ദാദായുടെ സംഭാഷണം – (11-05-1984)
- സര്‍വ്വരുംശ്രേഷ്ഠകുമാരന്‍മാരല്ലേ? സാധാരണകുമാരന്‍മാരല്ല, ശ്രേഷ്ഠകുമാരന്‍മാരാണ്. ശരീരത്തിന്‍റെശക്തി, മനസ്സിന്‍റെശക്തിസര്‍വ്വതുംശ്രേഷ്ഠമായകാര്യത്തില്‍ ഉപയോഗിക്കുന്നവരാണ്. ഒരുശക്തിയുംവിനാശികാര്യത്തില്‍ ഉപയോഗിക്കുന്നവരല്ല. വികാരികാര്യമാണ്വിനാശികാര്യം, ശ്രേഷ്ഠകാര്യമാണ്ഈശ്വരീയകാര്യം. അതിനാല്‍ സര്‍വ്വശക്തികളെയുംഈശ്വരീയകാര്യത്തില്‍ ഉപയോഗിക്കുന്നശ്രേഷ്ഠകുമാരന്‍മാരാണ്. വ്യര്‍ത്ഥത്തിന്‍റെകണക്കില്‍ ഒരുശക്തിയെയുംഉപയോഗിക്കുന്നില്ലല്ലോ? ഇപ്പോള്‍ തന്‍റെശക്തികളെഎവിടെഉപയോഗിക്കണംഎന്നഅറിവ്ലഭിച്ചു. ഈഅറിവിലൂടെസദാശ്രേഷ്ഠമായകാര്യംചെയ്യൂ. അങ്ങനെയുള്ളശ്രേഷ്ഠമായകാര്യത്തില്‍ സദാഉപയോഗിക്കുന്നവര്‍ ശ്രേഷ്ഠപ്രാപ്തിയുടെഅധികാരിയായിതീരുന്നു. അങ്ങനെഅധികാരിയാണോ? ശ്രേഷ്ഠപ്രാപ്തിയുണ്ടായിക്കൊണ്ടിരിക്കുകയാണെന്നഅനുഭവംചെയ്യുന്നുണ്ടോ? അതോഉണ്ടാകണോ? ഓരോചുവടിലുംകോടിമടങ്ങ്സമ്പാദിച്ചുകൊണ്ടിരിക്കുകയാണെന്നഅനുഭവമുണ്ടല്ലോ? ഒരുചുവടില്‍ കോടിമടങ്ങ്സമ്പാദിച്ചുകൊണ്ടിരിക്കുന്നവര്‍ എത്രയോശ്രേഷ്ഠമാണ്. ഇത്രയുംസമ്പത്തുള്ളവര്‍ക്ക്എത്രസന്തോഷമുണ്ടായിരിക്കും! ഇന്നത്തെകാലത്ത്ലക്ഷപതിക്കും, കോടിപതിക്ക്പോലുംവിനാശിസന്തോഷംഉണ്ട്, നിങ്ങളുടേത്അവിനാശിസമ്പത്താണ്. ശ്രേഷ്ഠകുമാരന്‍ എന്നതിന്‍റെഅര്‍ത്ഥംഅറിയാമോ? സദാഓരോശക്തിയെയുംശ്രേഷ്ഠമായകാര്യത്തില്‍ വിനിയോഗിക്കുന്നവര്‍. വ്യര്‍ത്ഥത്തിന്‍റെകണക്ക്സദാകാലത്തേക്ക്സമാപ്തമായി, ശ്രേഷ്ഠമായസമ്പാദ്യംശേഖരിച്ചോഅതോരണ്ടുംശേഖരിക്കുന്നുണ്ടോ? ഒന്ന്സമാപ്തമായി. ഇപ്പോള്‍ രണ്ടുംനടക്കേണ്ടസമയമല്ല. ഇപ്പോള്‍ വ്യര്‍ത്ഥംസദാകാലത്തേക്ക്സമാപ്തം. രണ്ടുംഉണ്ടെങ്കില്‍ എത്രസമ്പാദിക്കപ്പെടണോഅത്രയുംസമ്പാദിക്കാന്‍ സാധിക്കില്ല. നഷ്ടപ്പെടുത്തിയില്ല, സസമ്പാദിച്ചുവെങ്കില്‍ എത്രസമ്പാദ്യമുണ്ടാകും! അതിനാല്‍ വ്യര്‍ത്ഥത്തിന്‍റെകണക്ക്സമാപ്തമായി, സമര്‍ത്ഥത്തിന്‍റെകണക്ക്ശേഖരിക്കപ്പെട്ടു.
