ബ്രഹ്മാബാബക്ക് കുട്ടികളെ പ്രതി ഒരു ആശ

Date : Rev. 10-06-2018 / AV 25-05-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ സര്‍വ്വ കുട്ടികളുടെയും സേവനത്തിന്‍റെ, ഓര്‍മ്മയുടെ, ബാബക്കു സമാനമാകുന്നതിന്‍റെ ചാര്‍ട്ട് നോക്കുകയായിരുന്നു. ബാബയിലൂടെ എന്തെല്ലാം ഖജനാവുകള്‍ ലഭിച്ചുവോ, ബാബയെ നിരാകാര രൂപത്തിലും ആകാര രൂപത്തിലും സാകാരത്തിലേക്കു വിളിച്ചു, ബാപ്ദാദയും കുട്ടികളുടെ സ്നേഹത്തില്‍ കുട്ടികള്‍ വിളിച്ചപ്പോള്‍ വന്നു, മിലനം ആഘോഷിച്ചു, അതിന്‍റെ ഫലസ്വരൂപമായി എല്ലാ കുട്ടികളും ഏതു ഫലമായി തീര്‍ന്നുപ്രത്യക്ഷഫലമായോ? സീസണിലെ ഫലമായോ? രൂപ ഭംഗിയുള്ള ഫലമായോ രൂപവും രസവുമുള്ള ഫലമായോ? ഡയറക്ട് പാലനയുടെ അതായത് വൃക്ഷത്തിലെ മൂത്തഫലമായോ അതോ മൂക്കാത്ത കായ്ക്ക് ഒന്നോ രണ്ടോ വിശേഷതകളാകുന്ന മസാലയുടെ ആധാരത്തില്‍ രൂപ ഭംഗി കൊണ്ടു വന്നിരിക്കയാണോ അതോ ഇപ്പോഴും മൂക്കാത്ത കായാണോ? കുട്ടികളുടെ ചാര്‍ട്ട് നോക്കുകയായിരുന്നു. സംഗമയുഗത്തിന്‍റെ വിശേഷതക്കനുസരിച്ച്, പ്രത്യക്ഷ ഫലത്തിന്‍റെ സമയത്തിനനുസരിച്ച്, ഓരോ വിഷയത്തിലും, ഓരോ ചുവടിലും, കര്‍മ്മത്തിലും പ്രത്യക്ഷ ഫലം നല്‍കുന്ന, പ്രത്യക്ഷ ഫലം കഴിക്കുന്ന, പാലനയുടെ മൂപ്പെത്തിയ നിറത്തില്‍, രൂപത്തില്‍, രസത്തില്‍ മൂന്നിലും സമ്പന്ന അമൂല്യ ഫലമാകേണ്ടതാണ്. ഇനി സ്വയത്തോടു ചോദിക്കൂഞാനാരാണ്? സദാ കൂട്ടുകെട്ടിന്‍റെ നിറത്തില്‍, സദാ ബ്രഹ്മാബാബക്കു സമാനം ബാബയെ പ്രത്യക്ഷമാക്കുന്ന രൂപം, സദാ സര്‍വ്വ പ്രാപ്തികളുടെ രസംഅപ്രകാരം ബാബക്കു സമാനമായോ? കാലത്ത് ബ്രഹ്മാബാബ ബ്രാഹ്മണ കുട്ടികളുടെ സമാനതയും സമ്പന്നതയുമാണ് വിശേഷമായി നോക്കുന്നത്. മുഴുവന്‍ സമയവും ഓരോ കുട്ടിയുടെയും ചിത്രവും ചരിത്രവും രണ്ടും മുന്നില്‍ വച്ച് നോക്കികൊണ്ടിരിക്കുകയാണ്എത്രത്തോളം സമ്പന്നമായി എന്ന്. മാലയിലെ മുത്തുകള്‍ ആരെല്ലാം, എത്ര പേര്‍ അവരുടെ നമ്പറുകളില്‍ സെറ്റായിട്ടുണ്ട്. കണക്കനുസരിച്ച് റിസള്‍ട്ട് നോക്കി വിശേഷമായി ബ്രഹ്മാബാബ പറഞ്ഞുബ്രാഹ്മണ ആത്മാവെന്നാല്‍ ഓരോ കര്‍മ്മത്തിലും ബാപ്ദാദയെ പ്രത്യക്ഷമാക്കുന്നവര്‍. കര്‍മ്മമാകുന്ന പേന കൊണ്ട് ഓരോ ആത്മാവിന്‍റെയും