ബിന്ദുവിന്‍റെയും തുള്ളിയുടെയും രഹസ്യം

Date : Rev. 03-03-2019 / AV 28-02-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ഭോലാനാഥനായ ബാബ തന്‍റെ നിഷ്കളങ്കരായ കുട്ടികളോട്, കുട്ടികളുടെയും ബാബയുടെയും അവതരണ ദിനം അര്‍ത്ഥം അലൗകീക ആത്മീയ ജയന്തി ആഘോഷിക്കുന്നതിന് വേണ്ടി വന്നിരിക്കുന്നു. ഭോലാനാഥനായ ബാബയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നിഷ്കളങ്കരായ കുട്ടികളാണ്. നിഷ്കളങ്കര്‍ അര്‍ത്ഥം സദാ സരള സ്വഭാവം, ശുഭ ഭാവം, സ്വച്ഛതാ സമ്പന്നമായ മനസ്സ്, കര്‍മ്മം രണ്ടിലും സത്യതയും ശുദ്ധതയും, അങ്ങനെയുള്ള നിഷ്കളങ്കരായ കുട്ടികള്‍ ഭോലാനാഥനായ ബാബയെ പോലും തന്നിലേക്ക് ആകര്‍ഷിക്കുന്നു. ഭോലാനാഥനായ ബാബ അങ്ങനെയുള്ള സരള സ്വഭാവമുള്ള കുട്ടികളുടെ ഗുണങ്ങളുടെ മാല സദാ സ്മരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ എല്ലാവരും അനേക ജന്മങ്ങളില്‍ ബാബയുടെ പേരിന്‍റെ മാല സ്മരിച്ചു, ബാബ ഇപ്പോള്‍ സംഗമയുഗത്തില്‍ കുട്ടികള്‍ക്ക് റിട്ടേണ്‍ നല്കി കൊണ്ടിരിക്കുന്നു. കുട്ടികളുടെ ഗുണങ്ങളുടെ മാല സ്മരിച്ചു കൊണ്ടിരിക്കുന്നു. എത്ര നിഷ്കളങ്കരായ കുട്ടികള്‍, ഭോലാനാഥന് പ്രിയപ്പെട്ടവരാണ്. എത്രത്തോളം ജ്ഞാന സ്വരൂപം, നോളേജ്ഫുള്‍, ശക്തിശാലി അത്രയും നിഷ്കളങ്കത്വവും. ഭഗവാന് നിഷ്കളങ്കത വളരെ ഇഷ്ടമാണ്. അങ്ങനെ തന്‍റെ ശ്രേഷ്ഠമായ ഭാഗ്യത്തെക്കുറിച്ച് അറിയാമല്ലോ. ഭഗവാനെ മോഹിച്ചു, സ്വന്തമാക്കി.

ഇന്ന് ഭക്തരും കുട്ടികളും രണ്ടു പേരുടെയും വിശേഷ ആഘോഷ ദിനമാണ.് ഭക്തര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു, ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു, നിങ്ങള്‍ സന്മുഖത്തിരിക്കുന്നു. ഭക്തരുടെ കളി ബാബ കണ്ട് കണ്ട് പുഞ്ചിരിക്കുന്നു, കുട്ടികളുടെ മിലനത്തിന്‍റെ കളിയും കണ്ട് ഹര്‍ഷിതമാകുന്നു. ഒരു ഭാഗത്ത് വിയോഗി ഭക്ത ആത്മാക്കള്‍, മറു ഭാഗത്ത് സഹജയോഗി കുട്ടികള്‍. രണ്ടു പേരും അവരവരുടെ ലഹരിയില്‍ പ്രിയമാണ്. ഭക്തരും കുറവൊന്നുമല്ല. നാളത്തെ ദിനത്തില്‍ ആകാരി ഇഷ്ട ദേവന്‍റെ രൂപത്തില്‍ ചുറ്റിക്കറങ്ങി കണ്ടുനോക്കൂ. ബാബയോടൊപ്പം സാലിഗ്രാം കുട്ടികളുടെയും വിശേഷ രൂപത്തില്‍ പൂജയുണ്ടാകും. ഭക്തര്‍, നമ്മുടെ പൂജ ബാബയോടൊപ്പം ചെയ്യുന്നതു കാണൂ. ഇപ്പോള്‍ അന്തിമ സമയത്തും തീവ്ര ഭക്തര്‍ ഉണ്ട്, സത്യമായ സ്നേഹത്തോടെ ഭക്തി ചെയ്ത് ഭക്തിയുടെ ഭാവനയുടെ അല്പ സമയത്തെ ഫലം അനുഭവിക്കുന്നു. നാളത്തെ ദിനം ഭക്തരുടെ ഭക്തിയുടെ വിശേഷ സ്നേഹത്തിന്‍റെ ദിനമാണ്. മനസ്സിലായോ.