- കുമാര്‍ ജീവിതംശക്തിശാലിജീവിതമാണ്. കുമാര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തുംചെയ്യാന്‍ സാധിക്കും. വേണമെങ്കില്‍ സ്വയത്തെശ്രേഷ്ഠമാക്കാം, അല്ലെങ്കില്‍ താഴെക്ക്വരാം. ഇങ്ങനെയുള്ളജീവിതത്തില്‍ നിങ്ങള്‍ ബാബയുടേതായിതീര്‍ന്നു. വിനാശിജീവിതപങ്കാളിയുടെകര്‍മ്മബന്ധനത്തില്‍ ബന്ധിക്കപ്പെടുന്നതിന്പകരംസത്യമായജീവിതപങ്കാളിയെകരസ്ഥമാക്കി. എത്രഭാഗ്യവാനായി! ഇപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കാണോവന്നിരിക്കുന്നത്അതോകംബയ്ന്‍റായിട്ടാണോ?(കംബയിന്‍റ്) ടിക്കറ്റിന്പൈസചിലവായില്ലല്ലോ? ഇതുംലാഭിച്ചില്ലേ. ശരീരത്തിന്‍റെസാഥിയെ(പങ്കാളി) കൂടെകൊണ്ടുവരുകയാണെങ്കില്‍ ടിക്കറ്റിന്‍റെചിലവ്വരുന്നു, അവരുടെബാഗുംഎടുക്കേണ്ടിവരുന്നു, സമ്പാദിച്ച്ദിവസവുംകഴിപ്പിക്കേണ്ടിയുംസംരക്ഷിക്കേണ്ടിയുംവരുന്നു. ഈപങ്കാളികഴിക്കുന്നില്ലകേവലംഗന്ധംമാത്രംഎടുക്കുന്നു. റോട്ടികുറയുകയല്ലചെയ്യുന്നത്, ഒന്നുകൂടികൂടുതല്‍ ശക്തിഅതില്‍ നിറയുന്നു. അതിനാല്‍ ചിലവില്ലാതെ, പരിശ്രമമില്ലാതെ, സാഥിയുംഅവിനാശി, പൂര്‍ണ്ണമായസഹയോഗവുംലഭിക്കുന്നു. പരിശ്രമമുണ്ടാകുന്നില്ല, സഹയോഗംനല്കുന്നു. എന്തെങ്കിലുംപ്രയാസമേറിയകാര്യംവന്നു, ഓര്‍മ്മിച്ചു, സഹയോഗംലഭിച്ചു. അങ്ങനെയുള്ളഅനുഭവമില്ലേ. ഭക്തര്‍ക്ക്പോലുംഭക്തിയുടെഫലംനല്കുന്നുണ്ട്അപ്പോള്‍ ജീവിതപങ്കാളിയാക്കുന്നവര്‍ക്ക്കൂട്ട്നല്കില്ലേ.? കുമാരന്‍മാര്‍ കംബയിന്‍റായിഎന്നാല്‍ ഈകംബയിന്‍റില്‍ നിശ്ചിന്തചക്രവര്‍ത്തിമാരായി. യാതൊരുപ്രശ്നവുമില്ല, നിശ്ചിന്തചക്രവര്‍ത്തി. ഇന്ന്കുട്ടിക്ക്രോഗംവന്നു, ഇന്ന്കുട്ടിസ്ക്കൂളില്‍ പോയില്ല…. ഇതൊന്നുംഭാരമല്ല. സദാബന്ധനമുക്തര്‍. ഒന്നിന്‍റെബന്ധനത്തില്‍ ബന്ധിക്കപ്പെടുന്നതിലൂടെഅനേകബന്ധനങ്ങളില്‍ നിന്നുംമുക്തമായി. കഴിക്കൂ, കുടിക്കൂ, സന്തോഷിക്കൂ, വേറെഎന്താണ്ജോലി. തന്‍റെകൈകള്‍ കൊണ്ട്ഉണ്ടാക്കി, കഴിച്ചു, എന്ത്വേണോഅത്കഴിച്ചോളൂ. സ്വതന്ത്രരാണ്. എത്രയോശ്രേഷ്ഠമായി. ലോകത്തിന്‍റെകണക്കനുസരിച്ചുംനല്ലവരാണ്. ലോകത്തിലെപ്രശ്നങ്ങളില്‍ നിന്നുംമുക്തരായിഎന്ന്മനസ്സിലാക്കുന്നുണ്ടല്ലോ. ആത്മാവിന്‍റെകാര്യംഉപേക്ഷിക്കൂ, ശരീരത്തിന്‍റെകര്‍മ്മബന്ധനത്തിന്‍റെകണക്കില്‍ നിന്ന്പോലുംമുക്തമായി. അങ്ങനെസുരക്ഷിതരായി. ഏതെങ്കിലുംജ്ഞാനികുട്ടിയെജീവിതപങ്കാളിയാക്കിയാലോഎന്നചിന്തവരുന്നില്ലല്ലോ? ഏതെങ്കിലുംകുമാരിയുടെമംഗളംചെയ്യാംഎന്ന്ആഗ്രഹംവരുന്നില്ലല്ലോ? ഇത്മംഗളമല്ല, അമംഗളമാണ്. എന്ത്കൊണ്ട്? ഒരുബന്ധനംഉണ്ടാക്കിയാല്‍, അതിലൂടെഅനേകബന്ധനങ്ങള്‍ ആരംഭിക്കുന്നു. ഈയൊരുബന്ധനംഅനേകബന്ധനങ്ങളെരചിക്കുന്നു, അതിനാല്‍ സഹയോഗംലഭിക്കില്ല. ഭാരമാകും. കാണുമ്പോള്‍ സഹയോഗമായിതോന്നും, എന്നാല്‍ അനേകകാര്യങ്ങളുടെഭാരമാണ്. എന്നാല്‍ ഭാരമെന്നുപറഞ്ഞാല്‍ അത്രയുംഭാരമാണ്. അതിനാല്‍ അനേകഭാരങ്ങളില്‍ നിന്നുംമോചിതരായില്ലേ. ഒരിക്കലുംസ്വപ്നത്തില്‍ പോലുംചിന്തിക്കരുത്, ഇല്ലായെങ്കില്‍ എഴുന്നേല്‍ക്കാന്‍ പോലുംപ്രയാസമാകുന്നരീതിയിലുള്ളഭാരമായിഅനുഭവപ്പെടും. സ്വതന്ത്രരായിരിക്കെബന്ധനത്തില്‍ പോയിബന്ധിക്കപ്പെട്ടുവെങ്കില്‍ കോടിമടങ്ങ്ഭാരമാകും. അവര്‍ അറിവില്ലായ്മയോടെബന്ധനത്തില്‍ ബന്ധിക്കപ്പെട്ടു, നിങ്ങള്‍ അറിഞ്ഞ്ബന്ധിക്കപ്പെടുകയാണെങ്കില്‍ ഒന്നുംകൂടിപശ്ചാത്താപ്പത്തിന്‍റെഭാരമായിതീരും. ആരുംപാകമാകാത്തവരല്ലല്ലോ? പാകമാകാത്തവര്‍ക്ക്ഗതിഉണ്ടാകില്ല. ഇവിടെയുമല്ല, അവിടെയുമല്ല. നിങ്ങള്‍ക്ക്സത്ഗതിലഭിച്ചില്ലേ. സത്ഗതിഅര്‍ത്ഥംശ്രേഷ്ഠമായഗതി. കുറച്ച്സങ്കല്പംവരുന്നുണ്ടോ? ഫോട്ടോഎടുത്തുകൊണ്ടിരിക്കുന്നു. എന്തെങ്കിലുംചഞ്ചലതകാണിച്ചുവെങ്കില്‍ ഫോട്ടോയില്‍ വരും. എത്രത്തോളംപക്കാആകുന്നുവൊഅത്രത്തോളംവര്‍ത്തമാനവവും, ഭാവിയുംശ്രേഷ്ഠമാകും.