ഹൃദയത്തിലും, ബുദ്ധിയിലും ബാബയുടെ ചിത്രം അഥവാ സ്വരൂപം വരയ്ക്കുന്ന ആത്മീയ ചിത്രകാരന്മാരായി മാറിയല്ലോ അല്ലേ. ബ്രഹ്മാബാബക്ക് ഇപ്പോള്‍, സീസണിന്‍റെ റിസള്‍ട്ടില്‍ കുട്ടികളെ പ്രതി ഒരു ആശയുണ്ട്. എന്തായിരിക്കും ആശ? ബാബക്ക് സദാ ആശയാണുള്ളത്കുട്ടികള്‍ അവരുടെ കര്‍മ്മമാകുന്ന കണ്ണാടിയിലൂടെ ബാബയുടെ സാക്ഷാത്ക്കാരം നല്‍കണം അതായത് ഓരോ ചുവടിലുംഫോളോ ഫാദര്‍ ചെയ്ത് ബാബക്കു സമാനം അവ്യക്ത ഫരിസ്ഥയായി മാറി കര്‍മ്മയോഗിയുടെ പാര്‍ട്ട് അഭിനയിക്കണം. ആശ പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണോ അതോ എളുപ്പമാണോ? ബ്രഹ്മാബാബയുടെ ആദി മുതലുള്ളപെട്ടെന്നുള്ള ദാനം മഹാപുണ്യം” – എന്ന സംസ്ക്കാരത്തെ സാകാര രൂപത്തില്‍ കൊണ്ടു വരുന്നവരല്ലേ. ചെയ്യാം, ചിന്തിക്കാം, പ്ലാനുണ്ടാക്കാം സംസ്ക്കാരം സാകാര രൂപത്തില്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇപ്പോളിപ്പോള്‍ ചെയ്യുക എന്ന മഹാമന്ത്രം ഓരോ സങ്കല്പത്തിലും കര്‍മ്മത്തിലും കണ്ടു അല്ലേ. സംസ്ക്കാരത്തിനനുസരിച്ച് കുട്ടികളെ പ്രതി എന്ത് ആശയായിരിക്കും ഉണ്ടാവുക? സമാനമാകണമെന്ന ആശ ഉണ്ടാകും അല്ലേ? ഏറ്റവുമാദ്യം ബാപ്ദാദ മധുബന്‍കാരെ മുന്നില്‍ വയ്ക്കുകയാണ്. മുന്നില്‍ തന്നെയാണല്ലോ. ഏറ്റവും നല്ല ഉദാഹരണങ്ങള്‍ക്കു വേണ്ടി എല്ലാവരും എങ്ങോട്ടാണ് നോക്കുന്നത്? ഏറ്റവും വലുതിലും വലിയ ഷോക്കേസ് മധുബനാണ്. ദേശ വിദേശങ്ങളില്‍ നിന്നും അനുഭവങ്ങള്‍ക്കായി എല്ലാവരും മധുബനിലേക്കാണ് വരുന്നത്. അപ്പോള്‍ മധുബന്‍ ഏറ്റവും വലിയ ഷോക്കേസാണ്. അങ്ങനെയുള്ള ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോപ്പീസുകള്‍ എത്ര അമൂല്യമായിരിക്കും. ബാപ്ദാദയെ കാണുവാന്‍ വേണ്ടി മാത്രമല്ല വരുന്നത്, പരിവാരത്തിന്‍റെ പ്രത്യക്ഷ രൂപം കാണുവാന്‍ കൂടിയാണ് വരുന്നത്. രൂപം കാണിച്ചു കൊടുക്കുന്നവര്‍ ആരാണ്? പരിവാരത്തിന്‍റ പ്രത്യക്ഷ ഉദാഹരണങ്ങള്‍, കര്‍മ്മയോഗിക്കുള്ള പ്രത്യക്ഷ ഉദാഹരണങ്ങള്‍, അക്ഷീണ സേവാധാരിക്കുള്ള പ്രത്യക്ഷ ഉദാഹരണങ്ങള്‍, വരദാന ഭൂമിയില്‍ വരദാനി സ്വരൂപത്തിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആരാണ്? മധുബന്‍ നിവാസികള്‍ ആണ് അല്ലേ !