നിങ്ങള്‍ സര്‍വ്വരും ബാബയുടെ ജയന്തി ആഘോഷിക്കുമോ അതോ തന്‍റെ ജയന്തി ആഘോഷിക്കുമോ? മുഴുവന്‍ കല്പത്തില്‍ ബാബയുടെയും കുട്ടികളുടെയും ജന്മദിനം ഒന്നാകുക എന്നത് സംഭവിക്കുമോ? ദിനം ഒന്നാണെങ്കിലും വര്‍ഷം ഒന്നായിരിക്കില്ല. അച്ഛന്‍റെയും മക്കളുടെയും തമ്മില്‍ വ്യത്യാസം ഉണ്ടായിരിക്കില്ലേ. എന്നാല്‍ അലൗകീക ജയന്തി ബാബയുടെയും കുട്ടികളുടെയും ഒന്നാണ്. നിങ്ങള്‍ പറയും ഞങ്ങള്‍ ബാബയുടെ ജന്മദിനം ആഘോഷിക്കുന്നുവെന്ന്, ബാബ പറയുന്നു, കുട്ടികളുടേത് ആഘോഷിക്കുന്നുവെന്ന്. അപ്പോള്‍ വിചിത്രമായ ജന്മദിനമായില്ലേ. തന്‍റേയും ആഘോഷിക്കുന്നു, ബാബയുടേയും ആഘോഷിക്കുന്നു. അതിനാല്‍ ചിന്തിക്കൂ ഭോലാനാഥനായ ബാബയ്ക്ക് കുട്ടികളോട് എത്ര സ്നേഹമാണ്, ജന്മദിനവും ഒന്ന് തന്നെ. അപ്പോള്‍ ഭോലാനാഥനായ ബാബയെ അത്രയും മോഹിച്ചില്ലേ. ഭക്തര്‍ തന്‍റെ ഭക്തിയുടെ ലഹരിയില്‍ മുഴുകുന്നു, നിങ്ങള്‍ നേടി കഴിഞ്ഞുവെന്ന സന്തോഷത്തോടൊപ്പം ആഘോഷിക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു. ഓര്‍മ്മ ചിഹ്നത്തിലും വളരെയധികം രഹസ്യം അടങ്ങിയിട്ടുണ്ട്.