- സര്‍വ്വരുംസമര്‍ത്ഥകുമാരന്‍മാരല്ലേ! സമര്‍ത്ഥരാണെ? സദാസമര്‍ത്ഥരായആത്മാക്കള്‍ എന്ത്സങ്കല്പിക്കുന്നുവൊ, എന്ത്സംസാരിക്കുന്നുവൊ, കര്‍മ്മംചെയ്യുന്നുവൊഅത്സമര്‍ത്ഥമായിരിക്കും. സമര്‍ത്ഥതഅര്‍ത്ഥംവ്യര്‍ത്ഥത്തെസമാപ്തമാക്കുക. വ്യര്‍ത്ഥത്തിന്‍റെകണക്ക്സമാപ്തം, സമര്‍ത്ഥതയുടെസമ്പാദ്യംസദാശേഖരിക്കുന്നവര്‍. വ്യര്‍ത്ഥംവരുന്നില്ലല്ലോ? വ്യര്‍ത്ഥസങ്കല്പംഅഥവാവ്യര്‍ത്ഥമായവാക്ക്അഥവാവ്യര്‍ത്ഥമായസമയം. സെക്കന്‍റെങ്കിലുംനഷ്ടപ്പെട്ടുവെങ്കില്‍ എത്രനഷ്ടപ്പെട്ടു. സംഗമത്തില്‍ ഒരുസെക്കന്‍റ്എത്രവലുതാണ്. സെക്കന്‍റല്ലഎന്നാല്‍ ഓരോസെക്കന്‍റുംഒരുജന്മത്തിന്സമാനമാണ്. ഒരുസെക്കന്‍റ്നഷ്ടപ്പെട്ടുഅര്‍ത്ഥംഒരുജന്മംനഷ്ടപ്പെട്ടു. അങ്ങനെമഹത്വത്തെമനസ്സിലാക്കുന്നസമര്‍ത്ഥആത്മാക്കളല്ലേ. സദാഈസ്മൃതിയുണ്ടായിരിക്കണം- ഞാന്‍ സമര്‍ത്ഥനായബാബയുടെകുട്ടിയാണ്, സമര്‍ത്ഥആത്മാക്കളാണ്, സമര്‍ത്ഥകാര്യത്തിന്നിമിത്തമാണ്. അതിനാല്‍ സദാപറക്കുന്നകലയുടെഅനുഭവംചെയ്തുകൊണ്ടിരിക്കും. ദുര്‍ബലര്‍ക്ക്പറക്കാന്‍ സാധിക്കില്ല. സമര്‍ത്ഥരായവര്‍ സദാപറന്നുകൊണ്ടിരിക്കും. അതിനാല്‍ ഏത്കലയുള്ളവരാണ്? പറക്കുന്നകലയാണോഅതോകയറുന്നകലയാണോ? കയറുമ്പോള്‍ കിതയ്ക്കുന്നു. ക്ഷീണിക്കുന്നുമുണ്ട്, കിതയ്ക്കുന്നുമുണ്ട്. പറക്കുന്നകലയുള്ളവര്‍ സെക്കന്‍റില്‍ ലക്ഷ്യത്ത്സഫലതാസ്വരൂപമാകും. കയറുന്നകലയാണെങ്കില്‍ തീര്‍ച്ചയായുംക്ഷീണിക്കും, കിതയ്ക്കുകയുംചെയ്യും- എന്ത്ചെയ്യാം, എങ്ങനെചെയ്യാം, എന്നശ്വാസതടസ്സംഉണ്ടാകുന്നു. പറക്കുന്നകലയുള്ളവര്‍ എല്ലാത്തിനെയുംമറികടക്കുന്നു. ടച്ചിംഗ്ഉണ്ടാകുന്നു- ഇത്ചെയ്യണം, ഇത്സംഭവിച്ച്കഴിഞ്ഞതാണ്. അതിനാല്‍ സെക്കന്‍റില്‍ സഫലതയുടെലക്ഷ്യത്തെപ്രാപ്തമാക്കുന്നുഇങ്ങനെയുള്ളവരെയാണ്സമര്‍ത്ഥആത്മാവെന്നുപറയുന്നത്. ബാബയ്ക്ക്സന്തോഷമുണ്ട്- സര്‍വ്വരുംപറക്കുന്നകലയിലുള്ളകുട്ടികളാണ്, എന്തിന്പരിശ്രമിക്കണം. ബാബപറയുംകുട്ടികള്‍ പരിശ്രമത്തില്‍ നിന്നുംമോചിതരായിരിക്കണമെന്ന്. ബാബമാര്‍ഗ്ഗംകാണിച്ചുതരുന്നു- ഡബിള്‍ ലൈറ്റാക്കികൊണ്ടിരിക്കുന്നുഅപ്പോള്‍ പിന്നെന്തിന്താഴേക്ക്വരുന്നു? എന്ത്സംഭവിക്കും, എങ്ങനെസംഭവിക്കുംഇത്ഭാരമാണ്. സദാമംഗളമുണ്ടാകും, സദാശ്രേഷ്ഠമാകും, സദാസഫലതജന്മസിദ്ധഅധികാരമാണ്, ഈസ്മൃതിയിലൂടെമുന്നോട്ടുപോകൂ.