ഭാഗവത മാഹാത്മ്യം കേള്‍ക്കുന്നതിനു വലിയ മഹത്വമുണ്ട്. മുഴുവന്‍ ഭാഗവതത്തിനു അത്രയുമില്ല. അപ്പോള്‍ ചരിത്ര ഭൂമിയുടെ മഹത്വം മധുബന്‍ക്കാരാണ്. സ്വന്തം മഹത്വം ഓര്‍മ്മിക്കാറുണ്ടല്ലോ അല്ലേ. മധുബന്‍ നിവാസികള്‍ക്ക് ഓര്‍മ്മയുടെ സ്വരൂപമാകുന്നതില്‍ ബുദ്ധിമുട്ടുണ്ടോ അതോ എളുപ്പമാണോ? മധുബന്‍ പ്രജകള്‍ക്കും രാജാക്കന്മാര്‍ക്കും രണ്ടു ആത്മാക്കള്‍ക്കും വരദാനം നല്‍കുന്നു.      

കാലത്ത് പ്രജ ആത്മാക്കളും അവരുടെ വരദാനമാകുന്ന അധികാരം എടുത്തുകൊണ്ട് പോവുകയാണ്. പ്രജകള്‍ പോലും വരദാനം എടുക്കുമ്പോള്‍ വരദാന ഭൂമിയില്‍ കഴിയുന്നവര്‍ എത്ര വരദാനങ്ങള്‍കൊണ്ട് സമ്പന്ന ആത്മാക്കളായിരിക്കും. ഇപ്പോഴത്തെ സമയത്തിനനുസരിച്ച് എല്ലാ പ്രകാരത്തിലുമുള്ള പ്രജകള്‍ അവരുടെ അധികാരം എടുക്കുന്നതിനു വേണ്ടി നാലു ഭാഗത്തു നിന്നും വരുവാന്‍ തുടങ്ങിയിരിക്കുന്നു. നാലു ഭാഗത്തും സഹയോഗികളും സമ്പര്‍ക്കത്തില്‍ വരുന്നവരുമായവരുടെ എണ്ണം വര്‍ദ്ധിക്കും. പ്രജകളുടെ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. അപ്പോള്‍ രാജാക്കന്മാര്‍ തയ്യാറായി കഴിഞ്ഞില്ലേ അതോ രാജാവിന്‍റെ കുട ചിലപ്പോള്‍ യോജിക്കുകയും മറ്റു ചിലപ്പോള്‍ യോജിക്കാതെയും വരുന്നുണ്ടോ. സിംഹാസനധാരിക്കു മാത്രമേ കിരീടധാരിയാകുവാന്‍ സാധിക്കൂ. സിംഹാസനധാരിയല്ലെങ്കില്‍ കിരീടവും സെറ്റാവുകയില്ല. അതുകൊണ്ടാണ് കൊച്ചു കൊച്ചു കാര്യങ്ങളില്‍ അപ്സെറ്റാകുന്നത്. ഇത് സിംഹാസനത്തില്‍ സെറ്റായിട്ടില്ല എന്നതിന്‍റെ തെളിവാണ്. സിംഹാസനധാരിയായ ആത്മാവിനെ ഒരു വ്യക്തിക്കെന്നല്ല പ്രകൃതിക്കു പോലും അപ്സെറ്റാക്കുവാന്‍ സാധിക്കില്ല. മായയുടെ പേരടയാളം പോലുമില്ല. അപ്രകാരം സിംഹാസനധാരികളും കിരീടധാരികളും വരദാനി ആത്മാക്കളും ആണല്ലോ അല്ലേ. മനസ്സിലായോമധുബനിലെ   

ബ്രാഹ്മണരുടെ മാഹാത്മ്യവും മഹത്വവും. ശരി. ഇന്ന് മധുബന്‍ നിവാസികളുടെ ഊഴമാണ്. ബാക്കിയെല്ലാരും ഗ്യാലറിയില്‍ ഇരിക്കുകയാണ്. ഗ്യാലറിയും വളരെ നല്ലതാണ് ലഭിച്ചിരിക്കുന്നത് അല്ലേ. ശരി.