പൂജയില്‍, ചിത്രത്തില്‍ രണ്ട് വിശേഷതകളുണ്ട്. ഒന്ന് ബിന്ദുവിന്‍റെ വിശേഷത, രണ്ട്- ഒരോ തുള്ളിയുടെ വിശേഷത. പൂജയുടെ വിധിയിലും ഓരോ തുള്ളിക്കും മഹത്വമുണ്ട്. ഈ സമയത്ത് നിങ്ങള്‍ കുട്ടികള്‍ ബിന്ദുവിന്‍റെ രഹസ്യത്തില്‍ സ്ഥിതി ചെയ്യുന്നു. വിശേഷിച്ചും മുഴുവന്‍ ജ്ഞാനത്തിന്‍റെ സാരം ഒരു ബിന്ദു ശബ്ദത്തിലാണ് അടങ്ങിയിട്ടുള്ളത്. ബാബയും ബിന്ദു, നിങ്ങള്‍ ആത്മാക്കളും ബിന്ദു, ഡ്രാമയുടെ ജ്ഞാന ധാരണ ചെയ്യുന്നതിന് സംഭവിച്ചതെല്ലാം ഫുള്‍ സ്റ്റോപ്പ്, ബിന്ദു. പരമാത്മാവ്, ആത്മാവ്, ഈ പ്രകൃതിയുടെ കളി അര്‍ത്ഥം ഡ്രാമ, മൂന്നിന്‍റെയും ജ്ഞാനം പ്രായോഗിക ജീവിതത്തില്‍ ബിന്ദുവെന്നല്ലേ അനുഭവിക്കുന്നത്. അതിനാല്‍ ഭക്തിയിലും ശിവലിംഗത്തിലും ബിന്ദുവിന് മഹത്വമുണ്ട്. രണ്ട്- തുള്ളിയുടെ മഹത്വം- നിങ്ങള്‍ സര്‍വ്വരും ഓര്‍മ്മയിലിരിക്കുമ്പോള്‍ അഥവാ മറ്റുള്ളവരെ ഓര്‍മ്മയിലിരുത്തുമ്പോള്‍ ഏത് വിധിയിലൂടെയാണ് ചെയ്യിക്കുന്നത്? സങ്കല്പങ്ങളുടെ തുള്ളികളിലൂടെ- ഞാന്‍ ആത്മാവാണ് എന്ന തുള്ളി. ബാബയുടെ കുട്ടിയാണ് – ഇത് രണ്ടാമത്തെ തുള്ളി. അങ്ങനെയുള്ള ശുദ്ധ സങ്കല്പങ്ങളുടെ തുള്ളികളിലൂടെ മിലനത്തിന്‍റെ സിദ്ധിയുടെ അനുഭവം ചെയ്യുന്നില്ലേ. അതിനാല്‍ ഒന്ന്- ശുദ്ധ സങ്കല്പങ്ങളുടെ സ്മൃതിയുടെ തുള്ളി. രണ്ട് ആത്മീയ സംഭാഷണം ചെയ്യുമ്പോള്‍, ബാബയുടെ ഓരോ മഹിമയുടെയും, പ്രാപ്തിയുടെയും ശുദ്ധ സങ്കല്പത്തിന്‍റെ തുള്ളി തളിക്കുന്നില്ലേ. അങ്ങ് അങ്ങനെയാണ്, അങ്ങാണ് എന്നെ ഇതുപോലെയാക്കിയത്. ഇതേ മധുര മധുരമായ ശീതളമായ തുള്ളി ബാബയുടെ മേല്‍ തളിച്ചുകൊണ്ടിരിക്കുന്നു അര്‍ത്ഥം ബാബയുമായി ആത്മീയ സംഭാഷണം ചെയ്യുന്നു. ഓരോരോ കാര്യമായല്ലേ സ്മരിക്കുന്നത്, ഒരുമിച്ചല്ലല്ലോ. മൂന്നാമത്തെ കാര്യം- സര്‍വ്വ കുട്ടികളും തന്‍റെ ശരീരം, മനസ്സ്, ധനത്തിലൂടെ സഹയോഗത്തിന്‍റെ തുള്ളി നല്കുന്നു. അതിനാല്‍ നിങ്ങള്‍ വിശേഷിച്ചും പറയാറുണ്ട് ഓരോ തുളളിയിലൂടെ തടാകം. ഇത്രയും വലിയ വിശ്വപരിവര്‍ത്തനത്തിന്‍റെ കാര്യം, സര്‍വ്വശക്തിവാന്‍റെ പരിധിയില്ലാത്ത വിശാല കാര്യം, അതില്‍ നിങ്ങള്‍ ഓരോരുത്തരും ആരെല്ലാം സഹയോഗം നല്കുന്നുവൊ, തുള്ളിക്ക് സമാനം തന്നെയാണ് സഹയോഗം. എന്നാല്‍ സര്‍വ്വരുടെയും ഓരോ തുള്ളിയാകുന്ന സഹയോഗത്തിലൂടെ, സഹയോഗത്തിന്‍റെ വിശാല സാഗരമായി തീരുന്നു. അതിനാല്‍ പൂജയുടെ വിധിയിലും തുള്ളിക്ക് മഹത്വം കല്പിച്ചിട്ടുണ്ട്.