- കുമാരന്‍മാര്‍ക്ക്പരീക്ഷയില്‍ യുദ്ധംചെയ്യേണ്ടിവരുന്നു. പവിത്രമാകണം, എന്നസങ്കല്പംവെച്ചുവെങ്കില്‍ മായയുദ്ധംചെയ്യാനാരംഭിക്കും. കുമാര്‍ ജീവിതംശ്രേഷ്ഠമായജീവിതമാണ്. മഹാനാത്മാക്കളാണ്. ഇപ്പോള്‍ കുമാരന്‍മാര്‍ അത്ഭുതംചെയ്തുകാണിക്കണം. ഏറ്റവുംവലുതിലുംവലിയഅത്ഭുതമാണ്- ബാബയ്ക്ക്സമാനമായിബാബയുടെകൂട്ടുകാരനാകുക. ഏതുപോലെനിങ്ങള്‍ സ്വയംബാബയുടെസാഥിയായിഅതേപോലെമറ്റുള്ളവരെയുംസാഥിയാക്കണം. മായയുടെസാഥികളെബാബയുടെസാഥിയാക്കണം- അങ്ങനെയുള്ളസേവാധാരി. തന്‍റെവരദാനിസ്വരൂപത്തിലൂടെശുഭഭാവന, ശുഭകാമനയിലൂടെബാബയുടേതാക്കുക. ഈവിധിയിലൂടെസദാസിദ്ധിപ്രാപ്തമാക്കണം. ശ്രേഷ്ഠവിധിയുള്ളയിടത്ത്തീര്‍ച്ചയായുംസിദ്ധിയുണ്ട്. കുമാര്‍ അര്‍ത്ഥംസദാഅചഞ്ചലര്‍. ചഞ്ചലതയില്‍ വരുന്നവരല്ല. അചഞ്ചലരായആത്മാക്കള്‍ മറ്റുള്ളവരെയുംഅചഞ്ചലരാക്കുന്നു.