ആദി രത്നങ്ങള്‍ ആദി സ്ഥിതിയില്‍ വന്നു അല്ലേ. മദ്ധഹ്യം മറന്നല്ലോ അല്ലേ. കൊമ്പുകളും മറ്റും എല്ലാം വിട്ടല്ലോ അല്ലേ. ആദി രത്നങ്ങളെല്ലാം പറക്കുന്ന പക്ഷികളായി പൊയ്ക്കൊണ്ടിരിക്കുകയല്ലേ. സ്വര്‍ണ്ണ മാനിന്‍റെ പിറകെയും പോകരുത്. ഒരു പ്രകാരത്തിലുമുള്ള ആകര്‍ഷണത്തിനു വശപ്പെട്ടു താഴേക്ക് വരരുത്. അനേക പ്രകാരത്തിലുള്ള സാഹചര്യങ്ങള്‍ ബുദ്ധി രൂപിയായ കാല് ഇളക്കുവാന്‍ വരുമായിരിക്കാം പക്ഷെ സദാ അചഞ്ചലരും ഉറച്ചവരുമായി, നഷ്ടോമോഹയായി, വിനയമുള്ളവരായിരിക്കുക, അപ്പോള്‍ പറക്കുന്ന പക്ഷിയായി മാറി പറന്നുകൊണ്ടിരിക്കാം, പറപ്പിച്ചുകൊണ്ടിരിക്കാം. സദാ വേറിട്ടിരിക്കുക എന്നിട്ട് സദാ ബാബക്കു പ്രിയപ്പെട്ടിരിക്കുക. ഒരു വ്യക്തിക്കോ, പരിധിയുള്ള പ്രാപ്തിക്കോ പ്രിയപ്പെട്ടവരാകരുത്. ജ്ഞാനി ആത്മാവിനു മുന്നില്‍ പരിധിയുള്ള പ്രാപ്തികളെല്ലാം സ്വര്‍ണ്ണ മാനിന്‍റെ രൂപത്തില്‍ വരും. അതുകൊണ്ട് ഹേ ആദി രത്നങ്ങളെ, ആദി പിതാവിനു സമാനം സദാ നിരാകാരി, നിര്‍വ്വികാരി, നിരഹങ്കാരിയായിട്ടിരിക്കുക. മനസ്സിലായോ. ശരി.

ഇപ്രകാരം ഓരോ കര്‍മ്മത്തിലും ബാബയുടെ പ്രത്യക്ഷ സ്വരൂപം കാണിച്ചു കൊടുക്കുന്നവര്‍ക്ക്, പുണ്യാത്മാക്കള്‍ക്ക്, ഓരോ കര്‍മ്മത്തിലും ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്നവര്‍ക്ക്, വിശ്വത്തിനു മുന്നില്‍ ചിത്രകാരന്മാരായി മാറി ബാബയുടെ ചിത്രം കാണിച്ചു കൊടുക്കുന്നവര്‍ക്ക്അങ്ങനെയുള്ള ബ്രഹ്മാബാബക്കു സമാനം ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

എല്ലാ മഹാരഥികളും സേവനത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പ്ലാനുകളില്‍ വിശേഷമായിട്ടുള്ളത് യുവജനങ്ങള്‍ക്കായിട്ടുള്ളതാണ് അല്ലേ. യുവജനങ്ങളുടെ അഥവാ യുവ വിഭാഗത്തിന്‍റെ സേവനത്തിനു മുന്‍പ്, എപ്പോഴാണോ യുവ വിഭാഗം ഗവണ്‍മെന്‍റിനു മുന്നില്‍ പ്രത്യക്ഷമാകാനുള്ള സങ്കല്പം വച്ച് മുന്നേറുന്നത്, അപ്പോള്‍ മൈതാനത്തില്‍ വരുന്നതിനു മുന്‍പ് ആദ്യം ഒരു കാര്യം സദാ ശ്രദ്ധയില്‍ വയ്ക്കൂകുറച്ച് സംസാരിക്കൂ, കൂടുതല്‍ പ്രവര്‍ത്തിക്കൂ. നാവില്‍ കൂടി അറിയിക്കുക അല്ല, പ്രവര്‍ത്തിയില്‍ കൂടി കാണിച്ചു കൊടുക്കണം. കര്‍മ്മത്തിന്‍റെ പ്രഭാഷണമായിരിക്കണം സ്റ്റേജില്‍. നാവു കൊണ്ട് പ്രഭാഷണം ചെയ്യുവാന്‍  പഠിക്കണമെങ്കില്‍ രാഷ്ട്രീയക്കാരെ കണ്ട് പഠിക്കണം. പക്ഷെ ആത്മീയ യുവ വിഭാഗം വെറുതെ നാവു കൊണ്ട് പ്രഭാഷണം ചെയ്യുന്നവരല്ല, അവരുടെ കണ്ണുകള്‍, അവരുടെ മസ്തകം എല്ലാം തന്നെ കര്‍മ്മ പ്രഭാഷണം ചെയ്യുന്നതിനു നിമിത്തമാകും. കര്‍മ്മ പ്രഭാഷണം ചെയ്യുവാന്‍ ആരെകൊണ്ടും സാധിക്കില്ല. നാവു കൊണ്ട് പ്രഭാഷണം ചെയ്യുവാന്‍ അനേകര്‍ക്ക് സാധിക്കും. കര്‍മ്മത്തിലൂടെ ബാബയെ പ്രത്യക്ഷമാക്കുവാന്‍ സാധിക്കും. കര്‍മ്മത്തിലൂടെ ആത്മീയത തെളിയിക്കുവാന്‍ സാധിക്കും. രണ്ടാമത്തെ കാര്യംയുവ വിഭാഗം സദാ സഫലതക്കു വേണ്ടി അവരുടെ അടുത്ത് സദാ ഒരു ആത്മീയ തകിട് കെട്ടിയിടണം. അതേതാണ്? “ബഹുമാനം കൊടുക്കുന്നതു തന്നെയാണ് ബഹുമാനം എടുക്കുല്‍“. ബഹുമാനം കൊടുത്തതിന്‍റെ റിക്കാര്‍ഡ് സഫലതയുടെ അവിനാശിയായ റിക്കാര്‍ഡായി മാറും. യുവ വിഭാഗത്തിനു സദാ നാവില്‍ ഒരേ ഒരു സഫലതയുടെ മന്ത്രമേയുള്ളു – “താങ്കള്‍ ആദ്യം” – മന്ത്രം മനസ്സില്‍ ഉറപ്പിച്ചു വയ്ക്കണം. പുറമേ പറയുമ്പോള്‍ താങ്കള്‍ ആദ്യം എന്നിട്ട് അകമേ ഞാന്‍ ആദ്യംഅങ്ങനെ ആയിരിക്കരുത്. അപ്രകാരം സാമര്‍ത്ഥ്യമുള്ളവര്‍ ധാരാളമുണ്ട്, നാവു കൊണ്ട് പറയും താങ്കള്‍ ആദ്യം എന്നിട്ട് ഉള്ളിലെ ഭാവന ആദ്യം ഞാന്‍ എന്നായിരിക്കും. യഥാര്‍ത്ഥ രൂപത്തില്‍ ആദ്യം ഞാന്‍ എന്നതിനെ ഇല്ലാതാക്കി മറ്റുള്ളവരെ മുന്നോട്ട് വിടുന്നതാണ് എന്‍റെ മുന്നേറ്റത്തിനു നല്ലതെന്നു മനസ്സിലാക്കി മഹാ മന്ത്രത്തെ മുന്നോട്ടു കൊണ്ടു പോയാല്‍ സഫലത നേടികൊണ്ടിരിക്കും. മനസ്സിലായോ. മന്ത്രവും തകിടും സദാ കൂടെയുണ്ടെങ്കില്‍ പ്രത്യക്ഷതയുടെ പെരുമ്പറ മുഴങ്ങുക തന്നെ ചെയ്യും.