വിശേഷിച്ചും വ്രതത്തിന്‍റെ വിധി കാണിക്കുന്നുണ്ട്. വ്രതമെടുക്കാറില്ലേ. നിങ്ങള്‍ എല്ലാവരും ബാബയുടെ സഹയോഗിയാകുന്നതില്‍ വ്യര്‍ത്ഥ സങ്കല്പത്തിന്‍റെ ഭോജനത്തിന്‍റെ വ്രതമെടുക്കുന്നുണ്ട്- ഒരിക്കലും ബുദ്ധിയില്‍ അശുദ്ധമായ വ്യര്‍ത്ഥ സങ്കല്പം സ്വീകരിക്കില്ല. ഈ വ്രതം അര്‍ത്ഥം ദൃഢ സങ്കല്പം എടുക്കുന്നു, ഭക്തര്‍ അശുദ്ധമായ ഭക്ഷണത്തിന്‍റെ വ്രതമെടുക്കുന്നു. അതോടൊപ്പം നിങ്ങള്‍ സദാ തെളിയുന്ന ജ്യോതിയായി മാറുന്നു, അവര്‍ അതിന്‍റെ സ്മരണയ്ക്കായി ജാഗരണം പാലിക്കുന്നു. നിങ്ങള്‍ കുട്ടികളുടെ അവിനാശി ആത്മീയ അന്തര്‍മുഖി വിധികളെ ഭക്തര്‍ സ്ഥൂലമായ ബഹിര്‍മുഖി വിധികളാക്കി മാറ്റി. എന്നാല്‍ നിങ്ങളെ തന്നെയാണ് അനുകരിച്ചിരിക്കുന്നത്. എന്തെല്ലാം ടച്ചായോ, രജോപ്രധാന ബുദ്ധിയായതിനാല്‍ അതുപോലുളള വിധിയുണ്ടാക്കി. രജോഗുണീ നമ്പര്‍വണ്‍ ഭക്തന്‍, ഭക്തിയുടെ കണക്കനുസരിച്ച് സതോഗുണീ ഭക്തന്‍ ബ്രഹ്മാവും, നിങ്ങള്‍ സര്‍വ്വ വിശേഷാത്മാക്കളും ഇതിന് നിമിത്തമായി തീരുന്നു. എന്നാല്‍ ആദ്യം മനസ്സാ സ്നേഹം, മനസ്സാ ശക്തിയുള്ളതിനാല്‍ മാനസിക ഭാവത്തോടെയുള്ള ഭക്തി ആരംഭിക്കുന്നു. ഈ സ്ഥൂല വിധികളെല്ലാം പിന്നീടാണ് പതുക്കെ പതുക്കെ വര്‍ദ്ധിക്കുന്നത്. എന്നാലും രചയിതാവായ ബാബ തന്‍റെ ഭക്ത ആത്മാക്കളെ രചനകളെ, അവരുടെ വിധികളെ കണ്ട് ഇത് തന്നെ പറയും- ഈ ഭക്തരുടെ ടച്ചിംഗ് ബുദ്ധിയുടെ അത്ഭുതമാണ്. എന്നാലും ഈ വിധികളിലൂടെ ബുദ്ധിയെ ബിസിയാക്കി വയ്ക്കുന്നതിലൂടെ, വികാരങ്ങളിലേക്ക് പോകുന്നതിലൂടെ കുറേശ്ശേ വേറിട്ടില്ലേ. മനസ്സിലായോ- നിങ്ങളുടെ യഥാര്‍ത്ഥ സിദ്ധിയുടെ വിധി ഭക്തിയില്‍ എന്തെല്ലാമായാണ് നടന്നു വരുന്നത്. ഇതാണ് ഓര്‍മ്മചിഹ്നത്തിന്‍റെ മഹത്വം.