- സര്‍വ്വരുംവിജയികുമാരന്‍മാരല്ലേ? ബാബകൂടെയുണ്ട്എങ്കില്‍ സദാവിജയമുണ്ട്. സദാബാബയുടെകൂട്ട്കെട്ടിന്‍റെആധാരത്തിലൂടെഏതൊരുകാര്യംചെയ്യുകയാണെങ്കിലുംപരിശ്രമംകുറവുംപ്രാപ്തികൂടുതലുംഅനുഭവപ്പെടും. ബാബയില്‍ നിന്നുംഅല്പമെങ്കിലുംഅകന്നുനിന്നുവെങ്കില്‍ പരിശ്രമംകൂടുതലും, പ്രാപ്തികുറവുമായുംഅനുഭവപ്പെടും. അതിനാല്‍ പരിശ്രമത്തില്‍ നിന്നുംമുക്തമാകുന്നതിനുള്ളസാധനമാണ് – ഓരോസെക്കന്‍റിലും, ഓരോസങ്കല്പത്തിലുംബാബകൂടെയുണ്ടായിരിക്കണം. ഈകൂട്ട്കെട്ടിലൂടെസഫലതതീര്‍ച്ചയായുംസംഭവിച്ചുകഴിഞ്ഞു. അങ്ങനെബാബയുടെകൂട്ട്കെട്ടിലിരിക്കുന്നവരല്ലേ? ബാബയുടെആജ്ഞയനുസരിച്ചായിരിക്കണംഓരോചുവടും. ബാബയുടെചുവടിന്‍ മേല്‍ ചുവട്വെക്കണം. ഇവിടെചുവട്വെയ്ക്കാമോഇല്ലയോ, തെറ്റാണോശരിയാണോഎന്നൊന്നുംചിന്തിക്കേണ്ടആവശ്യംപോലുമില്ല. പുതിയമാര്‍ഗ്ഗമാണെങ്കില്‍ ചിന്തിക്കേണ്ടിവരുന്നു. എന്നാല്‍ ചുവടിന്‍ മേല്‍ ചുവട്വയ്ക്കുമ്പോള്‍ ചിന്തിക്കേണ്ടആവശ്യമില്ല. സദാബാബയുടെചുവടിന്‍ മേല്‍ ചുവട്വച്ച്മുന്നോട്ട്പോകൂ, അപ്പോള്‍ ലക്ഷ്യംസമീപത്താകും. ബാബഎത്രയോസഹജമാക്കിതരുന്നു- ശ്രീമത്ത്തന്നെയാണ്ചുവട്. ശ്രീമത്തിന്‍റെചുവടിന്‍ മോല്‍ ചുവട്വയ്ക്കൂഎങ്കില്‍ പരിശ്രമത്തില്‍ നിന്നുംസദാമുക്തമാകും. സര്‍വ്വസഫലതകളുംഅധികാരത്തിന്‍റെരൂപത്തില്‍ വരുന്നു. ചെറിയകുമാരന്‍മാര്‍ക്ക്പോലുംവളരെസേവനംചെയ്യാന്‍ സാധിക്കും. ഒരിക്കലുംകുസൃതികാണിക്കരുത്, നിങ്ങളുടെപെരുമാറ്റം, സംസാരംകണ്ട്സര്‍വ്വരുംചോദിക്കണം- ഇവര്‍ ഏത്സ്ക്കൂളില്‍ പഠിക്കുന്നവരാണ്. അപ്പോള്‍ സേവനംനടന്നോളും. ശരി.
വരദാനം- ശ്രീമത്തിന്‍റെ കടിഞ്ഞാണിനെ ടൈറ്റാക്കി മനസ്സിനെ വശത്താക്കുന്ന ബാലകനും അധികാരിയുമായി ഭവിക്കട്ടെ.
ലോകത്തിലുള്ളവര്‍ പറയുന്നു മനസ്സ് അതി വേഗതയില്‍ ഓടുന്ന കുതിരയാണെന്ന്, എന്നാല്‍ താങ്കളുടെ മനസ്സിന് അവിടെയുമിവിടെയും ഓടാന്‍ സാധിക്കില്ല എന്തുകൊണ്ടെന്നാല്‍ ശ്രീമത്തിന്‍റെ കടിഞ്ഞാണ്‍ ശക്തിശാലിയാണ്. മനസ്സും ബുദ്ധിയും വഴിയോര കാഴ്ചകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ കടിഞ്ഞാണ്‍ അയയുന്നത് കാരണം മനസ്സ് ചഞ്ചലമാകുന്നു അതിനാല്‍ എന്ത് കാര്യം സംഭവിച്ചാലും, മനസ്സ് ചഞ്ചലമാകുകയാണെങ്കില്‍ ശ്രീമത്തിന്‍റെ കടിഞ്ഞാണ്‍ ടൈറ്റാക്കൂ എങ്കില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. ബാലകനും അധികാരിയുമാണ്- ഈ സ്മൃതിയിലൂടെ അധികാരിയായി മനസ്സിനെ തന്‍റെ വശത്താക്കൂ.
സ്ലോഗന്‍- സദാ നിശ്ചയമുണ്ടായിരിക്കണം സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, സംഭവിക്കാനിരിക്കുന്നത് അതിലും നല്ലതിനാണ് എങ്കില്‍ അചഞ്ചലരും സുദൃഢരുമായി തീരും.