പ്ലാനുകള്‍ വളരെ നന്നായിട്ടുണ്ട് പക്ഷെ പ്ലേന്‍ (ശുദ്ധ) ബുദ്ധിയായി മാറി പ്ലാനുകളെ പ്രാക്ടിക്കലാക്കൂ. സേവനം ചെയ്യൂ പക്ഷെ ജ്ഞാനത്തെ തീര്‍ച്ചയായും പ്രത്യക്ഷമാക്കണം. വെറുതെ ശാന്തി ശാന്തി എന്ന് ലോകത്തില്‍ എല്ലാവരും പറയുന്ന കാര്യമാണ്. അശാന്തിയില്‍ ശാന്തി മിക്സ് ചെയ്യുന്നു. പുറമേ എല്ലാവരും മുഴക്കുന്ന മുദ്രാവാക്യമാണ്ശാന്തി വേണം. അശാന്തി ഉണ്ടാക്കുന്നവരുടെ മുദ്രാവാക്യം തന്നെ ശാന്തിയുടേതാണ്. ശാന്തി എന്തായാലും വേണം പക്ഷെ സ്വന്തം സ്റ്റേജില്‍ പരിപാടി നടത്തുമ്പോള്‍ അധികാരത്തോടു കൂടി പറയൂ. അല്ലാതെ അന്തരീക്ഷം നോക്കിയല്ല സംസാരിക്കേണ്ടത്. അതൊക്കെ വളരെ കാലമായിട്ട് ചെയ്തു, സമയത്ത് അത് ശരിയായിരുന്നു. പക്ഷെ ഇപ്പോള്‍ ഭൂമി തയ്യാറായി കഴിഞ്ഞു, അതുകൊണ്ട് ജ്ഞാനത്തിന്‍റെ വിത്തെറിയൂ. ടോപ്പിക്കുകള്‍ അങ്ങനെയുള്ളതായിരിക്കണം. ലോകത്തിലുള്ളവര്‍ക്ക് താത്പര്യം തോന്നുന്നതിനു വേണ്ടി നിങ്ങള്‍ ടോപ്പിക്കുകള്‍ മാറ്റിമറിച്ചു. പക്ഷെ താത്പര്യമുള്ളവരല്ലേ വരൂ. എത്ര മേളകള്‍, എത്ര കോണ്‍ഫറന്‍സുകള്‍, എത്ര സെമിനാറുകള്‍ ചെയ്തു. ഇത്രയും വര്‍ഷം ആളുകളുടെ ആധാരത്തില്‍ ടോപ്പിക്കുകള്‍ ഉണ്ടാക്കി. ഗുപ്ത വേഷത്തില്‍ എത്ര നാള്‍ കഴിയും. ഇപ്പോള്‍ പ്രത്യക്ഷമാകൂ. സമയത്തിനനുസരിച്ച് ചെയ്തതെല്ലാം കഴിഞ്ഞു പോയി. ഇനി നിങ്ങളുടെ സ്റ്റേജില്‍ പരമാത്മ ബോംബ് പൊട്ടിക്കൂ. അവരുടെ തലയൊന്നു തിരിയട്ടെഇവരെന്താണ് പറയുന്നതെന്ന് ! അല്ലെങ്കില്‍ നല്ല കാര്യമെന്നു പറഞ്ഞ് അവര്‍ പോകും. അപ്പോള്‍ നല്ലതു നല്ലതായിട്ടു തന്നെയിരിക്കും, അവര്‍ അവിടുത്തുകാര്‍ അവിടുത്തുകാരായിട്ടു തന്നെയിരിക്കും. എന്തെങ്കിലുമൊരു ഇളക്കമുണ്ടാക്കൂ, ഓരോരുത്തര്‍ക്കും അവരുടെ അവകാശമുണ്ട്. പോയന്‍റുകള്‍ കൊടുക്കുമ്പോള്‍ അധികാരത്തോടു കൂടി സ്നേഹത്തോടു കൂടി കൊടുക്കൂ. അങ്ങനെയെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിക്കില്ലഎന്നാല്‍ ചില സ്ഥലങ്ങളില്‍ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്നതില്‍ വളരെ ശക്തിശാലികളാണെന്നും മാനിക്കുന്നുണ്ട്. ഏതു തരക്കാരാണെന്ന് നോക്കേണ്ടി വരും. പക്ഷെ അധികാരം മാത്രം പോരാ, സ്നേഹവും അധികാരവും