ഡബിള്‍ വിദേശി കുട്ടികള്‍ ഭക്തി കണ്ട് അകന്ന് നില്ക്കുന്നു. എന്നാല്‍ താങ്കളെല്ലാവരുടെയും ഭക്തരാണ്. അതിനാല്‍ ഭക്തരുടെ ലീല നിങ്ങള്‍ കുട്ടികള്‍ അനുഭവിക്കുന്നു-നമ്മള്‍ പൂജ്യനീയ ആത്മാക്കളെ ഇപ്പോഴും ഭക്തര്‍ എങ്ങനെ പൂജിച്ചു കൊണ്ടിരിക്കുന്നു, ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ അനുഭവിക്കുന്നില്ലേ? ഭക്തരുടെ വിളി ഇടയ്ക്ക് അനുഭവപ്പെടുന്നുണ്ടോ. ഭക്തരുടെ മേല്‍ ദയ തോന്നാറുണ്ടോ? ഭക്തരെകുറിച്ച് നല്ല രീതിയില്‍ ജ്ഞാനമുണ്ടല്ലോ. ഭക്തര്‍ വിളിക്കുന്നു, നിങ്ങള്‍ കേള്‍ക്കുന്നില്ലായെങ്കില്‍  ഭക്തരുടെ ഗതിയെന്താകും? അതിനാല്‍ ആരാണ് ഭക്തര്‍, പൂജാരിയാര്, പൂജ്യനിയരാര്, ഈ രഹസ്യത്തെയും നല്ല രീതിയില്‍ അറിയുന്നുണ്ടല്ലോ. പൂജ്യനീയരുടെയും പൂജാരിയുടെയും രഹസ്യത്തെ അറിയുന്നുണ്ടല്ലോ. ശരി. എപ്പോഴെങ്കിലും ഭക്തരുടെ വിളി അനുഭവിക്കുന്നുണ്ടോ? പാണ്ഡവര്‍ക്കുണ്ടാകുന്നുണ്ടോ അതോ കേവലം ശക്തികള്‍ക്ക് മാത്രമാണോ? സാളിഗ്രാം അനവധിയുണ്ട്. ലക്ഷ കണക്കിനുണ്ട്. എന്നാല്‍ ദേവതമാര്‍ ലക്ഷകണക്കിനില്ല. ദേവിമാര്‍ അഥവാ ദേവന്‍മാര്‍ ആയിരകണക്കിനേ ഉണ്ടാകൂ. ലക്ഷ കണക്കിന് ഉണ്ടാകില്ല. ശരി- ഇതിന്‍റെ രഹസ്യവും പിന്നീടൊരിക്കല്‍ കേള്‍പ്പിക്കാം. ഡബിള്‍ വിദേശികളിലും ആദിയില്‍ വന്നവര്‍, ആരംഭത്തില്‍ ഉദാഹരണമായവര്‍, ശക്തികളായിക്കോട്ടെ, പാണ്ഡവരായിക്കോട്ടെ, അവര്‍ക്കും വിശേഷതയുണ്ടല്ലോ. ബാബ ഏറ്റവും ആദ്യത്തെ വലിയ വിദേശിയാണ്. ഏറ്റവും കൂടുതല്‍ സമയം വിദേശത്ത് വസിക്കുന്നതാരാണ്? ബാബയല്ലേ.