രണ്ടും ഒപ്പത്തിനൊപ്പം വേണം. ബാപ്ദാദ സദാ പറയുന്നതിതാണ് അമ്പെയ്യൂ, ഒപ്പം തിരുമി കൊടുക്കൂ. ബഹുമാനവും നല്ല രീതിയില്‍ കൊടുക്കൂ പക്ഷെ സ്വന്തം സത്യത തെളിയിക്കൂ. ഭഗവാനുവാച എന്നല്ലേ പറയുന്നത്. സ്വന്തം കൈയില്‍ നിന്നുമിട്ട് കുറച്ചല്ലേ പറയുന്നുള്ളു. വഴക്കിടുവാനുള്ളവര്‍ക്ക് ചിത്രം തന്നെ മതി വഴക്കിടുവാന്‍ പിന്നെ എന്താണ് ചെയ്യുക? ചിത്രം എടുത്ത് കളയാറൊന്നുമില്ലല്ലോ. സാകാര ബാബ പെട്ടെന്നു തന്നെ ആരോടും അധികാരത്തോടു കൂടി പറഞ്ഞതിന്‍റെ പ്രഭാവം എന്തായിരുന്നു? എപ്പോഴെങ്കിലും വഴക്കുണ്ടായോ? പ്രഭാഷണത്തിന്‍റെ രീതിയും പഠിച്ചില്ലേ. ജ്ഞാനത്തിന്‍റെ രീതിയില്‍ എങ്ങനെ പറയണംപഠിച്ചില്ലേ. ഇനി വീണ്ടും പഠിക്കൂ. ലോകത്തിന്‍റെ രീതിക്ക് സ്വയത്തെ മാറ്റി, ഭാഷയും മാറ്റി അല്ലേ. ലോകത്തിന്‍റെ രീതിക്ക് മാറുവാന്‍ സാധിക്കുമെങ്കില്‍ യഥാര്‍ത്ഥ രൂപത്തില്‍ എന്താണ് ചെയ്യുവാന്‍ സാധിക്കാത്തത്. എന്നു വരെ ഇങ്ങനെ പോകും? ഇവര്‍ പറയുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണ് എന്നു കേട്ട് സന്തുഷ്ടരായിരിക്കയാണോ. ലോകത്തില്‍ എന്തായാലും ഇത് പ്രസിദ്ധമാണ് – “ഇതാണ് യഥാര്‍ത്ഥ ജ്ഞാനംഎന്ന്. ഇതിലൂടെയാണ് ഗതിയും സത്ഗതിയും പ്രാപ്തമാകുന്നത്. ജ്ഞാനമില്ലെങ്കില്‍ ഗതിയും സത്ഗതിയുമില്ല. നോക്കൂ ഇപ്പോള്‍ ആളുകള്‍ യോഗ ശിബിരത്തില്‍ പങ്കെടുത്ത് പോവുകയാണ്. പുറത്തു പോയിട്ട് പഴയതു പോലെ തന്നെ പറയും പരമാത്മാവ് സര്‍വ്വവ്യാപിയാണെന്ന്. ഇവിടെ പറയും യോഗ വളരെ നന്നായി തോന്നി എന്ന്. അടിസ്ഥാനം മാറുന്നേയില്ലനിങ്ങളുടെ ശക്തിയുടെ പ്രഭാവത്തിലാണ് പരിവര്‍ത്തനപ്പെടുന്നത് അല്ലാതെ സ്വയം ശക്തിശാലിയാകുന്നില്ലനടന്നതെല്ലാം നടക്കേണ്ടത് അത്യാവശ്യമായിരുന്നു. ഏതു ഭൂമിയാണോ മരുഭൂമിയായിരുന്നത്, അത്  കലപ്പകൊണ്ട് ഉഴുതു മറിച്ച് യോഗ്യ ഭൂമിയാക്കേണ്ടതിനു ഇതു തന്നെയായിരുന്നു യഥാര്‍ത്ഥ മാര്‍ഗ്ഗം. പക്ഷെ ഒടുവില്‍ ശക്തികള്‍ അവരുടെ ശക്തി സ്വരൂപത്തിലേക്ക് വരിക തന്നെ ചെയ്യും അല്ലേ! സ്നേഹ രൂപത്തില്‍ വന്നാലും ഇത് ശക്തിയാണ്, ഇവരുടെ ഓരോ ഓരോ വാക്കുകള്‍ ഹൃദയത്തെ പരിവര്‍ത്തനപ്പെടുത്തുന്നതാണ്. ബുദ്ധി പരിവര്‍ത്തനപ്പെടുന്നു. ‘അല്ലഎന്നത്ആണ്എന്നായി തീരും. രൂപവും പ്രത്യക്ഷമാകും അല്ലേ. അതിനെ പ്രത്യക്ഷമാക്കൂ, അതിനുള്ള പ്ലാനുണ്ടാക്കൂ. വരുന്നു, സന്തോഷമായിട്ട് പോകുന്നു. പക്ഷെ ശക്തിരൂപമായിട്ട് പോകുന്നില്ല. ബ്രഹ്മാബാബ പറയുമായിരുന്നു പ്രദര്‍ശിനികളില്‍ ചോദ്യാവലി തൂക്കിയിടൂ. അതില്‍ എന്തെല്ലാം കാര്യങ്ങളായിരുന്നു? അമ്പു പോലെയുള്ള ചോദ്യങ്ങളായിരുന്നു. ഫോം പൂരിപ്പിക്കുവാന്‍ പറയുമായിരുന്നു. ഇത് ശരിയാണോ അതോ തെറ്റാണോ, ആണോ അല്ലയോ എന്നെഴുതുക. ഫോം പൂരിപ്പിക്കുമായിരുന്നു അല്ലേ. എന്തൊക്കെയായിരുന്നു പരിപാടികള്‍? ഒന്ന് വെറുതെ ഫോം പൂരിപ്പിക്കലാണ്. പെട്ടെന്ന് പെട്ടെന്ന് ശരിയും തെറ്റും പൂരിപ്പിക്കുക, പക്ഷെ മനസ്സിലാക്കി കൊടുത്തേ പൂരിപ്പിക്കാവൂ. അതനുസരിച്ചേ യഥാര്‍ത്ഥത്തില്‍ ഫോം പൂരിപ്പിക്കാവൂ. പറയുന്ന കാര്യങ്ങള്‍ തെളിയിക്കുക തന്നെ വേണം. പരസ്പരം ആലോചിച്ച് പ്ലാനുണ്ടാക്കൂ. അതില്‍ അധികാരവുമുണ്ടായിരിക്കണം, സ്നേഹവുമുണ്ടായിരിക്കണം. ബഹുമാനവും ഉണ്ടായിരിക്കണം, സത്യതയും പ്രസിദ്ധമാകണം. എന്തായാലും ആരെയും അപമാനിക്കുകയില്ല, പക്ഷെ ലക്ഷ്യമുണ്ടായിരിക്കണം ഇവര്‍ നമുടെ കൊമ്പുകളാണ്, നമ്മളില്‍ നിന്നും വന്ന കൊമ്പുകളാണ്. അവരെ ബഹുമാനിക്കേണ്ടത് നമുടെ കര്‍ത്തവ്യമാണ്കൊച്ചു കുട്ടികള്‍ക്ക് സ്നേഹം കൊടുക്കുന്നത് പരമ്പരയായിട്ടുള്ള കാര്യമാണ്ശരി.               

  വരദാനം :- ദയാ ഭാവത്തെ ധാരണ ചെയ്ത് സര്‍വ്വ സമസ്യകളെയും സമാപ്തമാക്കുന്ന മാസ്റ്റര്‍ ദാതാവായി ഭവിക്കൂ.

ഏതാത്മാക്കുടെ സമ്പര്‍ക്കത്തില്‍ വന്നാലും, ആര് എങ്ങനെയുള്ള സംസ്ക്കാരമുള്ളവരായിരുന്നാലും, എതിര്‍ക്കുന്നവരായിരിക്കാം, ഉരസുന്നവരായിരിക്കാം, ക്രോധികളായിരിക്കാം, വിരോധികളായിരിക്കാം, നിങ്ങളുടെ ദയാ ഭാവന അവരുടെ കടുത്ത കര്‍മ്മ കണക്കുകളെ സെക്കന്‍റു കൊണ്ട് സമാപ്തമാക്കും. നിങ്ങള്‍ നിങ്ങളുടെ അനാദി ആദി ദാതാവിന്‍റെ സംസ്ക്കാരത്തെ എമര്‍ജ്ജ് ചെയ്ത്, ദയാ ഭാവത്തെ ധാരണ ചെയ്യുമെങ്കില്‍ ബ്രാഹ്മണ പരിവാരത്തിലെ സകല സമസ്യകളും സമാപ്തമാകും.   

സ്ലോഗന്‍:- തന്‍റെ ദയാഹൃദയ സ്വരൂപം അഥവാ ദൃഷ്ടിയിലൂടെ ഓരോ ആത്മാവിനെയും പരിവര്‍ത്തനപ്പെടുത്തുന്നതാണ് പുണ്യാത്മാവാകല്‍.

Scroll to Top