ഇപ്പോള്‍ ദിവസംതോറും സമയം എത്രത്തോളം മുന്നോട്ട് പോകുന്നുവൊ അത്രയും ഭക്തരുടെ ആഹ്വാനത്തിന്‍റെ വിളി, അവരുടെ ഭാവനകള്‍ സര്‍വ്വതും നിങ്ങളുടെയടുത്ത് സ്പഷ്ട രൂപത്തില്‍ അനുഭവപ്പെടും. ഏത് ഇഷ്ട ദേവീ അഥവാ ദേവനാണെന്ന് അറിയാന്‍ സാധിക്കും. കുറച്ചുകൂടി പക്കാ ആകുകയാണെങ്കില്‍ പിന്നീട് ഈ ബുദ്ധിയുടെ ടച്ചിംഗിലൂടെ ദിവ്യ ദൃഷ്ടിയിലൂടെ സ്പഷ്ടമായി കാണുന്നത് പോലെ അനുഭവപ്പെടും. ഇപ്പോള്‍ അലങ്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് അതിനാല്‍ പ്രത്യക്ഷതയുടെ കര്‍ട്ടണ്‍ തുറക്കുന്നില്ല. അലങ്കരിക്കപ്പെട്ടു കഴിയുമ്പോള്‍ കര്‍ട്ടണ്‍ തുറക്കപ്പെടും, സ്വയത്തെയും കാണാന്‍ സാധിക്കും. പിന്നീട് സര്‍വ്വരുടെയും വായിലൂടെ ഇന്ന ദേവി വന്നു, ഇന്ന ദേവന്‍ വന്നു എന്ന ശബ്ദം മുഴങ്ങും. ശരി.

സദാ ഭോലാനാഥനായ ബാബയുടെ സരള ചിത്തം, സഹജസ്വഭാവമുള്ള സഹജയോഗി, നിഷ്കളങ്കരായ കുട്ടികള്‍, സദാ ബിന്ദുവിന്‍റെയും തുള്ളിയുടെയും രഹസ്യത്തെ ജീവിതത്തില്‍ ധാരണ ചെയ്യുന്ന, ധാരണ സ്വരൂപരായ ആത്മാക്കള്‍, സദാ മനസ്സാ, വാചാ, കര്‍മ്മണാ ദൃഢ സങ്കല്പത്തിന്‍റെ വ്രതമെടുക്കുന്ന ജ്ഞാനി ആത്മാക്കള്‍, സദാ തന്‍റെ പൂജ്യ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്ന പൂജ്യ ആത്മാക്കള്‍ക്ക് ഭോലാനാഥന്‍റെ, വരദാതാവിന്‍റെ വിദാതാവായ ബാബയുടെ സ്നേഹസ്മരണയും നമസ്തേ.

പതാക ഉയര്‍ത്തിയതിന് ശേഷമുള്ള ബാപ്ദാദായുടെ മധുരമായ മഹാവാക്യങ്ങള്‍

ബാബ പറയുന്നു കുട്ടികളുടെ പതാക സദാ മഹാനാണ്. കുട്ടികളില്ലായിരുന്നെങ്കില്‍ ബാബ എന്ത് ചെയ്തേനേ. നിങ്ങള്‍ പറയുന്നു ബാബയുടെ കൊടി സദാ മഹാനാണ്……(ഗീതം മുഴങ്ങി കൊണ്ടിരിക്കുന്നു) ബാബ പറയുന്നു കുട്ടികളുടെ പതാകയാണ് മഹാന്‍. സദാ സര്‍വ്വ കുട്ടികളുടെയും മസ്കതത്തില്‍ വിജയത്തിന്‍റെ കൊടി പാറിക്കൊണ്ടിരിക്കുന്നു. സര്‍വ്വരുടെയും നയനങ്ങളില്‍, സര്‍വ്വരുടെയും മസ്കതത്തില്‍ വിജയത്തിന്‍റെ കൊടി പാറുന്നു. ബാപ്ദാദാ കണ്ടു കൊണ്ടിരിക്കുകയാണ്- ഈ ഒരു കൊടി മാത്രമല്ല ഉയര്‍ത്തിയത്, എന്നാല്‍ സര്‍വ്വരുടെയും മസ്കതത്തില്‍ വിജയത്തിന്‍റെ കൊടി അവിനാശിയായി പറക്കുന്നു.

ബാബയുടേയും കുട്ടികളുടേയും വിചിത്രമായ ജന്മദിന ആശംസകള്‍

നാല് ഭാഗത്തുമുള്ള അതി സ്നേഹി, സേവനത്തില്‍ സാഥി, സദാ ചുവടിന്‍മേല്‍ ചുവട് വയ്ക്കുന്ന കുട്ടികള്‍ക്ക് ഈ അലൗകിക ബ്രാഹ്മണജീവിതത്തിന്‍റെ ജന്മദിന ആശംസകള്‍. സര്‍വ്വ കുട്ടികളുടെയും സ്നേഹസ്മരണയുടെയും ആശംസകളുടെയും റിട്ടേണായി ബാപ്ദാദ കുട്ടികള്‍ക്ക് സദാ സ്നേഹം നിറഞ്ഞ കൈകള്‍കൊണ്ട് മാല അണിയിച്ച് ആശംസകള്‍ നല്കി കൊണ്ടിരിക്കുന്നു. സര്‍വ്വ കുട്ടികളുടെ ഈ അലൗകീക ജന്മദിനം വിശ്വത്തിലെ സര്‍വ്വാത്മാക്കളും സ്മരണയുടെ രൂപത്തില്‍ ആഘോഷിക്കുന്നു എന്തുകൊണ്ടെന്നാല്‍ ബാബയോടൊപ്പം കുട്ടികളും ബ്രാഹ്മണ ജീവിതത്തില്‍ സര്‍വ്വാത്മാക്കള്‍ക്കും വളരെ വളരെ സുഖം- ശാന്തി, സന്തോഷം, ശക്തിയുടെ സഹയോഗം നല്കിയിട്ടുണ്ട്. ഈ സഹയോഗം കാരണം സര്‍വ്വരും ഹൃദയത്തില്‍ നിന്നും ശിവന്‍റേയും സാലിഗ്രാമിന്‍റേയും ജന്മദിനം ശിവജയന്തിയായി ആഘോഷിക്കുന്നു. അതിനാല്‍ അങ്ങനെയുള്ള സാലിഗ്രാം കുട്ടികള്‍ക്ക് ശിവബാബ, ബ്രഹ്മാബാബ രണ്ടു പേരുടെയും സദാ കോടിമടങ്ങ് ആശംസകള്‍, അശംസകള്‍. സദാ ആശംസകള്‍, സദാ അഭിവൃദ്ധിയുണ്ടാകട്ടെ, സദാ വിധിപൂര്‍വ്വം സിദ്ധി പ്രാപ്തമാകട്ടെ. ശരി.

വിട പറയുന്ന സമയത്ത്

ഗുഡ്മോര്‍ണിംഗ് എന്ന് എല്ലാവരും പറയാറുണ്ട് എന്നാല്‍ നിങ്ങളുടേത് ഗോഡുമായുള്ള(ഈശ്വരനുമായുളള) മോര്‍ണിംഗാണ് അതിനാല്‍ ഗോഡ്ലി മോര്‍ണിംഗ് ആയില്ലേ. ഗോഡിനോടൊപ്പം രാത്രി ചിലവഴിച്ചു, ഗോഡിനോടൊപ്പം മോര്‍ണിംഗ് ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ സദാ ഗോഡ്, ഗുഡ്(നല്ലത്) രണ്ടും ഓര്‍മ്മയുണ്ടായിരിക്കണം. ഗോഡിന്‍റെ ഓര്‍മ്മ തന്നെയാണ് ഗുഡാക്കുന്നത്. ഗോഡിന്‍റെ ഓര്‍മ്മയില്ലായെങ്കില്‍ ഗുഡ് ആകാന്‍ സാധിക്കില്ല. നിങ്ങളുടേത് സദാ ഗോഡ്ലി ലൈഫാണ്(ഈശ്വരീയ ജീവിതമാണ്), അതിനാല്‍ ഓരോ സെക്കന്‍റും, ഓരോ സങ്കല്പവും ഗുഡ് തന്നെ ഗുഡാണ്. അതിനാല്‍ കേവലം ഗുഡ്മോര്‍ണിംഗ്, ഗുഡ്ഈവിനിംഗ്, ഗുഡ്നൈറ്റ് അല്ല എന്നാല്‍ ഓരോ സെക്കന്‍റ്, ഓരോ സങ്കല്പം ഗോഡിന്‍റെ ഓര്‍മ്മ കാരണം ഗുഡാണ്. അങ്ങനെ അനുഭവം ചെയ്യുന്നില്ലേ. ഇപ്പോള്‍ ജീവിതം തന്നെ ഗുഡാണ് കാരണം ജീവിതം ഗോഡിനോടൊപ്പമാണ്. ഓരോ കര്‍മ്മവും ബാബയോടൊപ്പം ചെയ്യുന്നു. ഒറ്റയ്ക്കല്ലല്ലോ ചെയ്യുന്നത്? കഴിക്കുന്നുവെങ്കില്‍ ബാബയോടൊപ്പമാണോ അതോ ഒറ്റയ്ക്കാണോ കഴിക്കുന്നത്? സദാ ഗോഡ്, ഗുഡ് രണ്ടിന്‍റെയും സംബന്ധം വയ്ക്കൂ, ജീവിതത്തില്‍ കൊണ്ടു വരൂ. മനസ്സിലായോ- ശരി, സര്‍വ്വര്‍ക്കും ബാപ്ദാദായുടെ, വിശേഷിച്ചും അമൃതവേളയുടെ അമര സ്നേഹസ്മരണയും നമസ്തേ.

വരദാനം- മഹാദാനിയായി വിശാലഹൃദയത്തോടെ സന്തോഷത്തിന്‍റെ ഖജനാവ് വിതരണം ചെയ്യുന്ന മാസ്റ്റര്‍ ദയാഹൃദയനായി ഭവിക്കട്ടെ.

മനുഷ്യര്‍ അല്പക്കാലത്തെ സന്തോഷം പ്രാപ്തമാക്കുന്നതിന് എത്ര സമയം അഥവാ ധനം ചെലവഴിക്കുന്നു എന്നാലും സത്യമായ സന്തോഷം ലഭിക്കുന്നില്ല. ഇങ്ങനെ ആവശ്യമുള്ള സമയത്ത് താങ്കള്‍ ആത്മാക്കള്‍ മഹാദാനിയായി വിശാല ഹൃദയത്തോടെ സന്തോഷം ദാനം ചെയ്യണം. ഇതിന് വേണ്ടി ദയാമനസ്കതയുടെ ഗുണത്തെ ഇമര്‍ജ്ജ് ചെയ്യൂ. താങ്കളുടെ ജഢ ചിത്രം വരദാനം നല്കി കൊണ്ടിരിക്കുന്നു അതിനാല്‍ താങ്കളും ചൈതന്യത്തില്‍ ദയാ ഹൃദയനായി വിതരണം ചെയ്യൂ, എന്തുകൊണ്ടെന്നാല്‍ പരവശരായ ആത്മാക്കളാണ്. ഇവര്‍ കേള്‍ക്കുന്നവരല്ല എന്ന് ഒരിക്കലും ചിന്തിക്കരുത്, താങ്കള്‍ ദയാമനസ്കരായി നല്കി കൊണ്ടിരിക്കൂ. താങ്കളുടെ ശുഭ ഭാവന അവര്‍ക്ക് തീര്‍ച്ചയായും ഫലം നല്കും.

സ്ലോഗന്‍- യോഗത്തിന്‍റെ ശക്തിയിലൂടെ ഓരോ കര്‍മ്മേന്ദ്രിയത്തെയും ഓര്‍ഡര്‍ അനുസരിച്ച് നടത്തിക്കുന്നവര്‍ തന്നെയാണ് സ്വരാജ്യ അധികാരി.

 

Scroll to Top